Sunday, May 15, 2016

കണ്ണേര്‍ : സുല്ലമി ഖുര്‍ആനിനും ഹദീസിനുമെതിരെ......




''തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്‌. അതെത്ര മോശമായ പര്യവസാനം!'' (സൂറത്തു നിസാ 115 )

''അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.'' (അഹ്സാബ് 36 )



                               ഗൈബ് എന്ന അറബി പദത്തിന് മലയാളത്തില്‍ മറഞ്ഞ മാര്‍ഗം, അദൃശ്യം അഭൌതികം എന്നൊക്കെ ഭാഷാന്തരം ചെയ്തു വരാറുണ്ട്. എന്നാല്‍ ദീനിയായ അര്‍ത്ഥത്തില്‍ അത് ഉപയോഗിക്കുമ്പോള്‍ അത് കൊണ്ടുള്ള വിവക്ഷ, കാര്യ കാരണ ബന്ധത്തിനപ്പുറം, പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക പ്പുറം എന്നൊക്കെയാണ്. ഇതില്‍ തന്നെ ശിര്‍ക്ക് തൌഹീദ് ചര്‍ച്ച ചെയ്യുന്നിടത്ത് ആകുമ്പോള്‍ കാര്യ ''കാരണ ബന്ധത്തിനപ്പുറത്തു'' എന്നത് മാത്രമാണ് യോജിക്കുക. കാരണം ദൃശ്യരില്‍ നിന്നോ അദൃശ്യരില്‍ നിന്നോ ഏതൊരു സൃഷ്ടിയില്‍ നിന്നുമാകട്ടെ, കാര്യ കാരണ ബന്ധത്തിനപ്പുറം ഒരു ദോഷമോ നന്മയോ വരുത്താന്‍ കഴിയില്ല എന്നിരിക്കെ, ആ അര്‍ത്ഥത്തില്‍ എന്തെങ്കില്‍ ഏതെങ്കിലും സൃഷ്ടികളില്‍ നിന്ന് പ്രതീക്ഷിക്കുന്നതും ഭയക്കുന്നതും അല്ലാഹുവിന്‍റെ മാത്രം കഴിവില്‍ ആ സൃഷ്ടിയെ പങ്ക് ചേര്‍ക്കലാണ്. എന്നാല്‍ ഇന്ന് പലര്‍ക്കും ഗൈബിന്‍റെ ഈ വേര്‍തിരിവ് ശരിയാം വണ്ണം മനസ്സിലാക്കാന്‍ കഴിയാതിരിക്കുകയോ, മനസ്സിലായിട്ടും, സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കും തന്‍റെ യുക്തിവാദം പ്രചരിപ്പിക്കുന്നതിനും വേണ്ടി കൂട്ടി കുഴച്ചു സാധാരനക്കാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയോ ആണ് ചെയ്യുന്നത്. 

                                        മനുഷ്യന്‍ എന്നും അവനറിവില്ലാത്തതിന്‍റെ ശത്രുവാണ് എന്നത് സത്യമാണ്. കണ്ണേറിനെ കുറിച്ച് സലാം സുല്ലമിയുടെ ഇക്കഴിഞ്ഞ ദിവസത്തെ ലേഖനവും ശരിവെക്കുന്നത് മേല്‍ ആപ്ത വാക്യമാണ്. സലാം സുല്ലമി എന്ന് പറയുന്ന കേവലം ഒരു അറബി കോളേജ് വാദ്ധ്യാര്‍ക്ക്  നല്‍കാവുന്നതിലുമപ്പുറം ദീനി വിഷയത്തില്‍ അഭിപ്രായം പറയാനുള്ള അവകാശം കല്‍പിച്ചു കൊടുത്ത കേരളത്തിലെ ചിലയാളുകള്‍ക്ക് അദ്ദേഹം അടിച്ചു വിടുന്ന വിഡ്ഢിത്തരങ്ങളും യുക്തി വാദങ്ങളും ആധികാരികവും പ്രാമാണികവുമായി തോന്നുന്നുണ്ടാകാം. എന്നാല്‍ അഹല് സ്സുന്നയുടെ ആളുകള്‍ക്ക് ഇദ്ധേഹത്തിന്‍റെ ഇത്തരം വാചാടോപങ്ങള്‍ ഒട്ടും പരിഗണനീയമല്ല. കാരണം, അഹല് സ്സുന്നയുടെ പ്രമാണങ്ങള്‍ പരിശുദ്ധ ഖുര്‍ആനും സ്വഹീഹായ ഹദീസുകളുമാണ്. പ്രമുഖരായ മദ്ഹബിന്‍റെ ഇമാമീങ്ങള്‍ പോലും പറയുന്നതിനെതിരായി ഹദീസ് സ്വഹീഹായി കണ്ടാല്‍, അവരോടുള്ള ബഹുമാനം നിലനിര്‍ത്തി കൊണ്ട് തന്നെ, ഹദീസിനെതിരായ അവരുടെ അഭിപ്രായങ്ങളെ അവഗണിക്കുക എന്നതാണ് അഹല് സ്സുന്നയുടെ നിലപാട് എന്നിരിക്കെ, എടവണ്ണയിലെ അറബി ഭാഷാ പ്രയോഗം പോലും ശരിക്കറിയാത്ത ഒരു അറബി മുന്‍ഷിയുടെ അഭിപ്രായം സ്വഹീഹായ പ്രമാണങ്ങള്‍ക്ക് എതിരായി സ്വീകരിക്കുക എന്നത് ബുദ്ധിയുള്ളവര്‍ ഒരിക്കലും അമ്ഗീകരിക്കില്ലല്ലോ. കേരളത്തില്‍ സി എന്‍ അഹമദ് മൌലവിക്കും, ചെകനൂരിനും പിന്‍ഗാമിയായി എണ്ണാന്‍ മാത്രം പ്രമാണങ്ങളെ പുച്ചിക്കുകയും തള്ളുകയും നിഷേധിക്കുകയും ചെയ്തു, തലസ്ഥാനത്ത് തന്‍റെ മുക്കാല്‍ ചക്രം ബുദ്ധിയില്‍ തെളിയുന്ന ചില പൊട്ടത്തരങ്ങള്‍ എഴുന്നള്ളിക്കുകയും അതിനു അകമ്പടിയായി, കുറെ കളവുകളും, കോട്ടി മാട്ടലുകളും പിന്നെ കുറച്ചു വിവരക്കേട് കൊണ്ട് സംഭവിച്ച മണ്ടത്തരങ്ങളും എഴുന്നള്ളിക്കുയാണ് ഇപ്പോഴും ടിയാന്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

                                      കണ്ണേര്‍ എന്നതിനെ ടിയാന്‍റെ ബുദ്ധിക്കു ഉള്‍ക്കൊള്ളാന്‍ കഴിയാഞ്ഞതിനാല്‍, അത് സംബന്ധമായി വന്ന പ്രമാണങ്ങളെ അപ്പാടെ ദുര്‍ബലം എന്ന് പറഞ്ഞു തള്ളുകയാണ് ഇദ്ദേഹം ചെയ്തത്. കണ്ണേര്‍ സംബന്ധമായി അനേകം സ്വഹീഹായ ഹദീസുകള്‍, ബുഖാരിയും മുസ്ലിമും അടക്കം റിപ്പോര്‍ട്ട് ചെയ്തത് ഉണ്ടെങ്കിലും കണ്ണേര്‍ നിഷേധിക്കാന്‍ ടിയാന്‍ ഉദ്ധരിക്കുന്നത്, ഹദീസ് പണ്ഡിതന്‍മാര്‍ക്ക് ഇടയില്‍ അഭിപ്രായ വെത്യാസമുള്ള തിര്‍മിദിയും ഇബ്നു മാജയും ഉദ്ധരിച്ച ഒരൊറ്റ റിപ്പോര്‍ട്ടാണ്. എന്നിട്ട് ആ ഹദീസാണ് 'ജിന്നുവാദികള്‍ (?) കണ്ണേറിന് തെളിവായി ഉദ്ധരിക്കുന്നത് എന്നൊരു കള്ള പ്രസ്താവനയും. സ്വാഭാവികമായും ടിയാന്‍റെ മേല്‍ ലേഖനം വായിക്കുന്ന  പാമാരന്മാരായ ആളുകള്‍ തെറ്റിദ്ധരിക്കുകയും, ന്യൂനതകള്‍ പറയപ്പെട്ട ഒരൊറ്റ ഹദീസിന്‍റെ ബലത്തിലാണ്, കണ്ണേര്‍ യാഥാര്‍ത്ഥ്യമാണ് എന്ന് പറയുന്നത് എന്ന നിഗമനത്തിലെത്തി, കണ്ണേറിനെ നിഷേധിക്കാന്‍ ഒരുമ്പെടുകയും ചെയ്തേക്കാം. സത്യത്തില്‍ രാഷ്ട്രീയക്കാര്‍ പോലും അറക്കുന്ന ഇത്തരം നെറികേടാണ് പലവിഷയത്തിലെന്ന പോലെ കണ്ണേര്‍ വിഷയത്തിലും ടിയാന്‍ പ്രയോഗിച്ചിരിക്കുന്നത്. സുല്ലമി ഉദ്ധരിച്ച തിര്‍മിദി യുടെ ഹദീസിനോട് സാമ്യമുള്ള മുസ്ലിമും, അഹമദും ഇബ്ന്‍ അബ്ബാസ് (റ) യെ തൊട്ടു ഉദ്ധരിച്ച   സ്വഹീഹായ മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നത്  ''കണ്ണേര്‍ സത്യമാണ്, അല്ലാഹുവിന്റെ വിധിയെ അതിജയിക്കുന്ന എന്തെങ്കിലുമുണ്ടായിരുന്നെങ്കില്‍ കണ്ണേറ് അതിനെ അതിജയിക്കുമായിരുന്നു....'' എന്നാണു. ബുഖാരിയിലും മുസ്ലിമിലും ആയിഷ (റ) യില്‍ നിന്ന് ഉദ്ധരിക്കുന്ന മറ്റൊരു ഹദീസില്‍ പറയുന്നത് ''പ്രവാചകന്‍ (സ) കണ്ണേറിന് മന്ത്രിക്കാന്‍ കല്‍പിക്കാറുണ്ടായിരുന്നു എന്നാണു. വേറെയും ഈ വിഷയത്തില്‍ അനേകം സ്വഹീഹായ ഹദീസുകള്‍ വന്നിട്ടുണ്ട്. അതിനെയെല്ലാം അവഗണിക്കാന്‍ സുല്ലമി അവതരിപ്പുക്കുന്നത്, തന്‍റെ വക മുക്കാല്‍ ചക്രം യുക്തി വാദത്തിലൂന്നിയ നിഗമനങ്ങളാണ് താനും. ഇസ്ലാമില്‍ ഒരു കാര്യം സ്വീകാര്യ യോഗ്യമാകുന്നത്, വഹ്യിന്‍റെ അടിസ്ഥാനത്തില്‍  പ്രവാചകന്‍മാര്‍ പഠിപ്പിച്ച പ്രമാണങ്ങളുടെ അടിസ്ഥാനത്തിലാണ്, അല്ലാതെ കാലാ കാലങ്ങളില്‍ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ സ്വാംശീകരിച്ച പഠന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയല്ല എന്ന കേവലമായ ഒരറിവ്‌ പോലും ഈ സുല്ലമിക്കോ, അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ ഏറ്റെടുത്തു പ്രചരിപ്പിക്കുന്നവര്‍ക്കോ ഇല്ലാതെ പോയി എന്നതില്‍ അത്ഭുതമില്ല.

