നിങ്ങള്‍ ഇത് കാണാതെ പോകല്ലേ...
വളരെ ഏറെ വിഷമകരവും സങ്കടകരവുമായ ഒരു അവസ്ഥയിലൂടെയാണ്, കേരളത്തിലെ മുജാഹിദുകള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. എങ്കിലും ഇത്തരം സാഹചര്യത്തില്‍ പോലും എങ്ങിനെ യായിരിക്കണം നമ്മുടെ ചിന്തകളും പ്രവര്‍ത്തനങ്ങളും എന്നതില്‍ നമുക്ക് ശങ്കിച്ച് നില്‍കേണ്ട ഒരു സാഹചര്യവുമില്ല. ഒരു നൂറ്റാണ്ടു കാലത്തെ ത്യാഗോജ്ജലമായ ഇസ്ലാഹീ പ്രബോധനത്തിന്റെ ഫലം ആവോളം ആസ്വദിക്കുന്നവരാണ് കേരളത്തിലെ മുസ്ലിം ജനസമൂഹം, അത് കേവലം മുജാഹിദുകള്‍ക്ക് മാത്രമല്ല, മറിച്ചു കേരളത്തിലെ മൊത്തം മുസ്ലിം ജനസാമാന്യത്തിനു അതിന്‍റെ ഗുണങ്ങള്‍ ഏറെ നല്‍കിയിട്ടുണ്ട്. മതം കേവലം ചില ചടങ്ങുകളിലും, പലരുടെയും കാല കീലക്കനുസരിച്ച അനാചാരങ്ങളിലും ഒതുങ്ങുകയും , മത പഠനം കേവലം ഒരു പ്രഹഹസനമാവുകയും പാതിരാ ക്കഥകളും മാലപ്പാടുകളും ശരാശരി മുസ്ലിമിന്റെ ദീനീ വിജ്ഞാന മാര്‍ഗമായി ചുരുങ്ങുകയും ചെയ്തപ്പോള്‍ ദിശാ ബോധം നഷ്ടപ്പെട്ടു അല്ലാഹുവില്‍ നിന്ന് ഏറെ അകന്നു. കേരളത്തിലെ മുസ്ലിംകള്‍ അല്ലാഹുവിനു പകരം തങ്ങന്മാരുടെയും മക്ബറകളുടെയും ജിന്ന് ബീവിമാരുടെയും ചുറ്റും പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്ന ഒരു കാലത്ത് നിന്നും, ബഹുദൂരം താണ്ടി, ഖുറാന്‍ ക്ലാസും, ഹദീസ് പഠന ക്ലാസും ഓരോ മഹല്ലുകളിലും രൂപപ്പെടുകയും സ്ത്രീകള്‍ക്കടക്കം, ഉന്നത വിദ്യാഭ്യാസത്തിനു ഭൌതിക കോളെജുകളും അറബി കോളെജുകളും സര്‍വ്വ സാധാരനമാകുകയും, എന്തിനു, പള്ളികളില്‍ പോലും മുസ്ലിം സ്ത്രീകള്‍ക്ക്, അവര്‍ക്കവകാശപ്പെട്ട ആരാധനാ സ്വാതന്ത്ര്യം, കയ്യെഴുത്ത് പഠിക്കല്‍ ഹറാമാണെന്ന് പറഞ്ഞ വിഭാഗം പോലും സൗകര്യം ചെയ്തു കൊടുത്തു. ഇത് മുജാഹിദുകള്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടു കാലം പൊതു സമൂഹത്തിന്റെയും നാട്ടു പ്രമാണിമാരുടെയും അവഹേളനവും, അക്രമവും അവഗണിച്ചും, കേരള മുസ്ലീംങ്ങളെ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നവര്‍ എന്ന് പൊതു ധാരാ മുസ്ലിംകളും നേതാക്കളും നടത്തിയ ആക്ഷേപത്തെ പോലും കണക്കിലെടുക്കാതെയും, സത്യത്തിനും പ്രമാണങ്ങള്‍ക്കും അനുസരിച്ച് പ്രബോധനം നടത്തിയത് കൊണ്ടാണ്.
