Friday, August 24, 2012

"ജനാധിപത്യം" കൈമുതലാക്കിയവര്‍






ലോകത്തിലെ എറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ സത്യത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പല പ്രവണതകളും ജനാധിപത്യത്തെ അറുകൊലചെയ്യും വിധമാണു. സാംസ്കാരിക മായും വിദ്യാഭ്യാസപരമായും ഇന്ത്യയിലെ മറ്റ്‌ സൊസ്ഥാനങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ കുറെക്കാലമായി സാധാരണക്കാര്‍ കാണുകയും അനുഭവിക്കന്‍ വിധിക്കപ്പെടുകയും ചെയ്ത നിരവധികാര്യങ്ങള്‍ ചേര്‍ത്ത്‌ നോക്കിയാല്‍ സ്വാഭാവികമായും സജീവ കക്ഷിരാഷ്ട്രീയത്തില്‍പ്പെടാത്ത ആരും രാഷ്ട്രീയം മടുത്ത്‌ അരാഷ്ട്രീയക്കരനാകുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. കാലാകാലങ്ങളില്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ നടത്തുന്ന വിവിധ സമരങ്ങളുടെ ഭാഗമായി, പൊതുമുതല്‍ നശിപ്പിക്കല്‍, ദ്ര്‍ശ്യമാധ്യമങ്ങളിലൂടെ അടുത്തകാലം തൊട്ട്‌ നേരിട്ട്‌ കാണുന്നവരാണു നാം. എന്ത്‌ ന്യായീകരണമാണു രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക്‌ ഇതിനു കാരണമായി പറയാനുള്ളത്‌?. ഒരോസമരത്തിണ്റ്റെയും പര്യവസാനം കോടിക്കണക്കിനു പൊതുമുതല്‍ നശീകരണത്തില്‍ കലാശിക്കുമ്പോള്‍, അതിനെതിരെ നടപടിയെടുക്കാനോ, പ്രസ്തുത നഷ്ടം വസൂല്‍ ചെയ്യാനോ, കോടതികള്‍ക്ക്‌ പോലും സാധിക്കാത്തത്ര ദുസ്സഹമാണു കാര്യങ്ങള്‍. സ്വന്തം ഉന്നതിയും കാര്യലാഭവും മാത്രം ലക്ഷ്യമാക്കി, ഇടത്‌ വലത്‌ ഹിന്ദുത്വ കക്ഷികളില്ലാം നേത്ര്‍നിരയിലെത്തിപ്പെട്ട ബഹുഭൂരിപക്ഷം പ്രജാദ്രോഹികളായ നേതാക്കളെ പിടിച്ച്കെട്ടാന്‍ പൊതുജനങ്ങള്‍ തയ്യാറാവാത്തിടത്തോളം ഇത്‌ അഭംഗുരം തുടരുകതന്നെ ചെയ്യും. ഒപ്പം കോടതികളുടെ അതിശക്തമായ ഇടപെടലുകള്‍കൂടി ഇക്കാര്യത്തില്‍ ആവശ്യമാണു. എതെങ്കിലും നാലാളുടെ പിന്‍ബലമുണ്ടെങ്കിലോ, ഈര്‍ക്കിലിപാര്‍ട്ടിയുടെ ലേബലിലോ, യാതൊരു ന്യായീകരണവുമില്ലാതെ തികച്ചും സ്വാര്‍ത്ഥതാല്‍പര്യത്തിനും അണികളുടെ അംഗസംഘ്യവര്‍ദ്ധിപ്പിക്കാനും വേണ്ടി ജനജീവിതം സ്തംഭിപ്പിക്കാനും, പൊതുമുതല്‍ നശിപ്പിക്കാനും ഇവര്‍ക്കാരാണു അനുവാദം നല്‍കിയത്‌?. സമൂഹത്തോട്‌ ഒട്ടും ഉത്തരവാദിത്തമില്ലാത്ത ഇന്നത്തെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളെയും ബഹിഷ്കരിച്ച്‌, മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്‌ തികച്ചും രാഷ്ട്രനന്‍മക്കായ്‌ പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളവരുടെ കൂട്ടായ്മ ഉയര്‍ന്ന്‌ വരേണ്ടിയിരിക്കുന്നു. നിയമസഭയില്‍ ഇന്ന്‌ നടന്ന കോലാഹലങ്ങള്‍, ഇതിണ്റ്റെ മറ്റൊരുദാഹരണമാണു. നിയമസഭയില്‍ പ്രതിഷേധിക്കുന്നതിനെയല്ല, മറിച്ച്‌, ഉദാത്തജനാധിപത്യത്തിണ്റ്റെ അരങ്ങായിമാറേണ്ട നിയമനിര്‍മാണസഭയില്‍ പോലും ആത്മസംയമനത്തോടേ പ്രശ്നങ്ങളിടപെട്ട്‌ ജനനന്‍മക്കായി പ്രവര്‍ത്തിക്കുന്നതിന്‍ പകരം, തരം താണ കവലരാഷ്ട്രീയം കളിക്കാനിവര്‍ക്കെങ്ങിനെ കഴിയുന്നു എന്നു ചോദിക്കുന്നില്ല. കാരണം, വിനീത കോട്ടായിയോടും, നിര്‍മ്മല്‍ മാധവിനോടുമുള്ള തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിണ്റ്റെ അതിക്രൂരമായ നിലപാടുകള്‍ മനസ്സാക്ഷിയുള്ളവര്‍ക്കാര്‍ക്കും തെല്ലും ന്യായീകരിക്കാനാവത്തത നടപടികളായിരുന്നു. അക്രമിക്കപ്പെട്ട ഇരക്ക്‌ അതിജീവനത്തിനുള്ള അവകാശം പോലും വകവെച്ച്കൊടുക്കാതെ, എന്ത്‌ സമത്വവും, മര്‍ദ്ദിതണ്റ്റെ മോചനവുമാണു ഇവരുദ്ദേശിക്കുന്നത്‌?. കുറച്ചെങ്കിലും പക്വമതികളായിരിക്കുണം കുറഞ്ഞപക്ഷം നിയമസഭയിലെങ്കിലും എത്തിക്കേണ്ടതെന്ന്‌ സിപിഎംനെ ഒാര്‍മിപ്പിക്കാന്‍, ഗുണ്ടാരാഷ്ട്രീയശൈലി സ്വീകരിക്കാത്തവര്‍ വിരളവും, ഉള്ളവര്‍തന്നെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ചെയ്തതിനാല്‍ പൊതുസമൂഹം ഇടപെടേണ്ടിയിരിക്കുന്നു. വായില്‍ വരുന്നത്‌ കോതക്ക്‌ പാട്ടെന്നപോലെ ചാളപ്രസംഗത്തില്‍ ജഡ്ജിയെ ശുംഭനെന്ന്‌ വിളിക്കുകയും, നിയമനടപടി ഭയന്ന്‌, ശോഭിക്കുന്ന ജഡ്ജ്‌ എന്നയര്‍ത്ഥത്തിലാണെന്ന്‌ "സംസ്കൃത പണ്ഡിതനെ കൊണ്ട്‌ പറയിച്ചതിലൂടെ, ചര്‍ദ്ദിലു വിഴുങ്ങി ശിക്ഷാനടപടികളില്‍ നിന്ന്‌ രക്ഷപ്പെടാമെങ്കിലും, പൊതുജനങ്ങള്‍, സ്വന്തം പാര്‍ട്ടിയനുയായികളെപ്പോലെ വിഡ്ഡികളാണെന്ന്‌ കരുതുന്നത്‌ വങ്കത്തരമാണു. അല്ലാത്ത പക്ഷം, ടിയാണ്റ്റെ പ്രസംഗത്തിലെ "ശുംഭ"നു പകരം ശോഭിക്കുന്നവനെന്ന്‌ പരിഭാഷപ്പെടുത്തി, അതിണ്റ്റെ അര്‍ത്ഥം കേരളീയര്‍ക്ക്‌ മനസ്സിലാക്കിക്കൊടുക്കാന്‍ സംസ്കൃത പണ്ഡിതരെ ഇനിയുമേറെ ഇറക്കുമതി ചെയ്യേണ്ടി വന്നേക്കാം. എതായാലും അനുയായികള്‍ക്കൊത്ത നേതാക്കള്‍ തന്നെ.

No comments:

Post a Comment