                                               ഈ പ്രപഞ്ചത്തില്‍ നടക്കുന്ന ഏതൊരു കാര്യങ്ങള്‍ക്കും അതിന്‍റെ പിന്നില്‍ അല്ലാഹു നിശ്ചയിച്ച ഒരു കാരണം ഉണ്ടാകും. ആ കാരണങ്ങളില്‍ ചിലത് മനുഷ്യന് അവന്‍റെ നഗ്നനേത്രങ്ങള്‍ കൊണ്ട് മനസ്സിലാക്കാന്‍ കഴിയുന്നതും, ചിലത് പരീക്ഷണ ശാലകളിലെ ആധുനിക സാങ്കേതിക വിദ്യകളുടെ മാത്രം മനസ്സിലാക്കാന്‍ കഴിയുന്നതും ചിലത് ഒരിക്കലും മനുഷ്യന് കണ്ടെത്താന്‍ കഴിയാത്ത കാരണങ്ങളുമാകാം. ഇതില്‍ ഒരിക്കലും മനുഷ്യന്‍റെ പരീക്ഷണ നിരീക്ഷണങ്ങള്‍ കൊണ്ട് പോലും കണ്ടെത്താന്‍ കഴിയാത്ത കാരണങ്ങളാല്‍ ഈ പ്രപഞ്ചത്തില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച്, അല്ലാഹു അവന്‍റെ കലാമായ പരിശുദ്ധ ഖുര്‍ആനിലൂടെയോ, ദീന്‍ കാര്യങ്ങള്‍ വഹ്യിന്‍റെ അടിസ്ഥാനത്തില്‍ മാത്രം സംസാരിക്കുന്ന പ്രവാചകന്‍മാര്‍ മുഖേനയോ നമുക്കറിയിച്ചു തന്നാലല്ലാതെ മനസ്സിലാക്കാന്‍ കഴിയാത്തതാണ്. കണ്ണേര്‍, സിഹിര്‍ എന്നീ വിഷയങ്ങള്‍ മറ്റു പല വിഷയങ്ങളെയും പോലെ പ്രമാണങ്ങളില്‍ വന്നതില്‍ കവിഞ്ഞു എന്തെങ്കിലും നിഗമനത്തിലെത്താന്‍ ശഹാദത്തു ഉറപ്പിച്ച ഒരു മുസ്ലിമിന് പാടുള്ളതല്ല. കാരണം, കണ്ണേര്‍ ഫലിക്കുമെന്ന്, സൂറത്ത് ഫലക്ക് കൊണ്ടും, സ്വഹീഹായ ഹദീസുകള്‍ കൊണ്ടും സ്ഥിരപ്പെട്ടതാണ്.  ഈ വിഷയത്തിലും സിഹിറിന്‍റെ വിഷയത്തിലും അഹല് സ്സുന്നയുടെ ഇജ്മാഉ ഉണ്ടെന്നു പണ്ഡിതന്മാര്‍ വിശദീകരിച്ചതാണ്. ഇതൊന്നും അല്ലാഹുവില്‍ നിന്ന് മാത്രമേ അദൃശ്യവും അഭൗതികവുമായ നിലയ്ക്ക് നന്മയും തിന്മയും വരികയുള്ളൂ എന്ന ഇസ്ലാമിന്‍റെ അടിസ്ഥാന തത്വത്തിനു എതിരല്ല. കാരണം ഇവിടെ അദൃശ്യവും അഭൌതികവും എന്ന് പറയുമ്പോള്‍ ഉദ്ദേശിക്കുന്നത്, കാര്യ കാരണ ബന്ധങ്ങള്‍ക്ക് അതീതമായ നിലക്ക് നന്മയും തിന്മയും വരുത്താന്‍ അല്ലാഹുവിന്നല്ലാതെ കഴിയില്ല എന്നാണു. അല്ലാതെ, ഇയാളടക്കം ചില പോയത്തക്കാര്‍ മനസ്സിലാക്കിയ പോലെ നമ്മുടെ ദൃഷ്ടിക്ക് അഗോചരമായ നിലക്കോ പരീക്ഷണ നിരീക്ഷണ വിധേയമല്ലാത്ത ജീവികള്‍ക്കോ മനുഷ്യന് എന്തെങ്കിലും നിലക്ക് ഉപദ്രവം വരുത്താന്‍ കഴിയില്ല എന്നല്ല. അങ്ങിനെ ഒരു അഹല് സ്സുന്നയുടെ പണ്ഡിതനും വിശദീകരിചിട്ടുമില്ല. അദൃശ്യം അഭൌതികം എന്നതെല്ലാം മലയാള പദങ്ങള്‍ ആണ്. അറബി ഇബാറത്തുകളില്‍ അല്ലാഹുവിന്നല്ലാതെ മറ്റൊരാള്‍ക്കും ചെയ്യാന്‍ കഴിയാത്തത് എന്നതിന് ഉപയോഗിക്കുന്നത്, ''സബബ് മുസബ്ബബാത്ത്'' നു അപ്പുറം എന്നാണു, അഥവാ, ''കാര്യ കാരണ ബന്ധത്തിനപ്പുറം''. കണ്ണേര്‍ ആയാലും സിഹിര്‍ ആയാലും, അല്ലാഹു ഇവയില്‍ നിന്നുള്ള ദോഷം ഫലിക്കാന്‍ കാരണമാക്കി നിശ്ചയിച്ച അവസ്ഥകള്‍ ഒത്തു വരികയും അല്ലാഹുവിന്‍റെ തീരുമാനം ആ വ്യെക്തിയില്‍ നിശ്ചയിക്കപ്പെടുകയും ചെയ്‌താല്‍ മാത്രമേ അത് മുഖേന ഉപദ്രവം ഉണ്ടാകുന്നുള്ളൂ. ടെലിപ്പതിക് സന്ദേശകൈമാറ്റം, തീരെ ചെറിയ ന്യൂ ബോണ്‍ ബേബികള്‍ ഉറക്കത്തില്‍ ചിരിക്കുക, ചെറിയ കുട്ടികള്‍ വലിയ വൃദ്ധരുടെയോ മറ്റാരുടെയോ ശബ്ദത്തില്‍ സംസാരിക്കുക, ജീവിതത്തില്‍ ഒരിക്കലും പഠിച്ചിട്ടില്ലാത്ത അന്യഭാഷകളില്‍ സംസാരിക്കുക തുടങ്ങി ഇന്നും ശാസ്ത്രത്തിനു വ്യെക്തമായ ഉത്തരം കണ്ടെത്താന്‍ കഴിയാത്ത പല കാര്യങ്ങള്‍ക്കും കാരണം മനുഷ്യന് മനസ്സിലാക്കാന്‍ കഴിയാത്ത, അല്ലാഹു നിശ്ചയിച്ച എന്തോ ചില കാരണങ്ങള്‍ ഒത്തു വരുന്നത് കൊണ്ടാണ്, അല്ലാതെ അവര്‍ക്ക് അഭൌതിക കഴിവ് ഉണ്ടായത് കൊണ്ടല്ല എന്നതാണ് സത്യം. 

                                   ജിന്നുകള്‍ക്ക് മനുഷ്യന്‍റെ മനസ്സില്‍ 'വസ്വാസ്' ഉണ്ടാക്കുമെന്ന് ഈ സുല്ലമിക്ക് ഗത്യന്തരമില്ലാതെ സമ്മതിക്കേണ്ടി വന്നത് സൂറത്ത് നാസില്‍ അല്ലാഹു ''മനുഷ്യരിലും ജിന്നുകളിലും പെട്ടവരുടെ ദുര്‍ബോധനത്തില്‍ നിന്ന് അല്ലാഹുവിനോട് രക്ഷ ചോദിക്കുന്നു'' എന്ന് പറയാന്‍ പഠിപ്പിച്ചത്   കൊണ്ടാകാം. ഒരു വേള ആ ആയത്തുകള്‍ ഖുര്‍ആനില്‍ ഇല്ലായിരുന്നെങ്കില്‍ എന്നും ടിയാന്‍ ആശിചിട്ടുണ്ടാകാം. എന്തായാലും ജിന്ന് അദൃശ്യവും അഭൌതികവുമാണ് എന്ന് ആണയിടുന്ന സുല്ലമി, സൂറത്ത് നാസില്‍ അല്ലാഹു വ്യെക്തമാക്കിയ മനുഷ്യരുടെ മനസ്സില്‍ നടത്തുന്ന ദുര്‍ബോധനത്തിന്‍റെ പരീക്ഷണ റിസള്‍ട്ട് അല്ലെങ്കില്‍ ശാസ്ത്രീയ മാനം എവിടെയും പറഞ്ഞു കണ്ടില്ല. ഒരാളെ ശാരീരികമായി എന്തെങ്കിലും ചെയ്യുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് അയാളെ മാനസികമായി സ്വാധീനിക്കുക എന്നത് എന്നത് ഏവരും സമ്മതിക്കുമെന്നിരിക്കെ, ആ ശ്രമകരമായ കാര്യം അനായാസേന ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിക്കുന്ന ബുദ്ധിയുള്ള ഒരാള്‍ക്ക് സ്വഹീഹായ ഹദീസില്‍ വന്ന കണ്ണേറും സിഹിറും വിശ്വസിക്കാന്‍ തടസ്സം അഹങ്കാരമല്ലാതെ മറ്റൊന്നുമല്ല. മറിച്ചു ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇയാളും ഇയാളുടെ ചില വക്ക് പൊട്ടിയ മുരീദുകളും ചെയ്യാറുള്ളത്, ലാട വൈദ്യന്‍മാരെ പോലെ പട്ടാളത്തില്‍ കണ്ണന്‍ മാരെ യോ സാഹിറു മാരേയോ വെച്ചാല്‍ പോരെ, പാലം പൊളിക്കാനും വിമാനം തകര്‍ക്കാനും കഴിയുമോ, എന്നെ ഫലിപ്പിക്കാമോ എന്നൊക്കെയുള്ള വെല്ലു വിളികളാണ്. ദൂരെ നിന്ന് കത്തി എറിഞ്ഞു ഒരാളെ കൊല്ലാന്‍ കഴിവുള്ളവരും ഒരൊറ്റ വെടിക്ക് കഥ കഴിക്കാന്‍ കഴിയുന്നവരും ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണെല്ലോ?. എങ്കില്‍ ഈ സുല്ലമിയുടെ കയ്യില്‍ ഒരു കത്തിയോ ഒരു തോക്കോ കൊടുത്താല്‍ ഒരൊറ്റ ഏറിനു ഒരാളെ കൊല്ലാന്‍ ആരെങ്കിലും സുല്ലമിയെ വെല്ലു വിളിച്ചാല്‍ അത് സ്വീകരിക്കാന്‍ സുല്ലമി തയ്യാറുകുമോ?. മാത്രമല്ല, ഖുര്‍ആനില്‍ വിവരിച്ച മിഅറാജ്, സ്വര്‍ഗ്ഗ നരകങ്ങള്‍ തുടങ്ങി എണ്ണമറ്റ കാര്യങ്ങള്‍ ഇദ്ദേഹം ചോദിക്കുന്ന അതേ ശൈലിയില്‍ വെല്ലുവിളിക്കുന്ന നിരീശ്വര യുക്തി വാദികളോട് എന്ത് മറുപടിയാകും സുല്ലമിക്ക് പറയാനുണ്ടാകുക എന്നറിയാന്‍ കൌതുകമുണ്ട്.  ഇവിടെ മനസ്സിലാക്കിയിരിക്കേണ്ട പ്രധാന വസ്തുത പ്രമാണങ്ങളില്‍ ഒരു വിഷയം സ്ഥിരപ്പെട്ടാല്‍, തന്‍റെ ബുദ്ധിയുടെ മൂശയില്‍ ഇട്ടു പാകപ്പെടുത്താതെ  അത് പൂര്‍ണ മനസ്സോടെ അംഗീകരിക്കുക എന്നതാണ് ഒരു മുസ്ലിമിന്‍റെ കര്‍ത്തവ്യം എന്നതാണ്. അതാണ്‌ തുടക്കത്തില്‍ കൊടുത്ത ഖുര്‍ആന്‍ ആയത്തുകള്‍ പഠിപ്പിക്കുന്നതും.

