Sunday, December 1, 2013

സലഫിയോടുള്ള ചോദ്യത്തിന് മുജാഹിദ് പ്രവര്‍ത്തകന്‍റെ മറുപടി....

                                       ഒരു നൂറ്റാണ്ടായി കേരളത്തിലെ മുസ്ലിംകള്‍ക്ക് ദീനുല്‍ ഇസ്ലാമിന്‍റെ ശരിയായ ആദര്‍ശം പഠിപ്പിക്കുകയും തൌഹീദ് ശിര്‍ക്ക് വിഷയങ്ങളില്‍ ആദം നബി (അ) മുതല്‍ ലോകാവസാനം വരെ ഇസ്ലാമിന് ഒരൊറ്റ നിലപാട് ആണ് ഉള്ളത് എന്ന് പലപ്പോഴായി ഊന്നി പ്പറയുന്ന വരുമാണ് കേരളത്തിലെ മുജാഹിദുകള്‍. ഇടയ്ക്കു ഖുറാഫികളും മൌദൂദികളും തങ്ങള്‍ക്കു തോന്നിയത് ശിര്‍ക്കല്ലാതാക്കിയും ചിലത് ശിര്‍ക്ക് ആക്കി മാറ്റി മറിച്ചും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി കേരളത്തില്‍ കൊണ്ട് വന്നപ്പോള്‍  അതിലെല്ലാം പ്രമാണങ്ങള്‍ ഉദ്ധരിച്ചു ശിര്‍ക്ക് എന്താണ് എന്തല്ല എന്ന് വ്യെക്തമായി പഠിപ്പിക്കുകയും, ശേഷം തൌഹീദ് സ്വീകരിച്ച ചിലരില്‍ ഹദീസ് നിഷേധത്തിന്‍റെ കുഫ്ര്‍ പൊട്ടി മുളച്ചപ്പോള്‍, സടകുടഞ്ഞു എഴുന്നേറ്റു, സ്വന്തം കക്ഷിയില്‍ ഉള്ളതെന്ന കാരണത്താല്‍ മടിച്ചു നില്‍ക്കാതെ, ഹദീസ് നിഷേധം തുറന്നു കാട്ടി, നഖശിഖാന്തം എതിര്‍ക്കുകയും  അത്തരക്കാരെ മാറ്റി നിര്‍ത്തുകയും ചെയ്യാന്‍ ഒരു മടിയും മുജാഹിദുകള്‍ കാണിച്ചിട്ടില്ല. അവസാനം വലിയൊരു വിഭാഗം തന്നെ ആ ഹദീസ് നിഷേധവും ശിര്‍ക്കിന് പുതിയ വ്യാഖ്യാനച്ചുവയുമായി വന്നപ്പോള്‍ തെളിവുകളുടെ പിന്‍ബലത്തോടെ വ്യെതിയാനം ബോധ്യപ്പെടുത്തിയ പ്രസ്ഥാനത്തെ, കുതന്ത്രത്തോടെ സമീപിച്ചു പരാജയപ്പെട്ടവര്‍ വെല്ലു വിളിച്ചു 85 ശതമാനത്തിന്‍റെ പിന്തുണ അവകാശപ്പെട്ടുപുറത്തു പോയവരെ, പ്രമാണങ്ങള്‍ ഉദ്ധരിച്ചു നേരിട്ട്, തൌഹീദില്‍ ഒരു വ്യെതിയാനവും സംഭവിച്ചിട്ടില്ല, മറിച്ചു മറുപക്ഷതിനാണ് തൌഹീദ് നിര്‍വചനത്തില്‍ തെറ്റ് പറ്റിയത്, ഹദീസ് നിഷേധം തലയ്ക്കു പിടിച്ചത് എന്ന് വ്യെക്തമായി കേരളീയ സമൂഹത്തെ മൊത്തത്തിലും, മുജാഹിദ് സമൂഹത്തെ പ്രത്യേകിച്ചും ബോധ്യപ്പെടുത്താന്‍ ഈ സംഘടനക്കു കഴിഞ്ഞു.

                     പക്ഷെ, ഈ ശുദ്ധി പ്രക്രിയയില്‍ നിസ്വാര്‍ത്ഥരായ മുജാഹിദുകള്‍ കൂടാതെ ഈ പ്രസ്ഥാനത്തില്‍ ഒട്ടി നിന്ന കുറെ അധികാര മോഹികളും ഭൌതിക തത്പരരും തങ്ങളുടെ ഹദീസ് നിഷേധവും അകലാനിയതും തല്‍കാലം മറച്ചു വെച്ചു പ്രസ്ഥാനത്തിന്‍റെ കുതിപ്പില്‍ കൈവന്ന ഭൌതിക സൌകര്യങ്ങള്‍ ആസ്വദിക്കാനും ക്രമേണ ആ വിഷയത്തില്‍ അല്ലാഹു വിലക്കിയ കാര്യങ്ങള്‍ പോലും നിര്‍ബാധം ചെയ്യാനും തയ്യാറായി. ഹദീസ് നിഷേധികളുടെ കളവും കുതന്ത്രവും ചെറുത്തു തോല്‍പിക്കാന്‍ ഇടക്കാലത്ത് ദഅവ രംഗത്ത്‌ നടത്തിയ വിശദമായ ഹദീസ് ചര്‍ച്ചകളും, മാറിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇസ്ലാമിക ഗ്രന്ഥങ്ങള്‍ വിപുലമായി ലഭ്യമാവുകയും ഇല്മു വര്‍ദ്ധിപ്പിക്കാന്‍ പണ്ടത്തെ ക്കാളേറെ യുവ പണ്ഡിതന്മാരും വിദ്യാര്‍ഥി കളും തയ്യാറാവുകയും തത് ഫലമായി കൈവന്ന പ്രവാചകന്‍റെ സുന്നത്തുകളെ പിന്‍പറ്റുന്നതില്‍ വിദ്യാര്‍ഥി കളും യുവ സമൂഹവും കാണിച്ച കണിശതയും, ചില അഭിനവ പണ്ഡിതരെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. തികഞ്ഞ അകലാനികളും ഭൌതിക ത്ല്‍പരരുമായ മേല്പരഞ്ഞവര്‍ തങ്ങള്‍ മനസ്സിലാക്കാത്ത വിഷയങ്ങള്‍ കാടടച്ചു തള്ളുകയോ അതിനെ പുച്ചിച്ചു അവഗണിക്കുകയോ, ഒരു വേള ഇത്തരം സുന്നത്തുകളെ പിന്‍പറ്റുന്നവരെ, ഭീകരവാദികളും തീവ്ര വാദികളും അപരിഷ്കൃതരുമോക്കെയായി, അവതരിപ്പിച്ചു. എറ്റൊവുമോടുവില്‍ തന്‍റെ വികലമായ ആശയം ജനങ്ങളില്‍ പ്രചരിപ്പിക്കാന്‍ ഖുര്‍ആന്‍ കട്ടു മുറിച്ചു ഓതി അര്‍ത്ഥം പറയുന്നിടത്ത് വരെ, ഖുര്‍ആനും സുന്നത്തും നിരുപാധികം അനുസരിക്കല്‍ അംഗത്തത്തിനു ഉപാധിയായി വെച്ച ഈ ആദര്‍ശ പ്രസ്ഥാനത്തില്‍ ഉണ്ടായി എന്ന് അറിയുമ്പോഴാണ് ഈ പ്രസ്ഥാനം ചെന്ന് പെട്ട ഗര്‍ത്തത്തിന്‍റെ ആഴം മനസ്സിലാകുക. 

                               വിജ്ഞാന സമ്പാദന രംഗത്ത്‌ ഉണ്ടായ പുത്തനുണര്‍വ് മൂലം, ഖുര്‍ആനും ഹദീസും പഠിക്കുകയും അത് സ്വജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്ന പ്രോഫഷനലുകള്‍ അടക്കമുള്ള യുവാക്കളുടെ ആധിക്യം തങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഭൌതിക സൌകര്യങ്ങളുടെ അടിവേര് അറുക്കാന്‍ കാരണമായേക്കും എന്ന് തിരിച്ചറിഞ്ഞ കുതന്ത്രശാലികള്‍ അത് മുളയിലെ നുള്ളാനുള്ള കരുക്കള്‍ സമര്‍ഥമായി നീക്കാന്‍ തുടങ്ങി. അങ്ങിനെ ഈ വിജ്ഞാന വിസ്ഫോടനത്തിനു പ്രേരകമായ പണ്ഡിതരെ തങ്ങള്‍ക്കനുകൂലമാക്കാന്‍ നടത്തിയ ശ്രമം ചിലരില്‍ വിജയിക്കാതെ പോകുമെന്ന് അറിയാവുന്ന ഇവര്‍, ഏതൊരു മുജാഹിദും തന്‍റെ ജീവനെക്കാളേറെ സ്നേഹിക്കുന്ന തൌഹീദ് വിഷയത്തില്‍ തെറ്റ് പറ്റിയിട്ടുണ്ട് എന്ന് ആരോപിച്ചു, 2012 വരെ പ്രസ്ഥാനം സ്വീകരിച്ച നിലപാട് മാറ്റുകയും, ആ മാറ്റം അംഗീകരിക്കാത്തവരെ നിര്‍ദാക്ഷുണ്യം പുറത്താക്കാനും തുടങ്ങി. അതിനു കാരണമായി പറഞ്ഞ വിഷയങ്ങളില്‍ ചര്‍ച്ച വേണമെന്ന കെ ജെ യു വിലെ 100 ലേറെ  പണ്ഡിതന്‍മാര്‍ പല അവസരങ്ങളില്‍ ആവശ്യപ്പെട്ടെങ്കിലും കെ ജെ യു കെ എന്‍ എം എന്നിവയുടെ ഭാരവാഹികളായ ഒരേ വ്യെക്തികള്‍ തങ്ങളുടെ അനിസ്ലാമിക പ്രവര്‍ത്തനങ്ങളും ഭൌതിക താല്‍പര്യവും ചിലരാല്‍ പുറത്താക്കപ്പെടുമെന്നു പേടിച്ചു, തങ്ങളുടെ അകലാനിയത്തിനു മേമ്പൊടി ചാര്‍ത്തി ഗൂഡ സംഘത്തിന്‍റെ ഒപ്പം നിന്നുകൊണ്ട് മുജാഹിദുകളെ ദ്രോഹിക്കുന്ന നിലപാട് തുടര്‍ന്നു.

                  തങ്ങളുടെ ലക്ഷ്യ സാക്ഷാല്‍ക്കാരത്തിനു മുജാഹിദുകളില്‍ ചിലര്‍ അല്ലാഹു അല്ലാത്തവരോട് സഹായം തേടാം എന്ന വാദമുള്ളവരാണ്, ജിന്നിനെ അടിച്ചിറക്കണം എന്ന് പറയുന്നവരാണ് എന്നൊക്കെയുള്ള നിരവധി കളവുകള്‍ കെ ജെ യു എന്ന മുജാഹിദുകള്‍ വളരെ പ്രാധാന്യത്തോടെ കരുതുന്ന പരമോന്നത വേദിയില്‍ വെച്ചു ഒരല്‍പവും സങ്കോചമില്ലാതെ കെ എം മൌലവിയും കെ പി യും ഇരുന്ന പദവിയിലിരുന്നു ചിലര്‍ പറഞ്ഞപ്പോള്‍ അത് മുജാഹിദ് കുടുംബത്തിലും പള്ളികളിലും സ്ഥാപനങ്ങളിലും ഉണ്ടാക്കിയ പ്രത്യാഘാതം വളരെ വലുതായിരുന്നു. ഉപ്പയും മകനും തമ്മിലും, സഹോദരങ്ങള്‍ തമ്മിലും, മരുമകനും ഭാര്യാ പിതാവും തമ്മിലും ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ തമ്മിലും തുടങ്ങി സമൂഹത്തിലെ സര്‍വ മേഖലകളിലും രൂക്ഷമായ ഭിന്നിപ്പ് ഉണ്ടായി. കണ്ടാല്‍ സലാം പറയാത്ത, വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട ജോലിയില്‍ നിന്ന് പിരിച്ചു വിടപ്പെട്ട ഒട്ടേറെ അനിഷ്ട സംഭവങ്ങള്‍ക്ക് ഇവരെ വിശ്വാസത്തിലെടുത്ത പലരും മുതിരുകയും അതില്‍ നഷ്ടക്കാരുടെ ഭാഗത്ത്‌ പാവപ്പെട്ട മുജാഹിദുകള്‍ അകപ്പെടുകയും ചെയ്തു. ഇത് തിരിച്ചറിഞ്ഞ പലരും വിദേശ രാജ്യത്ത് നിന്ന് പോലും പല രീതിയില്‍ നേത്രുതത്തോട്‌ വിഷയം പ്രമാണ ബദ്ധമായി ചര്‍ച്ച ചെയ്യാനും, പരിഹരിക്കപ്പെടാത്ത അഭിപ്രായ വെത്യാസം തീര്‍ക്കാന്‍ തങ്ങളാല്‍ കഴിയുന്നത്‌ ചെയ്യാമെന്നും, ഏകപക്ഷീയമായ നടപടികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും പറഞ്ഞെങ്കിലും തങ്ങളുടെ കള്ളക്കളികള്‍ പുറത്താകുമെന്ന് പേടിച്ച നേത്രത്വം അതൊക്കെ അവഗണിച്ചു. അവസാനം മുജാഹിദുകളുടെ സമ്മേളനത്തില്‍ എത്തിയ മൌദൂദി ആശയക്കാരന്‍ മുവഹ്ഹിദുകളെ അവഹേളിച്ചപ്പോള്‍ വേദിയില്‍ ഇരുന്നു ചിരിച്ചു ആസ്വദിക്കാനല്ലാതെ തിരുത്താന്‍ പോലും ഇവര്‍ തയ്യാറായില്ല.

                  ഇത് മനസ്സിലാക്കിയ, പരലോകം പ്രസംഗിക്കുക മാത്രമല്ല, യാഥാര്‍ത്ഥ്യം ആണ് എന്ന് തിരിച്ചറിവുള്ള ഹുസൈന്‍ സലഫി, ആ മൌദൂദിക്ക് ശക്തമായ ഭാഷയില്‍ മറുപടി കൊടുക്കുകയും അവിടെ ക്കൂടിയ എല്ലാവരോടും ഇനിയും മനസ്സുകള്‍ തമ്മില്‍ ഭിന്നിക്കരുത്, മുജാഹിദ് ആയ ഒരാളും ശിര്‍ക്ക് ചെയ്യുന്നില്ല എന്നും തര്‍ക്ക വിഷയത്തില്‍ പണ്ഡി തന്മാര്‍ തമ്മില്‍ ചര്‍ച്ച ചെയ്യണമെന്നും, അഭിപ്രായ വെത്യാസങ്ങള്‍ എന്നെത്തെയും പോലെ കിബാറുല്‍ ഉലമയിലേക്ക് മടക്കണമെന്നും പറഞ്ഞപ്പോള്‍ കഴിഞ്ഞ 4 മാസക്കാലം തങ്ങള്‍ നടത്തിയ കളവു പൊളിഞ്ഞു വീഴും എന്ന് മനസ്സിലാക്കിയ നേതൃത്വം ഭ്രാന്തമായി തിരിച്ചടിക്കാനാണ് ശ്രമിച്ചത്. അതിന്‍റെ അലയൊലി കളാണ് വിവിധ രൂപത്തില്‍ ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്നത്.


ഇനി തൌഹീദ് ഒന്നാം അജണ്ടയായിരുന്ന പ്രസ്ഥാനത്തിന്‍റെ ഇന്നത്തെ ചില വാദങ്ങള്‍ ഒന്ന് കേട്ട് നോക്കൂ...

