അസത്യത്തെ സത്യത്തിന്‍റെ മൂട് പടമണി യിച്ചു തങ്ങളുടെ ഹദീസ് നിഷേധം മറച്ചു വെക്കാനുള്ള പഴയ വിസി കളുടെ തന്ത്രം പല കാലങ്ങളായി പല കോലത്തില്‍ പ്രത്യക്ഷപ്പെടുന്നു. അതിന്‍റെ ഒടുവിലത്തെ, എന്നാല്‍ അവസന്നതെതല്ലാത്ത ഒന്നാണ് ഈ നിരീക്ഷണം. മേമ്പൊടി യായി ക്രിസ്ത്യാനികളിലെ കറുത്ത കുര്‍ബാനയും സാത്താന്‍ സേവയും എടുത്തു കൊടുത്തു, പിശാചിനെ നാണിപ്പിക്കുന്ന കളവു ഈ പിശാചിനെ പേടിക്കാത്ത പിശാചിന്‍റെ തോഴന്‍ എഴുതി വിടുന്നു.
ഉത്പതിഷ്ണുക്കളും പുരോഗമനവാദികളും എന്നവകാശപ്പെടുന്ന മുസ്ലിം വിഭാഗത്തില്‍ ആണ് പോലും ജിന്ന് സേവ വിശ്വാസം സജീവമാകുന്നത്. നഊദ് ബില്ലാഹ്...ഈ പിശാചിന്‍റെ തോഴനു പിശാചു വഹുയു കൊടുത്ത ഈ ആരോപണം തെളിയിക്കാന്‍ ആര്‍ജവമുണ്ടോ?. കളവു പറയല്‍ പരിശീലനം നേടിയാല്‍ പോലും, അയ്യുഹ ന്നാസായ, എന്ത് കളവും ഭോഷത്തരവും എഴുതി വിട്ടാലും അതിനു ലൈക്കടിച്ചു സായൂജ്യം അടയുന്ന വി സി കുട്ടികള ല്ലാതെ, ഇത്തരം കളവുകള്‍ വിശ്വസിക്കാന്‍ കേരളത്തിലെ വിദ്യാസമ്പന്നരെ കിട്ടും എന്ന് കരുതുന്നുണ്ടോ?. പിന്നെ മുജാഹിദ് പ്രസ്ഥാനം പുരോഗമനം വാദിക്കുന്നത് വിശ്വാസികളുടെ ഭൌതിക വിചാര വീക്ഷണങ്ങളിലെ പുരോഗതിയാണ്. അല്ലാതെ ചേകനൂര്‍ മൌലവിയെ പോലുള്ള മതത്തില്‍ തങ്ങളുടെതായ പുരോഗമന ആശയങ്ങള്‍ കടത്തി അല്ലാഹുവും പ്രവാചകനും നിശ്ചയിച്ച അതിര്‍ വരമ്പുകള്‍ ഭേദിക്കുകയും ഖുര്‍ആനും സുന്നത്തും (സ്വഹീഹായ ഹദീസ് ) സത്യപ്പെടുത്തിയ കാര്യങ്ങള്‍ തങ്ങളുടെ മുക്കാല്‍ ചക്രം ബുദ്ധിക്കു യോചിക്കാത്ത കാരണത്താലോ, ചുമലില്‍ കയ്യിടുന്ന വരുടെ മുന്നില്‍ പുരോഗമനവാദി ചമയാനോ വേണ്ടി അന്ധവിശ്വാസമാക്കുക എന്ന അര്‍ത്ഥത്തിലോ അല്ല. പക്ഷെ ചേകനൂര്‍ മൌലവിയെ നവോത്ഥാന നായകരാക്കി മുസ്ലിം ജനസാമാന്യ ത്തിന്‍റെ ഇടയില്‍ തിരുകി കയറ്റി പുണ്യാളനാക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട ഇവര്‍ക്ക് ആ അര്‍ത്ഥത്തിലാണ് പുരോഗമനം എന്നത് മുജാഹിദുകള്‍ വര്‍ഷങ്ങളായി തിരിച്ചരിഞ്ഞവരാണ്. അത് കൊണ്ടാണ് 80 ശതമാനത്തില്‍ തുടങ്ങിയവര്‍ ഇപ്പോള്‍ 8 തികക്കാന്‍ പാട് പെടുന്നത്. തങ്ങളുടെ ബാക്കിയുള്ള അണികളില്‍ വിള്ളല്‍ വീഴാതിരിക്കാന്‍, തങ്ങളിലെ ഹദീസ് നിഷേധം മുജാഹിദുകളുടെ മുന്നില്‍ പെട്ടാല്‍ ലോകം തിരിച്ചറിയുമെന്നു മനസ്സിലാക്കി ആ വിഷയത്തില്‍ നടക്കേണ്ടിയിരുന്ന സംവാദത്തില്‍ നിന്ന് ഒളിച്ചോടിയതും ഇതേ കാരണത്താലാണ്.