                  ചൊറി പിടിച്ച തങ്ങളുടെ അല്‍പ ബുദ്ധിയില്‍ തോന്നുന്നതിനനുസരിച്ചു ഇസ്ലാമിക പ്രമാണങ്ങളെ വിശകലനം ചെയ്യുകയും അതിന്‍റെ അടിസ്ഥാനത്തില്‍ കാര്യങ്ങളെ വിലയിരുത്തുകയും ചെയ്യാന്‍ തുനിയുന്നതു. മുറി വൈദ്യന്‍ ആളെ കൊല്ലുമെന്നു പറയുന്നത് പോലെ അപകടകാരമാണ്. അറബി ഭാഷാ പ്രയോഗം പോലും ശരിയാം വണ്ണം മനസ്സിലാക്കാത്ത ഇദ്ദേഹത്തെ പോലുള്ളവര്‍ ഇന്ന് ഖുര്‍ആന്‍ വ്യാഖ്യാനിക്കാനും ഹദീസുകളെ വിമര്‍ശിക്കാനും ഒരുമ്പെടുന്നത് കാണുമ്പോള്‍ 'അവസാന കാലത്ത് വയറു നിറയെ ഭക്ഷണം കഴിച്ചു, നിവര്‍ത്തിയിട്ട സോഫകളില്‍ ചാരിയിരുന്നു, ഈ ഹദീസ് സ്വീകാര്യമല്ല, ഈ ഹദീസ് ഞാന്‍ തള്ളുന്നു എന്ന് പറയുന്ന ഒരു വിഭാഗം ഉണ്ടാകുമെന്ന പ്രവാചകന്‍റെ പ്രവചനം പുലര്‍ന്നതിന്‍റെ നേര്‍കാഴ്ചയാണ് സത്യവിശ്വാസികള്‍ക്ക് നല്‍കുന്നത്. സംഗീതോപകരണങ്ങള്‍ ഉപയോഗിക്കല്‍ അനുവദനീയമാണ് എന്നു സ്ഥാപിക്കാന്‍ ഈ സുല്ലമിയെ തവക്കുല്‍ ചെയ്തു മുജാഹിദുകളോടു സംവാദത്തിനു വന്ന മടവൂരികള്‍, ജാഹിലിയ്യ കാലത്തെ മക്കാ മുഷ്രിക്കുകളെ കുറിച്ച് പരാമര്‍ശിക്കുന്ന ഹദീസ് സ്വഹാബികളെ കുറിച്ചാണ് എന്ന് തെറ്റിദ്ധരിച്ചു സുല്ലമി പഠിപ്പിച്ചു വിട്ടതുമായി വന്നു, സ്വഹാബാക്കള്‍ അതിഥികള്‍ വന്നാല്‍ ഹാര്‍മോണിയം വായിക്കാറുണ്ടായിരുന്നു എന്നൊക്കെ തട്ടി വിട്ട് നാണം കെട്ടത് ഇയാളുടെ ഭാഷാ പരിജ്ഞാനത്തെ കുറിച്ച് മടവൂരികള്‍ക്ക് തന്നെ ശരിയായ ബോധം നല്‍കിയിട്ടുണ്ടാവണം. ഇപ്പോഴും ടിയാന്‍ ആ ഹദീസ് ഉദ്ധരിച്ചു സ്വഹാബാക്കള്‍ അതിഥികള്‍ക്ക് വേണ്ടി ഹാര്‍മോണിയം വായിച്ചിരുന്നു എന്ന് പറയുന്ന വീഡിയോ യൂട്യൂബില്‍ ലഭ്യമാണ്. 

                       മസ്ജിദുല്‍ ഹറമിന്‍റെ പുനര്‍ നിര്‍മ്മാണ വേളയില്‍ അബൂ ജാഹിലും കൂട്ടരും പഴയ അതിന്‍റെ അസ്ഥിവാരത്തില്‍ പൂര്‍ണമായി പടുത്തുയര്‍ത്താന്‍, ഹലാലായ പണം തികയാതെ വന്നപ്പോള്‍ 'ഹിജ്ര്‍ ഇസ്മായില്‍' എന്ന് ഇന്ന്‍ ആളുകള്‍ പറയുന്ന സ്ഥലം ഇന്ന് കാണുന്നത് പോലെ പുറത്താകുന്ന വിധം പണിതതിനെ പരാമര്‍ശിക്കുന്ന ഹദീസില്‍ 'ഹിജ്ര്‍ ഇസ്മായില്‍ പുറത്താക്കി' എന്നതിന് അറബിയില്‍ 'വ അഖ്രജ അല്‍ ഹിജ്റ' എന്നു വന്നതിനെ 'വ അഖ്രജ അല്‍ ഹജറ' എന്ന് മനസ്സിലാക്കി, ഒരു 'കല്ലെടുത്ത് പുറത്തിട്ടു'(!) എന്ന് മലയാളത്തില്‍ അര്‍ത്ഥം കൊടുത്ത 'മഹാ പണ്ഡിതന്‍'(!) ആണ് ഇദ്ധേഹമെന്നു കൂടി അറിയുമ്പോഴാണ്, ഹദീസ് തള്ളാനും നിഷേധിക്കാനും നടക്കുന്ന ആളുകളുടെ പാണ്ഡിത്യം പോയിട്ട്, ഭാഷാ പരിജ്ഞാനം എത്രയാണെന്ന് നമുക്ക് ബോധ്യപ്പെടുക. ഇത് കൂടാതെ പ്രവാചകന്‍റെ ജനാസ കുളിപ്പിച്ചത് അവിടുത്തെ ഭാര്യമാരാണ് എന്ന പരമാബദ്ധം കൂടി ഇദ്ദേഹം തന്‍റെ ഹദീസ് പരിഭാഷയില്‍, സ്വഹീഹായ ഹദീസിനെ തള്ളി, തട്ടി വിട്ടിട്ടുണ്ട്. അതിനു കാരണം ഹദീസില്‍ വന്ന 'ലവ് ഇസ്തക്ബല്‍ത്തു മിന്‍ അമ്രീ മസ്തദ്ബര്‍ത്തു, മാ ഗസിലഹു ഇല്ലാ നിസാഅഹു' എന്ന അറബി പ്രയോഗത്തിന്‍റെ അര്‍ത്ഥം പിടികിട്ടാത്തത് കൊണ്ട് 'പ്രവാചകനെ അവിടുത്തെ ഭാര്യമാരല്ലാതെ കുളിപ്പിചിട്ടില്ലാ' (!) എന്ന് മനസ്സിലാക്കിയത് കൊണ്ടാണ്. യഥാര്‍ത്ഥത്തില്‍ അതിന്‍റെ അര്‍ത്ഥം 'എനിക്ക് ഇപ്പോള്‍ മനസ്സിലായ കാര്യം അപ്പോള്‍ കിട്ടിയിരുന്നെങ്കില്‍, പ്രവാചകനെ അവിടുത്തെ ഭാര്യമാരല്ലാതെ കുളിപ്പിക്കുമായിരുന്നില്ല' എന്നാണു. ഇതൊക്കെ ഇങ്ങനെ ഇവിടെ എടുത്തു കൊടുക്കാനുള്ള കാരണം 'മഹാ ഹദീസ് പണ്ഡിതന്‍ എന്നും മുഹദ്ദിസ് എന്നും കൊട്ടി ഘോഷിച്ചു ആളുകള്‍ പേറി നടക്കുന്ന ഒരാളിന്‍റെ അറിവ് എത്രത്തോളമാണെന്ന് നിഷ്പക്ഷ മതികള്‍ മനസ്സിലാക്കാനും അദ്ദേഹത്തിന്‍റെ ജഹാലത്തില്‍ പെട്ട് പരലോകം നഷ്ടപ്പെടാതിരിക്കാനും മാത്രമാണ്. അല്ലാഹു നമുക്കെല്ലാവര്‍ക്കും സത്യം മനസ്സിലാക്കി, യഥാര്‍ത്ഥ അഹല് സ്സുന്നയുടെ കൂടെ എന്നും നിലയുറപ്പിച്ചു വിജയിക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടാന്‍ തൌഫീക്ക് നല്‍കട്ടെ... ഇസ്ലാമിക പ്രമാണങ്ങളെ സ്വന്തം യുക്തിക്കനുസരിച്ച് തള്ളുകയും കൊള്ളുകയും ചെയ്യുന്നത് ദേഹേച്ചക്ക് വഴിപ്പെടുകയും, തികഞ്ഞ അഹങ്കാരവും ധിക്കാരവും കൈമുതലായത് കൊണ്ടുമാണ്. 

14 comments:

  1. حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ حَدَّثَنَا سُفْيَانُ بْنُ عُيَيْنَةَ عَنْ عَمْرِو بْنِ دِينَارٍ عَنْ عُرْوَةَ بْنِ عَامِرٍ عَنْ عُبَيْدِ بْنِ رِفَاعَةَ الزُّرَقِيِّ قَالَ قَالَتْ أَسْمَاءُ يَا رَسُولَ اللَّهِ إِنَّ بَنِي جَعْفَرٍ تُصِيبُهُمْ الْعَيْنُ فَأَسْتَرْقِي لَهُمْ قَالَ نَعَمْ فَلَوْ كَانَ شَيْءٌ سَابَقَ الْقَدَرَ سَبَقَتْهُ الْعَيْنُ - رواه ابن ماجه حديث رقم 3510
    അസ്മാഅ് ബിന്‍ത് ഉമൈസ്(റ) നബി(സ)യോട് ചോദിച്ചു: അല്ലാഹുവിന്റെ ദുതരേ! ജഅ്ഫറിന്റെ മക്കള്‍ക്ക് കണ്ണേറ് ബാധിക്കുകയാണ്. ഞാന്‍ അവര്‍ക്ക് വേണ്ടി മന്ത്രം ചെയ്യിക്കട്ടെയോ? നബി(സ) മറുപടി പറഞ്ഞു: അതേ (മന്ത്രം ചെയ്തു കൊള്ളുക). അല്ലാഹുവിന്റെ വിധിയെ അതിജയിക്കുന്ന എന്തെങ്കിലുമുണ്ടായിരുന്നെങ്കില്‍ കണ്ണേറ് അതിനെ അതിജയിക്കുമായിരുന്നു (ഇബ്‌നുമാജ 3510).
    ശൈഖുല്‍ ഹദീസ് തന്‍റെ മുകളില്‍ കൊടുത്ത പ്രസംഗത്തില്‍ ( ഈയിടെ കോഴിക്കോട് വെച്ച് നടന്ന ഹദീസ് സെമിനാര്‍ ഉത്ഘാടന പ്രസംഗം) ഈ ഹദീസും നിരൂപണ വിധേയമാക്കുന്നുണ്ട്. ഈ ഹദീസ് വ്യാജ നിര്‍മിതമാണെന്നാണ് അദ്ദേഹത്തിന്‍റെ കണ്ടെത്തല്‍. അതിനുകാരണവും അദ്ദേഹം ഇപ്രകാരം പറയുന്നു: ഈ ഹദീസിന്‍റെ സനദിലുള്ള عمرو بن دينار വിശ്വസ്തനാണെന്ന് മുസ്ലിം ലോകത്ത് ജനിച്ച ഒരു മനുഷ്യനും പറഞ്ഞിട്ടില്ല. سبحانك هذا بهتان عظيم
    ഈ റിപ്പോര്‍ട്ടര്‍ ആരാണെന്ന് ശൈഖുല്‍ ഹദീസിനു മനസ്സിലായിട്ടില്ല. അല്ലെങ്കിൽ, അറിഞ്ഞോ അറിയാതെയോ ഇവിടെ ഒരു ആൾമാറാട്ടം നടക്കുകയോ നടത്തുകയോ ചെയ്തിട്ടുണ്ട്. ഹദീസിൻറെ സനദിലുള്ള വ്യക്തി عمرو بن دينار المكي أبو محمد الأثرم ആണ്. ഇദ്ദേഹം മക്ക നിവാസിയും. യാതൊരു ന്യൂനതയുമില്ലാത്ത പ്രാമാണികനാണ് ഹദീസിന്‍റെ സനദിലുള്ള അംറു ഇബ്നു ദീനാർ. അദ്ദേഹത്തെക്കുറിച്ച് പോരിശകൾ മാത്രമേ നാടെപറഞ്ഞ ഗ്രന്ഥങ്ങളിൽ കാണൂ. ഇമാം മിസ്സിയുടെ തഹ്ദീബുൽ കമാലും ( تهذيب الكمال 22/ഇമാം ഇബ്നു ഹജറിന്റെ تقريب التهذيب എന്നിവ നോക്കുക. കു‌ടെ അറ്റാച്ച് ചെയ്യുന്നുണ്ട്.
    സമാന പേരുള്ള മറ്റൊരു عمرو بن دينار നെ ഹദീസ് നിവേദകരുടെ ജീവചരിത്ര ഗ്രന്ഥങ്ങളിൽ കാണാം. പൂർണ്ണ നാമം : أبو يحى الأعور قهرمان آل الزبير عمرو بن دينار البصري. പക്ഷെ, ഇദ്ദേഹം ബസ്റ (ഇറാഖ്) ക്കാരനാണ്.
    നമുക്ക് ആളുകളെ തിരിച്ചറിയാൻ പറ്റുന്ന രൂപത്തിലാണല്ലോ നിവേദക ചരിത്ര ഗ്രന്ഥങ്ങളുടെ രചനാ രീതികൾ. റിപ്പോർട്ടർ ആരിൽനിന്നു നിവേദനം ചെയ്യുന്നുവോ അവരെ (ഗുരുനാഥന്മാര്‍) വേറിട്ട്‌ പറയുന്നു (روى عن). റിപ്പോർട്ടറിൽനിന്നു ആര് അത് നിവേദനം ചെയ്യുന്നുവോ (ശിഷ്യര്‍) അവരെയും പ്രത്യേകം വേറിട്ട്‌ പറയുന്നു. (روى عنه). ഈ സൌകര്യമൊക്കെ ഗ്രന്ധങ്ങളില്‍ ഉണ്ടായിട്ടും കേരള അല്‍ബാനിക്ക് റാവിയെ മനസ്സിലായില്ല.



    ReplyDelete
    Replies
    1. جزاك الله خير الجزاء يا اخي عبد الطيف

      Delete
    2. *സലാം സുല്ലമിയുടെ അവകാശവാദം വിലയിരുത്തുന്നതിന് മുമ്പ് ഈ ഹദീസിന്‍റെ സനദിലുള്ള عمرو بن دينار ആരാണ് എന്ന് നമുക്ക് പരിശോധിച്ചു നോക്കേണ്ടതുണ്ട് . ഹദീസ് നിവേദക ചരിത്ര ഗ്രന്ഥങ്ങളില്‍ عمرو بن دينار എന്ന പേരില്‍ താഴെ കൊടുത്ത രണ്ട് അംറുമാരുടെ പേര് നമുക്ക് കാണാന്‍ സാധിക്കും*

      👇👇👇👇
      *ഒന്നാമത്തെ അംറ്*
      عمرو بن دينار المكي أبو محمد الأثرم الجمحي مولى موسى بن باذام مولى بني جمح ويقال مولى باذان مولى بني مخزوم
      *ഹിജ്‌റ 46-ൽ ജനിച്ച് 126-ൽ മരണമടഞ്ഞ മക്കാ നിവാസിയാണ് അംറ് ഇബ്നു ദീനാർ. അബൂ മുഹമ്മദ് അൽ-ജുമഹി (أبو محمد الجمحي) എന്ന വിളിപ്പേരിലാണ്‌ അറിയപ്പെടുന്നത്*
      *അദ്ദേഹം ഹദീസ് കേട്ട പ്രമുഖരായ 62 ഗുരുനാഥന്മാരുടെ പേര് ഇമാം മിസ്സി തന്‍റെ تهذيب الكمال (22/5-7) ൽ പറഞ്ഞതായിക്കാണാം. പ്രസ്തുത തഹ്ദീബുൽ കമാൽ നോക്കുന്നവർക്ക് അദ്ദേഹത്തിന്‍റെ ഗുരുനാഥനും ഈ ഹദീസിന്‍റെ സനദിലുമുള്ള താഴെ കൊടുത്ത വ്യക്തിയുടെ പേരും പരാമർശിച്ചതായി കാണാം*
      عروة بن عامر المكي (ت س ق)
      *അദ്ദേഹത്തിൽ നിന്ന് ഹദീസുകൾ റിപ്പോർട്ട് ചെയ്ത ശിഷ്യരുടെ കൂട്ടത്തിൽ ഈ ഹദീസ് അദ്ദേഹത്തിൽ നിന്ന് റിപ്പോര്‍ട്ട് ചെയ്ത സുഫ് യാന് ഇബ്നു ഇബ്നു ഉയൈന* യുടെ (سفيان بن عيينة (ع) وهو أثبت الناس فيه) *പേരും കാണാം*
      *ഇനി ഈ അംറ് ഇബ്നു* *ദീനാറിനെക്കുറിച്ച് ഹദീസ്* *നിരൂപക പണ്ഡിതന്മാർ എന്ത് പറഞ്ഞുവെന്ന് നോക്കാം*
      عن سفيان : قلت لمسعر : من رأيت أشد إتقانا للحديث ؟ قال : القاسم بن عبد الرحمن ، وعمرو بن دينار 
      *സുഫ്‌യാൻ ഉദ്ധരിക്കുന്നു : മിസ്അറിനോട് ഞാൻ ചോദിച്ചു ; ഹദീസ് വിഷയത്തിൽ അതീവ സൂക്ഷ്മത പുലർത്തുന്നത് ആരെയാണ് താങ്കൾ കണ്ടത് ? അദ്ദേഹം പറഞ്ഞു : അൽ ഖാസിം ഇബ്നു അബ്ദുറഹ്‌മാനും അംറ് ഇബ്നു ദീനാറും*



      وقال عبد الرحمن بن الحكم بن بشير بن سلمان ، عن ابن عيينة : حدثنا عمرو بن دينار ، وكان ثقة ، ثقة ، ثقة ، وحديث أسمعه من عمرو أحب إلي من عشرين من غيره 
      *ഇബ്നു ഉയൈനയിൽ നിന്ന് അബ്ദുറഹ്മാൻ ഇബ്നുൽ ഹകം ഉദ്ധരിക്കുന്നു : അംറ് ഇബ്നു ദീനാർ നമ്മോട് ഹദീസ് റിപ്പോർട്ട് ചെയ്തു; അദ്ദേഹമാകട്ടെ - (ثقة ، ثقة ، ثقة) പ്രാമാണികനാണ് പ്രാമാണികനാണ് പ്രാമാണികനാണ്. മറ്റ് ഇരുപതാളുകളിൽനിന്ന് ഹദീസ് കേൾക്കുന്നതിനേക്കാൾ എനിക്കിഷ്ടം അംറിൽ നിന്ന് കേൾക്കുന്നതാണ്*
      وقال أبو زرعة ، وأَبُو حاتم ، والنسائي : ثقة ، زاد النسائي : ثبت 
      *അബൂ സുർഅ, അബൂ ഹാതിം , നസാഈ എന്നിവർ പറഞ്ഞു : പ്രാമാണികനാണ്. അദ്ദേഹം സ്ഥിരപ്രതിഷ്ഠയുള്ള ആളാണെന്നുകൂടി നസാഈ പറഞ്ഞിട്ടുണ്ട്*
      *ബുഖാരി - മുസ്ലിം തുടങ്ങിയ എല്ലാ മുഹദ്ദിസീങ്ങളും അദ്ദേഹത്തിൽ നിന്ന് ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് . അദ്ദേഹം മുഖേന റിപ്പോർട്ട് ചെയ്‌ത 201 ഹദീസുകൾ ബുഖാരിയിൽ നമുക്ക് കാണാം. അതുപോലെ തന്നെ 94 ഹദീസുകൾ മുസ്ലിമിലും കാണാം*

      Delete
  2. മുകളില്‍ കൊടുത്ത കുറിപ്പ് ഒന്ന്‍ കൂടെ വിശദീകരിച്ച് എഴുതിയതാണ് താഴെ കൊടുക്കുന്നത്.