  1. അല്ലാഹു അല്ലാത്തവര്‍ ദുആ കേള്‍ക്കും!!
  2. പിശാചു മനസ്സിലുള്ളത് അറിയും !!
  3. ജിന്നുകള്‍ കാര്യ കാരണ ബന്ധത്തിന് പുറത്തുള്ള അഭൌതികര്‍ !!
  4. സിഹിര്‍ ഫലിക്കില്ല, കണ്ണേര്‍ ഫലിക്കില്ല. റുഖയ ചെയ്യാന്‍ ജിന്ന് ബാധ ഉറപ്പുണ്ടാകണം, പക്ഷെ അത് പ്രവാചകന് മാത്രമേ കഴിയൂ...
  5. ഇയ്യാക്ക നഎബുദ് വ ഇയ്യാക്ക നസതഈന്‍ എന്നതിലെ ഇസ്തിആനത് (സഹായ തേട്ടം) മനുഷ്യനോടും ആകാം 
  6.  തുടങ്ങി അനേകം ഹദീസ് നിഷേധിക്കുന്നു.
  7. ഇമാമുകള്‍ ശിര്‍ക്ക് ചെയ്തു.
  8. ഖുര്‍ആന്‍ ആയത്തിലെ മക്കാ 'മുഷ്രിക്കുകളെ പേടിക്കാതെ എന്നെ പേടിക്കുക' എന്ന അര്‍ത്ഥത്തിനു പകരം, പിശാചിനെ പേടിക്കേണ്ട എന്ന ദുര്‍വ്യാഖ്യാനം നല്‍കുന്നു.
  9. സൂറത്ത് അല്‍ ബകറ യിലെ ആയതു കട്ടു മുറിച്ചു ഓതി അര്‍ത്ഥം കൊടുത്തു.
  10. കെ എന്‍ എം സെക്രട്ട്രറി നില വിളക്ക് കൊളുത്തി.
  11. പലിശ സ്ഥാപനമായ ബാങ്ക് ഉത്ഘാടനം തെറ്റല്ലാതാക്കി സന്ദേശം നല്‍കിയ ആളെ സെക്രട്ട്രറി ആക്കി വാഴിച്ചു.
  12. അക്ബര്‍ സാഹിബ് ശിര്‍ക്കാണ്‌ എന്ന് പറഞ്ഞ യോഗ ഉത്ഘാടനം സംസ്ഥാന പ്രസിഡ ണ്ട് തന്നെ നടത്തുന്നു.
  13. പള്ളിക്ക് വേണ്ടി നിശ്ചയിച്ച സ്ഥലം മറിച്ചു വിറ്റ്‌ കാശ് വ്യെക്തികളുടെ കീശയിലേക്ക്‌ മാറ്റി.
  14. ആസ്ഥാനത്തിന്റെ പേരില്‍ ഷെയര്‍ വാഗ്ദാനം ചെയ്തു ഫണ്ട് സ്വരൂപിച്ചു, ഷെയര്‍ നല്‍കാതെ കടപ്പത്രം നല്‍കി, നിശ്ചിത തുക നിശ്ചയിച്ചു  പലിശയുടെ പോലെ ഹറാമായ ലാഭമാക്കി നല്‍കുന്നു.
  15. ഹദീസ് നിഷേധികളില്‍ നിന്ന് പരിഹാസം ഏറ്റു പോലും കഷ്ടപ്പെട്ട് പിരിച്ചുണ്ടാക്കിയ സുന്നത്തും തൌഹീദും പ്രചരിപ്പിക്കേണ്ട മിമ്പരുകളും സ്ഥാപനങ്ങളും കുതന്ത്രങ്ങളിലൂടെ ഹദീസ് നിഷേധികളായ മടവൂരികളെ പോലും ഏല്പിക്കുന്നു.
  16. മുമ്പൊരിക്കലും കേട്ട് കേള്‍വി പോലുമില്ലാത്ത വിധത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിന്‍റെ പേരില്‍ ആഭാസം ഏറെ ഉള്ള ടി വി ചാനല്‍ ഉത്ഘാടനത്തിനു പങ്കെടുത്തു, അതിനു വേണ്ടി ദുആ യും ആശംസയും നടത്തുന്നു.
  17. പ്രവാചകന്‍ മലക്കുകളോട് സഹായം തേടി എന്ന ഗുരുതരമായ ആരോപണം പ്രവാചകനെതിരില്‍ നടത്തി...

ഇങ്ങനെ ഈ ലിസ്റ്റ് അവസാനിക്കുന്നില്ല.....


ഇതെല്ലാം 5 ആം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് തെറ്റാണ് എന്ന് മനസ്സിലാകുന്നതും, എന്നാല്‍ കോക്കസ് പക്ഷ പാതിത്വം കൊണ്ട് മനസ്സിലാകാത്തതു മായ കൃത്യമായ ആദര്‍ശ വ്യെതിയാനങ്ങളാണ്.

::              ജിന്നിനോടുള്ള ഏതു നിലക്കുമുള്ള സഹായ തേട്ടം വാസീലത്ത് ശിര്‍ക്ക് എന്നല്ല അഹല് സ്സുന്നയുടെ ആദര്‍ശം.  ജിന്നിനോടുള്ള സഹായ തേ ട്ടത്തില്‍ ശിര്‍ക്കായതും ഹറാമായ (വാസീലത്ത് ശിര്‍ക്ക്) തും ഉണ്ട് എന്നാണു. കള്ള ആരോപണം ഉന്നയിച്ചു അതിനു മറുപടി പറയാന്‍ പ്രമാണം അല്ല, ഉളുപ്പില്ലായ്മയാണ് വേണ്ടത്. അത് നിങ്ങളുടെ നേതാക്കളടക്കം ഉണ്ട് എന്ന് തെളിയിച്ചതാണ്.

::            ആന്‍ ആമിലെ 128 ആം ആയതു പ്രതിപാദിക്കുന്ന വിഷയം ജിന്നുകളും മനുഷ്യരും തമ്മിലുള്ള ഇസ്തിംത്താഉ അഥവാ പരസ്പരം സുഖമെടുക്കല്‍ ആണെല്ലോ?. അത് നിത്യനരകവാസത്തിനു ഇട നല്‍കുന്നു അല്ലാഹു ഉദ്ദേശിച്ച ചിലര്‍ ഒഴികെ (ഇബ്ന്‍ അബ്ബാസ്‌ (റ )അടക്കമുള്ളവരുടെ തഫ്സീര്‍ ) എന്നാണെല്ലോ അര്‍ഥം? അപ്പോള്‍ ഇതില്‍ 2 വിഭാഗം പെടുന്നു, ഒന്ന് നിത്യ നരകാവകാശികള്‍ അഥവാ ശിര്‍ക്ക് ചെയ്തവര്‍.
രണ്ടാമത്തെ വിഭാഗം നിത്യ നരകാവകാശികള്‍ അല്ലാത്ത അല്ലാഹു ഉദ്ധേഷിച്ചവര്‍. ഇവര്‍ ആരാണ് ? കോക്കസ് വിഭാഗം പറയുന്നത് അത് ആരാണ് എന്നാണു? അത് ശിര്‍ക്ക് ചെയ്തവര്‍ ആകില്ല എന്ന് നിങ്ങള്‍ സമ്മതിക്കില്ലേ? കാരണം അല്ലാഹു ശിര്‍ക്ക് ചെയ്തവരെ ഒരു കാരണവശാലും ഒഴിവാക്കില്ലല്ലോ? അപ്പോള്‍ ശിര്‍ക്കില്‍ കുറഞ്ഞ കുറ്റം ചെയ്തവരാണ് എന്ന് ഉറപ്പാകുന്നു. എങ്കില്‍ പിന്നെ ജിന്നും മലക്കും പരസ്പരം എടുത്ത സുഖം എന്നതില്‍ ജിന്നുമായി ഇടപാട് നടത്തിയ
മനുഷ്യരാണെല്ലോ വരിക? അവര്‍ ജിന്നുമായി എന്ത് ഇടപാടാണ് നടത്തുക? എന്ത് ഇടപാട് ആണെങ്കിലും അതില്‍ ഇസ്തിആനത് സഹായ അഭ്യര്‍ത്ഥന വരണമെല്ലോ?..ഇത് സലഫിയും സമ്മതിക്കുന്നു.
.
              അപ്പോള്‍ ജിന്നും മനുഷ്യരുമായുള്ള ഈ പരസപര സുഖമെടുക്കല്‍ എന്ന ഇടപാടില്‍ നിത്യ നരകാവകാശികള്‍ ആയ ശിര്‍ക്ക് ചെയ്തവര്‍ ഒഴികെ ഉള്ളവര്‍ ചെയ്യുന്നത് ജിന്നുകളുമായി അനുവദനീയമല്ലാത്ത, എന്നാല്‍ ശിര്‍ക്ക് ആവാത്ത എന്തെങ്കിലും ആകണമെന്നത് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് വ്യെക്തമാവില്ലേ? ജിന്നുമായുള്ള ശിര്‍ക്കല്ലാത്തത് ആയാലും, നമ്മള്‍ ഇടപാട് നടത്തുന്നത് ജിന്നുമായി ആണ് എന്നതിനാല്‍ ക്രമേണ അവര്‍ നമ്മെ ശിര്‍ക്കിലെത്തിക്കും എന്നത് അറബിയില്‍ പറയുന്നതല്ലേ വസീലത്ത് ശിര്‍ക്ക് എന്നത്?

അപ്പോള്‍ ഇബ്ന്‍ അബ്ബാസ് ജിന്നും മനുഷ്യനും പരസ്പരം സുഖമെടുക്കുന്നതില്‍ ശിര്‍ക്കല്ലാത്തത് ഉണ്ട് (നിത്യ നരകാവകാശികള്‍ അല്ലാത്ത അല്ലാഹു ഉദ്ധേശിച്ചവര്‍ ) എന്നതിന് അര്‍ത്ഥം എന്താണ് കോക്കസ് മുരീദുകളെ?...

::                4 - 5 ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് ഖണ്ഡിക്കാന്‍ കഴിയുന്ന ജബ്ബാര്‍ മൌലവിയുടെ ഇസ്ലാഹിലെ ലേഖനത്തേക്കാള്‍ കടുപ്പിച്ചു അനസ് പറഞ്ഞ ജിന്നിനോട് സഹായം ചോദിക്കുന്നത് കുളിമുറിയില്‍ നിന്ന് ഭാര്യയോടു സോപ്പ് ചോദിക്കുന്നത് പോലെ ആണ് എന്നത് എന്ത് കൊണ്ട് നേതൃത്വത്തിന് തിരിഞ്ഞില്ല?

പിന്നെ ജബ്ബാര്‍ മൌലവിയുടെ പരാമര്‍ശം ചിലര്‍ തെറ്റിദ്ധരിച്ചേക്കും എന്നാണു സലഫി പ്രസംഗിച്ചത് കേട്ടത്. ജബ്ബാര്‍ മൌലവിയുടെ വിശദീകരണം കേട്ടപ്പോള്‍ തന്നെ അനസിനു സത്യാവസ്ഥ ബോദ്ധ്യപ്പെട്ടു എന്നും ശേഷം ചര്‍ച്ചകളില്‍ പങ്കെടുക്കാതെ കരിപ്പൂരില്‍ വിമാനം ഇറങ്ങുന്നതും ഉയരുന്നതും നോക്കി നീരം പൊക്കി എന്നാണു കേട്ടത് !

::               ഏതു സംവാദത്തില്‍ ആയാലും, ജീവനുള്ള സാന്നിദ്ധ്യം ഉറപ്പുള്ള സൃഷ്ടിയോട്‌ ഉള്ള അവര്‍ക്ക് കഴിയുന്ന വിഷയങ്ങളിലെ ചോദ്യം ശിര്‍ക്കാകില്ല എന്നത്, അഹല് സ്സുന്നയുടെ ആദര്‍ശമാണ്. പക്ഷെ ശിര്‍ക്കല്ലാത്തത് എല്ലാം അനുവദനീയം എന്ന് വ്യാഖ്യാനിക്കുന്നത് അപ്പുറത്തെ ഖോജാക്കളുടെ ഹറാമുകളോടുള്ള സമീപനത്തിന്‍റെ തകരാറാണ്. അത് കൊണ്ടാണ്, സിനിമയും സംഗീതവും പലിശയും ഒക്കെ ഹലാലായി കണക്കാക്കുന്നത്.

::            സ്വഹീഹായ ഹദീസ് തന്നെ വാറോല എന്ന് പറയുന്ന അപ്പുറത്തുള്ള അകലാനികള്‍ക്ക് പണ്ഡിതന്‍ മാര്‍ക്കിടയിലെ ഹദീസുകളെ എങ്ങിനെ ഒക്കെ വിശേഷിപ്പിക്കണം എന്ന ചര്‍ച്ച എന്ത് ഗുണമാണ് ചെയ്യുക?

::               മുക്ബില്‍ വാദിയെ പോലുള്ള ചില പണ്ഡിതന്‍മാര്‍  അനുവദനീയമായ ചില ഭൌതിക കാര്യങ്ങളില്‍ ജിന്നിനെ ഉപയോഗപ്പെടുത്താമെന്നു വരെ പറഞ്ഞിട്ടുണ്ട് എന്നതിനര്‍ത്ഥം ആ ആവാദം എന്‍ വി സാലിമിന് ഉണ്ട് എന്ന് വ്യാഖ്യാനിക്കാന്‍  അല്‍ ബകറ 102 ഇല്‍ ''അല്ലാഹുവിന്‍റെ അനുമതിയില്ലാതെ അവര്‍ക്ക് ഉപദ്രവിക്കാന്‍ കഴിയില്ല'' എന്നതിലെ ''അല്ലാഹുവിന്‍റെ അനുമതിയില്ലാതെ'' മുറിച്ചു മാറ്റി, ''അവര്‍ക്ക് ഉപദ്രവിക്കാന്‍ കഴിയില്ല'' എന്ന് അര്‍ത്ഥം പറയുന്ന മോല്ലമാര്‍ക്കും മുരീദുകള്‍ക്കും കഴിയും. പക്ഷെ, ആധുനിക സാങ്കേതിക വിദ്യ ഒരു പാട് വികസിച്ച ഇന്ന് എന്‍ വി സാലിം പറയുന്ന അദ്ദേഹത്തിന്‍റെ വാദവും നിങ്ങളുടെ ഈ കളവു പൊളിച്ചതും യൂട്യൂബില്‍ കൂടെ മാലോകര്‍ കണ്ടതാണ് എന്ന് മാത്രം ഓര്‍മിപ്പിക്കുന്നു.

::             ആദം നബി മുതല്‍ അവസാന കാലം വരെ ശിര്‍ക്കായതും ശിര്‍ക്കും, തൌഹീദ് തൌഹീദും ആണ്. അത് നബി മാര്‍ക്കനുസരിച്ചോ, മറ്റോ മാറുകയില്ല. പക്ഷെ ഹറാം ഹലാലുകളില്‍ വെത്യാസമുണ്ടാകും. ഹാജറ ബീവിക്ക് അനുവദനീയമായത്, നമ്മുടെ പ്രവാചകന്‍ മാതൃക കാണിക്കാതിരുന്നതിനാല്‍ നമുക്ക് ഹറാമും ആകുന്നു. സഹായം ആവശ്യപെടുന്നവന്‍ മനുഷ്യനെ തെറ്റിലേക്ക് വഴി നടത്തുന്ന ജിന്നാകയാല്‍ ക്രമേണ അത് ശിര്‍ക്കിലെത്തിക്കും എന്നതിന്‍റെ അറബി പദമാണ് വാസീലത്ത് ശിര്‍ക്ക് എന്നത്. ഇത് മനസ്സിലാക്കാന്‍ പക്ഷെ 4 - 5 ക്ലാസിലെ കുട്ടിയുടെ വിവരം പോര, മറിച്ചു എ പി മുന്‍പ് പറഞ്ഞ മുജാഹിദ് ആകാന്‍ പറ്റിയ ശരാശരി നിലവാരത്തിലെ ബുദ്ധി എങ്കിലും വേണം.!!

