തീവ്രവാദം ഇസ്ലാമല്ല. ഇസ്ലാം തീവ്രവാദവുമല്ല !!!
പ്രവാചക സ്നേഹത്തിന്റെമ പേരിലും ഇസ്ലാം മതത്തോടുള്ള (?) സ്നേഹത്തിന്റെള പെരിലുമെന്ന ഭാവേന ഇസ്ലാമികാദര്ശം് ജീവിതത്തില്‍ സ്വാധീനിക്കാത്ത ഒരു വിഭാഗത്തിന്റെത പേരില്‍ ലോകം മുഴുവന്‍ ഇന്ന് ഇസ്ലാം അവമതിക്കപ്പെടുന്നു. അതിന്റൊ ഒടുവിലെ ഉദാഹരണമാണ്, ഖത്തറിലെ സംഭവം. ഒരു മുസ്ലിമിന് ഒരിക്കലും ചേരാത്ത പ്രവർത്തിയിലൂടെ ഏതാനും അപക്വമതികള്‍ പ്രാവാചകാധ്യാപനത്തിനു എതിരായി തങ്ങളുടെ വീര്യം കാണിച്ചു, അത് ഒരാഘോഷമാക്കി പ്രചരിപ്പിക്കുന്നതാണ് നമ്മള്‍ കാണുന്നത്.
ഇസ്ലാമിനെയും പ്രവാചകനെയും മുസ്ലിംകളെയും പരിഹസിക്കുന്നതോ അക്രമിക്കുന്നതോ പുതിയ സംഭവമല്ല. അതിനു ഇസ്ലാമിനോളം തന്നെ പഴക്കമുണ്ട്. നിസ്കാരത്തിലും നോമ്പിലും മറ്റു ആരാധനകളിലും പ്രവാചകന്‍ മാതൃകയാണ് എന്ന് ഉറച്ചു വിശ്വസിക്കുന്ന മുസ്ലിംകള്ക്ക് ഒരിക്കലും ഇത്തരം സംഭവങ്ങളില്‍ ഉള്ള സ്നേഹത്തിന്റെച പ്രവാചകന്റെമ മാതൃക തള്ളി, ചെഗുവേരയുടെയോ, ഹിറ്റ്ല റുടെയോ മാതൃക സ്വീകരിക്കാന്‍ കഴിയില്ല. ഇത് ഉറക്കെ പറയാന്‍ കാരണം ബൈജു എന്ന ഒരു വര്ഗീുയ വിദ്വേഷിയുടെ ഫൈസ് ബുക്ക് കമന്റുകള്‍ കാരണം അയാളെ ആക്രമിച്ചു കൊണ്ട് ചില അപക്വമതികള്‍ നടത്തിയ ഗുണ്ടാ വിളയാട്ടമാണ്. പ്രവാചകനായ മുഹമ്മദ് (സ) യെ ഒട്ടേറെ അവസരങ്ങളില്‍ അതി ക്രൂരമായി ആക്രമിക്കുകയും അപഹസിക്കുകയും ചെയ്തപ്പോഴും, തന്റെ സഖാക്കളെ അതിക്രൂരമായ പീഡന ത്തിനു ഇരയാക്കി, സ്വന്തം മാതുലന്റെ മൃത ശരീരത്തിനോട് പോലും ക്രൂരത കാണിച്ചു കരള്‍ കടിച്ചു തുപ്പുകയും ചെവിയും മൂക്കും അരിഞ്ഞു മാലയാക്കി അത് അണിയുകയും ചെയ്ത ശത്രുക്കള്‍ പോലും നബിയുടെയും സ്വഹാബത്തിന്റെകയും പ്രതിക്രിയക്കോ, പ്രതികാരത്തിനോ ഇരയായിട്ടില്ല, എന്നതില്‍ മുസ്ലിംകള്ക്ക് വലിയ ഒരു പാഠമുണ്ട്.
