മുജാഹിദുകള്‍ ലജ്ജിക്കുക !!!
=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=
നാട്ടിലെ ചില നഗരങ്ങളില്‍ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ വഴി നടക്കുന്ന ഒറ്റപ്പെട്ട ചിലയിടങ്ങളില്‍ വെച്ച് ഔറത്ത് വെളിയില്‍ കാണിക്കുന്ന ചില മനോരോഗികളെ കാണാറുണ്ട്. അറപ്പ് തോന്നിക്കുന്ന രീതിയില്‍ ആഭാസം വിശദീകരിച്ചു വഅളു പറയുന്ന ചില ഖുറാഫി മുസ്ല്യാക്കന്‍ മാരുമുണ്ട്. എന്നാല്‍ അത്തരക്കാര്‍ കേരളത്തിലെ ഒരു നൂറ്റാണ്ടു കാലം മലയാളികളെ തൌഹീദും സുന്നത്തും സംസ്കാരവും പഠിപ്പിച്ചിരുന്ന മുജാഹിദ് പ്രസ്ഥാനത്തിലും കടന്നു കൂടി എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതിന്‍റെ ഒന്നാന്തരം തെളിവാണ് ചുവടെ...
ഒരു മനുഷ്യന്‍റെ സംസ്കാരം രൂപപ്പെടുന്നത് വളര്‍ന്നു വരുന്ന ചുറ്റുപാടില്‍ നിന്നും സ്വീകരിച്ച ആദര്‍ശത്തിനും അനുസരിച്ചാണ്. മകന്‍റെ പ്രായമുള്ള, കൌമാരം കഴിയാത്ത ബാസിലിനു പബ്ലിക്കായി റഹമാന്‍ സായിവ്, എഴുതിയ മുകളിലെ മറുപടിയില്‍ ഒന്നാം ഖണ്ഡികയില്‍ കൊടുത്തത് പോലുള്ള പ്രയോഗം എങ്ങിനെ വന്നു എന്ന്, അബ്ദു റഹിമാന്‍ സലഫി മുന്‍പ് നടത്തിയ ശരീരത്തിലെ ഒരു പ്രത്യേക ഭാഗം നക്കി എന്നതില്‍ നിന്നും, മജീദ് ഡോക്ടര്‍ കടപ്പുറത്ത് വെച്ച് മുന്നിലുള്ള സ്ത്രീകളടങ്ങിയ സദസ്സിലേക്ക് വിളമ്പിയ അസഭ്യങ്ങളില്‍ നിന്നും തിരിച്ചറിവ് കിട്ടിയവര്‍ സംശയിക്കാന്‍ ഇടയില്ല. പക്ഷെ ബാക്കിയാവുന്ന സംശയം ഇത് ക്രമേണ ആസ്വദിക്കുന്ന ഒരു വിഭാഗമായി ഒപ്പമുള്ളവരൊക്കെ എങ്ങിനെ മാറി എന്നതാണ്.
ബാസില്‍, അബ്ദുല്‍ ഗഫൂര്‍ സലഫിയും അബുല്‍ ഖാദര്‍ മൌലവിയും പറഞ്ഞ, മുജാഹിദ് പ്രസ്ഥാനത്തില്‍ ആരും ശിര്‍ക്ക് ചെയ്യുന്നവരോ പ്രചരിപ്പിക്കുന്നവരോ ഇല്ല, തൌഹീദ് പ്രചരിപ്പിക്കാന്‍ ജീവന്‍ പോലും കണക്കിലെടുക്കാതെ തൌഹീദ് പ്രചരിപ്പിക്കാന്‍ പരിശ്രമിക്കുന്നവരാണ് എന്നതും പച്ചയായ യാഥാര്‍ത്ഥ്യം ആണെന്ന് മനസ്സിന് മൂടി വെക്കപ്പെടാത്ത ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാവുന്നതാണ്. അത് കൊണ്ടാണ് ഇപ്പോഴും ഹെല്‍മെറ്റ് ധരിച്ചു കൊണ്ട് തൌഹീദ് പറയേണ്ടി വരുന്നതും, തൌഹീദ് പറയുന്നതിന്‍റെ പേരില്‍ ബോംബേറ് കൊണ്ട് മാസങ്ങള്‍ ആശുപത്രി കിടക്കയില്‍ കഴിയേണ്ടി വരുന്നതും. ആ ആവേശം അതെ അളവില്‍ നെഞ്ഞിലേറ്റിയതു കൊണ്ടാണ്, ബാസിലിന്‍റെ ഉപ്പയായ സി പി സലീമും വൈകുന്നേരം വരെ ജീവിക്കാനായി അദ്ധ്വാനിക്കുകയും, അത് കഴിഞ്ഞു പാതിരാത്രി വരെ തൌഹീദും സുന്നത്തും പ്രചരിപ്പിക്കാനും, ശിര്‍ക്കും ബിദ്അത്തും ഹദീസ് നിഷേധവും പ്രതിരോധിക്കാനും കഴിയാവുന്ന എല്ലാ മാര്‍ഗത്തിലൂടെയും പരിശ്രമിക്കുന്നത്. അല്ലാതെ ഏതെങ്കിലും സംഘടനാ സെറ്റപ്പില്‍ പടുത്തുയര്‍ത്തിയ ഷോപ്പിംഗ് മാളുകളുടെ വരുമാനം വര്‍ദ്ധിപ്പിക്കാനോ, അന്യന്‍റെ പണം കൊണ്ട് ചുളുവില്‍ ഒപ്പിച്ച ബഹു നില കെട്ടിടങ്ങളുടെ വരുമാനം അവകാശികള്‍ക്ക് വീതിക്കാതെ കയ്യിട്ടു വാരാന്‍ എന്തൊക്കെ ചെയ്യാം എന്നു യോഗം ചേര്‍ന്ന് ആലോചിക്കാനോ അല്ല. അത് പക്ഷെ, അല്ലാഹു പരീക്ഷണമായി നല്‍കിയ സൌകര്യങ്ങള്‍ ഹലാലാണോ ഹറാമാണോ എന്ന് അന്വേഷിക്കാതെ ആവോളം ആസ്വദിച്ചു, വൈകുന്നേരങ്ങളില്‍ ഫ്ലാറ്റിലും വീട്ടിലും സ്വീകരണ മുറികളിലെ അലങ്കരിച്ച ചുമര്‍ നിറഞ്ഞു നില്‍ക്കുന്ന മേത്തരം എല്‍ ഇ ഡി സ്ക്രീനുകളില്‍ പ്രസ്ഥാന അമരക്കാരന്‍ ആശംസകളും പ്രാര്‍ഥനകളും നിര്‍ലോഭം നല്‍കിയ ചാനലുകള്‍ അടക്കം മാറി മാറി ഒപ്പിയെടുത്തു കുളി മുറിയിലെ നീല കണ്ണാടി നോക്കി താടി രോമങ്ങള്‍ പേരിനു ബാക്കിയാക്കുന്ന സര്‍ക്കുലര്‍ മുജാഹിദുകള്‍ ക്ക് മനസ്സിലായിക്കൊള്ളണം എന്നില്ല.
ഒരു കാര്യം ആദം നബിക്കോ സുലൈമാന്‍ നബിക്കോ ശിര്‍ക്കാണ് എങ്കില്‍ അത് അവസാന മനുഷ്യന് വരെ ശിര്‍ക്കും, തൌഹീദ് ആണെങ്കില്‍ തൌഹീദും ആണ്. എന്നാല്‍ ഓരോ സമുദായത്തിനും ഹറാം ഹലാലുകളില്‍ ചില അന്തരങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ കേരളത്തിലെ ചില അകലാനികള്‍ക്ക്, മൌദൂദികളെ പോലെ കുറച്ചു കാലം തൌഹീദ് ആയതു ഒരു സി ഡി ടവര്‍ യോഗത്തോടെ ശിര്‍ക്കായി മാറും, മുന്‍പ് ശിര്‍ക്കായി പറഞ്ഞതാണെങ്കിലും സ്വന്തക്കാര്‍ ചെയ്യുമ്പോള്‍ തൌഹീദായി വ്യാഖ്യാനിക്കും എന്നാണു 2012 മുതല്‍ ചിലരുടെ വാദങ്ങളും നടപടികളും തെളിയിക്കുന്നത്. അതിനു തൂക്കമൊപ്പിക്കാന്‍ ഇമാമീങ്ങള്‍ രണ്ടു അഭിപ്രായം പറഞ്ഞതും സ്വലാഹി ആദര്‍ശം മാറ്റിയതും തെളിവായി കൊണ്ട് വരികയും