മൂവര്‍ സംഘത്തിന്‍റെ മുഖം മൂടി അഴിഞ്ഞു !!!!
അല്‍ ഹംദ് ലില്ലാഹ് ഒരു നൂറ്റാണ്ടു തികഞ്ഞ കേരളത്തിലെ നവോത്ഥാന പ്രസ്ഥാനം, കേവല സങ്കുചിത താത്പര്യങ്ങള്‍ക്ക് വേണ്ടി ഹൈജാക്ക് ചെയ്യാന്‍, ഒരുമിച്ചു കഴിഞ്ഞിരുന്ന മുവഹ്ഹിദുകള്‍ക്കിടയില്‍ പള്ളികളിലും സ്ഥാപനങ്ങളിലും മിമ്പ റുകളിലും, എന്തിനു കുടുംബത്തില്‍ പോലും ഭിന്നിപ്പുണ്ടാക്കിയവര്‍ ഇന്ന് കേരളത്തിലെ പ്രബോധന വീഥിയില്‍ മാത്രമല്ല, ലോക സലഫി കൂട്ടായ്മകളുടെയും പണ്ഡിതരുടെയും മുന്നില്‍ പോലും നിന്ദ്യരായിരിക്കുന്നു. കുറേകാലം തൌഹീദി വീഥിയില്‍ നമ്മോടൊപ്പമുണ്ടായിരുന്ന അവരുടെ ഈ പതനത്തില്‍ നമുക്കെല്ലാവര്‍ക്കും ദു:ഖമുണ്ട്.പക്ഷെ, ഒരു കാലത്ത് തൌഹീദ് പ്രചരിപ്പിക്കാന്‍ ഏറെ കഷ്ടപ്പെട്ടവര്‍ തന്നെ, കാലം കഴിഞ്ഞപ്പോള്‍,ഭൌതിക സുഖങ്ങളുടെ മയക്കം ബാധിച്ചു, അമാനത്ത് മറന്നു കൊണ്ട്, ഹറാമും ഹലാലും വേര്‍തിരിച്ചു കാണാന്‍ പോലും ആശക്തരായി.
അല്ലാഹുവിന്‍റെ തൌഹീദ് ആരാധനയിലും, രക്ഷാകര്‍തൃത്തതിലും, നാമവിശേഷണ ത്തിലും ഉറക്കെ വിളിച്ചു പറഞ്ഞവര്‍ പോലും, മനുഷ്യ മനസ്സിലെ ഗൈബ് അറിയാന്‍ പിശാചിന് കഴിയും എന്ന വാദത്തിലേക്ക് മാത്രമല്ല, അല്ലാഹു അല്ലാത്തവര്‍ പ്രാര്‍ത്ഥന കേള്‍ക്കുമെന്ന, തനി ഖുറാഫി വാദത്തിലേക്ക് പോയതിനു വരെ 2013 ഇല്‍ നാം സാക്ഷികളായി. അന്യ മതസ്ഥരോട് പോലും ഇസ്ലാം പരിചയപ്പെടുത്തിയ മഹാന്‍ ഫാത്തിഹയുടെ അര്‍ഥം പോലും ദുര്‍വ്യാഖ്യാനിച്ചു, മുവഹ്ഹിദുകളായ പണ്ഡിതന്മാരുടെയും സാമാന്യ ജനങ്ങളുടെയും, എന്തിനേറെ, കഴിഞ്ഞു പോയ സലഫി ലോകത്തെ ഉലമാക്കളും മദ്ഹബിന്‍റെ ഇമാമീങ്ങളെ പോലും ശിര്‍ക്ക് ആരോപിച്ചു അവഹേളിക്കുന്നതിനു വേണ്ടി പുതിയ കൈത്തിരി കത്തിച്ചതിനും നമ്മള്‍ സാക്ഷിയായി. അങ്ങിനെ കൈത്തിരി ഏറ്റെടുക്കാന്‍ ആരുണ്ട് എന്ന് ചോദിച്ച മഹാന്‍ അല്ലാഹുവിനോട് മാത്രം ചോദിക്കേണ്ട വിഷയത്തില്‍ നിന്ന് ജീവനുള്ള മനുഷ്യരെ ഒഴിവാക്കി കൊണ്ട് തൌഹീദിന് പുതിയ ആഖ്യാനം രചിച്ചപ്പോള്‍, ആ കൈത്തിരി ഏറ്റെടുത്ത സംസ്ഥാന നേതാവ് ബഹു ദൈവാരാധനയുടെ മകുടോദാഹരണമായി മദ്രസ്സയിലെ 3ആം ക്ലാസ് വിദ്യാര്‍ഥി പോലും മനസ്സിലാക്കുന്ന, നിലവിളക്ക് തന്നെ, ഹൈന്ദവ പാരമ്പര്യ ആരാധനാ സമ്പ്രദായ മനുസരിച്ച്, ഇടതു വിരല്‍ തുമ്പുകള്‍ വലതു കയ്യിന്റെ മധ്യത്തില്‍ വെച്ചു തന്നെ കത്തിച്ചു മാതൃക കാണിച്ചത് ഒരു ഞെട്ടലോടെയാണ് നാമൊക്കെ കണ്ടത്.