അഹല് സ്സുന്നയിലെ ആധികാരിക പണ്ഡിതന്‍ മാര്‍ ഒന്നടങ്കം ശരിവെച്ച, ഇസ്ലാമിക ചരിത്രത്തിലെ, അതിസാഹസികമായി, തങ്ങളുടെ ജീവിതം മുഴുവന്‍ ഉഴിഞ്ഞു വെച്ചു, ഹദീസ് നിദാന ശാസ്ത്രത്തിന്‍റെ ഉപജ്ഞാതാക്കള്‍ കൂടിയായ ആദ്യ നൂറ്റാണ്ടിലെ പ്രവാചകരുടെ പിന്‍ഗാമികളായി പ്രവാചകന്‍ വിശേഷിപ്പിച്ച പണ്ഡിതര്‍ എന്ന് പറയാവുന്ന സ്വാത്വികരായ മുന്‍ഗാമികള്‍, സ്ഫുടം ചെയ്തു വേര്‍തിരിച്ചു എടുത്ത നബി വചനമെന്നു ഉറപ്പിച്ചു വിശ്വസിക്കുന്ന, സ്വഹീഹായ ഹദീസുകളെ, ഇപ്പോള്‍, അറബി പദങ്ങളുടെ അര്‍ത്ഥം പോലും ശരിയായി മനസ്സിലാകാത്ത ചെമ്മാട്ടും പുളിക്കലും ഉള്ള കുറച്ചു അര മുല്ലാമാര്‍ യോഗം ചേര്‍ന്ന് ചവറ്റ് കൊട്ടയില്‍ തള്ളുകയും അന്ധവിശ്വാസ മാക്കി അവതരിപ്പിക്കുകയും ചെയ്യുന്നത് തികഞ്ഞ അവിവേകമാണ്. ഇത് തിരിച്ചറിഞ്ഞ, ഇസ്ലാമിക ഗ്രന്ഥങ്ങള്‍ പണ്ടെത്തേക്കാള്‍ പഠിക്കാന്‍ അവസരം ലഭിച്ച യുവതലമുറ അടക്കം മുജാഹിദ് ബഹു സാമാന്യം ഇവരുടെ ഹദീസ് നിഷേധം തള്ളിക്കളഞ്ഞതിലുള്ള അരിശമാണ്, ഈ വിസര്‍ജ്യത്തിലൂടെ അവരെ ജിന്ന് ബാധിതരും സേവകരുമായി അവതരിപ്പിച്ചു കൊണ്ട് ഈ പിശാചിന്‍റെ തോഴന്‍ പ്രകടിപ്പിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ ജിന്ന് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കും വിഭ്രാന്തി, ഉന്മാദം തുടങ്ങിയവ ഉണ്ടാകും തമിഴ് കന്നഡ തുടങിയ അപരിചിതമായ ഭാഷകള്‍ സംസാരിക്കും എന്ന് തുടങ്ങി, ആസനത്തില്‍ ഊതും, പിശാചു അടയിരിക്കും എന്ന് വരെ മലയാളത്തില്‍ എഴുതി വിട്ടവരാണ് ഇപ്പോള്‍ സ്വഹീഹായ ഹദീസുകളില്‍ വന്നത് അത് പോലെ വിശ്വസിക്കുന്നതിന്‍റെ പേരില്‍ മുജാഹിദു കളുടെ മേല്‍ ഈ കള്ള ആരോപണങ്ങള്‍ ലജ്ജയില്ലാതെ വീണ്ടും തൊടുത്തു വിടുന്നത്. ഭൌതികമോ അഭൌതികമോ ആയ വഴിയില്‍ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ ഒരു ഗുണവും ദോഷവും ഉണ്ടാകില്ല എന്ന് അടിയുറച്ചു വിശ്വസിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന മുജാഹിദുകളെ അന്ധവിശ്വാസികള്‍ എന്ന മുദ്ര കുത്താന്‍ ജിന്ന് സേവ യിലേക്ക് ആകര്‍ഷിക്കപ്പെടുന്നു എന്നും ജിന്ന് സേവയും പ്രാര്‍ത്ഥനയും മതവിരുദ്ധമല്ല എന്ന് വാദമുണ്ട് എന്നുമുള്ള തനി ജൂത ശൈലിയിലെ വ്യാചാരോപണം ഈ ക്ഷുദ്ര മഞ്ഞ പത്രത്തിന്‍റെ താളിലൂടെ പരസ്യം ചെയ്യുന്നത് തങ്ങള്‍ പഠിച്ച മതാധ്യാപനങ്ങള്‍ക്ക് പകരം കുതന്ത്രവും കളവു പറയല്‍ പരിശീലനവും ആയതിനാലാണ്.
