തല്‍ബീസ് ഇബ്ലീസ്
ബഹുമാന്യ
സഹോദരന്‍ CT ബഷീര്‍ സാഹിബ് എനിക്ക് ഒരു മറുപടിയായി എന്തൊക്കെയോ വലിച്ചു വാരി എഴുതി
എന്നല്ലാതെ, ഒരു ഞാന്‍ ഉന്നയിച്ച
അക്കമിട്ട ഒരു ചോദ്യത്തിന് പോലും ഉത്തരം നല്‍കാനോ, അത് സത്യമല്ല എന്ന് തെളിയിക്കാനോ ശ്രമിക്കാത്തത് അതൊന്നും അദ്ദേഹത്തെ
പോലുള്ളവരെ സംബന്ധിച്ചേടത്തോളം ഒരു വിഷയമല്ല എന്നത് കൊണ്ടാണ് എന്ന്
മനസ്സിലാക്കുന്നു. സ്വലാഹിയുടെയോ
നദുവിയുടെ യോ 'പുതിയ വെളിപ്പെടുത്തലുകളോട്' എങ്ങിനെ പ്രതികരിക്കണം എന്നതിന്‍റെ
മുജാഹിദുകള്‍ പ്രാവര്‍ത്തികമാക്കിയ ഇസ്ലാമികമായ നിലപാടാണ്, ബഷീര്‍ സാഹിബ് തെറ്റിദ്ധരിച്ച, എങ്ങിനെ പ്രതികരിക്കണം എന്ന് അറിയാതെ നില്‍കുന്നു എന്നത്. മര്‍ഹൂം ഉമര്‍ മൌലവി പറഞ്ഞ പോലെ, മുജാഹിദു കള്‍ക്ക്, പറയുന്ന ആളിന്‍റെ വലിപ്പമല്ല, മറിച്ചു, പറയുന്ന
വിഷയത്തിന്‍റെ പ്രാമാണികത ആണ് വിഷയം. സ്വലാഹി ഉന്നയിച്ച പല വിഷയങ്ങളും, ഹിസ്ബിയത്, വലാഉ ബാറാഉ,
സംഉം ത്വാഅത്തും, തുടങ്ങി ബഹു ഭൂരി പക്ഷം വിഷയത്തിലും ഒരു മുജാഹിദിനും എതിര്‍
അഭിപ്രായം ഇല്ല എന്നത് കൊണ്ട് തന്നെയാണ്, അതിനെ ഖണ്ഡിച്ചുള്ള പ്രതികരണം താങ്കള്‍ക്കോ മറ്റോ കാണാന്‍ കഴിയാത്തത്. ഒന്ന് കൂടി വിശദീകരിച്ചാല്‍, സംഘടനക്കു അമിത പ്രാധാന്യം കൊടുക്കുകയോ, ഒരു പാര്‍ടി എന്ന നിലക്ക് ഒരു സംഘടന
ഉണ്ടാക്കുകയോ, പാര്‍ടിയില്‍
ഇല്ലാത്തവരെ ശത്രുക്കളായി ഗണിക്കുകയോ, സംഘടനയില്‍ ഉള്ളവര്‍ ചെയ്യുന്ന തെറ്റിനെയോ , ആദര്‍ശ വ്യെതിയാനത്തെയോ
ന്യായീകരിക്കുവാനോ (ഹിസ്ബിയത്),
നമ്മുടെ പാര്‍ടിയില്‍ പെട്ടു എന്ന ഒറ്റ ക്കാരണം കൊണ്ട്, ഖുര്‍ആനും സുന്നത്തും ശരിയായി പിന്‍പറ്റിയില്ലെങ്കിലും അടുപ്പവും, നമ്മുടെ കക്ഷി അല്ല എന്നത് കൊണ്ട് മാത്രം, അഖീദയിലും മന്‍ഹജിലും ഒരു വെത്യാസവുമില്ല
എങ്കില്‍ പോലും അവനോടു ശത്രുതയോ,
ബന്ധ വിച്ചേദനയോ(വലാഉ ബാറാഉ) പാടില്ല എന്നും, മുസ്ലിം രാജ്യത്തെ ഭരണാധികാരിക്ക്
നല്‍കുന്ന നിര്‍ബന്ധമായ അനുസരണം (സംഉം ത്വാഅത്തും) സംഘടന നേതാവിന്നു പാടില്ല
എന്നും, ഇടക്കാലത്ത്, കോക്കസ്
ലംഘിചെങ്കിലും മുജാഹിദ് പ്രസ്ഥാനം അതിന്‍റെ തുടക്കം മുതല്‍ പാലിച്ചു പോരുന്നത്
തന്നെയാണ്.
അത്
പോലെ തന്നെ, വ്യെക്തി ജീവിതത്തില്‍
നമ്മള്‍ ഒരോരുത്തരും പാലിക്കേണ്ട മറ്റ് വിഷയങ്ങളായ, ദീനിന് വിരുദ്ധമായ ഒന്നും പാടില്ല, കളവു പ്രചരിപ്പിക്കാതിരിക്കുക, ധൂര്‍ത്ത് ഒഴിവാക്കുക,,
തുടങ്ങിയ വിഷയങ്ങളും പാലിക്കാന്‍ ഓരോ
മുസ്ലിമും ബാധ്യസ്ഥരാണ്.