::              കട്ട് പ്പാറ കലുങ്കിനടിയിലെ വസുമതി എന്ന ജിന്നിന്‍റെ കഥ അത്യാവേശത്തോടെ പ്രസംഗിച്ച അനസ് ഈ സമൂഹത്തിനു കൊടുത്ത ഒരു മെസ്സേജും മുജാഹിദുകള്‍ കൊടുത്തിട്ടില്ല, അത് കൊണ്ടാണ് കഴിഞ്ഞ 10 വര്‍ഷം മടവൂരികള്‍ മൌലവി വിഭാഗം ശിര്‍ക്കിലേക്ക് എന്ന് പറഞ്ഞിട്ടും ജിന്നിനോട് തേടാം എന്ന് പറയുന്ന ഒരാളെ പോലും അവര്‍ക്കോ, ആ വാദം 2012 ഇല്‍ ഏറ്റെടുത്ത കൊക്കസിനോ തെളിവായി ഹാജരാക്കാന്‍ കഴിയാതെ വന്നത്. പകരം ഏഷ്യാ നെറ്റിലെ വേണുവിന്‍റെ ജിന്ന് തെളിവാക്കേണ്ടി വന്നത്.

::             നാരിയത് സ്വലാത്ത് ശിര്‍ക്കല്ല എന്ന് സ്വലാഹിയോ ഒരു മുജാഹിദും പറഞ്ഞിട്ടില്ല, എന്നാല്‍ ഒരാള്‍ തന്‍റെ വാദം തുറന്നു പറയുന്നത് വരെ അയാള്‍ പറയുന്നത് വിശ്വസിക്കാനേ ഗൈബ് അറിയാത്ത മുജാഹിദുകള്‍ക്ക് കഴിയൂ, പ്രവാചകന്‍ പഠിപ്പിച്ച ദുആ കൊണ്ടും ഇസ്ലാം കൊണ്ടും കെട്ടി കുടുക്കുകളും ബുദ്ധി മുട്ടുകളും മാറുമെന്നാണ് ഞാന്‍ ഈ സ്വലാത്ത് കൊണ്ട് ഉദ്ദേശിച്ചത് എന്ന് പറയുന്ന ഒരാള്‍ മുഷ്രിക്കായി എന്ന് വിധി പറയാന്‍ കോക്കസ് തയ്യാറാകുമോ?..ഇതാണ് അന്ന് ലബ്ബ പറഞ്ഞിരുന്നത്. എന്നാല്‍ കേരളത്തിലെ ബഹു ഭൂരിപക്ഷം സമസ്തക്കാരും ഈ അര്‍ത്ഥത്തിലല്ല ഇത് ചെല്ലുന്നത്, അത് കൊണ്ട് തന്നെ അത് ശിര്‍ക്കാണ്‌. ഇത് സ്വലാഹിയും ഫൈസല്‍ മൌലവിയും ഹുസൈന്‍ സലഫിയും അടക്കമുള്ള എല്ലാ മുജാഹിദുകളും പറഞ്ഞിട്ടുണ്ട്.

::             നൂലും മന്ത്രവുമായി നടക്കുന്ന ഒരു സമൂഹത്തില്‍ ഏതെങ്കിലും കുട്ടിക്ക് പിശാചിന്‍റെ ഉപദ്രവം ഉണ്ടാകില്ല എന്ന് എ പി എന്ന വ്യെക്തിക്ക് മുന്നും പിന്നും നോക്കാതെ പറയാം, പക്ഷെ അമാനത്ത് തിരിച്ചറിയുന്ന ഒരു പണ്ഡിതന് കഴിയില്ല. കാരണം പ്രവാചകന്‍ ജീവിച്ചിരിക്കെ പോലും പിശാചു ബാധ ഉണ്ടായതും, അത് പ്രവാചകനോട് പറഞ്ഞതും, പ്രവാചകനും സ്വഹാബതും ചികിത്സിച്ചതും സ്വഹീഹായ ഹദീസുകളിലൂടെ പഠിച്ച ഒരാള്‍ക്കും ''അപ്പൊ നിന്നെ പറ്റി കേട്ടതൊക്കെ ശരിയാണല്ലേ??'' എന്ന് പറയാന്‍ കഴിയില്ല. അത് അങ്ങാടിയില്‍ വായും പൊളിച്ചു നില്‍ക്കുന്ന നാടന്‍മാരുടെ ശൈലിയാണ്. മറിച്ചു ഒരു പണ്ഡിതന്‍ ചെയ്യേണ്ടത്, സമാന സംഭവം പ്രവാചകനില്‍ നിന്നും സ്വഹാബത്തില്‍ നിന്നും എങ്ങിനെ നേരിട്ടോ അത് പോലെ നേരിടുകയാണ്. അത്, പിശാചു ബാധ ഏറ്റു എന്ന് സംശയിക്കുന്ന അവസ്ഥയില്‍ ഖുര്‍ആന്‍ കൊണ്ടും ഹദീസില്‍ വന്ന പ്രാര്‍ത്ഥനകള്‍ കൊണ്ടും ചികിത്സിക്കാം എന്ന മര്‍ഹൂം കെ എം മൌലവി എന്ന ഈ ആദര്‍ശ പ്രസ്ഥാനത്തിന് തുടക്കമിട്ട വലിയ പണ്ഡിതന്‍റെ ഇസ്ലാമികമായ കാഴ്ചപ്പാടാണ്.

സൈഡ് ഇഫക്റ്റ് ഉണ്ടാക്കില്ല എന്നത് റുഖയ ഹദീസില്‍ സ്ഥിരപ്പെട്ടതിനാല്‍ ഒരു വിശ്വാസിക്ക് ഉറപ്പാക്കാം. പക്ഷെ ഒരു അകലാനിക്ക് അത് വല്ല ശാസ്ത്രഞ്ഞനും തെളിയിക്കേണ്ടിവരും.

::    സമസ്തക്കാര്‍ ഒരിക്കലും മരിച്ച മഹാന്‍മാരോട് ചോദിക്കാമെന്നു അവര്‍ക്ക് വാദമില്ല എന്ന് പറയാറില്ല, മറിച്ചു അതാണ്‌ ചെയ്യേണ്ടത് എന്നാണു നാക്കിലൂടെയും, പേജിലൂടെയും പറയുന്നത്. അത് കൊണ്ട് തന്നെ അവര്‍ സമ്മതിച്ച, അവരുടെ വാദത്തിനാണ്,  മുജാഹിദുകള്‍ അത് ശിര്‍ക്കാണ്‌,എന്ന് പറയുന്നത്. ഇവിടെ വിഷയം മുജാഹിദുകള്‍ക്ക് ഇല്ലാത്ത വാദം (ജിന്നുകളോട് സഹായം തേടാം, ജിന്നിനെ അടിച്ചിറക്കാം ) കെട്ടി വെച്ചു അതിനു മറുപടി പറഞ്ഞു ശിര്‍ക്കിലേക്ക് പോയി എന്നാണു പറയുന്നത്. ഇത് രണ്ടും ഒന്നാകുന്നത് എങ്ങിനെ?

:: ജം ഇയ്യത്തുല്‍ ഉലമയെ ഹദീസ് നിഷേധി എന്ന് പറയുന്നു എന്ന കള്ളം പറയേണ്ട, ഹദീസ് നിഷേധികളായ ആളുകള്‍ അതില്‍ നിര്‍ലോഭമുണ്ട് എന്നാണു മുജാഹിദുകള്‍ പറയുന്നത്. അതിനു തെളിവ് ഞാന്‍ തുടക്കത്തില്‍ തന്നെ കൊടുത്തു. ഹദീസ് നിഷേധം സ്ഥാപിക്കാന്‍ അല്ലാഹുവിന്‍റെ ഖുര്‍ആന്‍ പോലും കട്ടു മുറിച്ചു ഓതി യവരാണോ ഞങ്ങള്‍ ഏതു ഹദീസ് ആണ് നിഷേധിച്ചത് എന്ന് ചോദിക്കുന്നത്? ഹദീസ് നിഷേധികളായ എണ്ണമറ്റ അകലാനികള്‍ തലപ്പത്തും ശാഖകളിലും എത്രയോ ഉദാഹരണ സഹിതം ചൂണ്ടി ക്കാണിക്കാന്‍ കഴിയും.

::                 സി ഡി ടവറിലെ രഹസ്യ യോഗത്തിലെ ചര്‍ച്ചാ വിവരം ആണെല്ലോ ഇപ്പോള്‍ പ്രസ്ഥാനത്തില്‍ കണ്ടത്. ആ യോഗത്തിന്‍റെ തീരുമാനം ആണെല്ലോ ഭംഗിയായി കെ കെ പി നടപ്പാക്കിയതും. പക്ഷെ അന്ന് ആ യോഗത്തില്‍ ഇത്ര പ്രതീക്ഷിച്ചില്ല, ഏതാനും ചിലരെ ഒതുക്കിയാല്‍ തീരും എന്ന് കരുതിയെങ്കിലും സംഗതി കൈ വിട്ടു പോയി എന്ന തിരിച്ചറിവുണ്ടായത് ഇപ്പോഴാണ് അല്ലെ?

::              ഒരു ടി വി ചാനലിന്‍റെ, അതും മാസങ്ങള്‍ക്ക് മുന്‍പ് ട്രയല്‍ നടത്തിയ, പരിപാടികളെ കുറിച്ച് പരസ്യങ്ങള്‍ വന്ന, മാധ്യമം ശൃംഖലയില്‍ നിന്നുള്ള ടി വിയില്‍ എന്തൊക്കെ ഉണ്ടാകുമെന്ന് 4-5 ക്ലാസിലെ കുട്ടിക്ക് ഊഹിക്കാമെന്നിരിക്കെ അതറിയാത്തവര്‍ എങ്ങിനെ കെ എന്‍ എം കെ ജെ യു തലപ്പത്ത് വന്നു?..

ഒരു ചാനലിനു എല്ലാ വിധ ആശംസയും പ്രാര്‍ഥനയും നല്‍കുന്നതും, അതിലെ അനിസ്ലാമികമല്ലാത്ത ഒരു പരിപാടിയില്‍ പങ്കെടുത്തു ഇസ്ലാമിക വീക്ഷണം അവതരിപ്പിക്കുന്നതും ഒരു പോലെയാണോ?..

::               സമ്മേളനത്തില്‍ പങ്കെടുത്തു നസീഹത്തോടെ എല്ലാവരും ഒരുമിച്ചു മുന്നോട്ട് പോകണം എന്ന് പറയുന്നത് ക്രമം വിട്ട അക്രമം ആണെന്നോ?..നഊദ് ബില്ലാഹ്... പിന്നെ, ക്രമം വിട്ടു പറഞ്ഞാല്‍ തിരിച്ചടിക്കും എന്ന ഉമ്മാക്കി കേട്ട് സത്യം പറയാതെ വിഴുങ്ങുന്നവരാണ് എല്ലാവരുമെന്നു കരുതിയതല്ലേ വിഡ്ഢിത്തം ? സത്യത്തില്‍ അന്ന് സലഫിയുടെ പ്രസംഗത്തിന് മറുപടിയായി, അങ്ങിനെ എ ആര്‍ സലഫി മറുപടി പ്രസംഗം നടത്തിയില്ലായിരുന്നുവെങ്കില്‍, ഹുസൈന്‍ സലഫിയുടെ അപേക്ഷ  നമ്മുടെ എല്ലാവരുടെയും ആഗ്രഹമാണ്, തെറ്റിദ്ധാരണകള്‍ മാറ്റി എല്ലാവരും ഒന്നിക്കണം നമുക്ക് വേണ്ടതൊക്കെ ചെയ്യാം എന്നാണു എ ആര്‍ സലഫി പറഞ്ഞിരുന്നുവെങ്കില്‍, ശേഷം നിങ്ങള്‍ നടത്തിയ കുതന്ത്രങ്ങള്‍ ഒന്നും ഇത് പോലെ സാധാരണക്കാര്‍ക്ക് മനസ്സിലാകുമായിരുന്നില്ല. പക്ഷെ, അല്ലാഹുവിന്‍റെ സഹായത്താല്‍ സലഫിയുടെ അലര്‍ച്ച നിഷ്കളങ്കരായ ആയിരങ്ങള്‍ക്ക് ചിന്തിക്കാന്‍ പറ്റിയ ഒന്നാം തരം പ്രതികരണമായി, അത് മുജാഹിദുകള്‍ക്ക് അല്ലാഹു എ ആര്‍ സലഫി വഴി നല്‍കിയ ഒരു സഹായം തന്നെയാണ്.  

::                2002 ഇല്‍ അഭിപ്രായ വെത്യാസമുണ്ടായ വിഷയങ്ങളില്‍ പല തവണ കെ ജെ യു യോഗം ചേര്‍ന്ന് വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാന മെടുത്തതാണ്. എന്നാല്‍ 2012 ഇല്‍ കെ ജെ യു ചര്‍ച്ച ചെയ്യണം എന്ന് 100 ഇല്‍ അധികം പണ്ഡിതന്‍മാര്‍ ഒപ്പിട്ടു അപേക്ഷ നല്‍കിയിട്ടും, അവരെ ''പോത്തുകള്‍'' എന്ന് വിളിച്ചു ആക്ഷേപിക്കുകയല്ലേ ചെയ്തത്?..ഇവരെങ്ങിനെ ഇരകള്‍ ആകും ?...വേട്ടക്കാരെ ഇരകളാക്കി അവതരിപ്പിക്കാന്‍ മടവൂരികളില്‍ നിന്ന് പരിശീലനം കിട്ടിയ നിങ്ങള്‍ക്ക് അല്ലാഹുവേ പേടിയില്ലേ?

::               സലഫിയെ കുറിച്ച് രണ്ടു പാസ്പോര്‍ട്ട് ഉണ്ട് എന്ന് പറഞ്ഞത് അപ്പുറത്തെ ശുക്കൂര്‍ തന്നെയാണ്. വിസയിലെ പ്രൊഫെഷന്‍ ഇലക്ട്രീഷ്യന്‍ ആയതു കൊണ്ടല്ല. ജോലി ചെയ്യാത്ത ദിവസം രജിസ്തരില്‍ കള്ള ഒപ്പിട്ടു സര്‍ക്കാരില്‍ നിന്ന് ശമ്പളം വാങ്ങല്‍ പലിശ അടങ്ങിയ ബാങ്ക് ഉത്ഘാടനം ചെയ്തവര്‍ക്ക് ഹലാലാണോ?..
മുജാഹിദുകള്‍ സലഫിയുടെ പ്രശനം പരാമര്‍ശിച്ചത്, ആരോ കൊടുത്ത കേസിനും ജോലി ചെയ്യാതെ രജിസ്തരില്‍ ഒപ്പ് വെച്ചു ശമ്പളം വാങ്ങിയതിനും വിജിലന്‍സ് അന്വേഷണം നേരിടേണ്ടി വന്നത്  താന്‍ ജിന്നിനോടുള്ള പ്രാര്‍ത്ഥന ശിര്‍ക്കല്ല എന്ന് പറഞ്ഞത് കൊണ്ടാണ് എന്ന രീതിയില്‍ സലഫി രക്തസാക്ഷി പരിവേഷം നല്‍കിയപ്പോഴാണ്. അത് രണ്ടും രണ്ടു വിഷയമാണ്, ഓണത്തിന് ഇടക്ക് പൂട്ട്‌ കച്ചവടം നടത്താം എന്ന സലഫിയുടെ ധാരണ മാറ്റാന്‍ വേണ്ടി മാത്രമാണ് കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വന്നത്.

