Tuesday, July 12, 2016

വഹാബിയും സലഫിയും ഐ എസ് ഐ എസ്സും...



വഹാബിയും സലഫിയും ഐ എസ് ഐ എസ്സും...

               ഇയടുത്ത ദിവസങ്ങളിലായി അറിഞ്ഞും അറിയാതെയും ഐ എസ് ഐസിനെ വഹാബികളുമായും സലഫികളുമായും ചേര്‍ത്തു കെട്ടി സോഷ്യല്‍ മീഡിയയില്‍ പലരും നിറഞ്ഞാടി കൊണ്ടിരിക്കുന്നു. ആയിരം നാവുകളെ നിശബ്ദമാക്കാന്‍ രണ്ടു വിരലുകള്‍ ധാരാളമാണ് എന്നത് പോലെ, പ്രസ്തുത ആരോപണ കോലാഹലങ്ങളുമായി അന്തരീക്ഷവും സോഷ്യല്‍ മീഡിയയും മലിനമാക്കുന്നവരോട് വളരെ സൌമ്യമായി ചോദിക്കാനുള്ളത് നിങ്ങളുടെ ആരോപണങ്ങള്‍ക്ക് എന്താണ് തെളിവുദ്ധരിക്കാനുള്ളത് എന്നാണു. സാക്കിര്‍ നായിക്ക് ബംഗ്ലാദേശിലെ ഭീകരാക്രമണ പ്രതിക്ക് പ്രചോദനമായി എന്ന് ലക്കും ലഗാനുമില്ലാതെ ഒരു എത്തിക്സും കാര്യമാക്കാതെ അടിച്ചു വിട്ടു, ദിവസങ്ങള്‍ക്ക് ശേഷം കുമ്പസാരം നടത്തി മുഖം മിനുക്കിയെങ്കിലും, അതെറ്റെടുത്തു, ഫാഷിസ്റ്റ്‌ സംഘി കുഴലൂത്തുകാരായ ഇന്ത്യന്‍ മാധ്യമങ്ങള്‍ ആര്‍നബ് ഗോസ്വാമിയെ പ്പോലുള്ളവരെ കൊണ്ട് ഇന്ത്യന്‍ മുസല്‍മാന്‍ മാരുടെ ദേശക്കൂര്‍ അളക്കാനും സംഘികളുടെ കണ്ണിലെ കരടായ സാക്കിര്‍ നായിക്കിനെ നിശബ്ദനാക്കി, അഴിക്കുള്ളില്‍ അടക്കാനും പഠിച്ച അടവ് പതിനെട്ടും പയറ്റി മതിയാകാതെ, മുസ്ലിംകളിലെ മിര്‍ജാഫര്‍ മാരായ ബറെല്‍വികളെയും അവരുടെ സില്‍ബന്തികലായ കേരളത്തിലെ കാന്തപുരത്തിന്‍റെ ടീമിനെയും കൂടി രംഗത്തിറക്കി കളിച്ചു നോക്കിത്തുടങ്ങിയിരിക്കുന്നു. ഈ അവസരത്തില്‍ നിഷ്പക്ഷ മതികളായ ചിലരും ഐ എസ് ഐ എസ്സ് സലഫികള്‍ ആണെന്നും അഥവാ സലഫികള്‍ എന്നറിയപ്പെടുന്നവരും വഹാബികള്‍ എന്നറിയപ്പെടുന്നവരുമാണ് യഥാര്‍ഥത്തില്‍ ഐ എസ് ഐ എസ്സ് എന്ന് തെട്ടിദ്ധരിചിട്ടുണ്ടാകാം. സത്യവുമായി വിദൂര ബന്ധം പോലുമില്ല എങ്കിലും മീഡിയകളുടെ വസ്തുതാപരമല്ലാത്ത വീക്ഷണം കൊണ്ട് സാധാരണക്കാരില്‍ ഉണ്ടായ തെറ്റിദ്ധാരണ ദിനം തോറും കൂടി വരികയാണ് ചെയ്യുന്നത്.

സലഫികള്‍ അഥവാ വഹാബികള്‍

  സലഫ് (മുന്‍ഗാമി ) എന്ന അറബി പദത്തിന്‍റെ അര്‍ത്ഥം പ്രവാചകന്‍റെ അനുയായികള്‍ അവരോടൊപ്പം ജീവിച്ചവര്‍ എന്നിവരാണ്. സലഫികള്‍ എന്ന് വിളിക്കപ്പെടുനത് കൊണ്ട് ഉദ്ദേശിക്കുന്നത് പ്രവാചകനും അനുയായികളും അവരോടൊപ്പം ജീവിച്ച ഇസ്ലാമിന്‍റെ ആദ്യ തലമുറകളില്‍ പെട്ടവര്‍ എങ്ങിനെ ഖുര്‍ആനും പ്രവാചകന്‍റെ അധ്യാപനങ്ങളും മനസ്സിലാക്കിയോ അതെ പോലെ പ്രമാണങ്ങളെ സമീപിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നവര്‍ എന്ന അര്‍ത്ഥത്തിലാണ്. വഹാബി എന്നത് പ്രസ്തുത ആദര്‍ശം, അഥവാ തനതു ഇസ്ലാമിക ആദര്‍ശം ജീവിതത്തില്‍ പകര്‍ത്തുന്നവരെ, ശത്രുക്കള്‍  18ആം നൂറ്റാണ്ടില്‍ സൗദി അറേബ്യയില്‍ ജീവിച്ച ഇസ്ലാമിക നവോതഥാന നായകാനായ മുഹമ്മദ്‌ ഇബ്ന്‍ അബ്ദില്‍ വഹാബ് എന്ന പരിഷ്കര്‍ത്താവിനോട് ചേര്‍ത്തി പരിഹാസ പൂര്‍വ്വം വിളിക്കുന്ന പേര് മാത്രമാണ്. അല്ലാതെ, അതൊരു ഇസ്ലാമിനന്യമായതോ, ഇസ്ലാമിന് പുതുതായി ഒരു വ്യാഖ്യാനം ചാര്‍ത്തി രൂപപ്പെടുത്തുകയോ ചെയ്ത വേറിട്ട ഒരാദര്‍ശമല്ല. തികഞ്ഞ അന്ധവിശ്വാസത്തിലും അനാചാരത്തിലും മുഴുകി അന്യോന്യം കലഹിച്ചും കൊന്നൊടുക്കിയും പഴയ പാഗന്‍ പാരമ്പര്യത്തിലേക്ക് തിരിച്ചു പോയിക്കൊണ്ടിരുന്ന, പേരില്‍ മാത്രം ഇസ്ലാം അവശേഷിച്ച ഒരു ജനതയെ ഇസ്ലാമിന്‍റെ രാജ പാതയിലേക്ക് തിരികെ കൊണ്ട് വരാന്‍ യത്നിച്ച ഇബ്ന്‍ അബ്ദില്‍ വഹാബ് യഥാര്‍ഥത്തില്‍ ചെയ്തത്, ചെമ്പു പാത്രങ്ങളില്‍ കാലപ്പഴക്കം കൊണ്ട് ക്ലാവ് പിടിച്ചത് തേച്ചു മിനുക്കി, പഴയ തിളക്കം തിരിച്ചെടുക്കും പോലെ, കാലക്രമേണ ഇസ്ലാമില്‍ പിടിമുറുക്കിയ അന്ധവിശ്വാസത്തി ന്‍റെയും അനാചാരങ്ങളുടെയും ഇത്തിക്കണ്ണികളെ അറുത്തു മാറ്റി, തനതായ ഇസ്ലാമിനെ തിരികെ കൊണ്ട് വരിക മാത്രമായിരുന്നു. യഥാര്‍ത്ഥ ഇസ്ലാമിന്‍റെ ആശയം മുറുകെ പിടിക്കുന്ന, അഥവാ കറ കളഞ്ഞ ഏക ദൈവാരാധനയും പ്രവാചകന്‍ പഠിപ്പിച്ച ആചാരങ്ങളിലും മാത്രം ഒതുങ്ങി ജീവിക്കുന്ന ഏതൊരാള്‍ക്കും സലഫി എന്ന് പറയാം. എന്ന് വെച്ചാല്‍ സലഫികള്‍ എന്നതിനര്‍ത്ഥം ഒരു പുതിയ ആശയക്കാരെന്നല്ല, മറിച്ചു ഒരു തികഞ്ഞ മുസ്ലിം മാത്രമാണ് എന്ന് ചുരുക്കം.  

      മുസ്ലിംകള്‍ എന്നറിയപ്പെടുന്നവരില്‍ ഒട്ടേറെ വിഭാഗങ്ങള്‍ ഉള്ളത് കൊണ്ട്, സലഫി മന്‍ഹജ് അഥവാ ഇസ്ലാമിക പ്രമാണങ്ങളെ പ്രവാചകന്‍റെ അനുചരന്‍മാരും അവരെ പിന്തുടര്‍ന്ന് വന്ന ആദ്യ തലമുറക്കാരും   എങ്ങിനെ സമീപിച്ചുവോ, അഥവാ ഖുര്‍ആനീനും പ്രവാചക വചനങ്ങള്‍ക്കും സ്വന്തമായ വ്യാഖ്യാനം കല്പിക്കാതെ പ്രവാചകന്‍റെ അനുയായികളും അവരോടൊപ്പം ജീവിച്ച തലമുറയിലെ പണ്ഡിതന്മാരും എപ്രകാരം വ്യാഖ്യാനം നല്‍കിയോ  അപ്രകാരം സമീപിക്കുന്നവര്‍ സ്വയം തിരിച്ചറിയുന്നതിനു വേണ്ടി സ്വീകരിച്ച ഒരു പേര് മാത്രമാണ് സലഫികള്‍ എന്നത്. എന്നാല്‍ ലോകത്ത് പലരും സലഫികള്‍ എന്ന പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കാറുണ്ട്. പലര്‍ക്കും സലഫികള്‍ എന്ന നാമം മാധ്യമങ്ങള്‍ പതിച്ചു നല്‍കാറുമുണ്ട്. എന്നാല്‍ ഐ എസ് ഐ എസ്സോ, അതിന്‍റെ തലവന്‍ ബാഗ്ദാദിയോ, അടക്കം ഇന്ന് ലോകത്ത് നിലവിലുള്ള  ബിന്‍ ലാദനും താലിബാനും ലഷ്കറെ ത്വയ്യിബയും ഹിസ്ബുള്‍ മുജാഹിദീനും ഒന്നും തന്നെ, സലഫി ഉലമാക്കളെയോ ഇന്ന് ലോകത്ത് നിലവിലുള്ള ലോക സലഫികള്‍ അംഗീകരിക്കുന്ന ഉന്നത പണ്ഡിത സഭയായ ലജനത്തു ദാഇമയെയോ അതിലെ ഉന്നത പണ്ഡിതരെയോ അംഗീകരിക്കാത്തവരും സലഫി രീതി ശാസ്ത്രത്തിനു എതിരായി പ്രവര്‍ത്തിക്കുന്നവരുമാണ്. ഏതെങ്കിലും ഒന്നോ രണ്ടോ വിഷയങ്ങളില്‍ സലഫികലുമായി സമാനതകള്‍ ഉണ്ടെന്നത് അവര്‍ക്ക് സലഫികള്‍ എന്ന വിശേഷണം നല്‍കി സാമാന്യവല്ക്കരിക്കുന്നതിന്‍റെ പിന്നിലെ ലക്ഷ്യം ലോകത്ത് യഥാര്‍ത്ഥ ഇസ്ലാമിനെ പ്രതിനിധാനം ചെയ്യുന്ന സലഫികളെ ഒന്നടങ്കം ഭീകരവാദികളായി മുദ്രകുത്താനുള്ള വില കുറഞ്ഞ തന്ത്രമാണ്. ഒരു രാഷ്ട്ര നേത്രുത്തത്തിന്‍റെ കീഴില്‍ നയിക്കപ്പെടുന്ന യുദ്ധ രംഗത്ത് മാത്രം അനുവദനീയമാക്കപ്പെട്ട ഇസ്ലാമിന്‍റെ ശത്രുക്കളെ വധിക്കുക എന്നത്, നിഷ്കളങ്കരായ ആളുകളെ കൊന്നൊടുക്കിയും അരാചകത്വം വിതച്ചും സ്വയം പൊട്ടിത്തെറിച്ചും ഇന്ന് നടത്തുന്ന ഭീകരവാദികളുടെ തെമ്മാടിത്തത്തിന് തെളിവാക്കുന്ന ഒരൊറ്റ പ്രവര്‍ത്തനം മതിയാകും അവര്‍ സലഫികാളോ കേവല മുസ്ലിംകള്‍ പോലുമല്ല എന്ന് ഇസ്ലാമിനെ യഥാവിധി മനസ്സിലാക്കിയ ഏതൊരാള്‍ക്കും തിരിച്ചറിയാന്‍. എന്നിട്ടും അവരെ സലഫി ലേബല്‍ നല്‍കി പൊതു സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത്‌, ലോകത്ത് ഇന്ന് ഇസ്ലാമിക പ്രബോധകരായി അറിയപ്പെടുന്നവരില്‍ അധികവും സലഫികള്‍ ആയതു കൊണ്ട് തന്നെ, അത്തരം ആളുകള്‍ക്ക് പൊതു സമൂഹത്തിനു മുന്നില്‍ ഭീകര വാദിയുടെ പ്രതിച്ഛായ പതിച്ചു നല്‍കി ആടിനെ പേപ്പട്ടിയാക്കി അവതരിപ്പിച്ചു ജനങ്ങളെ ഇവരില്‍ നിന്നകറ്റുക എന്ന നീചലക്ഷ്യം മാത്രമാണ്. അതിനുള്ള കാരണമാകട്ടെ, ഇവരുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ലോകത്താകമാനമുള്ള ആയിരക്കണക്കിന് അമുസ്ലിംകളെ ഇസ്ലാമിലേക്ക് അടുപ്പിക്കാന്‍ കാരണമാകുന്നതും കുറച്ചൊന്നുമല്ല ഇസ്ലാമോഫോബിയ വളര്‍ത്തുന്ന ശക്തികളെ അലോസരപ്പെടുത്തുന്നത്. അതില്‍, തീവ്ര ക്രിസ്തീയ ഇവന്ജലിസ്റ്റുകളും സംഘപരിവാര്‍ സംഘങ്ങളും നിരീശ്വര നിര്‍മത പ്രസ്ഥാനക്കാരും പ്രകടിപ്പിക്കുന്ന അസ്വസ്ഥത മനസ്സിലാക്കാവുന്നതാണ്. 