യുദ്ധത്തില്‍ നേര്ക്ക് നേര്‍ പോരുതിക്കൊണ്ടിരിക്കെ, ശത്രു വിന്റെ് കഴുത്തിനു നേരെ ഉയർത്തിയ വാള്‍, ആ ശത്രു മുഖത്തേക്ക് തുപ്പിയ ഒറ്റ ക്കാരണം കൊണ്ട്, ആ സമയത്ത് അയാളെ വധിച്ചാല്‍, അത്, തന്നോട് ചെയ്ത ഈ വ്യെക്തിപരമായ കുറ്റത്തിന്റെം പേരില്‍ മനസ്സില്‍ തോന്നിയെ ദേഷ്യം കാരണമായെക്കുമോ എന്ന് ഭയന്ന് അയാളെ കൊല്ലാതെ വിട്ടത് ഇസ്ലാമില്‍ പ്രതിയോഗികളോട് ഒരു മുസ്ലിം എങ്ങിനെ പ്രതികരിക്കണം എന്നത് പഠിപ്പിക്കാന്‍ മതിയാകാതെ പോകുന്നത്, ഇസ്ലാമിനെ കുറിച്ച അഞ്ജതയും ഇസ്ലാനെക്കാള്‍ മറ്റു ഇസങ്ങളുടെ സ്വാധീനവും കൊണ്ടാണ്. അവരെയൊക്കെ നിരായുധരും നിരാലംബരുമായി കണ്മുന്നില്‍ കിട്ടിയിട്ട് പോലും അല്ലാഹുവിന്റെന ഇഷ്ടവും അനിഷ്ടവും ഏറ്റവും നന്നായി അറിയുന്ന പ്രവാചകന്‍ കാണിച്ച മാതൃക, വികാരത്തിനു മേല്‍ വിവേകം കാണിക്കാന്‍ നമ്മെ മതപരമായി ബാധ്യതയുള്ളവ രാക്കെണ്ടതുണ്ട്. ആരെങ്കിലും മുസ്ലിമും പ്രവാചകനെ സ്നേഹിക്കുന്നുവെന്ന് പറയുകയും ചെയ്യുന്നുവെങ്കില്‍, പള്ളിയില്‍ കയറിയാല്‍ ഉള്ള ഇബാദത്തില്‍ മാത്രം പ്രവാചകരും സ്വഹാബത്തും പറഞ്ഞത് സ്വീകരിക്കുകയും മറ്റു ദൈനം ദിന ജീവിതത്തില്‍ സ്വേച്ച പിന്പപറ്റുകയും ചെയ്യുന്നുവെങ്കില്‍ അറിയുക, നിങ്ങള്‍ മുസ്ലിംകളല്ല എന്ന് അല്ലാഹുവിന്റെേ ശക്തമായി താക്കീത് ചെയ്യുന്നു.
"ഇല്ല, നിന്‍റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല."
മദീനയില്‍ വെച്ച് സംഭാഷണത്തിനു ക്ഷണിച്ചു തലയ്ക്കു മുകളിലേക്ക് വലിയ പാറ ഉരുട്ടി ഇട്ടുകൊണ്ടും , ഭക്ഷണത്തില്‍ വിഷം കലര്ത്തി യും പ്രവാചകനെ ചതിയിലൂടെ കൊലപ്പെടുത്താന്‍ ശ്രമിച്ച ജൂതന്മാ,രെ പോലും അല്ലാഹുവിന്റെവ പ്രവാചകന്‍ തിരിച്ചു മുഖത്തൊരു ആഞ്ഞടി പോലും നല്കാചതെ വിട്ടയച്ചത്, മുസ്ലിംകള്‍ മാതൃകയാക്കിയില്ലെങ്കില്‍ പ്രവാചകന്‍ നിയോഗിക്കപ്പെട്ടത് ആര്ക്കുര വേണ്ടിയായിരുന്നു എന്ന് വ്യെക്തമാക്കാന്‍ ഇത്തരം ഇരുട്ടിന്റൊ ശക്തികള്‍ തയ്യാറാകേണ്ടതുണ്ട്. കേവലം ആരാധനാ കര്മഎ ങ്ങളില്‍ നബിയും സ്വഹാബത്തിനെയും മാതൃകയാക്കി, ക്രയ വിക്രയങ്ങളിലും വേഷ വിധാനങ്ങളിലും സമൂഹത്തോടും ഇതര വിഭാങ്ങളോടും മറ്റു റോള്‍ മോഡലുകളും സ്വീകരിക്കുന്നവര്‍ നിര്ബഇന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു ഖുര്ആ ന്‍ വാക്യം കൂടി കൊടുക്കുന്നു.
"അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു."
ബാബരി മസ്ജിദ് പൊളിക്കാന്‍ പോയ കര്സേഇവക നായ ഹിന്ദു സഹോദരന്‍ ഷാര്ജോയിലെ ഖുതുബ കേട്ട് ഇസ്ലാം സ്വീകരിച്ചത് നിങ്ങളെ പോലുള്ള അക്രമികളുടെ ഭീഷണി കേട്ടോ, കയ്യൂക്ക് കൊണ്ടോ ആയിരുന്നില്ല, ഇസ്ലാമിന്റെപ അധ്യാപനങ്ങള്‍ മിമ്പറില്‍ നിന്ന് വെള്ളിയാഴ്ചകളില്‍ തുറന്നിട്ട തന്റെെ ഫ്ലാറ്റിന്റെം ജനാലകളിലൂടെ ഒഴികിയെത്തി ആ മനസ്സിനെ കീഴടക്കിയത് കൊണ്ടായിരുന്നു. ഇസ്ലാമിന്റെള സുന്ദരമായ മുഖം വൃകൃതമാക്കി അവതരിപ്പിച്ചു, ഇസ്ലാമിന്റെ് വ്യാപനം തടയാന്‍ ജൂത സയണിസ്റ്റ് ബുദ്ധിയില്‍ നിന്ന് രൂപം കൊണ്ട, മുസ്ലിംകളിലെ അല്പ ജ്ഞാനികളെയും അപക്വമതികളായ ചെറുപ്പകാരെയും ഉപയോഗിച്ചുള്ള പോസ്റ്റ് മോഡേണ്‍ കെണിയിലേക്ക് സ്വയം വീണു കൊടുക്കല്ലേ എന്ന് വിനയ പൂര്വ്വംഗ അപേക്ഷിക്കുന്നു.
അറിയുക, ഉന്മൂ്ലന സിദ്ധാന്തം ഇസ്ലാമിന്റെല തല്ല, അത് ഇസ്ലാമികേതര വിപ്ലവ പ്രസ്ഥാങ്ങളുടെതാണ്. അന്യോന്യം കടിച്ചു കീറുകയും മദ്യവും മദിരാക്ഷിയും പലിശയും സജീവമായിരുന്ന അറേബ്യന്‍ വ്യെവസ്ഥിതി പ്രവാചകന്‍ മാറ്റി മറിച്ചു, വര്ഷരങ്ങള്‍ കൊണ്ട് സ്നേഹത്തിന്റെ്യും ത്യാഗത്തിന്റെെയും സദാചാരത്തിന്റെരയും ലോക ചരിത്രം ഒരിക്കലും ദര്ശി ച്ചിട്ടില്ലാത്ത ഷോകെയ്സ് ആക്കി മാറ്റിയത് വാള് കൊണ്ടായിരുന്നില്ല, മറിച്ചു അത്തരം ആളുകളുടെ മനസ്സ്, തന്റെ് ജീവിതത്തിലൂടെയും പ്രബോധനത്തിലൂടെയും ഇസ്ലാമികാധ്യാപനങ്ങള്‍ കൊണ്ട് കീഴടക്കി മനസ്സുകളില്‍ വരുത്തിയ മാറ്റങ്ങള്‍ കൊണ്ടായിരുന്നു എന്നത് ചരിത്രമാണ്.