::                    പിന്നെ ദീനില്‍ തൌബ സ്വീകരിക്കാനുള്ള നിബന്ധനകള്‍ അനസിനു മാത്രമായി ഇറങ്ങിയോ എന്നറിയില്ല, അനസിന്‍റെ തൌബയിലെ വാചകം ഇതായിരുന്നു, ''ഞങ്ങള്‍ ഒരിക്കലും ആ വിശ്വാസം പേറിയിട്ടില്ലാ...'' തൌബ യുടെ പ്രധാന നിബന്ധനകളില്‍ ഒന്ന് ചെയ്ത തെറ്റില്‍ ആത്മാര്‍ഥമായി ഖേദിക്കുക എന്നാണു. അപ്പോള്‍ മേല്‍ പറഞ്ഞ വാക്കില്‍ നിന്ന് 4-5 ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് പോലും മനസ്സിലാകുന്നത്‌ ഒന്നുകില്‍ അനസ് പറഞ്ഞത് സത്യമാണ് എന്ന് വിശ്വസിച്ചാല്‍ ആ വിശ്വാസം അയാള്‍ക്കില്ല എന്നാണു. എങ്കില്‍ പിന്നെ ചെയ്യാത്ത കുറ്റത്തിന് തൌബ എന്തിനു?. ഇനി കളവാണ് പറഞ്ഞതെങ്കില്‍ കളവു പറഞ്ഞു അല്ലാഹുവോട് തൌബയോ?..
പോരാത്തതിന് തൌബ വ്യെക്തി നേരിട്ട് അല്ലാഹുവോട് ചെയ്യേണ്ടതല്ലേ? ഞങ്ങള്‍ എന്ന് പറഞ്ഞു എല്ലാര്‍ക്കും വേണ്ടി തൌബ ചെയ്യാന്‍ ഇത് കൃസ്ത്യാനികളുടെ പള്ളീലെ അച്ഛനാണോ?...

::                   നിഷ്കളങ്കരായ മുജാഹിദുകളെ ഹനീഫിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ''കണ്ഫ്യൂഷന്‍ ഉണ്ടാക്കാന്‍'' ആ നോട്ടീസില്‍ കൊടുത്ത പോലെ കുറെ ഊഹങ്ങളും കളവുകളും ചേര്‍ത്ത് കൊടുത്താല്‍ പറ്റുമെങ്കിലും സത്യം എന്നെന്നേക്കുമായി മൂടി വെക്കാന്‍ കഴിയില്ല.

              സക്കരിയ്യ സ്വലാഹിയോ മുജാഹിദ് ബാലുശ്ശേരിയോ ഫൈസല്‍ മൌലവിയോ എന്തെങ്കിലും പുതുതായി ആശയം കൊണ്ട് വന്നിട്ടില്ല എന്നതിന്‍റെ തെളിവാണ് 2012 വരെ മടവൂരികള്‍ പറഞ്ഞ കാര്യങ്ങള്‍ നിങ്ങളിപ്പോള്‍ ഏറ്റെടുത്ത് പറയുന്നതും, ഇത് വരെ അവര്‍ക്ക് കൊടുത്ത മറുപടി നിങ്ങള്‍ക്കെതിരെ ഞങ്ങള്‍ നല്‍കുന്നതും.  അത് കൊണ്ടാണ് ഇന്ന് വരെ മുജാഹിദുകള്‍ക്ക് ഇല്ലാത്ത പല നിലപാടുകളും ഒരാള്‍ക്കില്ലാത്ത വാദം കെട്ടി വെച്ചു മറുപടി പറയുക, ഹദീസ് നിഷേധിക്കുക, ഖുര്‍ആന്‍ കട്ടു മുറിച്ചു ഓതുക , അര്‍ത്ഥം പറയുക തുടങ്ങിയ, ഖുറാഫികളുടെയും മടവൂരികളുടെയും ലൈന്‍ സ്വീകരിക്കേണ്ടി വരുന്നത്.

                പിന്നെ ഹുസൈന്‍ സലഫി പരലോകം പറയാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ട് കഴിഞ്ഞു. അങ്ങിനെ പരലോകം പ്രസംഗിച്ചത് കൊണ്ട് ഹിദായത്ത് തിരിച്ചറിയാന്‍ ഇടയായ ആയിരങ്ങളുണ്ട്. ആ ഹുസൈന്‍ സലഫി കഴിഞ്ഞ കാലങ്ങളില്‍ യു എ യില്‍ തന്നെ ഉണ്ടായിരുന്നിട്ടും, പല കാരണങ്ങള്‍ പറഞ്ഞു ദുബായില്‍ പൊതു പരിപാടികള്‍ക്ക് മുടക്കം പറഞ്ഞവര്‍, സത്യം പറഞ്ഞു കൂടെയുള്ളവരോട്‌ തിരുത്താന്‍ ശ്രമിക്കണമെന്ന് വിനയത്തോടെ അപേക്ഷിച്ചതിന്‍റെ പേരില്‍ ഇനി സ്റ്റേജ് കിട്ടില്ല, ആരും തിരിഞ്ഞു നോക്കില്ല എന്നൊക്കെ ഭീഷണിപ്പെടുത്തിയവരുടെ കണ്ണ് തള്ളിപ്പോകും വിധം ചരിത്രത്തില്‍ ആദ്യമായി ട്രേഡ് സെന്ററില്‍ തിങ്ങി നിറഞ്ഞ ആയിരങ്ങളുടെ മുന്നില്‍ തൌഹീദ് പറയാന്‍ അല്ലാഹു തൌഫീക്ക് നല്‍കി. .ഇനി എവിടെയും ഇടം കിട്ടില്ല എന്ന് പറഞ്ഞു 8 മാസങ്ങള്‍ക്കുള്ളില്‍ 3 പൊതു പരിപാടികളാണ് സലഫി ആയിരങ്ങളെ പങ്കെടുപ്പിച്ചു നടത്തിയത്...അല്‍ ഹംദ് ലില്ലാഹ്...അഹങ്കാരം കൊണ്ട് ഓരോന്ന് തട്ടി വിടുമ്പോള്‍ മേല്‍വിലാസമുണ്ടാകുന്നതും ഇസ്സത്ത്‌ നല്‍കുന്നതും അല്ലാഹു ആണ് എന്ന് നിങ്ങള്‍ മറന്നതിന് ഒരോര്‍മപ്പെടുത്തല്‍ കൂടിയാണ് ഇത്. 

            സ്വലാഹിക്കോ മറ്റാര്‍ക്കെങ്കിലുമോ വേണ്ടി ഇവിടെ ഒരൊറ്റ മുജാഹിദും പ്രവര്‍ത്തിക്കുന്നില്ല. മറിച്ചു ഇന്നലെ വരെ എന്ത് ആദര്‍ശമായിരുന്നോ ഇന്നും നാളെയും ഞങ്ങള്‍ക്ക് പറയാനുള്ളത് അതാണ്‌. ഒരു വിഷയത്തിലും ഒരാളെയും താങ്ങുന്ന പതിവ് മുജാഹിദുകള്‍ ക്ക് ഇല്ല. പറയുന്ന ആളിന്‍റെ വലിപ്പമല്ല, സ്ഥാനമല്ല, തെളിവാണ് മുജാഹിദുകള്‍ പരിഗണിക്കുക. അത് പോലെ സ്വലാഹി പറഞ്ഞ തെറ്റ് ചെറിയ കുട്ടി ചൂണ്ടി ക്കാട്ടിയാലും തിരുത്താന്‍ തയ്യാറാവണമെങ്കില്‍ ഒരു യഥാര്‍ത്ഥ പണ്ഡിതന് ഉണ്ടാകേണ്ട വിനയം കൂടിയേ കഴിയൂ. അതില്ലാത്തവരുടെ അലര്‍ച്ചയും ഭീഷണിയുമല്ലേ അപ്പുറത്ത് നിറഞ്ഞു നില്‍ക്കുന്നത്?  ഇങ്ങിനെ സ്വലാഹിയെ പോലെ വിനയം കാണിക്കാനും തുറന്നു പറയാനും എല്ലാവരും തയ്യാറായിരുന്നെങ്കില്‍ ഈ പ്രസ്ഥാനത്തിന് ഇന്ന് സംഭവിച്ച പതനം ഉണ്ടാകുമായിരുന്നില്ല. പക്ഷെ കോക്കസ് കൂടാരത്തില്‍ തല വെച്ചു കൊടുത്ത 'യാ കൌം ', അകലാനികളും ഹദീസ് നിഷേധികളും സംഘടനയെ ഹൈജാക്ക് ചെയ്തു കൊണ്ടുവരുന്ന എല്ലാ പുത്തന്‍ ആശയങ്ങള്‍ക്കും ''അങ്ങിനെ തന്നെ അങ്ങിനെ തന്നെ ഹാജ്യാര്‍ മാപ്ല പറയും പോലെ'' എന്ന് പറഞ്ഞു ഏറ്റെടുത്തു, ഖുറാഫികളിലെ തക്ബീര്‍ തൊഴിലാളികളെ പോലെ അധ: പതിച്ചിരിക്കുന്നു.

           നിങ്ങളുടെ ചിന്തിക്കാന്‍ കഴിയാത്തത് ''കൂട്ടായ്മയുടെ നിലനില്‍പിനെ ബാധിക്കുന്നതാണ്'', ഞങ്ങള്‍ക്ക് ഈ ആദര്‍ശത്തിന്‍റെ നിലനില്‍പിനെ ബാധിക്കുന്നത് ചിന്തിക്കാന്‍ കഴിയില്ല. കൂട്ടായ്മ ഇതിനേക്കാള്‍ ഭംഗിയായി ഖുറാഫികളും മടവൂരികളും സംഘടിപ്പിക്കും, പക്ഷെ ആദര്‍ശം പറയാന്‍ നില നിര്‍ത്താന്‍ അവരോ, ലോകത്ത് മുജാഹിദുകളല്ലാതെ മറ്റാരുമില്ല, അതിനാല്‍ ഈ കൂട്ടായ്മ പോയാലും ആദര്‍ശം വിടാന്‍ ഞങ്ങള്‍ക്കാവില്ല. പക്ഷെ നിങ്ങള്‍ക്ക് വലുത് കൂട്ടായ്മയും അത് നേടിത്തരുന്ന ഭൌതിക സൌകര്യങ്ങളുമാണ്.  അത് കൊണ്ടാണ്, ഖുര്‍ആന്‍ കട്ടു മുറിച്ചു ഓതിയവനും നില വിളക്ക് കത്തിച്ചവനും ഹദീസ് പച്ചയായി നിഷേധിച്ചവനും ഇന്നും സംഘടനാ തലപ്പത്ത് ഇരിക്കുകയും, അല്ലാഹു അല്ലാത്തവര്‍ ദുആ കേള്‍ക്കും, പിശാചു മനുഷ്യന്‍റെ മനസ്സിലുള്ളത് അറിയും, ഇയ്യാക്ക നഎബുദ് വ ഇയ്യാക്ക നസതഈന്‍ എന്നതിലെ ഇസ്തിആനത് (സഹായ തേട്ടം) മനുഷ്യനോടും ആകാം എന്നൊക്കെ കേട്ടിട്ടും, ഞമ്മളെ സംഘടന പറയുന്നതെ ഞമ്മള് ബിസ്വൊസിക്കൂ എന്ന് പറഞ്ഞു മിണ്ടാതിരിക്കുന്നത്. അല്ലാഹു പറഞ്ഞതത്രേ സത്യം. അവനുദ്ധേശിച്ചവനെ അവന്‍ ഹിദായത്ത് നല്‍കൂ..അത് കൊണ്ടാണ് ഒരു പാട് കാലം തൌഹീദ് പറഞ്ഞവര്‍ ജീവിതത്തിന്‍റെ സായാഹ്നത്തില്‍ തൌഹീദ് ഉള്ളവരുടെ പേരില്‍ ശിര്‍ക്ക് ആരോപിച്ചു, തന്നിലേക്ക് തന്നെ മടക്കിക്കൊണ്ടിരിക്കുന്നത്. തൌഹീദിന് ഘടക വിരുദ്ധമായ പരാമര്‍ശങ്ങള്‍ സ്വന്തം കക്ഷിയില്‍ പെട്ടവര്‍ നടത്തുന്നതിന് മൂക സാക്ഷിയായി നില്‍ക്കേണ്ടി വരുന്നത്....ഓരോ സമൂഹത്തിനും യോജിച്ച നേതാക്കളേയെ ലഭിക്കൂ....



Thursday, November 28, 2013

മുജീബിന്‍റെ കറുത്ത കുര്‍ബാനയും കറുത്ത കുതന്ത്രവും !!!!!







അസത്യത്തെ സത്യത്തിന്‍റെ മൂട് പടമണി യിച്ചു തങ്ങളുടെ ഹദീസ് നിഷേധം മറച്ചു വെക്കാനുള്ള പഴയ വിസി കളുടെ തന്ത്രം പല കാലങ്ങളായി പല കോലത്തില്‍ പ്രത്യക്ഷപ്പെടുന്നു. അതിന്‍റെ ഒടുവിലത്തെ, എന്നാല്‍ അവസന്നതെതല്ലാത്ത ഒന്നാണ് ഈ നിരീക്ഷണം. മേമ്പൊടി യായി ക്രിസ്ത്യാനികളിലെ കറുത്ത കുര്‍ബാനയും സാത്താന്‍ സേവയും എടുത്തു കൊടുത്തു, പിശാചിനെ നാണിപ്പിക്കുന്ന കളവു ഈ പിശാചിനെ പേടിക്കാത്ത പിശാചിന്‍റെ തോഴന്‍ എഴുതി വിടുന്നു.

ഉത്പതിഷ്ണുക്കളും പുരോഗമനവാദികളും എന്നവകാശപ്പെടുന്ന മുസ്ലിം വിഭാഗത്തില്‍ ആണ് പോലും ജിന്ന് സേവ വിശ്വാസം സജീവമാകുന്നത്. നഊദ് ബില്ലാഹ്...ഈ പിശാചിന്‍റെ തോഴനു പിശാചു വഹുയു കൊടുത്ത ഈ ആരോപണം തെളിയിക്കാന്‍ ആര്‍ജവമുണ്ടോ?. കളവു പറയല്‍ പരിശീലനം നേടിയാല്‍ പോലും, അയ്യുഹ ന്നാസായ, എന്ത് കളവും ഭോഷത്തരവും എഴുതി വിട്ടാലും അതിനു ലൈക്കടിച്ചു സായൂജ്യം അടയുന്ന വി സി കുട്ടികള ല്ലാതെ, ഇത്തരം കളവുകള്‍ വിശ്വസിക്കാന്‍ കേരളത്തിലെ വിദ്യാസമ്പന്നരെ കിട്ടും എന്ന് കരുതുന്നുണ്ടോ?. പിന്നെ മുജാഹിദ് പ്രസ്ഥാനം പുരോഗമനം വാദിക്കുന്നത് വിശ്വാസികളുടെ ഭൌതിക വിചാര വീക്ഷണങ്ങളിലെ പുരോഗതിയാണ്. അല്ലാതെ ചേകനൂര്‍ മൌലവിയെ പോലുള്ള മതത്തില്‍ തങ്ങളുടെതായ പുരോഗമന ആശയങ്ങള്‍ കടത്തി അല്ലാഹുവും പ്രവാചകനും നിശ്ചയിച്ച അതിര്‍ വരമ്പുകള്‍ ഭേദിക്കുകയും ഖുര്‍ആനും സുന്നത്തും (സ്വഹീഹായ ഹദീസ് ) സത്യപ്പെടുത്തിയ കാര്യങ്ങള്‍ തങ്ങളുടെ മുക്കാല്‍ ചക്രം ബുദ്ധിക്കു യോചിക്കാത്ത കാരണത്താലോ, ചുമലില്‍ കയ്യിടുന്ന വരുടെ മുന്നില്‍ പുരോഗമനവാദി ചമയാനോ വേണ്ടി അന്ധവിശ്വാസമാക്കുക എന്ന അര്‍ത്ഥത്തിലോ അല്ല. പക്ഷെ ചേകനൂര്‍ മൌലവിയെ നവോത്ഥാന നായകരാക്കി മുസ്ലിം ജനസാമാന്യ ത്തിന്‍റെ ഇടയില്‍ തിരുകി കയറ്റി പുണ്യാളനാക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട ഇവര്‍ക്ക് ആ അര്‍ത്ഥത്തിലാണ് പുരോഗമനം എന്നത് മുജാഹിദുകള്‍ വര്‍ഷങ്ങളായി തിരിച്ചരിഞ്ഞവരാണ്. അത് കൊണ്ടാണ് 80 ശതമാനത്തില്‍ തുടങ്ങിയവര്‍ ഇപ്പോള്‍ 8 തികക്കാന്‍ പാട് പെടുന്നത്. തങ്ങളുടെ ബാക്കിയുള്ള അണികളില്‍ വിള്ളല്‍ വീഴാതിരിക്കാന്‍, തങ്ങളിലെ ഹദീസ് നിഷേധം മുജാഹിദുകളുടെ മുന്നില്‍ പെട്ടാല്‍ ലോകം തിരിച്ചറിയുമെന്നു മനസ്സിലാക്കി ആ വിഷയത്തില്‍ നടക്കേണ്ടിയിരുന്ന സംവാദത്തില്‍ നിന്ന് ഒളിച്ചോടിയതും ഇതേ കാരണത്താലാണ്.