    ReplyDelete
  3. കണ്ണേറും സലാം സുല്ലമിയും പിന്നെ സകരിയ്യാ സ്വലാഹിയും

    പ്രമുഖ പണ്ഡിതനും എഴുത്തുകാരനും "ശൈഖുൽ ഹദീസ്" "കേരള അൽബാനി" എന്നൊക്കെ അനുയായികളും ശിഷ്യരും വിളിക്കുന്ന ജ: അബ്ദുസ്സലാം സുല്ലമിയുടെ " അല്ലാഹുവിന്‍റെ വിധിയും കണ്ണേറും” എന്ന താഴെ ലിങ്കിലുള്ള ലേഖനം എം. എം. വേങ്ങരയെപ്പോലുള്ള അദ്ദേഹത്തിന്‍റെ മുരീദുമാർ ! ഇടക്കിടെ ടാഗ് ചെയ്ത് ഫേസ്ബുക്കിലൂടെ സജ്ജീവമാക്കാറുമുണ്ട് .

    http://shababweekly.net/?p=6310

    അതുപോലെത്തന്നെ കോഴിക്കോട് വെച്ച് നടന്ന ഒരു ഹദീസ് സമ്മേളനത്തിന്‍റെ ഉൽഘാടന പ്രസംഗത്തിലും തദ്‌വിഷയകമായി അദ്ദേഹം നടത്തിയ ഒരു വീഡിയോ ക്ലിപ്പും ഈയിടെ കാണാനിടയായി. ജ: കെ. കെ. സകരിയ്യാ സ്വലാഹിയുടെ “ജിന്ന്, സിഹ്ര്‍, കണ്ണേറ്, റുഖിയ, ശറഇയ്യ: ഒരു പ്രാമാണിക പഠനം”, എന്ന പുസ്തകം സുല്ലമിയുടെ ശബാബിൽ വന്ന ലേഖനത്തിലും പ്രസംഗത്തിലും അദ്ദേഹം പരാമര്‍ശിക്കുന്നുമുണ്ട്. സ്വലാഹിയുടെ പുസ്തകത്തിൽ സുല്ലമി നിരൂപണ വിധേയമാക്കിയ ഹദീസിനെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുമെന്നും അത് മുന്നിൽ വെച്ചുകൊണ്ടാണ് അദ്ദേഹം ഈ നിരൂപണം നടത്തിയെതെന്നും ന്യായമായും സംശയിച്ചുപോയതിനാലാണ് ഈ കുറിപ്പുകാരനും പ്രസ്തുത വീഡിയോ ക്ലിപ്പ് കണ്ടപ്പോഴും ധരിച്ചത്. പ്രസ്തുത പുസ്തകം ഈയിടെ കാണാനിടയായി. അദ്ദേഹം സമര്‍ത്ഥിക്കുന്ന വിഷയത്തിന് ഉപോൽബലകമായ ഒരു തെളിവായി ഈ ഹദീസ് ഉദ്ധരിക്കുക മാത്രമാണ് സ്വലാഹി ചെയ്‌തിരിക്കുന്നത്‌ . സലാം സുല്ലമി “വെടക്കാക്കി തനിക്കാക്കി”യ പ്രസ്തുത ഹദീസ് താഴെ കൊടുക്കുന്നു:
    حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ حَدَّثَنَا سُفْيَانُ بْنُ عُيَيْنَةَ عَنْ عَمْرِو بْنِ دِينَارٍ عَنْ عُرْوَةَ بْنِ عَامِرٍ عَنْ عُبَيْدِ بْنِ رِفَاعَةَ الزُّرَقِيِّ قَالَ قَالَتْ أَسْمَاءُ يَا رَسُولَ اللَّهِ إِنَّ بَنِي جَعْفَرٍ تُصِيبُهُمْ الْعَيْنُ فَأَسْتَرْقِي لَهُمْ قَالَ نَعَمْ فَلَوْ كَانَ شَيْءٌ سَابَقَ الْقَدَرَ سَبَقَتْهُ الْعَيْنُ - رواه ابن ماجه حديث رقم: 3510

    “അസ്മാഅ് ബിന്‍ത് ഉമൈസ്(റ) നബി(സ)യോട് ചോദിച്ചു: അല്ലാഹുവിന്‍റെ ദൂതരേ! ജഅ്ഫറിന്‍റെ മക്കള്‍ക്ക് കണ്ണേറ് ബാധിക്കുകയാണ്. ഞാന്‍ അവര്‍ക്ക് വേണ്ടി മന്ത്രം ചെയ്യിക്കട്ടെയോ? നബി(സ) മറുപടി പറഞ്ഞു: അതേ (മന്ത്രം ചെയ്തു കൊള്ളുക). അല്ലാഹുവിന്‍റെ വിധിയെ അതിജയിക്കുന്ന എന്തെങ്കിലുമുണ്ടായിരുന്നെങ്കില്‍ കണ്ണേറ് അതിനെ അതിജയിക്കുമായിരുന്നു”. (ഇബ്‌നുമാജ 3510).
    ഈ ഹദീസ് വ്യാജ നിർമ്മിതമാണെന്നാണ് സുല്ലമി ഹദീസ് സെമിനാറിലും ശബാബിലും സമർത്ഥിക്കുന്നത്. അതിനു കാരണമായി അദ്ദേഹം പറയുന്നത് ഈ ഹദീസിന്‍റെ സനദിലുള്ള അംറുബ്‌നു ദീനാര്‍ (عمرو بن دينار) വിശ്വസ്തനാണെന്ന് മുസ്ലിം ലോകത്ത് ജനിച്ച ഒരു മനുഷ്യനും പറഞ്ഞിട്ടില്ല എന്ന കാരണത്താലും!!!.

    ReplyDelete
  4. ശബാബിലെ ഓണ്‍ലൈന്‍ ലേഖനത്തിൽ നിന്ന് മുകളിൽ കൊടുത്ത ഹദീസുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്‍റെ വാചകം പൂർണ്ണമായി താഴെ കൊടുക്കുന്നു:

    “കണ്ണേറ് ഫലിക്കുമെന്ന് നബി(സ) പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സ്ഥാപിക്കാന്‍ ഇവര്‍ തിര്‍മിദിയും ഇബ്‌നുമാജയും ഉദ്ധരിക്കുന്നു. തിര്‍മിദിയുടെയും ഇബ്‌നുമാജയുടെയും പരമ്പരയില്‍ അംറുബ്‌നു ദീനാര്‍ എന്നയാളുണ്ട്. ഇയാളെക്കുറിച്ച് ഒരാളും വിശ്വ സ്തനാണെന്ന് അഭിപ്രായപ്പെടുന്നില്ല. ഇയാളുടെ കണ്ണേറിന്റെ ഹദീസ് ഉദ്ധരിച്ച തിര്‍മിദി തന്നെ ഇയാള്‍ ദുര്‍ബലനാണെന്ന് പറയുന്നു. ബുഖാരിയും മുസ്‌ലിമും ഇയാളെ വര്‍ജിച്ചിരിക്കുന്നു. ഇബ്‌നുഇല്ലിയ്യ(റ) പറയുന്നു: ഇയാള്‍ക്ക് ഹദീസുകള്‍ മനപ്പാഠമില്ല. ഇമാം അഹ്മദ്(റ) പറയുന്നു: ദുര്‍ബലനാണ്. ഇയാളുടെ ഹദീസുകള്‍ നിഷിദ്ധമാണ്. ഇബ്‌നുമഈന്‍(റ) പറയുന്നു: യാതൊരു പരിഗണനയും ഇയാള്‍ അര്‍ഹിക്കുന്നില്ല. ഹദീസുകള്‍ എല്ലാം അവഗണിക്കേണ്ടതാണ്. അംറുബ്‌നു അലി(റ) പറയുന്നു: ഇയാളുടെ ഹദീസുകള്‍ ദുര്‍ബലമാണ്. ഇമാം അബൂഹാതിം(റ) പറയുന്നു: നിഷിദ്ധമായ ഹദീസിന്റെ വ്യക്തിയാണ്.
    ഇദ്ദേഹത്തെപ്പറ്റി മുഹദ്ദിസുകള്‍ പറയുന്നു: ”അബൂസൂര്‍അ: ഇയാളുടെ ഹദീസുകള്‍ വളരെ ദുര്‍ബലമാണ്. ഇമാം ബുഖാരി(റ): വിമര്‍ശിക്കപ്പെട്ടവനാണ്. ഇമാം അബൂദാവൂദ്(റ): യാതൊരു പരിഗണനയും ഇയാള്‍ അര്‍ഹിക്കുന്നില്ല. തിര്‍മിദി(റ): ഇയാള്‍ പ്രബലനല്ല. ഇമാം നസാഈ(റ): ഇയാള്‍ വിശ്വസ്തനല്ല. മുറ(റ): ദുര്‍ബലനാണ്. ഇമാം ജൗസിജാനി(റ): ദുര്‍ബലനാണ്. ഇമാം ദാറഖുത്‌നി(റ): ഇയാള്‍ ദുര്‍ബലനാണ്. ഇബ്‌നുഹിബ്ബാന്‍(റ): ഇയാളുടെ ഹദീസുകള്‍ അനുവദനീയമല്ല. നിര്‍മിതമായ ഹദീസുകള്‍ ഇയാള്‍ ഉദ്ധരിക്കാറുണ്ട്. ഇമാം ഹാകിം(റ): പ്രബലനല്ല. ഇമാം സാജി(റ): ഇയാള്‍ ദുര്‍ബലനാണ്.” (തഹ്ദീബ്, മീസാന്‍)
    ഇയാളുടെ വാചകങ്ങളാണ് നബി(സ) പറയുന്നു എന്ന് പറഞ്ഞ് ജിന്നുവാദികള്‍ ഉദ്ധരിക്കുന്നത്. ഹദീസിനെ അല്ലാഹു സംരക്ഷിക്കും എന്ന് ഇവര്‍ പറഞ്ഞതിന്‍റെ ശരിയായ ഉദ്ദേശമാണ് നാം മുകളില്‍ കണ്ടത്. ജിന്നുവാദികള്‍ വാറോലകള്‍ ഹദീസാണെന്ന് പറഞ്ഞു രേഖപ്പെടുത്തിയാലും വാറോലകളെ കണ്ടുപിടിക്കാനുള്ള മാധ്യമങ്ങള്‍ അല്ലാഹു നമ്മുടെ മുന്നില്‍ തുറന്നുതന്നിട്ടുണ്ട്. അത് നാം ഉപയോഗിച്ചാല്‍ മതി. ഇത് ഹദീസ് നിഷേധമല്ല. ഹദീസുകളില്‍ നെല്ലും പതിരും വേര്‍തിരിക്കലാണ്”.

    മുകളിൽ പറഞ്ഞ ഹദീസ് റിപ്പോർട്ട് ചെയ്ത അംറുബ്‌നു ദീനാറിനെക്കുറിച്ച് ഹദീസ് നിവേദകരുടെ യോഗ്യതായോഗ്യത പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളിൽ സുല്ലമി പറഞ്ഞ പോരായ്‌മകൾ ഉണ്ടെങ്കിൽ തീർച്ചയായും ആ ഹദീസ് തള്ളപ്പെടേണ്ട ഗണത്തിൽ പെട്ടതാണെന്നതിൽ രണ്ടു പക്ഷമുണ്ടാകുകയില്ല; തീർച്ച. പക്ഷെ, അങ്ങിനെ അദ്ദേഹം ഉദ്ധരിച്ച ഇമാം ദഹബിയുടെ മീസാനിലോ ഇമാം ഇബ്നു ഹജറിന്‍റെ تهذيب التهذيب ലോ تقريب التهذيب ലോ ഉണ്ടോ? മാത്രമല്ല, ഏതെങ്കിലും ഹദീസ് നിവേദകാപഗ്രഥന ഗ്രന്ഥത്തിൽ ഹദീസിന്‍റെ സനദിലുള്ള അംറ് ഇബ്നു ദീനാറിനെ അയോഗ്യനാക്കിയ വല്ല പരാമർശമുണ്ടോ. അതല്ല, ലോകത്ത് ആരുടെയും കൈവശമില്ലാത്ത തഹ്ദീബിന്‍റെയും മീസാനിന്‍റെയും പ്രത്യേക പതിപ്പുകൾ ശൈഖ് അവർകളുടെ കൈവശമുണ്ടോ?

