സഹോദരന്‍ അറിയാന്‍,
അബ്ദു റഊഫ് നദുവിയുടെ ഈ പ്രസംഗമോ, സ്വലാഹിയുടെ പ്രസംഗമോ നിങ്ങളുടെ നേതാക്കന്‍മാരുടെ നെറികേടിനും ആദര്‍ശ
വ്യെതിയാനത്തിനും പരിഹാരമാകുമോ?
സ്വലാഹിയും അദ്ദേഹത്തിന്റെ വീക്ഷണമുള്ള ചിലരും ഈ കൂട്ടായ്മയും തമ്മില്‍
ചില അഭിപ്രായ വ്യെത്യാസങ്ങളുണ്ട്.
അത് പക്ഷെ, സ്വലാഹിക്കും
ഒപ്പമുള്ളവര്‍ക്കും ആഖീദയില്‍ പിഴവ് പറ്റി എന്നോ, വിശ്വാസത്തില്‍ ശിര്‍ക്ക് വന്നോ എന്ന് കൂട്ടായ്മയിലുള്ളവരോ , അല്ലെങ്കില്‍ കൂട്ടായ്മയിലുള്ളവര്‍ക്ക്
ആദര്‍ശത്തില്‍ പിഴവ് പറ്റി എന്ന് സ്വലാഹിയോ, നദുവിയോ ആരും ആരോപിച്ചു കൊണ്ടല്ല. മറിച്ചു, ഇജ്തിഹാദീപരമായ, അതായത് വ്യെക്തമായ പ്രമാണം ലഭ്യമല്ലാത്ത, ആധുനിക പ്രശ്നങ്ങളില്‍ എടുക്കുന്ന നിലപാട്
സംബന്ധിച്ചാണ്. സംഘടന ചില
നിബന്ധനകളോടെ മാത്രമേ അനുവദനീയമാകൂ എന്ന് സ്വലാഹിയും, അങ്ങിനെ സംഘടന രൂപീകരണത്തിന് പ്രത്യേകമായി നിബന്ധന എല്ലാ സലഫി പണ്ഡിതരും
പറയുന്നില്ല എന്ന് മറുഭാഗവും വാദിക്കുന്നു. സ്വാഭാവികമായും അതിനോടനുബന്ധിച്ചു സംഘടനാ സംവിദാനവുമായും തമ്മില്‍ ചില
അഭിപ്രായന്തരങ്ങള്‍ ഉണ്ട്. അത്
പക്ഷെ, ഇസ്ലാഹി സെന്‍റര്‍ അടക്കം, കേരളത്തിലെ സംഘടന കൈയ്യിലാക്കാനും സി ഡി ടവറി
ന്‍റെ ട്രസ്റ്റി സ്ഥാനം സ്ഥിരപ്പെടുതാനും നിങ്ങള്‍ പയറ്റിയ, ശിര്‍ക്കാരോപണവുമായി എങ്ങിനെയാണ് താങ്കള്‍ താര
തമ്യം ചെയൂന്നതു?
സ്വലാഹി നിബന്ധനകളായി പറയുന്ന ഒട്ടു മുക്കാല്‍ കാര്യങ്ങളും ഒരു മുസ്ലിം
എന്ന നിലക്ക് ഓരോ വ്യെക്തിയും പാലിക്കേണ്ടതും, അത് കൊണ്ട് തന്നെ ഏതൊരു കൂട്ടായ്മയും പിന്തുടരേണ്ടതുമാണ്. അത് കളവു പറയരുത്, അമിത വ്യെയം പാടില്ല,
ഹിസ്ബിയത് പാടില്ല, വലാഉം ബാറാ ഉം
കക്ഷിത്വത്തിന്റെ പേരില്‍ ആകരുത്,
ദീനിന് വിരുദ്ധ മായത് പാടില്ല,
തുടങ്ങിയവ ഒരു തര്‍ക്കവും ഇല്ലാത്ത ഓരോരുത്തരും പാലിക്കാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ നേതൃത്വം നല്‍കുന്നത് പണ്ഡിതന്‍മാര്‍
ആകണം, നേത്രുതത്തെ അല്ലാഹുവിനു
എതിരാകാത്ത വിഷയങ്ങളില്‍ അനുസരിക്കുക, വിദ്യാര്‍ത്ഥികളിലെ പ്രത്യേക വിഭാഗങ്ങള്‍ക്ക് പ്രത്യേക സമ്മേളനം, ദഅവ ആവശ്യങ്ങള്‍ക്കുള്ള പിരിവു തുടങ്ങിയ
വിഷയങ്ങളില്‍ ആണ് കാര്യമായ അഭിപ്രായ വ്യെത്യാസം അന്യോന്യം നിലനില്‍ക്കുന്നത്. ഇതില്‍ രണ്ടു പേരും അവരുടെ വാദങ്ങള്‍
ഉന്നയിക്കുന്നു. എന്നാല്‍ ഇത്
ഒന്നും കഴിഞ്ഞ കെ എന്‍ എം നേതൃത്വം നടപ്പിലാക്കിയ കോക്കസ് നാടകത്തെ പോലെ ആണോ സഹോദരാ?
