വൈരുദ്ധ്യാധിഷ്ടിത കോക്കസ് തൗഹീദ് !!!!
يَا أَيُّهَا الَّذِينَ آمَنُوا إِن جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ
സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി. (49:6)
സൂറത്ത് ഹുജരാത്തിലെ മേല്‍ ആയത്ത്, ഇക്കാലത്ത് ഏറെ പ്രസക്തമാണ്. മുജാഹിദുക ളുടെ മേല്‍ ശിര്‍ക്കാരോപണം നടത്തി കേവല സ്വാര്‍ത്ഥ താല്‍പര്യത്തിന് ഒരുമയോടെ കഴിഞ്ഞിരുന്ന മുജാഹിദ് മനസ്സുകളില്‍ ആഴത്തില്‍ കിടങ്ങുകള്‍ സൃഷ്ടിച്ചു, പള്ളി മിമ്പ റുകളിലും സ്ഥാപനങ്ങളിലും മഹല്ലുകളിലും എന്തിനു കുടുംബത്തില്‍ പോലും ചിദ്രത സംഭാവന നല്‍കിയ യഥാര്‍ത്ഥ പിശാചു വാദികള്‍ വീണ്ടും സജീവമാകുന്നു. ഈ ചിദ്രതക്ക് ഇവര്‍ തെരഞ്ഞെടുത്ത ഇവരുടെ കുടില തന്ത്രമാണ്, ഇല്ലാത്ത വാദം കെട്ടി വെച്ച് ആടിനെ പട്ടിയാക്കി, പിന്നെ പേപ്പട്ടിയാക്കി , ആടിനെ തല്ലികൊല്ലാന്‍ ലക്‌ഷ്യം വെച്ച്, ആളുകളുടെ മുന്നില്‍ അവതരിപ്പിക്കുക എന്നത്. അതാണ് മടവൂരികള്‍ തുടങ്ങി വെച്ച് 2012 ഓടെ കോക്കസ് ഏറ്റെടുത്ത, നമ്മള്‍ കാണുന്നില്ലെങ്കിലും പരിസരത്തുള്ള ജിന്നിനോട് ചോദിക്കുന്നത് ശിര്‍ക്കാകില്ല, അനുവദനീയം എന്നാണു മുജാഹിദുകളിലെ ചിലര്‍ പറയുന്നത്' എന്ന പച്ച കള്ളം. അതിനുള്ള തെളിവാകട്ടെ, ഇവരുടെ കേവല അനുമാനവും.
ലോകത്ത് പല കക്ഷികളും ഉണ്ടായിട്ടുണ്ട്. അവരൊക്കെ നില നില്‍പിനായി അസത്യം സത്യമായി അവതരിപ്പിച്ചും പ്രമാണങ്ങളെ വളച്ചൊടിച്ചും മറ്റുള്ളവരുടെ മേല്‍ കള്ള ആരോപണങ്ങള്‍ കെട്ടി ചമച്ചും പിടിച്ചു നില്‍ക്കാറാണ് പതിവ്. ഒരു നൂറ്റാണ്ടു മുന്‍പ് തികഞ്ഞ അന്ധ കാരത്തിലും കൊടിയ അന്ധവിശ്വാസത്തിലും കൂപ്പ് കുത്തി, ദീന്‍ എന്നത് മാല പാട്ടും കുത്ത് രാതീബുകലുമാണ് എന്ന് ധരിക്കുകയും, ഖബര്‍ സന്ദര്‍ശനം എന്ന സുന്നത്തിനു പകരം ഖബര്‍ ആരാധനയും, എങ്ങും തങ്ങന്‍ മാരും ബീവി മാരും അരങ്ങു തകര്‍ത്ത് വാഴുകയും ചെയ്തിരുന്ന ഒരു സമൂഹത്തിലേക്ക്, മക്തി തങ്ങളിലൂടെ തുടക്കം കുറിച്ച നവോത്ഥാന സംരംഭങ്ങള്‍ക്ക് സത്യാഅസത്യ വേര്‍തിരിക്കല്‍ പ്രക്രിയയില്‍ നേരിടേണ്ടി വന്ന തടസ്സങ്ങള്‍ നിരവധിയാണ്.
എങ്കിലും ഖബര്‍ പൂജ ഒഴിച്ച് കൂടാനാവാത്ത ദീനീ കര്‍മമാണെന്ന് ആഴത്തില്‍ വിശ്വസിച്ചവരുടെ ഇടയിലേക്ക് അതിനെ പാടെ നിഷേധിച്ചു കൊണ്ടല്ല, മറിച്ചു ഖബര്‍ സന്ദര്‍ശനമെന്ന സുന്നത്ത് അതിന്‍റെ യഥാവിധി പഠിപ്പിച്ചു കൊണ്ടാണ് ഇസ്ലാഹീ പ്രസ്ഥാനത്തിന്‍റെ സാരഥികള്‍ ഇറങ്ങി ചെന്നത്. ഇത് പറയാന്‍ കാരണം, ഇന്ന് തങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യത്തിന് വേണ്ടി, തൌഹീദ് ശിര്‍ക്ക് വേര്‍തിരിവിനു, അഹല് സ്സുന്നക്ക് പരിചയമില്ലാത്ത പുത്തന്‍ നിര്‍വ്വചനങ്ങള്‍ ചമച്ചു, അതിനു വേര് പിടിപ്പിക്കാന്‍ മുന്‍കാല ഖുറാഫാത്തു കളുടെ ആധിക്യം എടുത്തു കാണിച്ചു പൊതു സമൂഹത്തെ തെറ്റി ദ്ധരിപ്പിക്കാന്‍ ശ്രമം നടത്തുന്നത് കൊണ്ടാണ്. ഖബര്‍ പൂജ അതിന്‍റെ മൂര്‍ദ്ധന്യാ വസ്ഥയില്‍ ഇപ്പോഴും തഴച്ചു കൊഴുത്തു സമൂഹത്തില്‍ വളരുന്നുണ്ടെങ്കിലും, ഖബര്‍ സന്ദര്‍ശനം സുന്നത്താണ് എന്ന് കാലങ്ങളായി മുജാഹിദ് പ്രസ്ഥാനം പഠിപ്പിക്കുന്നു എന്നതിന്‍റെ പേരിലാണ് ആ ബിദ് അത്ത് ഇത്ര കണ്ടു വളരാന്‍ കാരണം എന്ന് ബുദ്ധിയുള്ളവര്‍ പറയില്ല. ഖബര്‍ സന്ദര്‍ശനം സുന്നത്താണ് എന്ന് പഠിപ്പിക്കപ്പെട്ട തി ന്‍റെ പേരില്‍ ക്രമേണ മുജാഹിദുകള്‍ ആരെങ്കിലും ഖബര്‍ പൂജയിലേക്ക് എത്തി എന്നും ആരും പറയില്ല. ഇത് തന്നെയാണ് പ്രമാണങ്ങളിലൂടെ സ്ഥിരപ്പെട്ട ഏതു വിഷയത്തിലും മുജാഹിദ് പ്രസ്ഥാനം എന്നും സ്വീകരിച്ച നിലപാട്.
ജിന്ന് ബീവി മാരും ജിന്നുപ്പമാരും സമൂഹത്തില്‍ ഏറെ ഉണ്ടായിരുന്ന പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെയാണ്, പിശാചു ബാധ ഉണ്ടെന്നു സംശയിക്കപ്പെടുന്ന അവസരത്തില്‍ ഖുര്‍ആനിലെ ആയത്തുകളും സ്വഹീഹായി വന്ന ദിക്റുകള്‍ കൊണ്ടും ചികില്‍സിക്കാമെന്നു മര്‍ഹൂം കെ എം മൌലവി ഫത്‌വ നല്‍കിയത്. അതിന്‍റെ പേരില്‍ ആരെങ്കിലും കെ എം മൌലവിയെ ഖുറാഫിയായോ ഖുറാഫികളുടെ അടുത്തു നിന്ന് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ അച്ചാരം വാങ്ങിയവനെന്നോ, ജിന്നിനെ തിരിച്ചു വിളിച്ചു സല്‍ക്കരിച്ചവനെന്നോ പറഞ്ഞു കേട്ടിട്ടില്ല. മാത്രമല്ല, ജിന്ന് ബാധ യാതാര്‍ത്ഥ്യമാണെന്ന് വിശ്വസിക്കുന്നവര്‍, അതിനുള്ള പരിഹാരം ഉണ്ട് എന്ന് ഉത്തരം മുട്ടുമ്പോള്‍ പറയേണ്ടി വരുന്നവര്‍, അത് സാധാരണക്കാരെ പഠിപ്പിക്കാത്ത തി ന്‍റെ ദുരവസ്ഥയാണ്, മുജാഹിദ് പണ്ഡിതന്‍ മാരും നേതാക്കന്‍ മാരും പോലും (അബ്ദുസ്സലാം മോങ്ങം, അനസ്, തുടങ്ങി കോക്കസ് വിഭാഗത്തിലെ പ്രമുഖര്‍ വരെ!) ഡോക്ടര്‍ സുബൈര്‍ ഖുറാഫി ശൈലിയില്‍ ജിന്നിറക്കല്‍ ചികിത്സ നടത്തിയിരുന്ന കാലത്ത്, സ്വന്തക്കാരുടെ ജിന്നിറക്കാന്‍ അദ്ദേഹത്തെ സമീപിച്ചതും, സഹായിച്ചതും.