ഇതേ സമയം തന്നെ ഈ ഇസ്ലാഹീ പ്രസ്ഥാനത്തില്‍ ലോക മുസ്ലിം പരിഷ്കരണ പ്രസ്ഥാനത്തിലെ ഉല്‍പതിഷ്ണുക്കളായ ചിലരുടെ അഭിപ്രായത്തെ പ്രമാണങ്ങളെക്കാള്‍ വിലമതിച്ചു അമഗീകരിച്ചതിന്റെ ഫലമായി അല്പം അതിര് കവിഞ്ഞ രീതിയില്‍ ആശയം പ്രചരിപ്പിക്കാനും ഈ പ്രസ്ഥാനത്തെ അതിലേക്കു ചായ്ക്കാനും ചില ശ്രമങ്ങള്‍ ഉണ്ടായി. എന്നാല്‍ ആ അവസരത്തിലൊക്കെ കഴിഞ്ഞ കാല പ്രസ്ഥാന നേതാക്കള്‍ ഇസ്ലാഹീ പ്രസ്ഥാനത്തെ സലഫുകളുടെ സമീപന രീതി സ്വീകരിച്ചു കൊണ്ടു, പ്രമാണങ്ങളെ വിശദീകരിക്കുകയും അത്തരം പ്രവണതകളെ മുളയിലേ നുള്ളിക്കലയുകയും ചെയ്തതിനാല്‍, ഇന്നും ലോകത്തെ ഏത് മുക്കിലും ഉള്ള ഖുര്‍ആനും സുന്നത്തും സലഫുകള്‍ എങ്ങിനെ മനസ്സിലാക്കിയോ അങ്ങിനെ തന്നെ പിന്തുടരുന്ന ഒരു വിഭാഗം ദേശ ഭാഷാ വെത്യാസമില്ലാതെ നിലനില്‍ക്കുന്നു. നമുക്കെല്ലാം അറിയുന്നപോലെ ഒരു ദശകത്തിനു മുന്‍പ് വീണ്ടും ഈ പ്രസ്ഥാനം ഒരു അഗ്നി പരീക്ഷ നീരിടുകയുണ്ടായി. അല്ലാഹുവിന്‍റെ തൌഫീക്ക് കൊണ്ടു, അതിനെയും നമ്മുടെ പ്രസ്ഥാനത്തിലെ പണ്ഡി തന്മാര്‍ സധൈര്യം പ്രമാണങ്ങളില്‍ ഉറച്ചു നിന്ന് കൊണ്ടു നേരിടുകയും പുത്തന്‍ വാദങ്ങളെ ഈ ആദര്‍ശ പ്രസ്ഥാനത്തില്‍ കയറ്റാതെ ശക്തമായ കോട്ടമതില്‍ തീര്‍ക്കുകയുണ്ടായി. അല്‍ഹംദുലില്ലാഹ്. ബഹു ഭൂരിപക്ഷം അണികളെയും കൊണ്ടു എന്നവകാഷപ്പെട്ടു പുറത്തു പോയ ആ സംഘത്തിന്റെ ഇസ്ലാമിക ആദര്‍ശങ്ങളില്‍ നിന്നുള്ള വെതിയാനങ്ങളെ നമ്മുടെ പണ്ഡിതന്മാര്‍ പ്രമാണ ബദ്ധമായി വിശദീകരിച്ചപ്പോള്‍, കാര്യങ്ങള്‍ ബോധ്യപ്പെട്ട വലിയൊരു വിഭാഗം ആ വാദം ഉപേക്ഷിച്ചു നമ്മുടെ പ്രസ്ഥാനത്തിലേക്ക് തിരിച്ചു വരികയുണ്ടായി. അത് ആ സംഘത്തിനു നല്‍കിയ പ്രഹരം വളരെ വലുതും, ഏതാനും ആളുകളിലേക്ക് അവരുടെ അംഗ സഖ്യ കുറയാനും കാരണമായി.