    ReplyDelete
  5. സലാം സുല്ലമിയുടെ അവകാശവാദം വിലയിരുത്തുന്നതിന് മുമ്പ് ഈ ഹദീസിന്‍റെ സനദിലുള്ള عمرو بن دينار ആരാണ് എന്ന് നമുക്ക് പരിശോധിച്ചു നോക്കേണ്ടതുണ്ട് . ഹദീസ് നിവേദക ചരിത്ര ഗ്രന്ഥങ്ങളില്‍ عمرو بن دينار എന്ന പേരില്‍ താഴെ കൊടുത്ത രണ്ട് അംറുമാരുടെ പേര് നമുക്ക് കാണാന്‍ സാധിക്കും:
    ഒന്നാമത്തെ അംറ്:
    عمرو بن دينار المكي أبو محمد الأثرم الجمحي مولى موسى بن باذام مولى بني جمح ويقال مولى باذان مولى بني مخزوم
    ഹിജ്‌റ 46-ൽ ജനിച്ച് 126-ൽ മരണമടഞ്ഞ മക്കാ നിവാസിയാണ് അംറ് ഇബ്നു ദീനാർ. അബൂ മുഹമ്മദ് അൽ-ജുമഹി (أبو محمد الجمحي) എന്ന വിളിപ്പേരിലാണ്‌ അറിയപ്പെടുന്നത് .
    അദ്ദേഹം ഹദീസ് കേട്ട പ്രമുഖരായ 62 ഗുരുനാഥന്മാരുടെ പേര് ഇമാം മിസ്സി തന്‍റെ تهذيب الكمال (22/5-7) ൽ പറഞ്ഞതായിക്കാണാം. പ്രസ്തുത തഹ്ദീബുൽ കമാൽ നോക്കുന്നവർക്ക് അദ്ദേഹത്തിന്‍റെ ഗുരുനാഥനും ഈ ഹദീസിന്‍റെ സനദിലുമുള്ള താഴെ കൊടുത്ത വ്യക്തിയുടെ പേരും പരാമർശിച്ചതായി കാണാം :
    عروة بن عامر المكي (ت س ق)
    അദ്ദേഹത്തിൽ നിന്ന് ഹദീസുകൾ റിപ്പോർട്ട് ചെയ്ത ശിഷ്യരുടെ കൂട്ടത്തിൽ ഈ ഹദീസ് അദ്ദേഹത്തിൽ നിന്ന് റിപ്പോര്‍ട്ട് ചെയ്ത സുഫ് യാന് ഇബ്നു ഇബ്നു ഉയൈന യുടെ (سفيان بن عيينة (ع) وهو أثبت الناس فيه) പേരും കാണാം.
    ഇനി ഈ അംറ് ഇബ്നു ദീനാറിനെക്കുറിച്ച് ഹദീസ് നിരൂപക പണ്ഡിതന്മാർ എന്ത് പറഞ്ഞുവെന്ന് നോക്കാം :
    عن سفيان : قلت لمسعر : من رأيت أشد إتقانا للحديث ؟ قال : القاسم بن عبد الرحمن ، وعمرو بن دينار
    സുഫ്‌യാൻ ഉദ്ധരിക്കുന്നു : മിസ്അറിനോട് ഞാൻ ചോദിച്ചു ; ഹദീസ് വിഷയത്തിൽ അതീവ സൂക്ഷ്മത പുലർത്തുന്നത് ആരെയാണ് താങ്കൾ കണ്ടത് ? അദ്ദേഹം പറഞ്ഞു : അൽ ഖാസിം ഇബ്നു അബ്ദുറഹ്‌മാനും അംറ് ഇബ്നു ദീനാറും.

    وقال عبد الرحمن بن الحكم بن بشير بن سلمان ، عن ابن عيينة : حدثنا عمرو بن دينار ، وكان ثقة ، ثقة ، ثقة ، وحديث أسمعه من عمرو أحب إلي من عشرين من غيره
    ഇബ്നു ഉയൈനയിൽ നിന്ന് അബ്ദുറഹ്മാൻ ഇബ്നുൽ ഹകം ഉദ്ധരിക്കുന്നു : അംറ് ഇബ്നു ദീനാർ നമ്മോട് ഹദീസ് റിപ്പോർട്ട് ചെയ്തു; അദ്ദേഹമാകട്ടെ - (ثقة ، ثقة ، ثقة) പ്രാമാണികനാണ് പ്രാമാണികനാണ് പ്രാമാണികനാണ്. മറ്റ് ഇരുപതാളുകളിൽനിന്ന് ഹദീസ് കേൾക്കുന്നതിനേക്കാൾ എനിക്കിഷ്ടം അംറിൽ നിന്ന് കേൾക്കുന്നതാണ് .
    وقال أبو زرعة ، وأَبُو حاتم ، والنسائي : ثقة ، زاد النسائي : ثبت
    അബൂ സുർഅ, അബൂ ഹാതിം , നസാഈ എന്നിവർ പറഞ്ഞു : പ്രാമാണികനാണ്. അദ്ദേഹം സ്ഥിരപ്രതിഷ്ഠയുള്ള ആളാണെന്നുകൂടി നസാഈ പറഞ്ഞിട്ടുണ്ട്.
    ബുഖാരി - മുസ്ലിം തുടങ്ങിയ എല്ലാ മുഹദ്ദിസീങ്ങളും അദ്ദേഹത്തിൽ നിന്ന് ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് . അദ്ദേഹം മുഖേന റിപ്പോർട്ട് ചെയ്‌ത 201 ഹദീസുകൾ ബുഖാരിയിൽ നമുക്ക് കാണാം. അതുപോലെ തന്നെ 94 ഹദീസുകൾ മുസ്ലിമിലും കാണാം.

    ReplyDelete
  6. രണ്ടാമത്തെ അംറ്:
    عمرو بن دينار البصري أبو يحيى الأعور قهرمان آل الزبير ابن شعيب البصري
    ഇദ്ദേഹം ബസ്റ (ഇറാഖ്) ക്കാരനാണ്. തഹ്ദീബുൽ കമാലിൽ അദ്ദേഹത്തിന്‍റെ ഗുരുനാഥരായി سالم بن عبد الله بن عمر ഉം صيفي بن صهيب എന്നീ രണ്ട് ആളുകളുടെ പേര് മാത്രമേ കാണുകയുള്ളു. ഹദീസിന്‍റെ സനദിലുള്ള ആരുംതന്നെ അദ്ധേഹത്തിന്‍റെ ഗുരുവായോ ശിഷ്യനായോ ഒരു ഗ്രന്ഥത്തിലും കാണുകയുമില്ല.
    قَهْرَمَانُ آلِ الزُّبَيْرِ
    എന്ന പേരിലറിയപ്പെടുന്ന അംറ് ഇബ്നു ദീനാറില്‍ (عمرو بن دينار ) നിന്ന് വളരെക്കുറച്ച് ഹദീസുകള്‍ മാത്രമാണുള്ളത്. സുനനു തുര്‍മുദിയില്‍ അദ്ദേഹം മുഖേന മൂന്ന് ഹദീസുകള്‍ മാത്രമേ കാണാൻ കഴിഞ്ഞിട്ടുള്ളൂ. അങ്ങാടിയില്‍ പ്രവേശിച്ചാല്‍ പറയേണ്ടുന്ന പ്രാര്‍ഥന അടങ്ങിയ രണ്ട് ഹദീസുകൾ ( حديث دعاء السوق ) ഹ: 3248 & 3249.
    അതുപോലെത്തന്നെ രോഗവും മറ്റു പ്രയാസങ്ങളും അനുഭവിക്കുന്നവരെ കാണുമ്പോള്‍ പറയേണ്ടുന്ന പ്രാര്‍ഥന വന്ന ഹദീസും (حديث الدعاء عند رؤية المبتلى) ഹ: 3431.
    എന്നാൽ സുനനു ഇബ്നു മാജയില്‍ ഭക്ഷണങ്ങളുടെ അധ്യായത്തില്‍(كتاب الأطعمة) അദ്ദേഹം മുഖേന രണ്ട് ഹദീസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് . ഹ: 3255 & 3287.
    ഇനി അദ്ദേഹത്തെക്കുറിച്ച് ഹദീസ് വിശാധരന്മാര്‍ പറഞ്ഞത് കാണുക
    أحمد : ضعيف ഇമാം അഹ്‌മദ്‌ : അദ്ദേഹം ദുർബലനാണ്
    البخاري: فيه نظر - ഇമാം ബുഖാരി :അയാളെക്കുറിച്ച് ചിന്തിക്കേണ്ടതാണ്
    ابن معين : ذاهب - ഇബ്നു മഈൻ : അദ്ദേഹം തിരസ്‌കൃതനാണ്
    مُرَّة : ليس بشيء - مُرَّة യാതൊരു പരിഗണയും അര്‍ഹിക്കാത്ത വ്യക്തി
    النسائي : ضعيف - നസാഈ : ദുർബലൻ

    ചുരുക്കിപ്പറഞ്ഞാൽ അബൂ മുഹമ്മദ് അൽ-ജുമഹി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന അംറ് ബുഖാരി, മുസ്ലിം അടക്കമുള്ളവരുടെ റിപ്പോർട്ടറും എല്ലാ ഹദീസ് വിശാരദന്മാരും " ഹുജ്ജത്താ"യി വിധി എഴുതിയ ആളുമാണ്‌. മറുഭാഗത്ത് തെളിവിന് പറ്റില്ലെന്ന് പണ്ഡിതന്മാർ ഏകോപിച്ച് അഭിപ്രായപ്പെട്ട സമാനപേരുള്ള അംറിനെ قهرمان آل الزبير എന്ന വിശേഷണത്തോട് കൂടെ മാത്രമെ അദ്ദേഹത്തിൽ നിന്ന് സാധാരണ ഗതിയിൽ ഹദീസുകൾ ഉദ്ധരിക്കുന്നത് കാണാറുള്ളൂ . വിവിധ ഗ്രന്ഥങ്ങളിൽ അദ്ദേഹം മുഖേന റിപ്പോർട്ട് ചെയ്ത ഹദീസുകളില്‍ നിന്ന് നമുക്കത് മനസ്സിലാക്കാം.
    ജ: സുല്ലമിക്ക് എന്തെങ്കിലും കാരണം പറഞ്ഞ് ഈ ഹദീസ് ദുർബലപ്പെടുത്തിയാൽ മാത്രമേ തന്‍റെ കണ്ണേറ് വാദം നിലനിൽക്കുകയുള്ളൂ. അതിനാലാണ് അതിന്‍റെ സനദിൽ ഒരു തിരിമറി നടത്താൻ അദ്ദേഹം തുനിഞ്ഞത് . എല്ലാവരും മുക്തകണ്ഠം പ്രശംസിച്ച മക്കക്കാരനായ അംറ് ഇബ്നു ദീനാറിന് പകരം എല്ലാ ഹദീസ് കുലപതികളും ദൗർബല്ല്യം ചൂണ്ടിക്കാണിച്ച ഇറാഖുകാരനായ അംറ് ഇബ്നു ദീനാറാക്കി ആൾമാറാട്ടം നടത്തിയത്. അല്ലെങ്കിൽ ആരോടെങ്കിലുമുള്ള കുടിപ്പകയായിരിക്കുമോ ഈ അരുതായ്‌മ ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് . വ്യക്തമാക്കേണ്ടത് സുല്ലമി തന്നെ .
    ഹദീസ് പഠിതാക്കൾക്ക് രണ്ട് അംറുമാരും മാറിപ്പോകാതിരിക്കാൻ ഏതാണ്ട് എല്ലാ ഹദീസ് പണ്ഡിതരും അവരുടെ ഹദീസ് ഗ്രന്ഥങ്ങളിൽ അയോഗ്യനായ അംറിൽ നിന്ന് ഹദീസ് ഉദ്ധരിക്കുമ്പോൾ وهو قهرمان آل الزبير അല്ലെങ്കിൽ شيخ بصري وليس هو بالقوي തുടങ്ങിയ ഏതെങ്കിലും ഒരു പ്രയോഗം കൊണ്ട് വ്യക്തമാക്കി തന്നിട്ടുണ്ട്. ഒരു മഹാ ഹദീസ് പണ്ഡിതനായ സുല്ലമി ഇത് കാണാതിരിരിക്കുമോ ?