      സലഫികളില്‍ തീവ്രവാദം ആരോപിക്കാന്‍ ശത്രുക്കള്‍ക്ക് ആകെ കിട്ടിയ തുരുമ്പ് സയ്യിദ് കുത്തുബും, മുഹമ്മദ്‌ ബിന്‍ അബ്ദില്‍ വഹാബിന്‍റെ പ്രവര്‍ത്തനങ്ങളുമാണ്.  സലഫികള്‍ എന്ന് ലേബല്‍ ചെയ്യപ്പെട്ട ഈജിപ്ഷ്യന്‍ ഇഘ്വാനി സംഘത്തിന്‍റെ ഉപന്ജാതാവ് സയ്യിദ് ഖുതുബ് ആണ് മേല്‍ പറയപ്പെട്ട ഭീകരസംഘടനകള്‍ക്ക് പ്രേരകമെന്നു ഇത് സംബന്ധമായി പഠനം നടത്തിയ യൂറോപ്യന്‍ വിദഗ്ദര്‍ എടുത്തു പറഞ്ഞിട്ടുണ്ട്. പക്ഷെ, സയ്യിദ് കുതുബിനെ സലഫി ചിന്താധാരക്ക് ഉള്ളിലാക്കി അവതരിപ്പിക്കുന്നത്‌ മാവോയിസ്റ്റുകളെ മാര്‍ക്സിസ്റ്റുകാരായി അവതരിപ്പിക്കുന്നതു പോലെ ഭോഷത്തരമാണ്. ലോകത്ത് മുസ്ലിം ബ്രദര്‍ ഹുഡ് എന്ന പേരിലും മറ്റും അറിയപ്പെടുന്ന മത രാഷ്ട്ര വാദം മുഖ്യ അജണ്ടയായി കൊണ്ട് നടക്കുന്ന അത്തരം ആളുകളുടെ കൂട്ടായ്മ കേവലം ചില കാര്യങ്ങളില്‍ സലഫികളുമായി സമാനത പുലര്‍ത്തുന്നു എങ്കിലും സലഫികളുമായി പ്രധാനപ്പെട്ട പലവിഷയങ്ങളിലും അവര്‍ രൂക്ഷമായ ഭിന്നതയിലാണ്. അത് കൊണ്ടാണ് അവരുടെ ഇന്ത്യന്‍ പതിപ്പായ ജമാഅത്തെ ഇസ്ലാമിയുമായി ഇന്ത്യയിലെ സലഫികള്‍ എപ്പോഴും വെതിരക്തമായി നിലകൊള്ളുന്നതും, കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ മുഖ്യ ശത്രുക്കളായി അവര്‍ സലഫി കൂട്ടായ്മയായ  മുജാഹിദുകളെ പരിഗണിക്കുന്നതും. ലോക മുസ്ലിംകളുടെ ഇടയിലേക്ക് ഭീകരവാദം കടത്തി കൂട്ടാന്‍ മുസ്ലിം ബ്രദര്‍ ഹുഡും അവരുടെ ഇന്ത്യന്‍ പതിപ്പായ മൌദൂദിയുടെ ജമാഅത്തെ ഇസ്ലാമിയും നടത്തിയ സ്വാധീനം അവരുടെ നിരവധി പ്രസിദ്ധീകരണങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്. അത് മറച്ചു വെച്ച്, സലഫികളുടെ മേല്‍ ചാനല്‍ ചര്‍ച്ചകളില്‍ ജമാഅത്ത് നേതാക്കളും സഹകാരികളും കുതിര കയറുന്നത്, പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള വിഫല ശ്രമം മാത്രമാണ്. ഒരു കാലത്ത് സൌദിയിലെ പണ്ഡിതന്മാരെയും ഭരണാധികാരികളെയും തെറ്റിദ്ധരിപ്പിച്ചു അവരുടെ ഗുഡ് സര്‍ട്ടിഫിക്കേറ്റ് വാങ്ങിയിരുന്നു ജമാഅത്തുകാര്‍ എങ്കിലും കേരളത്തിലെ മുജാഹിദ് പണ്ഡിതന്‍ മാരുടെ വിശിഷ്യാ കെ ഉമര്‍ മൌലവിയുടെ ജമാഅത്തുകാരുടെ ആട്ടിന്‍ തോല്‍ പൊളിച്ചു ഉള്ളിലെ അപകടകാരിയായ ചെന്നായയുടെ തനിനിറം ബോധ്യപ്പെടുത്തിയതു മുതല്‍ അവരുടെ ആജന്മ ശത്രുവായി ഉമര്‍ മൌലവിയും മുജാഹിദുകളും മാറിയെങ്കിലും, അവരെ കുറിച്ച കേരള സലഫികളുടെ മുന്നറിയിപ്പ് ശരിയായിരുന്നു എന്ന് സൗദി അധികൃതര്‍ക്ക് ബോധ്യപ്പെട്ടു എന്നതാണ് യാതാര്‍ത്ഥ്യം.  

      പിന്നെ മുഹമ്മദ്‌ ബിന്‍ അബ്ദില്‍ വഹാബ് സഊദ് കുടുംബത്തോടൊപ്പം ചേര്‍ന്ന്‍ നടത്തിയ പടയോട്ടങ്ങള്‍ക്ക് സലഫി രീതി ശാസ്ത്രത്തോടുള്ള ബന്ധത്തെക്കാളേറെ സഊദ് രാജവംശത്തിന്‍റെ രാഷ്ട്രീയ കാരണങ്ങളായിരുന്നു എന്ന് സൗദി രാഷ്ട്ര രൂപീകരണത്തെ കുറിച്ച് പഠിച്ച എല്ലാവരും തുറന്നു പറഞ്ഞ വസ്തുതയാണ്. സ്വാഭാവികമായും സൗദി രാജവംശത്തിനു കീഴില്‍ എകീകരിക്കപ്പെട്ട ആധുനിക സൌദിയില്‍ തനതായ ഇസ്ലാമിന്‍റെ രൂപത്തില്‍ ഔദ്യോഗിക മതമായി സ്വീകരിക്കപ്പെട്ടു എന്നത് കൊണ്ട് തന്നെ, പ്രാമാണികമല്ലാത്ത അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുടച്ചു നീക്കി യഥാര്‍ത്ഥ ഇസ്ലാമിക സംവിദാനം നിലനിര്‍ത്തുകയും ചെയ്തു എന്നതില്‍ കവിഞ്ഞു, ഇബ്ന്‍ അബ്ദുല്‍ വഹാബ് ഒരിക്കലും സൌദിക്ക് പുറത്തുള്ള രാജ്യങ്ങളില്‍ കലാപത്തിനു ആഹ്വാനം ചെയ്യുകയോ, അമുസ്ലിം രാജ്യങ്ങളുമായോ, ഇസ്ലാമിലെ തന്നെ മറ്റു അവാന്തര വിഭാഗങ്ങള്‍ ഭരിക്കുന്ന രാജ്യങ്ങളിലേക്ക് യുദ്ധനീക്കം നടത്തുകയോ, തന്‍റെ ഏതെങ്കിലും രചനയിലൂടെ അത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി ആഹ്വാനം ചെയ്യുകയോ  ചെയ്തില്ല എന്നത് തന്നെ, സ്വന്തം രാജ്യത്തെ സ്വതന്ത്രമാക്കാന്‍ നടത്തിയ കേവല ഇടപെടല്‍ മാത്രമായിരുന്നു മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബ് സൌദിയില്‍ നിര്‍വഹിച്ചത് എന്ന് ചരിത്രം നേരാംവണ്ണം വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാം. എല്ലാറ്റിലുമുപരി, ഇന്നും സൌദിയിലെ കിഴക്കന്‍ മേഖലയായ ഖത്തീഫ് അടക്കമുള്ള ഭാഗങ്ങളിലെ ഷിയാ വിഭാഗങ്ങള്‍ ഒരു തരത്തിലുള്ള ഉപദ്രവവും തികഞ്ഞ വഹാബി(!) ഭരണമായ സൗദി ഭരണത്തിന്‍ നിന്ന് നേരിടുന്നില്ല എന്നത് മാത്രമല്ല, അവരുടെതായ ആചാരങ്ങള്‍ക്ക് പോലും സ്വാതന്ത്രമുള്ളവരാണ് എന്നത് തന്നെ, സലഫികള്‍ അമുസ്ലിംകളെയും മുസ്ലിംകളിലെ തന്നെ ഇതര വിഭാഗങ്ങളെയും കൊന്നൊടുക്കുകയും ഉന്മൂലനം നടത്തുകയും ചെയ്യുന്നവരാണ് എന്ന ആരോപണത്തിനുള്ള തിരിച്ചടിയാണ്.

        ഇനി ഇന്ത്യയിലെയും വിശിഷ്യാ കേരളത്തിലെയും ഭൂമികയിലേക്ക് വന്നാല്‍  കഴിഞ്ഞ 100 വര്‍ഷമായി സലഫിആദര്‍ശം പൂര്‍ണമായി ഉള്‍ക്കൊണ്ട ഒരു സംഘം അഖിലേന്ത്യാതലത്തില്‍ ജംഇയ്യത് അഹലെ ഹദീസ് എന്ന പേരിലും നദുവത്തുല്‍   മുജാഹിദു എന്ന പേരില്‍ കേരളത്തിലും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. അതിലെ മുന്‍ നിര നായകന്മാര്‍ പലരും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു. ആന്തമാന്‍ രക്ത സാക്ഷി മൌലാന അബ്ദുല്ല, മൌലാന വലായത് അലി സാദ്വിഖുപുരി, ഷാ ഇസ്മായില്‍, സയ്യിദ് അഹ്മദ്, ഇനായത്ത് അലി, മിയാന്‍ സയ്യിദ് നാസിര്‍ ഹുസൈന്‍, നവാബ് സിദ്ധീഖ് ഹസന്‍ (ഭോപാല്‍), സര്‍ സയ്യിദ്, മൌലാന സനാഉല്ല അമൃതസരി അബുല്‍ കലാം ആസാദ് തുടങ്ങി അഹലെ ഹദീസ് എന്ന ഇന്ത്യന്‍ സലഫി സംഘടനയുടെ സംഭാവന വളരെ നീണ്ടതാണ്.    കേരളത്തിലെക്ക് വന്നാല്‍ സനാഉല്ല മക്തി തങ്ങള്‍, മുഹമ്മദ്‌ അബ്ദു റഹിമാന്‍ സാഹിബ്, വക്കം മൌലവി, സീതി സാഹിബ് തുടങ്ങിയ ഒട്ടേറെ പേരുകള്‍ സലഫി സംഘടനയുടെ സംഭാവന തന്നെയായിരുന്നു.  പൊതു സമൂഹത്തിനു പരിചയമുള്ള മേല്‍ പറയപ്പെട്ടവരൊക്കെ ഒരേ സമയം സ്വന്തം മതത്തിലെ ചൂഷണത്തിനും  ജീര്‍ണതക്കുമെതിരെ പോരാടിക്കൊണ്ട് തന്നെയാണ്, രാഷ്ട്ര സേവനത്തിലും മുന്‍ നിര നായകത്വം വഹിച്ചിരുന്നത്. കഴിഞ്ഞ 100 വര്‍ഷത്തിനിടക്ക് ഒരിക്കലെങ്കിലും രാജ്യ ദ്രോഹ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഈ സംഘടനയോ സംഘടനയിലെ നേതാക്കളോ അംഗങ്ങളോ പ്രതി ചെര്‍ക്കപ്പെടുകയോ, അവരുടെ ആരുടെയെങ്കിലും പുസ്തകങ്ങളിലോ പ്രസംഗങ്ങളിലോ രാഷ്ട്ര വിരുദ്ധമോ ഇതര മത വിദ്വേഷമോ കടന്നു കൂടിയതായി ചൂണ്ടിക്കാണിക്കാന്‍ ആര്‍ക്കും കഴിയില്ല. എന്ന് മാത്രമല്ല, മുസ്ലിംകള്‍ക്കിടയില്‍ എപ്പോഴൊക്കെ തീവ്ര വാദ ചിന്തകള്‍ ഉയര്‍ന്നു വന്നിട്ടുണ്ടോ അപ്പോഴൊക്കെ അതി ശകതമായി അതിനെതിരെ കാംപയിനുകള്‍ സംഘടിപ്പിച്ചു മുസ്ലിം യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഏറെ പണിപ്പെട്ട ഏക മുസ്ലിം സംഘടന ഈ സലഫികളുടെ സംഘം മാത്രമാണ്. ഇതൊക്കെ പൊതു സമൂഹം മറക്കുകയും അന്യായമായി തീവ്രവാദ ഭാണ്ഡം സലഫി സംഘത്തിന്‍റെ മേലില്‍ വെച്ച് കെട്ടാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ചരിത്രത്തോടുള്ള വഞ്ചനയാണ്. 