ചെയ്യുന്നു. ശാഫി ഇമാമിന്‍റെ ഖദീമായ കൌലും ജദീദായ കൌലും, ശിര്‍ക്കും തൌഹീദും വ്യാഖ്യാനിക്കുന്നതില്‍ ആയിരുന്നില്ല, മറിച്ചു, ഹദീസുകള്‍ ലഭ്യമായതിനനുസരിച്ചു കര്‍മ വിഷയങ്ങളില്‍ വന്ന വെത്യാസമാണ്. എന്നാല്‍ പ്രസ്തുത വിഷയങ്ങളില്‍ സ്വഹീഹായ ഹദീസ് കിട്ടിയപ്പോള്‍ അവര്‍ സ്വാഭാവികമായും പ്രമാണത്തിലേക്ക് മടങ്ങുകയും മുന്‍പ് ഉന്നയിച്ച വാദങ്ങളില്‍ നിന്ന് ഈ പുതിയതായി കിട്ടിയ പ്രമാണത്തിന്‍റെ അടിസ്ഥാനത്തില്‍ പിന്‍മാറുകയും ചെയ്തു. അതെ പോലെ സക്കരിയ്യ സ്വലാഹി മുന്‍പ് സുല്ലമി വലിയ പണ്ഡിതനാണ് എന്ന് കരുതി നടന്ന കാലത്ത്, ചില ഹദീസുകള്‍ സ്വീകാര്യമല്ല എന്ന ധാരണയില്‍ സംഭവിച്ച അബദ്ധം പിന്നീട് സുല്ലമിയുടെ ജഹാലത്താണ് എന്ന് മനസ്സിലാക്കി, പ്രമാണങ്ങള്‍ ഉദ്ധരിച്ചു തിരുത്തി, പറ്റിയ തെറ്റ് ഏറ്റു പറഞ്ഞിരുന്നു. ഇത് പോലെയാണോ മടവൂരികള്‍ ആവര്‍ത്തിച്ചു ശിര്‍ക്കാണ് എന്ന് പറഞ്ഞിട്ടും അതിനെ ഖണ്ഡിച്ചു വര്‍ഷങ്ങള്‍ പ്രസംഗിച്ചത്, മടവൂരികളുടെ അതേ തെളിവ് ഉദ്ധരിച്ചു ശിര്‍ക്കാക്കുന്നത്?.
മാത്രമല്ല, 2 0 1 2 ഇല്‍ കൃസ്ത്യാനികളുടെ കുമ്പസാരത്തെ ഓര്‍മപ്പെടുത്തുന്ന തരത്തില്‍ അനസ് നടത്തിയ തൌബ നാടകം അല്ലാതെ. അറിഞ്ഞിടത്തോളം അബ്ദുല്‍ ഗഫൂര്‍ മൌലവിയോ അബ്ദുല്‍ ഖാദര്‍ കൊടയത്തൂരോ അത്തരം ഏറ്റു പറച്ചില്‍ നടത്തിയതായി അറിയില്ല. മടവൂരികള്‍ മുന്‍പ് ശിര്‍ക്കാണ് എന്ന് പറഞ്ഞു നമ്മെ എതിര്‍ക്കാന്‍ ഉന്നയിച്ച അതെ ആയത്തുകള്‍ ആണ് ഇപ്പോള്‍ ഈ വിഷയം ശിര്‍ക്കാണ് എന്ന് പറയാന്‍ അനസും ഹനീഫും അബ്ദു റഹിമാന്‍ സലഫിയും പറയുന്നത്. അന്ന് മടവൂരികള്‍ നമ്മുടെ മേല്‍ ശിര്‍ക്കാരോപിച്ചു കവലകള്‍ തോറും പ്രസംഗിച്ചപ്പോള്‍ ഖുര്‍ആനും ഹദീസും ഉദ്ധരിച്ചു ശിര്‍ക്കല്ല എന്ന് സ്ഥാപിക്കാന്‍ മുന്നിലുണ്ടായവരല്ലേ ഇവരൊക്കെ?. അന്ന് മടവൂരികള്‍ ഉന്നയിച്ച അതേ തെളിവുകള്‍ ആണ് 7 വര്‍ഷങ്ങള്‍ക്ക് ശേഷം നിങ്ങള്‍ക്ക് അതെ കാര്യം ശിര്‍കാക്കാന്‍ തെളിവായി ബോധ്യപ്പെട്ടതെങ്കില്‍ അതെങ്ങിനെ ഷാഫി ഇമാം ചെയ്തതിനും സ്വലാഹി തിരുത്തിയതിനും തെളിവാകുക?. അത് നിങ്ങള്‍ക്ക് ബോധ്യപ്പെട്ടത് 2012 ഇല്‍ ആണെന്നത് കൊണ്ട് തന്നെ, നിങ്ങളെക്കാള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അത് ബോധ്യപ്പെട്ട മടവൂരികളും സുല്ലമിയുമല്ലേ, ഇപ്പോള്‍ മാത്രം തൌഹീദും ശിര്‍ക്കും ബോധ്യപ്പെട്ട പണ്ഡിതരെക്കാള്‍ എന്ത് കൊണ്ടും കെ ജെ യു നയിക്കാന്‍ യോഗ്യരായുള്ളവര്‍?,