പൊതു
മസ്ലഹ ത്തിനു വേണ്ടി ആയാല്‍ പോലും പിരിവു, വിരോധിക്കപ്പെട്ട യാചന ആണ് പ്രോഫ് കോണ്‍ പോലുള്ള, ഒരു വിഭാഗത്തെ പ്രത്യേകമായി തെരെഞ്ഞെടുത്തുള്ള ദഅവ പ്രവര്‍ത്തനങ്ങള്‍
ശരിയല്ല ഫോടോ വീഡിയോ എന്നിവ ഒഴിവാക്കേണ്ടതാണ് എന്നീ സ്വലാഹിയുടെ വീക്ഷണങ്ങളോട് ആണ്, പൂര്‍ണമായി യോജിക്കാന്‍ കൂട്ടായ്മക്ക്
പ്രയാസമുള്ളത്. അതിനു കാരണം അതിലെ, പൊതു മസ്ലാഹത്തിനു വേണ്ടി,
പ്രവാചകന്‍ തന്നെ മുന്നിട്ടിറങ്ങി സ്വഹാബാക്കളില്‍ നിന്ന് സ്വദക സംഭരിച്ച നിരവധി
സംഭവങ്ങളും, ആക്ഷേപിക്കപ്പെട്ട
യാചനകള്‍ വന്ന വിഷയങ്ങളൊക്കെ വൈയെക്തികമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള
വ്യെക്തികളുടെ യാചനയെ സംബന്ധിച്ച് ആണ് എന്നതും, സ്വലാഹിയുടെ, പിരിവു
സംബന്ധമായ വീക്ഷണം അല്ല, സത്യത്തോട്
കൂടുതല്‍ യോജിച്ചത് എന്ന തിരിച്ചറിവുമാണ്. അത് പോലെ, സ്വലാഹി പ്രോഫ്
കോണ്‍ എതിര്‍ക്കാന്‍ തെളിവാക്കിയ 'അബസ വതവല്ലാ...'എന്ന ആയത്തിലെ പ്രതിപാദ്യ വിഷയം, ഖുറൈശികള്‍ക്ക് ദീന്‍ പറഞ്ഞു കൊടുക്കുമ്പോള്‍ മത വിധി ചോദിച്ചെത്തിയ
അബ്ദുല്ലാഹി ഇബ്ന്‍ ഉമ്മി മക്തൂം (റ) യെ അവഗണിച്ച വിഷയത്തിലാണ്, അല്ലാതെ, അവര്‍ക്ക് പ്രത്യേകമായി ദഅവത്ത് നടത്തിയത് അല്ലാഹു വിമര്‍ശിച്ചിട്ടില്ല
എന്നതു ശ്രദ്ധേയമാണ്. പിന്നെ, ഫോടോ, ജീവനുള്ളവയുടെ ഫോട്ടോയും വീഡിയോയും ഒഴിവാക്കപ്പെടെണ്ടത് തന്നെയാണ്
എങ്കിലും, ദഅവ രംഗത്തെ
ആവശ്യങ്ങള്‍ക്ക് ഒഴിച്ച് കൂടാന്‍ പറ്റാത്ത അവസ്ഥയില്‍ ഉപയോഗിക്കാം എന്ന സലഫി
പണ്ഡിതന്‍മാരുടെ ഫത്‌വയാണ്, എതിരഭിപ്രായവും
പണ്ഡിതന്‍മാര്‍ക്കിടയിലുണ്ടെങ്കിലും അത്
അനുവദനീയമാണ് എന്ന് പറയുന്നവരുടെ തെളിവ്. അത് പോലെ നേതൃതം പണ്ഡിതന്‍മാര്‍
മാത്രം ആകണമെന്ന് സ്വലാഹി ശഠിക്കുമ്പോള്‍ അല്ലാഹുവിന്‍റെ ശരീഅത്തില്‍ അറിവും, ജനങ്ങളുടെ അവസ്ഥയെ കുറിച്ചുള്ള ബോധവും, ദഅവത്ത് നടത്തുന്ന വിഷയത്തില്‍ ബസ്വാറത്തു
മുള്ള പണ്ഡിതന്‍ അല്ലാത്തവര്‍ക്കും നേതൃത്വം ആകാം എന്ന ചില സലഫി പണ്ഡിതന്‍മാരുടെ
വീക്ഷണം കൂട്ടായ്മ മുഖ വിലക്കെടുക്കുന്നു. ഇതാണ് ഞങ്ങള്‍ ക്കിടയിലെ അഭിപ്രായ വെത്യാസമുള്ള വിഷയങ്ങള്‍,
അഖീദ
എന്നാല്‍ ഇസ്ലാമില്‍ വിശ്വസിക്കല്‍ നിര്‍ബന്ധമായ കാര്യങ്ങളില്‍ സംശയം കൂടാതെ
വിശ്വസിക്കലും, അടിയുറച്ചു നിന്ന്
അതിനെ സത്യപ്പെടുത്തലും ആണ്, അഥവാ ഈമാന്‍.
العقيدة بمعنى
الاعتقاد، فهي التصديق والجزم دون شك،. بمعنى ما يجب الاعتقاد به ...... أي الإيمان
ഇനി
മന്ഹജ് എന്നാല്‍ രീതി ശാസ്ത്രം,
മന്‍ഹജുസ്സലഫു എന്നാല്‍ ദീനീ വിഷയങ്ങള്‍, വിശിഷ്യാ
ഖുര്‍ആനും ഹദീസും, സലഫുകള്‍ മനസ്സിലാക്കിയ രീതി അനുസരിച്ച്
മനസ്സിലാക്കലും നടപ്പാക്കലും. സലഫുകള്‍ എന്നത് സ്വഹാബികള്‍ ആണ് മുഖ്യമായും
ഉദ്ദേശിക്കുന്നത് എങ്കിലും താബിഉകള്‍, തബഉതാബിഉകള്‍
എന്നിവരും വിശാലാര്‍ത്ഥത്തില്‍ ഇതിലുള്‍പ്പെടും എന്ന് പണ്ഡിതന്‍മാര്‍
വ്യെക്തമാക്കിയിട്ടുണ്ട്. അഹല്സുന്ന എന്നതിന്‍റെ താല്‍പര്യം തന്നെയാണ്
ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഇജ്തിഹാദ്
എന്ന് വെച്ചാല്‍ പ്രവാചകന്‍റെ, വ്യെക്തമായ നിര്‍ദ്ദേശങ്ങള്‍ ലഭ്യമല്ലാത്ത
വിഷയങ്ങളില്‍ ഖുര്‍ആനും ഹദീസും ഇജ്മാഉ, ഖിയാസ് എന്നീ പ്രമാണങ്ങള്‍ അടിസ്ഥാനമാക്കി, ആ വിഷയത്തില്‍ വിധി കണ്ടെത്തുക എന്നതാണ്. ഇതില്‍ പ്രവാചകന്‍റെ കാലത്ത്