      പലരും സലഫികളെ തീവ്രവാദികളുമായി കൂട്ടി കെട്ടാന്‍ ഉദാഹരണമായി പറയാറുള്ളത് സ്വന്തം മതം മാത്രമാണ് ശരി എന്ന് പറയുന്നു, സ്ത്രീകള്‍ പര്‍ദ്ദ ഇടുന്നു, ഓണം, ക്രിസ്തുമസ്, ഉത്സവങ്ങള്‍ എന്നീ പൊതു സമൂഹം ഒന്നിക്കുന്ന വേദികളില്‍ നിന്ന് വിട്ടു നില്‍ക്കുന്നു, തുടങ്ങിയ ബാലിശമായ കാര്യങ്ങളാണ്. ഓരോ മത വിശ്വാസിയും തന്റേതു മാത്രമാണ് ശരി എന്ന് ഉറപ്പുള്ളത് കൊണ്ടാണെല്ലോ ആ മതത്തില്‍ അടിയുറച്ചു നില്‍ക്കുന്നത്. ചിലര്‍ അത് ഉറക്കെ പറയും, ചിലരാകട്ടെ, അത് മനസ്സില്‍ സൂക്ഷിക്കും എന്ന വെത്യാസം മാത്രം. ഒരാള്‍ അയാളുടെ വിശ്വാസപ്രകാരം അപരന്‍ തെറ്റായ വഴിയിലാണ് എന്ന് ചൂണ്ടിപ്പറയുന്നതിലല്ല, മറിച്ചു തന്‍റെ വിശ്വാസത്തിലേക്ക് നിര്‍ബന്ധിച്ചു ചേര്‍ക്കുകയോ അപരന്റെ മത വികാരത്തെ വ്രണപ്പെടുത്തുമാറു അവരുടെ ആരാധനാ മൂര്‍ത്തികളെ അപഹസിക്കുകയോ ചെയ്യുന്നതാണ് എതിര്‍ക്കപ്പെടെണ്ടത്. കൈപ്പത്തിയും മുഖവും ഒഴിച്ചുള്ള ശരീരഭാഗം മുഴുവന്‍ മറയുന്ന വസ്ത്രം ധരിച്ച കന്യാസ്ത്രീകളെ ബഹുമാനത്തോടെ നോക്കിക്കാണുന്ന സമൂഹം, അതെ പോലെ പുറത്തിറങ്ങുന്ന മുസ്ലിം സ്ത്രീകളില്‍ വര്‍ഗീയതയും അസ്വാതന്ത്ര്യവും ആരോപിക്കുന്നത് വിരോധാഭാസമാണ്. ഒന്ന് കൂടി ആഴത്തില്‍ ചിന്തിച്ചാല്‍ സ്വേച്ചക്കനുസരിച്ചു വസ്ത്രധാരണത്തെ തെരഞ്ഞെടുക്കുന്നതിനെ പോലും അസഹിഷ്ണുതയോടെ കാണുന്നവര്‍ ഒരു തരം മനോരോഗാവസ്ഥയിലാണ് എന്നതല്ലേ ശരി?.  



 ലളിതമായി ചിന്തിച്ചാല്‍ മകര വിളക്കിന് മാലയിട്ട ഒരു ഹൈന്ദവ സഹോദരന്‍, അഹിന്ദുക്കളുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാതിരിക്കുകയും ഹൈന്ദവ ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്യുന്നതിനെ ആരെങ്കിലും തീവ്ര വാദമായി കാണുന്നുണ്ടോ?. ഇല്ല എന്നാണു ഉത്തരമെങ്കില്‍ അതെ പോലെ വിശ്വാസത്തിന്റെ ഭാഗമായി അത്തരം വേദികളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിനെ അസഹിഷ്ണുതയോടെ കാണുന്ന മനസ്സുകള്‍ക്കല്ലേ ചികിത്സ വേണ്ടത്?. ഇന്നും ഹിന്ദുക്കള്‍ക്കിടയില്‍ ചില ഇടങ്ങളിലെങ്കിലും ജാതീയമായ ഉച്ച നീചത്വങ്ങള്‍ നിലനില്‍ക്കുമ്പോള്‍ മേല്‍ പറഞ്ഞ മതപരമായ ചടങ്ങിന്റെ ഭാഗമല്ലാത്ത അവസരങ്ങളില്‍ സമൂഹത്തിലെ ഏതു വിഭാഗമായും അന്യോന്യം ഒത്തു ചെരുന്നതിനെയോ സഹകരിക്കുന്നതിനെയോ എതിര്‍ക്കുന്നില്ല എന്ന് മാത്രമല്ല, പരസ്പര ബഹുമാനവും സ്നേഹവും പങ്കിടണമെന്നു ആവര്‍ത്തിച്ചു വിശ്വാസികളെ ഓര്‍മിപ്പിക്കുന്ന ഒരു സംഘമാണ് സലഫികളുടെത് എന്ന്, ഈ സംഘത്തിന്റെ പരിപാടികളോ പ്രസംഗങ്ങളോ വീക്ഷിക്കുന്ന ഏതൊരാള്‍ക്കും അനായാസം മനസ്സിലാക്കാവുന്നതേയുള്ളൂ.    

        ഇതോടൊപ്പം ഇയടുത്ത ദിവസങ്ങളിലെ കാസര്‍കോട്ടെയും പാലക്കാട്ടെയും ചില മുസ്ലിം യുവാക്കള്‍ കുടുംബത്തോടൊപ്പം നാടുവിട്ടതുമായി ബന്ധപ്പെട്ട കുറെയേറെ അഭ്യൂഹങ്ങളും മാധ്യമങ്ങളുടെ അപസര്‍പ്പക തിരക്കഥയുമാണ്‌. ഇയടുത്തായി ന്യൂനാല്‍ ന്യൂനപക്ഷമായ ഒരു കൂട്ടം ആളുകളില്‍ ആധുനിക ലോകക്രമവും അതിന്‍റെ ബഹളങ്ങളും അരോചകമായി തോന്നുകയും ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്നത് തങ്ങളുടെ വിശ്വാസത്തിനു അപചയം വരുത്തുകയും ചെയ്യുമെന്ന് വിശ്വസിക്കുകയും ഏതെങ്കിലും ഇസ്ലാമിക രാജ്യത്ത് മരിക്കുന്നത് വരെ ജീവിക്കുക മാത്രമാണ് അതിനു പരിഹാരമെന്ന മൂഡ ചിന്ത പേറുന്ന അത്തരക്കാരുടെ അപക്വമായ പ്രവര്‍ത്തനത്തിന്‍റെ അലയോലികളാകാനാണ്, പ്രസ്തുത പാലായനങ്ങളുടെ സ്വഭാവവും അവരെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന അവരുടെ പൂര്‍വകാല ചരിത്രവും കണക്കിലെടുക്കുമ്പോള്‍ സാധ്യത കാണുന്നത്. രാഷ്ട്ര വിരുദ്ധ വിധ്വംസക പ്രവര്‍ത്തനമായി ഇതിനെ കാണാനാകില്ല എങ്കിലും ഈ അവിവേകമതികളും സലഫി രീതി ശാസ്ത്രത്തിനു പുറത്താണ് എന്നത് തീര്‍ച്ചയാണ്. പ്രവാചകന്‍ തന്‍റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ അവിടെ കൂടിയ തന്‍റെ അനുയായികളോട്, എന്നില്‍ നിന്ന് ഒരു ആയത്ത് (വാക്യം ) എങ്കിലും എതാത്തവരില്‍ എത്തിക്കുക എന്നു പ്രഖ്യാപിച്ചപ്പോള്‍ തങ്ങളുടെ വാഹനം തിരിഞ്ഞു നിന്ന ദിക്കിലേക്ക് സഞ്ചരിച്ചു വിദൂര ദേശങ്ങളില്‍ പോയി, അമുസ്ലിം രാജ്യങ്ങളിലെ സാധാരണക്കാര്‍ക്ക് ഇസ്ലാമിക സന്ദേശം എത്തിക്കുകയും അവരെ ഖുര്‍ആനും പ്രവാചകാധ്യാപനങ്ങളും പഠിപ്പിക്കുകയും ചെയ്യാതെ ഇവരുടെ വീക്ഷണ പ്രകാരം പ്രവാചകനോടൊപ്പം മദീനയിലേക്ക് മടങ്ങിയിരുന്നെങ്കില്‍ ഇസ്ലാം ഇന്നത്തെ പോലെ ലോകത്ത് പ്രചരിക്കുമായിരുന്നോ എന്നെകിലും ചിന്തിക്കാന്‍ മനസ്സ് കാണിച്ചിരുന്നുവെങ്കില്‍ ഈ പലായനം ഒഴിവാക്കാമായിരുന്നു. മാത്രമല്ല, അവര്‍ കാരണം ഇന്ന് പഴികേള്‍ക്കുകയും  സംശയത്തിന്‍റെ മുനയില്‍ ചിലരെങ്കിലും നിര്‍ത്താന്‍ ശ്രമിക്കുന്ന ദുരവസ്ഥയില്‍ നിന്ന് മറ്റു മുസ്ലിമ്കള്‍ക്കും വിശിഷ്യാ സലഫികള്‍ക്കു രക്ഷപ്പെടാമായിരുന്നു.

      ഐ എസ് ഐ എസ്സിന്‍റെ സമാന രീതിയില്‍ മനുഷ്യരെ വകവരുത്തുന്ന ഇന്ത്യയിലെ സംഘ പരിവാര്‍ സംഘടനകളെയോ അതിന്‍റെ നേതൃ പദവിയിലിരുന്നു, വ്യെക്തമായ മത വിദ്വേഷം പ്രസംഗിക്കുകയും വ്യാപകമായ അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുക പോലും ചെയ്യുന്ന എത്രയോ ആളുകള്‍ ഇന്നും സൌര്യവിഹാരം നടത്തുന്നതും അവരൊന്നും തീവ്ര വാദ ലിസ്റ്റില്‍ പെടാത്തതും അത്തരം അക്രമങ്ങള്‍ കേവലം അവരുടെ ഇരകളെയല്ലാതെ  മറ്റു ആരെയും ആലോസരപ്പെടുത്താത്തതു കൊണ്ടാകാം. അവരുടെ ദ്രുംഷ്ടങ്ങള്‍ക്ക് ഇരയാകുന്നത് മിക്കവാറും മുസ്ലിംകളും ദളിതുകളും ആണെങ്കിലും, ആക്രമണത്തിനു ന്യായീകരണമായി അക്രമികള്‍ പടച്ചു വിടുന്ന, ദേശ വിരുദ്ധ, ഭീകര വാദ ആരോപണങ്ങളും, ഗോരക്ഷാ നിയമവും    ഇരകളുടെ പ്രതിച്ഛായ പൊതു സമൂഹത്തിനു മുന്നില്‍ രാജ്യവിരുദ്ധരും ഭീകര വാദികളും ആയി പ്രതിഷ്ടിക്കപ്പെടുകയാണ്. അതിനെ സപ്പോര്‍ട്ട് ചെയ്യുന്ന വിധത്തില്‍ ഇത്തരം ആക്രമണത്തിനു ഇരയാകുന്നവരുടെ മേല്‍ സംഘപരിവാര്‍ സൈബര്‍ ലോബികള്‍ പടച്ചുണ്ടാക്കുന്ന അന്യായമായ ആരോപണങ്ങള്‍ വെണ്ടയ്ക്കാക്ഷരത്തില്‍ പ്രസിദ്ധീകരിച്ചും, മുഴുനീള ചാനല്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചും ആഘോഷിക്കുന്നവര്‍ ഫലത്തില്‍ ചെയ്യുന്നത് കേരളത്തിലെതടക്കം അവരുടെ അജണ്ടകളെ സാമാന്യവല്‍ക്കരിച്ച് അതിനു വലിയ അളവില്‍ പ്രചാരം പല കോണുകളില്‍ നിന്ന് നല്‍കുകയാണ്. ഇവിടെയാണ്‌, ഹിറ്റ്‌ലറുടെ ഒരു കളവുകള്‍ പല കോണുകളില്‍ നിന്ന് നിരന്തരമായി ആവര്‍ത്തിച്ചാല്‍ അത് സത്യമായി വിശ്വസിക്കപ്പെടുമെന്ന സിദ്ധാന്തം പ്രായോഗികവല്‍ക്കരിക്കപ്പെടുന്നത്. മാധ്യമങ്ങളുടെ അതിര് വിട്ട സെന്‍സേഷണല്‍ ഭ്രമം കൊണ്ടും, പക്ഷ പാതിത്വം കൊണ്ടും സംഘപരിവാര്‍ ആക്രമണങ്ങളെയും, ദേശദ്രോഹം അടക്കമുള്ള അന്യായമായ ആരോപണങ്ങളെയും  വലിയൊരു വിഭാഗം പൊതു സമൂഹം നിസ്സംഗതയോടെ നോക്കി നില്‍ക്കാനും, ഒരു വേള ഇരകളെ തന്നെ കുട്ടപ്പെടുത്താനും പ്രേരകമാകുന്നത് ഭീതിയോടെ മാത്രമേ നോക്കിക്കാണാന്‍ കഴിയൂ. അത്രമാത്രം ഫാഷിസം പൊതു സമൂഹത്തില്‍ സ്വാധീനം നേടിക്കൊണ്ടിരിക്കുന്നു എന്നത് മതേതര സമൂഹത്തിനു ഉണ്ടാക്കിയാക്കാവുന്ന ആഘാതം വളരെ വലുതായിരിക്കും. അത് കൊണ്ട് മതഭ്രാന്തില്ലാത്ത എല്ലാവരും തിരിച്ചറിയേണ്ടത്, ഫാഷിസത്തിന്‍റെ എക്കാലത്തെയും തന്ത്രമായ വേട്ടക്കാരന്‍ ഇരയായും ഇരയെ വേട്ടക്കാരനായും അവതരിപ്പിക്കുന്നത് കേരളത്തില്‍ പോലും വിജയിക്കുന്നത് ഹിറ്റ്ലറുടെ തന്ത്രത്തെ കടമെടുത്ത പ്രചാരണ തന്ത്രങ്ങളിലൂടെയും മാധ്യമ ഇടപെടലിലൂടെയുമാണ് എന്നാണു.