പരിശുദ്ധ ഖുര്‍ആനിനു പരിഭാഷ തയ്യാറാക്കിയ പണ്ഡിതനെ മാറ്റി, സംസ്ഥാന സമിതിയില്‍ ഈ ഡോക്ടറോടൊപ്പം ചേര്‍ക്കാന്‍ പലിശ സ്ഥാപനമായ ബാങ്ക് ഉദ്ഘാടനം ചെയ്ത ഒരാളെ തന്നെ കണ്ടെത്തി കോറം തികക്കാന്‍ ഇക്കൂട്ടര്‍ക്ക് ഒരു മടിയും ഉണ്ടായില്ല. 10 - 15 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഷെയര്‍ നല്‍കാമെന്നു പറഞ്ഞു ലക്ഷങ്ങള്‍ ഓരോരുത്തരില്‍ നിന്നും വാങ്ങി, അവര്‍ക്ക് ഷെയര്‍ നല്‍കാതെ പറ്റിച്ചു, പിന്നീട് അത് കടമായിരുന്നു എന്ന് പറഞ്ഞപ്പോള്‍, ഇസ്ലാമില്‍ കടത്തിന് പ്രതിഫലം ആവശ്യപ്പെടല്‍ ഹറാമായതിനാല്‍ ആ ഷെയര്‍ തുകക്ക്, കഴിഞ്ഞ കാലങ്ങളില്‍ മാസം തോറും നല്‍കിയ നക്കാ പിച്ച പോലും ഹറാമാക്കി ഉപയോഗ ശൂന്യമാക്കിയാണ് സ്വന്തം താല്‍പര്യങ്ങള്‍ ഇവര്‍ സംരക്ഷിക്കുന്നത്. സി ഡി ടവര്‍ എന്നത് ഈ പ്രസ്ഥാനത്തിനും തൌഹീദ് പ്രചാരണത്തിനും മുതല്‍ കൂട്ടാവുമെന്നു കരുതി ലക്ഷങ്ങള്‍ ചെലവഴിച്ച, നിസ്വാര്‍ത്ഥരായ അനുയായികളെ മാറ്റി നിര്‍ത്തി ഷെയര്‍ ഏതാനും പേരില്‍ മാത്രം ഒതുക്കി, ബാക്കിയുള്ളവരെ മുഴുവന്‍ കടപത്ര ഉടമകളാക്കി,അതിനു ഇസ്ലാമില്‍ അനുവദനീയമല്ലാത്ത മാസപ്പടി നല്‍കി വെട്ടിലാക്കാന്‍ അമാനതിനെ കുറിച്ച് തസ്കിയത് നടത്തുന്ന, നൂറ്റാണ്ടു തികഞ്ഞ തൌഹീദി പ്രസ്ഥാനത്തിലെ അമരക്കാര്‍ക്ക് ഒരു മടിയും ഉണ്ടായില്ല?.
