ഒരാളുടെ മഹത്വം വിലയിരുത്തേണ്ടത് ആ വ്യക്തിയുടെ സ്വാധീനവും ഇടപെടലുകളും കൊണ്ട് ആ വ്യക്തിയുടെ അനുയായികളിലും സമൂഹത്തിലുമുണ്ടാക്കിയ മാറ്റത്തിനെ അടിസ്ഥാനപ്പെടുത്തിയാണ്‍. ഇന്ന് മഹത്വപ്പെടുത്തിയ പലര്‍ക്കും അങ്ങിനെയൊന്ന് അവകാശപ്പെടാനുണ്ടോ എന്ന് പരിശോധിക്കുമ്പോള്‍ തീര്‍ത്തും നിരാശയായിരിക്കും ഫലം. അത്തരമൊരു പരിശുദ്ധപ്പെടുത്തലാണ്‍ ഈയടുത്ത കാലത്തായി ശിഹാബ് തങ്ങളുടെ പേരില്‍ നടന്നു കൊണ്ടിരിക്കുന്നതെന്ന് പറയുമ്പോള്‍ ഒരായിരം ശബ്ദങ്ങളൊന്നിച്ച് ഇതിനെതിരെ ഉയരുമെന്നത് നിശ്ചയമാണ്‍. എങ്കിലും സത്യമെന്ന് ഉത്തമ ബോധ്യമുള്ളതും, സമൂഹത്തില്‍ തെറ്റായ അവബോധം സ്ര്‍ഷ്ടിക്കുകയും, അത് വളര്‍ന്ന് തീര്‍ത്തും ഇസ്‌ലാമിനന്യമായതും ശക്തിയുക്തം എതിര്‍ക്കപ്പെടേണ്ടതുമായ ഒരു പ്രവണതയായി മാറിക്കൊണ്ടിരിക്കുമ്പോള്‍, ഒരു ബാധ്യതാ നിര്‍വഹണമെന്ന നിലക്ക് ചില കാര്യങ്ങള്‍ വിളിച്ച് പറയാതെ വയ്യ. അന്തരിച്ച പാണക്കാട് ശിഹാബ് തങ്ങള്‍ക്ക് അല്ലാഹു മഗ്ഫിറത്ത് നല്‍കുകയും ഖബറിടം സ്വര്‍ഗ്ഗപ്പൂന്തോപ്പാക്കുകയും, അന്തിമമായി സ്വര്‍ഗ്ഗീയ സുഖം നല്‍കുകയും ചെയ്യട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയെന്നത് മുസ്‌ലിമെന്ന നിലക്ക് നമ്മുടെ കര്‍ത്തവ്യമാകുന്നു. എന്നാല്‍, അദ്ദേഹത്തിണ്റ്റെ പേരില്‍ അനുയായികളിന്ന് കൊട്ടിയാഘോഷിച്ച് നടത്തിക്കൊണ്ടിരിക്കുന്ന വിവിധങ്ങളായ മേളകള്‍, തികച്ചും മുസ്‌ലിം സമുദായത്തിനു ആശ്വാസകരമല്ലത്തതും എതിര്‍ക്കപ്പെടേണ്ടതുമാണ്‍. കാരണം, തങ്ങള്‍ പോരിശ അതിരുകടന്ന് വ്യക്തിപൂജയിലെത്തി നില്‍ക്കുന്ന അവസ്ഥയിലാണിന്ന്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി,അതിരുകവിഞ്ഞഈവ്യക്തിപൂജ,ഒട്ടനേകം"ഔലിയാദൈവങ്ങളുടെപട്ടികയിലേക്ക്‌ഒരാളെക്കൂടിഅവരോധിക്കാനല്ലാതെ,ഈസമുദായത്തിനെന്ത്‌നേട്ടമാണുണ്ടാക്കുകയെന്ന്‌ഉത്തരവാദിത്തപ്പെട്ടവര്‍വ്യക്തമാക്കേണ്ടിയിരിക്കുന്നു. ഇതിനെതിരെ പ്രതികരിക്കേണ്ട പണ്ഠിതന്‍മാര്‍ അനാശ്വാസകരമായ മൌനത്തിലോ, പലപ്പോഴും അതിനരികുനില്‍ക്കുന്ന പരിതാപകരമായ നിലയിലോ ആണ്‍.