     ഇതിനെ എതിര്‍ക്കാന്‍ മനുഷ്യ സ്നേഹികള്‍ മുന്നോട്ടു വരേണ്ടതുണ്ട്. അതിനു പകരം, കേവലം വ്യെക്തി സ്വാതന്ത്ര്യത്തില്‍ പെട്ട ഇഷ്ടപ്പെട്ട വസ്ത്ര ധാരണ രീതി സ്വീകരിച്ചതിന്‍റെ പേരിലും വിശ്വസിക്കുന്ന ആദര്‍ശത്തിനോട് നൂറു ശതമാനം കൂറ് പുലര്‍ത്തുന്നതിന്‍റെ ഭാഗമായി അന്യ മതസ്ഥരുടെ മതപരമായ ചടങ്ങുകളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നതും മതഭ്രാന്തായി അവതരിപ്പിക്കപ്പെടാന്‍ പുരോഗമന പ്രത്യയ ശാസ്ത്രക്കാര്‍ പോലും മത്സരിക്കുന്നത് കാണുമ്പോള്‍ സഹതാപവും പുച്ചവുമാണ് തോന്നുന്നത്. പരസ്പരം ഉറ്റ സുഹൃത്തുക്കളോ കൂടെ പിറന്ന സഹോദരനോ ആണെങ്കില്‍ പോലും കേവലം രാഷ്ട്രീയമായ ഒരു പ്രത്യേക ആദര്‍ഷമുള്ളവര്‍ മറ്റു രാഷ്ട്രീയ ആദര്‍ശക്കാരുടെ പരിപാടികളിലോ സമ്മേളനങ്ങളിലോ സഹകരിക്കുകയോ പങ്കെടുക്കുകയോ ചെയ്യാതെ മാറി നില്‍ക്കുമ്പോള്‍ അതിലൊരു കുറവും കാണാത്തവര്‍ക്ക് കേവല രാഷ്ട്രീയത്തെക്കാള്‍    ഏറെ പ്രാധാന്യം കല്പിക്കുന്ന മതപരമായ വിശ്വാസത്തിന്‍റെ ഭാഗമായി ഇതര മതക്കാരുടെ ചടങ്ങുകളില്‍ നിന്ന് മാറി നില്‍ക്കുന്നതിനെ മാത്രം വര്‍ഗീയതയായി ചിത്രീകരിക്കുന്നതിലെ അനീതി ഇനിയും മനസ്സിലാക്കാന്‍ കഴിയാത്തത് മനസ്സിന്‍റെ കുടുസ്സായ വീക്ഷണ കോണ്‍ കൊണ്ട് മാത്രമാണ്.  

      തങ്ങള്‍ക്ക് യോജിക്കാന്‍ കഴിയാത്ത ആദര്‍ശം വെച്ച് പുലര്‍ത്തുന്നത് കൊണ്ട് മാത്രം അന്യരുമായി ജീവിതത്തിന്‍റെ മറ്റ് മേഖലകളില്‍ പോലും സഹകരിക്കാതിരിക്കുന്നതും എതിര്‍ ആദര്‍ശ പ്രചാരണത്തെ തടസ്സപ്പെടുത്തുകയോ മറ്റൊരു ആദര്‍ശം സ്വീകരിച്ചതിന്‍റെ പേരില്‍ ഒറ്റപ്പെടുത്തുകയോ ആക്രമിക്കുകയോ ഒക്കെ ചെയ്യുന്നതാണ് യഥാര്‍ത്ഥത്തില്‍ ഭീകരത. കഴിഞ്ഞ ഒരു നൂറ്റാണ്ടു കാലത്തെ ഇന്ത്യയിലെ, വിശിഷ്യാ കേരളത്തിലെ സലഫി കൂട്ടായ്മയിലെ ഏതെങ്കിലും ഒരംഗത്തിന്‍റെ പേരില്‍ മേല്‍പറഞ്ഞ ഒരാരോപണം ഒരു വിഭാഗത്തിനും ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. മാത്രമല്ല, ഇന്ന് സംഘ പരിവാരിനൊപ്പം ചര്‍ന്ന് സലഫികളുടെ രക്തത്തിന് വേണ്ടി ആര്‍ത്തി കാണിക്കുന്ന കേരളത്തിലെ കാന്തപുരം മുസ്ല്യാരുടെ അനുയായികള്‍ അടക്കമുള്ള സുന്നികള്‍ എന്ന് അറിയപ്പെടുന്നവര്‍ സലഫികള്‍ എന്ന മുജാഹിദുകള്‍ക്കെതിരെ നടത്തിയ കയ്യേറ്റങ്ങളും പ്രബോധകന്മാരുടെ നേരെ കാട്ടിക്കൂട്ടിയ അക്രമങ്ങളും നിരവധിയാണ്. കഴുത്തില്‍ പടക്കമാല അണിയിച്ചു തീകൊടുത്തു പോലും യഥാര്‍ത്ഥ ഇസ്ലാമിനെ തുറന്നു പറഞ്ഞു, പൌരോഹിത്യത്തിന്‍റെ നെറികേടുകള്‍ തുറന്നു കാണിച്ചതിന്‍റെ പേരില്‍ പീഡിപ്പിച്ച ചരിത്രം ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പ്രഭാഷണ വേദിയിലേക്ക് ബോംബെറിഞ്ഞു കൊല്ലാന്‍ ശ്രമിച്ചതിലൂടെ ആവര്‍ത്തിക്കപ്പെട്ടത്‌ കേരളത്തിലെ പൊതു സമൂഹം എളുപ്പം മറക്കാന്‍ കാരണം, അത്തരം അക്രമങ്ങള്‍ക്ക് പിറകെ സലഫികള്‍ ഒരിക്കലും പ്രത്യാക്രമണ മാര്‍ഗം സ്വീകരിക്കാതെ  നിയമത്തിന്‍റെ വഴി തേടി ക്ഷമ പാലിക്കുകയും, അക്രമികള്‍ക്ക് പോലും നിരുപാധികം മാപ്പ് നല്‍കുകയും ചെയ്തത് കൊണ്ട് മാത്രമാണ്. അത്തരം ഇരകളെ നോക്കി വേട്ടക്കാരായ അഭിനവ കാന്തപുരത്തിന്‍റെ അനുയായികള്‍ പോലും കൊഞ്ഞനം കുത്തുന്നത് തനതായ ഇസ്ലാം പ്രചരിക്കുന്നതോടെ അത്തരക്കാരുടെ മതകച്ചവടം അവതാളത്തിലാകുമെന്ന ഭീതി കൊണ്ട് മാത്രമാണ്. പാമാരരായ അനുയായികളെ ചൂഷണം ചെയ്തു കോടികള്‍ സമ്പാദിച്ചു, ആഡംബര കാറുകളിലും കോടികളുടെ വ്യെവസായ സംരഭങ്ങളും കെട്ടിപ്പോക്കുന്നത് ഇല്ലാതാകുമെന്ന ഭീതി ഇവരെ ഏതു ചെകുത്താനുമായും കൂട്ട് പിടിച്ചു സത്യം പറയുന്നവരെ നിശബ്ദരാക്കാന്‍ പ്രേരിപ്പിക്കുന്നു എന്ന് മാത്രം.

       അത് കൊണ്ട് ഞങ്ങള്‍ സലഫികള്‍ക്ക് പറയാനുള്ളത് ഇത്രമാത്രം, ''ഞങ്ങള്‍ ഏക ദൈവത്തെ മാത്രം ആരാധിക്കണമെന്നും, നന്മ ഉപദേശിക്കുകയും തിന്മക്കെതിരെ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുക മാത്രമാണ് ചെയ്യുന്നത്, അതിനപ്പുറമുള്ള ഞങ്ങളെ കുറിച്ചുള്ളതെല്ലാം അവാസ്തവമാണ്.''

"ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്‌. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മ്മനിഷ്ഠയോട് ഏറ്റവും അടുത്തത്‌." (വി:ഖു 5:8)

"ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി." (വി:ഖു 49:6)



നീതി ബോധവും ധാര്‍മ്മികതയും സത്യസന്ധതയും കാത്തു സൂക്ഷിക്കുന്ന മുഴുവന്‍ മലയാളികളോടും മേല്‍ വാചകങ്ങള്‍ ഓര്‍മപ്പെടുത്തി കൊണ്ട് നിര്‍ത്തുന്നു... 

Sunday, May 15, 2016

കണ്ണേര്‍ : സുല്ലമി ഖുര്‍ആനിനും ഹദീസിനുമെതിരെ......




''തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്‌. അതെത്ര മോശമായ പര്യവസാനം!'' (സൂറത്തു നിസാ 115 )

''അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.'' (അഹ്സാബ് 36 )



                               ഗൈബ് എന്ന അറബി പദത്തിന് മലയാളത്തില്‍ മറഞ്ഞ മാര്‍ഗം, അദൃശ്യം അഭൌതികം എന്നൊക്കെ ഭാഷാന്തരം ചെയ്തു വരാറുണ്ട്. എന്നാല്‍ ദീനിയായ അര്‍ത്ഥത്തില്‍ അത് ഉപയോഗിക്കുമ്പോള്‍ അത് കൊണ്ടുള്ള വിവക്ഷ, കാര്യ കാരണ ബന്ധത്തിനപ്പുറം, പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക പ്പുറം എന്നൊക്കെയാണ്. ഇതില്‍ തന്നെ ശിര്‍ക്ക് തൌഹീദ് ചര്‍ച്ച ചെയ്യുന്നിടത്ത് ആകുമ്പോള്‍ കാര്യ ''കാരണ ബന്ധത്തിനപ്പുറത്തു'' എന്നത് മാത്രമാണ് യോജിക്കുക. കാരണം ദൃശ്യരില്‍ നിന്നോ അദൃശ്യരില്‍ നിന്നോ ഏതൊരു സൃഷ്ടിയില്‍ നിന്നുമാകട്ടെ, കാര്യ കാരണ ബന്ധത്തിനപ്പുറം ഒരു ദോഷമോ നന്മയോ വരുത്താന്‍ കഴിയില്ല എന്നിരിക്കെ, ആ അര്‍ത്ഥത്തില്‍ എന്തെങ്കില്‍ ഏതെങ്കിലും സൃഷ്ടികളില്‍ നിന്ന് പ്രതീക്ഷിക്കുന്നതും ഭയക്കുന്നതും അല്ലാഹുവിന്‍റെ മാത്രം കഴിവില്‍ ആ സൃഷ്ടിയെ പങ്ക് ചേര്‍ക്കലാണ്. എന്നാല്‍ ഇന്ന് പലര്‍ക്കും ഗൈബിന്‍റെ ഈ വേര്‍തിരിവ് ശരിയാം വണ്ണം മനസ്സിലാക്കാന്‍ കഴിയാതിരിക്കുകയോ, മനസ്സിലായിട്ടും, സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കും തന്‍റെ യുക്തിവാദം പ്രചരിപ്പിക്കുന്നതിനും വേണ്ടി കൂട്ടി കുഴച്ചു സാധാരനക്കാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയോ ആണ് ചെയ്യുന്നത്. 

                                        മനുഷ്യന്‍ എന്നും അവനറിവില്ലാത്തതിന്‍റെ ശത്രുവാണ് എന്നത് സത്യമാണ്. കണ്ണേറിനെ കുറിച്ച് സലാം സുല്ലമിയുടെ ഇക്കഴിഞ്ഞ ദിവസത്തെ ലേഖനവും ശരിവെക്കുന്നത് മേല്‍ ആപ്ത വാക്യമാണ്. സലാം സുല്ലമി എന്ന് പറയുന്ന കേവലം ഒരു അറബി കോളേജ് വാദ്ധ്യാര്‍ക്ക്  നല്‍കാവുന്നതിലുമപ്പുറം ദീനി വിഷയത്തില്‍ അഭിപ്രായം പറയാനുള്ള അവകാശം കല്‍പിച്ചു കൊടുത്ത കേരളത്തിലെ ചിലയാളുകള്‍ക്ക് അദ്ദേഹം അടിച്ചു വിടുന്ന വിഡ്ഢിത്തരങ്ങളും യുക്തി വാദങ്ങളും ആധികാരികവും പ്രാമാണികവുമായി തോന്നുന്നുണ്ടാകാം. എന്നാല്‍ അഹല് സ്സുന്നയുടെ ആളുകള്‍ക്ക് ഇദ്ധേഹത്തിന്‍റെ ഇത്തരം വാചാടോപങ്ങള്‍ ഒട്ടും പരിഗണനീയമല്ല. കാരണം, അഹല് സ്സുന്നയുടെ പ്രമാണങ്ങള്‍ പരിശുദ്ധ ഖുര്‍ആനും സ്വഹീഹായ ഹദീസുകളുമാണ്. പ്രമുഖരായ മദ്ഹബിന്‍റെ ഇമാമീങ്ങള്‍ പോലും പറയുന്നതിനെതിരായി ഹദീസ് സ്വഹീഹായി കണ്ടാല്‍, അവരോടുള്ള ബഹുമാനം നിലനിര്‍ത്തി കൊണ്ട് തന്നെ, ഹദീസിനെതിരായ അവരുടെ അഭിപ്രായങ്ങളെ അവഗണിക്കുക എന്നതാണ് അഹല് സ്സുന്നയുടെ നിലപാട് എന്നിരിക്കെ, എടവണ്ണയിലെ അറബി ഭാഷാ പ്രയോഗം പോലും ശരിക്കറിയാത്ത ഒരു അറബി മുന്‍ഷിയുടെ അഭിപ്രായം സ്വഹീഹായ പ്രമാണങ്ങള്‍ക്ക് എതിരായി സ്വീകരിക്കുക എന്നത് ബുദ്ധിയുള്ളവര്‍ ഒരിക്കലും അമ്ഗീകരിക്കില്ലല്ലോ. കേരളത്തില്‍ സി എന്‍ അഹമദ് മൌലവിക്കും, ചെകനൂരിനും പിന്‍ഗാമിയായി എണ്ണാന്‍ മാത്രം പ്രമാണങ്ങളെ പുച്ചിക്കുകയും തള്ളുകയും നിഷേധിക്കുകയും ചെയ്തു, തലസ്ഥാനത്ത് തന്‍റെ മുക്കാല്‍ ചക്രം ബുദ്ധിയില്‍ തെളിയുന്ന ചില പൊട്ടത്തരങ്ങള്‍ എഴുന്നള്ളിക്കുകയും അതിനു അകമ്പടിയായി, കുറെ കളവുകളും, കോട്ടി മാട്ടലുകളും പിന്നെ കുറച്ചു വിവരക്കേട് കൊണ്ട് സംഭവിച്ച മണ്ടത്തരങ്ങളും എഴുന്നള്ളിക്കുയാണ് ഇപ്പോഴും ടിയാന്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