അഹല് സ്സുന്നയിലെ ആധികാരിക പണ്ഡിതന്‍ മാര്‍ ഒന്നടങ്കം ശരിവെച്ച, ഇസ്ലാമിക ചരിത്രത്തിലെ, അതിസാഹസികമായി, തങ്ങളുടെ ജീവിതം മുഴുവന്‍ ഉഴിഞ്ഞു വെച്ചു, ഹദീസ് നിദാന ശാസ്ത്രത്തിന്‍റെ ഉപജ്ഞാതാക്കള്‍ കൂടിയായ ആദ്യ നൂറ്റാണ്ടിലെ പ്രവാചകരുടെ പിന്‍ഗാമികളായി പ്രവാചകന്‍ വിശേഷിപ്പിച്ച പണ്ഡിതര്‍ എന്ന് പറയാവുന്ന സ്വാത്വികരായ മുന്‍ഗാമികള്‍, സ്ഫുടം ചെയ്തു വേര്‍തിരിച്ചു എടുത്ത നബി വചനമെന്നു ഉറപ്പിച്ചു വിശ്വസിക്കുന്ന, സ്വഹീഹായ ഹദീസുകളെ, ഇപ്പോള്‍, അറബി പദങ്ങളുടെ അര്‍ത്ഥം പോലും ശരിയായി മനസ്സിലാകാത്ത ചെമ്മാട്ടും പുളിക്കലും ഉള്ള കുറച്ചു അര മുല്ലാമാര്‍ യോഗം ചേര്‍ന്ന് ചവറ്റ് കൊട്ടയില്‍ തള്ളുകയും അന്ധവിശ്വാസ മാക്കി അവതരിപ്പിക്കുകയും ചെയ്യുന്നത് തികഞ്ഞ അവിവേകമാണ്. ഇത് തിരിച്ചറിഞ്ഞ, ഇസ്ലാമിക ഗ്രന്ഥങ്ങള്‍ പണ്ടെത്തേക്കാള്‍ പഠിക്കാന്‍ അവസരം ലഭിച്ച യുവതലമുറ അടക്കം മുജാഹിദ് ബഹു സാമാന്യം ഇവരുടെ ഹദീസ് നിഷേധം തള്ളിക്കളഞ്ഞതിലുള്ള അരിശമാണ്, ഈ വിസര്‍ജ്യത്തിലൂടെ അവരെ ജിന്ന് ബാധിതരും സേവകരുമായി അവതരിപ്പിച്ചു കൊണ്ട് ഈ പിശാചിന്‍റെ തോഴന്‍ പ്രകടിപ്പിക്കുന്നത്.


യഥാര്‍ത്ഥത്തില്‍ ജിന്ന് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കും വിഭ്രാന്തി, ഉന്മാദം തുടങ്ങിയവ ഉണ്ടാകും തമിഴ് കന്നഡ തുടങിയ അപരിചിതമായ ഭാഷകള്‍ സംസാരിക്കും എന്ന് തുടങ്ങി, ആസനത്തില്‍ ഊതും, പിശാചു അടയിരിക്കും എന്ന് വരെ മലയാളത്തില്‍ എഴുതി വിട്ടവരാണ് ഇപ്പോള്‍ സ്വഹീഹായ ഹദീസുകളില്‍ വന്നത് അത് പോലെ വിശ്വസിക്കുന്നതിന്‍റെ പേരില്‍ മുജാഹിദു കളുടെ മേല്‍ ഈ കള്ള ആരോപണങ്ങള്‍ ലജ്ജയില്ലാതെ വീണ്ടും തൊടുത്തു വിടുന്നത്. ഭൌതികമോ അഭൌതികമോ ആയ വഴിയില്‍ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ ഒരു ഗുണവും ദോഷവും ഉണ്ടാകില്ല എന്ന് അടിയുറച്ചു വിശ്വസിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന മുജാഹിദുകളെ അന്ധവിശ്വാസികള്‍ എന്ന മുദ്ര കുത്താന്‍ ജിന്ന് സേവ യിലേക്ക് ആകര്‍ഷിക്കപ്പെടുന്നു എന്നും ജിന്ന് സേവയും പ്രാര്‍ത്ഥനയും മതവിരുദ്ധമല്ല എന്ന് വാദമുണ്ട് എന്നുമുള്ള തനി ജൂത ശൈലിയിലെ വ്യാചാരോപണം ഈ ക്ഷുദ്ര മഞ്ഞ പത്രത്തിന്‍റെ താളിലൂടെ പരസ്യം ചെയ്യുന്നത് തങ്ങള്‍ പഠിച്ച മതാധ്യാപനങ്ങള്‍ക്ക് പകരം കുതന്ത്രവും കളവു പറയല്‍ പരിശീലനവും ആയതിനാലാണ്.

മാത്രമല്ല, ഭൌതികമല്ലാത്ത (അഭൌതിക) വഴിയില്‍ മനുഷ്യര്‍ക്ക്‌ ഗുണമോ ദോഷമോ വരുത്താന്‍ അല്ലാഹു വിനു മാത്രമേ കഴിയൂ എന്ന് മുജാഹിദു കളായ ഞങ്ങള്‍ മാത്രമേ വിശ്വസിക്കുന്നുള്ളൂ...കാരണം ജിന്നിനെ അഭൌതികമാക്കിയ നവ ചെകനൂരികളും നവ മടവൂരികളും പിശാചു ദുര്‍ബോധനം, വസ് വാസ് എന്നിവ എങ്കിലും ഉണ്ടാക്കുമെന്ന് ചുരുങ്ങിയ പക്ഷം സമ്മതിക്കുമെല്ലോ? എങ്കില്‍ അത് ഉപദ്രവം അല്ലെ?, അപ്പോള്‍ അല്ലാഹു അല്ലാത്ത ജിന്ന് വര്‍ഗത്തിലെ പിശാചു ഉപദ്രവം ഉണ്ടാക്കും എന്ന് വിശ്വസിക്കുന്ന നിങ്ങള്‍, അല്ലാഹു അല്ലാത്ത, പിശാചും ഭൌതികമല്ലാത്ത ഉപദ്രവം ചെയ്യുമെന്ന് വിശ്വസിച്ചു, അല്ലാഹുവില്‍ പിശാചിനെ പങ്കു ചെര്‍ത്തിയില്ലേ?. അല്ലാഹുവില്‍ അഭയം...അല്ലാഹു നിങ്ങളുടെ ഈ ആരോപണത്തില്‍ നിന്ന് പരിശുദ്ധനാണ്‌.

ഇനി ഞങ്ങള്‍ അല്ലാഹു അല്ലാത്ത ഒരു ശക്തിക്കും അഭൌതിക മാര്‍ഗത്തില്‍ സഹായിക്കാനോ ഉപദ്രവിക്കാനോ കഴിയില്ല എന്ന് വിശ്വസിക്കുകയും, ജിന്നോ പിശാചോ ആരുമാവട്ടെ, ചെയ്യുന്ന ഭൌതിക ഉപദ്രവം പോലും അല്ലാഹു ഉദ്ദേശിച്ചെ ങ്കില്‍ മാത്രമേ നമുക്ക് ബാധിക്കൂ എന്ന് കൂടി ഉറപ്പിച്ചു വിശ്വസിക്കുന്നവരാണ്.

പിന്നെ, റുഖയ എന്നത് പ്രവാചകന്‍ അനുവദിച്ച രീതിയിലും ഹദീസിലും ഖുര്‍ആനിലും വന്ന വചനങ്ങളും ഉപയോഗിച്ചുമാവുമ്പോള്‍ ആണ് റുഖയ ശറഇയ്യ ആവുന്നത്. മുന്‍പൊരു പ്രസംഗത്തില്‍ വിഡ്ഢിത്തം അതിരുകളില്ലാതെ അടിച്ചു കാച്ചുന്ന ഇവരിലെ ഒരു മൊല്ല, റുഖയ ശറഇയ്യ എന്ന വാചകത്തെ പരിഹസിക്കുന്നത് കണ്ടു. നിക്കാഹ് എന്നല്ലാതെ നിക്കാഹ് ശറഇയ്യ എന്ന് പറയുമോ? അത് പോലെ തിജാറ (കച്ചവടം) ശറഇയ്യ ,അസീലുന്‍ (ജ്യൂസ്) ശറഇയ്യ എന്നൊക്കെ ഇത് വരെ കേട്ടിട്ടുണ്ടോ ?, അങ്ങിനെ ഒരു ഏര്‍പ്പാട് ഉണ്ടോ എന്നൊക്കെ ആണ് മൂപ്പരുടെ ചോദ്യം !! സത്യത്തില്‍ ഹലാലും ഹറാമും കലര്‍ന്ന ഒരു സാഹചര്യത്തില്‍ ഹലാലിനെ ഹറാമില്‍ നിന്ന് വേര്‍തിരിച്ചു മനസ്സിലാക്കാന്‍ അത് പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട് എന്നത് ബുദ്ധിയുള്ളവര്‍ സമ്മതിക്കും. അത് കൊണ്ടാണ് ഭക്ഷണ സാധങ്ങളുടെ പാക്കിങ്ങില്‍ പോലും അത് തയ്യാറാക്കിയത് ഇസ്ലാമിക ശറഇയ്യായ രീതിയിലാണ് എന്ന് മനസ്സിലാക്കാന്‍ ഹലാല്‍ എന്ന് മുദ്രണം ചെയ്യുന്നത്. കരുമ്പിലാവ് ആണ് ലോകം അവിടുത്തെ അങ്ങാടിയും ജ്യൂസ് കടയുമാണ് എല്ലായിടത്തും എന്ന് കരുതിയതിലുള്ള മണ്ടത്തരം കൊണ്ടല്ലേ ഖോജ ഇത് തട്ടി വിടുന്നത്?. അതാണ്‌ റുഖയയുടെ വിഷയത്തിലും നമ്മള്‍ ഖുറാഫികള്‍ നടത്തുന്ന നിഷിദ്ധമായ രീതിയിലുള്ള ജിന്ന് ചികിത്സാ രീതികളില്‍ നിന്ന് ഭിന്നമായി പ്രവാചകന്‍ പഠിപ്പിച്ച പാതയിലൂടെ നടത്തുന്നതും. അതിനു റുഖയ ശറഇയ്യ എന്ന് പരാമര്‍ശിക്കുകയും ചെയ്യുന്നത്. അറിവില്ലായ്മ ഒരു കുറ്റമല്ല, പക്ഷെ അത് മൈക്ക് കെട്ടി വിളിച്ചു കൂവണമെന്നു വാശി പിടിച്ചാലോ?

                        കൂട്ടത്തില്‍, ജിന്നുകളെ സംബന്ധിച്ച വിഷയങ്ങള്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന പ്രവാസികളും കേരളത്തില്‍ ചികിത്സക്ക് വരുന്ന വിദേശികള്‍ വഴിയുമല്ല, മറിച്ചു ശബാബ് ബിലാല്‍ ഫിലിപ്സിന്‍റെ ലേഖങ്ങള്‍ പരിഭാഷപ്പെടുത്തിയും, എം ഐ സുല്ലമി എന്ന സാക്ഷാല്‍ മടവൂരി പുറത്തിറക്കിയ പുസ്തകത്തിലൂടെയുമാണ് കേരളത്തില്‍ ലാന്‍റ് ചെയ്തത്‌ എന്ന പരമാര്‍ത്ഥം മറച്ചു വെക്കാന്‍ നിങ്ങള്‍ എത്ര ശ്രമിച്ചാലും മുജാഹിദുകള്‍ അതനുവദിക്കില്ല എന്ന് ഓര്‍മപ്പെടുത്തി, ഇടപെടുന്ന ഏതു മേഖലയിലും കളവും കുതന്ത്രവും പയറ്റാതെ, അല്ലാഹുവെയും പരലോകത്തെയും ഓര്‍മ വന്നില്ലെങ്കിലും പത്ര ധര്‍മ്മം എങ്കിലും ഓര്‍ത്തു സത്യ സന്ധമായി ഏതു നേരവും വന്നെതാവുന്ന മരണം വന്നെത്തും മുന്‍പ് ഒരു ദിനമെങ്കിലും ചെലവഴിക്കാന്‍ ഓര്‍മ പ്പെടുത്തി തത്കാലം അവസാനിപ്പിക്കുന്നു.






Thursday, January 24, 2013

നജ്മുവിന്റെ ജിന്നുവാദം (?) രേഖകള്‍ സംസാരിക്കുന്നു എന്നാ തനി ജൂത ശൈലിയിലുള്ള ഡോക്യുമെന്ററി ക്കൊരു മറുപടി:



നജ്മുവിന്റെ ജിന്നുവാദം (?) രേഖകള്‍ സംസാരിക്കുന്നു എന്നാ തനി ജൂത ശൈലിയിലുള്ള ഡോക്യുമെന്ററി ക്കൊരു മറുപടി:

എന്താണ് ജിന്ന് വാദം? ജിന്നുകള്‍ക്ക്‌ വേണ്ടി ആരെങ്കിലും ഇവിടെ വാടിക്കുന്നുവോ?..അല്ലങ്കില്‍ ജിന്നുകല്‍ക്കില്ലാത്ത കഴിവുണ്ട് എന്ന  വാദം ആര്‍ക്കെങ്കിലുമുണ്ടോ?..അപ്പോള്‍  തല വാചകം തൊട്ടു മുജാഹിദുകള്‍ക്കന്യമായ ജൂത ശൈലിയണ് ഡോക്യുമെന്ററിക്ക് നജ്മു കൊടുത്തത്!