ഇനി ഇത്തരം സൂക്ഷ്മമായ വിഷയങ്ങള്‍ പോലും ചര്‍ച്ചയാവുകയും ഭിന്നാ
ഭിപ്രായമുണ്ടാകുകയും ചെയ്യുന്നത്,
ഏറ്റവും ഉത്തമമായത് ആയിരിക്കണം ഈ കൂട്ടായ്മയുടെ നിലപാടുകള്‍ എന്ന വാശിയില്‍ ആണ്, അല്ലാതെ, കോക്കസ് നടപ്പിലാക്കിയ,
തങ്ങളുടെ കച്ചവട താല്‍പര്യവും, ഹദീസ് നിഷേധവും പുറത്തറിയാതെ, നിലനിര്‍ത്താനും, അതിനു ഭീഷണിയായെക്കാവുന്ന ആളുകളെ മാറ്റി
നിര്‍ത്താനും ഗൌരവതരമായ ശിര്‍ക്ക് ആരോപണം വഴി പതിനായിരക്കണക്കിനു പാവപ്പെട്ട
മുജാഹിദു കളുടെ കുടുംബത്തിലും മഹല്ലുകളിലും സ്പര്‍ദ്ധ ഉണ്ടാക്കി, ആയിരങ്ങളെ പള്ളി മിമ്പ റുകളില്‍ നിന്നും
സ്ഥാപനങ്ങളില്‍ നിന്നും തങ്ങളുടെ ചൊല്പടിക്കു നില്‍ക്കാത്ത കാരണത്താല്‍ പിരിച്ചു
വിട്ടു, കഞ്ഞികുടി മുട്ടിച്ചു പോലും
പീഡിപ്പിച്ചത് ആരുടെ താല്‍പര്യ സംരക്ഷണത്തിനായിരുന്നു?
മുവഹ്ഹിദുകളിലെ ഇത്തരം അഭിപ്രായ വ്യെത്യാസങ്ങളെ ആഘോഷമാക്കുന്ന സഹോദരാ...സ്വന്തം നേതാക്കള്‍ ചെയ്യുന്ന പകല്‍കൊള്ള യും
അകലാനിസവും ഒരിക്കലെങ്കിലും താങ്കളെ ആലോസരപ്പെടുത്തിയിട്ടുണ്ടോ?
ഖുര്‍ആനും സുന്നത്തും പ്രമാണമായി, സലഫുകള്‍ വിശദീകരിച്ച പോലെ പിന്തുടരാന്‍ ബാധ്യസ്ഥരായ സലഫികള്‍
എന്നറിയപ്പെടാന്‍ ഇപ്പോഴും ആഗ്രഹിക്കുന്ന താങ്കളടക്കമുള്ള അപ്പുറത്തെ സഹോദരന്‍
മാരുടെ അറിവിലേക്ക് വീണ്ടും ചില വിഷയങ്ങള്‍ കൊടുത്തു ഓര്‍മിപ്പിക്കുന്നു. ഞാന്‍ കൊടുത്ത ഏതെങ്കിലും വിഷയം വാസ്ഥവ
വിരുദ്ധമാണ് എങ്കില്‍ തെളിവ് സഹിതം നിങ്ങള്‍ക്ക് എന്നെ തിരുത്താം. ഇല്ല എങ്കില്‍ ഇത്തരം ആളുകളെ ദീനീ
നേത്രുത്വമായി അവരോധിച്ചു, അവരുടെ
താളത്തിനൊത്ത് കൊട്ടുന്ന നിങ്ങള്‍ നാളെ അല്ലാഹുവോട് എന്ത് സമാധാനം
ബോധിപ്പിക്കുമെന്നെങ്കിലും അറിഞ്ഞിരുന്നെങ്കില്‍ നിങ്ങള്‍ ഞങ്ങളെ ഈ കോക്കസ്
പാളയത്തിലേക്ക് ക്ഷണിക്കുന്നതി ന്‍റെ ഔചിത്യം മനസ്സിലാക്കാമായിരുന്നു.