ഒരാള്‍ വംശപരമ്പര റസൂല്‍ തിരുമേനിയിലെത്തിയതിനാല്‍, മഹാനാകുന്നില്ല, മറിച്ച്, അല്ലാഹുവിണ്റ്റെ അടുക്കല്‍ പ്രിയപ്പെട്ടവന്‍, എറ്റവും നന്നായി സൂക്ഷ്മത പുലര്‍ത്തുന്നവനത്രെ. നമുക്ക് മാത്ര്‍കയാക്കാന്‍ എറ്റവും അനുയോജ്യനായ മുഹമ്മദ് റസൂല്‍ (സ) യും അദ്ദേഹത്തിണ്റ്റെ ജീവിതവും, വജ്രരേഖയായി നമ്മുടെ മുന്നിലുണ്ട്. ലോകത്തിലെ മുഴുവനാളുകളും ജയ് വിളിച്ചാലും ശരി, റസൂലിണ്റ്റെ ചര്യക്കെതിരായിക്കാണുന്ന എതൊരാളുടെ പ്രവര്‍ത്തികളും മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം കയ്യൊഴിക്കാതെ യാതൊരു നിര്‍വ്വാഹവുമില്ല. അത് കൊണ്ട്, ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവിനൊ, ഒരുവേള ഒരു വിഭാഗം അാഗീകരിച്ചിരുന്ന സമുദായ നേതാവിണ്റ്റെയൊ നിലയില്‍ കവിഞ്ഞ് യാതൊരു പ്രാധാന്യവും തങ്ങള്‍ക്ക് നല്‍കേണ്ടതില്ല. കാരണം, റസൂലിനെപ്പോലും അതിരുകവിഞ്ഞ് പുകഴ്ത്തരുതെന്ന് മുന്നറിയിപ്പ് തന്ന പ്രവാചകണ്റ്റെ അനുയായികളാണ്‍ നാം. പിന്നെ, പലപ്പോഴും, നമ്മുടെ ഇടയില്‍ ജീവിച്ച് മരിച്ച മഹാന്‍മാരുടെ മാത്ര്‍കകള്‍ ചൂണ്ടിക്കാട്ടി, അത് പിന്തുടരാന്‍ പ്രേരിപ്പിക്കാറുണ്ട്. ശിഹാബ് തങ്ങളുടെ അത്തരം പ്രകീര്‍ത്തിക്കപ്പെടേണ്ട മഹത്വമായി പലപ്പോഴും ഉയര്‍ത്തിക്കാട്ടാറുള്ളത് ആത്മസംയമനമാണല്ലൊ. എതിരഭിപ്രായം എന്തായിരുന്നാലും, ഇന്ന് കേരളത്തില്‍ അങ്ങിങ്ങായി തലയുയര്‍ത്തിയ മുസ്‌ലിം സമുദായത്തിലെ വഴി തെറ്റിയ ചെറുപ്പക്കാരുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും, രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കും വഴിമരുന്നിട്ടതില്‍ ഈ ആത്മസംയമനം നല്‍കിയ സംഭാവനകള്‍ ചെറുതല്ല. തര്‍ക്ക സ്ഥലത്തെ ശിലാന്യാസം, തുടര്‍ന്ന് ബാബരി മസ്ജിദിണ്റ്റെ തകര്‍ച്ച, അവസാനം മസ്ജിദിനു പകരം താല്‍ക്കലിക ക്ഷേത്ര നിര്‍മാണം വരെ ഭംഗിയായി നിര്‍വ്വഹിക്കാന്‍ സംഘപരിവാറിനു സൌകര്യം ചെയ്ത് കൊടുത്ത അന്നത്തെ ഭരണകൂടത്തിനെ, വളരെ വ്യക്തമായിപ്പറഞ്ഞാല്‍ ലോകത്തിനു