ഇസ്ലാമിന്‍റെ പേരില്‍ കെട്ടിയുണ്ടാക്കിയ എല്ലാ കക്ഷികളും പറയാറ്, ഞങ്ങള്‍ പറയുന്നത് തൌഹീദും സുന്നത്തുമാണ് എന്നാണു. പക്ഷെ, തൌഹീദിനും സുന്നത്തിനും, സലഫി മന്‍ ഹജില്‍ നിന്ന് ഭിന്നമായി അവര്‍ അവരുടെതായ നിര്‍വചനവും തങ്ങള്‍ക്ക് യോജിക്കുന്ന സുന്നത്തും മാത്രം സ്വീകരിക്കുകയാണ് ചെയ്യുക എന്ന് മാത്രം. മുജാഹിദ് പ്രസ്ഥാനം പറയേണ്ടുന്ന തൌഹീദ് ഈ വിധത്തിലല്ല, ആയിരുന്നില്ല. അത് കൊണ്ടാണ്, 2002 ലെ പിളര്‍പ്പില്‍ പോലും മന്‍ഹജുസ്സലഫും അറബ് പണ്ഡിതന്‍ മാരുടെ വീക്ഷണവും ചര്‍ച്ചക്ക് വന്നത്. തൌഹീദ് ഉയര്‍ത്തി പിടിക്കാന്‍ അല്ലാഹുവോ പ്രവാചകനോ ഉത്തമ നൂറ്റാണ്ടിലെ നല്ലവരായ പിന്‍ഗാമികളോ പഠിപ്പിക്കാത്ത പുത്തന്‍ നിര്‍വ്വചനങ്ങള്‍ കണ്ടെത്തി ശിര്‍ക്കായി വിധി കല്‍പിക്കുന്നതാണ് ഇന്ന് പലരും കരുതിയ ദീനീ സേവനവും തൌഹീദി സ്നേഹവുമെങ്കില്‍ അത്തരക്കാര്‍ക്ക് മുന്നില്‍ നടന്നവര്‍ ജമാഅത്തുകാരും മടവൂരികളുമാണ്. ഇബാദത്തിന് അനുസരണം എന്ന് അര്‍ത്ഥം നല്‍കി, അല്ലാഹു അല്ലാത്തവരെ അനുസരിക്കല്‍ അല്ലാഹു അല്ലാത്തവര്‍ക്ക് ഇബാദത്ത് വക വെച്ച് കൊടുക്കലാണ് എന്ന് പറഞ്ഞു 40 കളില്‍ തൌഹീദ് ശിര്‍ക്ക് നിര്‍വചനം പൊളിച്ചെഴുത്ത് നടത്തിയ മൌദൂദികളും, ജിന്നും മലക്കും ഇന്ന് പറയുന്ന പോലെ, കാര്യ കാരണ ബന്ധത്തിനതീതമായ എന്ന അര്‍ത്ഥത്തില്‍ അഭൌതികരാണ് എന്നത് കൊണ്ട് അവര്‍ സഹായിക്കുമെന്നോ ഉപദ്രവിക്കുമെന്നോ വിശ്വസിച്ചാല്‍ തന്നെ, അഭൌതിക മാര്‍ഗത്തില്‍ അഥവാ കാര്യ കാരണ ബന്ധത്തി നതീതമായി സഹായിക്കാനും ഉപദ്രവിക്കാനും കഴിയുന്ന ഏക ശക്തി അല്ലാഹുവാണെന്ന വിശ്വാസത്തിലെ ശിര്‍ക്കാണ് എന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞു വെച്ച മടവൂരികളും ഇന്ന് ബൈനഹുമയായി നടക്കുന്ന കോക്കസ് കൂട്ടങ്ങളെക്കാള്‍ സംശുദ്ധരാവേണ്ടതല്ലേ?.
സത്യത്തില്‍, മുവഹ്ഹിദുകളുടെ തൌഹീദ് പിഴച്ചു എന്ന് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍, ജിന്നും മലക്കും കാര്യ കാരണ ബന്ധത്തിനതീതമായി സഹായിക്കും എന്ന പിഴച്ച ഖുറാഫീ വാദം ഏറ്റെടുക്കുന്ന കോക്കസ് ഫലത്തില്‍ ചെന്ന് പെട്ടിരിക്കുന്നത്, ഈര്‍ച്ചക്കാരന്‍ വെച്ച ആപ്പ്, മരത്തടിക്ക് മുകളില്‍ ഇരുന്നു വലിച്ചു കുടുങ്ങിയ കുരങ്ങിന്‍റെ അവസ്ഥയിലാണ്. കാരണം സുല്ലമി ചെയ്ത പോലെ പിശാചിന്‍റെ ഉപദ്രവമോ, മലക്കുകളുടെ സഹായമോ നിഷേധിക്കാന്‍ തയ്യാറായാല്‍ ഇന്ന് ലെറ്റര്‍ പാഡും സീലിന്‍റെയും ബലത്തില്‍ അന്യായമായി പിടിച്ചെടുത്ത മിമ്പറുകളും സ്ഥാപനങ്ങളും കയ്യിലുള്ളത് കൊണ്ട് മാത്രം തങ്ങളോടൊപ്പം ബാക്കിയായ ഏതാനും പേര്‍ കൂടി കൂടാരം കാലിയാക്കും എന്നവര്‍ക്ക് നന്നായി അറിയാം. ഇനി ജിന്ന് കാര്യ കാരണ ബന്ധത്തിനകത്താണ് എന്ന് സത്യം തുറന്നു പറഞ്ഞാല്‍, തങ്ങളായിട്ടു കെട്ടി പൊക്കിയ ശിര്‍ക്കിന്‍റെ പുത്തന്‍ നിര്‍വ്വചനം സ്വയം പൊളിച്ചടുക്കുന്നതിനു തുല്യമാകും. അങ്ങിനെ മുജാഹിദുകളുടെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ,, പിശാചിന്‍റെ ഉപദ്രവും മലക്കുകളുടെ സഹായവും മനസ്സില്ലാ മനസ്സോടെ ഏറ്റെടുക്കേണ്ടി വന്നപ്പോള്‍ അവര്‍ കണ്ടു പിടിച്ച ഇ എം എസ് തന്ത്രമായിരുന്നു, നമ്മള്‍ നമ്മുടേതെന്നും അവര്‍ അവരുടെതെന്നും എന്ന പോലെ, ജിന്നുകള്‍ക്കും മലക്കുകള്‍ക്കും മനുഷ്യന്‍ കാര്യ കാരണ ബന്ധത്തിന് അകത്തും, മനുഷ്യര്‍ക്ക് അവര്‍ പുറത്തും എന്ന ചൈനീസ് നിര്‍വചനം. പക്ഷെ, പോയത്തക്കാര്‍ മറുപടി പറയേണ്ടത്, ജിന്നുകള്‍ക്ക്, മനുഷ്യര്‍ കാര്യകാരണ ബന്ധത്തിന് കത്തായതിനാല്‍ അവര്‍ക്ക് നമ്മെ കാണാനും കേള്‍ക്കാനും ഉപദ്രവിക്കാനും സഹായിക്കാനും കഴിയുമെങ്കില്‍, അവരോടുള്ള ചോദ്യം ശിര്‍ക്കാകുന്നത് എങ്ങിനെ എന്നതിനാണ്. മരിച്ച മുഹിയുദ്ധീന്‍ ശൈഖിനോടുള്ള ചോദ്യം ശിര്‍ക്കാകുന്നത്, ശൈഖ് കേള്‍ക്കും സഹായിക്കും എന്ന വിശ്വാസം തന്നെ ശിര്‍ക്കായത് കൊണ്ടാണെല്ലോ?. ചോദ്യം അവര്‍ കേള്‍ക്കില്ല, ഇനി കേള്‍ക്കും എന്ന് സങ്കല്‍പിച്ചാല്‍ തന്നെ ഉത്തരം ചെയ്യാന്‍ കഴിയില്ല എന്നതിനു ഖുര്‍ആന്‍ തന്നെ തെളിവാണ് (ഫാത്വിര്‍ 14). അതില്‍ നിങ്ങള്‍ക്ക് അവരെ കാണാന്‍ കഴിയില്ല, അവര്‍ പറയുന്നത് നിങ്ങള്‍ കേള്‍ക്കില്ല എന്നല്ല, നിങ്ങള്‍ ദുആ ചെയ്‌താല്‍ അവര്‍ കേള്‍ക്കില്ല എന്നാണു പറയുന്നത്. എന്നാല്‍ നമ്മെ കാണുകയും കേള്‍ക്കുകയും (ദുആ കേള്‍ക്കില്ല, എന്നാല്‍ പദങ്ങള്‍ കേള്‍ക്കാന്‍ ആ ശബ്ദ പരിധിയിലുള്ള ശ്രവണ ശക്തി നല്‍കപ്പെട്ടവര്‍ക്ക് കഴിയുമെല്ലോ?) വേണമെങ്കില്‍ ഉപദ്രവിക്കാനും സഹായിക്കാനും കഴിയുമെന്ന് നിങ്ങള്‍ തന്നെ പറയുന്ന സൃഷ്ടിയോടുള്ള സാധാരണ സൃഷ്ടികളുടെ കഴിവില്‍ പെട്ട ചോദ്യം, അങ്ങോട്ട് കാണുന്നില്ല കേള്‍ക്കുന്നില്ല എന്നത് കൊണ്ട് എങ്ങിനെ ശിര്‍ക്കാകും?. സി ഡി ടവര്‍ സര്‍ക്കുലര്‍ അല്ലാതെ, അതിനുള്ള, തെളിവായി ഖുര്‍ആന്‍ ആയത്തോ ഹദീസോ ഏതാണ്?. (ഇനി ഇത് ജിന്നിനോടുള്ള സഹായ തേട്ടം ശിര്‍ക്കല്ല, അനുവദനീയമാണ് എന്നാണു ഞങ്ങളുടെ വാദം എന്ന് പ്രചരിപ്പിക്കേണ്ട, നിങ്ങളുടെ വിശ്വാസ പ്രകാരം ചോദിച്ചതാണ്.!)