വിഷയങ്ങള്‍ :
- യാ ഇബാദല്ലാഹ് എന്ന ഹദീസില്‍ ശിര്‍ക്കില്ല, എന്ന് ആ ഹദീസ് ഉദ്ധരിച്ചു ഖുറാഫികള്‍ക്ക് മറുപടി പറഞ്ഞ ലോക സലഫി പണ്ഡിതന്‍ മാരുടെ വാദം തെറ്റാണ് എന്ന് പറയാത്ത കാരണത്താല്‍, മുജാഹിദുകളായ പണ്ഡിതന്‍മാര്‍ക്കും സാധാരണക്കാര്‍ക്കും അല്ലാഹു അല്ലാത്തവരോട് തേടാമെന്ന വാദമുണ്ട് എന്ന് പറഞ്ഞ ടി പി അടക്കമുള്ള നിങ്ങളുടെ നേതാക്കള്‍ക്ക് അത് തെളിയിക്കാന്‍ കഴിഞ്ഞോ? അപ്പോള്‍ ആ പറഞ്ഞത് കളവായിരുന്നു എന്ന് സമ്മതിക്കുമോ?
- ശിര്‍ക്കാണ് എന്ന് അക്ബര്‍ സാഹിബ് പറഞ്ഞ യോഗ ഉത്ഘാടനം ചെയ്ത ടി പി ക്ക് എതിരെ എന്തെങ്കിലും നടപടി ഉണ്ടായോ?, അതല്ല അത് ശിര്‍ക്കാണ് എന്നത്, അക്ബര്‍ സാഹിബിനു പറ്റിയ തെറ്റാണോ?
- അക്ബര്‍ സാഹിബ് നടത്തിയ 'ഇയ്യാക്ക നസ്ഥഈന്‍' എന്നതിലെ സഹായ തേട്ടത്തില്‍ നിന്ന്, ദൃശ്യ ലോകത്തെ മനുഷ്യരെ ഒഴിവാക്കി എന്ന വ്യാഖ്യാനം ശരിയാണോ?. ഖുറാഫികളുടെ ഈ വ്യാഖ്യാനം അക്ബര്‍ സാഹിബിനു പറ്റിയ തെറ്റോ, അതോ അല്ലാഹുവല്ലാതെ മനുഷ്യരോടും ചോദിക്കാവുന്ന സഹായത്തെ പറ്റിയാണോ 'നിന്നോട് മാത്രം സഹായം ചോദിക്കുന്നു' എന്നതില്‍ പറയുന്ന സഹായ ചോദ്യങ്ങള്‍?
- അല്ലാഹു അല്ലാത്തവര്‍ പ്രാര്‍ത്ഥനയുടെ 'പദം' കേള്‍ക്കുമെങ്കിലും അതിലടങ്ങിയ 'ദുആ' കേള്‍ക്കാന്‍ കഴിയില്ല എന്ന് ഫൈസല്‍ മുസ്ല്യാര്‍ പറഞ്ഞതിനെ ഖണ്ഡിച്ചു, അല്ലാഹു അല്ലാത്തവര്‍ ദുആ കേള്‍ക്കുമെന്ന് നാസര്‍ സുല്ലമി, ഹനീഫ് തൊട്ടു, പലരും നിങ്ങളുടെ കോക്കസില്‍ പറയുന്നത് ശരിയാണോ?. എങ്കില്‍ അങ്ങിനെ അല്ലാഹു അല്ലാത്തവര്‍ ദുആ കേള്‍ക്കും എന്ന് പറയുന്ന ആയതു ഏതാണ് ?. ഏതു മുഫസ്സിരാണ് അങ്ങിനെ അര്‍ത്ഥം കൊടുത്തത്?
