Sunday, December 1, 2013

സലഫിയോടുള്ള ചോദ്യത്തിന് മുജാഹിദ് പ്രവര്‍ത്തകന്‍റെ മറുപടി....

                                       ഒരു നൂറ്റാണ്ടായി കേരളത്തിലെ മുസ്ലിംകള്‍ക്ക് ദീനുല്‍ ഇസ്ലാമിന്‍റെ ശരിയായ ആദര്‍ശം പഠിപ്പിക്കുകയും തൌഹീദ് ശിര്‍ക്ക് വിഷയങ്ങളില്‍ ആദം നബി (അ) മുതല്‍ ലോകാവസാനം വരെ ഇസ്ലാമിന് ഒരൊറ്റ നിലപാട് ആണ് ഉള്ളത് എന്ന് പലപ്പോഴായി ഊന്നി പ്പറയുന്ന വരുമാണ് കേരളത്തിലെ മുജാഹിദുകള്‍. ഇടയ്ക്കു ഖുറാഫികളും മൌദൂദികളും തങ്ങള്‍ക്കു തോന്നിയത് ശിര്‍ക്കല്ലാതാക്കിയും ചിലത് ശിര്‍ക്ക് ആക്കി മാറ്റി മറിച്ചും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി കേരളത്തില്‍ കൊണ്ട് വന്നപ്പോള്‍  അതിലെല്ലാം പ്രമാണങ്ങള്‍ ഉദ്ധരിച്ചു ശിര്‍ക്ക് എന്താണ് എന്തല്ല എന്ന് വ്യെക്തമായി പഠിപ്പിക്കുകയും, ശേഷം തൌഹീദ് സ്വീകരിച്ച ചിലരില്‍ ഹദീസ് നിഷേധത്തിന്‍റെ കുഫ്ര്‍ പൊട്ടി മുളച്ചപ്പോള്‍, സടകുടഞ്ഞു എഴുന്നേറ്റു, സ്വന്തം കക്ഷിയില്‍ ഉള്ളതെന്ന കാരണത്താല്‍ മടിച്ചു നില്‍ക്കാതെ, ഹദീസ് നിഷേധം തുറന്നു കാട്ടി, നഖശിഖാന്തം എതിര്‍ക്കുകയും  അത്തരക്കാരെ മാറ്റി നിര്‍ത്തുകയും ചെയ്യാന്‍ ഒരു മടിയും മുജാഹിദുകള്‍ കാണിച്ചിട്ടില്ല. അവസാനം വലിയൊരു വിഭാഗം തന്നെ ആ ഹദീസ് നിഷേധവും ശിര്‍ക്കിന് പുതിയ വ്യാഖ്യാനച്ചുവയുമായി വന്നപ്പോള്‍ തെളിവുകളുടെ പിന്‍ബലത്തോടെ വ്യെതിയാനം ബോധ്യപ്പെടുത്തിയ പ്രസ്ഥാനത്തെ, കുതന്ത്രത്തോടെ സമീപിച്ചു പരാജയപ്പെട്ടവര്‍ വെല്ലു വിളിച്ചു 85 ശതമാനത്തിന്‍റെ പിന്തുണ അവകാശപ്പെട്ടുപുറത്തു പോയവരെ, പ്രമാണങ്ങള്‍ ഉദ്ധരിച്ചു നേരിട്ട്, തൌഹീദില്‍ ഒരു വ്യെതിയാനവും സംഭവിച്ചിട്ടില്ല, മറിച്ചു മറുപക്ഷതിനാണ് തൌഹീദ് നിര്‍വചനത്തില്‍ തെറ്റ് പറ്റിയത്, ഹദീസ് നിഷേധം തലയ്ക്കു പിടിച്ചത് എന്ന് വ്യെക്തമായി കേരളീയ സമൂഹത്തെ മൊത്തത്തിലും, മുജാഹിദ് സമൂഹത്തെ പ്രത്യേകിച്ചും ബോധ്യപ്പെടുത്താന്‍ ഈ സംഘടനക്കു കഴിഞ്ഞു.

                     പക്ഷെ, ഈ ശുദ്ധി പ്രക്രിയയില്‍ നിസ്വാര്‍ത്ഥരായ മുജാഹിദുകള്‍ കൂടാതെ ഈ പ്രസ്ഥാനത്തില്‍ ഒട്ടി നിന്ന കുറെ അധികാര മോഹികളും ഭൌതിക തത്പരരും തങ്ങളുടെ ഹദീസ് നിഷേധവും അകലാനിയതും തല്‍കാലം മറച്ചു വെച്ചു പ്രസ്ഥാനത്തിന്‍റെ കുതിപ്പില്‍ കൈവന്ന ഭൌതിക സൌകര്യങ്ങള്‍ ആസ്വദിക്കാനും ക്രമേണ ആ വിഷയത്തില്‍ അല്ലാഹു വിലക്കിയ കാര്യങ്ങള്‍ പോലും നിര്‍ബാധം ചെയ്യാനും തയ്യാറായി. ഹദീസ് നിഷേധികളുടെ കളവും കുതന്ത്രവും ചെറുത്തു തോല്‍പിക്കാന്‍ ഇടക്കാലത്ത് ദഅവ രംഗത്ത്‌ നടത്തിയ വിശദമായ ഹദീസ് ചര്‍ച്ചകളും, മാറിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇസ്ലാമിക ഗ്രന്ഥങ്ങള്‍ വിപുലമായി ലഭ്യമാവുകയും ഇല്മു വര്‍ദ്ധിപ്പിക്കാന്‍ പണ്ടത്തെ ക്കാളേറെ യുവ പണ്ഡിതന്മാരും വിദ്യാര്‍ഥി കളും തയ്യാറാവുകയും തത് ഫലമായി കൈവന്ന പ്രവാചകന്‍റെ സുന്നത്തുകളെ പിന്‍പറ്റുന്നതില്‍ വിദ്യാര്‍ഥി കളും യുവ സമൂഹവും കാണിച്ച കണിശതയും, ചില അഭിനവ പണ്ഡിതരെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. തികഞ്ഞ അകലാനികളും ഭൌതിക ത്ല്‍പരരുമായ മേല്പരഞ്ഞവര്‍ തങ്ങള്‍ മനസ്സിലാക്കാത്ത വിഷയങ്ങള്‍ കാടടച്ചു തള്ളുകയോ അതിനെ പുച്ചിച്ചു അവഗണിക്കുകയോ, ഒരു വേള ഇത്തരം സുന്നത്തുകളെ പിന്‍പറ്റുന്നവരെ, ഭീകരവാദികളും തീവ്ര വാദികളും അപരിഷ്കൃതരുമോക്കെയായി, അവതരിപ്പിച്ചു. എറ്റൊവുമോടുവില്‍ തന്‍റെ വികലമായ ആശയം ജനങ്ങളില്‍ പ്രചരിപ്പിക്കാന്‍ ഖുര്‍ആന്‍ കട്ടു മുറിച്ചു ഓതി അര്‍ത്ഥം പറയുന്നിടത്ത് വരെ, ഖുര്‍ആനും സുന്നത്തും നിരുപാധികം അനുസരിക്കല്‍ അംഗത്തത്തിനു ഉപാധിയായി വെച്ച ഈ ആദര്‍ശ പ്രസ്ഥാനത്തില്‍ ഉണ്ടായി എന്ന് അറിയുമ്പോഴാണ് ഈ പ്രസ്ഥാനം ചെന്ന് പെട്ട ഗര്‍ത്തത്തിന്‍റെ ആഴം മനസ്സിലാകുക. 