റോഡിനു ഇരുവശത്തുമായി നില്‍ക്കുന്ന അന്ധനും ബധിരനുമായ ഒരാളും കുഴപ്പങ്ങള്‍ ഒന്നുമില്ലാത്ത കുറെ പേരും ഇവരുടെ ചൈനീസ് വ്യാഖ്യാനത്തിനു ഉദാഹരണമാക്കാം. മനുഷ്യന്‍, റോഡിനപ്പുറത്തെ അന്ധനും ബധിരനുമായ, ഇപ്പുറത്തുള്ള ആരെയും കാണാനോ കേള്‍ക്കാനോ കഴിയാത്ത യുവാവും, ജിന്നുകള്‍ ഇപ്പുറത്തെ ഒരു കുഴപ്പവുമില്ലാത്ത, റോഡിനപ്പുറം നില്‍ക്കുന്ന അന്ധനും ബധിരനുമായ യുവാവിനെ കാണുകയും അവന്‍ വിളിച്ചു പറയുന്നത് കേള്‍ക്കുകയും ചെയ്യുന്ന ആളുകളെ പോലെയുമാണെല്ലോ ഇവരുടെ വ്യാഖ്യാന പ്രകാരം. എങ്കില്‍ അപ്പുറത്തെ ബധിരനായ യുവാവ് ഒന്ന് റോഡ് കടക്കാന്‍ സഹായിക്കണേ എന്ന് വിളിച്ചു പറയുമ്പോള്‍, തനിക്ക് കാണാനോ കേള്‍ക്കാനോ കഴിയില്ലെങ്കിലും തന്നെ കാണുന്ന ആരെങ്കിലും കേള്‍ക്കും സഹായിക്കും എന്ന് കരുതുന്ന പോലെയല്ലേ മനുഷ്യന്‍ ജിന്നിനോട് ചോദിക്കുന്നത് വരിക?.തിരിച്ചു ഒരു കുഴപ്പവുമില്ലാത്ത ആളുകളുടെ ഉദാഹരണമായ ജിന്നുകള്‍ തങ്ങള്‍ പറയുന്നത് അന്ധനും ബധിരനുമായ അപ്പുറത്തെ യുവാവ് കേള്‍ക്കും മനസ്സിലാക്കും എന്ന് വിശ്വസിക്കുന്നത് അബദ്ധമല്ലേ?. അപ്പോള്‍ പിശാചിന്‍റെ ദുര്‍ബോധനം കേള്‍ക്കാന്‍ മനുഷ്യര്‍ക്ക് കഴിയില്ല എന്നല്ലേ വരിക?. അപ്പോള്‍ മനുഷ്യന്‍ തെറ്റ് ചെയ്യുന്നത് പിശാചിന്‍റെ ദുര്‍ബോധനം കൊണ്ടാണെന്ന് അല്ലാഹു വെറും വാക്ക് പറഞ്ഞതാണോ? മനുഷ്യനെ ജിന്നുകളുടെ കാര്യ കാരണ ബന്ധതിനകത്തു കയറ്റി ജിന്നുകള്‍ക്ക്,മനുഷ്യനെ കാണാനും കേള്‍ക്കാനും കഴിയും എന്ന്, ഉത്തരം മുട്ടിയപ്പോള്‍ പറയേണ്ടി വന്നപ്പോള്‍, ഹനീഫിനും അനസിനും ഈ ലഡ്ഡു പൊട്ടിക്കാണില്ല ....ഇതാണ് ഞാന്‍ മുകളില്‍ പറഞ്ഞ കുരങ്ങിന്‍റെ അവസ്ഥയിലാണ് കോക്കസ് കൂടാരം എന്ന് പറയാന്‍ കാരണം.
ലോകത്ത് അഹല് സ്സുന്നയുടെ പണ്ഡിതന്‍മാര്‍ വിശദീകരിച്ച അതെ നിലപാട് യാ ഇബാദല്ലാഹ്...എന്ന ദുര്‍ബല ഹദീസിന്‍റെ വിഷയത്തിലും ജിന്നുകലോടുള്ള സൃഷ്ടികളുടെ കഴിവില്‍ പെട്ട സഹായ ചോദ്യത്തിന്‍റെ വിഷയത്തിലും 2011 ഇല്‍ സ്വീകരിച്ച നിലപാട് ക്രമേണ ജിന്നിനോട് സഹായം തേടാന്‍ വേണ്ടിയാണ് എന്ന് പറയുന്നവര്‍ തന്നെ, അതെ ശ്വാസത്തില്‍ ഇപ്പോള്‍ ഇക്കൂട്ടര്‍ ജിന്നിനെ കുറിച്ച് മിണ്ടുന്നില്ല, കേള്‍ക്കുന്നത് പോലും അലര്‍ജിയാണ് എന്നൊക്കെ പരിതപിക്കുന്നു.!! യഥാര്‍തത്തില്‍ വായാടി മൊല്ല അനസും കണ്ഫ്യൂഷന്‍ തിയറിയുടെ ആചാര്യന്‍ ഹനീഫും അടങ്ങിയ കോക്കസ് കൂടാരമാണ്, ജിന്നും പിശാചും ഇല്ലെങ്കില്‍ ജീവ വായു കിട്ടാത്ത അവസ്ഥയിലേക്ക് മാറി പോയത്. അത് സ്വന്തം കൂടാരത്തിലെ അന്തര്‍ ചിദ്രത മറച്ചു വെക്കാനും ഒരു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഒന്നായി തോന്നിക്കുന്ന പുറം മോടി അഴിയാതിരിക്കാനും കുറച്ചു നാളത്തേക്ക് നിങ്ങളെ സഹായിച്ചേക്കാം. അത് കൊണ്ടാണ്, ഇന്നും ഇടയ്ക്കും തലക്കും കൊക്കസുകാര്‍ക്ക് പ്രൊഫഷണല്‍ വിദ്യാര്‍ഥികളുടെ സദസ്സോ, നഴ്സറി കുട്ടികളുടെ സദസ്സോ എന്ന് വേര്‍തിരിവ് ഇല്ലാതെ, ജിന്നും പിശാചും കടത്തി കൂട്ടേണ്ടി വരുമ്പോള്‍, മുജാഹിദുകള്‍, ആ വിഷയം കൃത്യമായി വിശദീകരിച്ചു എന്നോ അവസാനിപ്പിച്ചത്.
യാ ഇബാദല്ലാഹ്...എന്ന ദുര്‍ബല ഹദീസ് ജിന്നുകളോടുള്ള ചോദ്യത്തില്‍ ശിര്‍ക്കല്ലാത്തത് ഉണ്ടെന്നതിനു തെളിവാണ് എന്നു സലഫി ഉലമാക്കളോ കേരളത്തിലെ മുജാഹിദുകളോ ഒരു കാലത്തും പറഞ്ഞിട്ടില്ല. മറിച്ചു, ശിര്‍ക്കായ തേട്ടത്തിന് ആ ദുര്‍ബല ഹദീസ് എടുത്തു തെളിവായി കൊണ്ടുവരുന്നവരോട്, അതിന്‍റെ ദുര്‍ബലത ബോധ്യപ്പെടുത്തുകയും, ഇനി സ്വഹീഹാണെങ്കില്‍ പോലും അതിലെ ആശയം കേവലം ജീവിച്ചിരിക്കുന്ന സൃഷ്ടികളോട് അവരുടെ കഴിവില്‍ പെട്ട കാര്യം ചോദിക്കുന്നത് മാത്രമാണ് എന്ന് വിശദീകരിക്കുക മാത്രമാണ് ചെയ്തത്. അങ്ങിനെ സലഫി ഉലമാക്കള്‍ പറയാനുള്ള കാരണം ജിന്നുകളോട് എന്ത് ചോദിച്ചാലും ശിര്‍ക്കാണ് എന്ന നവ കോക്കസ് തൌഹീദ് അല്ല അവര്‍ക്കുണ്ടായിരുന്നത് എന്നത് കൊണ്ടാണ്. മാത്രമല്ല, ജിന്നുകളോട് ഉള്ള പ്രാര്‍ത്ഥന എല്ലാം ശിര്‍ക്ക് ആണെങ്കിലും കേവല സഹായ ചോദ്യത്തില്‍ പോലും ശിര്‍ക്കായതും എന്നാല്‍ ശിര്‍ക്കല്ലാത്ത ശിര്‍ക്കിലെക്കെത്തുന്ന അതിനാല്‍ തന്നെ നിഷിദ്ധമായതും ഉണ്ടെന്ന എക്കാലത്തെയും ലോകത്തെ മുഴുവന്‍ സലഫികളും അംഗീകരിച്ച ആശയം ഒരു തസ്ക്കിയ്യ വിഷയമായി ഒരിക്കലും കേരളത്തില്‍ മുജാഹിദുകള്‍ മഹല്ലുകള്‍ തോറും ക്ലാസ് എടുത്തു നടന്നിട്ടുമില്ല. സുന്നികള്‍ അല്ലാഹു അല്ലാത്തവരെ വിളിച്ചു തേടാന്‍ തെളിവാക്കിയപ്പോഴും, ഖുറാഫികള്‍ക്ക് കൊടുത്ത മറുപടി ഏറ്റു പിടിച്ചു, മൌലവി വിഭാഗം മുജാഹിദുകള്‍ ശിര്‍ക്കിലേക്ക് എന്ന് സുല്ലമിയും സില്‍ബന്തികളും തല്‍ ബീസ് ഉണ്ടാക്കിയപ്പോഴും, അതിന്‍റെ നിചസ്ഥിതി വിശദീകരിക്കാന്‍ മാത്രമാണ് 2012 നു മുന്‍പ് ഈ വിഷയങ്ങള്‍ പ്രാസംഗികര്‍ക്ക് പരാമര്‍ശിക്കേണ്ടി വന്നത്.