ഉണ്ടായിട്ടില്ലാത്ത ഭൌതിക വിഷയങ്ങളില്‍ ഒരു മുസ്ലിം സ്വീകരിക്കേണ്ട വിഷയമാണ്
മുഖ്യമായി ഉള്‍പ്പെടുക. കാരണം
ദീനില്‍ ഇജ്തിഹാദ് നടത്തി ഒരു അമല്‍ സ്ഥിരപ്പെടുകയോ, ഒരു വിശ്വാസം ഉണ്ടാകുകയോ ഇല്ല. ഇത്തരം വിഷയങ്ങളില്‍ പ്രമാണങ്ങള്‍ നേരിട്ട് ബന്ധപ്പെടുന്നവയും, എന്നാല്‍ നേര്‍ക്ക് നേര്‍ ബന്ധപ്പെടാത്തവയും
ഉണ്ടാകാം. ഇത്തരം വിഷയങ്ങളില്‍ സലഫി
ഉലമാക്കളില്‍ ഒരേ വിഷയത്തില്‍ വെത്യേസ്ഥ വീക്ഷണം ഉള്ളവര്‍ ഉണ്ടാകാം. അതിനു കാരണം, ഒരാള്‍ മനസ്സിലാക്കിയ പ്രമാണം അഥവാ, ആ വിഷയത്തില്‍ ഒരു പണ്ഡിതന്‍ തെളിവ് പിടിച്ച പ്രമാണം, അതില്‍ തെളിവായി മറ്റൊരാള്‍ക്ക്
ബോധ്യപ്പെടാതിരിക്കാം. ഇത്തരം
ആധുനികമായ വ്യെക്തമായ പ്രമാണങ്ങള്‍ ഇല്ലാത്ത, എന്നാല്‍ സലഫി പണ്ഡിതന്‍മാര്‍ ഹുകുമു പറഞ്ഞ വിഷയങ്ങളില്‍, അവര്‍ക്ക് ബോധ്യപ്പെട്ട തെളിവുകളുടെ
അടിസ്ഥാനത്തില്‍ ഭിന്ന അഭിപ്രായം സ്വീകരിക്കുന്നവര്‍ അന്യോന്യം ഈ വിഷയത്തില്‍
വിശാല വീക്ഷണം കാണിക്കണം എന്നാണു സലഫി പണ്ഡിതരുടെ നിലപാട്. ഞങ്ങളെ സംബന്ധിച്ച്,
ഇത്തരം വ്യെക്തമായ നിര്‍ദ്ദേശം ഇല്ലാത്ത വിഷയങ്ങളില്‍, മന്‍ഹജുസ്സലഫു എന്നത്, എന്തായാലും ഏതെങ്കിലും സലഫി ഉലമാക്കള്‍
പറയുന്നതിലെ ഒരു അഭിപ്രായം മാത്രം ശരി എന്നതല്ല, മറിച്ചു, ഒരാളുടെ
പഠനത്തിനും മനനത്തിനും ശേഷം, ഒരേ
വിഷയത്തില്‍ സലഫി പണ്ഡിത രിലെ വ്യെത്യസ്ഥ വീക്ഷണങ്ങളില്‍ സത്യത്തോട് ഏറ്റവും
അടുത്ത് എന്ന് ബോധ്യപ്പെട്ടത് സ്വീകരിക്കുകയും, എന്നാല്‍ ഭിന്നാ ഭിപ്രായം വെച്ചു പുലര്‍ത്തുന്ന ആഖീദയില്‍ പിഴവ്
സംഭവിക്കാത്ത, സലഫി വീക്ഷണം
ഉള്ളവരുമായി മറ്റ് മേഖലകളില്‍ സഹകരിക്കുകയും ചെയ്യുക എന്നതാണ്.
എന്നാല്‍ ഒരിക്കലും ഖുര്‍ആന്‍, ഹദീസ് എന്നിവ സുവ്യെക്തമായി വന്ന വിഷയത്തില്‍, ജമാഅതുകാരും മടവൂരികളും, ഇപ്പോള്‍ നവ മടവൂരികളും സ്വീകരിക്കുന്ന പോലെ
വിട്ടു വീഴ്ച പാടില്ലതാനും.
ഇനി, ഉപരി സൂചിപ്പിക്കപ്പെട്ട അഭിപ്രായ വെത്യാസമുള്ള
വിഷയങ്ങളില്‍ ഏതാണ് ഇസ്ലാമിലെ അഖീദയുമായി ബന്ധപ്പെട്ടത് എന്ന് സഹോദരന്‍ ഒന്ന്
വിവരമുള്ള ആരോടെങ്കിലും ചോദിച്ചിട്ടായാലും പഠിക്കുകയും മനസ്സിലാകുകയും ചെയ്‌താല്‍, ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ എന്നതിന്‍റെ മുഖ്യ
കാര്യ ദര്‍ശിക്കു, ആഖീദയും
മന്‍ഹജും, ഇജ്തിഹാദീ മസ്അലകളും തമ്മിലെ വെത്യാസങ്ങള്‍, ചുക്കും ചുണ്ണാമ്പും പോലെ വേര്‍തിരിച്ചു
മനസ്സിലാക്കാന്‍ എങ്കിലും ഉപകരിച്ചേക്കാം. മാത്രമല്ല, ഇപ്പോള്‍
അപ്പുറത്ത് നിലയുറപ്പിച്ചിട്ടുള്ള,
കെ വി, ബാഖവി, പ്രൊഫസര്‍ അബ്ദു, നീഅമതുല്ലാഹ്, അബ്ദുറഹിമാന്‍ ഇരിവേറ്റി, ഇബ്രാഹിം മൌലവി, എം എം അക്ബര്‍, നാസര്‍
സുല്ലമി, ഹനീഫ് സുല്ലമി, ഡോക്ടര്‍ കുഞ്ഞി, തുടങ്ങി എ പി വരെ നീണ്ടേക്കാവുന്ന, അല്ലാഹുവിന്‍റെ പ്രവാചകനില്‍ നിന്ന്
സ്ഥിരപ്പെട്ട ഹദീസുകള്‍ നിഷേധിക്കുകയോ, പുച്ചിക്കുകയോ, ചെയ്യുന്ന, ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്ന, അല്ലാഹു അല്ലാത്തവര്‍ ദുആ കേള്‍ക്കും, പിശാചു മനസ്സിലെ ഗൈബ് അറിയും, ഇയ്യാക്ക നസ്ഥഈനിലെ ഇസ്തിആനത് മനുഷ്യരോടും
പറ്റും എന്നൊക്കെ ഉള്ള വികലമായ വിശ്വാസ വ്യെതിയാനം ആണ് ആഖീദയില്‍ പറ്റുന്ന പിഴവ്
എന്ന് തിരിച്ചറിയാനും, അതില്‍ നിന്ന് പിന്‍മാറാനും ഉപകരിച്ചേക്കാം...അല്ലാഹു സഹായിക്കട്ടെ...ആമീന്‍...