വിവിധ വിഭാങ്ങള്‍ ക്കിടയില്‍ സ്പര്ദ്ധ യും വിദ്വേഷവും വളര്ത്തു കയും വര്ഗീായാന്ധത കൊണ്ട് പ്രകോപനപരമായി സംസാരിക്കുകയും എഴുതുകയും ചെയ്യുന്നത് ഏതു മതക്കാരായാലും ഗള്ഫ്വ രാജ്യങ്ങളില്‍ കടുത്ത ശിക്ഷാര്ഹതമായ കുറ്റമാണ്. ആ നിലക്ക് ഇത്തരം ആളുകളോട് അവരുടെ പ്രകോപന പരമായ സമീപനങ്ങളും നിലപാടുകളും തിരുത്താന്‍ നേരില്‍ ബന്ധപ്പെട്ട് ശ്രമിക്കുകയും യഥാര്ത്ഥ ഇസ്ലാമിനെ കുറിച്ച് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഒരു മുസ്ലിം എന്ന നിലക്ക് നമ്മുടെ കടമ. എന്നിട്ടും ഇത്തരം മതഭ്രാന്തിന്റെഎ പ്രതികരണം തിരുത്താന്‍ തയ്യാറാകാത്ത പക്ഷം, അധികാരികളുടെ ശ്രദ്ധ ഈ വിഷയത്തില്‍ കൊണ്ട് വരിക എന്നതില്‍ കവിഞ്ഞു ഇത്തരം പ്രവര്ത്തി കള്‍ ഒരിക്കലും ആശ്വാസ്യമല്ല, ഇസ്ലാമികമല്ല. ഇസ്ലാമിലെ ശത്രുക്കള്‍ ക്കെതിരെയുള്ള പ്രത്യാക്രമണങ്ങള്ക്ക്ട കൃത്യമായ മാനദന്ധങ്ങള്‍ ഉണ്ട്. അത് ഒരു രാജ്യത്തിലെ അമീറിന്റെറ നേതൃത്തത്തില്‍ നടക്കേണ്ടതാണ്. അല്ലാതെ വിവിധ മതക്കാരായ പൌരന്മാകര്‍ തമ്മില്‍ നടത്തേണ്ട ആക്രമ പ്രത്യാക്രമണങ്ങള്‍ അല്ല. അത് തൌഹീദ് അഥവാ അല്ലാഹുവിന്റെല ഏകത്വം പ്രബോധനം നടത്തി, അതിന്റെ് മാര്ഗ.ത്തില്‍ തടസ്സമായി നിന്ന് എതിര്ക്കു്ന്നവരോടാണ് ഇസ്ലാമിലെ യുദ്ധങ്ങള്‍. എന്നാല്‍ ഇന്ന് ലോകത്തിലെ പല രാജ്യങ്ങളിലും അത്തരം സാഹചര്യം ഇല്ല എന്നത് മാത്രമല്ല, വികസിച്ച സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഏക ദൈവത്തെ പ്രബോധനം ചെയ്യാന്‍ നിരവധി അവസരങ്ങളും സാഹചര്യങ്ങളും ഉനെട്ന്നിരിക്കെ, അതിനെതിരെ ഏതെങ്കിലും കേന്ദ്രങ്ങളില്‍ നിന്ന് ഉണ്ടാകുന്ന ഇത്തരം ശ്രമങ്ങളെ അവഗണിച്ചു, യഥാര്ത്ഥ മോക്ഷമാര്ഗു മെന്ന നിലക്ക് ഇസ്ലാമിനെ അതരിയാത്തവരില്‍ എത്തിക്കുക എന്നതാണ് ഇക്കാലത്ത് മുസ്ലിംകള്‍ ഏറ്റെടുക്കേണ്ട ഏറ്റവും വലിയ ജിഹാദ്.