    ReplyDelete
  7. പ്രധാന ഹദീസ് ഗ്രന്ഥങ്ങളിൽ അദ്ദേഹം മുഖേന റിപ്പോർട്ട് ചെയ്‌ത ഹദീസുകളും അവയുടെ സനദടക്കം താഴെ അറ്റാച്മെൻറ് ആയി കൊടുക്കുന്നുണ്ട്.
    ശബാബിലെ തന്‍റെ ലേഖനം അവസാനിപ്പിച്ചുകൊണ്ട് അദ്ദേഹം നടത്തിയ താഴെ കൊടുത്ത പ്രസ്താവനയുടെ "പൊരുള്‍" ഇപ്പോൾ എല്ലാവർക്കും മനസ്സിലായിരിക്കുമെന്ന് കരുതുന്നു .
    "വാറോലകള്‍ ഹദീസാണെന്ന് പറഞ്ഞു രേഖപ്പെടുത്തിയാലും വാറോലകളെ കണ്ടുപിടിക്കാനുള്ള മാധ്യമങ്ങള്‍ അല്ലാഹു നമ്മുടെ മുന്നില്‍ തുറന്നുതന്നിട്ടുണ്ട്. അത് നാം ഉപയോഗിച്ചാല്‍ മതി. ഇത് ഹദീസ് നിഷേധമല്ല. ഹദീസുകളില്‍ നെല്ലും പതിരും വേര്‍തിരിക്കലാണ്”.
    മുസ്ലിം ലോകത്ത് കഴിഞ്ഞു പോയ അതികായരായ പണ്ഡിതരാരും കാണാത്ത ന്യൂനതകൾ ഹദീസുകളിലും അവയുടെ നിവേദകരിലും കണ്ടെത്തലുകൾ നടത്തുന്ന ഇന്നത്തെ ചില മഹാ പണ്ഡിതരുടെ വളയമില്ലാത്ത ചാട്ടം സഹതാപമേ അർഹിക്കുന്നുള്ളൂ. അത്തരക്കാരുടെ പിഴച്ച വാദഗതികൾക്കും ആശയങ്ങൾക്കും പ്രചാരം നൽകാൻ ശബാബ് - പ്രബോധനം വാരികകൾ തങ്ങളുടെ മുൻകാല ചെറുത്ത് നിൽപ്പുകള്‍ മറന്നുകൊണ്ട് യഥേഷ്ടം കോളങ്ങൾ അനുവദിക്കുന്നു.
    صدق رَسُولَ اللَّهِ ﷺ
    إِنَّ اللَّهَ لَا يَقْبِضُ الْعِلْمَ انْتِزَاعًا يَنْتَزِعُهُ مِنْ الْعِبَادِ وَلَكِنْ يَقْبِضُ الْعِلْمَ بِقَبْضِ الْعُلَمَاءِ حَتَّى إِذَا لَمْ يُبْقِ عَالِمًا اتَّخَذَ النَّاسُ رُءُوسًا جُهَّالًا فَسُئِلُوا فَأَفْتَوْا بِغَيْرِ عِلْمٍ فَضَلُّوا وَأَضَلُّوا . رواه البخاري
    ++++++++++++++++++++++++

    ReplyDelete

  8. الأحاديث الواردة عن طريق عمرو بن دينار قهرمان آل الزبير
    سنن الترمذي
    بَاب مَا يَقُولُ إِذَا دَخَلَ السُّوقَ
    3428 _ حَدَّثَنَا أَحْمَدُ بْنُ مَنِيعٍ حَدَّثَنَا يَزِيدُ بْنُ هَارُونَ أَخْبَرَنَا أَزْهَرُ بْنُ سِنَانٍ حَدَّثَنَا مُحَمَّدُ بْنُ وَاسِعٍ قَالَ قَدِمْتُ مَكَّةَ فَلَقِيَنِي أَخِي سَالِمُ بْنُ عَبْدِ اللَّهِ بْنِ عُمَرَ فَحَدَّثَنِي عَنْ أَبِيهِ عَنْ جَدِّهِ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مَنْ دَخَلَ السُّوقَ فَقَالَ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ وَهُوَ حَيٌّ لَا يَمُوتُ بِيَدِهِ الْخَيْرُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ كَتَبَ اللَّهُ لَهُ أَلْفَ أَلْفِ حَسَنَةٍ وَمَحَا عَنْهُ أَلْفَ أَلْفِ سَيِّئَةٍ وَرَفَعَ لَهُ أَلْفَ أَلْفِ دَرَجَةٍ قَالَ أَبُو عِيسَى هَذَا حَدِيثٌ غَرِيبٌ وَقَدْ رَوَاهُ عَمْرُو بْنُ دِينَارٍ وَهُوَ قَهْرَمَانُ آلِ الزُّبَيْرِ عَنْ سَالِمِ بْنِ عَبْدِ اللَّهِ هَذَا الْحَدِيثَ نَحْوَهُ.
    3429 _ حَدَّثَنَا بِذَلِكَ أَحْمَدُ بْنُ عَبْدَةَ الضَّبِّيُّ حَدَّثَنَا حَمَّادُ بْنُ زَيْدٍ وَالْمُعْتَمِرُ بْنُ سُلَيْمَانَ قَالَا حَدَّثَنَا عَمْرُو بْنُ دِينَارٍ وَهُوَ قَهْرَمَانُ آلِ الزُّبَيْرِ عَنْ سَالِمِ بْنِ عَبْدِ اللَّهِ بْنِ عُمَرَ عَنْ أَبِيهِ عَنْ جَدِّهِ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مَنْ قَالَ فِي السُّوقِ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ وَهُوَ حَيٌّ لَا يَمُوتُ بِيَدِهِ الْخَيْرُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ كَتَبَ اللَّهُ لَهُ أَلْفَ أَلْفِ حَسَنَةٍ وَمَحَا عَنْهُ أَلْفَ أَلْفِ سَيِّئَةٍ وَبَنَى لَهُ بَيْتًا فِي الْجَنَّةِ قَالَ أَبُو عِيسَى وَعَمْرُو بْنُ دِينَارٍ هَذَا هُوَ شَيْخٌ بَصْرِيٌّ تَكَلَّمَ فِيهِ بَعْضُ أَصْحَابِ الْحَدِيثِ وَرَوَاهُ يَحْيَى بْنُ سُلَيْمٍ الطَّائِفِيُّ عَنْ عِمْرَانَ بْنِ مُسْلِمٍ عَنْ عَبْدِ اللَّهِ بْنِ دِينَارٍ عَنْ ابْنِ عُمَرَ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَلَمْ يَذْكُرْ فِيهِ عَنْ عُمَرَ رَضِيَ اللَّهُ عَنْهُ.
    بَاب مَا يَقُولُ إِذَا رَأَى مُبْتَلًى
    3431 _ حَدَّثَنَا مُحَمَّدُ بْنُ عَبْدِ اللَّهِ بْنِ بَزِيعٍ حَدَّثَنَا عَبْدُ الْوَارِثِ بْنُ سَعِيدٍ عَنْ عَمْرِو بْنِ دِينَارٍ مَوْلَى آلِ الزُّبَيْرِ عَنْ سَالِمِ بْنِ عَبْدِ اللَّهِ بْنِ عُمَرَ عَنْ ابْنِ عُمَرَ عَنْ عُمَرَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مَنْ رَأَى صَاحِبَ بَلَاءٍ فَقَالَ الْحَمْدُ لِلَّهِ الَّذِي عَافَانِي مِمَّا ابْتَلَاكَ بِهِ وَفَضَّلَنِي عَلَى كَثِيرٍ مِمَّنْ خَلَقَ تَفْضِيلًا إِلَّا عُوفِيَ مِنْ ذَلِكَ الْبَلَاءِ كَائِنًا مَا كَانَ مَا عَاشَ قَالَ أَبُو عِيسَى هَذَا حَدِيثٌ غَرِيبٌ وَفِي الْبَاب عَنْ أَبِي هُرَيْرَةَ وَعَمْرُو بْنُ دِينَارٍ قَهْرَمَانِ آلِ الزُّبَيْرِ هُوَ شَيْخٌ بَصْرِيٌّ وَلَيْسَ هُوَ بِالْقَوِيِّ فِي الْحَدِيثِ وَقَدْ تَفَرَّدَ بِأَحَادِيثَ عَنْ سَالِمِ بْنِ عَبْدِ اللَّهِ بْنِ عُمَرَ وَقَدْ رُوِيَ عَنْ أَبِي جَعْفَرٍ مُحَمَّدِ بْنِ عَلِيٍّ أَنَّهُ قَالَ إِذَا رَأَى صَاحِبَ بَلَاءٍ فَتَعَوَّذَ مِنْهُ يَقُولُ ذَلِكَ فِي نَفْسِهِ وَلَا يُسْمِعُ صَاحِبَ الْبَلَاءِ

    ReplyDelete
  9. سنن ابن ماجه
    باب طعام الواحد يكفي الإثنين
    3255 _ حَدَّثَنَا الْحَسَنُ بْنُ عَلِيٍّ الْخَلَّالُ حَدَّثَنَا الْحَسَنُ بْنُ مُوسَى حَدَّثَنَا سَعِيدُ بْنُ زَيْدٍ حَدَّثَنَا عَمْرُو بْنُ دِينَارٍ قَهْرَمَانُ آلِ الزُّبَيْرِ قَالَ سَمِعْتُ سَالِمَ بْنَ عَبْدِ اللَّهِ بْنِ عُمَرَ عَنْ أَبِيهِ عَنْ جَدِّهِ عُمَرَ بْنِ الْخَطَّابِ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنَّ طَعَامَ الْوَاحِدِ يَكْفِي الِاثْنَيْنِ وَإِنَّ طَعَامَ الِاثْنَيْنِ يَكْفِي الثَّلَاثَةَ وَالْأَرْبَعَةَ وَإِنَّ طَعَامَ الْأَرْبَعَةِ يَكْفِي الْخَمْسَةَ وَالسِّتَّةَ.