സ്വഹീഹായ ഹദീസുകളെ പൂര്‍ണമായി അംഗീകരിക്കല്‍ അഹല്സ്സുന്നയുടെ അടിസ്ഥാനം ആണ് എന്നിരിക്കെ, ഖുര്‍ആനും സുന്നത്തും അനുസരിച്ച് ജീവിച്ചു കൊള്ളാമെന്നു പ്രതിഞ്ജ എടുത്ത, കെ എന്‍ എമിലെ ഓരോ അംഗവും ഹദീസ് സ്വഹീഹാണ് എങ്കില്‍ അതംഗീകരിക്കാന്‍ ബാധ്യസ്ഥനാണ് എന്നിരിക്കെ, സലഫികള്‍ എന്നറിയ പ്പെടാന്‍ ആഗ്രഹിക്കുന്ന ഈ പ്രസ്ഥാനത്തിലെ ഇപ്പോള്‍ ബാക്കിയായവരിലെ നല്ലൊരു വിഭാഗം ഹദീസുകളെ നിഷേധിക്കുകയോ അവഞ്ഞാ പൂര്‍വ്വം മാറ്റി വെക്കുകയോ പുച്ചിക്കുകയോ ചെയ്യുന്നതില്‍ ഒരു മടിയും കാണിക്കുന്നില്ല. അത് മാത്രമല്ല, സിഹിര്‍ നിഷേധിക്കാന്‍ വേണ്ടി, ഖുര്‍ആന്‍ കട്ടു മുറിച്ചു ഓതി അര്‍ത്ഥം വെക്കാന്‍ പോലും തയ്യാറായ പണ്ഡിതനെ വേദിയില്‍ വെച്ചു ആദരിക്കുന്ന പതനം ഈ വിഭാഗം ആഘോഷമാക്കി തുടര്‍ന്ന് വരുന്നു... ഇതൊക്കെ സത്യവിശ്വാസികള്‍ക്ക്, വിശിഷ്യാ മുജാഹിദുകളായ നമുക്കെല്ലാമുള്ള മുന്നറിയിപ്പ് കൂടിയാണ്. ഏതു പണ്ഡിതനും അല്ലാഹുവിന്‍റെ അപാരമായ കാരുണ്യ കടാക്ഷം ഇല്ലെങ്കില്‍ പലിശ പോലും ഹലാലാക്കുകയും, ഖുര്‍ആന്‍ പോലും ദുര്‍വ്യാഖ്യാനിക്കുകയും ചെയ്തു അല്ലാഹുവിന്‍റെ കോപത്തിന് പാത്രമാകും എന്ന മുന്നറിയിപ്പ്.
ഇതൊക്കെ ഒരു വശത്ത് അരങ്ങു തകര്‍ക്കുകയും, ദിനം തോറും സ്വന്തം പാളയം കാലിയായി കൊണ്ടിരിക്കുകയും ചെയ്യുന്നത് തിരിച്ചറിയുന്ന നാട്ടിലെയും വിദേശത്തെയും, കൊക്കസുകാരും അവരുടെ വിരലിലെണ്ണാവുന്ന ചില മുരീദുകളും കാലിനടിയിലെ മണ്ണൊലിപ്പ് തടയാന്‍ നടത്തുന്ന പൊടിക്കൈകളിലെ യു എ ഇ പതിപ്പാണ്, കുറെക്കാലമായി ഇവര്‍ നടത്തി കൊണ്ടിരിക്കുന്ന ഹുസൈന്‍ സലഫിക്കെതിരിലുള്ള വ്യെക്തിഹത്യകളും അപവാദ, കള്ള പ്രചാരണങ്ങളും. തൌഹീദ് പ്രചാരണത്തില്‍ മുന്‍പന്തിയിലുള്ള പണ്ഡിതന്‍മാരെ തെരഞ്ഞു പിടിച്ചു വ്യെക്ത്യഹത്യയും കള്ള പ്രചാരണവും നടത്തി പൊതു സമൂഹത്തില്‍ അവരെ കുറിച്ചുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുക എന്നത്, മുന്‍കാലത്ത് ജൂത ലോബിയും ഓറിയന്റലിസ്റ്റുകളും തുടങ്ങി വെച്ച ഒരു തന്ത്രമാണ്.