Friday, August 24, 2012

ഇസ്രായേലും യു എസും പിന്നെ യു എന്നും


നമ്മള്‍ അധിവസിക്കുന്ന ഈ ഭൂഗോളത്തില്‍ 193 യു എന്‍ അംഗത്വമുള്ള രാജ്യങ്ങളും,സൌത്ത്‌ സുഡാന്‍, വത്തിക്കാന്‍ സിറ്റി, കൊസാവൊ എന്നീ മൂന്ന്‌ രാജ്യങ്ങളടക്കം 196 രാജ്യങ്ങളില്‍,അമേരിക്കയുടെ സീമന്തപുത്രനായ ഇസ്രായേലിന്ന്‌ അതിണ്റ്റെ ഒന്നാം തീയ്യതി മുതല്‍ യു എന്‍ കല്‍പിച്ചു നല്‍കുന്ന അമിതാധീശത്വം പലപ്പോഴും ലോകത്തില്‍ തുല്യതയില്ലാത്ത അനീതിക്കും അക്രമത്തിനും വഴിയൊരുക്കുന്നു. അതിലേറിയ കൂറും ഫലസ്തീനും ഇതര മുസ്ളീംകള്‍ക്കുമെതിരില്‍ വിവിധങ്ങളായ അക്രമ പരമ്പരകള്‍ ഉണ്ടാക്കുന്നതിലാണവസാനിച്ച്‌ കൊണ്ടിരിക്കുന്നത്‌. കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകില്‍ സുലഭം എന്ന സമവാക്യം ഇസ്രായേല്‍ മൂലം, പെട്രോള്‍ മൂലം എന്നാക്കി മാറ്റാവുന്ന തരത്തിലാണിന്ന്‌ നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന്‌ കഴിഞ്ഞ എതാനും ദശകങ്ങള്‍ ലോകത്തിലെ സംഭവ വികാസങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ക്ക്‌ എളുപ്പം മനസ്സിലാക്കാവുന്നതാണ്‍.
ലോകത്തില്‍ ജനാധിപത്യം പുലര്‍ന്ന്‌ കാണാന്‍ കണ്ണിലെണ്ണയൊഴിച്ച്‌ കാത്തിരിക്കുന്ന അമേരിക്ക, അതിന്ന്‌ വേണ്ടിയെന്ന വ്യാജേന മറ്റ്‌ സ്വതന്ത്ര പരമാധികാര രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലിടപെട്ട്‌ കൊണ്ട്‌ മനുഷ്യത്ത രഹിതമായ അറും കൊലകളും നശീകരണവും നടത്തുമ്പോള്‍ അതിനെ എതിര്‍ക്കുന്നവരെ നിശ്ശബ്ദമാക്കാനുള്ള വേദിയാക്കി യു എന്നിനെ മാറ്റുന്ന കാഴ്ച നാമൊക്കെ കണ്ടതാണ്‍. മാത്രമല്ല, ഇത്തരം അധിനിവേശങ്ങളും, നരമേധവും മുസ്ളീം രാജ്യങ്ങളിലാകുമ്പോള്‍ സംസ്കാരങ്ങളുടെ സംഘട്ടനമായും, കുരിശു യുദ്ധമായും വിശേഷിപ്പിച്ച്‌, മുസ്ളീം ജനസാമാന്യത്തിന്ന്‌, ആഴത്തിലുള്ള അതിക്രൂരമായ നാശനഷ്ടങ്ങള്‍ സമ്മാനിക്കുന്ന കാഴ്ചക്കും ലോക ജനത സാക്ഷിയായി. എന്നാല്‍, കുതന്ത്രത്തിലൂടെ,പല സ്ഥലങ്ങളിലായി ചിതറിക്കിടന്ന ജൂതന്‍മാരെ അറബികള്‍ക്കിടയില്‍ അതിക്രമത്തിലൂടെ തിരുകിക്കയറ്റി മധ്യപൂര്‍വ്വദേശത്തെ അന്തമില്ലാത്ത ദുരിതക്കഴത്തിലാക്കൈയ പാശ്ചാത്യ -ജൂത നെറികേട്‌ ലോക ചരിത്രത്തില്‍ തന്നെ തുല്യതയില്ലാത്തതാണ്‍. അന്ന്‌ മുതല്‍ ഇന്ന്‌ വരെ ഫലസ്തീനിണ്റ്റെ മണ്ണില്‍ നിന്ന്‌ അതിണ്റ്റെ യഥാര്‍ത്ത അവകാശികളെ, അമേരിക്കയുടെയും, മറ്റ്‌ യൂറോപ്യന്‍ രാജ്യങ്ങളുടെയും, എന്തിനു, പലപ്പോഴും, യു എന്നിണ്റ്റെ പോലും ഒത്താശയോടെ കൊന്നൊടുക്കുകയും, അവരുടെ ഭവനങ്ങളില്‍ നിന്ന്‌ പുറത്താക്കി അത്‌ കൈവശപ്പെടുത്തുകയും ചെയ്യുമ്പോള്‍, അക്രമികളായ സയണിസ്റ്റ്കള്‍ക്കതിരെ മാനിഷാദ എന്ന്‌ പറയാന്‍ ആരുമില്ലാത്തത്‌ നിരാശജനകം തന്നെ.