മുന്‍പില്‍ ഇന്ത്യയുടെ യശസ്സിനു തീരാകളങ്കം വരുത്തിയ നരസിംഹറാവുവിന്നൊപ്പം നിന്നപ്പോള്‍, എന്ത് നേട്ടം ലീഗ് നേതാക്കന്‍മാര്‍ക്ക് കിട്ടിയാലും, മുസ്‌ലിം മനസ്സിലതുണ്ടാക്കിയ മുറിവ് ചെറുതല്ല. പില്‍ക്കാലത്ത്, മുസ്‌ലിം സമുദായത്തിനോട് ബാബരി മസ്ജിദ് സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയതില്‍ മാപ്പ് ചോദിച്ചതില്‍ നിന്ന് കോണ്‍ഗ്ഗ്രസ്സിന്നുണ്ടായ കുറ്റബോധം പോലും ലീഗിനുണ്ടായില്ല.
അത്കൊണ്ട് സംഭവിച്ചതോ, എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും, മുസ്‌ലിം പ്രശ്നങ്ങളില്‍ താങ്ങായി ലീഗിനെ കണ്ട മുസ്‌ലിം ജനസാമന്യത്തിലെ ഒരു വിഭാഗത്തിനു, സ്വന്തം അസ്തിത്തത്തെപ്പോലും ചോദ്യം ചെയ്ത സംഘപരിവാറിനെക്കാള്‍, അധികാരത്തിനു വേണ്ടി ഇരയെ പിടിച്ച് കൊടുത്ത് കാട്ടാളനൊപ്പം നിന്ന ലീഗേല്‍പ്പിച്ച ആഘാതം ചെറുതായിരുന്നില്ല. തങ്ങളുടെ ആശ്രയമായി മനസ്സില്‍ കൊണ്ട് നടന്നിട്ട് സന്നിഗ്ഗ്ദഘട്ടത്തില്‍ പിന്നില്‍ നിന്ന് കുത്തിയതിനു പകരം ആത്മസംയമനത്തിണ്റ്റെ അവാര്‍ഡ് കാട്ടി ഭരണം നിലനിര്‍ത്തിയത്കൊണ്ട് സമുദായത്തിനു കിട്ടിയ കാര്യം ഇവര്‍ക്ക് ബോധ്യമാകാഞ്ഞത് നേതാക്കളുടേത് പോലുള്ള "സമുദായ താല്‍പര്യം" ഇല്ലാഞ്ഞതിനാലണ്‍. ഈ വിഭാഗത്തില്‍ പെട്ട അപക്വമതികള്‍ ചിലര്‍ ഭീകരപ്രസ്ഥാനത്തിലെത്തിയതിനുത്തരവാദികള്‍ അന്നത്തെ അഴകൊഴമ്പന്‍ ആത്മസംയമനമാണത്തിണ്റ്റെ ഫലമാണെന്ന് തുറന്ന് പറയാതിരിക്കനാവില്ല. ഇതിനു ന്യായം പറഞ്ഞതോ, സമുദായത്തെ രക്ഷിക്കാനായിരുന്നെന്ന പെരുംകളവായിരുന്നെന്ന് നേതാക്കളുടെ എത് നെറികേടിനും ജയ് വിളിയും വീരത്വം ചാര്‍ത്തലും പതിവാക്കിയവര്‍ക്കൊഴികെ ബോധ്യമായതാണ്‍. മറിച്ച് അന്ന് മുസ്‌ലിം ജനസാമാന്യത്തിണ്റ്റെ പൊതുവികാരം മാനിച്ചിരുന്നെങ്കില്‍, ഈ സമുദായം ഭീകരപ്രവര്‍ത്തനത്തിനു പഴികേള്‍ക്കേണ്ടി വരുമായിരുന്നില്ല. അന്യതാബോധം കൊണ്ട് വഴിതെറ്റിയ ഈസമുദായത്തിലെ വിക്രിതിപിള്ളേരെ പിഡിപീയും, എന്‍ ഡി എഫും മറ്റ് വിദേശ ശക്തികളും