- പിശാചു മനുഷ്യന്‍റെ മനസ്സിലെ ഗൈബ് അറിയുമെന്ന നാസര്‍ സുല്ലമിയുടെ വാദം താങ്കള്‍ അംഗീകരിക്കുമോ?. എങ്കില്‍ ''ഖുല്‍ ലാ യെഅലമു മന്‍ ഫിസ്സമാവാതി വല്‍ അര്‍ളില്‍ ഗൈബ ഇല്ലല്ലാഹ്'' ((നബിയേ,) പറയുക; ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല; അല്ലാഹുവല്ലാതെ.) എന്ന സൂറത്ത് നംലിലെ 65, ''ആലിമുല്‍ ഗൈബി ഫലാ യുള്‍ഹിറു അലാ ഗിബിഹീ അഹദാ'' ( അവന്‍ അദൃശ്യം അറിയുന്നവനാണ്. എന്നാല്‍ അവന്‍ തന്‍റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല.) എന്ന സൂറത്ത് ജിന്നിലെ (26) ആയത്തുകളുടെ താല്‍പര്യം എന്താണ്?
- സിഹിര്‍ ഫലിക്കില്ല എന്ന തനി അകലാനിയത് പ്രചരിപ്പിക്കാന്‍ കെ വി അബ്ദുല്ലത്തീഫ് മൌലവി, സൂറത്ത് ബകറയിലെ 102 ആം ആയത് കട്ടു മുറിച്ചു وَمَا هُم بِضَارِّينَ بِهِ مِنْ أَحَدٍ إِلَّا بِإِذْنِ اللَّـهِ (എന്നാല്‍ അല്ലാഹുവിന്റെ അനുമതി കൂടാതെ അതുകൊണ്ട് യാതൊരാള്‍ക്കും ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. ) എന്നത് وَمَا هُم بِضَارِّينَ بِهِ مِنْ أَحَدٍ (അതുകൊണ്ട് യാതൊരാള്‍ക്കും ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല.) എന്ന് ദുര്‍വ്യാഖ്യാനിച്ചതിനു എന്ത് നടപടിയാണ് എടുത്തത്? താങ്കളും ഈ ആയതിനു ഇതേ അര്‍ത്ഥമാണോ നല്‍കുന്നത്?
- കെ എന്‍ എം, കെ ജെ യു അംഗങ്ങളായി ഇപ്പോള്‍ ബാക്കിയുള്ള പണ്ഡിതര്‍ ആയി അറിയപ്പെടുന്നവരിലെ ആരൊക്കെ സ്വഹീഹായ ഹദീസുകള്‍ അതെ പോലെ അംഗീകരിക്കും?
- നബി (സ) യുടെതാണ് എന്ന് ബോധ്യപ്പെട്ട ഒരു വിഷയം തങ്ങളുടെ അകലാനിയത്തിനു സ്വീകാര്യമാല്ലാ എന്ന കാരണം കൊണ്ട് നിഷേധിക്കുന്നവര്‍ സൂറത്ത് അഹ്സാബിലെ 36 ആം വചനമായ '' അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.'' എന്ന ആയത്തിന്‍റെ പരിധിയില്‍ വരില്ലേ?
- അഴിഞ്ഞിലത്ത് വെച്ചു, അക്ബര്‍ സാഹിബ് കൊളുത്തിയ കൈത്തിരി ഏറ്റെടുത്ത സംസ്ഥാന നേതാവ് ബഹുദൈവാരാധനയുടെ മകുടോദാഹരണമായി മദ്രസ്സയിലെ 3ആം ക്ലാസ് വിദ്യാര്‍ഥി പോലും മനസ്സിലാക്കുന്ന, നിലവിളക്ക് തന്നെ, ഹൈന്ദവ പാരമ്പര്യ ആരാധനാ സമ്പ്രദായ മനുസരിച്ച്, ഇടതു വിരല്‍ തുമ്പുകള്‍ വലതു കയ്യിന്റെ മധ്യത്തില്‍ വെച്ചു തന്നെ കത്തിച്ചു മാതൃക കാണിച്ചതിനു അദ്ദേഹത്തിന്‍റെ പേരില്‍ എന്ത് നടപടിയാണ് എടുത്തത്?