                                      കണ്ണേര്‍ എന്നതിനെ ടിയാന്‍റെ ബുദ്ധിക്കു ഉള്‍ക്കൊള്ളാന്‍ കഴിയാഞ്ഞതിനാല്‍, അത് സംബന്ധമായി വന്ന പ്രമാണങ്ങളെ അപ്പാടെ ദുര്‍ബലം എന്ന് പറഞ്ഞു തള്ളുകയാണ് ഇദ്ദേഹം ചെയ്തത്. കണ്ണേര്‍ സംബന്ധമായി അനേകം സ്വഹീഹായ ഹദീസുകള്‍, ബുഖാരിയും മുസ്ലിമും അടക്കം റിപ്പോര്‍ട്ട് ചെയ്തത് ഉണ്ടെങ്കിലും കണ്ണേര്‍ നിഷേധിക്കാന്‍ ടിയാന്‍ ഉദ്ധരിക്കുന്നത്, ഹദീസ് പണ്ഡിതന്‍മാര്‍ക്ക് ഇടയില്‍ അഭിപ്രായ വെത്യാസമുള്ള തിര്‍മിദിയും ഇബ്നു മാജയും ഉദ്ധരിച്ച ഒരൊറ്റ റിപ്പോര്‍ട്ടാണ്. എന്നിട്ട് ആ ഹദീസാണ് 'ജിന്നുവാദികള്‍ (?) കണ്ണേറിന് തെളിവായി ഉദ്ധരിക്കുന്നത് എന്നൊരു കള്ള പ്രസ്താവനയും. സ്വാഭാവികമായും ടിയാന്‍റെ മേല്‍ ലേഖനം വായിക്കുന്ന  പാമാരന്മാരായ ആളുകള്‍ തെറ്റിദ്ധരിക്കുകയും, ന്യൂനതകള്‍ പറയപ്പെട്ട ഒരൊറ്റ ഹദീസിന്‍റെ ബലത്തിലാണ്, കണ്ണേര്‍ യാഥാര്‍ത്ഥ്യമാണ് എന്ന് പറയുന്നത് എന്ന നിഗമനത്തിലെത്തി, കണ്ണേറിനെ നിഷേധിക്കാന്‍ ഒരുമ്പെടുകയും ചെയ്തേക്കാം. സത്യത്തില്‍ രാഷ്ട്രീയക്കാര്‍ പോലും അറക്കുന്ന ഇത്തരം നെറികേടാണ് പലവിഷയത്തിലെന്ന പോലെ കണ്ണേര്‍ വിഷയത്തിലും ടിയാന്‍ പ്രയോഗിച്ചിരിക്കുന്നത്. സുല്ലമി ഉദ്ധരിച്ച തിര്‍മിദി യുടെ ഹദീസിനോട് സാമ്യമുള്ള മുസ്ലിമും, അഹമദും ഇബ്ന്‍ അബ്ബാസ് (റ) യെ തൊട്ടു ഉദ്ധരിച്ച   സ്വഹീഹായ മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നത്  ''കണ്ണേര്‍ സത്യമാണ്, അല്ലാഹുവിന്റെ വിധിയെ അതിജയിക്കുന്ന എന്തെങ്കിലുമുണ്ടായിരുന്നെങ്കില്‍ കണ്ണേറ് അതിനെ അതിജയിക്കുമായിരുന്നു....'' എന്നാണു. ബുഖാരിയിലും മുസ്ലിമിലും ആയിഷ (റ) യില്‍ നിന്ന് ഉദ്ധരിക്കുന്ന മറ്റൊരു ഹദീസില്‍ പറയുന്നത് ''പ്രവാചകന്‍ (സ) കണ്ണേറിന് മന്ത്രിക്കാന്‍ കല്‍പിക്കാറുണ്ടായിരുന്നു എന്നാണു. വേറെയും ഈ വിഷയത്തില്‍ അനേകം സ്വഹീഹായ ഹദീസുകള്‍ വന്നിട്ടുണ്ട്. അതിനെയെല്ലാം അവഗണിക്കാന്‍ സുല്ലമി അവതരിപ്പുക്കുന്നത്, തന്‍റെ വക മുക്കാല്‍ ചക്രം യുക്തി വാദത്തിലൂന്നിയ നിഗമനങ്ങളാണ് താനും. ഇസ്ലാമില്‍ ഒരു കാര്യം സ്വീകാര്യ യോഗ്യമാകുന്നത്, വഹ്യിന്‍റെ അടിസ്ഥാനത്തില്‍  പ്രവാചകന്‍മാര്‍ പഠിപ്പിച്ച പ്രമാണങ്ങളുടെ അടിസ്ഥാനത്തിലാണ്, അല്ലാതെ കാലാ കാലങ്ങളില്‍ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ സ്വാംശീകരിച്ച പഠന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയല്ല എന്ന കേവലമായ ഒരറിവ്‌ പോലും ഈ സുല്ലമിക്കോ, അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ ഏറ്റെടുത്തു പ്രചരിപ്പിക്കുന്നവര്‍ക്കോ ഇല്ലാതെ പോയി എന്നതില്‍ അത്ഭുതമില്ല.

                                               ഈ പ്രപഞ്ചത്തില്‍ നടക്കുന്ന ഏതൊരു കാര്യങ്ങള്‍ക്കും അതിന്‍റെ പിന്നില്‍ അല്ലാഹു നിശ്ചയിച്ച ഒരു കാരണം ഉണ്ടാകും. ആ കാരണങ്ങളില്‍ ചിലത് മനുഷ്യന് അവന്‍റെ നഗ്നനേത്രങ്ങള്‍ കൊണ്ട് മനസ്സിലാക്കാന്‍ കഴിയുന്നതും, ചിലത് പരീക്ഷണ ശാലകളിലെ ആധുനിക സാങ്കേതിക വിദ്യകളുടെ മാത്രം മനസ്സിലാക്കാന്‍ കഴിയുന്നതും ചിലത് ഒരിക്കലും മനുഷ്യന് കണ്ടെത്താന്‍ കഴിയാത്ത കാരണങ്ങളുമാകാം. ഇതില്‍ ഒരിക്കലും മനുഷ്യന്‍റെ പരീക്ഷണ നിരീക്ഷണങ്ങള്‍ കൊണ്ട് പോലും കണ്ടെത്താന്‍ കഴിയാത്ത കാരണങ്ങളാല്‍ ഈ പ്രപഞ്ചത്തില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച്, അല്ലാഹു അവന്‍റെ കലാമായ പരിശുദ്ധ ഖുര്‍ആനിലൂടെയോ, ദീന്‍ കാര്യങ്ങള്‍ വഹ്യിന്‍റെ അടിസ്ഥാനത്തില്‍ മാത്രം സംസാരിക്കുന്ന പ്രവാചകന്‍മാര്‍ മുഖേനയോ നമുക്കറിയിച്ചു തന്നാലല്ലാതെ മനസ്സിലാക്കാന്‍ കഴിയാത്തതാണ്. കണ്ണേര്‍, സിഹിര്‍ എന്നീ വിഷയങ്ങള്‍ മറ്റു പല വിഷയങ്ങളെയും പോലെ പ്രമാണങ്ങളില്‍ വന്നതില്‍ കവിഞ്ഞു എന്തെങ്കിലും നിഗമനത്തിലെത്താന്‍ ശഹാദത്തു ഉറപ്പിച്ച ഒരു മുസ്ലിമിന് പാടുള്ളതല്ല. കാരണം, കണ്ണേര്‍ ഫലിക്കുമെന്ന്, സൂറത്ത് ഫലക്ക് കൊണ്ടും, സ്വഹീഹായ ഹദീസുകള്‍ കൊണ്ടും സ്ഥിരപ്പെട്ടതാണ്.  ഈ വിഷയത്തിലും സിഹിറിന്‍റെ വിഷയത്തിലും അഹല് സ്സുന്നയുടെ ഇജ്മാഉ ഉണ്ടെന്നു പണ്ഡിതന്മാര്‍ വിശദീകരിച്ചതാണ്. ഇതൊന്നും അല്ലാഹുവില്‍ നിന്ന് മാത്രമേ അദൃശ്യവും അഭൗതികവുമായ നിലയ്ക്ക് നന്മയും തിന്മയും വരികയുള്ളൂ എന്ന ഇസ്ലാമിന്‍റെ അടിസ്ഥാന തത്വത്തിനു എതിരല്ല. കാരണം ഇവിടെ അദൃശ്യവും അഭൌതികവും എന്ന് പറയുമ്പോള്‍ ഉദ്ദേശിക്കുന്നത്, കാര്യ കാരണ ബന്ധങ്ങള്‍ക്ക് അതീതമായ നിലക്ക് നന്മയും തിന്മയും വരുത്താന്‍ അല്ലാഹുവിന്നല്ലാതെ കഴിയില്ല എന്നാണു. അല്ലാതെ, ഇയാളടക്കം ചില പോയത്തക്കാര്‍ മനസ്സിലാക്കിയ പോലെ നമ്മുടെ ദൃഷ്ടിക്ക് അഗോചരമായ നിലക്കോ പരീക്ഷണ നിരീക്ഷണ വിധേയമല്ലാത്ത ജീവികള്‍ക്കോ മനുഷ്യന് എന്തെങ്കിലും നിലക്ക് ഉപദ്രവം വരുത്താന്‍ കഴിയില്ല എന്നല്ല. അങ്ങിനെ ഒരു അഹല് സ്സുന്നയുടെ പണ്ഡിതനും വിശദീകരിചിട്ടുമില്ല. അദൃശ്യം അഭൌതികം എന്നതെല്ലാം മലയാള പദങ്ങള്‍ ആണ്. അറബി ഇബാറത്തുകളില്‍ അല്ലാഹുവിന്നല്ലാതെ മറ്റൊരാള്‍ക്കും ചെയ്യാന്‍ കഴിയാത്തത് എന്നതിന് ഉപയോഗിക്കുന്നത്, ''സബബ് മുസബ്ബബാത്ത്'' നു അപ്പുറം എന്നാണു, അഥവാ, ''കാര്യ കാരണ ബന്ധത്തിനപ്പുറം''. കണ്ണേര്‍ ആയാലും സിഹിര്‍ ആയാലും, അല്ലാഹു ഇവയില്‍ നിന്നുള്ള ദോഷം ഫലിക്കാന്‍ കാരണമാക്കി നിശ്ചയിച്ച അവസ്ഥകള്‍ ഒത്തു വരികയും അല്ലാഹുവിന്‍റെ തീരുമാനം ആ വ്യെക്തിയില്‍ നിശ്ചയിക്കപ്പെടുകയും ചെയ്‌താല്‍ മാത്രമേ അത് മുഖേന ഉപദ്രവം ഉണ്ടാകുന്നുള്ളൂ. ടെലിപ്പതിക് സന്ദേശകൈമാറ്റം, തീരെ ചെറിയ ന്യൂ ബോണ്‍ ബേബികള്‍ ഉറക്കത്തില്‍ ചിരിക്കുക, ചെറിയ കുട്ടികള്‍ വലിയ വൃദ്ധരുടെയോ മറ്റാരുടെയോ ശബ്ദത്തില്‍ സംസാരിക്കുക, ജീവിതത്തില്‍ ഒരിക്കലും പഠിച്ചിട്ടില്ലാത്ത അന്യഭാഷകളില്‍ സംസാരിക്കുക തുടങ്ങി ഇന്നും ശാസ്ത്രത്തിനു വ്യെക്തമായ ഉത്തരം കണ്ടെത്താന്‍ കഴിയാത്ത പല കാര്യങ്ങള്‍ക്കും കാരണം മനുഷ്യന് മനസ്സിലാക്കാന്‍ കഴിയാത്ത, അല്ലാഹു നിശ്ചയിച്ച എന്തോ ചില കാരണങ്ങള്‍ ഒത്തു വരുന്നത് കൊണ്ടാണ്, അല്ലാതെ അവര്‍ക്ക് അഭൌതിക കഴിവ് ഉണ്ടായത് കൊണ്ടല്ല എന്നതാണ് സത്യം. 