പങ്കിട്ടെടുക്കുമായിരുന്നില്ല. ജനമനസ്സ് വായിക്കാനറിയാത്ത നേത്ര്‍ത്തത്തിണ്റ്റെ അപക്വമായ നടപടിക്ക് സമുദായത്തിനു ലഭിച്ച സമ്മനമാണിത്. അന്ന് മറിച്ചൊരു തീരുമാനമെടുത്തിരുന്നെങ്കില്‍ ഇങ്ങിനെ ഒരു അസന്തുഷ്ടമായൊരു വിഭാഗത്തിനെ സ്ര്‍ഷ്ടിക്കതിരിക്കാമായിരുന്നു. ഇവിടെ സംഭവിച്ച വീഴ്ചക്കു പകരം സമുദായം കൊടുത്ത വില ചെറുതല്ല. കേരളത്തിന്‍ പുറത്ത് മറ്റൊരുസംസ്ഥാനത്തിനും അവകാശപ്പെടാനാവാത്ത തരത്തില്‍ ഭീകരവാദികളെയും രാജ്യദ്രോഹികളേയും ആദ്യമായി ഈ സമുദായത്തില്‍ നിന്നു സംഭാവന നല്‍ക്കാന്‍ ആത്മസംയമനം പാലിച്ചു "സമുദായത്തിന്‍ വേണ്ടി " കോണ്‍ഗ്ഗ്രസ്സിനൊപ്പംനിന്ന നമുക്കായി. ഒരുപക്ഷേ, ശിഹാബ് തങ്ങളുടെ തീരുമാനങ്ങളില്‍ സമുദായത്തിനേറ്റ എറ്റവും വലിയ പരിക്കുമിതായിരുന്നെന്ന് ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു.
സമുദായ പത്രം പുറത്തിറക്കിയ പ്രവാസ ചന്ദ്രികയിലെ സ്മരണക്കുറിപ്പുകള്‍ അരിച്ച് പെറുക്കിയിട്ടും, ഒരു സാധാരണ മുസ്‌ലിം അനുവര്‍ത്തിക്കേണ്ടതില്‍ കവിഞ്ഞ് എന്തെങ്കിലും അനുകരിക്കേണ്ടുന്ന കര്‍മ-സ്വഭാവ പ്രത്യേകതകളൊന്നും വായിച്ചെടുക്കാനായില്ല എന്ന് മാത്രമല്ല, നമ്മുടെ മുന്നില്‍ ജീവിച്ച് മരിച്ച് പോയ സമുദായ പാര്‍ട്ടിയിലെതടക്കമുള്ള സാത്വികരായ പലരുടെയും ബഹുദൂരം പിന്നിലായിരുന്നു സൂക്ഷ്മതയുടെ കാര്യത്തില്‍ അദ്ദേഹമെന്ന് നിഷ്പക്ഷമായി നിരീക്ഷിച്ചാല്‍ ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്‍. ഒരുദാഹരണമായി, സ്ര്‍ഷ്ടാവായ അല്ലാഹുവിണ്റ്റെ ഇഷ്ടാനിഷ്ടത്തെക്കാളേറെ, ആളുകളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതിലായിരുന്നു അദ്ദേഹത്തിണ്റ്റെ ഇടപെടലുകളെന്ന് സ്മരണികയിലെ സ്പോര്‍ട്സ് ലേഖകണ്റ്റെ, സാനിയ മിര്‍സ അട്ക്കമുള്ള സുന്ദരിമാരുടെ ചിത്ര പ്രദര്‍ശനത്തിനെതിരില്‍ ചിലരുന്നയിച്ച പരാതിയേറിയപ്പോളാണു, പതിഞ്ഞ സ്വരത്തില്‍ തങ്ങള്‍ അല്‍പം ശ്രദ്ധിക്കാന്‍ പറഞ്ഞതെന്നു വിവരിക്കുന്നുണ്ട്. അനുയായികളാല്‍ നയിക്കപ്പെടേണ്ടരും തിരുത്തപ്പെടേണ്ടവരുമായി തരം താഴതെ, പ്രത്യാഘാതം വകവെക്കതെ, അല്ലാഹുവിണ്റ്റെപ്രീതി മാത്രം കണ്ട് കൊണ്ട് ആജ്ഞാശക്തിയോടെ തണ്റ്റെ അനുയായികളെ നേര്‍വഴിക്ക് നയിക്കാനാവുന്നവരാണ്‍ യഥാര്‍ത്ത നേതാക്കള്‍. ആളുകള്‍ക്കൊപ്പിച്ച് നിലപാടെടുക്കുന്ന നേതാക്കളെയല്ല, മറിച്ച് നാഥണ്റ്റെ മാര്‍ഗ്ഗനിര്‍ദ്ദേശം എതവസരത്തിലും ഇടപെടുന്ന എല്ലാ മേഖലകളിലും നടപ്പാക്കാന്‍ ധിഷണാശാലികളായ അല്ലാഹുവിനെയും അവണ്റ്റെ തീരുമാനങ്ങളെയും ശിരസാവഹിക്കല്‍ ബാധ്യതയായി കണക്കാക്കിയവര്‍ക്കെ സാധിക്കൂ. അപ്പോള്‍ മറ്റുള്ളവരുടെ കയ്യടികളും സ്തുതിഗീതങ്ങളും ലഭിച്ചേക്കില്ല. മാത്രമല്ല പലര്‍ക്കും അരോചകമായിത്തോന്നിയേക്കനും ഇടയുണ്ട്.
പക്ഷെ, തനിക്ക് ലഭിച്ച അവസരം ഉപയോഗപ്പെടുത്തി, ജനങ്ങളെ അല്ലാഹുവിണ്റ്റെ മാര്‍ഗ്ഗത്തിലേക്ക് തിരിച്ചു വിളിക്കുന്നതിന്‍ പകരം അവരുടെ തിന്‍മകളെ തിരുത്താന്‍ മടിച്ച് എല്ലാവര്‍ക്കും പ്രിയപ്പെട്ടവനാകുമ്പോള്‍ അല്ലാഹു എല്‍പിച്ച് നേതാക്കന്‍മാരുടെ ദൌത്യത്തെ പ്രാവര്‍ത്തികമാക്കാന്‍ കഴിയാതെവരും. ലോകത്തിലുടനീളം ഒാടിയെത്തി സ്വര്‍ണ്ണക്കടകളും മറ്റ് വ്യാപാരസ്ഥാപനങ്ങളും ഉല്‍ഘാടിച്ച് സമൂഹത്തിനു അനാശ്വാസകരമായ ഉപഭോഗ സംസ്കാരം നല്‍കുന്നതിനിടക്ക് സ്വന്തം സമുദായത്തിലെ പ്രസ്തുതസ്ഥാപനയുടമകള്‍ നിര്‍ബന്ധമായും കൊടുത്ത് വീട്ടേണ്ട ഇസ്‌ലാമിണ്റ്റെ പഞ്ചസ്തംബങ്ങളില്‍, നിസ്കാരം കഴിഞ്ഞാല്‍ എറ്റവും പ്രധാനപ്പെട്ട സ്കാത്ത് നല്‍കാന്‍ നിര്‍ബന്ധിക്കുന്നത് പോയിട്ട് ഒന്ന് പ്രേരിപ്പിക്കന്‍ ശ്രമിചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. കോടിക്കണക്കിനു ഉറുപ്പിക ചെലവഴിച്ച് അത്തരം സ്ഥാപനങ്ങളുടെ ശാഖകള്‍ കൂടെക്കൂടെ തുറക്കാന്‍ തേടിയെത്തുന്നവരോട് രണ്ടര ശതമാനം സക്കാത്ത് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍, വര്‍ഷാവര്‍ഷം നടത്തുന്ന നക്കാപ്പിച്ച റിലീഫിണ്റ്റെ ആവശ്യമുണ്ടാകുമായിരുന്നില്ല. അതായിരുന്നു ഒരു യഥാര്‍ഥ നേതാവിണ്റ്റെ കടമ.