പിന്നെ
ഷെയ്ഖ് ഇബ്ന്‍ ബാസിന്‍റെയും ഉതൈമീന്‍റെയും ശിഷ്യനായ, ഹൈഅയില്‍ (ഹൈഅത് അമ്രും
ബില്‍ മ അറൂഫ് വനന്‍ഹൈ അനില്‍ മുന്‍കര്‍ ) ജോലി ചെയ്തിരുന്ന ഒരാളുടെ കീഴില്‍ 3 - 4 വര്‍ഷം ഉണ്ടായിരുന്ന ഒരെളിയ ആളാണ് ഈ ഞാനും. അത് കൊണ്ട്, കതബഹു അബ്ദു
റഹ്മാന്‍ എന്ന് അഴിഞ്ഞിലത്ത് വെച്ചു, അബ്ദു റഹിമാന്‍ സലഫി എടുത്ത നമ്പര്‍ തല്‍ക്കാലം ഇവിടെ വേണ്ട. ഒരു പള്ളിയില്‍ ഇമാം ആയ അദ്ദേഹം, അദ്ദേഹവുമായി
വര്‍ഷങ്ങളോളം അടുത്ത് പരിചയമുള്ള ഉസാമക്ക് നല്‍കിയ പരിഗണനയോ, അറബി ഭാഷയില്‍ സുഹൈലിനേക്കാള്‍
പരിജ്ഞാനമുള്ളതോ, ഉസാമക്ക് തന്‍റെ ഭാഗം ദുര്‍വ്യാഖ്യാനിക്കാന്‍ അവസരം നല്‍കി
എന്നല്ലാതെ, 'അഹ്ലുല്‍ ഇല്‍മില്‍ (വിജ്ഞാന മുള്ളവര്‍ ) ആരും
ഇതില്‍ ശിര്‍ക്ക് ഉണ്ട് എന്ന് പറഞ്ഞിട്ടില്ല എന്ന ഇഹ്യാഉത്തുറാസ് എഴുതി
അയച്ചതിനും, ഹാജറുള്ള ജിന്നുകളോട് നടത്തുന്ന ഏതു സഹായാഭ്യര്‍ത്ഥനയും
ശിര്‍ക്കാണെന്നു പറഞ്ഞതാര് എന്ന ചോദ്യത്തിനും മറുപടിയാകില്ലല്ലോ ? 3 0 0 വര്‍ഷം മുന്‍പ് ശൈഖ് മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബു (റ), 4 0 വര്‍ഷം മുന്‍പ് ഉമര്‍ മൌലവി (റ) എന്നിവര്‍ കാണാത്ത,
ശിര്‍ക്ക്, താങ്കള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞുവെങ്കില്‍ ഉമര്‍ മൌലവിയുടെ പാത
പിന്‍പറ്റി, അദ്ദേഹം, മുന്‍പ് മുജാഹിദുകളെക്കാള്‍ സൗദി പരിഗണന
നല്‍കിയിരുന്ന, ജമാഅതുകാരുടെ
ശിര്‍ക്കിന്‍റെ പുതിയ വ്യാഖ്യാനത്തിലെ പിഴവ് ബോധ്യപ്പെടുത്തിയ പോലെ, സൌദിയിലെ ഹൈഅതുല്‍ കിബാറിലെ പണ്ഡിതന്‍
മാര്‍ക്ക്, ഇബ്ന്‍ അബ്ദില്‍ വഹാബ്
(റ) അടക്കം പറ്റിയ പിഴവ്
ചൂണ്ടിക്കാട്ടി, ഒരു പ്രബന്ധം
കൊടുക്കുക. തെളിവായി, 2012 ലെ കെ എന്‍ എം സര്‍ക്കുലര്‍ നമ്പറും ചേര്‍ക്കുക. കാരണം, കേരളത്തിലെ
മുജാഹിദുകളെ മാത്രമല്ലല്ലോ,
നരകത്തില്‍ നിന്ന് രക്ഷിക്കേണ്ടത്?. അല്ലാതെ, ഇഹ്യാഉത്തുറാസിന്, നാട്ടിലും വിദേശത്തുമുള്ള ദ അവ മുടക്കികള്‍ ഒന്നിച്ചു
പോയി കൊടുത്ത, 80 പേജുള്ള ഫിത്നക്കടലാസ് പോലെ, ഇങ്ങനെ മെയിലിലും ഇറച്ചി തീറ്റി തുടരണോ?
പിന്നെ, ഫൈസല്‍ മൌലവി അന്‍ ആം 128ആം ആയതു ദുര്‍വ്യാഖ്യാനിച്ചു എന്ന് അബ്ദു റഹിമാന്‍ സലഫി പറഞ്ഞപ്പോളാണ് അത്
തെളിയിക്കാന്‍ മൌലവി വെല്ലു വിളിച്ചതും, ഒരാവേശത്തില്‍ സലഫി അത് ഏറ്റെടുത്തതും. തുടര്‍ന്ന് ഇക്കാലം വരെ പല കോലത്തില്‍ പല വേദികളില്‍ വീമ്പടിച്ചു
എങ്കിലും, നേര്‍ക്ക് നേര്‍ വരാന്‍
ധൈര്യം കാട്ടിയിരുന്നില്ല, അപ്പോള്‍
ഒഴിഞ്ഞു മാറുന്നതിനു വേണ്ടിയാണ്,
സ്വലാഹിയെയും, സലഫിയെയും, പി എന്നിനെയുമൊക്കെ ഇടയ്ക്കു വേണം എന്ന
നിബന്ധനകള്‍ വെച്ചത്. പക്ഷെ, പത്തപ്പിരിയത്തു, നിങ്ങളിലെ എ പി ടീം പാരവെച്ചപ്പോള്‍ ഗത്യന്തരമില്ലാതെ അബ്ദു റഹിമാന്‍
സലഫി കുടുങ്ങുകയും, അന്ന് വരെ
നിങ്ങള്‍ നിഷേധിച്ച പലതും ആ സംവാദത്തില്‍ അംഗീകരി ക്കുകയും ചെയ്തു എന്നത്
മുജാഹിദുകളുടെ, സത്യത്തിന്‍റെ
വിജയമാണ്.