                               വിജ്ഞാന സമ്പാദന രംഗത്ത്‌ ഉണ്ടായ പുത്തനുണര്‍വ് മൂലം, ഖുര്‍ആനും ഹദീസും പഠിക്കുകയും അത് സ്വജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്ന പ്രോഫഷനലുകള്‍ അടക്കമുള്ള യുവാക്കളുടെ ആധിക്യം തങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഭൌതിക സൌകര്യങ്ങളുടെ അടിവേര് അറുക്കാന്‍ കാരണമായേക്കും എന്ന് തിരിച്ചറിഞ്ഞ കുതന്ത്രശാലികള്‍ അത് മുളയിലെ നുള്ളാനുള്ള കരുക്കള്‍ സമര്‍ഥമായി നീക്കാന്‍ തുടങ്ങി. അങ്ങിനെ ഈ വിജ്ഞാന വിസ്ഫോടനത്തിനു പ്രേരകമായ പണ്ഡിതരെ തങ്ങള്‍ക്കനുകൂലമാക്കാന്‍ നടത്തിയ ശ്രമം ചിലരില്‍ വിജയിക്കാതെ പോകുമെന്ന് അറിയാവുന്ന ഇവര്‍, ഏതൊരു മുജാഹിദും തന്‍റെ ജീവനെക്കാളേറെ സ്നേഹിക്കുന്ന തൌഹീദ് വിഷയത്തില്‍ തെറ്റ് പറ്റിയിട്ടുണ്ട് എന്ന് ആരോപിച്ചു, 2012 വരെ പ്രസ്ഥാനം സ്വീകരിച്ച നിലപാട് മാറ്റുകയും, ആ മാറ്റം അംഗീകരിക്കാത്തവരെ നിര്‍ദാക്ഷുണ്യം പുറത്താക്കാനും തുടങ്ങി. അതിനു കാരണമായി പറഞ്ഞ വിഷയങ്ങളില്‍ ചര്‍ച്ച വേണമെന്ന കെ ജെ യു വിലെ 100 ലേറെ  പണ്ഡിതന്‍മാര്‍ പല അവസരങ്ങളില്‍ ആവശ്യപ്പെട്ടെങ്കിലും കെ ജെ യു കെ എന്‍ എം എന്നിവയുടെ ഭാരവാഹികളായ ഒരേ വ്യെക്തികള്‍ തങ്ങളുടെ അനിസ്ലാമിക പ്രവര്‍ത്തനങ്ങളും ഭൌതിക താല്‍പര്യവും ചിലരാല്‍ പുറത്താക്കപ്പെടുമെന്നു പേടിച്ചു, തങ്ങളുടെ അകലാനിയത്തിനു മേമ്പൊടി ചാര്‍ത്തി ഗൂഡ സംഘത്തിന്‍റെ ഒപ്പം നിന്നുകൊണ്ട് മുജാഹിദുകളെ ദ്രോഹിക്കുന്ന നിലപാട് തുടര്‍ന്നു.

                  തങ്ങളുടെ ലക്ഷ്യ സാക്ഷാല്‍ക്കാരത്തിനു മുജാഹിദുകളില്‍ ചിലര്‍ അല്ലാഹു അല്ലാത്തവരോട് സഹായം തേടാം എന്ന വാദമുള്ളവരാണ്, ജിന്നിനെ അടിച്ചിറക്കണം എന്ന് പറയുന്നവരാണ് എന്നൊക്കെയുള്ള നിരവധി കളവുകള്‍ കെ ജെ യു എന്ന മുജാഹിദുകള്‍ വളരെ പ്രാധാന്യത്തോടെ കരുതുന്ന പരമോന്നത വേദിയില്‍ വെച്ചു ഒരല്‍പവും സങ്കോചമില്ലാതെ കെ എം മൌലവിയും കെ പി യും ഇരുന്ന പദവിയിലിരുന്നു ചിലര്‍ പറഞ്ഞപ്പോള്‍ അത് മുജാഹിദ് കുടുംബത്തിലും പള്ളികളിലും സ്ഥാപനങ്ങളിലും ഉണ്ടാക്കിയ പ്രത്യാഘാതം വളരെ വലുതായിരുന്നു. ഉപ്പയും മകനും തമ്മിലും, സഹോദരങ്ങള്‍ തമ്മിലും, മരുമകനും ഭാര്യാ പിതാവും തമ്മിലും ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ തമ്മിലും തുടങ്ങി സമൂഹത്തിലെ സര്‍വ മേഖലകളിലും രൂക്ഷമായ ഭിന്നിപ്പ് ഉണ്ടായി. കണ്ടാല്‍ സലാം പറയാത്ത, വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട ജോലിയില്‍ നിന്ന് പിരിച്ചു വിടപ്പെട്ട ഒട്ടേറെ അനിഷ്ട സംഭവങ്ങള്‍ക്ക് ഇവരെ വിശ്വാസത്തിലെടുത്ത പലരും മുതിരുകയും അതില്‍ നഷ്ടക്കാരുടെ ഭാഗത്ത്‌ പാവപ്പെട്ട മുജാഹിദുകള്‍ അകപ്പെടുകയും ചെയ്തു. ഇത് തിരിച്ചറിഞ്ഞ പലരും വിദേശ രാജ്യത്ത് നിന്ന് പോലും പല രീതിയില്‍ നേത്രുതത്തോട്‌ വിഷയം പ്രമാണ ബദ്ധമായി ചര്‍ച്ച ചെയ്യാനും, പരിഹരിക്കപ്പെടാത്ത അഭിപ്രായ വെത്യാസം തീര്‍ക്കാന്‍ തങ്ങളാല്‍ കഴിയുന്നത്‌ ചെയ്യാമെന്നും, ഏകപക്ഷീയമായ നടപടികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും പറഞ്ഞെങ്കിലും തങ്ങളുടെ കള്ളക്കളികള്‍ പുറത്താകുമെന്ന് പേടിച്ച നേത്രത്വം അതൊക്കെ അവഗണിച്ചു. അവസാനം മുജാഹിദുകളുടെ സമ്മേളനത്തില്‍ എത്തിയ മൌദൂദി ആശയക്കാരന്‍ മുവഹ്ഹിദുകളെ അവഹേളിച്ചപ്പോള്‍ വേദിയില്‍ ഇരുന്നു ചിരിച്ചു ആസ്വദിക്കാനല്ലാതെ തിരുത്താന്‍ പോലും ഇവര്‍ തയ്യാറായില്ല.

                  ഇത് മനസ്സിലാക്കിയ, പരലോകം പ്രസംഗിക്കുക മാത്രമല്ല, യാഥാര്‍ത്ഥ്യം ആണ് എന്ന് തിരിച്ചറിവുള്ള ഹുസൈന്‍ സലഫി, ആ മൌദൂദിക്ക് ശക്തമായ ഭാഷയില്‍ മറുപടി കൊടുക്കുകയും അവിടെ ക്കൂടിയ എല്ലാവരോടും ഇനിയും മനസ്സുകള്‍ തമ്മില്‍ ഭിന്നിക്കരുത്, മുജാഹിദ് ആയ ഒരാളും ശിര്‍ക്ക് ചെയ്യുന്നില്ല എന്നും തര്‍ക്ക വിഷയത്തില്‍ പണ്ഡി തന്മാര്‍ തമ്മില്‍ ചര്‍ച്ച ചെയ്യണമെന്നും, അഭിപ്രായ വെത്യാസങ്ങള്‍ എന്നെത്തെയും പോലെ കിബാറുല്‍ ഉലമയിലേക്ക് മടക്കണമെന്നും പറഞ്ഞപ്പോള്‍ കഴിഞ്ഞ 4 മാസക്കാലം തങ്ങള്‍ നടത്തിയ കളവു പൊളിഞ്ഞു വീഴും എന്ന് മനസ്സിലാക്കിയ നേതൃത്വം ഭ്രാന്തമായി തിരിച്ചടിക്കാനാണ് ശ്രമിച്ചത്. അതിന്‍റെ അലയൊലി കളാണ് വിവിധ രൂപത്തില്‍ ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്നത്.