ഖുര്‍ആനില്‍ 1370 ലധികം തവണരേഖപ്പെടുത്തപ്പെട്ട, നിസ്ക്കരത്തോടൊപ്പം ആവര്‍ത്തിക്കപ്പെട്ട സക്കാത്ത്, നല്‍ക്കുന്നവരുടെ ഔദാര്യമല്ല, മറിച്ച് അര്‍ഹതപ്പെട്ടവരുടെ അവകാശമാണ്‍. കേരളത്തിലെ ഒാരോമഹല്ലിലെയും പണക്കാരായ ആളുകള്‍ സമ്പാദ്യത്തിണ്റ്റെ രണ്ടര ശതമാനം ആപ്രദേശത്തെ പാവപ്പെട്ടവര്‍ക്ക് നല്‍കിയാല്‍ എതാനും വര്‍ഷം കൊണ്ട് കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ നിത്യവ്രുത്തിക്ക് കഷ്ടപ്പെടുന്നവരുണ്ടാകില്ല എന്ന തിരിച്ചറിവ് ൪൦൦ ഒാളം മഹല്ലിനു ഖാളിയായവര്‍ക്കറിയില്ല എന്നാണെങ്കില്‍ കഷ്ടം തന്നെ. മിതസ്വഭാവിയായ അബൂബക്കര്‍ സിദ്ദീഖ് (റ) യുദ്ധത്തിനു തയ്യറായത് ഈ സക്കാത്ത് നിഷേധികള്‍ക്കെതിരായിരുന്നു എന്നറിയാത്തവരാണൊ ഇവര്‍?. സമൂഹത്തിലെ തിന്‍മകള്‍ക്കെതിരില്‍ കണ്ണടച്ച് അനുയായികളുടെ അരാധനാപാത്രമാകാന്‍ വേണ്ടി തണ്റ്റെ കര്‍ത്തവ്യം വിസ്മരിച്ച്കൂടാത്തതാണു.