ഫൈസല്‍
മൗലവി അന്‍ആം 128-ആം ആയത്ത്
ദുര്‍വ്യാഖ്യാനിച്ചു എന്ന് പറഞ്ഞ AR.സലഫിയുടെ കൂടെ പത്തപ്പിരിയം സംവാദത്തില്‍
പങ്കെടുക്കുകയും, സംവാദത്തില്‍ പറയേണ്ട കാര്യങ്ങള്‍ അദ്ദേഹത്തിന്റെ
തൊട്ടടുത്ത് ഇരുന്ന് ചര്‍ച്ച ചെയ്യുകയും ചെയ്ത പണ്ഡിതനാണല്ലോ ഹനീഫ് കായക്കൊടി. AR.സലഫിയുടെ നിര്‍ദ്ദേശപ്രകാരം ഹനീഫ് കായക്കൊടി എഴുതി KJU-വിന് 2012 ജനുവരിയില്‍ സമര്‍പ്പിച്ച പ്രബന്ധത്തില്‍, ജിന്നുകളോടുള്ള സഹായം ആവശ്യപ്പെടലില്‍ ശിര്‍ക്കായതും, ശിര്‍ക്കാവാത്ത വസീലത്ത് ശിര്‍ക്കായതുമുണ്ട് എന്നതിന് തെളിവായി
സുഖമെടുക്കലിനെക്കുറിച്ചുള്ള അന്‍ആം 128-ആം ആയത്ത്
ഉദ്ധരിച്ചിട്ടുണ്ട് (പേജ്18). ഇത് പരിശോധിച്ച AR.സലഫിയോ, മറ്റ് മുതിര്‍ന്ന KJU പണ്ഡിതരോ
അന്‍ആം 128-ആം ആയത്ത് ഹനീഫ് കായക്കൊടി ദുര്‍വ്യാഖ്യാനിച്ച് ശിര്‍ക്കിന്
തെളിവുണ്ടാക്കി എന്ന് ഇത് വരേയും പറഞ്ഞിട്ടില്ല. ഇക്കാര്യം ഫൈസല്‍ മൗലവി
സംവാദത്തില്‍ പറഞ്ഞപ്പോള്‍ AR.സലഫി അതിനെ നിഷേധിക്കാന്‍ തയ്യാറായതുമില്ല. അത്
പോലെ തന്നെ, സൗദി അറേബ്യയിലെ പ്രസിദ്ധ സലഫി പണ്ഡിതനും ഔഖാഫ് മന്ത്രിയുമായ
ശൈഖ് സ്വാലിഹ് ആലു ശൈഖും ഇതേ ആശയം,അഥവാ ഇസ്‌തിംതാഇന്റെ (സുഖമെടുക്കലിന്റെ)
പ്രസ്തുത ആയത്ത് ഈസ്‌തിആനക്ക് (സഹായ തേട്ടത്തിന്)തെളിവാക്കിയിട്ടുണ്ട് എന്നും
ഫൈസല്‍ മൗലവിയുടെ മുമ്പില്‍ സമ്മതിക്കാന്‍ എ.ആര്‍.സലഫി സംവാദത്തില്‍
നിര്‍ബന്ധിതനായി (അല്‍ഹംദു ലില്ലാഹ്. ചുരുക്കത്തില്‍, ഹനീഫ്
കായക്കൊടി എഴുതിയ, AR.സലഫി അംഗീകരിച്ച, ശൈഖ് സ്വാലിഹ് ആലു ശൈഖ് എഴുതിയ
ഒരു ആശയം, ഫൈസല്‍ മൗലവി കോഴിച്ചെന സംവാദത്തില്‍ ആവര്‍ത്തിച്ചാല്‍
അതെങ്ങിനയാണ് ക്വുര്‍ആന്‍ ദുര്‍വ്യാഖ്യാനം ആകുന്നത്, അതെങ്ങിനയാണ് ലോകത്തിന്ന് വരെ ആരും
കൊടുക്കാത്ത തെറ്റായ വിശദീകരണമാകുന്നത്. പത്തപ്പിരിയം സംവാദത്തില്‍ AR.സലഫി
നടത്തിയ ക്രൂരമായ ഈ തട്ടിപ്പ് മുജാഹിദുകള്‍ കയ്യോടെ പിടികൂടുക തന്നെ ചെയ്തു.
"ജിന്ന് അഭൌതിക സൃഷ്ടിയാണെങ്കില്‍, അന്‍ആംമിലെ 128-ആം ആയത്തില്‍
വിശദീകരിച്ചത് പോലെ, മനുഷ്യനും ജിന്നും തമ്മില്‍ പരസ്പരം സുഖമെടുക്കുന്നത്
എങ്ങിനെ? എന്ന് മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ച് ചോദിച്ചപ്പോഴും, താന്‍
കണ്ടെത്തിയ തൗഹീദ് 2012.ന്റെ അടിത്തറ തകരുമെന്ന് അറിയാമായിരുന്ന ബഹു: KJU സെക്രട്ടറി ഉത്തരം പറയാതെ
മുങ്ങിയത് മന:പൂര്‍വമല്ലേ ?