ഇന്ന് ലോകത്തിലെ മറ്റേതു രാജ്യത്തേക്കാളും അതിനുള്ള സ്വാതന്ത്ര്യവും സാഹചര്യവും ഇന്ത്യയില്‍ മുസ്ലിമ്കള്ക്കുതണ്ട്. വിശിഷ്യാ കേരളത്തില്‍ സത്യ മാര്ഗംഇ എന്ന നിലക്ക് മോക്ഷ പരിഹാരമായി വ്യാപകമായി തന്നെ ഇസ്ലാമിന്റെു യഥാര്ത്ഥാ ഏക ദൈവ വിശ്വാസം മറ്റു ജനവിഭാഗങ്ങളില്‍ എത്തിക്കാന്‍ എല്ലാ വിധ സ്വാതന്ത്ര്യവും അതിനുള്ള സൌകര്യവും ഭരണാധികാരികള്‍ ഭരണഘടനാ പരമായി ലഭിച്ച അഭിപ്രായ സ്വാതന്ത്ര്യ ത്തിന്റെ് പേരില്‍ അനുവദിച്ചു തരികയും, കേരളത്തിലെ തീവ്ര ഹിന്ദു വിഭാഗത്തിലെ തടക്കം നിരവധി പേര്ക്ക്ര ഇസ്ലാമിന്റെ ഈ പരലോക മോക്ഷത്തിനുതകുന്ന ഏക ദൈവ വിശ്വാസം എത്തിക്കാന്‍ സംഘടിതമായി തന്നെ വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ എന്ന പേരില്‍ മുജാഹിദുകള്‍ പരിപാടി നടപ്പിലാക്കുകയും ചെയ്തു വരുന്നുണ്ട്. വിരോധാഭാസമായി തോന്നുന്നത്, പലപ്പോഴും ഇത്തരംപ്രവര്ത്ത്ങ്ങള്ക്ക് എതിരെ പ്രകോപനപരമായി പ്രതികരിക്കുകയും അതിനു വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്നത് മുസ്ലിംകള്‍ എന്ന് അറിയപ്പെടുന്നവരും അതിന്റെഅ കുത്തക അവകാശപ്പെടുന്നവരുമാണ് എന്നതാണ്. അതിനുള്ള പ്രധാന കാരണം യഥാര്ത്ഥു ഇസ്ലാമിന്റെത ആദര്ശംന പ്രചരിക്കുന്നത് ഭയപ്പെടുന്നത്, അറിവില്ലയ്മ കൊണ്ട് ബഹു ദൈവാരാധന നടത്തുന്ന അമുസ്ലിംകളെക്കാള്‍, അല്ലാഹുവിന്നു പുറമേ ഖബറുകളെയും ദിവ്യന്മാുരെയും ആവശ്യ പൂര്ത്തീകകരണത്തിനു സമീപിക്കുന്നത് ഇസ്ലാമാണ് എന്ന് പഠിപ്പിക്കുന്ന ചൂഷകരായ പണ്ഡിത വേഷ ധാരികളെയാണ് എന്നതാണ്. ഇവരാണ്, ഇവരുടെ ഇസ്ലാമിന്റെഠ പ്രഥമ പ്രധാനമായ ഏക ദൈവ വിശാസം തൊട്ടു ഇസ്ലാമിനെ വികലമാക്കുന്ന കുതന്ത്രങ്ങള്‍ ജനങ്ങള്ക്ക്ി ബോധ്യപ്പെടും, അതവരുടെ അന്നം മുട്ടിക്കുമെന്നു കരുതി, സത്യപ്രബോധനത്തെ കയ്യേറുകയും ബോംബെറിയുകയും തീയിടുകയും ചെയ്യാന്‍ ഇത്തരം അപക്വമതികളെ പ്രേരിപ്പിക്കുന്നത്. സ്വാഭാവികമായും ഇത് വിമര്ശചനങ്ങളെ വിവേകപരമായി നേരിടുക എന്നതില്‍ നിന്ന് മാറി, ഇസ്ലാമിനെതിരെ ഉണ്ടാകുന്ന വിമര്ശങനങ്ങളെ വികാരപരമായി നേരിടാന്‍ പാകത്തില്‍ അറിവില്ലാത്ത മുസ്ലിംകളെ, പാകപ്പെടുത്തുന്നിടത്തെക്ക് ക്രമേണ എത്തിക്കുന്നു. അതാണ് ക്രമേണ തീവ്രവാദത്തിലേക്കും കൈവെട്ടിലേക്കും, രാജ്യ ദ്രോഹത്തിലേക്കും മാറിപ്പോകുന്നത്.
അത് കൊണ്ട്, അത് കൊണ്ട്, ഹേ അവിവേകികളായ എന്റെു മുസ്ലിം ചെരുപ്പകാരെ....മാറുക....നിങ്ങളുടെ മനസ്സുകളെ മാറ്റുക, ഹിജാസിന്റെവ നായകന്‍ മാതൃക കാണിച്ച യഥാര്ത്ഥ ഇസ്ലാമിന്റെ ശീതളഛയയിലെക്ക്. എങ്കില്‍ അത് നിങ്ങള്ക്കും നിങ്ങളുടെ ചുറ്റുമുള്ളവര്ക്കുംല സമാധാനം (ഇസ്ലാം) നല്കിുയേക്കാം....
No comments:
Post a Comment