ഇനി തൌഹീദ് ഒന്നാം അജണ്ടയായിരുന്ന പ്രസ്ഥാനത്തിന്‍റെ ഇന്നത്തെ ചില വാദങ്ങള്‍ ഒന്ന് കേട്ട് നോക്കൂ...

  1. അല്ലാഹു അല്ലാത്തവര്‍ ദുആ കേള്‍ക്കും!!
  2. പിശാചു മനസ്സിലുള്ളത് അറിയും !!
  3. ജിന്നുകള്‍ കാര്യ കാരണ ബന്ധത്തിന് പുറത്തുള്ള അഭൌതികര്‍ !!
  4. സിഹിര്‍ ഫലിക്കില്ല, കണ്ണേര്‍ ഫലിക്കില്ല. റുഖയ ചെയ്യാന്‍ ജിന്ന് ബാധ ഉറപ്പുണ്ടാകണം, പക്ഷെ അത് പ്രവാചകന് മാത്രമേ കഴിയൂ...
  5. ഇയ്യാക്ക നഎബുദ് വ ഇയ്യാക്ക നസതഈന്‍ എന്നതിലെ ഇസ്തിആനത് (സഹായ തേട്ടം) മനുഷ്യനോടും ആകാം 
  6.  തുടങ്ങി അനേകം ഹദീസ് നിഷേധിക്കുന്നു.
  7. ഇമാമുകള്‍ ശിര്‍ക്ക് ചെയ്തു.
  8. ഖുര്‍ആന്‍ ആയത്തിലെ മക്കാ 'മുഷ്രിക്കുകളെ പേടിക്കാതെ എന്നെ പേടിക്കുക' എന്ന അര്‍ത്ഥത്തിനു പകരം, പിശാചിനെ പേടിക്കേണ്ട എന്ന ദുര്‍വ്യാഖ്യാനം നല്‍കുന്നു.
  9. സൂറത്ത് അല്‍ ബകറ യിലെ ആയതു കട്ടു മുറിച്ചു ഓതി അര്‍ത്ഥം കൊടുത്തു.
  10. കെ എന്‍ എം സെക്രട്ട്രറി നില വിളക്ക് കൊളുത്തി.
  11. പലിശ സ്ഥാപനമായ ബാങ്ക് ഉത്ഘാടനം തെറ്റല്ലാതാക്കി സന്ദേശം നല്‍കിയ ആളെ സെക്രട്ട്രറി ആക്കി വാഴിച്ചു.
  12. അക്ബര്‍ സാഹിബ് ശിര്‍ക്കാണ്‌ എന്ന് പറഞ്ഞ യോഗ ഉത്ഘാടനം സംസ്ഥാന പ്രസിഡ ണ്ട് തന്നെ നടത്തുന്നു.
  13. പള്ളിക്ക് വേണ്ടി നിശ്ചയിച്ച സ്ഥലം മറിച്ചു വിറ്റ്‌ കാശ് വ്യെക്തികളുടെ കീശയിലേക്ക്‌ മാറ്റി.
  14. ആസ്ഥാനത്തിന്റെ പേരില്‍ ഷെയര്‍ വാഗ്ദാനം ചെയ്തു ഫണ്ട് സ്വരൂപിച്ചു, ഷെയര്‍ നല്‍കാതെ കടപ്പത്രം നല്‍കി, നിശ്ചിത തുക നിശ്ചയിച്ചു  പലിശയുടെ പോലെ ഹറാമായ ലാഭമാക്കി നല്‍കുന്നു.
  15. ഹദീസ് നിഷേധികളില്‍ നിന്ന് പരിഹാസം ഏറ്റു പോലും കഷ്ടപ്പെട്ട് പിരിച്ചുണ്ടാക്കിയ സുന്നത്തും തൌഹീദും പ്രചരിപ്പിക്കേണ്ട മിമ്പരുകളും സ്ഥാപനങ്ങളും കുതന്ത്രങ്ങളിലൂടെ ഹദീസ് നിഷേധികളായ മടവൂരികളെ പോലും ഏല്പിക്കുന്നു.
  16. മുമ്പൊരിക്കലും കേട്ട് കേള്‍വി പോലുമില്ലാത്ത വിധത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിന്‍റെ പേരില്‍ ആഭാസം ഏറെ ഉള്ള ടി വി ചാനല്‍ ഉത്ഘാടനത്തിനു പങ്കെടുത്തു, അതിനു വേണ്ടി ദുആ യും ആശംസയും നടത്തുന്നു.
  17. പ്രവാചകന്‍ മലക്കുകളോട് സഹായം തേടി എന്ന ഗുരുതരമായ ആരോപണം പ്രവാചകനെതിരില്‍ നടത്തി...

ഇങ്ങനെ ഈ ലിസ്റ്റ് അവസാനിക്കുന്നില്ല.....


ഇതെല്ലാം 5 ആം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് തെറ്റാണ് എന്ന് മനസ്സിലാകുന്നതും, എന്നാല്‍ കോക്കസ് പക്ഷ പാതിത്വം കൊണ്ട് മനസ്സിലാകാത്തതു മായ കൃത്യമായ ആദര്‍ശ വ്യെതിയാനങ്ങളാണ്.

::              ജിന്നിനോടുള്ള ഏതു നിലക്കുമുള്ള സഹായ തേട്ടം വാസീലത്ത് ശിര്‍ക്ക് എന്നല്ല അഹല് സ്സുന്നയുടെ ആദര്‍ശം.  ജിന്നിനോടുള്ള സഹായ തേ ട്ടത്തില്‍ ശിര്‍ക്കായതും ഹറാമായ (വാസീലത്ത് ശിര്‍ക്ക്) തും ഉണ്ട് എന്നാണു. കള്ള ആരോപണം ഉന്നയിച്ചു അതിനു മറുപടി പറയാന്‍ പ്രമാണം അല്ല, ഉളുപ്പില്ലായ്മയാണ് വേണ്ടത്. അത് നിങ്ങളുടെ നേതാക്കളടക്കം ഉണ്ട് എന്ന് തെളിയിച്ചതാണ്.

