നജ്മുവിന്റെ ജിന്നുവാദം (?) രേഖകള്‍ സംസാരിക്കുന്നു എന്നാ തനി ജൂത ശൈലിയിലുള്ള ഡോക്യുമെന്ററി ക്കൊരു മറുപടി:
എന്താണ് ജിന്ന് വാദം? ജിന്നുകള്‍ക്ക് വേണ്ടി ആരെങ്കിലും ഇവിടെ വാടിക്കുന്നുവോ?..അല്ലങ്കില്‍ ജിന്നുകല്‍ക്കില്ലാത്ത കഴിവുണ്ട് എന്ന വാദം ആര്‍ക്കെങ്കിലുമുണ്ടോ?..അപ്പോള്‍ തല വാചകം തൊട്ടു മുജാഹിദുകള്‍ക്കന്യമായ ജൂത ശൈലിയണ് ഡോക്യുമെന്ററിക്ക് നജ്മു കൊടുത്തത്!
പ്രിയ നജ്മു, താങ്കള്‍ക്കു അല്ലാഹു ഉണ്ടെന്നു വിശ്വാസമില്ലേ?...
താങ്കള്‍ പറയുന്നു... സ്വലാഹിക്ക് ജിന്നിനോടുള്ള സഹായ തേട്ടം തൗഹീദിന്റെ തത്വമാണെന്ന് ആണ് അഭിപ്രായമെന്നു! (13 ആം മിനുട്ട് മുതല്‍ കേള്‍ക്കുക) ...അതിനു തെളിവ് നല്‍കാതെ വാക്കുകള്‍ വളച്ചൊടിക്കുന്ന താങ്കള്‍ മനുഷ്യരും കല്ലുകളും ഇന്ധനമാക്കുന്ന നരകത്തെ ഓര്‍ക്കുക...
=================================================================================
പിന്നെ ജബ്ബാര്‍ മൗലവി പറയുന്നത് ആ ലേഖനത്തില്‍ ആ ഹദീസ് ചര്‍ച്ച ചെയ്തിട്ടില്ല എന്നാണ്. .എന്നാല്‍ സ്വലാഹി പറയുന്നത്, ആ 'ഹദീസ്' ജബ്ബാര്‍ മൗലവി ചര്‍ച്ച ചെയ്തു എന്നാണോ?..അല്ല, മറിച്ചു അദ്ദേഹം ഒരു തത്വം പറഞ്ഞു എന്നാണു, ആതത്വം അദ്ദേഹം പറഞ്ഞത് ഈ ഹദീസ് മനസ്സിലാക്കിയതിന്റെ (അതിന്റെ ഹുകുമു മനസ്സിലാക്കിയത് ) കൊണ്ടാണ് എന്നാണു മനസ്സിലാകുക..അതിലെന്താണ് വൈരുധ്യം?
=================================================================================
പിന്നെ താങ്കള്‍ മടവൂരികളുടെ ഹദീസ് നിഷേധത്തിന്റെ കാര്യം പുലമ്പുമ്പോള്‍ കാണിക്കുന്ന കക്കൂസില്‍ പ്രവേശിക്കുംപോഴുള്ള ''ആണ്‍ പിശാചും പെണ്‍ പിശാചും '' എന്നതിന് അബ്ദുസ്സലാം സുല്ലമിയുടെ ഹദീസ് നിഷേധം ഇപ്പോള്‍ കെ എന്‍ എം ഇക്കൊല്ലത്തെ മാറ്റിയ 3 ആം ക്ലാസിലെ പുസ്തകത്തിലെ 18 ആം പേജിലും കൊടുത്തില്ലേ? അതിനെ ക്കുറിച്ച് എന്ത് പറയുന്നു?..പോരാത്തതിന് സിഹിരിനെ നിഷേധിക്കുന്ന എത്ര പേരെ അപ്പുറത്ത് കാണണം?..സുന്നത്തിനെ പുചിക്കുന്ന എത്ര പേരെ കാണണം?...