പ്രിയ നജ്മു, താങ്കള്‍ക്കു അല്ലാഹു ഉണ്ടെന്നു വിശ്വാസമില്ലേ?...
താങ്കള്‍ പറയുന്നു... സ്വലാഹിക്ക് ജിന്നിനോടുള്ള സഹായ തേട്ടം തൗഹീദിന്റെ തത്വമാണെന്ന്  ആണ് അഭിപ്രായമെന്നു! (13 ആം മിനുട്ട് മുതല്‍ കേള്‍ക്കുക) ...അതിനു തെളിവ് നല്‍കാതെ വാക്കുകള്‍ വളച്ചൊടിക്കുന്ന താങ്കള്‍ മനുഷ്യരും കല്ലുകളും ഇന്ധനമാക്കുന്ന നരകത്തെ ഓര്‍ക്കുക...
=================================================================================
പിന്നെ ജബ്ബാര്‍ മൗലവി പറയുന്നത് ആ ലേഖനത്തില്‍ ആ ഹദീസ് ചര്‍ച്ച ചെയ്തിട്ടില്ല എന്നാണ്. .എന്നാല്‍ സ്വലാഹി പറയുന്നത്, ആ 'ഹദീസ്' ജബ്ബാര്‍ മൗലവി ചര്‍ച്ച ചെയ്തു എന്നാണോ?..അല്ല, മറിച്ചു അദ്ദേഹം ഒരു തത്വം പറഞ്ഞു എന്നാണു, ആതത്വം അദ്ദേഹം പറഞ്ഞത് ഈ ഹദീസ് മനസ്സിലാക്കിയതിന്റെ (അതിന്റെ ഹുകുമു മനസ്സിലാക്കിയത് ) കൊണ്ടാണ് എന്നാണു മനസ്സിലാകുക..അതിലെന്താണ് വൈരുധ്യം? 
=================================================================================
പിന്നെ താങ്കള്‍  മടവൂരികളുടെ ഹദീസ് നിഷേധത്തിന്റെ കാര്യം പുലമ്പുമ്പോള്‍ കാണിക്കുന്ന കക്കൂസില്‍ പ്രവേശിക്കുംപോഴുള്ള ''ആണ്‍ പിശാചും പെണ്‍  പിശാചും '' എന്നതിന് അബ്ദുസ്സലാം സുല്ലമിയുടെ ഹദീസ് നിഷേധം ഇപ്പോള്‍ കെ എന്‍ എം ഇക്കൊല്ലത്തെ മാറ്റിയ 3 ആം ക്ലാസിലെ പുസ്തകത്തിലെ 18 ആം പേജിലും കൊടുത്തില്ലേ? അതിനെ ക്കുറിച്ച് എന്ത് പറയുന്നു?..പോരാത്തതിന് സിഹിരിനെ നിഷേധിക്കുന്ന എത്ര പേരെ അപ്പുറത്ത് കാണണം?..സുന്നത്തിനെ പുചിക്കുന്ന എത്ര പേരെ കാണണം?...
=================================================================================
പോരാത്തതിന് ജിന്നുകളെ അഭൌതികമാകുക വഴി സിഹിരില്‍ വിശ്വസിക്കുന്നവരോ, പിശാചിന്റെ ഉപദ്രവം വിശ്വസിക്കുന്നവരോ ആയ അപ്പുറത്തുള്ളവര്‍ അല്ലാഹുവിന്‍റെ കഴിവിലേക്ക് (അഭൌതികമായി സഹാക്കാണോ ഉപദ്രവിക്കാനോ ഉള്ള കഴിവ് ) പിശാചിനെ കൂടി പങ്കാളിയാക്കുക വഴി വിശ്വാസത്തില്‍ ശിര്‍ക്ക് കലര്‍ത്തു കയല്ലേ ചെയ്തത്?. കാരണം സിഹിറില്‍ പിശാചിന്റെ സഹായമുണ്ട് എന്നത് തര്‍ക്കമില്ലാത്ത വസ്തുതയല്ലേ?. അപ്പോള്‍ അഭൌതികരായ (?) ജിന്നുകള്‍ മനുഷ്യന് ചെയ്യുന്ന ഉപദ്രവം (അത് വസ്വാസാനെങ്കില്‍ പോലും!) അഭൌതികവും അത് അല്ലാഹുവിന്റെ മാത്രം സിഫതുമല്ലേ?...എവിടെയാണ് നിങ്ങള്‍ എത്തിപ്പെട്ടത്?...നിങ്ങളെ വിശ്വസിച്ച അറിവില്ലാത്ത നിഷ്കളങ്കരായ മുജാഹിദുകളെ തനിച്ച ശിര്‍ക്ക് വിശ്വാസത്തില്‍ പേറിക്കുന്നതെന്തിനു?.. നഊദ് ബില്ലാഹ്...
=================================================================================
മുന്‍കാലത്ത് ഈ ഹദീസിന്റെ (യാ ഇബാദല്ലാഹ്...) മതനില്‍ ശിര്‍ക്കുണ്ടോ ഇല്ലയോ എന്ന് ചര്‍ച്ച നടന്നതായി എടുത്തു കാണിക്കാന്‍ കഴിഞ്ഞില്ല എന്ന് താങ്കള്‍ പറയുന്നു, 
പോയതാക്കാരാ..അത്ന്റെ അര്‍ഥം ഇക്കാലം വരെ നിങ്ങളുടെ ഈ മുക്കൂട്ടു മുന്നണി ഇപ്പോള്‍ വാദിക്കും പോലെ  ഇതിന്‍റെ മത് നില്‍ ശിര്‍ക്കുന്ടെന്നു ആരും പറഞ്ഞിട്ടില്ല എന്നല്ലേ?..അല്ല എങ്കില്‍ അത്തരം ചര്‍ച്ച ഇന്ന് നടന്നപോലെ മുന്‍പേ നടക്കില്ലായിരുന്നോ?..ഈ ഹദീസ് 1200 വര്‍ഷമായി മുസ്ലിം കളുടെ മുന്നിലുണ്ട്, പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്തിട്ടും ഉണ്ട്, അത് മുഴുവന്‍ ഈ ഹദീസില്‍ അല്ലാഹു അല്ലാത്തവരോട് ദു ആ ചെയ്യാനുള്ള തെളിവില്ല എന്ന് സമര്‍തിച്ചു കൊണ്ടാണ്, അതിന്റെ കാരണങ്ങളില്‍ ഹദീസ് ദുര്‍ബലമാണ് എന്നതിന് പുറമേ അവരൊക്കെ പറഞ്ഞത് ഇത് ഹാളിരായ എന്നാല്‍ നമുക്ക് അദ്രിശ്യരായ അല്ലാഹു ഏര്‍പ്പെടുത്തിയ മലക്കുകളോ   ചിലരുടെ അഭിപ്രായ പ്രകാരം മുസ്ലിം കളായ ജിന്നുകാലോ ആണ് ഉദ്ദേശം എന്നാണു..അപ്പോഴൊന്നും അവര്‍ക്ക് തിരിയാത്ത ശിര്‍ക്ക് അബ്ദു റഹ്മാന്‍ സല്ഫിക്ക് വഹയു ഇറങ്ങിയതാണോ?..
=================================================================================
പിന്നെ ഇത് ആദ്യം വരുന്നത് ഇപ്പോഴാണോ?..1980 ഇല്‍ ചെറിയ മുണ്ടം  ഇതില്‍ ദു ആ ഇല്ല എന്നും ജിന്ന് അഭൌതിക സൃഷ്ടി അല്ല എന്നും എഴുതിയില്ലേ? അദ്ദേഹം നമ്മോടൊപ്പമുള്ളപ്പോള്‍ ഇതെഴുതിയപ്പോള്‍ ഉമര്‍ മൗലവി അടക്കമുള്ള തൗഹീദ് ജീവ വായു ആയി ക്കണ്ടാവര്‍ക്കൊന്നും തിരിഞ്ഞില്ലേ? ..തിരിഞ്ഞത് ആദ്യം കരുംപിലാക്കലിനും, അലി മദനിക്കും സലാം സുല്ലമിക്കും?..എങ്കില്‍ തൗഹീദ് കൂടുതല്‍ തിരിയുന്ന അവരെ അല്ലെ കെ ജെ യു വില്‍ ഉന്നത സ്ഥാനത് എടുക്കേണ്ടത്??..

പിന്നെ ഹദീസ് സംബന്ധമായി അവരുടെ വാദങ്ങള്‍ സിഹിര്‍-കണ്ണേര്‍ നിഷേധം,  , ആണ്‍ പിശാചു പെണ്‍  പിശാചു എന്നതിനെ മാലിന്യമാക്കി വ്യാഖ്യാനിക്കല്‍,  ജിന്ന് അഭൌതികം തുടങ്ങി താടി, വസ്ത്രം കയറ്റല്‍ വിഷയത്തില്‍ വരെ എല്ലാ വാദങ്ങളും കൂടിയും കുറഞ്ഞും ഉള്ള പണ്ഡിതന്മാരും പ്രവര്തകന്മാരും നിങ്ങളുടെ ഈ മുക്കൂട്ടു കൊക്കസിന്റൊപ്പം ഇല്ലേ?..നിഷേധിക്കുമെങ്കില്‍ തെളിവ് തരാം..അപ്പോള്‍ ആദ്യം തൗഹീദ് തിരിഞ്ഞ മേല്‍പ്പറഞ്ഞ വരെ കെ ജെ യു തലപ്പത്തിരുത്തി ഒന്നിച്ചു പോയ്ക്കൂടെ?..മേല്‍പറഞ്ഞ കാര്യങ്ങളില്‍ ഇപ്പോഴത്തെ കെ ജെ യു വിലെ പണ്ഡിതന്മാര്‍ അടക്കം ഹദീസ് സ്വീകരിച്ചു ശരിയായ സലഫി ആദര്‍ശം വ്യക്തമാക്കുമോ?
=================================================================================
25-27മ്min>
അദ്രിശ്യമാണ് എന്നതാണോ അഭൌതികതിനുള്ള മാനദണ്ഡം?..ആരാണ് ഈ നിര്‍വചനം പറഞ്ഞത്?..ജിന്നിനോട് ഉള്ള സഹായതെട്ടം ശിര്‍ക്കല്ല എന്ന് ആര്‍ക്കാണ് വാദം?..ജിന്നിനോടുള്ള എല്ലാ സഹായ തെട്ടവും ശിര്‍ക്കല്ല എന്നാണു എല്ലാ സലഫി പണ്ഡിതരും പറയുന്നത്..അതില്‍ ശിര്‍ക്കാകുന്നതും വസീലത്ത് ശ്ശിര്‍ക്കാകുന്നതും ഉണ്ടാകും...എന്നാല്‍ ഇതൊക്കെ തന്റെ ശബ്ദം കേള്‍ക്കുന്ന പരിധിയില്‍ ജിന്നുണ്ട് എങ്കില്‍ മാത്രം , അല്ല ഏതു നിലത്തു നിന്നും ദൂര പരിധി ഇല്ലാതെ കേള്‍ക്കുമെന്ന് കരുതിയാണോ എങ്കില്‍ എല്ലാ തെട്ടവും ശിര്‍ക്ക് തന്നെ...ഇതാണ് ജബ്ബാര്‍ മൌലവിയുടെയും, സ്വലാഹിയുടെയും ലോകത്ത് ജീവിച്ചിരിക്കുന്നവരും മരിച്ചു പോയവരുമായ എല്ലാ അഹല് സ്സുന്നയുടെ പണ്ഡിതരുടെയും അഭിപ്രായം..അല്ല എന്ന് നിങ്ങളുടെ വക ദുര്‍വ്യാഖ്യാനമല്ലാതെ തെളിവ് നല്‍കാന്‍ മുസ്ലിമാണെന്ന് ഉറപ്പുണ്ടെങ്കില്‍ മാന്യത കാണിക്കുക. മറിച്ചു ഖുരാഫികളുടെയും മടവൂരികളുടെയും വാക്കുകളെ വളച്ചൊടിച്ചു സ്വന്തം വക വ്യാഖ്യാനം കൊടുത്തു മറ്റൊരാളുടെ ഇല്ലാത്ത വാദം ജനങ്ങള്‍ക്ക്‌ മുന്‍പില്‍ അവതരിപ്പിക്കുന്ന ജൂത പാരമ്പര്യം മുജാഹിടുകളുടെത് അല്ലെ അല്ല!...
=================================================================================

സ്വലാഹിയും യാസിര്‍ ബിന്‍ ഹംസയും വൈരുധ്യം പറയുന്നു, എന്നാ താങ്കളുടെ മറ്റൊരു കളവു!:- സ്വലാഹി യാസിര്‍ പറയുന്നതായി പറയുന്നതോ  "കേരളത്തില്‍ എല്ലാവര്ക്കും ഇത് അനുവദനീയമല്ല എന്നാണു അഭിപ്രായം എന്നാല്‍ ലോക സലഫികള്‍ക്കിടയില്‍ ചിലര്‍ക്ക് വെത്യസ്ത അഭിപ്രായ മുണ്ട്" എന്ന്. അല്ലെ?എന്നാല്‍ താങ്കള്‍  യാസിര്‍ ബിന്‍ ഹംസ സലഫികള്‍ക്ക് മുഴുവന്‍ അനുവദനീയ മല്ല എന്നാണു അഭി പ്രായം എന്നും പറഞ്ഞു കട്ട് മുറിച്ച ഭാഗം ഇട്ട ശേഷം കൊടുത്ത ക്ലിപ്പില്‍, യാസിര്‍ ബിന്‍ ഹംസ തന്നെ ലോക സലഫികള്‍ക്ക് 3 രീതിയില്‍ ഇതിനെ ക്കുറിച്ച് അഭിപ്രായമുണ്ട് എന്ന് പറയുന്നു!!!...
അപ്പോള്‍ നജ്മുവിന്റെ കൊട്ടി മാറ്റല്‍ അതോടെ ബോധ്യമാവുന്നു. 

സത്യത്തില്‍ ആദ്യം യാസിര്‍  ബിന്‍ ഹംസ പറയുന്നത് ''നമ്മുടെ പ്രബോധകര്‍ക്കിടയില്‍ എന്നല്ലേ?..അത് ലോക സലഫികളെ മൊത്തത്തിലാണ് എന്ന ഇജ്തിഹാദ് അപാരം തന്നെ നജ്മു, 
എന്നാലല്ലേ സ്വലാഹി പറയുന്നത് കളവാണ് എന്ന് കിട്ടൂ അല്ലെ?..
പക്ഷെ രണ്ടാമത് കൊടുത്ത ക്ലിപ്പില്‍ അദ്ദേഹം ലോക സലഫികളുടെ 3 വീക്ഷണങ്ങള്‍ പറയുന്നതോടെ നജ്മു വിന്‍റെ സ്വലാഹി കളവു പറയുന്നു എന്നാ വാദം പൊളിഞ്ഞില്ലേ?..
മാത്രമല്ല, യാസിര്‍ ഇവിടെ തെളിയിക്കുന്നത് ഒരു കാലത്തും ഒരു പണ്ഡിതനും ഇത് ശിര്‍ക്കാണ്‌ എന്ന് പറഞ്ഞിട്ടില്ല എന്നാണു...അല്ലാതെ ഇങ്ങനെ 3 വീക്ഷണം ഉണ്ട് അതിനാല്‍ നിങ്ങളെല്ലാവരും ഇനി മുതല്‍ ജിന്നിനോട് തെടിക്കോളൂ എന്നാണോ?..എന്തിനാണ് അന്ധമായ അബ്ദുറഹിമാന്‍ ഭക്തി കൊണ്ട് ആടിനെ പട്ടി യാക്കുന്നത്?.. മുജാഹിദുകളെ മുശിരിക്കാക്കാന്‍ വേണ്ടി ജൂതന്റെ ശൈലി പയറ്റുമ്പോള്‍ അല്ലാഹുവിനെ മറക്കുന്നുവോ ?.
=================================================================================
ഇസ്ലാമില്‍ ഒരു വിഷയം ഒരു പണ്ടിതനോട് ചോദിക്കപ്പെട്ടാല്‍ ആ വിഷയത്തില്‍ മുന്‍ കഴിഞ്ഞ സ്വീകാര്യ യോഗ്യരായ ആഹ്ലുസ്സുന്നതിന്റെ പണ്ഡിതരുടെ അഭിപ്രായം എടുത്തു പറഞ്ഞു ശേഷം കൂടുതല്‍ തെളിവുകളുമായി അടുത്ത് നില്‍ക്കുന്നതിനെ സൂചിപ്പിക്കുക എന്നത് സലഫുകളുടെ ഒരു രീതിയാണ്, അത് പ്രകാരം തന്റെ പഠന ക്ലാസ്സില്‍ ആദ്യം തന്നെ ജിന്നുമായി ഒരു രീതിയിലുള്ള സഹായ തെട്ടവും അനുവദനീയമല്ല എന്ന് വ്യക്തമായി പറഞ്ഞ ശേഷം മുന്‍കാല പണ്ഡിതരുടെ ഈ വിഷയത്തിലുള്ള വെത്യസ്ത സമീപനങ്ങള്‍ വിശദീകരിക്കുന്നതിനെ ആണ് അനുവദനീയമാക്കി എന്നതിന് തെളിവായി കൊടുത്തത് ..ഇതാണ് ശരിയായ ജൂതായിസം...സത്യത്തില്‍ അസത്യം കൂട്ടി ക്കലര്‍ത്താല്‍..നജ്മൂ ഇസ്ലാമില്‍ ഒരു വിഷയത്തില്‍ വിധി ചോദിച്ചാല്‍ അത് പറയും മുന്പ് വിശദമായി അത് സംബന്ധിച്ച് മുന്‍കാല പണ്ഡിതരുടെ സമീപനവും അതിനു അവര്‍ സ്വീകരിച്ച തെളിവുകളും പരിശോധിക്കുന്ന ഒരേര്‍പ്പാടുണ്ട്...അത് തിരിയാത്തത്, ദീന്‍ പഠിക്കാന്‍ പണ്ഡിതന്മാരുടെ കിതാബുകള്‍ക്ക് പകരം അനസിന്റെയും അബ്ദുറഹിമാന്‍ നിഅ മതുള്ള ഇരിവേറ്റി , കെ വി തുടങ്ങിയ ഖോജാമാരുടെ വാക്കുകള്‍ക്ക് അമിത പ്രാധാന്യം നല്‍കിയത് കൊണ്ടാണ്. കണ്ണേര്‍   ബാധിച്ചാല്‍   കാരണമായവന്റെ വുളു ചെയ്ത വെള്ളം കൊണ്ട് കഴുകണം എന്നാ മുസ്ലിം റിപ്പോര്‍ട്ട്   ചെയ്ത ഹദീസിനെ പ്പറ്റി ചോദിച്ചപ്പോള്‍ അങ്ങിനെ   ഒരു ഹദീസ് മുസ്ലിമിലുണ്ടോ എന്ന് തിരിച്ചു ചോദിച്ച കെ ജെ യു പണ്ടിതന്മാരുള്ള കൊക്കസിലെ അംഗത്തിന് ദീന്‍ അറിയാത്തതും സ്വന്തം വിഭാഗത്തിന്റെ  വിവരക്കേട്  സ്ഥാപിക്കാന്‍ അന്യരോട് ജൂത ശൈലിയില്‍ അന്യായം പ്രവര്‍ത്തിക്കാനും ഇത് കൊണ്ട് തന്നെയല്ലേ ?? 
=================================================================================
പോരാത്തതിന് ഇത് (യാ ഇബാദല്ലാ....) മണ്ട്യെര്യോ എന്നത് പോലെ അനുവദനീയം എന്ന് പറഞ്ഞത്  അബ്ദുറഹിമാന്‍ സലഫിയും, കുളിമുറിയില്‍ നിന്ന് പെണ്ണുങ്ങളോട് സോപ്പ് ചോദിക്കുമ്പോലെ ആണെന്ന് അനസുമല്ലേ?..