                                   ജിന്നുകള്‍ക്ക് മനുഷ്യന്‍റെ മനസ്സില്‍ 'വസ്വാസ്' ഉണ്ടാക്കുമെന്ന് ഈ സുല്ലമിക്ക് ഗത്യന്തരമില്ലാതെ സമ്മതിക്കേണ്ടി വന്നത് സൂറത്ത് നാസില്‍ അല്ലാഹു ''മനുഷ്യരിലും ജിന്നുകളിലും പെട്ടവരുടെ ദുര്‍ബോധനത്തില്‍ നിന്ന് അല്ലാഹുവിനോട് രക്ഷ ചോദിക്കുന്നു'' എന്ന് പറയാന്‍ പഠിപ്പിച്ചത്   കൊണ്ടാകാം. ഒരു വേള ആ ആയത്തുകള്‍ ഖുര്‍ആനില്‍ ഇല്ലായിരുന്നെങ്കില്‍ എന്നും ടിയാന്‍ ആശിചിട്ടുണ്ടാകാം. എന്തായാലും ജിന്ന് അദൃശ്യവും അഭൌതികവുമാണ് എന്ന് ആണയിടുന്ന സുല്ലമി, സൂറത്ത് നാസില്‍ അല്ലാഹു വ്യെക്തമാക്കിയ മനുഷ്യരുടെ മനസ്സില്‍ നടത്തുന്ന ദുര്‍ബോധനത്തിന്‍റെ പരീക്ഷണ റിസള്‍ട്ട് അല്ലെങ്കില്‍ ശാസ്ത്രീയ മാനം എവിടെയും പറഞ്ഞു കണ്ടില്ല. ഒരാളെ ശാരീരികമായി എന്തെങ്കിലും ചെയ്യുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് അയാളെ മാനസികമായി സ്വാധീനിക്കുക എന്നത് എന്നത് ഏവരും സമ്മതിക്കുമെന്നിരിക്കെ, ആ ശ്രമകരമായ കാര്യം അനായാസേന ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിക്കുന്ന ബുദ്ധിയുള്ള ഒരാള്‍ക്ക് സ്വഹീഹായ ഹദീസില്‍ വന്ന കണ്ണേറും സിഹിറും വിശ്വസിക്കാന്‍ തടസ്സം അഹങ്കാരമല്ലാതെ മറ്റൊന്നുമല്ല. മറിച്ചു ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇയാളും ഇയാളുടെ ചില വക്ക് പൊട്ടിയ മുരീദുകളും ചെയ്യാറുള്ളത്, ലാട വൈദ്യന്‍മാരെ പോലെ പട്ടാളത്തില്‍ കണ്ണന്‍ മാരെ യോ സാഹിറു മാരേയോ വെച്ചാല്‍ പോരെ, പാലം പൊളിക്കാനും വിമാനം തകര്‍ക്കാനും കഴിയുമോ, എന്നെ ഫലിപ്പിക്കാമോ എന്നൊക്കെയുള്ള വെല്ലു വിളികളാണ്. ദൂരെ നിന്ന് കത്തി എറിഞ്ഞു ഒരാളെ കൊല്ലാന്‍ കഴിവുള്ളവരും ഒരൊറ്റ വെടിക്ക് കഥ കഴിക്കാന്‍ കഴിയുന്നവരും ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണെല്ലോ?. എങ്കില്‍ ഈ സുല്ലമിയുടെ കയ്യില്‍ ഒരു കത്തിയോ ഒരു തോക്കോ കൊടുത്താല്‍ ഒരൊറ്റ ഏറിനു ഒരാളെ കൊല്ലാന്‍ ആരെങ്കിലും സുല്ലമിയെ വെല്ലു വിളിച്ചാല്‍ അത് സ്വീകരിക്കാന്‍ സുല്ലമി തയ്യാറുകുമോ?. മാത്രമല്ല, ഖുര്‍ആനില്‍ വിവരിച്ച മിഅറാജ്, സ്വര്‍ഗ്ഗ നരകങ്ങള്‍ തുടങ്ങി എണ്ണമറ്റ കാര്യങ്ങള്‍ ഇദ്ദേഹം ചോദിക്കുന്ന അതേ ശൈലിയില്‍ വെല്ലുവിളിക്കുന്ന നിരീശ്വര യുക്തി വാദികളോട് എന്ത് മറുപടിയാകും സുല്ലമിക്ക് പറയാനുണ്ടാകുക എന്നറിയാന്‍ കൌതുകമുണ്ട്.  ഇവിടെ മനസ്സിലാക്കിയിരിക്കേണ്ട പ്രധാന വസ്തുത പ്രമാണങ്ങളില്‍ ഒരു വിഷയം സ്ഥിരപ്പെട്ടാല്‍, തന്‍റെ ബുദ്ധിയുടെ മൂശയില്‍ ഇട്ടു പാകപ്പെടുത്താതെ  അത് പൂര്‍ണ മനസ്സോടെ അംഗീകരിക്കുക എന്നതാണ് ഒരു മുസ്ലിമിന്‍റെ കര്‍ത്തവ്യം എന്നതാണ്. അതാണ്‌ തുടക്കത്തില്‍ കൊടുത്ത ഖുര്‍ആന്‍ ആയത്തുകള്‍ പഠിപ്പിക്കുന്നതും.

                  ചൊറി പിടിച്ച തങ്ങളുടെ അല്‍പ ബുദ്ധിയില്‍ തോന്നുന്നതിനനുസരിച്ചു ഇസ്ലാമിക പ്രമാണങ്ങളെ വിശകലനം ചെയ്യുകയും അതിന്‍റെ അടിസ്ഥാനത്തില്‍ കാര്യങ്ങളെ വിലയിരുത്തുകയും ചെയ്യാന്‍ തുനിയുന്നതു. മുറി വൈദ്യന്‍ ആളെ കൊല്ലുമെന്നു പറയുന്നത് പോലെ അപകടകാരമാണ്. അറബി ഭാഷാ പ്രയോഗം പോലും ശരിയാം വണ്ണം മനസ്സിലാക്കാത്ത ഇദ്ദേഹത്തെ പോലുള്ളവര്‍ ഇന്ന് ഖുര്‍ആന്‍ വ്യാഖ്യാനിക്കാനും ഹദീസുകളെ വിമര്‍ശിക്കാനും ഒരുമ്പെടുന്നത് കാണുമ്പോള്‍ 'അവസാന കാലത്ത് വയറു നിറയെ ഭക്ഷണം കഴിച്ചു, നിവര്‍ത്തിയിട്ട സോഫകളില്‍ ചാരിയിരുന്നു, ഈ ഹദീസ് സ്വീകാര്യമല്ല, ഈ ഹദീസ് ഞാന്‍ തള്ളുന്നു എന്ന് പറയുന്ന ഒരു വിഭാഗം ഉണ്ടാകുമെന്ന പ്രവാചകന്‍റെ പ്രവചനം പുലര്‍ന്നതിന്‍റെ നേര്‍കാഴ്ചയാണ് സത്യവിശ്വാസികള്‍ക്ക് നല്‍കുന്നത്. സംഗീതോപകരണങ്ങള്‍ ഉപയോഗിക്കല്‍ അനുവദനീയമാണ് എന്നു സ്ഥാപിക്കാന്‍ ഈ സുല്ലമിയെ തവക്കുല്‍ ചെയ്തു മുജാഹിദുകളോടു സംവാദത്തിനു വന്ന മടവൂരികള്‍, ജാഹിലിയ്യ കാലത്തെ മക്കാ മുഷ്രിക്കുകളെ കുറിച്ച് പരാമര്‍ശിക്കുന്ന ഹദീസ് സ്വഹാബികളെ കുറിച്ചാണ് എന്ന് തെറ്റിദ്ധരിച്ചു സുല്ലമി പഠിപ്പിച്ചു വിട്ടതുമായി വന്നു, സ്വഹാബാക്കള്‍ അതിഥികള്‍ വന്നാല്‍ ഹാര്‍മോണിയം വായിക്കാറുണ്ടായിരുന്നു എന്നൊക്കെ തട്ടി വിട്ട് നാണം കെട്ടത് ഇയാളുടെ ഭാഷാ പരിജ്ഞാനത്തെ കുറിച്ച് മടവൂരികള്‍ക്ക് തന്നെ ശരിയായ ബോധം നല്‍കിയിട്ടുണ്ടാവണം. ഇപ്പോഴും ടിയാന്‍ ആ ഹദീസ് ഉദ്ധരിച്ചു സ്വഹാബാക്കള്‍ അതിഥികള്‍ക്ക് വേണ്ടി ഹാര്‍മോണിയം വായിച്ചിരുന്നു എന്ന് പറയുന്ന വീഡിയോ യൂട്യൂബില്‍ ലഭ്യമാണ്. 

                       മസ്ജിദുല്‍ ഹറമിന്‍റെ പുനര്‍ നിര്‍മ്മാണ വേളയില്‍ അബൂ ജാഹിലും കൂട്ടരും പഴയ അതിന്‍റെ അസ്ഥിവാരത്തില്‍ പൂര്‍ണമായി പടുത്തുയര്‍ത്താന്‍, ഹലാലായ പണം തികയാതെ വന്നപ്പോള്‍ 'ഹിജ്ര്‍ ഇസ്മായില്‍' എന്ന് ഇന്ന്‍ ആളുകള്‍ പറയുന്ന സ്ഥലം ഇന്ന് കാണുന്നത് പോലെ പുറത്താകുന്ന വിധം പണിതതിനെ പരാമര്‍ശിക്കുന്ന ഹദീസില്‍ 'ഹിജ്ര്‍ ഇസ്മായില്‍ പുറത്താക്കി' എന്നതിന് അറബിയില്‍ 'വ അഖ്രജ അല്‍ ഹിജ്റ' എന്നു വന്നതിനെ 'വ അഖ്രജ അല്‍ ഹജറ' എന്ന് മനസ്സിലാക്കി, ഒരു 'കല്ലെടുത്ത് പുറത്തിട്ടു'(!) എന്ന് മലയാളത്തില്‍ അര്‍ത്ഥം കൊടുത്ത 'മഹാ പണ്ഡിതന്‍'(!) ആണ് ഇദ്ധേഹമെന്നു കൂടി അറിയുമ്പോഴാണ്, ഹദീസ് തള്ളാനും നിഷേധിക്കാനും നടക്കുന്ന ആളുകളുടെ പാണ്ഡിത്യം പോയിട്ട്, ഭാഷാ പരിജ്ഞാനം എത്രയാണെന്ന് നമുക്ക് ബോധ്യപ്പെടുക. ഇത് കൂടാതെ പ്രവാചകന്‍റെ ജനാസ കുളിപ്പിച്ചത് അവിടുത്തെ ഭാര്യമാരാണ് എന്ന പരമാബദ്ധം കൂടി ഇദ്ദേഹം തന്‍റെ ഹദീസ് പരിഭാഷയില്‍, സ്വഹീഹായ ഹദീസിനെ തള്ളി, തട്ടി വിട്ടിട്ടുണ്ട്. അതിനു കാരണം ഹദീസില്‍ വന്ന 'ലവ് ഇസ്തക്ബല്‍ത്തു മിന്‍ അമ്രീ മസ്തദ്ബര്‍ത്തു, മാ ഗസിലഹു ഇല്ലാ നിസാഅഹു' എന്ന അറബി പ്രയോഗത്തിന്‍റെ അര്‍ത്ഥം പിടികിട്ടാത്തത് കൊണ്ട് 'പ്രവാചകനെ അവിടുത്തെ ഭാര്യമാരല്ലാതെ കുളിപ്പിചിട്ടില്ലാ' (!) എന്ന് മനസ്സിലാക്കിയത് കൊണ്ടാണ്. യഥാര്‍ത്ഥത്തില്‍ അതിന്‍റെ അര്‍ത്ഥം 'എനിക്ക് ഇപ്പോള്‍ മനസ്സിലായ കാര്യം അപ്പോള്‍ കിട്ടിയിരുന്നെങ്കില്‍, പ്രവാചകനെ അവിടുത്തെ ഭാര്യമാരല്ലാതെ കുളിപ്പിക്കുമായിരുന്നില്ല' എന്നാണു. ഇതൊക്കെ ഇങ്ങനെ ഇവിടെ എടുത്തു കൊടുക്കാനുള്ള കാരണം 'മഹാ ഹദീസ് പണ്ഡിതന്‍ എന്നും മുഹദ്ദിസ് എന്നും കൊട്ടി ഘോഷിച്ചു ആളുകള്‍ പേറി നടക്കുന്ന ഒരാളിന്‍റെ അറിവ് എത്രത്തോളമാണെന്ന് നിഷ്പക്ഷ മതികള്‍ മനസ്സിലാക്കാനും അദ്ദേഹത്തിന്‍റെ ജഹാലത്തില്‍ പെട്ട് പരലോകം നഷ്ടപ്പെടാതിരിക്കാനും മാത്രമാണ്. അല്ലാഹു നമുക്കെല്ലാവര്‍ക്കും സത്യം മനസ്സിലാക്കി, യഥാര്‍ത്ഥ അഹല് സ്സുന്നയുടെ കൂടെ എന്നും നിലയുറപ്പിച്ചു വിജയിക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടാന്‍ തൌഫീക്ക് നല്‍കട്ടെ... ഇസ്ലാമിക പ്രമാണങ്ങളെ സ്വന്തം യുക്തിക്കനുസരിച്ച് തള്ളുകയും കൊള്ളുകയും ചെയ്യുന്നത് ദേഹേച്ചക്ക് വഴിപ്പെടുകയും, തികഞ്ഞ അഹങ്കാരവും ധിക്കാരവും കൈമുതലായത് കൊണ്ടുമാണ്. 

Tuesday, January 5, 2016

റഹ്മാനിയുടെ വെല്ലുവിളിയും കോക്കസ് മുരീദുകളുടെ വിറളിയും....


റഹ്മാനിയുടെ വെല്ലുവിളിയും കോക്കസ് മുരീദുകളുടെ വിറളിയും....