::            ആന്‍ ആമിലെ 128 ആം ആയതു പ്രതിപാദിക്കുന്ന വിഷയം ജിന്നുകളും മനുഷ്യരും തമ്മിലുള്ള ഇസ്തിംത്താഉ അഥവാ പരസ്പരം സുഖമെടുക്കല്‍ ആണെല്ലോ?. അത് നിത്യനരകവാസത്തിനു ഇട നല്‍കുന്നു അല്ലാഹു ഉദ്ദേശിച്ച ചിലര്‍ ഒഴികെ (ഇബ്ന്‍ അബ്ബാസ്‌ ()അടക്കമുള്ളവരുടെ തഫ്സീര്‍ ) എന്നാണെല്ലോ അര്‍ഥം? അപ്പോള്‍ ഇതില്‍ 2 വിഭാഗം പെടുന്നു, ഒന്ന് നിത്യ നരകാവകാശികള്‍ അഥവാ ശിര്‍ക്ക് ചെയ്തവര്‍.
രണ്ടാമത്തെ വിഭാഗം നിത്യ നരകാവകാശികള്‍ അല്ലാത്ത അല്ലാഹു ഉദ്ധേഷിച്ചവര്‍. ഇവര്‍ ആരാണ് ? കോക്കസ് വിഭാഗം പറയുന്നത് അത് ആരാണ് എന്നാണു? അത് ശിര്‍ക്ക് ചെയ്തവര്‍ ആകില്ല എന്ന് നിങ്ങള്‍ സമ്മതിക്കില്ലേ? കാരണം അല്ലാഹു ശിര്‍ക്ക് ചെയ്തവരെ ഒരു കാരണവശാലും ഒഴിവാക്കില്ലല്ലോ? അപ്പോള്‍ ശിര്‍ക്കില്‍ കുറഞ്ഞ കുറ്റം ചെയ്തവരാണ് എന്ന് ഉറപ്പാകുന്നു. എങ്കില്‍ പിന്നെ ജിന്നും മലക്കും പരസ്പരം എടുത്ത സുഖം എന്നതില്‍ ജിന്നുമായി ഇടപാട് നടത്തിയ
മനുഷ്യരാണെല്ലോ വരിക? അവര്‍ ജിന്നുമായി എന്ത് ഇടപാടാണ് നടത്തുക? എന്ത് ഇടപാട് ആണെങ്കിലും അതില്‍ ഇസ്തിആനത് സഹായ അഭ്യര്‍ത്ഥന വരണമെല്ലോ?..ഇത് സലഫിയും സമ്മതിക്കുന്നു.
.
              അപ്പോള്‍ ജിന്നും മനുഷ്യരുമായുള്ള പരസപര സുഖമെടുക്കല്‍ എന്ന ഇടപാടില്‍ നിത്യ നരകാവകാശികള്‍ ആയ ശിര്‍ക്ക് ചെയ്തവര്‍ ഒഴികെ ഉള്ളവര്‍ ചെയ്യുന്നത് ജിന്നുകളുമായി അനുവദനീയമല്ലാത്ത, എന്നാല്‍ ശിര്‍ക്ക് ആവാത്ത എന്തെങ്കിലും ആകണമെന്നത് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് വ്യെക്തമാവില്ലേ? ജിന്നുമായുള്ള ശിര്‍ക്കല്ലാത്തത് ആയാലും, നമ്മള്‍ ഇടപാട് നടത്തുന്നത് ജിന്നുമായി ആണ് എന്നതിനാല്‍ ക്രമേണ അവര്‍ നമ്മെ ശിര്‍ക്കിലെത്തിക്കും എന്നത് അറബിയില്‍ പറയുന്നതല്ലേ വസീലത്ത് ശിര്‍ക്ക് എന്നത്?

അപ്പോള്‍ ഇബ്ന്‍ അബ്ബാസ് ജിന്നും മനുഷ്യനും പരസ്പരം സുഖമെടുക്കുന്നതില്‍ ശിര്‍ക്കല്ലാത്തത് ഉണ്ട് (നിത്യ നരകാവകാശികള്‍ അല്ലാത്ത അല്ലാഹു ഉദ്ധേശിച്ചവര്‍ ) എന്നതിന് അര്‍ത്ഥം എന്താണ് കോക്കസ് മുരീദുകളെ?...

::                4 - 5 ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് ഖണ്ഡിക്കാന്‍ കഴിയുന്ന ജബ്ബാര്‍ മൌലവിയുടെ ഇസ്ലാഹിലെ ലേഖനത്തേക്കാള്‍ കടുപ്പിച്ചു അനസ് പറഞ്ഞ ജിന്നിനോട് സഹായം ചോദിക്കുന്നത് കുളിമുറിയില്‍ നിന്ന് ഭാര്യയോടു സോപ്പ് ചോദിക്കുന്നത് പോലെ ആണ് എന്നത് എന്ത് കൊണ്ട് നേതൃത്വത്തിന് തിരിഞ്ഞില്ല?

പിന്നെ ജബ്ബാര്‍ മൌലവിയുടെ പരാമര്‍ശം ചിലര്‍ തെറ്റിദ്ധരിച്ചേക്കും എന്നാണു സലഫി പ്രസംഗിച്ചത് കേട്ടത്. ജബ്ബാര്‍ മൌലവിയുടെ വിശദീകരണം കേട്ടപ്പോള്‍ തന്നെ അനസിനു സത്യാവസ്ഥ ബോദ്ധ്യപ്പെട്ടു എന്നും ശേഷം ചര്‍ച്ചകളില്‍ പങ്കെടുക്കാതെ കരിപ്പൂരില്‍ വിമാനം ഇറങ്ങുന്നതും ഉയരുന്നതും നോക്കി നീരം പൊക്കി എന്നാണു കേട്ടത് !

::               ഏതു സംവാദത്തില്‍ ആയാലും, ജീവനുള്ള സാന്നിദ്ധ്യം ഉറപ്പുള്ള സൃഷ്ടിയോട്‌ ഉള്ള അവര്‍ക്ക് കഴിയുന്ന വിഷയങ്ങളിലെ ചോദ്യം ശിര്‍ക്കാകില്ല എന്നത്, അഹല് സ്സുന്നയുടെ ആദര്‍ശമാണ്. പക്ഷെ ശിര്‍ക്കല്ലാത്തത് എല്ലാം അനുവദനീയം എന്ന് വ്യാഖ്യാനിക്കുന്നത് അപ്പുറത്തെ ഖോജാക്കളുടെ ഹറാമുകളോടുള്ള സമീപനത്തിന്‍റെ തകരാറാണ്. അത് കൊണ്ടാണ്, സിനിമയും സംഗീതവും പലിശയും ഒക്കെ ഹലാലായി കണക്കാക്കുന്നത്.

::            സ്വഹീഹായ ഹദീസ് തന്നെ വാറോല എന്ന് പറയുന്ന അപ്പുറത്തുള്ള അകലാനികള്‍ക്ക് പണ്ഡിതന്‍ മാര്‍ക്കിടയിലെ ഹദീസുകളെ എങ്ങിനെ ഒക്കെ വിശേഷിപ്പിക്കണം എന്ന ചര്‍ച്ച എന്ത് ഗുണമാണ് ചെയ്യുക?

::               മുക്ബില്‍ വാദിയെ പോലുള്ള ചില പണ്ഡിതന്‍മാര്‍  അനുവദനീയമായ ചില ഭൌതിക കാര്യങ്ങളില്‍ ജിന്നിനെ ഉപയോഗപ്പെടുത്താമെന്നു വരെ പറഞ്ഞിട്ടുണ്ട് എന്നതിനര്‍ത്ഥം ആ ആവാദം എന്‍ വി സാലിമിന് ഉണ്ട് എന്ന് വ്യാഖ്യാനിക്കാന്‍  അല്‍ ബകറ 102 ഇല്‍ ''അല്ലാഹുവിന്‍റെ അനുമതിയില്ലാതെ അവര്‍ക്ക് ഉപദ്രവിക്കാന്‍ കഴിയില്ല'' എന്നതിലെ ''അല്ലാഹുവിന്‍റെ അനുമതിയില്ലാതെ'' മുറിച്ചു മാറ്റി, ''അവര്‍ക്ക് ഉപദ്രവിക്കാന്‍ കഴിയില്ല'' എന്ന് അര്‍ത്ഥം പറയുന്ന മോല്ലമാര്‍ക്കും മുരീദുകള്‍ക്കും കഴിയും. പക്ഷെ, ആധുനിക സാങ്കേതിക വിദ്യ ഒരു പാട് വികസിച്ച ഇന്ന് എന്‍ വി സാലിം പറയുന്ന അദ്ദേഹത്തിന്‍റെ വാദവും നിങ്ങളുടെ ഈ കളവു പൊളിച്ചതും യൂട്യൂബില്‍ കൂടെ മാലോകര്‍ കണ്ടതാണ് എന്ന് മാത്രം ഓര്‍മിപ്പിക്കുന്നു.