ഇതിനെല്ലാം പുറമേ, വസീലത്ത്
ശിര്‍ക്ക് എന്നതിനെ പരിഹസിച്ചവര്‍,
മുസ്ലിം ജിന്ന് കാഫിര്‍ ജിന്ന് എന്ന് എങ്ങിനെ മനസ്സിലാകും എന്ന് ചോദിച്ചവര്‍ തന്നെ, പുതിയ വിചിന്തനത്തില്‍ പത്തപ്പിരിയത്, അബ്ദു റഹിമാന്‍ സലഫി, ഇസ്തിം ത്താഇല്‍ ഇസ്തിആനത് (സഹായ തേട്ടം) പെടും, ഇസ്തി ആനത്തില്‍
വസീലത്ത് ശിര്‍ക്ക് പെടും എന്നൊക്കെ സമ്മതിച്ച ജാള്യത മറക്കാന്‍ പാടു പെടവേ, വാസീലത്ത് ശിര്‍ക്കിന് ഉദാഹരണവും കൊടുത്തു
അങ്ങിനെ വസീലത്ത് ശിര്‍ക്ക് ഉണ്ട് എന്ന് സമ്മതിക്കുകയും, ആ ആയത്തില്‍ പറഞ്ഞത് കാഫിര്‍
ജിന്നിനെ കുറിച്ചാണ് എന്നു തട്ടി വിട്ട് തൌബ ലേഖനം പോലെ ഇറക്കേണ്ടി വന്നു..അല്‍ ഹംദ് ലില്ലാഹ്....
ഇത്രയും വ്യെക്തമായ ഒരു വിഷയത്തില്‍ ഇനി സംവാദം
നടത്തി സമയം കളയാന്‍ ജിന്നൂമായി ശിര്‍ക്കല്ലാത്ത സഹായ തേട്ടം ചെയ്യുന്നതില്‍
അപാകതയില്ല എന്ന വാദമുള്ളവര്‍ മുജാഹിദുകളില്‍ ഇല്ല. അത് കൊണ്ട്,
ആയിരങ്ങള്‍ക്ക് തൌഹീദിന്‍റെ വെള്ളി വെളിച്ചം എത്തിക്കാന്‍ പാടു പെടുന്ന ഹുസൈന്‍
സലഫിയെയും, മുജാഹിദുകളെയും വെറുതെ
വിടുക. കഴിയുമെങ്കില്‍, വെറുമൊരു നാടനായ ഞാന്‍ ഉന്നയിച്ച 12 ചോദ്യങ്ങളില്‍, സി ഡി ടവര്‍ പോള്ളുന്നെങ്കില്‍ അത് ഒഴിച്ച് ബാക്കിയുള്ള 11 ചോദ്യങ്ങള്‍ക്ക് ഒരു ഉത്തരം തയ്യാറാക്കി, അയക്കുക. അതിനു നാട്ടില്‍ ബാക്കിയായ കെ ജെ യു, കെ എന്‍ എം അംഗങ്ങളെ മുഴുവന്‍
സഹായത്തിനു വിളിച്ചോളൂ. അതിനു പോലും
കഴിയാത്ത നിങ്ങള്‍ പണ്ഡിതന്‍മാരെ സംവാദത്തിനു വിളിക്കുന്നതില്‍ എന്ത് യുക്തിയാണ്
അടങ്ങിയത് എന്നെങ്കിലും ഒന്ന് വിശദീകരിക്കുക.
പക്ഷെ, സി ഡി ടവര്‍ കുംബകോണത്തെ ന്യായീകരിക്കാന്‍ 6 മാസം മാത്രമായ ജാമിഅ അല്‍ ഹിന്ദിന്‍റെ നടന്നു കൊണ്ടിരിക്കുന്ന
രജിസ്ത്രേഷന്‍ നടപടികള്‍ ഉദ്ധരിക്കാന്‍ മാത്രം ബുദ്ധി പരമായ അധമത്വം സംഭവിച്ചോ?. ജാമിഅ അല്‍ ഹിന്ദ് ഒരു വാണിജ്യ
അടിസ്ഥാനത്തില്‍ സി ഡി ടവറിനെ പോലെ,
3 ലക്ഷം രൂപയുടെ 200 ഷെയര്‍ വാങ്ങി, അതിലെ ലാഭം വീതിക്കാം,
ഓരോരുത്തര്‍ക്കും മുറി നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് ഉണ്ടാക്കുന്നതല്ല. അത് കൊണ്ടുദ്ദേശിക്കുന്നത്, ലോകത്തെ മറ്റ് ഇസ്ലാമിക സര്‍വ്വകലാശാലാ
നിലവാരത്തില്‍ കിടപിടിക്കുന്ന ഒരു വിജ്ഞാന കേന്ദ്രം ആണ്. അത് കൊണ്ട് തന്നെ, അവിടെ
ആരില്‍ നിന്നും ഇങ്ങനെ പങ്കാളികള്‍ ആക്കാം എന്ന് പറഞ്ഞു നിശ്ചിത സംഖ്യ
വാങ്ങിയിട്ടില്ല. മാത്രമല്ല, അതിന്‍റെ രാജിസ്ത്രെഷന്‍ നടപടികള്‍
പൂര്‍ണമായിട്ടുമില്ല. എന്നാല്‍ 10- 14 വര്‍ഷം മുന്‍പ് 3 ലക്ഷം ഷെയറിനു എന്ന് പറഞ്ഞു വാങ്ങുകയും, പിന്നീട്, ഡിബെന്‍ചേര്‍സ്
ആക്കി, ഇപ്പോള്‍ പഴയ 3 ലക്ഷം തിരിച്ചു നല്‍കുകയും ചെയ്യുന്നത്, ചമ്പല്‍ കൊള്ളക്കാരെ പോലും നാണിപ്പിക്കുന്ന
കൊള്ളയാണ്. ഇന്ന് കോടികള്‍
മൂല്യമുണ്ടാകേണ്ട ആ ഷെയറുകള്‍ വെറും 3 ലക്ഷം തിരികെ നല്‍കി പിരിച്ചയക്കുമ്പോള്‍ അത് വാങ്ങാന്‍
വിധിക്കപ്പെട്ടവന്‍റെ മനസ്സിലെ വിങ്ങല്‍ ഏതു രൂപത്തില്‍ തരിച്ചു വരുമെന്ന്
അല്ലാഹുവാണ് ഏറ്റവും അറിയുന്നവന്‍ എന്ന് മറക്കാതിരിക്കുക.