=================================================================================
പോരാത്തതിന് ജിന്നുകളെ അഭൌതികമാകുക വഴി സിഹിരില്‍ വിശ്വസിക്കുന്നവരോ, പിശാചിന്റെ ഉപദ്രവം വിശ്വസിക്കുന്നവരോ ആയ അപ്പുറത്തുള്ളവര്‍ അല്ലാഹുവിന്‍റെ കഴിവിലേക്ക് (അഭൌതികമായി സഹാക്കാണോ ഉപദ്രവിക്കാനോ ഉള്ള കഴിവ് ) പിശാചിനെ കൂടി പങ്കാളിയാക്കുക വഴി വിശ്വാസത്തില്‍ ശിര്‍ക്ക് കലര്‍ത്തു കയല്ലേ ചെയ്തത്?. കാരണം സിഹിറില്‍ പിശാചിന്റെ സഹായമുണ്ട് എന്നത് തര്‍ക്കമില്ലാത്ത വസ്തുതയല്ലേ?. അപ്പോള്‍ അഭൌതികരായ (?) ജിന്നുകള്‍ മനുഷ്യന് ചെയ്യുന്ന ഉപദ്രവം (അത് വസ്വാസാനെങ്കില്‍ പോലും!) അഭൌതികവും അത് അല്ലാഹുവിന്റെ മാത്രം സിഫതുമല്ലേ?...എവിടെയാണ് നിങ്ങള്‍ എത്തിപ്പെട്ടത്?...നിങ്ങളെ വിശ്വസിച്ച അറിവില്ലാത്ത നിഷ്കളങ്കരായ മുജാഹിദുകളെ തനിച്ച ശിര്‍ക്ക് വിശ്വാസത്തില്‍ പേറിക്കുന്നതെന്തിനു?.. നഊദ് ബില്ലാഹ്...
=================================================================================
മുന്‍കാലത്ത് ഈ ഹദീസിന്റെ (യാ ഇബാദല്ലാഹ്...) മതനില്‍ ശിര്‍ക്കുണ്ടോ ഇല്ലയോ എന്ന് ചര്‍ച്ച നടന്നതായി എടുത്തു കാണിക്കാന്‍ കഴിഞ്ഞില്ല എന്ന് താങ്കള്‍ പറയുന്നു,
പോയതാക്കാരാ..അത്ന്റെ അര്‍ഥം ഇക്കാലം വരെ നിങ്ങളുടെ ഈ മുക്കൂട്ടു മുന്നണി ഇപ്പോള്‍ വാദിക്കും പോലെ ഇതിന്‍റെ മത് നില്‍ ശിര്‍ക്കുന്ടെന്നു ആരും പറഞ്ഞിട്ടില്ല എന്നല്ലേ?..അല്ല എങ്കില്‍ അത്തരം ചര്‍ച്ച ഇന്ന് നടന്നപോലെ മുന്‍പേ നടക്കില്ലായിരുന്നോ?..ഈ ഹദീസ് 1200 വര്‍ഷമായി മുസ്ലിം കളുടെ മുന്നിലുണ്ട്, പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്തിട്ടും ഉണ്ട്, അത് മുഴുവന്‍ ഈ ഹദീസില്‍ അല്ലാഹു അല്ലാത്തവരോട് ദു ആ ചെയ്യാനുള്ള തെളിവില്ല എന്ന് സമര്‍തിച്ചു കൊണ്ടാണ്, അതിന്റെ കാരണങ്ങളില്‍ ഹദീസ് ദുര്‍ബലമാണ് എന്നതിന് പുറമേ അവരൊക്കെ പറഞ്ഞത് ഇത് ഹാളിരായ എന്നാല്‍ നമുക്ക് അദ്രിശ്യരായ അല്ലാഹു ഏര്‍പ്പെടുത്തിയ മലക്കുകളോ ചിലരുടെ അഭിപ്രായ പ്രകാരം മുസ്ലിം കളായ ജിന്നുകാലോ ആണ് ഉദ്ദേശം എന്നാണു..അപ്പോഴൊന്നും അവര്‍ക്ക് തിരിയാത്ത ശിര്‍ക്ക് അബ്ദു റഹ്മാന്‍ സല്ഫിക്ക് വഹയു ഇറങ്ങിയതാണോ?..
=================================================================================
പിന്നെ ഇത് ആദ്യം വരുന്നത് ഇപ്പോഴാണോ?..1980 ഇല്‍ ചെറിയ മുണ്ടം ഇതില്‍ ദു ആ ഇല്ല എന്നും ജിന്ന് അഭൌതിക സൃഷ്ടി അല്ല എന്നും എഴുതിയില്ലേ? അദ്ദേഹം നമ്മോടൊപ്പമുള്ളപ്പോള്‍ ഇതെഴുതിയപ്പോള്‍ ഉമര്‍ മൗലവി അടക്കമുള്ള തൗഹീദ് ജീവ വായു ആയി ക്കണ്ടാവര്‍ക്കൊന്നും തിരിഞ്ഞില്ലേ? ..തിരിഞ്ഞത് ആദ്യം കരുംപിലാക്കലിനും, അലി മദനിക്കും സലാം സുല്ലമിക്കും?..എങ്കില്‍ തൗഹീദ് കൂടുതല്‍ തിരിയുന്ന അവരെ അല്ലെ കെ ജെ യു വില്‍ ഉന്നത സ്ഥാനത് എടുക്കേണ്ടത്??..