::             ആദം നബി മുതല്‍ അവസാന കാലം വരെ ശിര്‍ക്കായതും ശിര്‍ക്കും, തൌഹീദ് തൌഹീദും ആണ്. അത് നബി മാര്‍ക്കനുസരിച്ചോ, മറ്റോ മാറുകയില്ല. പക്ഷെ ഹറാം ഹലാലുകളില്‍ വെത്യാസമുണ്ടാകും. ഹാജറ ബീവിക്ക് അനുവദനീയമായത്, നമ്മുടെ പ്രവാചകന്‍ മാതൃക കാണിക്കാതിരുന്നതിനാല്‍ നമുക്ക് ഹറാമും ആകുന്നു. സഹായം ആവശ്യപെടുന്നവന്‍ മനുഷ്യനെ തെറ്റിലേക്ക് വഴി നടത്തുന്ന ജിന്നാകയാല്‍ ക്രമേണ അത് ശിര്‍ക്കിലെത്തിക്കും എന്നതിന്‍റെ അറബി പദമാണ് വാസീലത്ത് ശിര്‍ക്ക് എന്നത്. ഇത് മനസ്സിലാക്കാന്‍ പക്ഷെ 4 - 5 ക്ലാസിലെ കുട്ടിയുടെ വിവരം പോര, മറിച്ചു എ പി മുന്‍പ് പറഞ്ഞ മുജാഹിദ് ആകാന്‍ പറ്റിയ ശരാശരി നിലവാരത്തിലെ ബുദ്ധി എങ്കിലും വേണം.!!

::              കട്ട് പ്പാറ കലുങ്കിനടിയിലെ വസുമതി എന്ന ജിന്നിന്‍റെ കഥ അത്യാവേശത്തോടെ പ്രസംഗിച്ച അനസ് ഈ സമൂഹത്തിനു കൊടുത്ത ഒരു മെസ്സേജും മുജാഹിദുകള്‍ കൊടുത്തിട്ടില്ല, അത് കൊണ്ടാണ് കഴിഞ്ഞ 10 വര്‍ഷം മടവൂരികള്‍ മൌലവി വിഭാഗം ശിര്‍ക്കിലേക്ക് എന്ന് പറഞ്ഞിട്ടും ജിന്നിനോട് തേടാം എന്ന് പറയുന്ന ഒരാളെ പോലും അവര്‍ക്കോ, ആ വാദം 2012 ഇല്‍ ഏറ്റെടുത്ത കൊക്കസിനോ തെളിവായി ഹാജരാക്കാന്‍ കഴിയാതെ വന്നത്. പകരം ഏഷ്യാ നെറ്റിലെ വേണുവിന്‍റെ ജിന്ന് തെളിവാക്കേണ്ടി വന്നത്.

::             നാരിയത് സ്വലാത്ത് ശിര്‍ക്കല്ല എന്ന് സ്വലാഹിയോ ഒരു മുജാഹിദും പറഞ്ഞിട്ടില്ല, എന്നാല്‍ ഒരാള്‍ തന്‍റെ വാദം തുറന്നു പറയുന്നത് വരെ അയാള്‍ പറയുന്നത് വിശ്വസിക്കാനേ ഗൈബ് അറിയാത്ത മുജാഹിദുകള്‍ക്ക് കഴിയൂ, പ്രവാചകന്‍ പഠിപ്പിച്ച ദുആ കൊണ്ടും ഇസ്ലാം കൊണ്ടും കെട്ടി കുടുക്കുകളും ബുദ്ധി മുട്ടുകളും മാറുമെന്നാണ് ഞാന്‍ ഈ സ്വലാത്ത് കൊണ്ട് ഉദ്ദേശിച്ചത് എന്ന് പറയുന്ന ഒരാള്‍ മുഷ്രിക്കായി എന്ന് വിധി പറയാന്‍ കോക്കസ് തയ്യാറാകുമോ?..ഇതാണ് അന്ന് ലബ്ബ പറഞ്ഞിരുന്നത്. എന്നാല്‍ കേരളത്തിലെ ബഹു ഭൂരിപക്ഷം സമസ്തക്കാരും ഈ അര്‍ത്ഥത്തിലല്ല ഇത് ചെല്ലുന്നത്, അത് കൊണ്ട് തന്നെ അത് ശിര്‍ക്കാണ്‌. ഇത് സ്വലാഹിയും ഫൈസല്‍ മൌലവിയും ഹുസൈന്‍ സലഫിയും അടക്കമുള്ള എല്ലാ മുജാഹിദുകളും പറഞ്ഞിട്ടുണ്ട്.

::             നൂലും മന്ത്രവുമായി നടക്കുന്ന ഒരു സമൂഹത്തില്‍ ഏതെങ്കിലും കുട്ടിക്ക് പിശാചിന്‍റെ ഉപദ്രവം ഉണ്ടാകില്ല എന്ന് എ പി എന്ന വ്യെക്തിക്ക് മുന്നും പിന്നും നോക്കാതെ പറയാം, പക്ഷെ അമാനത്ത് തിരിച്ചറിയുന്ന ഒരു പണ്ഡിതന് കഴിയില്ല. കാരണം പ്രവാചകന്‍ ജീവിച്ചിരിക്കെ പോലും പിശാചു ബാധ ഉണ്ടായതും, അത് പ്രവാചകനോട് പറഞ്ഞതും, പ്രവാചകനും സ്വഹാബതും ചികിത്സിച്ചതും സ്വഹീഹായ ഹദീസുകളിലൂടെ പഠിച്ച ഒരാള്‍ക്കും ''അപ്പൊ നിന്നെ പറ്റി കേട്ടതൊക്കെ ശരിയാണല്ലേ??'' എന്ന് പറയാന്‍ കഴിയില്ല. അത് അങ്ങാടിയില്‍ വായും പൊളിച്ചു നില്‍ക്കുന്ന നാടന്‍മാരുടെ ശൈലിയാണ്. മറിച്ചു ഒരു പണ്ഡിതന്‍ ചെയ്യേണ്ടത്, സമാന സംഭവം പ്രവാചകനില്‍ നിന്നും സ്വഹാബത്തില്‍ നിന്നും എങ്ങിനെ നേരിട്ടോ അത് പോലെ നേരിടുകയാണ്. അത്, പിശാചു ബാധ ഏറ്റു എന്ന് സംശയിക്കുന്ന അവസ്ഥയില്‍ ഖുര്‍ആന്‍ കൊണ്ടും ഹദീസില്‍ വന്ന പ്രാര്‍ത്ഥനകള്‍ കൊണ്ടും ചികിത്സിക്കാം എന്ന മര്‍ഹൂം കെ എം മൌലവി എന്ന ഈ ആദര്‍ശ പ്രസ്ഥാനത്തിന് തുടക്കമിട്ട വലിയ പണ്ഡിതന്‍റെ ഇസ്ലാമികമായ കാഴ്ചപ്പാടാണ്.

സൈഡ് ഇഫക്റ്റ് ഉണ്ടാക്കില്ല എന്നത് റുഖയ ഹദീസില്‍ സ്ഥിരപ്പെട്ടതിനാല്‍ ഒരു വിശ്വാസിക്ക് ഉറപ്പാക്കാം. പക്ഷെ ഒരു അകലാനിക്ക് അത് വല്ല ശാസ്ത്രഞ്ഞനും തെളിയിക്കേണ്ടിവരും.