    باب الإجتماع على الطعام
    3287 _ حَدَّثَنَا الْحَسَنُ بْنُ عَلِيٍّ الْخَلَّالُ حَدَّثَنَا الْحَسَنُ بْنُ مُوسَى حَدَّثَنَا سَعِيدُ بْنُ زَيْدٍ حَدَّثَنَا عَمْرُو بْنُ دِينَارٍ قَهْرَمَانُ آلِ الزُّبَيْرِ قَالَ سَمِعْتُ سَالِمَ بْنَ عَبْدِ اللَّهِ بْنِ عُمَرَ قَالَ سَمِعْتُ أَبِي يَقُولُ سَمِعْتُ عُمَرَ بْنَ الْخَطَّابِ يَقُولُ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كُلُوا جَمِيعًا وَلَا تَفَرَّقُوا فَإِنَّ الْبَرَكَةَ مَعَ الْجَمَاعَةِ

    المستدرك للحاكم
    5765 _ مَا حَدَّثَنَاهُ أَبُو الْعَبَّاسِ مُحَمَّدُ بْنُ يَعْقُوبَ ، ثَنَا الْخَضِرُ بْنُ أَبَانَ الْهَاشِمِيُّ ، ثَنَا سَيَّارُ بْنُ حَاتِمٍ ، ثَنَا جَعْفَرُ بْنُ سُلَيْمَانَ ، ثَنَا عَمْرُو بْنُ دِينَارٍ ، قَهْرَمَانُ آلِ الزُّبَيْرِ ، عَنْ صَيْفِيِّ بْنِ صُهَيْبٍ قَالَ : قُلْتُ لِأَبِي صُهَيْبٍ : مَا لَكَ لَا تُحَدِّثُ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ كَمَا يُحَدِّثُ أَصْحَابُكَ ؟ قَالَ : أَيْ بُنَيَّ ، قَدْ سَمِعْتُ كَمَا سَمِعُوا ، وَلَكِنْ يَمْنَعُنِي مِنَ الْحَدِيثِ أَنِّي سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ يَقُولُ : " مَنْ كَذَبَ عَلَيَّ مُتَعَمِّدًا كُلِّفَ يَوْمَ الْقِيَامَةِ أَنْ يَعْقِدَ طَرَفَيْ شَعِيرَةٍ وَلَنْ يَعْقِدَهَا .
    المعجم الكبير للطبراني
    13237 - حَدَّثَنَا أَبُو عُبَيْدَةَ عَبْدُ الْوَارِثِ بْنُ إِبْرَاهِيمَ الْعَسْكَرِيُّ ، ثَنَا وَهْبُ بْنُ مُحَمَّدٍ السَّامِيُّ ، ثَنَا جَعْفَرُ بْنُ سُلَيْمَانَ ، حَدَّثَنِي عَمْرُو بْنُ دِينَارٍ قَهْرَمَانُ آلِ الزُّبَيْرِ ، عَنْ سَالِمٍ ، عَنْ أَبِيهِ ، قَالَ : سَأَلَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ رَجُلٍ ، فَقَالَ : " مَنْ يَعْرِفُهُ " ، فَقَالَ رَجُلٌ مِنْهُمْ : أَنَا ، قَالَ : " اسْمُهُ ؟ " قَالَ : لَا أَدْرِي ، قَالَ : " مَا اسْمُ أَبِيهِ ؟ " قَالَ : لَا أَدْرِي ، قَالَ : " فَمَنْزِلُهُ ؟ " قَالَ : لَا أَدْرِي ، قَالَ : " لَيْسَتْ هَذِهِ بِمَعْرِفَةٍ حَتَّى تَعْرِفَ اسْمَهُ وَاسْمَ أَبِيهِ وَقَبِيلَتَهُ إِنْ مَرِضَ عُدْتَهُ ، وَإِنْ مَاتَ اتَّبَعْتَ جِنَازَتَهُ " .

    ReplyDelete
  10. المعجم الأوسط للطبراني
    3671 _ حَدَّثَنَا سَلْمُ بْنُ عِصَامٍ أَبُو أُمَيَّةَ الثَّقَفِيُّ الْأَصْبَهَانِيُّ قَالَ : حَدَّثَنَا مُحَمَّدُ بْنُ عُبْدِ اللَّهِ بْنِ حَفْصِ بْنِ هِشَامِ بْنِ زَيْدِ بْنِ أَنَسِ بْنِ مَالِكٍ قَالَ : حَدَّثَنَا مُحَمَّدُ بْنُ مُوسَى الْحَرَشِيُّ ، عَنْ عَمْرِو بْنِ دِينَارٍ قَهْرَمَانُ آلِ الزُّبَيْرِ ، عَنْ سَالِمِ بْنِ عَبْدِ اللَّهِ ، عَنْ أَبِيهِ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " مَا وَرَّثَ وَالِدٌ ولدًا خَيْرًا مِنْ أَدَبٍ حَسَنٍ " .
    لَمْ يَرْوِ هَذَا الْحَدِيثَ عَنْ عَمْرِو بْنِ دِينَارٍ ، إِلَّا مُحَمَّدُ بْنُ مُوسَى ، وَلَا يُرْوَى عَنِ ابْنِ عُمَرَ إِلَّا بِهَذَا الْإِسْنَادِ " .
    5788 حَدَّثَنَا مُحَمَّدُ بْنُ عَبْدِ اللَّهِ الْحَضْرَمِيُّ قَالَ : حَدَّثَنَا جَعْفَرُ بْنُ حُمَيْدٍ قَالَ : حَدَّثَنَا عَبْدُ الصَّمَدِ بْنُ سُلَيْمَانَ ، عَنْ عَمْرِو بْنِ فَرْقَدٍ ، عَنْ عَمْرِو بْنِ دِينَارٍ ، عَنْ سَالِمٍ ، عَنْ أَبِيهِ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : طَعَامُ الِاثْنَيْنِ يَكْفِي الْأَرْبَعَةَ ، وَطَعَامُ الْأَرْبَعَةِ يَكْفِي الثَّمَانِيَةَ
    لَمْ يَرْوِ هَذَا الْحَدِيثَ عَنْ عَمْرِو بْنِ دِينَارٍ قَهْرَمَانِ آلِ الزُّبَيْرِ إِلَّا عَمْرُو بْنُ فَرْقَدَ ، تَفَرَّدَ بِهِ عَبْدُ الصَّمَدِ بْنُ سُلَيْمَانَ ، وَعَبْدُ الصَّمَدِ بْنُ نَصْرٍ ، وَعَمْرُو بْنُ فَرْقَدَ بَصْرِيٌّ .
    7177 حَدَّثَنَا مُحَمَّدُ بْنُ أَحْمَدَ بْنِ إِسْحَاقَ الدَّقِيقِيُّ التُّسْتَرِيُّ ، قَالَ : حَدَّثَنَا سَهْلُ بْنُ بَحْرٍ الْجُنْدَيْسَابُورِيُّ ، قَالَ : حَدَّثَنَا عَمْرُو بْنُ مَنْصُورٍ الْقَيْسِيُّ ، قَالَ : حَدَّثَنَا مُبَارَكُ بْنُ فَضَالَةَ ، حَدَّثَنِي عَمْرُو بْنُ دِينَارٍ ، قَهْرَمَانُ آلِ الزُّبَيْرِ ، عَنْ سَالِمِ بْنِ عَبْدِ اللَّهِ بْنِ عُمَرَ قَالَ : حَدَّثَنِي أَبِي ، عَنْ عُمَرَ بْنِ الْخَطَّابِ ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : " وَعَدَنِي جِبْرِيلُ مَوْعِدًا ، وَإِنَّهُ أَبْطَأَ عَلَيَّ ، ثُمَّ قَالَ : إِنَّمَا مَنَعَنِي مِنْ ذَلِكَ مِنْ صَوْتِ جَرَسٍ أَوْ صُورَةٍ فِي بَيْتٍ "
    لَمْ يَرْوِ هَذَا الْحَدِيثَ عَنْ مُبَارَكِ بْنِ فَضَالَةَ إِلَّا عَمْرُو بْنُ مَنْصُورٍ ، تَفَرَّدَ بِهِ : سَهْلُ بْنُ بَحْرٍ " .

    ReplyDelete
  11. مجمع الزوائد للهيثمي
    650 - وَعَنْ عَمْرِو بْنِ دِينَارٍ وَكِيلِ الزُبَيْرِ بْنِ شُعَيْبٍ الْبَصْرِيِّ أَنَّ بَنِي صُهَيْبٍ قَالُوا لِصُهَيْبٍ : يَا أَبَانَا ، إِنَّ أَبْنَاءَ أَصْحَابِ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - يُحَدِّثُونَ عَنْ آبَائِهِمْ ، فَقَالَ : سَمِعْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ - يَقُولُ : " مَنْ كَذَبَ عَلَيَّ مُتَعَمِّدًا فَلْيَتَبَوَّأْ مَقْعَدَهُ مِنَ النَّارِ " فَذَكَرَ الْحَدِيثَ .
    رَوَاهُ الطَّبَرَانِيُّ فِي الْكَبِيرِ ، وَفِيهِ عَمْرُو بْنُ دِينَارٍ قَهْرَمَانُ [ آلِ ] الزُّبَيْرِ ، وَهُوَ مَتْرُوكُ الْحَدِيثِ .
    13503 عَنِ ابْنِ عُمَرَ ، عَنِ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَالَ : " مَا مَا تَحَلَ وَالِدٌ وَلَدًا أَفْضَلَ مِنْ أَدَبٍ حَسَنٍ " . رَوَاهُ الطَّبَرَانِيُّ ، وَفِيهِ عَمْرُو بْنُ دِينَارٍ ، قَهْرَمَانُ آلِ الزُّبَيْرِ ، وَهُوَ مَتْرُوكٌ . وَقَدْ تَقَدَّمَ فِي الْأَدَبِ تَأْدِيبُ الْأَوْلَادِ
    8891 - وَعَنْ عُمَرَ بْنِ الْخَطَّابِ أَنَّ رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَالَ : " وَعَدَنِي جِبْرِيلُ مَوْعِدًا وَإِنَّهُ أَبْطَأَ عَلَيَّ " ثُمَّ قَالَ : " إِنَّمَا مَنَعَنِي مِنْ ذَلِكَ صَوْتُ جَرَسٍ أَوْ صُورَةٌ فِي بَيْتٍ " .
    رَوَاهُ الطَّبَرَانِيُّ فِي الْأَوْسَطِ ، وَفِيهِ عَمْرُو بْنُ دِينَارٍ قَهْرَمَانُ آلِ الزُّبَيْرِ ، وَهُوَ ضَعِيفٌ
    13216 عَنْ عَبْدِ اللَّهِ بْنِ عُمَرَ قَالَ : قَالَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - : " مَا وَرَّثَهُ وَالِدٌ وَلَدًا خَيْرًا مِنْ أَدَبٍ حَسَنٍ " . رَوَاهُ الطَّبَرَانِيُّ فِي الْأَوْسَطِ ، وَفِيهِ عَمْرُو بْنُ دِينَارٍ ، قَهْرَمَانُ آلِ الزُّبَيْرِ ، وَهُوَ ضَعِيفٌ
    13666 وَعَنِ ابْنِ عُمَرَ قَالَ : سَأَلَ النَّبِيُّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - عَنْ رَجُلٍ فَقَالَ : " مَنْ يَعْرِفُهُ ؟ " فَقَالَ رَجُلٌ مِنْهُمْ : أَنَا قَالَ : " مَا اسْمُهُ ؟ " . قَالَ : لَا أَدْرِي . قَالَ : " اسْمُ أَبِيهِ ؟ " . قَالَ : لَا أَدْرِي . قَالَ : " لَيْسَتْ هَذِهِ مَعْرِفَةٌ بِمَعْرِفَةٍ حَتَّى تَعْرِفَ اسْمَهُ وَاسْمَ أَبِيهِ وَقَبِيلَتَهُ ، إِنْ مَرِضَ عُدْتَهُ وَإِنْ مَاتَ اتَّبَعْتَ جِنَازَتَهُ " . رَوَاهُ الطَّبَرَانِيُّ ، وَفِيهِ عَمْرُو بْنُ دِينَارٍ ، قَهْرَمَانُ آلِ الزُّبَيْرِ وَهُوَ مَتْرُوكٌ .
    അബൂ അനീസ്‌, പന്തലിങ്ങല്‍

    ReplyDelete