പിന്നെ മുബാറക് ബിന്‍ ഉമര്‍ ടി പി യോട് ക്ഷമാപണം നടത്തി എന്ന്
തട്ടിവിടുന്ന സഹോദരന്‍ മുബാറക് പറയുന്നത് കാണുക. '' കെ എന്‍ എം പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി എനിക്ക് ഫോണ്‍ ചെയ്തു എന്നതാണ് എന്റെ തുറന്ന കത്തിനുള്ള പ്രതികരണങ്ങളില്‍ ചൂണ്ടിക്കാണിക്കാനുള്ളവയില്‍ ആദ്യത്തേത്. ടി പിയാണെന്ന് പറഞ്ഞപ്പോള്‍ പ്രശ്‌നത്തെക്കുറിച്ച് കാര്യമായി എന്തെങ്കിലും പറയുമെന്ന് ഞാന്‍ കരുതി. അദ്ദേഹം കുറച്ച് വെറുപ്പ് പ്രകടിപ്പിച്ചു. പരിഭവം പറഞ്ഞു. ഞാന്‍ പറഞ്ഞത് ഇത്രമാത്രം: ”സേര്‍, ഞാനെഴുതിയതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ പറയുക, ഞാന്‍ തിരുത്തിക്കൊള്ളാം.” സംസാരം തുടര്‍ന്ന അദ്ദേഹത്തോട് ഞാന്‍ പറഞ്ഞത് വീണ്ടും എനിക്ക് ആവര്‍ത്തിക്കേണ്ടി വന്നു. ഇതിനോടദ്ദേഹം ഒന്നും പ്രതികരിക്കാതെ സംസാരം അവസാനിപ്പിക്കുകയായിരുന്നു''. - കൂടുതല്‍ വായിക്കുക : http://islahmonthly.com/articles/1054.html#sthash.WnU0wc3v.dpuf
പിന്നെ,
കെ എന്‍ എമിലെ പ്രശ്നങ്ങള്‍ക്ക് കാരണം
സക്കരിയ്യ സ്വലാഹിയെ പുറത്താക്കിയതാണ് എന്ന് ആരും പറഞ്ഞിട്ടില്ല, മറിച്ചു, കെ എന്‍ എമ്മിലെ ചിലരുടെ ഗൂഡോദ്ദേശം നടപ്പിലാക്കാന്‍ കണ്ടെത്തിയ
ഫോര്‍മുലയാണ്, യാ ഇബാദല്ലാഹ് എന്ന
ഹദീസില്‍ ശിര്‍ക്കുണ്ട് എന്ന് പ്രഖ്യാപിക്കുകയും, അത് അംഗീകരിക്കാത്ത വരെ പുറന്തള്ളു കയും ചെയ്യുക എന്ന തന്ത്രം. സ്വാഭാവികമായും, ഒരു അടിസ്ഥാനവുമില്ലാത്ത ഒരു വിശ്വാസം അടിച്ചേല്‍പിക്കാന്‍ വേണ്ടി
നടത്തിയ ശ്രമം അംഗീകരിക്കാത്ത സ്വലാഹി അടക്കമുള്ളവരെ ഒന്നൊന്നായി പുറത്താക്കി
എന്നല്ലാതെ, ഇവിടെ ആരും ആരുടെ
പിന്നാലെയും ജയ് വിളിച്ചു പോയിട്ടില്ല. സ്വലാഹിക്ക് വേണ്ടിയാണ് കെ എന്‍ എമ്മിനെ എതിര്‍ക്കുന്നത് എന്ന നിങ്ങളുടെ
ഒരു കളവിന്‍റെ അനിവാര്യമായ അന്ത്യം കൂടിയാണ്, പുതിയ വിവാദത്തിലൂടെ സ്വലാഹിയുടെ വീക്ഷണത്തിന് ഭിന്നമായ നിലപാട്
എടുത്തതിലൂടെ ഈ കൂട്ടായ്മ കാണിച്ചത്. സ്വലാഹി സ്വയം മാറി നില്‍ക്കാന്‍
തീരുമാനിച്ചു എന്നല്ലാതെ, സ്വലാഹിയെ
പുറത്താക്കേണ്ട, ഒരു ആവശ്യവും ഞങ്ങള്‍ക്കില്ല എന്നതിന്‍റെ തെളിവാണ്, ഒരല്‍പം അതിര് കവിഞ്ഞു പോലും അദ്ദേഹം
പ്രതികരിച്ചിട്ടും, ഒരു മുതിര്‍ന്ന
പണ്ഡിതന്‍റെ മനുഷ്യ സഹജമായ വീഴ്ചയും അഭിപ്രായ വെത്യാസ പ്രകടനത്തിനുള്ള
സ്വാതന്ത്ര്യവുമായി കണക്കാക്കി ഇപ്പോഴും സഹകരണ സാധ്യതകള്‍ അന്വേഷിക്കുന്നത്. ഇനി അദ്ദേഹം ഒരിക്കലും ഈ കൂട്ടായ്മയിലേക്ക്
വന്നില്ല എങ്കില്‍ പോലും,
സഹകരിക്കാവുന്ന ദഅവത്തിന്‍റെ മേഖലകളില്‍ പരമാവധി സഹകരിച്ചു, നമ്മില്‍ അര്‍പ്പിതമായ ദൌത്യ നിര്‍വഹണത്തിന്
ഊന്നല്‍ കൊടുത്തു, വഴി മുടക്കികളായ
ദഅവയുടെ, വിജ്ഞാനത്തി ന്‍റെ
ശത്രുക്കളെ അവഗണിക്കാന്‍ തന്നെയാണ് മുജാഹിദുകളുടെ തീരുമാനം.