ഖുര്‍ആനിനെ എതിര്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍, ഹദീസിനെയും അത് നിവേദനം ചെയ്ത വരെയും കുറിച്ച് സാമന്യ ജനങ്ങളില്‍ അവമതിപ്പ് ഉണ്ടാക്കിയാല്‍, അതിന്‍റെ സ്വാദീനം പൊതുജനങ്ങള്‍ക്കിടയില്‍ കുറയ്ക്കാനും അത് വഴി ക്രമേണ ഇസ്ലാമിനെ ഇല്ലാതാക്കാന്‍ കഴിയുമെന്നും അവര്‍ തിരിച്ചറിഞ്ഞതിനാലാണ് ഈ കുതന്ത്രം അവര്‍ പയറ്റിയത്. ഈ തന്ത്രം നമ്മള്‍ നമ്മുടെ ആദര്‍ശ പ്രസ്ഥാനത്തില്‍ ആദ്യം കാണുന്നത്, 2002 ഇലെ ഭിന്നിപ്പി നോടനുബന്ധിച്ചാണ്. പലര്‍ക്കെതിരിലും മടവൂരികള്‍ നടത്തിയ കുപ്രചാരണവും, ഉമര്‍ മൌലവിയെ പരിഹസിച്ചു, സില്‍സില്‍ ബൌള്‍, നീലപുസ്ഥകം തുടങ്ങിയ കുപ്രസിദ്ധ കൈക്രിയകള്‍ എല്ലാം അതിന്‍റെ ഉപോല്‍ഫലമായിരുന്നു. ഭിന്നിപ്പ് പൂര്‍ണമായ ശേഷം, അവരുടെ ഹദീസ് നിഷേധം കൂടുതല്‍ വെളിച്ചത്തു വരികയും, തനിച്ച ചേകനൂര്‍ വാദമുള്ള അബ്ദു സ്സലാം സുല്ലമി യും അതെ ഹദീസ് നിഷേധം ഉള്ളവരും ആ പ്രസ്ഥാനത്തില്‍ മേല്‍ക്കൈ നേടുകയും ചെയ്തതോടെ, കെ എന്‍ എമിനും അതിലെ പ്രബോധകര്‍ക്കും എതിരെ,അവര്‍ക്കില്ലാത്ത വാദങ്ങളും, കളവുകളും പ്രചരിപ്പിച്ചു, ഈ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും, അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ അതിനെയെല്ലാം നിഷ്പ്രഭമാക്കി, കൂടുതല്‍ പഠിക്കാനും, പഠിച്ചത് ജീവിതത്തില്‍ പകര്‍ത്താനും തയ്യാറായ വലിയൊരു വിഭാഗം, പ്രത്യേകിച്ച്,യുവാക്കളിലും വിദ്യാര്‍ത്ഥി കളിലും മുന്നോട്ട് വന്നതോടെ, അവരുടെ ശതമാനക്കണക്ക് കൂപ്പു കുത്തിയ കാഴ്ച നമ്മള്‍ കണ്ടു.
അതെ സൂത്രം പിന്നീട് ഏറ്റെടുത്തു, കെ എന്‍ എം ഇലക്ഷന് വേണ്ടി, കെ കെ പി യെ ഉപയോഗിച്ചു,പണിയെടുത്തവര്‍ പക്ഷെ, ഇത്തവണ താല്‍ക്കാലികമായി വിജയം കണ്ടതിന്‍റെ ഫലമായാണ് ഇന്ന് പ്രസ്ഥാനത്തില്‍ ഉണ്ടായ ഭിന്നിപ്പ്. അതില്‍ അല്ലാഹു അല്ലാത്തവരോട് തേടാമെന്ന വാദമുള്ളവര്‍ പ്രസ്ഥാനത്തില്‍ ഉണ്ട് എന്ന ടി പി അടക്കമുള്ളവരുടെ പച്ച കള്ളം മുജാഹിദുകള്‍ കയ്യോടെ പിടികൂടി തെളിവ് ആവശ്യപ്പെട്ടപ്പോള്‍, ചാനലില്‍ വന്ന ജിന്നിനോട് തേടുന്ന 'വേണു'വിന്‍റെ യും 'വസുമതി'യുടെയും വാര്‍ത്ത ഗൂഡോദ്ദേശത്തോടെ പകരം സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്ന വങ്കത്തംവരെ ഇവര്‍ പയറ്റിയത്, എങ്ങിനെയും അത്തരം വാദമുള്ളവരാണ് ഇവര്‍ നടപെടിയെടുത്ത മുവഹ്ഹിദുകളായ പണ്ഡിതന്‍മാരും സാധാരണക്കാരും എന്ന് വരുത്തി തീര്‍ക്കുക, അത് വഴി പ്രസ്ഥാനം കാല്‍ക്കീഴില്‍ ആക്കുക എന്ന മിനിമം പരിപാടിക്ക് വേണ്ടിയായിരുന്നു. പക്ഷെ,സംഘടനയും ആധാരങ്ങളും