മാത്രമല്ല, ഭൌതികമല്ലാത്ത (അഭൌതിക) വഴിയില്‍ മനുഷ്യര്‍ക്ക് ഗുണമോ ദോഷമോ വരുത്താന്‍ അല്ലാഹു വിനു മാത്രമേ കഴിയൂ എന്ന് മുജാഹിദു കളായ ഞങ്ങള്‍ മാത്രമേ വിശ്വസിക്കുന്നുള്ളൂ...കാരണം ജിന്നിനെ അഭൌതികമാക്കിയ നവ ചെകനൂരികളും നവ മടവൂരികളും പിശാചു ദുര്‍ബോധനം, വസ് വാസ് എന്നിവ എങ്കിലും ഉണ്ടാക്കുമെന്ന് ചുരുങ്ങിയ പക്ഷം സമ്മതിക്കുമെല്ലോ? എങ്കില്‍ അത് ഉപദ്രവം അല്ലെ?, അപ്പോള്‍ അല്ലാഹു അല്ലാത്ത ജിന്ന് വര്‍ഗത്തിലെ പിശാചു ഉപദ്രവം ഉണ്ടാക്കും എന്ന് വിശ്വസിക്കുന്ന നിങ്ങള്‍, അല്ലാഹു അല്ലാത്ത, പിശാചും ഭൌതികമല്ലാത്ത ഉപദ്രവം ചെയ്യുമെന്ന് വിശ്വസിച്ചു, അല്ലാഹുവില്‍ പിശാചിനെ പങ്കു ചെര്‍ത്തിയില്ലേ?. അല്ലാഹുവില്‍ അഭയം...അല്ലാഹു നിങ്ങളുടെ ഈ ആരോപണത്തില്‍ നിന്ന് പരിശുദ്ധനാണ്.
ഇനി ഞങ്ങള്‍ അല്ലാഹു അല്ലാത്ത ഒരു ശക്തിക്കും അഭൌതിക മാര്‍ഗത്തില്‍ സഹായിക്കാനോ ഉപദ്രവിക്കാനോ കഴിയില്ല എന്ന് വിശ്വസിക്കുകയും, ജിന്നോ പിശാചോ ആരുമാവട്ടെ, ചെയ്യുന്ന ഭൌതിക ഉപദ്രവം പോലും അല്ലാഹു ഉദ്ദേശിച്ചെ ങ്കില്‍ മാത്രമേ നമുക്ക് ബാധിക്കൂ എന്ന് കൂടി ഉറപ്പിച്ചു വിശ്വസിക്കുന്നവരാണ്.