സ്വലാഹിയോ ജബ്ബാര്‍ മൌലവിയോ യാസിര്‍ ബിന്‍ ഹംസയോ ഇങ്ങനെ അനുവദനീയം എന്ന് പറഞ്ഞിട്ടുണ്ടോ?..ശിര്‍ക്കല്ല എന്ന് വെച്ച് അനുവദനീയമാക്കി വ്യാഖ്യാനിക്കുന്നത് കൊക്കസിന്റെ തന്ത്രമല്ലേ?...

3 രീതിയില്‍ അഹല് സ്സുന്നയുടെ പണ്ഡിതന്മാര്‍ സമീപിച്ചു എന്നത് സത്യമല്ലേ?..

പക്ഷെ അവര്‍ ഈ ഹദീസ് സ്വഹീഹാനെന്നു കരുതിയവരോ ഇത് അദ്കാരില്‍ പെട്ടതാണെന്ന് കരുതിയവരോ ആയിരുന്നു. എന്നാല്‍ നമുക്ക് ഹദീസിന്റെ ദുര്‍ബലത വ്യക്തമായ സ്ഥിതിക്ക്, പ്രവാചകന്‍ മാതൃക കാണിക്കാത്തതിനാല്‍  അത് നിഷിദ്ധമാകും എന്നല്ലേ ഇത് വിശദീകരിക്കുന്ന പ്രബോധകരെല്ലാം പറയുന്നത്?. 

എന്തിനാണ് നിങ്ങള്‍ സത്യം മറച്ചു വെച്ച് അസത്യം പ്രചരിപ്പിക്കുന്നത്?..ഈ ഹദീസിന്റെ മത്നില്‍ നിങ്ങള്‍ ഇപ്പോള്‍ ശിര്‍ക്കാക്കിയ പോലെ ശിര്‍ക്കുണ്ട് എന്ന് പറഞ്ഞ ഒരു മുന്‍കാല പണ്ഡിതനെ കൊണ്ടുവാ...ഈ ഡോക്യുമെന്റരി   ഒന്നും ആവശ്യമില്ല..കഴിയുമോ?..

വെല്ലു വിളിക്കുന്നു...

വാദിക്കുന്നവന്‍ തെളിവ് കൊണ്ട് വരണം ..അത് അഹല് സ്സുന്നയുടെ തത്വമാണ്. 

ആദ്യമായി ഇതില്‍ ശിര്‍ക്കുന്ടെന്നു പറഞ്ഞത് സലാം സുല്ലമിയും, അതേറ്റു പിടുച്ചു ഹനീഫ് സുല്ലമിയും , മുക്കൂട്ടു മുന്നണിയുമാണ്‌  ...അത് തെളിയിക്കൂ..കഴിഞ്ഞ കാലത്തെ ഈ ഹദീസ് ചര്‍ച്ച ചെയ്ത ഏതു പണ്ഡിതനാണ് ഇത് ശിര്‍ക്കാണ്‌ എന്ന് പറഞ്ഞത്?..ഒരു വരി ഇബാറത്തു കൊണ്ടുവാ...ഹാതൂ ബുര്‍ഹാനാകും...നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍...
=================================================================================
മുസ്ലിം ജിന്നായാലും കാഫിര്‍ ജിന്നായാലും സഹായം ചോദിക്കാമെന്നു പറയുന്നവരോടല്ലേ ഹനീഫിന്റെ കടം കഥ പറയേണ്ടത്?..
മുജാഹിടുകളില്‍ ആര്‍ക്കുണ്ട് ഈ വാദം എന്നതിന് മറുപടിയായി നജ്മുവിന്റെ മടവൂരി ശൈലിയിലെ കുതന്ത്രമാണ്, എന്‍ വി സാലിമിന്റെ നീണ്ട പ്രസംഗത്തിലെ മുന്‍കാല പണ്ഡിതര്‍ ഈ ജിന്നുകലോടുള്ള സഹായ തേട്ടത്തെക്കുറിച്ചുള്ള ഒരു മുന്‍കാല പണ്ഡിതന്റെ വീക്ഷണം പറയുന്ന ഭാഗം മുറിച്ചു കേള്‍പ്പിക്കുന്നത്.

സത്യത്തില്‍ ഈ പ്രസംഗതിലോ മറ്റേതെങ്കിലും പ്രസംഗതിലോ സാലിമോ മറ്റേതെങ്കിലും മുജാഹിദ് പണ്ടിതാണോ ജിന്നുകളോട് അത് മുസ്ലിമാനെങ്കില്‍ തേടല്‍ അനുവദനീയമാണ് എന്ന് ഇതില്‍ നിന്നൊക്കെ മനസ്സിലാക്കാം എന്ന് പറഞ്ഞോ?..അതല്ലേ തെളിവാക്കേണ്ടത്?..മറിച്ചു ഇവര്‍ക്കാര്‍ക്കും ഇല്ലാത്ത വാദം ഉണ്ടെന്നു തെറ്റി ദ്ധരിപ്പിച്ചു പേര്‍ത്തും പേര്‍ത്തും പറയുന്നവനെ...നിങ്ങളുടെ ഇലാഹ് എതാണ്?..അല്ലാഹുവാനെങ്കില്‍ അവനെ പേടിക്കുന്നില്ലേ?..
=================================================================================

Monday, September 3, 2012

നിങ്ങള്‍  ഇത്  കാണാതെ പോകല്ലേ...


വളരെ ഏറെ വിഷമകരവും സങ്കടകരവുമായ ഒരു അവസ്ഥയിലൂടെയാണ്‌, കേരളത്തിലെ മുജാഹിദുകള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. എങ്കിലും ഇത്തരം സാഹചര്യത്തില്‍ പോലും എങ്ങിനെ യായിരിക്കണം നമ്മുടെ ചിന്തകളും പ്രവര്‍ത്തനങ്ങളും  എന്നതില്‍ നമുക്ക് ശങ്കിച്ച് നില്‍കേണ്ട ഒരു സാഹചര്യവുമില്ല. ഒരു നൂറ്റാണ്ടു കാലത്തെ ത്യാഗോജ്ജലമായ ഇസ്ലാഹീ പ്രബോധനത്തിന്റെ ഫലം ആവോളം ആസ്വദിക്കുന്നവരാണ് കേരളത്തിലെ മുസ്ലിം ജനസമൂഹം, അത് കേവലം മുജാഹിദുകള്‍ക്ക്  മാത്രമല്ല, മറിച്ചു കേരളത്തിലെ മൊത്തം മുസ്ലിം ജനസാമാന്യത്തിനു അതിന്‍റെ ഗുണങ്ങള്‍ ഏറെ നല്‍കിയിട്ടുണ്ട്. മതം കേവലം ചില ചടങ്ങുകളിലും, പലരുടെയും കാല കീലക്കനുസരിച്ച അനാചാരങ്ങളിലും ഒതുങ്ങുകയും  , മത പഠനം കേവലം ഒരു പ്രഹഹസനമാവുകയും പാതിരാ ക്കഥകളും മാലപ്പാടുകളും ശരാശരി മുസ്ലിമിന്റെ ദീനീ വിജ്ഞാന മാര്‍ഗമായി ചുരുങ്ങുകയും ചെയ്തപ്പോള്‍ ദിശാ ബോധം നഷ്ടപ്പെട്ടു അല്ലാഹുവില്‍ നിന്ന് ഏറെ അകന്നു. കേരളത്തിലെ മുസ്ലിംകള്‍ അല്ലാഹുവിനു പകരം തങ്ങന്മാരുടെയും മക്ബറകളുടെയും  ജിന്ന് ബീവിമാരുടെയും ചുറ്റും പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്ന ഒരു കാലത്ത് നിന്നും, ബഹുദൂരം താണ്ടി, ഖുറാന്‍ ക്ലാസും, ഹദീസ് പഠന  ക്ലാസും ഓരോ മഹല്ലുകളിലും രൂപപ്പെടുകയും സ്ത്രീകള്‍ക്കടക്കം, ഉന്നത വിദ്യാഭ്യാസത്തിനു ഭൌതിക കോളെജുകളും അറബി കോളെജുകളും സര്‍വ്വ സാധാരനമാകുകയും, എന്തിനു, പള്ളികളില്‍ പോലും മുസ്ലിം സ്ത്രീകള്‍ക്ക്, അവര്‍ക്കവകാശപ്പെട്ട ആരാധനാ സ്വാതന്ത്ര്യം, കയ്യെഴുത്ത് പഠിക്കല്‍ ഹറാമാണെന്ന്  പറഞ്ഞ വിഭാഗം പോലും സൗകര്യം ചെയ്തു കൊടുത്തു. ഇത്  മുജാഹിദുകള്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടു കാലം പൊതു സമൂഹത്തിന്റെയും നാട്ടു പ്രമാണിമാരുടെയും അവഹേളനവും, അക്രമവും അവഗണിച്ചും, കേരള മുസ്ലീംങ്ങളെ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നവര്‍ എന്ന് പൊതു ധാരാ മുസ്ലിംകളും നേതാക്കളും നടത്തിയ ആക്ഷേപത്തെ പോലും കണക്കിലെടുക്കാതെയും, സത്യത്തിനും പ്രമാണങ്ങള്‍ക്കും അനുസരിച്ച് പ്രബോധനം നടത്തിയത് കൊണ്ടാണ്. 

ഇതേ സമയം തന്നെ ഈ ഇസ്ലാഹീ പ്രസ്ഥാനത്തില്‍ ലോക മുസ്ലിം പരിഷ്കരണ പ്രസ്ഥാനത്തിലെ ഉല്‍പതിഷ്ണുക്കളായ ചിലരുടെ അഭിപ്രായത്തെ പ്രമാണങ്ങളെക്കാള്‍  വിലമതിച്ചു അമഗീകരിച്ചതിന്റെ ഫലമായി അല്പം അതിര് കവിഞ്ഞ രീതിയില്‍ ആശയം പ്രചരിപ്പിക്കാനും ഈ പ്രസ്ഥാനത്തെ അതിലേക്കു ചായ്ക്കാനും ചില ശ്രമങ്ങള്‍ ഉണ്ടായി. എന്നാല്‍ ആ അവസരത്തിലൊക്കെ കഴിഞ്ഞ കാല പ്രസ്ഥാന നേതാക്കള്‍ ഇസ്ലാഹീ പ്രസ്ഥാനത്തെ സലഫുകളുടെ സമീപന രീതി സ്വീകരിച്ചു കൊണ്ടു, പ്രമാണങ്ങളെ വിശദീകരിക്കുകയും അത്തരം പ്രവണതകളെ മുളയിലേ നുള്ളിക്കലയുകയും ചെയ്തതിനാല്‍, ഇന്നും ലോകത്തെ ഏത് മുക്കിലും ഉള്ള ഖുര്‍ആനും സുന്നത്തും സലഫുകള്‍ എങ്ങിനെ മനസ്സിലാക്കിയോ അങ്ങിനെ തന്നെ പിന്തുടരുന്ന ഒരു വിഭാഗം ദേശ ഭാഷാ വെത്യാസമില്ലാതെ നിലനില്‍ക്കുന്നു. നമുക്കെല്ലാം അറിയുന്നപോലെ ഒരു ദശകത്തിനു മുന്‍പ് വീണ്ടും ഈ പ്രസ്ഥാനം ഒരു അഗ്നി പരീക്ഷ നീരിടുകയുണ്ടായി. അല്ലാഹുവിന്‍റെ തൌഫീക്ക് കൊണ്ടു, അതിനെയും നമ്മുടെ പ്രസ്ഥാനത്തിലെ പണ്ഡി തന്മാര്‍ സധൈര്യം പ്രമാണങ്ങളില്‍ ഉറച്ചു നിന്ന് കൊണ്ടു നേരിടുകയും പുത്തന്‍ വാദങ്ങളെ ഈ ആദര്‍ശ പ്രസ്ഥാനത്തില്‍ കയറ്റാതെ ശക്തമായ കോട്ടമതില്‍ തീര്‍ക്കുകയുണ്ടായി. അല്‍ഹംദുലില്ലാഹ്. ബഹു ഭൂരിപക്ഷം അണികളെയും കൊണ്ടു എന്നവകാഷപ്പെട്ടു പുറത്തു പോയ ആ സംഘത്തിന്റെ ഇസ്ലാമിക ആദര്‍ശങ്ങളില്‍ നിന്നുള്ള വെതിയാനങ്ങളെ നമ്മുടെ പണ്ഡിതന്മാര്‍ പ്രമാണ ബദ്ധമായി  വിശദീകരിച്ചപ്പോള്‍, കാര്യങ്ങള്‍ ബോധ്യപ്പെട്ട വലിയൊരു വിഭാഗം ആ വാദം ഉപേക്ഷിച്ചു നമ്മുടെ പ്രസ്ഥാനത്തിലേക്ക് തിരിച്ചു വരികയുണ്ടായി. അത് ആ സംഘത്തിനു നല്‍കിയ പ്രഹരം വളരെ വലുതും, ഏതാനും ആളുകളിലേക്ക്‌ അവരുടെ അംഗ സഖ്യ കുറയാനും കാരണമായി.
നമ്മുടെ പ്രസ്ഥാനം ഏറെ വിപുലമായി ഒട്ടേറെ അനുഗ്രഹങ്ങള്‍ അല്ലാഹു നമുക്ക് നല്‍കി. അവരാകട്ടെ എല്ലാവിധ കുതന്ത്രങ്ങളും ഈ  സംഘടനയെ ചിന്നഭിന്നമാക്കാന്‍ ശ്രമിച്ചു കൊണ്ടേ യിരിക്കുന്നു..അതിന്‍റെ ഫലമെന്നോണം ചില നമ്മുടെ പണ്ഡിതരുടെ അറിഞ്ഞോ അറിയാതെയോ ഉള്ള ചില നിലപാടുകള്‍ കാരണം അവരുടെ വാദങ്ങളെ ശരിവേക്കുന്നിടതെക്ക് ചിലരെങ്കിലും ചിന്തിച്ചു തുടങ്ങി എന്നത് തികച്ചും ഖേദകരമാണ്. ഇതാകട്ടെ ഇക്കാലമത്രയും ശ്രമിച്ചിട്ടും അവരുടെ കൂട്ടത്തിലെ പോലും ഖുര്‍ആനും ഹദീസും ആഴത്തില്‍ പഠി ച പണ്ഡിതന്മാരടക്കം  നിരാകരിച്ച വാദ മാണ് എന്നറിയുംപോഴാണ് നമ്മളെതിപ്പെട്ട കുഴപ്പതിന്റെ ആഴം മനസ്സിലാകുന്നത്‌.