2012 നു ശേഷം മടവൂരികളുടെ വാദം അവര്‍ ചര്‍ദ്ദിച്ച അതെ വിസര്‍ജ്യം, ശുദ്ധിയാക്കാന്‍ എന്ന് പറഞ്ഞു (അനസ്) വാരി, പുറത്തേക്ക് കളയുന്നതിനു പകരം നക്കി തിന്നു മുജാഹിദ് കേരളത്തിലെ മിമ്പരുകളും സ്ഥാപനങ്ങളും വൃത്തികേടാക്കിയപ്പോള്‍ വീണ്ടും മുജാഹിടുകള്‍ക്ക് അത് വിശദീകരിക്കേണ്ടി വന്നു എന്ന് മാത്രം. അത് പക്ഷെ, പുതുതായി ഒരു തിയറിയും രൂപപ്പെടുത്തി, ഒരു സുനഹ ദോസ് ഇറക്കിയല്ല, മറിച്ചു, അന്ന് വരെ മടവൂരികള്‍ക്ക് അനസും സലഫിയും ഹനീഫും കൊടുത്ത അതെ മറുപടി തന്നെയാണ് ഞങ്ങള്‍ക്ക് പറയാനുണ്ടായിരുന്നത്.. അത് കൃത്യമായി മുജാഹിദ് കേരളത്തിനു ബോധ്യപ്പെട്ടതിന്‍റെ തെളിവാണ്, ലെറ്റര്‍ പാഡോ, സീലോ, സി ഡി ടവറോ ഇല്ലാതിരുന്നിട്ടും,, വര്‍ഷങ്ങള്‍ കഷ്ടപ്പെട്ട് പണിതുയര്‍ത്തിയ മിമ്പറുകളും സ്ഥാപനങ്ങളും ചതിയിലൂടെ കൈവശപ്പെടുത്തിയിട്ടും, ഇറങ്ങി പോകേണ്ടി വന്നിട്ടും പിന്തിരിയാതെ, സത്യത്തോടൊപ്പം നില്‍ക്കാന്‍ പതിനായിരങ്ങള്‍ തയ്യാറായത്. ഇനി ആ വിഷയത്തില്‍ സംവാദത്തിനു പ്രസക്തിയില്ല എന്ന് മനസ്സിലാക്കിയതു അപ്പുറത്ത് ബാകിയുള്ള ആളുകളുടെ നിലപാട് സര്‍ക്കുലറിനു അനുസരിച്ചാണ് എന്നത് കൊണ്ടും, നിഷിദ്ധമായ ഒരു വിഷയം അഥവാ, ജിന്നുകളോട് ഉള്ള ചോദ്യം, ശിക്കാവാത്തതും ഉണ്ട് എന്ന് തെളിയിക്കാന്‍ വാദ പ്രതിവാദം നടത്തിയിട്ട്, മുജാഹിദുകള്‍ക്ക് പ്രത്യേകിച്ച് ഒരു പ്രയോജനവുമില്ല എന്നത് കൊണ്ടുമാണ്. ശിര്‍ക്കാകാത്ത എന്നാല്‍ നിഷിദ്ധമായ, വസീലത്തു ശിര്‍ക്കാകുന്നതും ഉണ്ടെന്ന, പ്രഖ്യാപിത അഹല് സ്സുന്നയുടെ എക്കാലത്തെയും നിലപാടില്‍ ഉറച്ചു നിന്നത് കൊണ്ട് മാത്രം ജിന്ന് വാദികളും ശിര്‍ക്ക് പ്രചാരകരുമാണ് എന്ന് മുദ്ര കുത്തി പള്ളി കളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പുറത്താക്കി ചാപ്പ കുത്തിയതിനെതിരെ, ആ ആരോപണം തെറ്റാണ് എന്ന് തെളിയിക്കുക മാത്രമായിരുന്നു മുജാഹിദുകളുടെ ഉദ്ദേശം.
2012 നു ശേഷം മടവൂരികളുടെ വാദം അവര്‍ ചര്‍ദ്ദിച്ച അതെ വിസര്‍ജ്യം, ശുദ്ധിയാക്കാന്‍ എന്ന് പറഞ്ഞു (അനസ്) വാരി, പുറത്തേക്ക് കളയുന്നതിനു പകരം നക്കി തിന്നു മുജാഹിദ് കേരളത്തിലെ മിമ്പരുകളും സ്ഥാപനങ്ങളും വൃത്തികേടാക്കിയപ്പോള്‍ വീണ്ടും മുജാഹിടുകള്‍ക്ക് അത് വിശദീകരിക്കേണ്ടി വന്നു എന്ന് മാത്രം. അത് പക്ഷെ, പുതുതായി ഒരു തിയറിയും രൂപപ്പെടുത്തി, ഒരു സുനഹ ദോസ് ഇറക്കിയല്ല, മറിച്ചു, അന്ന് വരെ മടവൂരികള്‍ക്ക് അനസും സലഫിയും ഹനീഫും കൊടുത്ത അതെ മറുപടി തന്നെയാണ് ഞങ്ങള്‍ക്ക് പറയാനുണ്ടായിരുന്നത്.. അത് കൃത്യമായി മുജാഹിദ് കേരളത്തിനു ബോധ്യപ്പെട്ടതിന്‍റെ തെളിവാണ്, ലെറ്റര്‍ പാഡോ, സീലോ, സി ഡി ടവറോ ഇല്ലാതിരുന്നിട്ടും,, വര്‍ഷങ്ങള്‍ കഷ്ടപ്പെട്ട് പണിതുയര്‍ത്തിയ മിമ്പറുകളും സ്ഥാപനങ്ങളും ചതിയിലൂടെ കൈവശപ്പെടുത്തിയിട്ടും, ഇറങ്ങി പോകേണ്ടി വന്നിട്ടും പിന്തിരിയാതെ, സത്യത്തോടൊപ്പം നില്‍ക്കാന്‍ പതിനായിരങ്ങള്‍ തയ്യാറായത്. ഇനി ആ വിഷയത്തില്‍ സംവാദത്തിനു പ്രസക്തിയില്ല എന്ന് മനസ്സിലാക്കിയതു അപ്പുറത്ത് ബാകിയുള്ള ആളുകളുടെ നിലപാട് സര്‍ക്കുലറിനു അനുസരിച്ചാണ് എന്നത് കൊണ്ടും, നിഷിദ്ധമായ ഒരു വിഷയം അഥവാ, ജിന്നുകളോട് ഉള്ള ചോദ്യം, ശിക്കാവാത്തതും ഉണ്ട് എന്ന് തെളിയിക്കാന്‍ വാദ പ്രതിവാദം നടത്തിയിട്ട്, മുജാഹിദുകള്‍ക്ക് പ്രത്യേകിച്ച് ഒരു പ്രയോജനവുമില്ല എന്നത് കൊണ്ടുമാണ്. ശിര്‍ക്കാകാത്ത എന്നാല്‍ നിഷിദ്ധമായ, വസീലത്തു ശിര്‍ക്കാകുന്നതും ഉണ്ടെന്ന, പ്രഖ്യാപിത അഹല് സ്സുന്നയുടെ എക്കാലത്തെയും നിലപാടില്‍ ഉറച്ചു നിന്നത് കൊണ്ട് മാത്രം ജിന്ന് വാദികളും ശിര്‍ക്ക് പ്രചാരകരുമാണ് എന്ന് മുദ്ര കുത്തി പള്ളി കളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പുറത്താക്കി ചാപ്പ കുത്തിയതിനെതിരെ, ആ ആരോപണം തെറ്റാണ് എന്ന് തെളിയിക്കുക മാത്രമായിരുന്നു മുജാഹിദുകളുടെ ഉദ്ദേശം.