നമ്മുടെ പ്രസ്ഥാനം ഏറെ വിപുലമായി ഒട്ടേറെ അനുഗ്രഹങ്ങള്‍ അല്ലാഹു നമുക്ക് നല്‍കി. അവരാകട്ടെ എല്ലാവിധ കുതന്ത്രങ്ങളും ഈ സംഘടനയെ ചിന്നഭിന്നമാക്കാന്‍ ശ്രമിച്ചു കൊണ്ടേ യിരിക്കുന്നു..അതിന്‍റെ ഫലമെന്നോണം ചില നമ്മുടെ പണ്ഡിതരുടെ അറിഞ്ഞോ അറിയാതെയോ ഉള്ള ചില നിലപാടുകള്‍ കാരണം അവരുടെ വാദങ്ങളെ ശരിവേക്കുന്നിടതെക്ക് ചിലരെങ്കിലും ചിന്തിച്ചു തുടങ്ങി എന്നത് തികച്ചും ഖേദകരമാണ്. ഇതാകട്ടെ ഇക്കാലമത്രയും ശ്രമിച്ചിട്ടും അവരുടെ കൂട്ടത്തിലെ പോലും ഖുര്‍ആനും ഹദീസും ആഴത്തില്‍ പഠി ച പണ്ഡിതന്മാരടക്കം നിരാകരിച്ച വാദ മാണ് എന്നറിയുംപോഴാണ് നമ്മളെതിപ്പെട്ട കുഴപ്പതിന്റെ ആഴം മനസ്സിലാകുന്നത്.
ഇതാ ഈയടുത്തായി മറ്റൊരു പരീക്ഷണം അല്ലാഹുവില്‍ നിന്ന് നമ്മുടെ സംഘടയെ ബാധിച്ചിരിക്കുന്നു. ഇവിടെയും ഒരു മുജാഹിദു കുലുങ്ങുകയോ അനാവശ്യമായി വ്യാകുലനാകുകയോ ചെയ്യേണ്ടതില്ല. കാരണം അല്ലാഹു പറഞ്ഞില്ലേ
( وَلَنَبْلُوَنَّكُم بِشَيْءٍ مِّنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِّنَ الْأَمْوَالِ وَالْأَنفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ (2 -155
(കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക.). ഇത് അല്ലാഹുവിന്‍റെ പരീക്ഷനമാനെന്ന തിരിച്ചറിവ് ആദ്യം നമുക്കുണ്ടാവണം. പല രീതിയില്‍ നമ്മള്‍ ഈ സന്ദര്‍ഭത്തില്‍ പ്രീക്ഷിക്കപെട്ടെക്കാം. നമ്മെ ഒരു വേള ഈ സംഘടനയില്‍ നിന്ന് പുരതാക്കിയെക്കാം. നമ്മുടെ പേരില്‍ ഇല്ലാത്ത കുപ്രചരണങ്ങള്‍ നടത്തിയേക്കാം. നമ്മുടെ ജോലിയും സാമ്പത്തിക സഹായവും നഷ്ടപ്പെട്ടേക്കാം. നമ്മുടെ കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. നമുക്ക് ഇന്നുള്ള അവസരങ്ങള്‍ സംഘടനയിലും സംഘാടകതതിലും, വേദികളിലും നഷ്ടപ്പെട്ടേക്കാം. സാമ്പത്തിക ബാധ്യതയും മാനസിക പീഡനങ്ങളും നേരിടേണ്ടി വന്നേക്കാം.
أَمْ حَسِبْتُمْ أَن تَدْخُلُوا الْجَنَّةَ وَلَمَّا يَأْتِكُم مَّثَلُ الَّذِينَ خَلَوْا مِن قَبْلِكُم ۖ (അല്ല, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവര്‍ (വിശ്വാസികള്‍) ക്കുണ്ടായതു പോലുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്കും വന്നെത്താതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാനാകുമെന്ന് നിങ്ങള്‍ ധരിച്ചിരിക്കയാണോ ? ) ഇതെലാം സഹിക്കനല്ലേ നമ്മുടെ റബ്ബ് മേല്‍ വിവരിച്ച ആയതില്‍ ആവശ്യപ്പെടുന്നത്?..തീര്‍ച്ചയായും അതെ. അല്ലാതെ ഓരോ ആരോപണത്തിനും അതെ രീതിയില്‍ പ്രതികരിക്കുകയാണെങ്കില്‍ ക്ഷമിക്കുന്ന മുഉമിനീങ്ങളുടെ കൂട്ടത്തിലാണോ നമ്മള്‍ എണ്ണപ്പെടുക? അല്ല.