സീലും കയ്യില്‍ കിട്ടിയെങ്കിലും, ഹദീസ് നിഷേധികളും, പുച്ചിക്കുന്നവരും,ഹദീസുകളോടും ദീനിനോട് പൊതുവിലും നിസ്സംഗത പുലര്‍ത്തുന്ന, എന്നാല്‍ പുരോഗമന പ്രസ്ഥാനതിലാണ് എന്ന് നെറ്റിയിലോട്ടിക്കാന്‍ ആഗ്രഹിക്കുന്നവരും, പാര്‍ട് ടൈം മുജാഹിദുകളും,പിന്നെ കുറച്ചു പഠിക്കാന്‍ തയ്യാറാകാത്ത, അവസരം ലഭിക്കാത്ത, നിഷ്കളങ്കരുമാണ് ഇന്ന് ആ പാളയത്തില്‍ ബാക്കിയായത് എന്നത് ഒരു യാഥാര്‍ത്ഥ്യം മാത്രം. അത് കൊണ്ട് തന്നെയാണ് മുവഹ്ഹിദുകളുടെ കൂട്ടായ്മയി;ല്‍ അസൂയ മൂത്ത ഇവര്‍, നാട്ടിലും വിദേശത്തും, ദഅവത്ത് എങ്ങിനെയും മുടക്കാനും, ദഅവ സംരംഭങ്ങളെ ഇല്ലാതാക്കാനും, പൊതു സമൂഹത്തില്‍ തൌഹീദും സുന്നത്തും വളച്ചു കെട്ടാതെ അവതരിപ്പിക്കുകയും സ്വകാര്യ ജീവിതത്തില്‍ സലഫി ആദര്‍ശം കഴിയുന്നത്ര പാലിക്കാനും ആഹ്വാനം ചെയ്യുന്ന പണ്ഡിതരെ ടാര്‍ജെറ്റ് ചെയ്തു, അവരുടെ മേല്‍, കുറെ കളവുകളും വ്യെക്തിഹത്യയും നടത്തി രംഗത്ത് സജീവമായി നിലകൊള്ളുന്നത്. മുന്‍കാലങ്ങളില്‍, അവരവരുടെ സ്വാദീനം ഉപയോഗിച്ചു, കുതന്ത്രങ്ങളിലൂടെ അത്തരം പണ്ഡിതന്‍ മാര്‍ക്ക് കുറെ കാലം അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തുകയും, ആയിരങ്ങള്‍ക്ക് തൌഹീദ് എത്തിക്കുന്ന ഖുതുബ പോലും മുടക്കാന്‍ 18 അടവുകളും പയറ്റിയത് അല്ലാഹുവിന്‍റെ തൌഫീക്ക് കൊണ്ട് നടക്കാതെ പോയതിലുള്ള ഇവരുടെ അമര്‍ഷം, പല മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു, ഒരൊറ്റ പരിപാടി പോലും നടത്താന്‍ സമ്മതിക്കാത്തവര്‍, ഒരു വര്‍ഷത്തിനുള്ളില്‍ ഗംഭീരമായ 4 പരിപാടികള്‍ ദുബായ് ഗവണ്മെന്‍റ് ഒരുക്കിയ സൌകര്യത്തില്‍ നടന്നതോടെ, സമനില തെറ്റിയ നിലയിലാണ്. വിദേശ രാജ്യങ്ങളില്‍ ഇസ്ലാഹി സെന്റരുകളെ, അവര്‍ നടത്തുന്ന ദഅവ സംരംഭങ്ങളെ, അവിടുത്തെ മത കാര്യ വകുപ്പിനെയും പണ്ഡിതന്‍ മാരെയും തെറ്റിദ്ധരിപ്പിച്ചു കൈക്കലാക്കാനും അതിനു കഴിയാത്തവ, പൂട്ടിക്കാനും നടത്തുന്ന ഇവരുടെ നിരന്തര ശ്രമങ്ങള്‍ യു എ ഇയിലെ നമുക്ക് ചിരപരിചിതമാണെല്ലോ. ഏതാനും ദിവസം മുന്‍പ് ഇവര്‍ നടത്തിയ, കുവൈത്തിലെ കുതന്ത്രങ്ങള്‍ എട്ടു നിലയില്‍ പൊട്ടിയതോടെ അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് കാണിക്കുന്ന അരിശമാണ്, ഹുസൈന്‍ സലഫിയോടു ചോദിക്കനെന്ന പേരില്‍ ഇറങ്ങിയ പുതിയ നോട്ടീസ്.