ഒരു വേദി പോലും കിട്ടില്ല എന്ന് ഭീഷണിപ്പെടുത്തി സലഫിയുടെ വായടപ്പിക്കാൻ ശമിച്ചവരിന്ന് സലഫി വായ തുറക്കണമെന്ന് പറയുന്നു...,

അരിശം ഇന്നും തീരാത്ത ചില ചൊറി പിടിച്ച മനസ്സുള്ള മൊയലാളിമാര്‍,, ഹുസൈന്‍ സലഫിയെ. കൂലി മുരീദുകളെ കൊണ്ട് ആളില്ലാ കോളിലൂടെയും വാട്സപ്പ് ഓഡിയോയിലൂടെയും പുളിച്ച തെറിയഭിഷേകം നടത്തി ചൊരുക്ക് തീര്‍ക്കുന്നു....

     പക്ഷെ, നിങ്ങള്‍ക്ക് ആള് മാറിപ്പോയി കൂട്ടരേ....ഇത് അബ്ദു റഹിമാന്‍ സലഫിയല്ല, .ആക്ഷേപകന്‍റെ ഒരാക്ഷേപത്തെയും വകവെക്കാതെ തൌഹീദും സുന്നത്തും വളച്ചു കെട്ടില്ലാതെ പറയുന്ന മുജാഹിദുകള്‍ക്ക്, ഖുറാഫികള്‍ നടത്തിയ ഇമ്മാതിരി നെറികെട്ട തേര്‍ഡ് ക്ലാസ് പ്രതികരണം പുത്തരിയല്ല....അതൊന്നും ഒരു അണുപോലും ഈ സത്യമാര്‍ഗത്തില്‍ നിന്ന് പിറകോട്ടടിക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കില്ല എന്ന് 'അബൂ' യിലേക്ക് മാറി ക്ലച്ചു പിടിക്കാന്‍ ഇക്കാക്കക്ക് പിന്നാലെ അധ്വാനിക്കുന്ന ചില കായപ്പൊടി മാര്‍ അടക്കമുള്ള നെറ്റ് മുഫ്തിമാര്‍ക്ക് തിരിയാത്തത് കൊണ്ടല്ല. ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന നിലക്ക്, മുജാഹിദുകളുടെ ദഅവാ രംഗത്തെ മുന്നേറ്റവും, വര്‍ദ്ധിച്ചു വരുന്ന അവസരങ്ങളും സ്വീകാര്യതയും കൊണ്ട് വിറളി പിടിക്കുന്ന സംഘടനാ മൊതലാളിമാരെ എങ്ങിനെയെങ്കിലും ത്രുപ്തിപ്പെടുത്തെണ്ടത് നിലനില്‍പിനും ജീവിത മാര്‍ഗ ലബ്ദിക്കും അത്യാവശ്യമായിരിക്കാം.... 
കൂട്ടരെ... അല്ലാഹുവിന്റെ തൗഫീഖ് കൊണ്ട് സലഫി, പരിപാടികളുടെ ആധിക്യം കൊണ്ട് വായടക്കാൻ കഴിയാത്തത്രതിരക്കിലാണ്...
അതിനിടക്ക് നിങ്ങളുടെ പുഴുക്കടി തീർക്കാൻ പാകത്തിൽ നിങ്ങളുടെ ഇഷ്ട വിഷയം സംസാരിക്കണമെന്ന് വാശി പിടിക്കുന്നത് കണ്ടാൽ സലഫിക്ക് സി ഡി ടവറിൽ നിന്നാണ് ചെലവു്കൊടുക്കുന്നതെന്നാണ് തോന്നുക.
അതിന് പറ്റിയ കുറച്ചെണ്ണത്തിനെ വിലക്കെടുത്ത്‌ വെച്ചിട്ടില്ലെ?...
അവരത് ഭംഗിയായി ചെയ്യുന്നുമുണ്ടല്ലോ...

                         റഹ്മാനി മൊയ്ല്യാരുമായി സംവാദം നടത്തി മൈലേജ് ഉണ്ടാക്കേണ്ട ഗതികേട് ഞങ്ങൾക്കില്ല. ആ ടീമിലെ 'കാക" വന്നു ഫൈസൽ മുസ്ല്യാരുടെ മുന്നിൽ ഏത്തമിട്ടത് മുജാഹിദുകൾ കണ്ടതല്ലേ..
                       നിങ്ങളുടെ മുക്കൂട്ട് മുന്നണിയിലെ വിവിധ ഗ്രൂപ്പുകൾ ഒരുമിക്കുന്ന ഒരു മിനിമം പരിപാടി എന്ന നിലക്ക് ജിന്ന് വിഷയം നിങ്ങളിലെ പ്രശ്നങ്ങൾ വലുതാകുമ്പോഴും വാടക പ്രാസംഗികർക്ക് ഡിമാൻറ് നിലനിർത്താനും സജീവമായി നിലനിർത്തേണ്ടത് അത്യാവശ്യമായിരിക്കാം. അത് കൊണ്ട് അതിൽ എല്ലാവർക്കും, ഏത് പ്രോഗ്രാമുകളിലും അത് കുട്ടികളുടെ പരിപാടിയായാലും പ്രോഫ്കോണായാലും വനിത സംഗമമായാലും ഖുതുബയായാലും പറയാനുള്ളത് ജിന്ന് തന്നെ..പക്ഷെ ഞങ്ങളിലെ ഏതാനും പേർ മാത്രം ആവശ്യമായ സമയത്ത് മാത്രം അത് കൃത്യമായി വിശദീകരിച്ചും ഖണ്ഡനം നടത്തിയും സംവാദം കൊണ്ടും ജനങ്ങളെ പഠിപ്പിച്ചു വർഷങ്ങൾക്ക് മുമ്പ് തന്നെ അവസാനിപ്പിച്ചു കൂട്ടരെ....
           നിങ്ങളെ പോലെ പ്രായാധിക്യം കൊണ്ട് അവശതയനുഭവിക്കുന്ന ഉമരി ഉസ്താദിനെ പോലും സ്റ്റേജിൽ വലിച്ചു കേറ്റി ജിന്ന് പറയിക്കേണ്ട ഗതികേട് ഞങ്ങൾക്കില്ല..
അത് കൊണ്ട് സലഫിയെ വെറുതെ വിട്ടേക്കുക... സലഫി നിങ്ങളുടെ പുഴുക്കടി തീർക്കാൻ വേണ്ടി ജിന്നു വിഷയത്തിൽ സംവാദത്തിന് നിന്നു തരുമെന്ന് സ്വപ്നം കണേണ്ട..
          നാദാപുരത്ത്, പേരോടിനോട് നടത്തിയ ഖണ്ഡനത്തിന്‍റെ ഫലമാണ് ഇന്ന് നാദാപുരത്ത് തലയുയര്‍ത്തി നില്‍ക്കുന്ന നിങ്ങള്‍ അന്യായമായി കയ്യടക്കി വെച്ച അല്‍ ഫുര്‍ക്കാന്‍, മാത്രമല്ല, ആ ഖണ്ഡനം കൊണ്ട് കൊണ്ട് സത്യം വേര്‍തിരിഞ്ഞപ്പോള്‍ ഹിദായത്തിന്‍റെ വെള്ളി വെളിച്ചത്തിലേക്ക് കടന്നു വന്ന 100 കണക്കിന് ആളുകള്‍ മുജാഹിദുകളായി മാറി. അത് പോലെ തന്നെ, 2012 ഇല്‍ ശിര്‍ക്ക് ആരോപിച്ചു പുറത്താക്കിയപ്പോള്‍, ആരും ഞമ്മന്‍റെ തിട്ടൂരം മറികടക്കില്ല എന്ന് കരുതിയ ഏമാന്‍മാരെ വകവെക്കാതെ, ഞങ്ങള്‍ വിശദീകരണവുമായി രംഗത്ത് വരികയും ആ വിഷയത്തില്‍ ഖണ്ഡങ്ങളും സംവാദവും നടത്തുകയും ചെയ്തപ്പോള്‍, ആ കൂടാരത്തിലെ ഏതാനും അന്തം കമ്മികളായ മുരീദുകളും വിരലിലെണ്ണാവുന്ന ചില സാധുക്കളും ഒഴികെ എല്ലാവരും ഇപ്പുറത്തെത്തി. 

            ഇനിയും പേരോടുമായും മറ്റു ഖുറാഫികളുമായും സംവാദം നടത്തിയാല്‍ അവരിലെ ആയിരക്കണക്കിന് അനുയായികളില്‍ സത്യാന്വേഷികള്‍ ഈ സംഘത്തോടൊപ്പം ചേരും....കാരണം അവരൊന്നും നിങ്ങളെ പോലെ കൂലി പടയാളികളോ, സംഘടനാ ഭക്തന്‍മാരോ അല്ല.... 

              പിന്നെ, വര്‍ഷങ്ങള്‍ക്കിപ്പുറം, പശുവും ചത്തു മോരിലെ പുളിയും മാറിയ ശേഷം, ഈ വാടക്കാരന്‍ റഹ്മാനി മുസ്ല്യാരുമായി ഹുസൈന്‍ സലഫി സംവാദം നടത്തിയിട്ട് വേണോ നിങ്ങളെ പോലുള്ള കുറച്ചു ഓണ്‍ലൈന്‍ പൈഡ് മുഫ്തിമാര്‍ക്ക് വിഷയം പഠിക്കാന്‍...??ചുമ്മാ ചിരിപ്പിച്ചു കൊല്ലല്ലേ....
       അല്ലാഹുവിന്റെ തൗഫീക്കിനാൽ സലഫി കാരണം ഹിദായത്തിന്റെ വെളളി വെളിച്ചത്തിലേക്ക് വന്ന, ജീവിതം ചിട്ടപ്പെടുത്തിയ 1000ങ്ങളുടെ സാക്ഷ്യം അദ്ദേഹത്തിന്റെ ദൗത്യം കുടുതൽ കൂടുതൽ വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകത ഏവരെയും ബോധ്യപ്പെടുത്തുന്നതാണ്. അതിനാൽ വിവിധ ഗൾഫ് നാടുകളിലും യുഎഇയുടെ വിവിധ എമിറേറ്റുകളിലും നല്ലവരായ ഭരണാധികാരികൾ കൂടുതൽ കൂടുതൽ അവസരങ്ങൾ വർദ്ധിപ്പിച്ചു നൽകുന്നത് ഉപയോഗപ്പെടുത്തുക എന്നല്ലാതെ, പീറ മൊയ്ല്യാരുടെ മൈലേജ് കൂട്ടാനും വാടകതുക വർദ്ധിപ്പിച്ചു കിട്ടാനുമുള്ള തന്ത്രത്തിന് നിന്ന് കൊടുക്കേണ്ട ഗതികേടിലല്ല. 
സലഫിയുടെ സ്വീകാര്യതയും അംഗീകാരവും അദ്ദേഹത്തെ തേടി വന്നതാണ്, അല്ലാതെ
പതിനായിരങ്ങൾ ചെലവഴിച്ച് അവാർഡ് സംഘടിപ്പിച്ചിട്ടല്ല..

മടവൂരി ചാരൻമാർക്ക് ഫോൺ ചെയത് സൗകര്യം ഒരുക്കിയിട്ടല്ല....
പാതിരാവിൽ ആക്രോഷത്തോടെ ആഭാസം പ്രസംഗിച്ചിട്ടുമല്ല...
അത്തരക്കാർ ഇന്ന് വിസ സംഘടിപ്പിച്ച് നാടുവിടേണ്ടി വന്നത് യാദൃശ്ചികമാകാം ...
അത് കൊണ്ട് വിനയത്തോടെ പറയാനുള്ളത്...
സലഫിയെ വെറുതെ വിട്ടേക്കുക.
             മടവൂരികള്‍ക്ക് പിന്നാലെ, മുജാഹിദ് പൊതുധാരയില്‍ നിന്നും ഫലവത്തായ ദഅവാ സംരംഭങ്ങളില്‍ നിന്നും അതി വേഗം പിറകോട്ടു പോയിക്കൊണ്ടിരിക്കുന്ന കോക്കസ് കൂടാരം യഥാര്‍ത്ഥ മുജാഹിദുകളുടെ ഈ രംഗത്തെ മുന്നേറ്റത്തില്‍ വിറളി പിടിച്ചു പിച്ചും പേയും പറയുന്ന അവസ്ഥയിലെത്തി. 

          ബഹുമാന്യ പണ്ഡിതന്‍ ഹുസൈന്‍ സലഫിയും മറ്റു മുജാഹിദ് പ്രബോധകരും ദഅവ രംഗത്ത് ഉണ്ടാക്കുന്ന വമ്പിച്ച ചലനങ്ങളില്‍ അസ്വസ്ഥത പൂണ്ട കോക്കസ് വിഭാഗം, മുന്‍പ് മടവൂരികള്‍ സാല്‍വേഷന്‍ പോലുള്ള പൊതു സമൂഹത്തിന്‍റെ ശ്രദ്ധ പിടിച്ചു പറ്റുന്ന വലിയ ദഅവ സംരംഭങ്ങളുമായി മുന്നോട്ട് പോയപ്പോൾ, എടുത്തിട്ട ജിന്ന് പിശാചു വിഷയം തന്നെ ഇപ്പോള്‍ ഒരു റഹ്മാനിയിലൂടെ ഉയര്‍ത്തുന്നത് വ്യെക്തമായ ഒരു അജണ്ടയുടെ ഭാഗമായാണ്. കേരളത്തിലെ എല്ലാ വീടുകളിലും ഇസ്ലാമിന്‍റെ സന്ദേശം എത്തിക്കാന്‍ ഇറങ്ങി പുറപ്പെട്ട അതി ബൃഹത്തായ ദൌത്യവും, ഇന്‍റര്‍നാഷണല്‍ ഖുര്‍ആന്‍ കോണ്‍ഫറന്‍സും, പ്രോഫ്കോണും കേരളത്തിലെ പൊതുസമൂഹത്തിലും സലഫികളുടെ ഇടയില്‍ പ്രത്യേകിച്ചും, ഉണ്ടാക്കാന്‍ സാധ്യതയുള്ള പ്രതിഫലനങ്ങളെ മുന്നില്‍ കണ്ടു കൊണ്ട് അതില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ഉള്ള കുറുക്കന്‍റെ ബുദ്ധിയാണ് ഇതിനു പിന്നില്‍.