പിന്നെ ഹദീസ് സംബന്ധമായി അവരുടെ വാദങ്ങള്‍ സിഹിര്‍-കണ്ണേര്‍ നിഷേധം, , ആണ്‍ പിശാചു പെണ്‍ പിശാചു എന്നതിനെ മാലിന്യമാക്കി വ്യാഖ്യാനിക്കല്‍, ജിന്ന് അഭൌതികം തുടങ്ങി താടി, വസ്ത്രം കയറ്റല്‍ വിഷയത്തില്‍ വരെ എല്ലാ വാദങ്ങളും കൂടിയും കുറഞ്ഞും ഉള്ള പണ്ഡിതന്മാരും പ്രവര്തകന്മാരും നിങ്ങളുടെ ഈ മുക്കൂട്ടു കൊക്കസിന്റൊപ്പം ഇല്ലേ?..നിഷേധിക്കുമെങ്കില്‍ തെളിവ് തരാം..അപ്പോള്‍ ആദ്യം തൗഹീദ് തിരിഞ്ഞ മേല്‍പ്പറഞ്ഞ വരെ കെ ജെ യു തലപ്പത്തിരുത്തി ഒന്നിച്ചു പോയ്ക്കൂടെ?..മേല്‍പറഞ്ഞ കാര്യങ്ങളില്‍ ഇപ്പോഴത്തെ കെ ജെ യു വിലെ പണ്ഡിതന്മാര്‍ അടക്കം ഹദീസ് സ്വീകരിച്ചു ശരിയായ സലഫി ആദര്‍ശം വ്യക്തമാക്കുമോ?
=================================================================================
25-27മ്min>
അദ്രിശ്യമാണ് എന്നതാണോ അഭൌതികതിനുള്ള മാനദണ്ഡം?..ആരാണ് ഈ നിര്‍വചനം പറഞ്ഞത്?..ജിന്നിനോട് ഉള്ള സഹായതെട്ടം ശിര്‍ക്കല്ല എന്ന് ആര്‍ക്കാണ് വാദം?..ജിന്നിനോടുള്ള എല്ലാ സഹായ തെട്ടവും ശിര്‍ക്കല്ല എന്നാണു എല്ലാ സലഫി പണ്ഡിതരും പറയുന്നത്..അതില്‍ ശിര്‍ക്കാകുന്നതും വസീലത്ത് ശ്ശിര്‍ക്കാകുന്നതും ഉണ്ടാകും...എന്നാല്‍ ഇതൊക്കെ തന്റെ ശബ്ദം കേള്‍ക്കുന്ന പരിധിയില്‍ ജിന്നുണ്ട് എങ്കില്‍ മാത്രം , അല്ല ഏതു നിലത്തു നിന്നും ദൂര പരിധി ഇല്ലാതെ കേള്‍ക്കുമെന്ന് കരുതിയാണോ എങ്കില്‍ എല്ലാ തെട്ടവും ശിര്‍ക്ക് തന്നെ...ഇതാണ് ജബ്ബാര്‍ മൌലവിയുടെയും, സ്വലാഹിയുടെയും ലോകത്ത് ജീവിച്ചിരിക്കുന്നവരും മരിച്ചു പോയവരുമായ എല്ലാ അഹല് സ്സുന്നയുടെ പണ്ഡിതരുടെയും അഭിപ്രായം..അല്ല എന്ന് നിങ്ങളുടെ വക ദുര്‍വ്യാഖ്യാനമല്ലാതെ തെളിവ് നല്‍കാന്‍ മുസ്ലിമാണെന്ന് ഉറപ്പുണ്ടെങ്കില്‍ മാന്യത കാണിക്കുക. മറിച്ചു ഖുരാഫികളുടെയും മടവൂരികളുടെയും വാക്കുകളെ വളച്ചൊടിച്ചു സ്വന്തം വക വ്യാഖ്യാനം കൊടുത്തു മറ്റൊരാളുടെ ഇല്ലാത്ത വാദം ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്ന ജൂത പാരമ്പര്യം മുജാഹിടുകളുടെത് അല്ലെ അല്ല!...