നമുക്ക് അവരെപ്പോലെ പ്രതികരിക്കാന്‍ കഴിയുമെങ്കിലും കുതന്ത്രങ്ങളോ വ്യക്തി ഹത്യയോ എന്തിനു ഒരു വേള ആരുടെയെങ്കിലും ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന, സത്യം പോലും മറച്ചു വെച്ച് കൊണ്ടു ക്ഷമിക്കുക.
എന്ന് വെച്ച് പ്രമാണ വിരുദ്ധമായ കാര്യങ്ങളെ തുറന്നു കാണിക്കാതെ നേതാക്കള്‍ പറയുന്ന എല്ലാം കാര്യങ്ങളും അനുസരിക്കണമെന്നിതിനര്‍ത്ഥമില്ല .
മറിച്ചു, ഈ സംഘടന ആരുടെയെങ്കിലും അല്ല, നമ്മുടെ പൂര്‍വ്വികരായ നിസ്വാര്‍ത്ഥരായ പണ്ഡിതന്മാര്‍ നമുക്ക് കൈമാറിയതാണ്. അത് നമ്മുടെ അശ്രദ്ധ കൊണ്ടു അനര്‍ഹമായ കൈകളിലൂടെ നമ്മുടെ തലമുറ കൈമാറി അടുത്ത തലമുറയിലെത്തിക്കൂട! . അത് കൊണ്ടു ക്ഷമിക്കുക, അല്ലാഹുവിന്‍റെ പ്രവാചകരും അവിടുത്തെ സ്വഹാബികളും ക്ഷമിചില്ലേ?
مَّسَّتْهُمُ الْبَأْسَاءُ وَالضَّرَّاءُ وَزُلْزِلُوا حَتَّىٰ يَقُولَ الرَّسُولُ وَالَّذِينَ آمَنُوا مَعَهُ مَتَىٰ نَصْرُ اللَّـهِ
(പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിക്കുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കും എന്ന് അവരിലെ ദൈവദൂതനും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും പറഞ്ഞുപോകുമാറ് അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തു.٢-٢١٤ ).
ക്ഷമ കൈവിടാതെ നമ്മള്‍ ആദര്‍ശ പ്രചാരണത്തിലും ആളുകളെ സത്യ ദീനിലേക്ക് ക്ഷണിക്കുന്നതിലും കൂടുതല്‍ സമയം ചിലവിടുക. എങ്കില്‍ ഒരു ആക്ഷേപകന്റെ ആക്ഷേപത്തെ നമ്മള്‍ ഭയപ്പെടെണ്ടതില്ല. നമ്മോടൊപ്പം അല്ലാഹു ഉണ്ടാകും. മറിച്ചു നമ്മളെങ്ങാനും വാശിയുടേയും പ്രത്യാക്രമണത്തിന്റെയും മാര്‍ഗം തെരെഞ്ഞെടുക്കുന്നുവെങ്കില്‍ അവിടെ വിജയിക്കുക പിശാചായിരിക്കും. നമ്മള്‍, പ്രയപ്പെട്ടവരെ, അന്ധത ബാധിച്ചവരും നഷ്ടകാരികളും ആയിത്തീരും.
അക്രമത്തിനെ അക്രമം കൊണ്ടും പരിഹാസത്തെ പരിഹാസം കൊണ്ടും, ദുരാരോപണത്തെ ദുരാരോപണം കൊണ്ടുമല്ല, മറിച്ചു സഹനം കൊണ്ടും, സദ്‌വാക്കുകള്‍ കൊണ്ടും സദുപദേശം കൊണ്ടും നേരിട്ട് വിജയികളാകുക. വിജയം നമ്മെ തേടി എത്തും, നമുക്ക് ആരെയും തോല്‍പിക്കാനില്ല, നമുക്ക് ഒരാളോടും പരിഭവം ഇല്ല, നമ്മെ പരിഹസിക്കുന്നവരും പുറതാക്കുന്നവരും അകറ്റി നിര്‍തുന്നവരും അങ്ങിനെ ചെയ്യട്ടെ..