പിന്നെ അബ്ദുല്‍ ജബ്ബാര്‍ മൌലവി എഴുതിയത് ശിര്‍ക്കാണ് എന്നോ അത് സ്ഥാപിക്കാനാണ് സ്വലാഹി യാ ഇബാദല്ലാഹ്...എന്ന ഹദീസ് കൊണ്ടുവന്നതെന്നോ ഹുസൈന്‍ സലഫി പറഞ്ഞതായി തെളിയിക്കാന്‍ ഖിയാമം വരെ നിങ്ങള്‍ക്ക് കഴിയില്ല. ആ ഹദീസ് ദുര്‍ബലമാണ് എന്നും അത് വെച്ച് അമല്‍ ചെയ്യാനോ ഒരു ഹുകുമു എടുക്കാനോ കഴിയില്ല എന്നതു കൊണ്ട് അത് വെച്ച് ശിര്‍ക്കാരോപിച്ചു നടക്കുകയോ ആളുകള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യുകയോ ചെയ്യേണ്ടതില്ല, മുന്‍ കാലങ്ങളില്‍ എന്ത് സമീപനമാണോ സ്വീകരിച്ചത് അതില്‍ ഉറച്ചു നില്‍ക്കുക എന്ന അര്‍ത്ഥത്തില്‍ സലഫി പറഞ്ഞ അഭിപ്രായം തന്നെയാണ് മുജാഹിദുകളായ എല്ലാവര്‍ക്കുമുള്ളത്. എന്നാല്‍ അതിനു വിപരീതമായി, ആ ഹദീസ് ശിര്‍ക്കിന് തെളിവായി പറഞ്ഞ, സുല്ലമിയല്ലാത്ത ഒരു പണ്ഡിതനെ കാണിക്കാന്‍ കോക്കസ് തല കുത്തി നിന്നാലും കഴിയില്ല. ആ ഹദീസിലുള്ളത് സ്വഹീഹാ ആണെങ്കില്‍ പോലും ജീവിച്ചിരിക്കുന്ന ഹാളിറായവരോടുള്ള ചോദ്യമാണ് എന്നാണു ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് (റ) തൊട്ടു, ഉമര്‍ മൌലവി (റ )യും ഇന്നും ജീവിച്ചിരിപ്പുള്ള ചെറിയ മുണ്ടം അടക്കമുള്ള ലോകത്തെ എല്ലാ സലഫി പണ്ഡിതരും പറഞ്ഞത്. പക്ഷെ, ഹൃദയം മൂടി വെക്കപ്പെട്ട നിങ്ങളെ പോലുള്ളവര്‍ക്ക് അത് അംഗീകരിക്കാന്‍ കഴിയാത്തത്, അല്ലാഹു അവന്‍റെ തീരുമാനം നടപ്പാക്കുന്നതിന്‍റെ ഭാഗമായി കാണാനേ കഴിയൂ...അല്ലാഹുവില്‍ അഭയം...
അത് കൊണ്ട്, നിങ്ങള്‍ ഈ തരത്തിലുള്ള ആഭാസങ്ങളും കള്ളത്തരങ്ങളും കൂട്ടി കുഴച്ചു പ്രചരിപ്പിച്ചു കൊണ്ടേയിരിക്കുക...
പക്ഷെ ചുരുങ്ങിയ പക്ഷം ഇത്തരം സംസ്കാര ശൂന്യമായ പദങ്ങള്‍ ഉപയോഗിച്ച് പൊതു സമൂഹത്തിനു മുന്നില്‍ മുജാഹിദുകളുടെ മുഖം ചീത്തയാക്കാതിരിക്കുക എന്ന കാരുണ്യം എങ്കിലും കാണിക്കുക. കാരണം ഞാനും മുജായിദ് എന്നാണെല്ലോ നിങ്ങളെ പോലുള്ളവര്‍ പറയുന്നത്..
No comments:
Post a Comment