=================================================================================
സ്വലാഹിയും യാസിര്‍ ബിന്‍ ഹംസയും വൈരുധ്യം പറയുന്നു, എന്നാ താങ്കളുടെ മറ്റൊരു കളവു!:- സ്വലാഹി യാസിര്‍ പറയുന്നതായി പറയുന്നതോ "കേരളത്തില്‍ എല്ലാവര്ക്കും ഇത് അനുവദനീയമല്ല എന്നാണു അഭിപ്രായം എന്നാല്‍ ലോക സലഫികള്‍ക്കിടയില്‍ ചിലര്‍ക്ക് വെത്യസ്ത അഭിപ്രായ മുണ്ട്" എന്ന്. അല്ലെ?എന്നാല്‍ താങ്കള്‍ യാസിര്‍ ബിന്‍ ഹംസ സലഫികള്‍ക്ക് മുഴുവന്‍ അനുവദനീയ മല്ല എന്നാണു അഭി പ്രായം എന്നും പറഞ്ഞു കട്ട് മുറിച്ച ഭാഗം ഇട്ട ശേഷം കൊടുത്ത ക്ലിപ്പില്‍, യാസിര്‍ ബിന്‍ ഹംസ തന്നെ ലോക സലഫികള്‍ക്ക് 3 രീതിയില്‍ ഇതിനെ ക്കുറിച്ച് അഭിപ്രായമുണ്ട് എന്ന് പറയുന്നു!!!...
അപ്പോള്‍ നജ്മുവിന്റെ കൊട്ടി മാറ്റല്‍ അതോടെ ബോധ്യമാവുന്നു.
സത്യത്തില്‍ ആദ്യം യാസിര്‍ ബിന്‍ ഹംസ പറയുന്നത് ''നമ്മുടെ പ്രബോധകര്‍ക്കിടയില്‍ എന്നല്ലേ?..അത് ലോക സലഫികളെ മൊത്തത്തിലാണ് എന്ന ഇജ്തിഹാദ് അപാരം തന്നെ നജ്മു,
എന്നാലല്ലേ സ്വലാഹി പറയുന്നത് കളവാണ് എന്ന് കിട്ടൂ അല്ലെ?..
പക്ഷെ രണ്ടാമത് കൊടുത്ത ക്ലിപ്പില്‍ അദ്ദേഹം ലോക സലഫികളുടെ 3 വീക്ഷണങ്ങള്‍ പറയുന്നതോടെ നജ്മു വിന്‍റെ സ്വലാഹി കളവു പറയുന്നു എന്നാ വാദം പൊളിഞ്ഞില്ലേ?..
മാത്രമല്ല, യാസിര്‍ ഇവിടെ തെളിയിക്കുന്നത് ഒരു കാലത്തും ഒരു പണ്ഡിതനും ഇത് ശിര്‍ക്കാണ് എന്ന് പറഞ്ഞിട്ടില്ല എന്നാണു...അല്ലാതെ ഇങ്ങനെ 3 വീക്ഷണം ഉണ്ട് അതിനാല്‍ നിങ്ങളെല്ലാവരും ഇനി മുതല്‍ ജിന്നിനോട് തെടിക്കോളൂ എന്നാണോ?..എന്തിനാണ് അന്ധമായ അബ്ദുറഹിമാന്‍ ഭക്തി കൊണ്ട് ആടിനെ പട്ടി യാക്കുന്നത്?.. മുജാഹിദുകളെ മുശിരിക്കാക്കാന്‍ വേണ്ടി ജൂതന്റെ ശൈലി പയറ്റുമ്പോള്‍ അല്ലാഹുവിനെ മറക്കുന്നുവോ ?.