നമുക്ക് നമ്മുടെ ദൌത്യം മറക്കാന്‍ കഴിയില്ല, അത് ഈ ആദര്‍ശം പ്രചരിപ്പിക്കുകയാണ്. ഒരു പാട് പേരെ ളലാലതില്‍ നിന്ന് നമുക്ക് കരകയറ്റാനായി, അതില്‍ ശിര്‍ക്ക് ചെയ്യുന്നവരും ഹദീസ് നിഷേധികളുമുണ്ടായിരുന്നു. ഇനിയും സന്‍മാര്‍ഗം പ്രാപിച്ചവരെക്കാളെറെ അസത്യതിലായി നിലയുരപ്പിച്ചവര്‍ അപ്പുറതുണ്ട് . അവര്‍ക്ക് സന്‍മാര്‍ഗം പറഞ്ഞു കൊടുക്കാന്‍ ഇവിടെ നമ്മള്‍ അല്ലാതെ മറ്റാരും ഇല്ല. അത് മറക്കരുത്, നാട്ടിലാണെങ്കിലും പ്രവാസതിലാണെങ്കിലും , കൂട്ടായമാകളിലൂടെ നമ്മുടെ ദൌത്യം തുടരുക, ആരെയും കാത്തു നില്‍കാതെ, ലഭ്യമായ സൌകര്യങ്ങളും വേദികളും ഉപയോഗപ്പെടുത്തി, ഒരു മിനുട്ട് പോലും മറ്റു അനാവശ്യ തര്‍ക്കവിതര്‍ക്കങ്ങളില്‍ പാഴാക്കാതെ ഈ ഉദ്യമം, നമ്മുടെ നാഥന്‍ നമ്മളില്‍ വിശ്വസിചെല്‍പ്പിച്ച അമാനത് പൂര്‍ത്തിയാക്കുക.
ഒരു വേള ഇനിയുള്ള ദിവസങ്ങളില്‍ ചിലപ്പോഴെങ്കിലും നമ്മളില്‍ പിശാചിന്‍റെ പ്രേരണക്ക് വിധേയമായി വിമര്‍ശിക്കുമ്പോഴും പ്രതികരിക്കുമ്പോഴും സ്വാഭാവികമായും വന്നു ചെരാനിടയുള്ള അതി വിനാശകരമായ എന്നാല്‍ നമുക്ക് ന്യായീകരണം തോന്നിയേക്കാവുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനാണ് ഇത് സൂചിപ്പിക്കുന്നത്.
സുഹൃത്തുക്കളെ പിശാചിന് ഏറെ സന്തോഷവും നമുക്ക് വളരെ വിഷമം പിടിച്ച തുമായ ദിവസങ്ങളാണ് മുന്നില്‍ വരാനിരിക്കുന്നത്. നമ്മള്‍ അല്ലാഹുവിന്‍റെ പ്രീതി മാത്രം ഉദ്ദേശിച്ചു അവനാവശ്യപ്പെട്ട ക്ഷമ അതിന്‍റെ ഏറ്റവും ഉയര്‍ന്ന തരത്തില്‍ കൈക്കൊള്ളുകയല്ലാതെ ഈ ദുര്ഘ്ടാവസ്ഥ മുഉമിനായി ക്കൊണ്ട് തരണം ചെയ്യുക സാധ്യമല്ല. നാം കൃത്യമായും പാലിക്കേണ്ട ചില മര്യാദകളെക്കുറിച്ച് ഉണര്‍ത്തുന്നു..
1 )- ഒരു കാരണവശാലും കേട്ട് കേള്‍വിയുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുകയോ അതില്‍ പ്രതികരിക്കുകയോ ചെയ്യരുത്
يَا أَيُّهَا الَّذِينَ آمَنُوا إِن جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ
(സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി. 49 -6 )
2 - നമുക്ക് കിട്ടിയ വാര്‍ത്ത സത്യമാണെന്ന് ബോധ്യപ്പെട്ടാലും, ആരുടെയ്യെങ്കിലും സ്വഭാവഹത്യയോ വ്യക്തിപരമായ വീഴ്ചകളോ അടങ്ങിയതാനെങ്കില്‍, ഒരു കാരണവശാലും, എന്ത് പ്രകോപനമുണ്ടായാലും, അത് പ്രച്ചരിപ്പികുകയോ അത് ഉപയോഗിച്ച് ഇടിച്ചു താഴ്ത്തി സംസാരിക്കുകയോ ചെയ്യരുത്.
أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ ۚ وَاتَّقُوا اللَّـهَ
(നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്. തന്‍റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്‍റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം തിന്നുന്നത്) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. 49 -16 )
3 - നമുക്ക് ലഭിക്കുന്ന വിവരങ്ങള്‍ വിശ്വസ്തരില്‍ നിന്നല്ല എങ്കില്‍, അത് ശരിയാണെന്ന് ഉറപ്പു വരുത്തുന്നതിന് മുന്‍പ് അതെത്ര നിസ്സാരമായതായാലും, ഒരു കാരണവശാലും പ്രചരിപ്പിക്കരുത്. കാരണം ഒരു പക്ഷെ അത് അര്‍ദ്ധ സത്യങ്ങളോ അസത്യങ്ങളോ ആയിരിക്കാം.
4 - സ്വഹീഹല്ലാത്ത ഹദീസുകളോ, അഹല് സ്സുന്നയുടെ പണ്ഡിതന്മാരുടെ തല്ലാത്ത വ്യാഖ്യാനങ്ങളോ ഒരു കാരണവശാലും പ്രചരിപ്പിക്കരുത്.
5 - ഒരു കാരണവശാലും പ്രമാണങ്ങളെ വ്യക്തമാക്കുകയും എതിരാളികളുടെ വാദത്തിലെ നിരര്‍ത്ഥ കത ബോധ്യപ്പെടുത്തുകയും ചെയ്യുക എന്നതല്ലാതെ വ്യക്തിയുടെ അന്ജതയോ വ്യതിയാനമോ ചൂണ്ടിക്കാണിച്ചു അദ്ദേഹത്തെ വ്യക്തി പരമായി അപമാനിക്കുന്നതിനു വേണ്ടിയാകരുത്.
6 - സംഘടന നമ്മുടെ എല്ലാവരുടെതുമാണ്, ഇപ്പോഴത്തെ തെറ്റുകള്‍ സംഘടനയുടെതല്ല, മറിച്ചു ഏതാനും വ്യക്തികള്‍ക്ക് പറ്റിയ തു മാത്രമാണെന്ന് തിരിച്ചറിയുകയും ഒരു കാരണവശാലും സംഘടനയെയോ പണ്ഡിതന്മാരെ ഒന്നിച്ചോ കുറ്റപ്പെടുത്തി സംസാരിക്കുകയോ തള്ളിപ്പറയുകയോ ചെയാതിരിക്കുക.
7 - ഒരു കാരണവശാലും ബിദ് ഇ കളുടെയോ ഹദീസ് നിഷേധികലുടെയോ അഭിപ്രായത്തെ മുഖവിലക്കെടുക്കുകയോ അവരുടെ അം ഗീകാരതിലോ അഭ്യര്തനയിലോ വന്ജിതരായി അവരുമായി ചേര്‍ന്ന് ഒരു കാര്യത്തിലും ഇടപെടാതിരിക്കുക.
8 - നമ്മുടെ പ്രധാന ദൌത്യമായ ശിര്‍ക്കിനെതെരെയും ഹദീസ് നിഷേധാതിനെതിരെയുമുള്ള പ്രചാരണവും പ്രവര്‍ത്തനങ്ങളും പൂര്‍വ്വാധികം ശക്തി പ്പെടുത്തുകയും, പ്രമാണങ്ങള്‍ യഥാര്‍ത്ത സ്രോതസ്സുകളില്‍ നിന്ന് പഠി ക്കാനും എല്ലാവരും കഴിയുന്ന രീതിയില്‍ ശ്രമിക്കുക..
അല്ലാഹു അനുഗ്രഹിക്കട്ടെ...
No comments:
Post a Comment