ഈ വിഷയങ്ങളില്‍ യാ ഇബാദല്ലാഹ്...എന്ന ദുര്‍ബല ഹദീസിന്‍റെ വിഷയത്തില്‍ മുന്കാലങ്ങളില്‍ പ്രതിപാദിച്ച അഹല് സ്സുന്നയുടെ പണ്ഡിതര്‍ അഖിലവും ഏക കണ്ഠമായി പറഞ്ഞത്, ഹദീസ് ദുര്‍ബലമാണ് എങ്കിലും ഹദീസിന്‍റെ മത് നില്‍ ശിര്‍ക്കില്ല, എന്നാണു. ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് (റ) യുടെ പരാമര്‍ശം കാണുക ..''ഇനി സ്വഹീഹാണെങ്കില്‍ തന്നെ അതില്‍ മരിച്ചവരെയോ ഹാജരില്ലാതവരെയോ വിളിച്ചു തേടാന്‍ തെളിവില്ല. യാത്രാ സമയത്തുള്ള ദിക് റുകളുടെ കൂട്ടത്തിലാണ് ആ ഹദീസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇനി അതിന്‍റെ അര്‍ഥം ഇപ്രകാരമാണ് ഒരു മനുഷ്യന് തന്‍റെ വാഹന മൃഗം ഓടിപ്പോകുകയും അതിനെ തടഞ്ഞു വെക്കാന്‍ അയാള്‍ നിസ്സഹായകനാവുകയും ചെയ്‌താല്‍ അല്ലാഹു തന്റെ സ്വാലിഹീങ്ങളായ അടിമകളില്‍ ചില അടിമകളെ അഥവാ സ്വാലിഹീങ്ങളായ ജിന്നുകളില്‍പെട്ടവരായിരിക്കും .. അല്ലെങ്കില്‍ മലക്കുകളില്‍ പെട്ടവരായിരിക്കും.. അല്ലെങ്കില്‍ അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമറിയാത്ത അവന്‍റെ സൈന്യമോ ആയിരിക്കാം ( "നിന്റെ രക്ഷിതാവിന്റെ സൈന്യങ്ങളെ അവനല്ലാതെ മറ്റാരും അറിയുകയില്ല" [ സൂറത്തു മുദ്ദഥിര്‍ - 31] ) ആ നിലക്ക് അല്ലാഹു ആ ദൌത്യമേല്‍പിച്ച ചില അടിമകള്‍ അല്ലാഹുവിനുണ്ട് എന്ന് പ്രവാചകന്‍ അറിയിച്ചു തന്നു എന്നാണ് വരിക. അപ്രകാരം തന്റെ വാഹനമായ മൃഗം ഓടിപ്പോകുന്ന സമയത്ത് അതിന്റെ ഉടമസ്ഥന്‍ പ്രവാചകന്‍ പറഞ്ഞ രൂപത്തില്‍ വിളിച്ചു പറയുകയാണെങ്കില്‍ അവര്‍ അവനു വേണ്ടി ആ വാഹനത്തെ തടഞ്ഞു നിര്‍ത്തും എന്നേ അതിനര്‍ത്ഥം വരൂ.. അവരാകട്ടെ അല്ലാഹുവിന്റെ ജീവിച്ചിരിക്കുന്ന അടിമകളാണ്. മനുഷ്യര്‍ക്ക് നല്‍കിയിട്ടുള്ളതു പോലെ അവര്‍ക്കും അല്ലാഹു കഴിവ് നല്‍കിയിട്ടുണ്ട്. അത് കൊണ്ട് തന്റെ കൂടെയുള്ള മറ്റു മനുഷ്യരെ വിളിക്കുന്നത് പോലെ തന്റെ വിളി കേള്‍ക്കുകയും സഹായിക്കാന്‍ സാധിക്കുകയും ചെയ്യുന്നവരെയാണ് അയാള്‍ വിളിക്കുന്നത്. ഖബറാളികളോട് തേടുന്നതും ഇതും എവിടെ കിടക്കുന്നു. ജീവിച്ചിരിക്കുന്ന ഒരു സൃഷ്ടിയോട് അതിനു കഴിവ് നല്‍കപ്പെട്ട വിഷയത്തില്‍ മനുഷ്യര്‍ ചോദിക്കാറില്ലേ. അപ്രകാരം ജീവിച്ചിരിക്കുന്ന ഒരു സ്രിഷ്ടിയോട് അതിനു കഴിവുള്ള ഒരുകാര്യം ചോദിക്കുന്നതിലേ ഇത് പെടൂ."
ഇതേ രൂപത്തില്‍ ഉമര്‍ മൌലവി (റ) 971 ഇല്‍ സല്സബീലിലൂടെ കൊടുത്ത വിശദീകരണം കൂടി കാണുക..'' ഇനി ഹദീസ് സഹീഹാണെന്നു വെറുതെ സങ്കല്‍പിച്ചാല്‍ തന്നെയും വാദവിഷയവും ഇതും തമ്മില്‍ യാതൊരു ബന്ധവുമില്ല. വാദം മുഹ്യിദ്ദീന്‍ ശൈഖേ രക്ഷിക്കണേ എന്നു വിളിച്ചു തേടുന്നതു അനുവദനീയമാണെന്നാണല്ലൊ. അല്ലാഹുവിന്റെ അടിമകളേ, സഹായിക്കണേ എന്നാണല്ലൊ ഹദീസിലുള്ളത്. ഒരു വിജനപ്രദേശത്തു ഒറ്റക്ക് അകപ്പെട്ടു വിഷമം കൊടുമ്പിരികൊള്ളുമ്പോള്‍ എന്നിങ്ങിനെ സന്ദര്‍ഭം വ്യക്തമായി നിര്‍ണ്ണയപ്പെടുത്തുകയും ചെയ്തു. അപ്പോള്‍ ജനനിബിഡമായ ഒരു പ്രദേശത്തുവെച്ചു മുഹ്യിദ്ദീന്‍ ശൈഖിനെ വിളിച്ചുതേടാന്‍ എന്തൊരു വെളിച്ചമാണു ഈ ഹദീസില്‍ðനിന്നു ലഭിക്കുന്നത്. സഹായിക്കാന്‍ ആരെയും കാണാതെ അത്യധികം വിഷമത്തില്‍ അകപ്പെടുന്ന സമയത്തു ‘യാഇബാദല്ലാഹ്’’ എന്നു വിളിച്ചാല്‍ അല്ലാഹുവിന്റെ മലക്കുകളും ജിന്നുകളും ആ ഗതിമുട്ടിയ മുഅ്മിനിനെ സഹായിക്കാന്‍ വന്നെത്തുമെന്നു പ്രതീക്ഷിക്കാം. ഇതാണു ഹദീസിലെ ഉപദേശം. ........''
ഇസ്തിആനത്തും ബില്‍ ജിന്ന് (ജിന്നുകലോടുള്ള സഹായ ചോദ്യം) വിഷയത്തില്‍ ഇത് പോലെ തന്നെ, സലഫി ഉലമാക്കളുടെയും ലജനത്തു ദാ ഇമയുടെയും ഫത് വകളില്‍ നിന്നും രസായിലുകളില്‍ നിന്നും വ്യെക്തമാകുന്നത് മിക്കവാറും എല്ലാ ഇനങ്ങളും ശിര്‍ക്കായത് തന്നെയാണ് എങ്കിലും ശബ്ദം കൊണ്ടോ മറ്റോ സാന്നിദ്ധ്യമുറ പ്പായ ജിന്നിനോട് ചോദിക്കുന്നതില്‍ വസീലത്തു ശിര്‍ക്കായതും ഉണ്ട് എന്ന് തന്നെയാണ്. ഈ വിഷയത്തില്‍ ജിന്നുകളോട് ശിര്‍ക്കായ ചോദ്യങ്ങള്‍ ശിര്‍ക്കാണ് എന്ന് വ്യെക്തമായി മറുപടി കൊടുത്ത ലജനത്തു ദാ ഇമ തന്നെ, ശിര്‍ക്കാകാത്ത ചോദ്യങ്ങള്‍ വസീലത്തു ശിര്‍ക്കാകുന്നതാണ് എന്ന് തന്നെ വ്യെക്തമായി ഫത്‌വ കൊടുത്തിട്ടുണ്ട്. ഒരു ചോദ്യവുത്തിനു ലജനത്തു ദാഇമ കൊടുത്ത മറുപടി കാണുക.
ചോദ്യം:ബാധയേറ്റ ആളുടെ നാവിലൂടെ സംസാരിക്കുന്ന ജിന്നിനെചില ആവശ്യങ്ങള്‍ക്കായി പറഞ്ഞു വിടുന്നതിന്റെ മതപരമായവിധി എന്താണ്. ഉദാഹരണത്തിന് അവനെഒരാളുടെ വീട്ടിലേക്ക് അവിടെസിഹ്റ് ഉണ്ടോ എന്നറിയാന്‍ വേണ്ടി പറഞ്ഞു വിടുകഇതിന്റെ വിധി എന്താണ് ?.കാരണം ജിന്ന്‍ ബാധയേറ്റ ആളെവിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തു കൊണ്ട് ചികിത്സിക്കുന്ന ഒരാളെ എനിക്കറിയാം. ആ സന്ദര്‍ഭത്തില്‍ അയാളുടെ നാവിലൂടെ ജിന്ന്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ അവനെ മറ്റൊരാളിലൂടെ സംസാരിച്ച ജിന്നിനെ കൊണ്ടുവരുവാനായി ഒരിടത്തേക്ക് പറഞ്ഞയക്കും. അതുപോലെ അവന്റെ മാതാപിതാക്കളെ കുറിച്ചും അവനെ ആരാണ് അയച്ചത് എവിടെയാണ് അതിനായി സിഹ്റ് ചെയ്തിട്ടുള്ളത് എന്നതിനെക്കുറിച്ചെല്ലാം അവനോട് ചോദിക്കും. ഇനിചില സന്ദര്‍ഭങ്ങളില്‍ ആജിന്ന്‍ ജൂതനോ,ക്രിസ്ത്യാനിയോ,ബുദ് ധമതക്കാരനോ ഒക്കെ ആണെങ്കില്‍ അവനെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ചെയ്യും. അവന്റെ സഹോദരങ്ങളായ മറ്റു ജിന്നുകളെ ഇസ്ലാമിലേക്ക് ക്ഷണിക്കാന്‍ അവനോട് ആവശ്യപ്പെടുകയും ചെയ്യും....