=================================================================================
ഇസ്ലാമില്‍ ഒരു വിഷയം ഒരു പണ്ടിതനോട് ചോദിക്കപ്പെട്ടാല്‍ ആ വിഷയത്തില്‍ മുന്‍ കഴിഞ്ഞ സ്വീകാര്യ യോഗ്യരായ ആഹ്ലുസ്സുന്നതിന്റെ പണ്ഡിതരുടെ അഭിപ്രായം എടുത്തു പറഞ്ഞു ശേഷം കൂടുതല്‍ തെളിവുകളുമായി അടുത്ത് നില്‍ക്കുന്നതിനെ സൂചിപ്പിക്കുക എന്നത് സലഫുകളുടെ ഒരു രീതിയാണ്, അത് പ്രകാരം തന്റെ പഠന ക്ലാസ്സില്‍ ആദ്യം തന്നെ ജിന്നുമായി ഒരു രീതിയിലുള്ള സഹായ തെട്ടവും അനുവദനീയമല്ല എന്ന് വ്യക്തമായി പറഞ്ഞ ശേഷം മുന്‍കാല പണ്ഡിതരുടെ ഈ വിഷയത്തിലുള്ള വെത്യസ്ത സമീപനങ്ങള്‍ വിശദീകരിക്കുന്നതിനെ ആണ് അനുവദനീയമാക്കി എന്നതിന് തെളിവായി കൊടുത്തത് ..ഇതാണ് ശരിയായ ജൂതായിസം...സത്യത്തില്‍ അസത്യം കൂട്ടി ക്കലര്‍ത്താല്‍..നജ്മൂ ഇസ്ലാമില്‍ ഒരു വിഷയത്തില്‍ വിധി ചോദിച്ചാല്‍ അത് പറയും മുന്പ് വിശദമായി അത് സംബന്ധിച്ച് മുന്‍കാല പണ്ഡിതരുടെ സമീപനവും അതിനു അവര്‍ സ്വീകരിച്ച തെളിവുകളും പരിശോധിക്കുന്ന ഒരേര്‍പ്പാടുണ്ട്...അത് തിരിയാത്തത്, ദീന്‍ പഠിക്കാന്‍ പണ്ഡിതന്മാരുടെ കിതാബുകള്‍ക്ക് പകരം അനസിന്റെയും അബ്ദുറഹിമാന്‍ നിഅ മതുള്ള ഇരിവേറ്റി , കെ വി തുടങ്ങിയ ഖോജാമാരുടെ വാക്കുകള്‍ക്ക് അമിത പ്രാധാന്യം നല്‍കിയത് കൊണ്ടാണ്. കണ്ണേര്‍ ബാധിച്ചാല്‍ കാരണമായവന്റെ വുളു ചെയ്ത വെള്ളം കൊണ്ട് കഴുകണം എന്നാ മുസ്ലിം റിപ്പോര്‍ട്ട് ചെയ്ത ഹദീസിനെ പ്പറ്റി ചോദിച്ചപ്പോള്‍ അങ്ങിനെ ഒരു ഹദീസ് മുസ്ലിമിലുണ്ടോ എന്ന് തിരിച്ചു ചോദിച്ച കെ ജെ യു പണ്ടിതന്മാരുള്ള കൊക്കസിലെ അംഗത്തിന് ദീന്‍ അറിയാത്തതും സ്വന്തം വിഭാഗത്തിന്റെ വിവരക്കേട് സ്ഥാപിക്കാന്‍ അന്യരോട് ജൂത ശൈലിയില്‍ അന്യായം പ്രവര്‍ത്തിക്കാനും ഇത് കൊണ്ട് തന്നെയല്ലേ ??
=================================================================================
പോരാത്തതിന് ഇത് (യാ ഇബാദല്ലാ....) മണ്ട്യെര്യോ എന്നത് പോലെ അനുവദനീയം എന്ന് പറഞ്ഞത് അബ്ദുറഹിമാന്‍ സലഫിയും, കുളിമുറിയില്‍ നിന്ന് പെണ്ണുങ്ങളോട് സോപ്പ് ചോദിക്കുമ്പോലെ ആണെന്ന് അനസുമല്ലേ?..
സ്വലാഹിയോ ജബ്ബാര്‍ മൌലവിയോ യാസിര്‍ ബിന്‍ ഹംസയോ ഇങ്ങനെ അനുവദനീയം എന്ന് പറഞ്ഞിട്ടുണ്ടോ?..ശിര്‍ക്കല്ല എന്ന് വെച്ച് അനുവദനീയമാക്കി വ്യാഖ്യാനിക്കുന്നത് കൊക്കസിന്റെ തന്ത്രമല്ലേ?...
3 രീതിയില്‍ അഹല് സ്സുന്നയുടെ പണ്ഡിതന്മാര്‍ സമീപിച്ചു എന്നത് സത്യമല്ലേ?..
