ഡോക്ടര്‍ സുള്‍ഫിയും നിലവിളക്കും
രണ്ടു
ദിവസമായി ചിലര്‍ നെറ്റിലൂടെയും വാട്ട് സപ്പിലൂടെയും ഡോക്ടര്‍ സുള്‍ഫിക്കര്‍, ശിര്‍ക്കായ
നിലവിളക്ക് കൊളുത്തിയതു ഇനി മേല്‍ ആരും പറഞ്ഞേക്കരുത്, അദ്ദേഹം തൌബ ചെയ്തതിനാല്‍ പറയുന്നവര്‍ മുഷ് രിക്കാകും എന്ന് ഉറപ്പിക്കല്‍
പ്രഖ്യാപനം നടത്തുന്നു.
സത്യത്തില്‍
അദ്ദേഹം ആത്മാര്‍ത്ഥമായി ആണ് തൌബ ചെയ്തു, ശഹാദത്ത് ചൊല്ലി മടങ്ങിയതെങ്കില്‍ അല്ലാഹു അത് സ്വീകരിക്കട്ടെ..ആമീന്‍. അദ്ദേഹത്തിനു തോന്നിയ പോലെ, ശിര്‍ക്കായ യോഗ ഉത്ഘാടനം ചെയ്ത ടി പി, മന:പൂര്‍വ്വം സിഹിറിന്‍റെ
യാഥാര്‍ത്ഥ്യം നിഷേധിക്കാന്‍ അല്‍ ബകറ കട്ടു മുറിച്ചു ഓതിയ കെ വി എന്നിവരും
ഇദ്ധെഹത്തിന്‍റെ പാത സ്വീകരിക്കുമെന്ന് നമുക്ക് ആശിക്കാം.
അത്
പോലെ തന്നെ, ഫാത്തിഹയിലെ അല്ലാഹു
വിനോട് മാത്രം ചോദിക്കേണ്ട സഹായ തേട്ടത്തില്‍ നിന്ന് മനുഷ്യനെ ഒഴിവാക്കിയ അക്ബര്‍
സാഹിബ്, അല്ലാഹു അല്ലാത്തവര്‍
ദുആയിലെ പദങ്ങള്‍ അല്ല, ദുആ തന്നെ
കേള്‍ക്കും, പിശാചു ഗൈബ് (മനസ്സിലെ രഹസ്യം) അറിയും എന്നൊക്കെ പറഞ്ഞ നാസര്‍ സുല്ലമി, ഹനീഫ് തുടങ്ങിയവരും ഇതൊരു മാതൃക ആക്കേണ്ടതാണ്.
കൂട്ടത്തില്‍,
വന്‍ പാപങ്ങളില്‍ എണ്ണിയ പലിശ സ്ഥാപനം ഉത്ഘാടനം ചെയ്ത ഉണ്ണീന്‍ കുട്ടി മൌലവി, ഹദീസ് നിഷേധികളും പുച്ചിക്കുന്ന വരുമായ കോക്കസ്
കെ എന്‍ എമ്മിലെ ഭൂരിഭാഗം അംഗങ്ങളും തങ്ങളുടെ ഇത്തരം കുഫിറില്‍ എത്തുന്ന
പ്രവര്‍ത്തനങ്ങള്‍ പൊതു ജനങ്ങളോട് തിരുത്തി ഖേദം പ്രകടിപ്പിച്ചു, സൃഷ്ടാവായ അല്ലാഹുവിലേക്ക് മടങ്ങിയാല്‍ ഏറെ
പൊറുക്കുന്ന നാഥന്‍ പൊറുത്തു കൊടുത്തേക്കാം..
സുള്‍ഫിയുടെ
ശിര്‍ക്ക് പരസ്യമായി ചൂണ്ടിക്കാട്ടും മുന്‍പ് ദ്വിദിന പരിപാടിയുടെ ഒന്നാം ദിവസം
തന്നെ, അദ്ദേഹത്തോട് ചെയ്ത
ശിര്‍ക്ക് അതിനു സാക്ഷികളായ സദസ്സിനു മുന്നില്‍ തന്നെ തിരുത്തിപ്പറയാന്‍ നമ്മുടെ
സഹോദരങ്ങള്‍ ഓര്‍മിപ്പിച്ചിട്ടും, അതവഗണിച്ചു,
സംഭവം പുറത്തായപ്പോള്‍ മറ്റൊരാളെ ക്ഷമാപണം നെറ്റില്‍ കൊടുക്കാന്‍ ഏല്‍പിച്ചത്,
എന്ത് കൊണ്ടാണ് എന്ന് അറിയില്ല എങ്കിലും, അദ്ദേഹം ഇപ്പോഴും ആ ശിര്‍ക്കില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു എന്ന് ആരും
പ്രച്ചരിപ്പിച്ചിട്ടില്ല.