പിന്നെ, റുഖയ എന്നത് പ്രവാചകന്‍ അനുവദിച്ച രീതിയിലും ഹദീസിലും ഖുര്‍ആനിലും വന്ന വചനങ്ങളും ഉപയോഗിച്ചുമാവുമ്പോള്‍ ആണ് റുഖയ ശറഇയ്യ ആവുന്നത്. മുന്‍പൊരു പ്രസംഗത്തില്‍ വിഡ്ഢിത്തം അതിരുകളില്ലാതെ അടിച്ചു കാച്ചുന്ന ഇവരിലെ ഒരു മൊല്ല, റുഖയ ശറഇയ്യ എന്ന വാചകത്തെ പരിഹസിക്കുന്നത് കണ്ടു. നിക്കാഹ് എന്നല്ലാതെ നിക്കാഹ് ശറഇയ്യ എന്ന് പറയുമോ? അത് പോലെ തിജാറ (കച്ചവടം) ശറഇയ്യ ,അസീലുന്‍ (ജ്യൂസ്) ശറഇയ്യ എന്നൊക്കെ ഇത് വരെ കേട്ടിട്ടുണ്ടോ ?, അങ്ങിനെ ഒരു ഏര്‍പ്പാട് ഉണ്ടോ എന്നൊക്കെ ആണ് മൂപ്പരുടെ ചോദ്യം !! സത്യത്തില്‍ ഹലാലും ഹറാമും കലര്‍ന്ന ഒരു സാഹചര്യത്തില്‍ ഹലാലിനെ ഹറാമില്‍ നിന്ന് വേര്‍തിരിച്ചു മനസ്സിലാക്കാന്‍ അത് പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട് എന്നത് ബുദ്ധിയുള്ളവര്‍ സമ്മതിക്കും. അത് കൊണ്ടാണ് ഭക്ഷണ സാധങ്ങളുടെ പാക്കിങ്ങില്‍ പോലും അത് തയ്യാറാക്കിയത് ഇസ്ലാമിക ശറഇയ്യായ രീതിയിലാണ് എന്ന് മനസ്സിലാക്കാന്‍ ഹലാല്‍ എന്ന് മുദ്രണം ചെയ്യുന്നത്. കരുമ്പിലാവ് ആണ് ലോകം അവിടുത്തെ അങ്ങാടിയും ജ്യൂസ് കടയുമാണ് എല്ലായിടത്തും എന്ന് കരുതിയതിലുള്ള മണ്ടത്തരം കൊണ്ടല്ലേ ഖോജ ഇത് തട്ടി വിടുന്നത്?. അതാണ് റുഖയയുടെ വിഷയത്തിലും നമ്മള്‍ ഖുറാഫികള്‍ നടത്തുന്ന നിഷിദ്ധമായ രീതിയിലുള്ള ജിന്ന് ചികിത്സാ രീതികളില്‍ നിന്ന് ഭിന്നമായി പ്രവാചകന്‍ പഠിപ്പിച്ച പാതയിലൂടെ നടത്തുന്നതും. അതിനു റുഖയ ശറഇയ്യ എന്ന് പരാമര്‍ശിക്കുകയും ചെയ്യുന്നത്. അറിവില്ലായ്മ ഒരു കുറ്റമല്ല, പക്ഷെ അത് മൈക്ക് കെട്ടി വിളിച്ചു കൂവണമെന്നു വാശി പിടിച്ചാലോ?
കൂട്ടത്തില്‍, ജിന്നുകളെ സംബന്ധിച്ച വിഷയങ്ങള്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന പ്രവാസികളും കേരളത്തില്‍ ചികിത്സക്ക് വരുന്ന വിദേശികള്‍ വഴിയുമല്ല, മറിച്ചു ശബാബ് ബിലാല്‍ ഫിലിപ്സിന്‍റെ ലേഖങ്ങള്‍ പരിഭാഷപ്പെടുത്തിയും, എം ഐ സുല്ലമി എന്ന സാക്ഷാല്‍ മടവൂരി പുറത്തിറക്കിയ പുസ്തകത്തിലൂടെയുമാണ് കേരളത്തില്‍ ലാന്‍റ് ചെയ്തത് എന്ന പരമാര്‍ത്ഥം മറച്ചു വെക്കാന്‍ നിങ്ങള്‍ എത്ര ശ്രമിച്ചാലും മുജാഹിദുകള്‍ അതനുവദിക്കില്ല എന്ന് ഓര്‍മപ്പെടുത്തി, ഇടപെടുന്ന ഏതു മേഖലയിലും കളവും കുതന്ത്രവും പയറ്റാതെ, അല്ലാഹുവെയും പരലോകത്തെയും ഓര്‍മ വന്നില്ലെങ്കിലും പത്ര ധര്‍മ്മം എങ്കിലും ഓര്‍ത്തു സത്യ സന്ധമായി ഏതു നേരവും വന്നെതാവുന്ന മരണം വന്നെത്തും മുന്‍പ് ഒരു ദിനമെങ്കിലും ചെലവഴിക്കാന്‍ ഓര്‍മ പ്പെടുത്തി തത്കാലം അവസാനിപ്പിക്കുന്നു.