ഇതാ ഈയടുത്തായി മറ്റൊരു പരീക്ഷണം അല്ലാഹുവില്‍ നിന്ന് നമ്മുടെ സംഘടയെ ബാധിച്ചിരിക്കുന്നു. ഇവിടെയും ഒരു മുജാഹിദു കുലുങ്ങുകയോ അനാവശ്യമായി വ്യാകുലനാകുകയോ ചെയ്യേണ്ടതില്ല. കാരണം അല്ലാഹു പറഞ്ഞില്ലേ
( وَلَنَبْلُوَنَّكُم بِشَيْءٍ مِّنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِّنَ الْأَمْوَالِ وَالْأَنفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ (2 -155 
(കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക.). ഇത് അല്ലാഹുവിന്‍റെ പരീക്ഷനമാനെന്ന തിരിച്ചറിവ് ആദ്യം നമുക്കുണ്ടാവണം. പല രീതിയില്‍ നമ്മള്‍ ഈ സന്ദര്‍ഭത്തില്‍ പ്രീക്ഷിക്കപെട്ടെക്കാം. നമ്മെ ഒരു വേള ഈ സംഘടനയില്‍ നിന്ന് പുരതാക്കിയെക്കാം. നമ്മുടെ പേരില്‍ ഇല്ലാത്ത കുപ്രചരണങ്ങള്‍  നടത്തിയേക്കാം. നമ്മുടെ ജോലിയും സാമ്പത്തിക സഹായവും നഷ്ടപ്പെട്ടേക്കാം. നമ്മുടെ കുടുംബത്തില്‍ പ്രശ്നങ്ങള്‍  ഉണ്ടായേക്കാം. നമുക്ക് ഇന്നുള്ള അവസരങ്ങള്‍ സംഘടനയിലും സംഘാടകതതിലും, വേദികളിലും നഷ്ടപ്പെട്ടേക്കാം. സാമ്പത്തിക ബാധ്യതയും മാനസിക പീഡനങ്ങളും നേരിടേണ്ടി വന്നേക്കാം.
 أَمْ حَسِبْتُمْ أَن تَدْخُلُوا الْجَنَّةَ وَلَمَّا يَأْتِكُم مَّثَلُ الَّذِينَ خَلَوْا مِن قَبْلِكُم ۖ  (അല്ല, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവര്‍ (വിശ്വാസികള്‍) ക്കുണ്ടായതു പോലുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്കും വന്നെത്താതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാനാകുമെന്ന് നിങ്ങള്‍ ധരിച്ചിരിക്കയാണോ ? )   ഇതെലാം സഹിക്കനല്ലേ നമ്മുടെ റബ്ബ് മേല്‍ വിവരിച്ച ആയതില്‍ ആവശ്യപ്പെടുന്നത്?..തീര്‍ച്ചയായും അതെ. അല്ലാതെ ഓരോ ആരോപണത്തിനും അതെ രീതിയില്‍ പ്രതികരിക്കുകയാണെങ്കില്‍  ക്ഷമിക്കുന്ന മുഉമിനീങ്ങളുടെ കൂട്ടത്തിലാണോ നമ്മള്‍ എണ്ണപ്പെടുക? അല്ല. 
നമുക്ക് അവരെപ്പോലെ പ്രതികരിക്കാന്‍  കഴിയുമെങ്കിലും കുതന്ത്രങ്ങളോ  വ്യക്തി ഹത്യയോ എന്തിനു ഒരു വേള ആരുടെയെങ്കിലും ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന, സത്യം പോലും മറച്ചു വെച്ച് കൊണ്ടു ക്ഷമിക്കുക. 
എന്ന് വെച്ച്  പ്രമാണ വിരുദ്ധമായ കാര്യങ്ങളെ തുറന്നു കാണിക്കാതെ നേതാക്കള്‍ പറയുന്ന എല്ലാം കാര്യങ്ങളും അനുസരിക്കണമെന്നിതിനര്‍ത്ഥമില്ല  . 
മറിച്ചു, ഈ സംഘടന ആരുടെയെങ്കിലും അല്ല, നമ്മുടെ പൂര്‍വ്വികരായ നിസ്വാര്‍ത്ഥരായ പണ്ഡിതന്മാര്‍ നമുക്ക് കൈമാറിയതാണ്. അത് നമ്മുടെ അശ്രദ്ധ കൊണ്ടു അനര്‍ഹമായ കൈകളിലൂടെ നമ്മുടെ തലമുറ കൈമാറി അടുത്ത തലമുറയിലെത്തിക്കൂട!  . അത് കൊണ്ടു ക്ഷമിക്കുക, അല്ലാഹുവിന്‍റെ പ്രവാചകരും അവിടുത്തെ സ്വഹാബികളും ക്ഷമിചില്ലേ?
 مَّسَّتْهُمُ الْبَأْسَاءُ وَالضَّرَّاءُ وَزُلْزِلُوا حَتَّىٰ يَقُولَ الرَّسُولُ وَالَّذِينَ آمَنُوا مَعَهُ مَتَىٰ نَصْرُ اللَّـهِ 
(പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിക്കുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കും എന്ന് അവരിലെ ദൈവദൂതനും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും പറഞ്ഞുപോകുമാറ് അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തു.٢-٢١٤  ). 

ക്ഷമ കൈവിടാതെ നമ്മള്‍ ആദര്‍ശ പ്രചാരണത്തിലും ആളുകളെ സത്യ ദീനിലേക്ക് ക്ഷണിക്കുന്നതിലും കൂടുതല്‍ സമയം ചിലവിടുക. എങ്കില്‍ ഒരു ആക്ഷേപകന്റെ ആക്ഷേപത്തെ നമ്മള്‍ ഭയപ്പെടെണ്ടതില്ല. നമ്മോടൊപ്പം അല്ലാഹു ഉണ്ടാകും. മറിച്ചു നമ്മളെങ്ങാനും വാശിയുടേയും പ്രത്യാക്രമണത്തിന്റെയും  മാര്‍ഗം തെരെഞ്ഞെടുക്കുന്നുവെങ്കില്‍ അവിടെ വിജയിക്കുക പിശാചായിരിക്കും. നമ്മള്‍, പ്രയപ്പെട്ടവരെ, അന്ധത ബാധിച്ചവരും നഷ്ടകാരികളും ആയിത്തീരും. 
അക്രമത്തിനെ അക്രമം കൊണ്ടും പരിഹാസത്തെ പരിഹാസം കൊണ്ടും, ദുരാരോപണത്തെ  ദുരാരോപണം കൊണ്ടുമല്ല, മറിച്ചു സഹനം കൊണ്ടും, സദ്‌വാക്കുകള്‍  കൊണ്ടും സദുപദേശം  കൊണ്ടും നേരിട്ട് വിജയികളാകുക. വിജയം നമ്മെ തേടി എത്തും, നമുക്ക് ആരെയും  തോല്‍പിക്കാനില്ല, നമുക്ക് ഒരാളോടും പരിഭവം ഇല്ല, നമ്മെ പരിഹസിക്കുന്നവരും പുറതാക്കുന്നവരും അകറ്റി നിര്‍തുന്നവരും അങ്ങിനെ ചെയ്യട്ടെ..
നമുക്ക് നമ്മുടെ ദൌത്യം മറക്കാന്‍ കഴിയില്ല, അത് ഈ ആദര്‍ശം പ്രചരിപ്പിക്കുകയാണ്. ഒരു പാട് പേരെ ളലാലതില്‍ നിന്ന് നമുക്ക് കരകയറ്റാനായി, അതില്‍ ശിര്‍ക്ക് ചെയ്യുന്നവരും ഹദീസ് നിഷേധികളുമുണ്ടായിരുന്നു. ഇനിയും സന്‍മാര്‍ഗം പ്രാപിച്ചവരെക്കാളെറെ  അസത്യതിലായി നിലയുരപ്പിച്ചവര്‍ അപ്പുറതുണ്ട്  . അവര്‍ക്ക് സന്‍മാര്‍ഗം പറഞ്ഞു കൊടുക്കാന്‍ ഇവിടെ നമ്മള്‍ അല്ലാതെ മറ്റാരും ഇല്ല. അത് മറക്കരുത്, നാട്ടിലാണെങ്കിലും  പ്രവാസതിലാണെങ്കിലും  , കൂട്ടായമാകളിലൂടെ നമ്മുടെ ദൌത്യം തുടരുക, ആരെയും കാത്തു നില്‍കാതെ, ലഭ്യമായ സൌകര്യങ്ങളും വേദികളും ഉപയോഗപ്പെടുത്തി, ഒരു മിനുട്ട് പോലും മറ്റു അനാവശ്യ തര്‍ക്കവിതര്‍ക്കങ്ങളില്‍ പാഴാക്കാതെ ഈ  ഉദ്യമം, നമ്മുടെ നാഥന്‍ നമ്മളില്‍ വിശ്വസിചെല്‍പ്പിച്ച അമാനത് പൂര്‍ത്തിയാക്കുക. 
ഒരു വേള ഇനിയുള്ള ദിവസങ്ങളില്‍ ചിലപ്പോഴെങ്കിലും നമ്മളില്‍ പിശാചിന്‍റെ പ്രേരണക്ക്  വിധേയമായി വിമര്‍ശിക്കുമ്പോഴും പ്രതികരിക്കുമ്പോഴും സ്വാഭാവികമായും വന്നു ചെരാനിടയുള്ള അതി വിനാശകരമായ എന്നാല്‍ നമുക്ക് ന്യായീകരണം തോന്നിയേക്കാവുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനാണ് ഇത് സൂചിപ്പിക്കുന്നത്. 
സുഹൃത്തുക്കളെ പിശാചിന് ഏറെ സന്തോഷവും  നമുക്ക് വളരെ വിഷമം പിടിച്ച തുമായ  ദിവസങ്ങളാണ് മുന്നില്‍ വരാനിരിക്കുന്നത്. നമ്മള്‍ അല്ലാഹുവിന്‍റെ പ്രീതി മാത്രം ഉദ്ദേശിച്ചു അവനാവശ്യപ്പെട്ട ക്ഷമ അതിന്‍റെ ഏറ്റവും ഉയര്‍ന്ന തരത്തില്‍ കൈക്കൊള്ളുകയല്ലാതെ  ഈ ദുര്ഘ്ടാവസ്ഥ മുഉമിനായി ക്കൊണ്ട് തരണം ചെയ്യുക സാധ്യമല്ല. നാം കൃത്യമായും പാലിക്കേണ്ട ചില മര്യാദകളെക്കുറിച്ച്  ഉണര്‍ത്തുന്നു..
1 )- ഒരു കാരണവശാലും കേട്ട് കേള്‍വിയുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുകയോ അതില്‍ പ്രതികരിക്കുകയോ ചെയ്യരുത്
 يَا أَيُّهَا الَّذِينَ آمَنُوا إِن جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ  
(സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി. 49 -6  )

2 - നമുക്ക് കിട്ടിയ വാര്‍ത്ത സത്യമാണെന്ന് ബോധ്യപ്പെട്ടാലും, ആരുടെയ്യെങ്കിലും സ്വഭാവഹത്യയോ വ്യക്തിപരമായ വീഴ്ചകളോ അടങ്ങിയതാനെങ്കില്‍, ഒരു കാരണവശാലും, എന്ത് പ്രകോപനമുണ്ടായാലും, അത് പ്രച്ചരിപ്പികുകയോ അത് ഉപയോഗിച്ച് ഇടിച്ചു താഴ്ത്തി സംസാരിക്കുകയോ ചെയ്യരുത്.
أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ ۚ وَاتَّقُوا اللَّـهَ
(നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്‌. തന്‍റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്‍റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം തിന്നുന്നത്‌) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്‌. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. 49 -16 )

3 -   നമുക്ക് ലഭിക്കുന്ന വിവരങ്ങള്‍ വിശ്വസ്തരില്‍ നിന്നല്ല എങ്കില്‍, അത് ശരിയാണെന്ന് ഉറപ്പു വരുത്തുന്നതിന് മുന്‍പ് അതെത്ര നിസ്സാരമായതായാലും,   ഒരു കാരണവശാലും പ്രചരിപ്പിക്കരുത്‌. കാരണം ഒരു പക്ഷെ അത് അര്‍ദ്ധ സത്യങ്ങളോ അസത്യങ്ങളോ ആയിരിക്കാം.

4 - സ്വഹീഹല്ലാത്ത ഹദീസുകളോ, അഹല് സ്സുന്നയുടെ പണ്ഡിതന്മാരുടെ തല്ലാത്ത വ്യാഖ്യാനങ്ങളോ ഒരു കാരണവശാലും പ്രചരിപ്പിക്കരുത്‌.

5 - ഒരു കാരണവശാലും പ്രമാണങ്ങളെ വ്യക്തമാക്കുകയും എതിരാളികളുടെ വാദത്തിലെ നിരര്‍ത്ഥ കത ബോധ്യപ്പെടുത്തുകയും ചെയ്യുക എന്നതല്ലാതെ വ്യക്തിയുടെ  അന്ജതയോ വ്യതിയാനമോ ചൂണ്ടിക്കാണിച്ചു അദ്ദേഹത്തെ വ്യക്തി പരമായി   അപമാനിക്കുന്നതിനു  വേണ്ടിയാകരുത്.

6 - സംഘടന നമ്മുടെ എല്ലാവരുടെതുമാണ്, ഇപ്പോഴത്തെ തെറ്റുകള്‍ സംഘടനയുടെതല്ല, മറിച്ചു ഏതാനും വ്യക്തികള്‍ക്ക് പറ്റിയ തു മാത്രമാണെന്ന് തിരിച്ചറിയുകയും ഒരു കാരണവശാലും സംഘടനയെയോ പണ്ഡിതന്മാരെ ഒന്നിച്ചോ കുറ്റപ്പെടുത്തി സംസാരിക്കുകയോ തള്ളിപ്പറയുകയോ  ചെയാതിരിക്കുക.

7 - ഒരു കാരണവശാലും ബിദ് ഇ കളുടെയോ ഹദീസ് നിഷേധികലുടെയോ അഭിപ്രായത്തെ മുഖവിലക്കെടുക്കുകയോ അവരുടെ അം ഗീകാരതിലോ അഭ്യര്തനയിലോ വന്ജിതരായി അവരുമായി ചേര്‍ന്ന് ഒരു കാര്യത്തിലും ഇടപെടാതിരിക്കുക.

8 - നമ്മുടെ പ്രധാന ദൌത്യമായ ശിര്‍ക്കിനെതെരെയും ഹദീസ് നിഷേധാതിനെതിരെയുമുള്ള പ്രചാരണവും പ്രവര്‍ത്തനങ്ങളും പൂര്‍വ്വാധികം ശക്തി പ്പെടുത്തുകയും, പ്രമാണങ്ങള്‍ യഥാര്‍ത്ത സ്രോതസ്സുകളില്‍ നിന്ന് പഠി ക്കാനും എല്ലാവരും കഴിയുന്ന രീതിയില്‍ ശ്രമിക്കുക..

അല്ലാഹു   അനുഗ്രഹിക്കട്ടെ...