::    സമസ്തക്കാര്‍ ഒരിക്കലും മരിച്ച മഹാന്‍മാരോട് ചോദിക്കാമെന്നു അവര്‍ക്ക് വാദമില്ല എന്ന് പറയാറില്ല, മറിച്ചു അതാണ്‌ ചെയ്യേണ്ടത് എന്നാണു നാക്കിലൂടെയും, പേജിലൂടെയും പറയുന്നത്. അത് കൊണ്ട് തന്നെ അവര്‍ സമ്മതിച്ച, അവരുടെ വാദത്തിനാണ്,  മുജാഹിദുകള്‍ അത് ശിര്‍ക്കാണ്‌,എന്ന് പറയുന്നത്. ഇവിടെ വിഷയം മുജാഹിദുകള്‍ക്ക് ഇല്ലാത്ത വാദം (ജിന്നുകളോട് സഹായം തേടാം, ജിന്നിനെ അടിച്ചിറക്കാം ) കെട്ടി വെച്ചു അതിനു മറുപടി പറഞ്ഞു ശിര്‍ക്കിലേക്ക് പോയി എന്നാണു പറയുന്നത്. ഇത് രണ്ടും ഒന്നാകുന്നത് എങ്ങിനെ?

:: ജം ഇയ്യത്തുല്‍ ഉലമയെ ഹദീസ് നിഷേധി എന്ന് പറയുന്നു എന്ന കള്ളം പറയേണ്ട, ഹദീസ് നിഷേധികളായ ആളുകള്‍ അതില്‍ നിര്‍ലോഭമുണ്ട് എന്നാണു മുജാഹിദുകള്‍ പറയുന്നത്. അതിനു തെളിവ് ഞാന്‍ തുടക്കത്തില്‍ തന്നെ കൊടുത്തു. ഹദീസ് നിഷേധം സ്ഥാപിക്കാന്‍ അല്ലാഹുവിന്‍റെ ഖുര്‍ആന്‍ പോലും കട്ടു മുറിച്ചു ഓതി യവരാണോ ഞങ്ങള്‍ ഏതു ഹദീസ് ആണ് നിഷേധിച്ചത് എന്ന് ചോദിക്കുന്നത്? ഹദീസ് നിഷേധികളായ എണ്ണമറ്റ അകലാനികള്‍ തലപ്പത്തും ശാഖകളിലും എത്രയോ ഉദാഹരണ സഹിതം ചൂണ്ടി ക്കാണിക്കാന്‍ കഴിയും.

::                 സി ഡി ടവറിലെ രഹസ്യ യോഗത്തിലെ ചര്‍ച്ചാ വിവരം ആണെല്ലോ ഇപ്പോള്‍ പ്രസ്ഥാനത്തില്‍ കണ്ടത്. ആ യോഗത്തിന്‍റെ തീരുമാനം ആണെല്ലോ ഭംഗിയായി കെ കെ പി നടപ്പാക്കിയതും. പക്ഷെ അന്ന് ആ യോഗത്തില്‍ ഇത്ര പ്രതീക്ഷിച്ചില്ല, ഏതാനും ചിലരെ ഒതുക്കിയാല്‍ തീരും എന്ന് കരുതിയെങ്കിലും സംഗതി കൈ വിട്ടു പോയി എന്ന തിരിച്ചറിവുണ്ടായത് ഇപ്പോഴാണ് അല്ലെ?

::              ഒരു ടി വി ചാനലിന്‍റെ, അതും മാസങ്ങള്‍ക്ക് മുന്‍പ് ട്രയല്‍ നടത്തിയ, പരിപാടികളെ കുറിച്ച് പരസ്യങ്ങള്‍ വന്ന, മാധ്യമം ശൃംഖലയില്‍ നിന്നുള്ള ടി വിയില്‍ എന്തൊക്കെ ഉണ്ടാകുമെന്ന് 4-5 ക്ലാസിലെ കുട്ടിക്ക് ഊഹിക്കാമെന്നിരിക്കെ അതറിയാത്തവര്‍ എങ്ങിനെ കെ എന്‍ എം കെ ജെ യു തലപ്പത്ത് വന്നു?..

ഒരു ചാനലിനു എല്ലാ വിധ ആശംസയും പ്രാര്‍ഥനയും നല്‍കുന്നതും, അതിലെ അനിസ്ലാമികമല്ലാത്ത ഒരു പരിപാടിയില്‍ പങ്കെടുത്തു ഇസ്ലാമിക വീക്ഷണം അവതരിപ്പിക്കുന്നതും ഒരു പോലെയാണോ?..

::               സമ്മേളനത്തില്‍ പങ്കെടുത്തു നസീഹത്തോടെ എല്ലാവരും ഒരുമിച്ചു മുന്നോട്ട് പോകണം എന്ന് പറയുന്നത് ക്രമം വിട്ട അക്രമം ആണെന്നോ?..നഊദ് ബില്ലാഹ്... പിന്നെ, ക്രമം വിട്ടു പറഞ്ഞാല്‍ തിരിച്ചടിക്കും എന്ന ഉമ്മാക്കി കേട്ട് സത്യം പറയാതെ വിഴുങ്ങുന്നവരാണ് എല്ലാവരുമെന്നു കരുതിയതല്ലേ വിഡ്ഢിത്തം ? സത്യത്തില്‍ അന്ന് സലഫിയുടെ പ്രസംഗത്തിന് മറുപടിയായി, അങ്ങിനെ എ ആര്‍ സലഫി മറുപടി പ്രസംഗം നടത്തിയില്ലായിരുന്നുവെങ്കില്‍, ഹുസൈന്‍ സലഫിയുടെ അപേക്ഷ  നമ്മുടെ എല്ലാവരുടെയും ആഗ്രഹമാണ്, തെറ്റിദ്ധാരണകള്‍ മാറ്റി എല്ലാവരും ഒന്നിക്കണം നമുക്ക് വേണ്ടതൊക്കെ ചെയ്യാം എന്നാണു എ ആര്‍ സലഫി പറഞ്ഞിരുന്നുവെങ്കില്‍, ശേഷം നിങ്ങള്‍ നടത്തിയ കുതന്ത്രങ്ങള്‍ ഒന്നും ഇത് പോലെ സാധാരണക്കാര്‍ക്ക് മനസ്സിലാകുമായിരുന്നില്ല. പക്ഷെ, അല്ലാഹുവിന്‍റെ സഹായത്താല്‍ സലഫിയുടെ അലര്‍ച്ച നിഷ്കളങ്കരായ ആയിരങ്ങള്‍ക്ക് ചിന്തിക്കാന്‍ പറ്റിയ ഒന്നാം തരം പ്രതികരണമായി, അത് മുജാഹിദുകള്‍ക്ക് അല്ലാഹു എ ആര്‍ സലഫി വഴി നല്‍കിയ ഒരു സഹായം തന്നെയാണ്.  