ഇസ്ലാഹി പ്രബോധന രംഗത്തെ ഇടമുറിയാത്ത കണ്ണികളില്‍ ലബ്ബ മാത്രമല്ല, മുന്‍പ് സി എന്‍ അഹമദ് മൌലവിയും, മുഹമ്മദാലി ഹാജിയും, ചെകനൂരും ഹുസൈന്‍ മടവൂരും, അബ്ദു സലാം സുല്ലമിയും അങ്ങിനെ ഒരു പാട് പേര്‍ കണ്ണികളാ യിട്ടുണ്ട്. മാത്രമല്ല, എ പി അബ്ദുല്‍ ഖാദിര്‍ മൌലവി, ടി പി,അബ്ദുറഹിമാന്‍ സലഫി, ഹനീഫ്, അനസ്, അക്ബര്‍ തുടങ്ങി ആ കണ്ണികള്‍ വളരെ നീണ്ടതാണ്.പക്ഷെ ഇടയ്ക്കു കണ്ണി പൊട്ടുകയോ അഴിയുകയോ ചെയ്‌താല്‍, ശേഷിച്ച കണ്ണികള്‍ ഇഴ ചേര്‍ത്ത് ആ പ്രബോധന രംഗം സജീവമാക്കി തന്നെ നിലനില്‍ക്കും എന്നതിന് കഴിഞ്ഞ കാലത്തെ ഇസ്ലാഹി ദഅവാ രംഗം കളര്‍കണ്ണട വെക്കാതെ നോക്കി വായിച്ചാല്‍ തിരിയാവുന്നതെ ഉള്ളൂ. ഈ 'കണ്ണികള്‍' പിന്നെ 'കാണികള്‍' ആവേണ്ടി വന്നത്, ഈ സംഘടന ഒരു പ്രത്യേക അജണ്ടയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നത് ആയതിനാല്‍ ആണ്. അത്, ഖുര്‍ആനും സ്വഹീഹായ ഹദീസും സലഫുകള്‍ എങ്ങിനെ മനസ്സിലാക്കിയോ അതു പോലെ മനസ്സിലാക്കുന്നവര്‍ക്ക് മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു സംഘമാണ് എന്നതാണ്. നോട്ടീസ് അടിക്കുന്നതിനിടക്ക് പഴയ നമ്മുടെ അംഗത്വത്തിന് വേണ്ട നിബന്ധനകള്‍ എങ്കിലും വായിച്ചിരുന്നെങ്കില്‍, ഫിത്ന ആണ് ലക്ഷ്യമെങ്കിലും ഇത്തരം വിഡ്ഢിത്തങ്ങള്‍ ഒഴിവാക്കാമായിരുന്നു. മുന്‍പ് എ പി പറഞ്ഞ പോലെ മുജാഹിദ് പ്രസ്ഥാനം എന്ന് വെച്ചാല്‍, റേഷന്‍ കടയില്‍ എഴുതി തൂക്കിയ പോലെ ഇന്നത് ഇന്നത് എന്ന് നമ്മള്‍ ആയിട്ട് ഒരാദര്‍ശം ഉണ്ടാക്കുകയല്ല, മറിച്ചു ഖുര്‍ആനും സുന്നത്തും ആണ് ഇതിന്‍റെ ആദര്‍ശം. പക്ഷെ, അതിലെ ഹദീസ് തന്നെ പുച്ചിക്കുകയും, നിഷേധിക്കുകയും, അതിനു വേണ്ടി, ഖുര്‍ആന്‍ കട്ടു മുറിച്ചു അര്‍ത്ഥം പറയുകയും ചെയ്യുന്നവര്‍ തലപ്പത്ത് ഇരുന്നു, അതംഗീകരിക്കുന്നവരെ പുറത്താക്കുന്ന വിരോധാഭാസമാണ് ഇന്ന് നടക്കുന്നത് എന്നത് വേറെ കാര്യം.