പക്ഷെ അവര്‍ ഈ ഹദീസ് സ്വഹീഹാനെന്നു കരുതിയവരോ ഇത് അദ്കാരില്‍ പെട്ടതാണെന്ന് കരുതിയവരോ ആയിരുന്നു. എന്നാല്‍ നമുക്ക് ഹദീസിന്റെ ദുര്‍ബലത വ്യക്തമായ സ്ഥിതിക്ക്, പ്രവാചകന്‍ മാതൃക കാണിക്കാത്തതിനാല്‍ അത് നിഷിദ്ധമാകും എന്നല്ലേ ഇത് വിശദീകരിക്കുന്ന പ്രബോധകരെല്ലാം പറയുന്നത്?.
എന്തിനാണ് നിങ്ങള്‍ സത്യം മറച്ചു വെച്ച് അസത്യം പ്രചരിപ്പിക്കുന്നത്?..ഈ ഹദീസിന്റെ മത്നില്‍ നിങ്ങള്‍ ഇപ്പോള്‍ ശിര്‍ക്കാക്കിയ പോലെ ശിര്‍ക്കുണ്ട് എന്ന് പറഞ്ഞ ഒരു മുന്‍കാല പണ്ഡിതനെ കൊണ്ടുവാ...ഈ ഡോക്യുമെന്റരി ഒന്നും ആവശ്യമില്ല..കഴിയുമോ?..
വെല്ലു വിളിക്കുന്നു...
വാദിക്കുന്നവന്‍ തെളിവ് കൊണ്ട് വരണം ..അത് അഹല് സ്സുന്നയുടെ തത്വമാണ്.
ആദ്യമായി ഇതില്‍ ശിര്‍ക്കുന്ടെന്നു പറഞ്ഞത് സലാം സുല്ലമിയും, അതേറ്റു പിടുച്ചു ഹനീഫ് സുല്ലമിയും , മുക്കൂട്ടു മുന്നണിയുമാണ് ...അത് തെളിയിക്കൂ..കഴിഞ്ഞ കാലത്തെ ഈ ഹദീസ് ചര്‍ച്ച ചെയ്ത ഏതു പണ്ഡിതനാണ് ഇത് ശിര്‍ക്കാണ് എന്ന് പറഞ്ഞത്?..ഒരു വരി ഇബാറത്തു കൊണ്ടുവാ...ഹാതൂ ബുര്‍ഹാനാകും...നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍...
=================================================================================
മുസ്ലിം ജിന്നായാലും കാഫിര്‍ ജിന്നായാലും സഹായം ചോദിക്കാമെന്നു പറയുന്നവരോടല്ലേ ഹനീഫിന്റെ കടം കഥ പറയേണ്ടത്?..
മുജാഹിടുകളില്‍ ആര്‍ക്കുണ്ട് ഈ വാദം എന്നതിന് മറുപടിയായി നജ്മുവിന്റെ മടവൂരി ശൈലിയിലെ കുതന്ത്രമാണ്, എന്‍ വി സാലിമിന്റെ നീണ്ട പ്രസംഗത്തിലെ മുന്‍കാല പണ്ഡിതര്‍ ഈ ജിന്നുകലോടുള്ള സഹായ തേട്ടത്തെക്കുറിച്ചുള്ള ഒരു മുന്‍കാല പണ്ഡിതന്റെ വീക്ഷണം പറയുന്ന ഭാഗം മുറിച്ചു കേള്‍പ്പിക്കുന്നത്.
സത്യത്തില്‍ ഈ പ്രസംഗതിലോ മറ്റേതെങ്കിലും പ്രസംഗതിലോ സാലിമോ മറ്റേതെങ്കിലും മുജാഹിദ് പണ്ടിതാണോ ജിന്നുകളോട് അത് മുസ്ലിമാനെങ്കില്‍ തേടല്‍ അനുവദനീയമാണ് എന്ന് ഇതില്‍ നിന്നൊക്കെ മനസ്സിലാക്കാം എന്ന് പറഞ്ഞോ?..അതല്ലേ തെളിവാക്കേണ്ടത്?..മറിച്ചു ഇവര്‍ക്കാര്‍ക്കും ഇല്ലാത്ത വാദം ഉണ്ടെന്നു തെറ്റി ദ്ധരിപ്പിച്ചു പേര്‍ത്തും പേര്‍ത്തും പറയുന്നവനെ...നിങ്ങളുടെ ഇലാഹ് എതാണ്?..അല്ലാഹുവാനെങ്കില്‍ അവനെ പേടിക്കുന്നില്ലേ?..
=================================================================================