ഉത്തരം: 'ജിന്നുകളെഒരു നിലക്കുള്ള കാര്യങ്ങള്‍ക്കും ഉപയോഗപ്പെടുത്താന്‍ പാടില്ല.അത് ജിന്നുകളോടും പിശാചുക്കളോടുംസഹായമാവശ്യപ്പെ ടലാണ്.അത് നിഷിദ്ധവും ശിര്‍ക്കിലേക്ക് എത്തിക്കുന്ന വസീലകളില്‍ ഒരു വസീലയുമാണ്. സിഹ്റിന്റെയ്യും മാരണക്കാരുടെയും വിഷയങ്ങളില്‍ അവര്‍ പറഞ്ഞു തരുന്ന കാര്യങ്ങള്‍ വിശ്വസിക്കാനും പാടില്ല. കാരണംഅതിന് പിന്നില്‍ ഒരുപാട് ദോശങ്ങളുണ്ട്'. [ഒപ്പ് :ബകര്‍അബൂ സൈദ്,അബ്ദുല്‍ അസീസ്‌ആലു ഷെയ്ഖ്,സ്വാലിഹ് അല ഫൌസാന്‍,അബ്ദുല്ലാഹ് ബിന്‍ ഗുദയ്യാന്‍,ഇബ്ന്‍ ബാസ്/വോ:1,പേജ്: 102 ]
لا يجوز استخدام الجني بأي نوع من الاستخدام ؛ لأن ذلك من الاستعانة بالجن والشياطين، وهي محرمة ووسيلة من وسائل الشرك،
[ﺔﻨﺠﻟ ﻯﻭﺎﺘﻓ ﺔﻴﻧﺎﺜﻟﺍ ﺔﻋﻮﻤﺠﻤﻟﺍ- ﺔﻤﺋﺍﺪﻟﺍ -(ﺓﺪﻴﻘﻌﻟﺍ)ﻝﻭﻸﺍ ﺪﻠﺠﻤﻟﺍ -ﻡﺍﺪﺨﺘﺳﺍ - ﺔﻴﻫﻮﻟﻸﺍ ﺪﻴﺣﻮﺗ ﻥﺎﻜﻣ ﺪﻳﺪﺤﺗ ﻲﻓ ﻦﺠﻟﺍ ﺔﺤﻔﺻ 1:ﺀﺰﺟ : ﺮﺤﺴﻟﺍ 102:]
മേല്‍ കൊടുത്ത മറുപടിയില്‍ നിന്ന് ജിന്നിനോട് ശിര്‍ക്കല്ലാത്ത ചോദ്യം ഉണ്ടെന്നത് സത്യാന്വേഷികള്‍ക്ക് ബോധ്യപ്പെടാന്‍ പര്യാപ്തമാണ്. ഇതാണ് കേരളത്തിലെ മുജാഹിദുകളുടെ ഈ വിഷയത്തിലെ നിലപാടും. ഖുറാഫികളില്‍ നിന്ന് ഭിന്നമായി, മുജാഹിദുകള്‍ ഒരു വിഷയത്തില്‍ ഖുര്‍ആനില്‍ നിന്നോ ഹദീസില്‍ നിന്നോ നേരിട്ട് വ്യെക്തമായ തെളിവ് കാണാതിരിക്കുകയും, ആ വിഷയത്തില്‍, ജീവിച്ചിരിക്കുന്നവരും കഴിഞ്ഞു പോയവരുമായ ഭൂരിപക്ഷം സലഫി ഉലമാക്കളുടെയും സൌദിയിലെ ഉന്നത പണ്ഡിത സഭയുടെയും കിബാറുല്‍ ഉലമയുടെയും മാര്‍ഗ നിര്‍ദ്ദേശം കാണുകയും ചെയ്‌താല്‍ അതെ നിലപടെടുക്കുകയാണ് പതിവ്. മടവൂരികളുമായി 2002 ഇല്‍ ഉണ്ടായ അഭിപ്രായ വെത്യാസങ്ങളില്‍ തീര്‍പ്പ് കല്‍പിച്ചതും അതെ മാനദണ്ഡത്തിലായിരുന്നുവേന്നത് ഓര്‍ക്കുക. അല്ലാഹുവിന്‍റെ അപാരമായ അനുഗ്രഹത്താല്‍ ഏതാനും മാസങ്ങള്‍ കൊണ്ട് കോക്കസ് കൂടാരത്തിലെ എല്ലാ കുതന്ത്രങ്ങളെയും ചതി പ്രയോഗങ്ങളേയും പണക്കൊഴുപ്പിനെയും, രാഷ്ട്രീയക്കാരെ ഉപയോഗിച്ചുള്ള അധികാര ദുര്‍വിനിയോഗത്തെയും മറികടന്നു, നേരാം വണ്ണം ചിന്തിക്കുന്ന സത്യാന്വേഷികളായ യഥാര്‍ത്ഥ സലഫികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു ഇതിനപ്പുറം സ്വലാഹിയോടു ചില സാങ്കല്‍പിക ചോദ്യങ്ങള്‍ ഉന്നയിച്ചു, മനസ്സില്‍ മറ്റൊരു തരത്തിലുള്ള വിശ്വാസവുമില്ല, ജിന്നില്‍ പെട്ട ഒരു കൂട്ടുകാരന്‍ ഉണ്ടെങ്കില്‍ അവന്‍ അവിടെ ഉണ്ടെന്നു ഉറപ്പാണെങ്കില്‍ എന്നൊക്കെ പറഞ്ഞു വിധി ചോദിച്ച ശേഷം, സ്വലാഹി ജിന്നിനോട് തേടാം എന്ന് പറഞ്ഞു എന്ന അര്‍ത്ഥത്തില്‍ ക്ലിപ്പ് പ്രചരിപ്പിക്കുകയും അത് വഴി തങ്ങളുടെ കുതന്ത്രങ്ങള്‍ക്ക് മയിലേജ് ഉണ്ടാക്കുകയും ചെയ്ത ഗൂഡ സംഘമായി കോക്കസ് അധപതിച്ചു എന്ന് മാത്രം..
അത് കൊണ്ടാണെല്ലോ, യാസിര്‍ മദനി പകര വെളുപ്പെടുത്തിയ പോലെ, കച്ചവടം ഉറപ്പിച്ചു ചേക്കേറുന്നവരുടെ വിശ്വാസം എന്തായാലും കുഴപ്പമില്ല, മൂന്നു നാല് വേദികളില്‍, ഉള്ളതും ഇല്ലാത്തതും ചേര്‍ത്തു, ബാദുഷാ ബാഖവിയെ പോലെയും, നന്തിക്കാരനെ പോലെയും മുജാഹിദുകളെ ഒന്നലക്കിയാല്‍ പോത്തിന്‍റെ കടിയും തീരും കാക്കയുടെ വിശപ്പും തീരും. അഥവാ, കൊക്കസിനു കുറച്ചു ജീവ വായുവും കിട്ടും, പറയുന്നവരുടെ കടക്കെണി, സാമ്പത്തിക പ്രശ്നങ്ങള്‍ എന്നിവക്കും പരിഹാരമാവും. പി കെ അഹമ്മദ് സാഹിബ് എന്ന നിഷ്കളങ്കനിലൂടെ അനസ് എന്ന ഒരു വാടകക്കാരനെ കുറിച്ചേ നമ്മളൊക്കെ കേട്ടിട്ടുള്ളൂ...പക്ഷെ, കെ എന്‍ എം ജീവിത മാര്‍ഗമായ ആളുകള്‍ അതിനകത്ത് ഇന്ന് അനവധിയാണ്. ഇടക്ക് പാളിപ്പോയ അവാര്‍ഡ് ജേതാവ് 12,000 അണ്ണാച്ചിക്ക് അവാര്‍ഡിനായി ചെലവഴിച്ചത് ഏതു വകുപ്പാണ് എന്ന് ഇത് വരെ പുറത്തറിഞ്ഞിട്ടില്ല എങ്കിലും കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടക്ക് ഈ പ്രസ്ഥാനത്തില്‍ അതിന്‍റെ ആദര്‍ശം വളച്ചു കെട്ടാതെ പറയാന്‍ ഇങ്ങനെ അണ്ണാച്ചിക്ക് 12,000 കൊടുത്തു അവാര്‍ഡ് തരപ്പെടുത്തെണ്ടി വന്നതിന്‍റെ ഗുട്ടന്‍സാണ്, ശിര്‍ക്കിന് പടച്ചുണ്ടാക്കിയ പുതിയ ചൈനീസ് വ്യാഖ്യാനം പഠിപ്പിക്കും മുന്‍പ് വിശദീകരിക്കേണ്ടിയിരുന്നത്.
ഇന്ന് ബാക്കിയായ ആ കൂടാരത്തിലേക്ക് കണ്ണോടിച്ചാല്‍ ഈ ആദര്‍ശ പ്രസ്ഥാനത്തില്‍ നിന്ന് കാലാകാലങ്ങളില്‍ കൊഴിഞ്ഞു പോയ വ്യെതിയാന കക്ഷികള്‍ക്ക് സംഭവിച്ച വിശ്വാസ കര്‍മ വൈകല്യങ്ങള്‍ ദിനം തോറും വര്‍ദ്ധിച്ചു വരുന്നത് കാണാന്‍ സലഫികള്‍ക്ക് നിഷ്പ്രയാസം കഴിയും. അത് മടവൂരികളുടെ 2002 നു ശേഷമുള്ള വ്യെതിയാനങ്ങള്‍ ഒരു പട്ടികയില്‍ എഴുതി ചേര്‍ത്തു അടുത്ത കോളത്തില്‍ കൊക്കസിലെ ഇപ്പോഴുള്ള ആ വിഷയങ്ങളിലെ നിലപാട് യഥാ വിധി പരിശോധിച്ചാല്‍ സമാനത എളുപ്പം മനസ്സിലാക്കാം. സിഹിര്‍ ബാധിക്കില്ലെന്നോ , ജിന്ന് ബാധ ഇല്ലെന്നോ ആരും പറയുന്നില്ല എന്ന് ആളുകളെ കണ്ണില്‍ പൊടിയിടാന്‍ ഇത് പോലുള്ള കുറിപ്പുകളിലും പ്രസംഗത്തിലും ചിലര്‍ ചോദിക്കുമെങ്കിലും തക്കം കിട്ടിയാല്‍ തനി ഹദീസ് നിഷേധവും പ്രമാണങ്ങളില്‍ വന്നതിനെ പരിഹസിക്കലും ഇവരുടെ പല പ്രമുഖന്‍മാര്‍ക്കും ഹോബിയാണ്. അതിന്‍റെ മറ്റൊരു പതിപ്പാണ്, സ്വഹീഹായ ഹദീസില്‍ വന്നത് അപ്പാടെ സ്വീകരിക്കണം എന്ന സലഫി ആദര്‍ഷത്തോടൊപ്പം ഖുറാഫികള്‍ ബിദ് അത്തിനും ശിര്‍ക്കിനും മറ പിടിക്കാന്‍ എഴുന്നള്ളിക്കുന്ന പില്‍ക്കാലക്കാരായ ചില പണ്ഡിതന്‍ മാരുടെ കീലകളെയും ദുര്‍ബല ഹദീസുകളെയും കൂട്ടി കെട്ടി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. അതിനൊരു അപവാദമായി ഒരു ന്യൂനാല്‍ ന്യൂന പക്ഷം അപ്പുറത്ത് ഉണ്ടെങ്കിലും കാലക്രമേണ, മടവൂരി വിഭാഗത്തില്‍ ചെറിയ മുണ്ടം, അബ്ദു റഊഫ് മൌലവി അടക്കമുള്ള വിഭാഗത്തിനു സംഭവിച്ച പാര്‍ശ്വ വല്‍ക്കരണം വളരെ പെട്ടെന്ന് സംഭവിക്കുമെന്ന് തന്നെയാണ് മനസ്സിലാക്കാന്‍ കഴിയുക. ഇപ്പോള്‍ തന്നെ, അഹല് സ്സുന്നക്ക് പരിചയമില്ലാത്ത, ലോക സലഫി ഉലമാക്കളുടെ വീക്ഷണത്തിനു വിരുദ്ധമായി, സിഹിര്‍ കണ്ണേര്‍, റുഖയ വിഷയങ്ങളില്‍ തുടങ്ങി, അല്ലാഹു അല്ലാത്തവര്‍ ദുആ കേള്‍ക്കുമെന്ന തനിച്ച ഖുറാഫീ ശിര്‍ക്കന്‍ ആശയത്തില്‍ വരെ മുവഹ്ഹി ദുകളുടെ മേല്‍ ശിക്കാരോപ ണവുമായി ഊരുചുറ്റിയവര്‍ എത്തി നില്‍ക്കുന്നു എന്നത് തങ്ങള്‍ ചെയ്തു കൂട്ടിയ കുടിലതയുടെ സ്വാഭാവിക പരിണിതി മാത്രമാണ്.