::                2002 ഇല്‍ അഭിപ്രായ വെത്യാസമുണ്ടായ വിഷയങ്ങളില്‍ പല തവണ കെ ജെ യു യോഗം ചേര്‍ന്ന് വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാന മെടുത്തതാണ്. എന്നാല്‍ 2012 ഇല്‍ കെ ജെ യു ചര്‍ച്ച ചെയ്യണം എന്ന് 100 ഇല്‍ അധികം പണ്ഡിതന്‍മാര്‍ ഒപ്പിട്ടു അപേക്ഷ നല്‍കിയിട്ടും, അവരെ ''പോത്തുകള്‍'' എന്ന് വിളിച്ചു ആക്ഷേപിക്കുകയല്ലേ ചെയ്തത്?..ഇവരെങ്ങിനെ ഇരകള്‍ ആകും ?...വേട്ടക്കാരെ ഇരകളാക്കി അവതരിപ്പിക്കാന്‍ മടവൂരികളില്‍ നിന്ന് പരിശീലനം കിട്ടിയ നിങ്ങള്‍ക്ക് അല്ലാഹുവേ പേടിയില്ലേ?

::               സലഫിയെ കുറിച്ച് രണ്ടു പാസ്പോര്‍ട്ട് ഉണ്ട് എന്ന് പറഞ്ഞത് അപ്പുറത്തെ ശുക്കൂര്‍ തന്നെയാണ്. വിസയിലെ പ്രൊഫെഷന്‍ ഇലക്ട്രീഷ്യന്‍ ആയതു കൊണ്ടല്ല. ജോലി ചെയ്യാത്ത ദിവസം രജിസ്തരില്‍ കള്ള ഒപ്പിട്ടു സര്‍ക്കാരില്‍ നിന്ന് ശമ്പളം വാങ്ങല്‍ പലിശ അടങ്ങിയ ബാങ്ക് ഉത്ഘാടനം ചെയ്തവര്‍ക്ക് ഹലാലാണോ?..
മുജാഹിദുകള്‍ സലഫിയുടെ പ്രശനം പരാമര്‍ശിച്ചത്, ആരോ കൊടുത്ത കേസിനും ജോലി ചെയ്യാതെ രജിസ്തരില്‍ ഒപ്പ് വെച്ചു ശമ്പളം വാങ്ങിയതിനും വിജിലന്‍സ് അന്വേഷണം നേരിടേണ്ടി വന്നത്  താന്‍ ജിന്നിനോടുള്ള പ്രാര്‍ത്ഥന ശിര്‍ക്കല്ല എന്ന് പറഞ്ഞത് കൊണ്ടാണ് എന്ന രീതിയില്‍ സലഫി രക്തസാക്ഷി പരിവേഷം നല്‍കിയപ്പോഴാണ്. അത് രണ്ടും രണ്ടു വിഷയമാണ്, ഓണത്തിന് ഇടക്ക് പൂട്ട്‌ കച്ചവടം നടത്താം എന്ന സലഫിയുടെ ധാരണ മാറ്റാന്‍ വേണ്ടി മാത്രമാണ് കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വന്നത്.

::                    പിന്നെ ദീനില്‍ തൌബ സ്വീകരിക്കാനുള്ള നിബന്ധനകള്‍ അനസിനു മാത്രമായി ഇറങ്ങിയോ എന്നറിയില്ല, അനസിന്‍റെ തൌബയിലെ വാചകം ഇതായിരുന്നു, ''ഞങ്ങള്‍ ഒരിക്കലും ആ വിശ്വാസം പേറിയിട്ടില്ലാ...'' തൌബ യുടെ പ്രധാന നിബന്ധനകളില്‍ ഒന്ന് ചെയ്ത തെറ്റില്‍ ആത്മാര്‍ഥമായി ഖേദിക്കുക എന്നാണു. അപ്പോള്‍ മേല്‍ പറഞ്ഞ വാക്കില്‍ നിന്ന് 4-5 ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് പോലും മനസ്സിലാകുന്നത്‌ ഒന്നുകില്‍ അനസ് പറഞ്ഞത് സത്യമാണ് എന്ന് വിശ്വസിച്ചാല്‍ ആ വിശ്വാസം അയാള്‍ക്കില്ല എന്നാണു. എങ്കില്‍ പിന്നെ ചെയ്യാത്ത കുറ്റത്തിന് തൌബ എന്തിനു?. ഇനി കളവാണ് പറഞ്ഞതെങ്കില്‍ കളവു പറഞ്ഞു അല്ലാഹുവോട് തൌബയോ?..
പോരാത്തതിന് തൌബ വ്യെക്തി നേരിട്ട് അല്ലാഹുവോട് ചെയ്യേണ്ടതല്ലേ? ഞങ്ങള്‍ എന്ന് പറഞ്ഞു എല്ലാര്‍ക്കും വേണ്ടി തൌബ ചെയ്യാന്‍ ഇത് കൃസ്ത്യാനികളുടെ പള്ളീലെ അച്ഛനാണോ?...

::                   നിഷ്കളങ്കരായ മുജാഹിദുകളെ ഹനീഫിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ''കണ്ഫ്യൂഷന്‍ ഉണ്ടാക്കാന്‍'' ആ നോട്ടീസില്‍ കൊടുത്ത പോലെ കുറെ ഊഹങ്ങളും കളവുകളും ചേര്‍ത്ത് കൊടുത്താല്‍ പറ്റുമെങ്കിലും സത്യം എന്നെന്നേക്കുമായി മൂടി വെക്കാന്‍ കഴിയില്ല.

              സക്കരിയ്യ സ്വലാഹിയോ മുജാഹിദ് ബാലുശ്ശേരിയോ ഫൈസല്‍ മൌലവിയോ എന്തെങ്കിലും പുതുതായി ആശയം കൊണ്ട് വന്നിട്ടില്ല എന്നതിന്‍റെ തെളിവാണ് 2012 വരെ മടവൂരികള്‍ പറഞ്ഞ കാര്യങ്ങള്‍ നിങ്ങളിപ്പോള്‍ ഏറ്റെടുത്ത് പറയുന്നതും, ഇത് വരെ അവര്‍ക്ക് കൊടുത്ത മറുപടി നിങ്ങള്‍ക്കെതിരെ ഞങ്ങള്‍ നല്‍കുന്നതും.  അത് കൊണ്ടാണ് ഇന്ന് വരെ മുജാഹിദുകള്‍ക്ക് ഇല്ലാത്ത പല നിലപാടുകളും ഒരാള്‍ക്കില്ലാത്ത വാദം കെട്ടി വെച്ചു മറുപടി പറയുക, ഹദീസ് നിഷേധിക്കുക, ഖുര്‍ആന്‍ കട്ടു മുറിച്ചു ഓതുക , അര്‍ത്ഥം പറയുക തുടങ്ങിയ, ഖുറാഫികളുടെയും മടവൂരികളുടെയും ലൈന്‍ സ്വീകരിക്കേണ്ടി വരുന്നത്.