പിന്നെ, കേവലം 3 ആം ക്ലാസില്‍ പഠിക്കുന്ന ഒരു മദ്രസ്സാ വിദ്യാര്‍ത്ഥിക്ക് പോലും അറിയാവുന്ന, കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ പോലും
ചെയ്യാത്ത ശിര്‍ക്ക് ചെയ്യാന്‍ 100 വര്‍ഷം
പൂര്‍ത്തിയായ, ഒരു തൌഹീദി
പ്രസ്ഥാനത്തിന്‍റെ സംസ്ഥാന സെക്രട്രറി തന്നെ തയ്യാറാവുന്നത്, കേവലം നിസാരമല്ല. അതും ഇല്ലാത്ത ശിര്‍ക്ക് മുവഹ്ഹിദുകളുടെ മേല്‍ ആരോപിക്കാന്‍ പരമ്പരയായി
വിചിന്തനത്തിന്‍റെ പേജുകള്‍ മലീമസമാക്കിയ
ഒരു ഭിഷഗ്വരനില്‍ നിന്ന് തന്നെ അതുണ്ടാകുമ്പോള്‍, നാളെ വരുന്ന തലമുറ ഈ
അപൂര്‍വ ചരിത്രം പഠിക്കുകയും,
അതില്‍ നിന്ന് പാഠം ഉള്‍കൊള്ളുകയും ചെയ്യണം എന്ന സദുദ്ദേശത്തോടെയാണ് ഇങ്ങനെ
ചെയ്യുന്നത്.
ശിര്‍ക്കില്ലാത്ത
ഒരു വിഭാഗത്തിന്‍റെ മേല്‍ ശിര്‍ക്ക് ആരോപിച്ചാല്‍ അത് ആരോപിതനില്‍ ഇല്ലെങ്കില്‍
ആരോപകനിലേക്ക് തിരിച്ചു വരുമെന്ന സത്യത്തിന്‍റെ പുലര്‍ച്ച യാണ് മേല്‍
വിവരിച്ചതില്‍ നിന്ന് എക്കാലത്തെയും മുവഹ്ഹിദുകള്‍ക്ക് പഠിക്കാനുള്ളത്. അത് പോലെ തന്നെ, അമുസ്ലിംകളുടെ കൂടെ ആയപ്പോള്‍, ഈ തനിച്ച ശിര്‍ക്ക് ചെയ്യാന്‍ മടികാണിക്കാത്തതിലൂടെ, ഒരാള്‍ അയാളുടെ
കൂട്ടുകാരന്‍റെ വിശ്വാസത്തിലാണ് എന്ന വചനവും എത്ര അര്‍ത്ഥവത്താണ് എന്നു
മനസ്സിലാക്കാന്‍ നാളെ വളര്‍ന്നു വരുന്ന, സര്‍ക്കുലര്‍ മാത്രം നോക്കി നിലപാട്
എടുക്കാത്ത മുജാഹിദ് സമൂഹത്തിനു കാരണമാകട്ടെ എന്ന് കൂടി ആശിക്കുന്നു.
മുന്‍പ്
ജാഹിലിയ്യത്തില്‍ ചെയ്ത ശിര്‍ക്കും അതിക്രമങ്ങളും സ്വഹാബികളുടെത് അടക്കം നമ്മള്‍ 1400 വര്‍ഷത്തിനിപ്പുറവും പഠിക്കുകയും
പഠിപ്പിക്കുകയും ചെയ്യുന്നത്,
അവരുടെ ആദ്യകാലത്തെ വിശ്വാസത്തിന്‍റെ
പോരായ്മകള്‍ മനസ്സിലാക്കാനും നമ്മുടെ നിലപാട് ശരിയാക്കാനുമാണ് എങ്കില്‍, തൌഹീദ് ഏറ്റു പറഞ്ഞ ശേഷം, അത് പ്രചരിപ്പിക്കേണ്ടവര്‍, തൌഹീദ് അടിയുറച്ചവരുടെ മേല്‍ അന്യായമായി
ശിര്‍ക്കാരോപിക്കുകയും, എന്നാല്‍
സ്വയം ശിര്‍ക്കന്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയും ചെയ്തിരുന്നു എന്ന് ഭാവി
തലമുറക്ക് മനസ്സിലായി, അത്തരം
അന്യായമായ ശിര്‍ക്കാരോപണം നടത്താതിരിക്കാനും, ഏതു സന്ദര്‍ഭത്തിലും സ്വന്തം ആദര്‍ശം
ഉയര്‍ത്തിപ്പിടിക്കാനും ഈ സംഭവം സഹായകമായേക്കും...