ഇനി കുതന്ത്രങ്ങളിലൂടെ മുജാഹിദുകളുടെ മേല്‍ ശിര്‍ക്കാരോപിച്ചവരുടെ അവസ്ഥയൊന്നു തിരിഞ്ഞു നോക്കൂ. ജീവിച്ചിരിക്കുന്ന ജിന്നിനെ കേവലം ഐതിഹ്യങ്ങളില്‍ മാത്രം ഉള്ള വിഷ്ണുവെന്ന ഹിന്ദുക്കളുടെ ദൈവത്തിനോട് ഉപമിച്ചു കൊണ്ട് സമ്മേളനത്തില്‍ വെച്ച് തുടക്കം കുറിച്ച കൈത്തിരി, അതെറ്റെടുത്തു, ഇല്ലാത്ത ശിര്‍ക്ക് മുവഹ്ഹി ദുകളുടെ മേല്‍ ആരോപിക്കുന്ന തിരക്കില്‍ കേവലം രാഷ്ട്രീയ ക്കാരനായ ഒരു മന്ത്രി പോലും ചെയ്യാനറച്ച ശിര്‍ക്കിന്‍റെ തനി രൂപമായ നിലവിളക്ക് കൊളുത്തി തുടക്കം കുറിച്ച സംസ്ഥാന യുവ നേതാവ്, അല്ലാഹു അല്ലാത്തവര്‍ ദുആ കേള്‍ക്കും (ദുആ യിലെ കേവല പടങ്ങളല്ല!) എന്ന തനിച്ച ഖുറാഫീ ശിര്‍ക്കന്‍ വാദത്തിനു ഖുര്‍ആനില്‍ ആയത്തുണ്ട് എന്ന് ആണയിട്ട ഹനീഫ്, അതിന്നും ഏറ്റു നടക്കുന്ന കോക്കസ് മുരീദുകള്‍ ഇതിനെല്ലാം പുറമേ അഭൌതികമായി അല്ലാഹുവിന്നു മാത്രമല്ല, ജിന്നിനും മലക്കിനും സഹായിക്കാനും ഉപദ്രവിക്കാനും കഴിയുമെന്ന, ശരിയായ നെല്ലിക്കുത്ത് ഇസ്മായില്‍ മുസല്യാരുടെ തനിച്ച ശിര്‍ക്കന്‍ വാദത്തിലേക്ക് കൂപ്പ് കുത്തിയ കോക്കസ് കൂടാരം മൊത്തം ഇപ്പോള്‍ കയര്‍ പൊട്ടിയ പട്ടം പോലെയായിരിക്കുന്നു.
മുജാഹിദുകളെ മുഷിരിക്കാക്കാന്‍ മുന്‍പ് സലാം സുല്ലമി ഉയര്‍ത്തി വിട്ട, ജിന്നുകളും മലക്കുകളും അഭൌതികരാണ് എന്ന വാദം ഏറ്റെടുത്തു, സലാം സുല്ലമിയുടെ തോളില്‍ കൈ വെച്ച് ചാടിയെങ്കിലും, സുല്ലമിയുടെ ഊക്കില്‍ ചാട്ടത്തിനു ഇല്ലാത്തത് കൊണ്ട് ഇടക്ക് നായിക്കാട്ടത്തില്‍ തന്നെ കൃത്യമായി കോക്കസ് വീഴേണ്ടി വന്നിരിക്കുകയാണ്. കാരണം സുല്ലമി ജിന്നും മലക്കും അഭൌതികരാണ് എന്നു ജല്പിച്ച അതെ ശ്വാസത്തില്‍ തന്നെ, ജിന്നോ മലക്കോ ആരെയെങ്കിലും ജീവിതത്തില്‍ ഒരിക്കലെങ്കിലും സഹായിക്കുമെന്നോ ഉപദ്രവിക്കുമെന്നോ വിശ്വസിച്ചാല്‍ തന്നെ ശിര്‍ക്കാണ് എന്ന് ഊക്കോടെ പറഞ്ഞു. അത് കൊണ്ട് തന്നെ ടിയാന്‍ ജിന്നും മലക്കും മനുഷ്യരെ സഹായിക്കുകയോ ഉപദ്രവിക്കുകയോ ഇല്ല എന്ന ഉറച്ച തീരുമാനം എടുത്തു, നായിക്കാട്ടത്തില്‍ തൊടാതെ അപ്പുറം എത്തി. എന്നാല്‍ പാവം കോക്കസ് ടീമിനാകട്ടെ, സുല്ലമിയെ പോലെ ജിന്നോ മലക്കോ സഹായിക്കുകയോ ഉപദ്രവിക്കുകയോ ഇല്ല എന്ന് കട്ടായം പറയാന്‍ കൂടെയുള്ള ബാക്കിയായ യാ കൌമും കൂടാരം കാലിയാക്കിയെക്കും എന്ന ഭയത്താല്‍ കഴിയില്ല. അത് കൊണ്ട് തന്നെ, അഭൌതികമായി അഥവാ കാര്യ കാരണ ബന്ധത്തിനപ്പുറം മനുഷ്യനെ സഹായിക്കാനോ ഉപദ്രവിക്കാനോ അല്ലാഹുവിന്നു മാത്രമേ കഴിയൂ എന്ന തൌഹീദിന്‍റെ അടിത്തറ, കാള മണ്‍പാത്ര കൂട്ടത്തിലേക്ക് കയറിയ പോലെ ഇടിച്ചു നിരപ്പാക്കി.!!!
ചുരുക്കത്തില്‍ പേ റെടുക്കാന്‍ പോയവള്‍ ഇരട്ട പെറ്റു എന്നു പറഞ്ഞ പോലെ മുവഹ്ഹി ദുകളുടെ മേല്‍ ഇല്ലാത്ത ശിര്‍ക്കാരോപണം നടത്തിയവര്‍ ചാഞ്ഞും ചരിഞ്ഞും ശിര്‍ക്കന്‍ വിശ്വാസവും പേറി, ഊരു ചുറ്റുന്നു, സ്ഥിരം പല്ലവിയുമായി അമ്മി കൊത്താനുണ്ടോ അമ്മി...അമ്മി കൊത്താനുട്ണോ അമ്മി....ശിര്‍ക്കാരോപിക്കാനുണ്ടോ ശിര്‍ക്ക്...ശിര്‍ക്കാരൂപിക്കാനുണ്ടോ ശിര്‍ക്ക്....