സൂറത്ത് അന്‍ ആമിലെ 128 ആം ആയതു ഫൈസല്‍ മുസ്ല്യാര്‍ ദുര്‍വ്യാഖ്യാനം ചെയ്തു എന്ന് പറഞ്ഞ അബ്ദു റഹിമാന്‍ സലഫി, അതിന്‍റെ പേരില്‍ അത് ദുര്‍വ്യാഖ്യാനമല്ല തെളിയിക്കാന്‍ സംവാദത്തിനു തയ്യാറാണ് എന്ന് ഫൈസല്‍ മുസ്‌ല്യാരുടെ വെല്ലു വിളി സ്വീകരിച്ചു, ശേഷം പല കാരണം പറഞ്ഞു ഒഴിഞ്ഞു മാറി. അവസാനം സ്വന്തം ആളുകള്‍ തന്നെ വലയില്‍ കുടുക്കിയപ്പോള്‍, അവസാനം പത്തപ്പിരിയത്തു വെച്ചു, ഫൈസല്‍ മുസ്ല്യാര്‍ പറഞ്ഞ വാദം, അതായത്, ആ ആയത്തില്‍ ശിര്‍ക്കായതിനും, ശിര്‍ക്കിലേക്ക് എത്തിക്കുന്നതിനും തെളിവുണ്ട് എന്ന് പടിപടിയായി അബ്ദു റഹിമാന്‍ സലഫി തന്നെ സമ്മതിച്ചത്, ഇന്ന് യൂട്യൂബില്‍ ഉള്ള ആ വാദപ്രതിവാദം കാണുന്ന ആര്‍ക്കും മനസ്സിലാകും എന്നിരിക്കെ, ഈ നോട്ടീസിനു എന്ത് പ്രസക്തിയാണ് ഉള്ളത്?. ഒരു ദീനീ വിഷയത്തെ സമീപിക്കാവുന്ന ഏറ്റവും തരം താണ രീതിയില്‍ ആണെങ്കില്‍ പോലും നിങ്ങളുടെ കോക്കസ് കൂടാരത്തെ, ഫുട്ബോളിലെ അതികായന്മാരായ ബ്രസീലിനോടും, അബ്ദു റഹിമാന്‍ സലഫിയെ അതിലെ സൂപ്പര്‍ താരം 'കാക' യോടും ഉപമിച്ചു, ഞങ്ങളെ മലപ്പുറം ടീമാക്കി അവതരിപ്പിച്ച നിങ്ങള്‍,ഈ മലപ്പുറം ടീമിലെ ഫൈസല്‍ മുസ്ല്യാരോട് തോറ്റ 'കാക'യെക്കാള്‍ വലിയ പണ്ഡിതന്‍ ഇനി അപ്പുറത്ത് ഉണ്ടോ?. ഒരു കപ്പിന് വേണ്ടി കളിച്ചു തോറ്റിട്ട്, ആ കപ്പു ലഭിക്കാന്‍ വേറെ കളിക്കാരെ അന്വേഷിക്കുന്നത് കൊണ്ട് എന്ത് കാര്യം?..കപ്പും കൊണ്ട് ഫൈസല്‍ മുസ്ല്യാര്‍ പോയില്ലേ?