           2011 ജൂണിലെ സി ഡി ടവറില രഹസ്യ യോഗത്തോടെ, ആലിമുൽ അല്ലാമ അശൈശഖ്‌ കെ കെ പി യുടെ കൗലു സ്വീകരിച്ചു പുതുതായി രൂപപ്പെടുത്തിയ ശിര്‍ക്ക് തൌഹീദ് വേര്‍തിരിവ്, അഥവാ ഒരു ചോദ്യം ശിര്‍ക്കാകാന്‍ ചോദിക്കപ്പെടുന്നവന്‍ കേവലം ജിന്നായാല്‍ മാത്രം മതി എന്ന തൌഹീദ് 2012 സ്ഥാപിക്കാന്‍ ജനങ്ങൾക്കിടയിൽ കഴിയാത്തതിന് ഞങ്ങളുടെ സാധാ പ്രവർത്തകരെ പോലും നിങ്ങൾ വിമർശിച്ചു തുടങ്ങിയത് അവരുടെ പ്രവർത്തനങ്ങൾ നിങ്ങളെ എത്രകണ്ട് അലോസരപ്പെടുത്തുന്നു എന്നതിന്റെ തെളിവാണ്.
         സംവാദ വേദിയില്‍ ഇമാം അഹ്മദ് (റ) അടക്കമുള്ള ഇമാമീങ്ങള്‍ ചെയ്തത് ശിര്‍ക്കാണെന്ന് പറയേണ്ടി വന്ന ഹനീഫിന്‍റെ ഗതികേട് ഒരു ഭാഗത്തുണ്ടായപ്പോൾ, അവരാരും ശിര്‍ക്ക് ചെയ്തിട്ടില്ല എന്നും ശിര്‍ക്ക് എന്നത് കേവലം കണ്മുന്നില്‍ കാണാത്തവരോട് ഉള്ള ചോദ്യമല്ല, മറിച്ചു, അഭൗതികമായ “ഫീ മാലാ യഖ്ദിറു അലൈഹി ഇല്ലല്ലാഹ്” എന്ന ഗണത്തില്‍ പെടുമ്പോഴേ ശിര്‍ക്ക് സംഭവിക്കുന്നുള്ളൂ എന്ന യഥാര്‍ത്ഥ അഹല് സ്സുന്നയുടെ വീക്ഷണം കൊണ്ട് മുസ്ല്യാരുടെ വായടപ്പിച്ച മറുപടി സുഹൈല്‍ യൂസുഫ് എന്ന ചെറുപ്പക്കാരന് പറയാന്‍ കഴിഞ്ഞത് ആദര്‍ശ ഭദ്രത ഒന്ന് കൊണ്ട് മാത്രമായിരുന്നു. അതിനു എരമഗലം ബഷീറിനെയും സുഹൈലിനെയും സല്‍മാന്‍ എന്ന നിങ്ങളുടെ കൂടാരം വിട്ട കെ എന്‍ എം ഖത്തീബായിരുന്ന ചെറുപ്പക്കാരനെയും തെറി പറഞ്ഞിട്ടും അപഹസിച്ചിട്ടും കാര്യമില്ല കൂട്ടരേ.... മാലാ യഖ്ദിറു അലൈഹി ഇല്ലല്ലാഹ് എന്ന് വെച്ചാല്‍ അല്ലാഹുവിന്നല്ലാതെ ഒരു സൃഷ്ടിക്കും ചെയ്യാന്‍ കഴിയാത്തത് എന്നാണര്‍ത്ഥം. അത് ഒരു കാര്യം നടക്കാന്‍ സൃഷ്ടികള്‍ക്ക് ഒരു കാരണത്തെ ആശ്രയിക്കാതെ കഴിയില്ല എന്നാല്‍ അല്ലാഹു 'കുന്‍' എന്ന് പറയുമ്പോള്‍ യാതൊരു കാരണവും ഇല്ലാതെ ഉണ്ടാകുന്നു എന്നാണു. അതാണ്‌ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെറിയ മുണ്ടം എടുത്തു പറഞ്ഞ ശാഫി ഇമാം സൂചിപ്പിച്ച 'ആരെങ്കിലും വായുവിലൂടെ പറക്കുന്നത് കണ്ടാലും അത് പിശാചു അവനെ താങ്ങി കൊണ്ട് പോകുന്നു എന്ന് കരുതുകയല്ലാതെ അവനു എന്തെങ്കിലും ദിവ്യത്വം കല്‍പിക്കാന്‍ വകുപ്പില്ല എന്നത്.
                   ഇനി അപ്പോള്‍ ഇമാമീങ്ങള്‍ വസീലത്ത് ശിര്‍ക്ക് ചെയ്തോ എന്ന മണ്ടന്‍ ഖുറാഫി ചോദ്യവുമായി വരേണ്ട, കാരണം അവര്‍ ആ ഹദീസ് സ്വഹീഹാണ് എന്ന് മനസ്സിലാക്കിയാണ് അതനുസരിച്ച് പ്രവര്‍ത്തിച്ചത് എന്നത് കൊണ്ട് തന്നെ അവര്‍ അറിഞ്ഞു കൊണ്ട് ഹറാം ചെയ്തു എന്ന് പറയാന്‍ പറ്റില്ല. ഹദീസുകളുടെ സിഹ്ഹത്തു മനസ്സിലാക്കുന്നതില്‍ വന്ന പിശക് കാരണം ഇങ്ങനെ സംഭവിക്കുന്ന പിഴവ് പലര്‍ക്കും സംഭവിച്ചിട്ടുണ്ട്, അല്ലാഹു അവര്‍ക്ക്ര്‍ അവരുടെ ഇജ്തിഹാദിന് ഒരു പ്രതിഫലം നല്‍കിയേക്കാം. എന്നാല്‍ 'അഊ ദു ബി കലമാത്തില്ലാഹി .....' എന്ന ദിക്ര്‍ എടുത്തു, അല്ലാഹുവിന്‍റെ പ്രവാചകന്‍ പഠിപ്പിച്ച അല്ലാഹുവിന്‍റെ കലാം കൊണ്ടുള്ള ഈ ശരണം തേടല്‍, ഖുര്‍ആന്‍ സൃഷ്ടിയല്ല എന്നതിന് തെളിവാണ്, അല്ലാഹുവിന്‍റെ റസൂല്‍ സൃഷ്ടികളെ കൊണ്ട് കാവല്‍ തേടില്ല എന്ന് സിംഹ ഗര്‍ജ്ജനം നടത്തിയ ഇമാമവര്‍കള്‍ക്ക് 'യാ ഇബാദല്ലാഹ്.... ' എന്ന ഹദീസിലെ, റഹ്മാനി എന്ന മുസ്ല്യാര്‍ക്ക് ഒരു ഡീല്‍ ഉറപ്പിച്ച ശേഷം മാത്രം തിരിഞ്ഞ, ശിര്‍ക്ക് തിരിഞ്ഞില്ല എന്ന് പറയുന്ന വങ്കത്തം മനസ്സിലാകാന്‍ എ പി പറഞ്ഞ മുജാഹിദാകാന്‍ വേണ്ട ശരാശരി വിവരം എങ്കിലും വേണം എന്നതാണ് ശരി.
                   ഇപ്പോള്‍ ഈ മുസ്ല്യാരും ബാദുഷ എന്ന മുസ്ല്യാരും ഒക്കെ സലഫിയുടെ പിന്നാലെ കൂടുന്നതിന്‍റെ ഗുട്ടന്‍സ്, കിട്ടിയ ഇന്ധനം തീര്‍ന്നത് കൊണ്ട്, റീചാര്‍ജ് ചെയ്യുന്നതിനുള്ള ഉപായം എന്ന നിലക്കായിരിക്കാം. പക്ഷെ, അതിനു മറ്റു വല്ല വഴിയും തേടുകയാവും നല്ലത്. ഹുസൈന്‍ സലഫിയുമായി സംവാദത്തിനു വരും മുന്‍പ് 2012 നു മുന്‍പത്തെ അനസിന്‍റെയും കച്ചവടം ഉറപ്പിക്കും മുന്‍പത്തെ റഹ്മാനി മുസ്ല്യാരുടെയും പ്രസംഗങ്ങള്‍ക്ക് ഒരു ഖണ്ഡനം പ്രമാണ ബദ്ധമായി നടത്തി കാണിക്കൂ. ഞങ്ങളെ സംബന്ധിച്ചേടത്തോളം ജിന്ന് വിഷയം ഒരിക്കലും തസ്ക്കിയത്തിന്‍റെ ഭാഗമായിരുന്നില്ല. പിന്നെ, നേരത്തെ സംവാദം നടത്തിയതാകട്ടെ, 2007 തൊട്ടു സംഘടന ഐക്യ കണ്ഠമായി ന്യായീകരിച്ച, ഒരു നിലപാടില്‍ തുടര്‍ന്നത് കാരണം, ശിർക്കാരോപിച്ചു പുറത്താക്കിയത് കൊണ്ട്, അത് ശിർക്കല്ല എന്ന് പൊതു സമൂഹത്തോട് വിശദീകരിക്കേണ്ട, ഒരു ആരോപിതന്റെ കടമ എന്ന നിലക്കായിരുന്നു. 5 വര്‍ഷം ശിര്‍ക്ക് പ്രചരിപ്പിച്ചിട്ടും അത് മനസ്സിലാകാത്ത, തിരുത്താത്ത എമ്പോക്കികള്‍ ആയിരുന്നു നമ്മുടെ പണ്ഡിത സംഘടന എന്ന് നാളെത്തെ തലമുറ, ഇന്നലെയുടെ മുജാഹിദ് കേരളത്തിന്‍റെ ചരിത്രം വായിക്കുന്നവര്‍ തെറ്റിദ്ധരിക്കാതിരിക്കാന്‍ വേണ്ടിയായിരുന്നു. എല്ലാറ്റിലുമുപരി, ശിര്‍ക്കാകാത്ത ഒരു വിഷയം ശിര്‍ക്കാണെന്ന് പറഞ്ഞു ശിര്‍ക്ക് ചെയ്യാത്തവരില്‍ ശിര്‍ക്കാരോപിക്കേണ്ടി വരുന്ന, അല്ലാഹുവിന്‍റെ കോപത്തിന് പാത്രമാകാതിരിക്കാന്‍ വേണ്ടിയായിരുന്നു.
                   സത്യം അസത്യത്തില്‍ നിന്ന് വേര്‍തിരിയുകയും സത്യാന്വേഷികള്‍ സത്യത്തിന്‍റെ ആളുകളോടൊപ്പം ചേരുകയും ചെയ്തു. ഇന്ന് ഞങ്ങൾക്ക് അത് ആവർത്തിക്കേണ്ട സാഹചര്യം ഈ കൂട്ടായ്മയിലോ സമൂഹത്തിലോ ഒട്ടുമില്ല. കാരണം പൊതു സമൂഹം പ്രത്യേകിച്ച് മുജാഹിദുകൾ അത് പഠിച്ചു കഴിഞ്ഞു. അത് കൊണ്ട് തന്നെ ഞങ്ങൾ അതവസാനിപ്പിച്ചു, ഞങ്ങളുടെ കർത്തവ്യ പൂർത്തീകരണ പാതയിൽ തിരിക്കിലാണ്. ഞങ്ങൾക്ക് അവസരങ്ങളും അനുയായികളും കൂടുമ്പോൾ കുരു പോട്ടുന്നതിനനുസരിച്ചു നിന്ന് തരാൻ സമയമില്ല കൂട്ടരേ...

      പിന്നെ ഖുറാഫികളുമായി മുൻപ് സംവാദം നടത്തിയപ്പോൾ 'മടവൂരികൾ' പറഞ്ഞതിലപ്പുറം നിങ്ങളൊന്നും ഇപ്പോഴും പറഞ്ഞിട്ടില്ല. ഇനിയും അവരിൽ നിന്ന് കുറെക്കൂടി നിങ്ങൾക്ക് പഠിക്കാം... പക്ഷെ ആലിപ്പഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായിൽ പുണ്ണ് എന്ന പോലെ, നിങ്ങൾക്ക് പരിപാടികളും അണികളും കുറഞ്ഞതിനു ഞങ്ങളുടെ മേൽ കുതിര കയറണോ?....ആദ്യം അഖീദ (പിശാചു മനുഷ്യന്റെ മനസ്സിലെ ഗൈബ് അറിയുമോ, അല്ലാഹു അല്ലാത്തവർ ദുആ കേൾക്കുമോ !!!) പിന്നെ ഹദീസ് സ്വീകരണത്തിന്റെ മാന ദണ്ഡം (സിഹിർ, കണ്ണേർ, റഖയ തുടങ്ങി സ്വഹീഹായ ഹദീസ് തള്ളുന്നവരും അല്ലാത്തവരും) എന്നീ വിഷയത്തിൽ സ്വന്തം പാർട്ടിക്കുള്ളിൽ ഒരു സംവാദം നടത്തുവാൻ റഹ്മാനിയോടു പറ, കാണാം ഇരു വിഭാഗത്തെയും പ്രകടനം....ആവശ്യമെങ്കിൽ ഞങ്ങളെ വിളിച്ചോളൂ അതിനു ഞങ്ങൾ റെഡിയാണ്....