വേറൊരു വശത്ത് ശിഹാബ് തങ്ങള്‍ക്ക് ശേഷം സമുദായ സേവക്കിറങ്ങിയ തങ്ങളുട്ടിമാര്‍ നാട്ടിലങ്ങോളമിങ്ങോളം ഓടിനടന്ന് ഉല്‍ഘാടന മഹാമഹങ്ങളില്‍ മത്സരിച്ച് ലോകറിക്കാര്‍ഡിനു എണ്ണം കൂട്ടുന്നതിനിടക്ക് ഓണക്കളിയും പുലിക്കളിയും, ചെണ്ടമുട്ടും നാരിമാരുടെ ആട്ടവും പാട്ടുമെല്ലാം ഹലാലായി കണക്കാക്കിയൊ?. ഇതാണൊ ശിഹാബ് തങ്ങള്‍ കുടുംബക്കാര്‍ക്കും സമുദായത്തിനും നല്‍കിയ സന്ദേശം?. മിതഭാഷി, തന്നെ കാണാന്‍ വരുന്നവര്‍ക്കും പരിചയിച്ചവര്‍ക്കും ഒരു നല്ല സഹൃദയന്‍, ഗസല്‍ ആസ്വാദകന്‍, എന്നിങ്ങനെയുള്ള വിശേഷണം കൊണ്ട് ഈസമുദായത്തിനോ, സമുദായത്തിലെ പരശ്ശതം ദരിദ്രന്‍മാര്‍ക്കോ എന്ത് നേട്ട്മാണ്‍ നല്‍കാനായത്?. തങ്ങലുടെ സ്വാധീനമുപയോഗിച്ച് സമുദായത്തിണ്റ്റെ തലയെണ്ണി നെടിയ കോളേജുകളില്‍ നിന്നു പോലും, ഈ സമുദായത്തിലെ ദരിദ്ര നാരായണന്‍മാര്‍ ആട്ടിയകറ്റപ്പെട്ടപ്പൊള്‍ അതിനെതിരെ ഒന്നും ചെയ്യാതെ, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ അവഗണിച്ച് വീണ്ടും വീണ്ടും പണക്കാര്‍ക്കു കോടികള്‍ സമ്പാദിക്കന്‍ കൂടുതല്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ ചാര്‍ത്തിക്കൊടുക്കുന്ന തണ്റ്റെ അനുയായികളെ തിരുത്തനുള്ള ബാധ്യത തങ്ങള്‍ കണിക്കേണ്ടിയിരുന്നു.
ഗൌരവമേറിയ മുസ്‌ലിം പ്രശ്നങ്ങളിലടക്കം പാലിച്ച നിര്‍വ്വികാര പ്രതികരണങ്ങളടക്കം ശിഹാബ് തങ്ങളുടെ പല "ഗുണ"ങ്ങളും സൂഫിസത്തിണ്റ്റെ സ്വാധീനമായിരിക്കാനാണ്‍ സാധ്യത. അല്ലാതെ ഈസമൂഹത്തിന്ന് അദ്ദേഹത്തിണ്റ്റെ വകയായി ലഭിച്ച സംഭാവനകള്‍ എന്തൊക്കെയെന്ന് വസ്തുതാപരമായി ചര്‍ച്ചക്കെടുക്കാന്‍ പുതിയ ആത്മീയ നേതാക്കള്‍ തയ്യാറാകണം. സ്വയം മാറ്റത്തിനു തയ്യാറാവുന്നത് വരെ ഒരു സമുദായത്തെയും അല്ലാഹു മാറ്റുകയില്ല തന്നെ. ഈ സമുദായത്തിനെ "സേവിക്കാന്‍" കിട്ടിയ അവസരം ഉപയോഗപ്പെടുത്തി തലങ്ങും വിലങ്ങും സ്വസമുദായത്തിലും ഇതരസമുദായത്തിലുമായി ഒാടി നടന്ന് നടത്തിക്കൊണ്ടിരിക്കുന്ന ഉല്‍ഘാടന മഹാമഹങ്ങള്‍ക്കിടക്ക് സമൂഹത്തിലെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഇനിയും കണ്ടില്ലെന്നു നടിച്ച്, തങ്ങളിലര്‍പ്പിതമായ ഇസ്‌ലാമിക ബാധ്യത തിരിച്ചറിഞ്ഞില്ലായെങ്കില്‍, തങ്ങളുട്ടിമാരെ, സ്വാര്‍ഥലാഭത്തിനായി നാളെ ഈ സമുദായമേലാളന്‍മാര്‍ പരിശുദ്ധപ്പെടുത്തുകയും യാകൌമതിനെ തക്ബീര്‍ വിളിച്ചേറ്റെടുത്തേക്കുമെങ്കിലും, പരലോകത്ത് വിചാരണനാളില്‍ നാഥണ്റ്റെ മുന്നില്‍ സമാധാനം ബോധിപ്പിക്കേണ്ടിവരുമെന്ന കാര്യത്തില്‍ സംശയം വേണ്ട.