                പിന്നെ ഹുസൈന്‍ സലഫി പരലോകം പറയാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ട് കഴിഞ്ഞു. അങ്ങിനെ പരലോകം പ്രസംഗിച്ചത് കൊണ്ട് ഹിദായത്ത് തിരിച്ചറിയാന്‍ ഇടയായ ആയിരങ്ങളുണ്ട്. ആ ഹുസൈന്‍ സലഫി കഴിഞ്ഞ കാലങ്ങളില്‍ യു എ യില്‍ തന്നെ ഉണ്ടായിരുന്നിട്ടും, പല കാരണങ്ങള്‍ പറഞ്ഞു ദുബായില്‍ പൊതു പരിപാടികള്‍ക്ക് മുടക്കം പറഞ്ഞവര്‍, സത്യം പറഞ്ഞു കൂടെയുള്ളവരോട്‌ തിരുത്താന്‍ ശ്രമിക്കണമെന്ന് വിനയത്തോടെ അപേക്ഷിച്ചതിന്‍റെ പേരില്‍ ഇനി സ്റ്റേജ് കിട്ടില്ല, ആരും തിരിഞ്ഞു നോക്കില്ല എന്നൊക്കെ ഭീഷണിപ്പെടുത്തിയവരുടെ കണ്ണ് തള്ളിപ്പോകും വിധം ചരിത്രത്തില്‍ ആദ്യമായി ട്രേഡ് സെന്ററില്‍ തിങ്ങി നിറഞ്ഞ ആയിരങ്ങളുടെ മുന്നില്‍ തൌഹീദ് പറയാന്‍ അല്ലാഹു തൌഫീക്ക് നല്‍കി. .ഇനി എവിടെയും ഇടം കിട്ടില്ല എന്ന് പറഞ്ഞു 8 മാസങ്ങള്‍ക്കുള്ളില്‍ 3 പൊതു പരിപാടികളാണ് സലഫി ആയിരങ്ങളെ പങ്കെടുപ്പിച്ചു നടത്തിയത്...അല്‍ ഹംദ് ലില്ലാഹ്...അഹങ്കാരം കൊണ്ട് ഓരോന്ന് തട്ടി വിടുമ്പോള്‍ മേല്‍വിലാസമുണ്ടാകുന്നതും ഇസ്സത്ത്‌ നല്‍കുന്നതും അല്ലാഹു ആണ് എന്ന് നിങ്ങള്‍ മറന്നതിന് ഒരോര്‍മപ്പെടുത്തല്‍ കൂടിയാണ് ഇത്. 

            സ്വലാഹിക്കോ മറ്റാര്‍ക്കെങ്കിലുമോ വേണ്ടി ഇവിടെ ഒരൊറ്റ മുജാഹിദും പ്രവര്‍ത്തിക്കുന്നില്ല. മറിച്ചു ഇന്നലെ വരെ എന്ത് ആദര്‍ശമായിരുന്നോ ഇന്നും നാളെയും ഞങ്ങള്‍ക്ക് പറയാനുള്ളത് അതാണ്‌. ഒരു വിഷയത്തിലും ഒരാളെയും താങ്ങുന്ന പതിവ് മുജാഹിദുകള്‍ ക്ക് ഇല്ല. പറയുന്ന ആളിന്‍റെ വലിപ്പമല്ല, സ്ഥാനമല്ല, തെളിവാണ് മുജാഹിദുകള്‍ പരിഗണിക്കുക. അത് പോലെ സ്വലാഹി പറഞ്ഞ തെറ്റ് ചെറിയ കുട്ടി ചൂണ്ടി ക്കാട്ടിയാലും തിരുത്താന്‍ തയ്യാറാവണമെങ്കില്‍ ഒരു യഥാര്‍ത്ഥ പണ്ഡിതന് ഉണ്ടാകേണ്ട വിനയം കൂടിയേ കഴിയൂ. അതില്ലാത്തവരുടെ അലര്‍ച്ചയും ഭീഷണിയുമല്ലേ അപ്പുറത്ത് നിറഞ്ഞു നില്‍ക്കുന്നത്?  ഇങ്ങിനെ സ്വലാഹിയെ പോലെ വിനയം കാണിക്കാനും തുറന്നു പറയാനും എല്ലാവരും തയ്യാറായിരുന്നെങ്കില്‍ ഈ പ്രസ്ഥാനത്തിന് ഇന്ന് സംഭവിച്ച പതനം ഉണ്ടാകുമായിരുന്നില്ല. പക്ഷെ കോക്കസ് കൂടാരത്തില്‍ തല വെച്ചു കൊടുത്ത 'യാ കൌം ', അകലാനികളും ഹദീസ് നിഷേധികളും സംഘടനയെ ഹൈജാക്ക് ചെയ്തു കൊണ്ടുവരുന്ന എല്ലാ പുത്തന്‍ ആശയങ്ങള്‍ക്കും ''അങ്ങിനെ തന്നെ അങ്ങിനെ തന്നെ ഹാജ്യാര്‍ മാപ്ല പറയും പോലെ'' എന്ന് പറഞ്ഞു ഏറ്റെടുത്തു, ഖുറാഫികളിലെ തക്ബീര്‍ തൊഴിലാളികളെ പോലെ അധ: പതിച്ചിരിക്കുന്നു.

           നിങ്ങളുടെ ചിന്തിക്കാന്‍ കഴിയാത്തത് ''കൂട്ടായ്മയുടെ നിലനില്‍പിനെ ബാധിക്കുന്നതാണ്'', ഞങ്ങള്‍ക്ക് ഈ ആദര്‍ശത്തിന്‍റെ നിലനില്‍പിനെ ബാധിക്കുന്നത് ചിന്തിക്കാന്‍ കഴിയില്ല. കൂട്ടായ്മ ഇതിനേക്കാള്‍ ഭംഗിയായി ഖുറാഫികളും മടവൂരികളും സംഘടിപ്പിക്കും, പക്ഷെ ആദര്‍ശം പറയാന്‍ നില നിര്‍ത്താന്‍ അവരോ, ലോകത്ത് മുജാഹിദുകളല്ലാതെ മറ്റാരുമില്ല, അതിനാല്‍ ഈ കൂട്ടായ്മ പോയാലും ആദര്‍ശം വിടാന്‍ ഞങ്ങള്‍ക്കാവില്ല. പക്ഷെ നിങ്ങള്‍ക്ക് വലുത് കൂട്ടായ്മയും അത് നേടിത്തരുന്ന ഭൌതിക സൌകര്യങ്ങളുമാണ്.  അത് കൊണ്ടാണ്, ഖുര്‍ആന്‍ കട്ടു മുറിച്ചു ഓതിയവനും നില വിളക്ക് കത്തിച്ചവനും ഹദീസ് പച്ചയായി നിഷേധിച്ചവനും ഇന്നും സംഘടനാ തലപ്പത്ത് ഇരിക്കുകയും, അല്ലാഹു അല്ലാത്തവര്‍ ദുആ കേള്‍ക്കും, പിശാചു മനുഷ്യന്‍റെ മനസ്സിലുള്ളത് അറിയും, ഇയ്യാക്ക നഎബുദ് വ ഇയ്യാക്ക നസതഈന്‍ എന്നതിലെ ഇസ്തിആനത് (സഹായ തേട്ടം) മനുഷ്യനോടും ആകാം എന്നൊക്കെ കേട്ടിട്ടും, ഞമ്മളെ സംഘടന പറയുന്നതെ ഞമ്മള് ബിസ്വൊസിക്കൂ എന്ന് പറഞ്ഞു മിണ്ടാതിരിക്കുന്നത്. അല്ലാഹു പറഞ്ഞതത്രേ സത്യം. അവനുദ്ധേശിച്ചവനെ അവന്‍ ഹിദായത്ത് നല്‍കൂ..അത് കൊണ്ടാണ് ഒരു പാട് കാലം തൌഹീദ് പറഞ്ഞവര്‍ ജീവിതത്തിന്‍റെ സായാഹ്നത്തില്‍ തൌഹീദ് ഉള്ളവരുടെ പേരില്‍ ശിര്‍ക്ക് ആരോപിച്ചു, തന്നിലേക്ക് തന്നെ മടക്കിക്കൊണ്ടിരിക്കുന്നത്. തൌഹീദിന് ഘടക വിരുദ്ധമായ പരാമര്‍ശങ്ങള്‍ സ്വന്തം കക്ഷിയില്‍ പെട്ടവര്‍ നടത്തുന്നതിന് മൂക സാക്ഷിയായി നില്‍ക്കേണ്ടി വരുന്നത്....ഓരോ സമൂഹത്തിനും യോജിച്ച നേതാക്കളേയെ ലഭിക്കൂ....