ഇന്ന്‌ ലോകത്ത്‌ നിലനില്‍ക്കുന്ന മുസ്ളീം നാമധാരികളായ ഭീകരവാദികളെ സമ്മാനിക്കുന്നതില്‍ പാശ്ചാത്യരുടെ ഈ പ്രവര്‍ത്തനങ്ങള്‍ നല്‍കിയ സംഭാവനകള്‍ വളരെ വലുതാണെന്ന സത്യം നിഷ്പക്ഷമായി ചിന്തിക്കുന്ന പലരും വിളിച്ചു പറഞ്ഞിട്ടുണ്ടെങ്കിലും, അതെല്ലാം, ഉത്സവപ്പറമ്പിലെ കിളിനാദം പോലെ അലിഞ്ഞ്‌ പോകുന്നു. എന്നാല്‍ സ്വന്തം രാജ്യത്തിണ്റ്റെ സ്വാതന്ത്രത്തിന്നായുള്ള ഫലസ്തീനി സമരങ്ങളെ, മെഷീന്‍ ഗണ്ണും പാറ്റണ്‍ ടാങ്കുകളും കൊണ്ട്‌ നേരിടുകയും, പ്രതിരോധത്തിന്നായി കല്ലുപയോഗിക്കുമ്പോള്‍ അവരെ ഭീകരരാക്കി ചിത്രീകരിക്കുകയും ചെയ്യാന്‍ ഇസ്രായിലും അമേരിക്കയും കാണിക്കുന്ന ആവേശവും അതിനു റാന്‍ മൂളുന്ന പാശ്ചാത്യരും കയ്യൂക്കിണ്റ്റെ നിയമം നടപ്പാക്കുന്നതില്‍ ഒരേ സ്വരക്കാരാണ്‍. ഇപ്പോള്‍, അനീതിയുടെ അവസാനിക്കത്ത ആണികളിലൊന്നായി, ഫലസ്തീനിണ്റ്റെ യു എന്നിലെ അംഗ്ഗ്വത്തത്തിനായുള്ള പോരാട്ടവും നിശ്ശബ്ദമാക്കാനുള്ള അമേരിക്കയുടെയും, ഇസ്രായേലിണ്റ്റെയും കൊണ്ട്‌ പിടിച്ച ശ്രമങ്ങള്‍ ലോക ക്രമത്തിനും മനുഷ്യത്തത്തിനുമെതിരായ വെല്ലുവിളിയായി കാണേണ്ടതാണ്‍. ഫലസ്തീനിണ്റ്റെ മണ്ണില്‍ ഇന്ന്‌ വരെ ഇസ്രായേല്‍ നടപ്പിലാക്കി വരുന്ന നരമേധങ്ങള്‍ക്കും, മറ്റെല്ലാ നരനായാട്ടുകള്‍ക്കും എല്ലാഴ്പ്പോഴും, അമേരിക്കയും മറ്റ്‌ യൂറോപ്യന്‍ രാജ്യങ്ങളും, കൈയയച്ച്‌ സഹായിക്കുകയും,യു എന്‍ ഇവരുടെ ചട്ടുകമായി അധഃപതിച്ച്‌ കാഴ്ചക്കാരനാകുകയും ചെയ്യുമ്പോള്‍ ഇന്നത്തെ ലോകക്രമം മാറ്റിയെഴുതേണ്ടതിണ്റ്റെ ആവശ്യകത ലോകജനതക്ക്‌ ഇനിയും ബോധ്യമാവാത്തത്‌ ആശ്ചര്യകരം തന്നെ.
ഇപ്പോള്‍ ചിലകോണുകളില്‍ നിന്നുയരുന്ന, യു എന്‍ പരിഷ്കരണ വാദം ശക്തിപ്പെടുകയും, തദ്വാരാ രാജ്യങ്ങള്‍ തമ്മില്‍ ജനാധിപത്യ നടപടിക്രമങ്ങള്‍ക്കായുള്ള ശക്തമായ നിര്‍ദ്ദേശങ്ങള്‍ നിലവില്‍ വരുകയും, അങ്ങിനെ തീര്‍ത്തും സന്തുലിതമായ അവസ്ഥ യു എന്‍ കൈവരിക്കുകയും ചെയ്യാതെ ഇതിന്നൊന്നും ഒരിക്കലും പരിഹാരം സാധ്യമല്ല തന്നെ. അത്തരമൊരു നാളെയ്ക്കായ്‌ ശുഭപ്രതീക്ഷയോടെ കാത്തിരിക്കാം, ഒപ്പം, നിത്യേനയെന്നോണം പൊലിഞ്ഞ്‌ തീരുന്ന കുരുന്നുകളടക്കമുള്ള ഫലസ്തീനിലെയും മറ്റ്‌ മര്‍ദ്ദിത പ്രദേശങ്ങളിലെയും നിസ്സഹായവര്‍ക്കായി പ്രാര്‍ഥിക്കാം.

No comments:

Post a Comment