അത്
കൊണ്ട്, തല്‍ക്കാലം വഴിമാറുക, ഞങ്ങള്‍ തിരക്കിലാണ്. ഈ 7, 8, 9 തിയ്യതികളില്‍ കേരളത്തിലെ പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി
പത്തനംതിട്ടയില്‍ വെച്ചു നടക്കുന്ന വളരെ സുപ്രധാനമായ ഒരു ദഅവ സംരംഭം. കേരളത്തിലെ വീട്ടില്‍ താമസിച്ചു പഠിക്കുന്ന
പാരലല്‍, ആര്‍ട്സ് , സയന്‍സ്
കോളേജുകളെ അപേക്ഷിച്ച്, വിദൂര
ദേശങ്ങളില്‍, നന്‍മ മാത്രം ആഗ്രഹിക്കുന്ന സ്വന്തം മാതാപിതാക്കളുടെ സ്നേഹ
ബന്ധനത്തില്‍ നിന്ന് അകലെ,
സര്‍വതന്ത്ര സ്വാതന്ത്ര്യത്തിന്‍റെ ജാലകപ്പടിയില്‍ ലഹരിയുടെയും, അശ്ലീല ആഭാസത്തിന്‍റെയും അനന്ത സാധ്യതകളുടെ
മോഹന വലയം തീര്‍ക്കുന്ന വിഹായസ്സിലേക്ക് മതി മറന്നു ഊളിയിടാന്‍ വെമ്പുന്ന
ആയിരങ്ങളെ, അവരുടെ അത്തരം
ആസ്വാദനത്തിന്‍റെയും അഭിരാമത്തിന്‍റെയും പ്രതിഫലനമായി, കുടുംബത്തിലും സമൂഹത്തിലും നാമ്പെടുക്കുന്ന എങ്ങലുകളില്‍ തുടങ്ങി
പലപ്പോഴും പൊട്ടി ത്തെറിയിലും പൊട്ടിക്കരച്ചിലിലും ഒതുങ്ങാതെ, നിത്യദു:ഖത്തിന്‍റെ കനത്ത നനഞ്ഞ മാറാപ്പുകള്‍ മാത്രം സ്നേഹിക്കുന്നവര്‍ക്ക്
നല്‍കുന്ന വലിയൊരു വിഭാഗം നമ്മെളെത്ര അവഗണിച്ചാലും ഒരു വെള്ളിയാന്‍ പോലെ
നമുക്കിടയില്‍ ഉണ്ട്. അതിലോരളവോളം
സ്വാന്തനമായി ഒരു പരിലാളനമായി ജനിപ്പിച്ച മാതാപിതാക്കള്‍ ക്കോ, പഠിപ്പിക്കുന്ന അധ്യാപകര്‍ക്കോ, കൂടെയുള്ള കൂട്ടുകാര്‍ക്കോ നല്‍കാനാവാത്ത ഒരു
പുനര്‍ജനി നല്‍കാന്‍ കഴിഞ്ഞ ഒട്ടേറെ അനുഭവങ്ങള്‍ ഈ പ്രോഫ് കോണ്‍ അടുത്ത്
വരുമ്പോള്‍ ഓര്‍ത്തെടുക്കുന്നവര്‍,
ആശ്വസിക്കുന്നവര്‍, മനസാ
വിദൂരങ്ങളില്‍ നിന്ന് പോലും,
തങ്ങള്‍ക്കു തിരികെ ലഭിച്ച ഇഷ്ട സന്താനത്തിന്‍റെ കൂട്ടുകാരന്‍റെ, സഹോദരന്‍റെ,
സഹോദരിയുടെ, നാവിലൂടെ ഒരു നിമിത്തമായി അവര്‍ക്ക് ലഭിച്ച, പ്രകാശത്തിന്‍റെ, സ്വയം
തിരിച്ചറിയലിന്‍റെ തീനാളം വീണ്ടും മറ്റ് അനേകം ജീവിത തുടിപ്പുകളെ സജീവമാക്കാന്‍, പ്രശോഭിതമാക്കാന്‍ കാരണമാവട്ടെ എന്ന
വിതുമ്പിപ്പോകുന്ന കണ്ടനാളത്തില്‍ നിന്ന് പാതി മുറിഞ്ഞ വാക്കുകളില്‍ കൂടി ഇതിന്‍റെ
അണിയറ പ്രവര്‍ത്തകരുടെ മൊബൈലിലേക്ക് പാതിരാവുകളില്‍ പോലും വന്നെത്തുന്ന
സന്ദേശങ്ങളില്‍ നിന്ന് ആവേശമുള്‍ക്കൊണ്ടത് കൊണ്ട് തന്നയാണ്, സ്വലാഹിയെ പോലുള്ള വലിയ പണ്ഡിതനില്‍ നിന്ന്
പോലും ഭിന്നാഭിപ്രായമുണ്ടായിട്ടും,
ഈ രംഗത്ത് സജീവമാകാന്‍, ആയിരങ്ങള്‍ക്ക് പ്രേരണയായത്.
അത് പക്ഷെ, സങ്കുചിത
താല്‍പര്യത്തിന്‍റെ പുറത്തു, തൌഹീദ്
പ്രചരിപ്പിക്കുന്ന മിമ്പറുകളും, സ്റ്റെജുകളും മുടക്കാന്‍ മണിക്കൂറുകളും ദിവസങ്ങളും
പോലീസ് സ്റ്റെഷനുകളും കോടതി വരാന്തകളും വിദേശ രാജ്യങ്ങളിലെ പണ്ഡിത സഭകളിലെ സ്വീകരണ
മുറികളിലും, നുണകള്‍ നെയ്തെടുത്തു
ഹംദും സ്വലാത്തും ചൊല്ലി അവതരിപ്പിച്ചു സാഡിസം കാണിക്കുന്ന 'ഖല്‍ബുന്‍ മയ്യിത്ത്'
എന്ന വിശേഷണത്തിന് അര്‍ഹരായ ഹൃദയത്തിന്‍റെ ഉടമകള്‍ക്ക് മനസ്സിലായി കൊള്ളണമെന്നില്ല. പക്ഷെ ഒരപേക്ഷയുണ്ട്, സഹോദരാ, നിങ്ങളുടെ ഒരു അണ
പോലും, ഒരു ചതുരശ്ര മീറ്റര്‍ സ്ഥലം പോലും കൈയ്യടക്കാന്‍ മുതിരാത്ത, ഈ കൂട്ടായ്മയുടെ, ഇതിലെ പണ്ഡിതരുടെ പിന്നാലെ നടന്നു, ദഅവത്തിനു തടസ്സമാകാതെ,
നിങ്ങള്‍ വിശ്വസിക്കുന്ന ആദര്‍ശം പ്രചരിപ്പിച്ചു ആളുകളെ ആകര്‍ഷിച്ചു കൂടെ?...നിങ്ങള്‍ മാന്യന്‍മാര്‍ ആണെങ്കില്‍?...