ഇപ്പോള്‍ ചില കോക്കസ് മുരീദുകള്‍ പൊക്കി കൊണ്ട് വരുന്ന, ലജനയോടു ചോദിക്കപ്പെട്ട വിഷയത്തില്‍ ജിന്നിനോട് ചോദിക്കുന്നത് ശിര്‍ക്കാണെന്നും, ജിന്നുകള്‍ ഹാജരാണെങ്കിലും ഗായിബിന്‍റെ വിധിയാണെന്ന് പറഞ്ഞിട്ടുണ്ടെന്നും ഉള്ള ഫത്‌വ ജിന്നിനോടുള്ള എല്ലാ ചോദ്യവും ശിർക്കാണ്‌എന്നതിന്റെ തെളിവാണ് എന്നുള്ളത് ശുദ്ധ അസംബന്ധമാണ്. യഥാര്‍ത്ഥത്തില്‍, ജിന്നുകളെ കുറിച്ച് ഇവരുടെ അബദ്ധ ധാരണയില്‍ നിന്നാണ് ജിന്നിനോട് ഏതു അവസ്ഥയില്‍ ചോദിക്കുന്നതും ശിര്‍ക്കാണ് എന്നാണ് ആ ഫത് വ അര്‍ത്ഥ മാക്കുന്നത് എന്ന് ജല്‍പിക്കുന്നത്. ഒന്നാമതായി, ലജന എന്നത്, സുല്ലമി ആവര്‍ത്തിച്ചു ബോധ്യപ്പെടുത്തിയിട്ടും (?) 8 വര്‍ഷങ്ങള്‍ക്ക് ശേഷം ലഡ്ഡു പൊട്ടി വെളിപാടുണ്ടായ കെ ജെ യു അംഗങ്ങളെ പോലെ, ലജനയും അഖീദ വിഷയങ്ങളില്‍, പരസ്പര വിരുദ്ധമായ ഫത് വ നല്‍കുന്ന സി ഡി ടവറിലെ കോക്കസ് സില്‍ബന്തികളെ പോലെയാണ് എന്ന ധാരണയില്‍ നിന്നാണ് അത്തരം കണ്ടെത്തല്‍ നടത്തുന്നത്. ആ ശിര്‍ക്കാണ് എന്ന വിധി നല്‍കപ്പെട്ട ഫത് വക്ക് ആധാരമായ ചോദ്യത്തില്‍, ഞാന്‍ മുകളില്‍ കൊടുത്ത ലജനയുടെ ഫത് വയിലെ ചോദ്യത്തില്‍ സൂചിപ്പിച്ച പോലെ ചോദിക്കപ്പെടുന്ന ജിന്നിന്‍റെ സാന്നിദ്ധ്യം ഉറപ്പാക്കപ്പെട്ടിട്ടില്ല. അത് കൊണ്ട് തന്നെ, അവിടുത്തെ വിധി ഗായിബിന്‍റെതു തന്നെയാണ്. കാരണം മനുഷ്യരില്‍ നിന്ന് ഭിന്നമായി ജിന്നുകളുടെ പ്രകൃതം ഗൈബിയായ അഥവാ നമുക്ക് കാണാനോ കേള്‍ക്കാനോ അറിയാനോ കഴിയാത്ത അവസ്ഥയില്‍ ആണ്. അത് കൊണ്ടു തന്നെ, ശബ്ദം കൊണ്ടോ മറ്റോ ജിന്ന് തന്‍റെ സാന്നിദ്ധ്യം വ്യെക്തമാക്കാത്ത അവസരത്തില്‍ അവയോടുള്ള ചോദ്യത്തിന്‍റെ ഹുകുമു ഗായിബിന്‍റെതു തന്നെയാണ്. ഭാഷാ പരമായി നമ്മുടെ അടുത്തുണ്ട് എന്ന നിലക്ക് അവര്‍ ഹാജരാണ് എന്ന് പറയാമെങ്കിലും അവരുടെ ചോദ്യത്തെ കുറിച്ചുള്ള വിധി അവര്‍ സ്വയം സാന്നിദ്ധ്യം വ്യെക്തമാക്കുന്നത് വരെ ഗായിബിന്‍റെതു തന്നെയാണ്. അത് കൊണ്ട് തന്നെ ആ ചോദ്യം മനുഷ്യനായ അടുത്തു ഇല്ലാത്ത ഔലിയയോടു അയാള്‍ കേള്‍ക്കും എന്ന് വിശ്വസിച്ചു ശൈഖേ രക്ഷിക്കണേ...എന്ന് പറയുന്നതിന് സമാനമാണ്. എന്നാല്‍ ജിന്നേ രക്ഷിക്കണേ, എന്നതിന് പകരം ആരെങ്കിലും രക്ഷിക്കണേ....അല്ലാഹുവിന്‍റെ അടിമകളെ രക്ഷിക്കണേ...മണ്ട്യെര്യോ...എന്നൊക്കെ പറയുകയും ഈ ശബ്ദം കേള്‍ക്കുന്ന മനുഷ്യനോ ജിന്നോ സഹായിക്കട്ടേ എന്ന് കരുതുന്നതും ആദ്യം പറഞ്ഞ ശൈഖേ രക്ഷിക്കണേ എന്നത് പോലെയല്ല. ആ വെത്യാസമാണ്,രോഗിയുടെ നാവിലൂടെ സംസാരിക്കുന്ന ജിന്നിനോട് ചോദിക്കുന്നതും, ആ തരത്തില്‍ സാന്നിദ്ധ്യം ഉറപ്പാകാതെ, ജിന്നെ രക്ഷിക്കണേ എന്നോ മറ്റോ പറയുന്നതും. തമ്മിലുള്ളത്. കാരണം ജിന്നെ എന്ന് ഖാസ്സാക്കി വിളിക്കണമെങ്കില്‍ ആ ഉദ്ദേശിക്കപ്പെടുന്ന വ്യെക്തിയുടെ സാന്നിദ്ധ്യം ജിന്നിന്‍റെ കാര്യത്തില്‍ ഉറപ്പാക്കേണ്ടതുണ്ട്. എന്നാല്‍ അല്ലാഹുവിന്‍റെ അടിമകളെ എന്നോ ആരെങ്കിലും രക്ഷിക്കണേ എന്നോ പറയുന്നത് ഒരു പൊതുവായ നിദാഉ ആണ്. അത് കൊണ്ട് തന്നെ വിളി കേള്‍ക്കുന്ന ആരെങ്കിലും എന്നെ അവിടെ ഉദ്ദേശം വരുന്നുള്ളൂ. ഈ വെത്യാസം കൊണ്ടാണ് ലജന ഒരു ചോദ്യം ശിര്‍ക്കാണെന്ന് പറഞ്ഞതും മറ്റൊന്ന് വസീലത്തു ശിര്‍ക്ക് എന്ന് പറഞ്ഞതും. രണ്ടും തമ്മില്‍ വൈരുദ്ധ്യമോ ഒന്ന് മറ്റൊന്നിനെ മറികടക്കുന്നതോ അല്ല. അതാണ് ലജനയുടെ ഫത് വയിലും അല്‍ബാനി (റ) യുടെ ഒരു ഉദ്ധരണിയിലും സക്കരിയ്യ സ്വലാഹി കെ ജെ യു പ്രബന്ധത്തില്‍ ഒപ്പിട്ടതിനെ കുറിച്ച് പറഞ്ഞപ്പോള്‍ ഗായിബായ ജിന്ന് എന്ന് പറഞ്ഞതുമെല്ലാം.
എന്‍റെ ഉമ്മത്തില്‍ എല്ലാവരും തെറ്റില്‍ ഒരുമിക്കില്ല എന്നതിന്‍റെ ഉദ്ദേശവും പണ്ഡിതന്‍ മാരുടെ ഇജ്മാഉ എന്നതിന്‍റെ ഉദ്ദേശവും കേരളമെന്ന ഇട്ടാവട്ടത്തിലെ സി ഡി ടവറിന് ചുറ്റും പ്രദക്ഷിണം വെക്കുന്ന, പണ്ഡിതന്‍ മാരെ പോത്തുകള്‍ എന്ന് വിളിച്ച, ഹദീസ് നിഷേധത്തിന് ഖുര്‍ആന്‍ പകുതി വെച്ച് മുറിച്ചു അല്ലാഹു പറഞ്ഞതിന് നേര്‍ വിപരീത അര്‍ത്ഥം കൊടുത്തു പ്രസംഗിക്കുന്ന, നിലവിളക്ക് കത്തിക്കുന്നത് ശിര്‍ക്കാണ് എന്ന് തിരിയാത്ത, യോഗ ഉദ്ഘാടനം ചെയ്യാന്‍ തയ്യാറായ, ബാങ്ക് ഉദ്ഘാടനം ചെയ്യാന്‍ തയ്യാറായ, അല്ലാഹു അല്ലാത്തവര്‍ ദുആ കേള്‍ക്കും എന്നതിന് ഖുര്‍ആനില്‍ ആയത്ത് തെളിവുണ്ട് എന്ന് പറയുന്ന ആളുകള്‍ ചേരുന്ന ഇജ്മാഓ ഒരുമിക്കലോ അല്ല, മറിച്ചു, ഒരു വിഷയത്തില്‍ ഒരു കാലത്ത് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജീവിച്ചിരിക്കുന്ന അഹല് സ്സുന്നയുടെ പണ്ഡിതന്‍മാര്‍ (സലഫി ഉലമാക്കള്‍) ഒരുമിച്ചു തെറ്റ് പറ്റുക എന്നതും വിവിധ കാല ഘട്ടങ്ങളില്‍ ജീവിച്ച അഹല് സ്സുന്നയുടെ പണ്ഡിതന്‍ മാര്‍ ഒരു വിഷയത്തില്‍ ഏകോപിച്ച തീരുമാനത്തിലെത്തുകയും എന്നതാണ്. ഈ രണ്ടു മാനദന്ധത്തിലും, രണ്ടു തര്‍ക്ക വിഷയങ്ങളിലും ഇജ്മാഉ മുജാഹിദു കളുടെ വാദത്തോടൊപ്പമാണ് എന്ന് ഒരു സത്യാന്വേഷിക്ക് എളുപ്പം തിരിച്ചറിയാന്‍ ലജനയുടെയും സലഫി പണ്ഡിതരുടെയും മേല്‍ ഉദ്ധരണികള്‍ കൊണ്ട് കഴിയും.
അതിനാല്‍,പുതിയ തൌഹീദ് ശിര്‍ക്ക് നിര്‍വചനം ചമച്ചു നമുക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കിയ പിശാചുക്കളെ (ജിന്നല്ല, കാരണം ജിന്നുകളില്‍ നല്ലവരായ മുസ്ലിംകളും ഉണ്ട്, ഇനി, അതും നിഷേധിക്കേണ്ട..!!!) തിരിച്ചറിഞ്ഞു, അവര്‍ കൊടുത്ത ബോധനം കൊണ്ട് ദീനീ വിഷയങ്ങള്‍ തീരുമാനിക്കുന്നവരെ തിരിച്ചറിയുക, സത്യത്തിന്‍റെ വിഭാഗത്തോടൊപ്പം നില്‍ക്കുക.
ഇല്ലായെങ്കില്‍ നാളെ വിരല്‍ കടിച്ചു കൊണ്ട് ഇങ്ങനെ പറയേണ്ടി വന്നേക്കാം....''അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കന്‍മാരെയും പ്രമുഖന്‍മാരെയും അനുസരിക്കുകയും, അങ്ങനെ അവര്‍ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്'' (33:67).
No comments:
Post a Comment