പിന്നെ, സ്വഹീഹായി ഹദീസില്‍ വന്നത് തന്നെ നിഷേധിക്കുകയും, പുച്ചിക്കുകയും, ഖുര്‍ആന്‍ പോലും കട്ടു മുറിച്ചു അതിനു വേണ്ടി ഓതി, ദുര്‍വ്യാഖ്യാനിക്കുന്ന നിങ്ങള്‍ക്ക്, സലഫികള്‍ക്കിടയിലെ,അഭിപ്രായ വെത്യാസത്തില്‍ അഭിപ്രായം പറയാന്‍ എന്ത് യോഗ്യത?...ഹ ഹ ആദ്യം ഖുര്‍ആനും ഹദീസും, കെവിയെ പോലെ ഇരിവേറ്റി, ഫാറൂക്കി, അബ്ദു, തുടങ്ങി എണ്ണിയാല്‍ തീരാത്ത, അപ്പുറത്തെ പല കോലത്തിലെ ഹദീസ് നിഷേധികളെ ആദ്യം ഒരു മിച്ചിരുത്തി, അനസിനോട് ക്ലാസ് എടുത്തു, എ പി യും ടി പിയും അടക്കമുള്ളവരോട്, ഹദീസ് സ്വഹീഹായി വന്നാല്‍ അത് സ്വീകരിക്കാന്‍ തയ്യാറുണ്ടോ എന്ന് ചോദിച്ചു അഹല് സ്സുന്നയുടെ ചട്ടക്കൂടിലേക്ക് തിരിച്ചു വരാന്‍ പറയുക. എന്നിട്ട് മതി, നിങ്ങളുടെയോന്നും ചിന്താപരിധിയില്‍ ഇനിയും എത്താത്ത സ്വലാഹിയും കൂട്ടായ്മയും തമ്മിലുള്ള, ഇജ്തിഹാദീ പരമായ വീക്ഷണ വ്യെത്യാസം ചര്‍ച്ച ചെയ്യല്‍...
വിഡ്ഢികള്‍ക്ക് ആരു പറയുന്നതും മനസ്സിലാകില്ല, ബുദ്ധിമാന് വിഡ്ഢികള്‍ പറയുന്നതും മനസ്സിലാക്കാം....
ശിര്‍ക്ക് ആയതും ഇല്ലാത്തതും ഉണ്ടെന്നും സംവാദത്തിലൂടെ ബോധ്യപ്പെടുത്തിയിട്ട്, ശിര്‍ക്കല്ല എങ്കില്‍ അത് കൊണ്ട് അമല്‍ ചെയ്യാം എന്ന് വാദമുള്ളവരേയാണ് സംവാദത്തിനു വെല്ലു വിളിക്കേണ്ടത്.മുജാഹിദുകളെ സംബന്ധിച്ച്, ഒരു വിഷയം ശിര്‍ക്കല്ല എങ്കില്‍ അത് അനുവദനീയമാണ് എന്ന രീതിയില്‍ നിങ്ങളിലെ ചില മണ്ടന്‍മാരുടെ വ്യാഖ്യാനം സ്വീകാര്യമല്ല. ഒരു വിഷയത്തില്‍ സംവാദം നടത്തുമ്പോള്‍ അത് കൊണ്ട് പൊതു സമൂഹത്തിനും ഇസ്ലാമിനും ഗുണമുണ്ടാകണം. മുജാഹിദുകള്‍ എന്നും സ്വീകരിച്ച നിലപാട് അതാണ്. പത്തപ്പിരിയത്തു ഈ വിഷയത്തില്‍ സംവാദം നടത്തിയത്,കോക്കസ് പടച്ചു വിട്ട ഫൈസല്‍ മുസ്ല്യാര്‍ ദുര്‍വ്യാഖ്യാനിച്ചു എന്ന കളവു പൊളിക്കാനാണ്. അത് അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ മലയാളം മനസ്സിലാകുന്ന മാലോകര്‍ക്ക് മുഴുവന്‍ ബോധ്യപ്പെട്ടു.അതിനേക്കാള്‍ വലിയ ഒരു ഖോജയും അപ്പുറത്ത് ഇല്ല എന്നത് 'കാക' വിശേഷണത്തിലൂടെ നിങ്ങള്‍ തന്നെ പറഞ്ഞു. ഇനിയും ഹുസൈന്‍ സലഫി ഇത്തരം കോമാളികളുടെ വെല്ലു വിളി സ്വീകരിക്കാന്‍ അല്ല, മറിച്ചു, തൌഹീദും സുന്നത്തും പഠിപ്പിക്കാന്‍ ആണ് ശ്രമിക്കേണ്ടത്. അല്ലാഹു സത്യം വെളിപ്പെട്ടിട്ടും അത് സ്വീകരിക്കാത്ത അഹങ്കാരികളില്‍ നിന്നും ഈ സമുദായത്തെ രക്ഷിക്കട്ടെ...ആമീന്‍.
No comments:
Post a Comment