വിദേശത്ത്
നിന്ന് നാട്ടിലേക്കും തിരിച്ചുമുള്ള യാത്രാ ചെലവു ചോദിക്കുന്ന ടെലിഫോണ്‍ സംഭാഷണം,
അത് പ്രസംഗിക്കാനുള്ള വാടകയാണ് എന്ന് വ്യാഖ്യാനിച്ചു, തനി കള്ളം നെറ്റിലും
വാട്ട്സ്സപ്പിലും ആവര്‍ത്തിച്ചാ വര്‍ത്തിച്ചു പ്രചരിപ്പിച്ചു ആനന്ദം
കണ്ടെത്തിയവര്‍, ശിര്‍ക്ക് ചെയ്തവരുടെ ആദര്‍ശത്തോടുള്ള ബന്ധം ബോധ്യപ്പെടുത്താന്‍
ശറഇല്‍ അനുവദിക്കപ്പെട്ട ഇത്തരം
പരസ്യപ്പെടുത്തലിനെ പ്രതിരോധിക്കാനാവാതെ, ഹദീസുകള്‍ ഉദ്ധരിച്ചു,
മനുഷ്യരുടെ ഫീലിങ്ങുകള്‍ കണക്കിലെടുക്കണം എന്ന് പറയുന്നത് കൌതുകകരം തന്നെയാണ്. ഇങ്ങനെയാണ് ഹദീസ് അര്‍ത്ഥമാക്കുന്നത് എങ്കില്‍,
ഖുറാഫികള്‍ അടക്കം ചെയ്യുന്ന ശിര്‍ക്കും കുഫ്രും ബിദ്അത്തും അവരുടെ മനസ്സ്
വേദനിച്ചേക്കുമെന്ന് കരുതി ഇന്ന് മുതല്‍ നിങ്ങള്‍ നിര്‍ത്തി വെച്ചേക്കണം, പക്ഷെ, അതിനു മുജാഹിദുകളെ കിട്ടില്ല, മറിച്ചു, സ്വകാര്യ ജീവിതത്തില്‍ പറ്റുന്ന രഹസ്യമായ കാര്യങ്ങള്‍ ചുഴിഞ്ഞന്വേഷിച്ചു,
പരസ്യപ്പെടുത്തി അപമാനിക്കാനോ, ആരുടെ എങ്കിലും മനസ്സ് നോവുന്ന തരത്തില്‍ അവരുടെ
വിഭവങ്ങളുടെ കുറവോ ദൂഷ്യമോ പരസ്യപ്പെടുത്തില്ല എന്നും ഈ ഹദീസിന്‍റെ
അടിസ്ഥാനത്തിലും സൂറത്ത് ഹുജറാത്തിലെ 11 -12 വചനങ്ങളില്‍ നിന്നും
പഠിച്ചവരാണ് മുജാഹിദുകള്‍.
അത്
കൊണ്ടാണ്, ജിന്നുകളെ കുറിച്ചു
ഖുര്‍ആനിലും ഹദീസിലും വന്ന കാര്യങ്ങള്‍ വിശ്വസിക്കുകയും പറയുകയും ചെയ്യുന്ന
മുജാഹിദുകളെ ജിന്നൂരികള്‍,
ജിന്ന്വാദികള്‍ എന്നൊക്കെ കെ ജെ യു അംഗങ്ങള്‍ വരെ പറഞ്ഞിട്ടും, പിശാചിനെ സഹായിക്കുന്ന ഇഷ്ടപ്പെടുന്ന, ഒട്ടനേകം പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍
ചെയ്തിട്ട് പോലും ശൈതാനൂരികള്‍ എന്ന് വിളിക്കാതെ, ഗൂഡ പ്രവര്‍ത്തനം ചെയ്യുന്നവര്‍ എന്നര്‍ത്ഥമുള്ള കോക്കസ് എന്ന
നിങ്ങള്‍ക്ക് യോജിച്ച പദത്തില്‍ ഒതുക്കിയത്. നിങ്ങളുടെ സംസ്ഥാന നേതാക്കളടക്കമുള്ള പലരുടെയും വ്യെക്തി പരമായ സ്വകാര്യ
ജീവിതത്തിലെ പല പിഴവുകളും പരസ്യമാക്കി അപമാനിക്കാതിരിക്കുന്നത്.
No comments:
Post a Comment