- മുവഹ്ഹി ദുകളുടെ മേല്‍ ശിര്‍ക്കാരോപണം നടത്തിയവര്‍ സ്വന്തം നേതാക്കളുടെ തനി ശിര്‍ക്കന്‍ നടപടി പൊറുത്തു കൊടുത്തോ?
- ബാങ്ക് ഉദ്ഘാടനം ചെയ്ത ഉണ്ണീന്‍ കുട്ടി മൌലവി കെ എന്‍ എം സെക്രട്രരി ആയതില്‍ താങ്കള്‍ തൃപ്തനാണോ?
- സി ഡി ടവറിനു വേണ്ടി, 3 ലക്ഷം രൂപ വീതമുള്ള ഷെയര്‍ പിരിച്ചിട്ടു, ഇപ്പോള്‍ അത് കടമായിരുന്നു, എന്ന് പറയുന്നത് സത്യമാണ് എന്ന് താങ്കള്‍ വിശ്വസിക്കുമോ?( അന്നത്തെ മീറ്റിങ്ങില്‍ പങ്കെടുത്തു, ഷെയര്‍ എടുത്ത ആളെ തെളിവിനായി ഹാജരാക്കാം..)
മുകളില്‍ കൊടുത്തത്, വളരെ പ്രധാനപ്പെട്ട ആദര്‍ശ വ്യെതിയാനത്തില്‍ പെട്ട ചിലത് മാത്രം....
നിങ്ങളുടെ അതെ രീതിയില്‍ ഏറെ ചീഞ്ഞു നാറിയ അഹമദ്
സാഹിബ് അനസിനെ കുറിച്ചും അബ്ദു റഹിമാന്‍ സലഫിയെ കുറിച്ചും നടത്തിയ വിലയിരുത്തലോ, എ പി പറഞ്ഞതോ ഒന്നും ഇവിടെ പരാമര്‍ശിക്കാനോ
പരിഗണിക്കാനോ താല്‍പര്യമില്ല. അത് ദ അവത്തി ന്‍റെ രീതിയാണ് എന്നും കരുതുന്നില്ല. എന്നാല്‍ മുകളില്‍ അക്കമിട്ടു കൊടുത്ത
വിഷയങ്ങളില്‍ എങ്കിലും താങ്കള്‍ കണ്ടെത്തുന്ന ന്യായീകരണം എന്താണ് എന്നറിയാന്‍
കൌതുകമുണ്ട്, അതല്ല, സ്വയം ബോധ്യമാവാത്ത ഇതൊക്കെയും പേറി, ഒരു രാഷ്ട്രീയ സംഘടന എന്ന പോലെ കുറച്ചാ ളുകളുടെ
ഒരു കൂട്ടമായി നിന്ന് നേരം പോക്കാന്‍ മാത്രം നിസ്സാരമാണോ താങ്കള്‍ക്കു പരലോകം?
ഈ വിഷയങ്ങള്‍ പൂര്‍ണമായും വാസ്തവ വിരുദ്ധമാണ് എന്ന്
താങ്കള്‍ക്കു തെളിയിക്കാന്‍ കഴിഞ്ഞാലോ, അതല്ല എങ്കില്‍ ഈ വിഷയത്തില്‍ അടക്കം തിരുത്താന്‍ സന്നദ്ധമാണ് എങ്കിലും
ഞാനും എന്നെ പോലെ പതിനായിരങ്ങളും താങ്കളുടെ ക്ഷണം സ്വീകരിച്ചു
അല്ലാഹുവിന്നെതിരാകാത്ത നമ്മുടെ നേതൃത്വം ഏല്‍പിക്കുന്ന ഏതു കല്‍പനയും അനുസരിക്കാം
എന്ന് ഓര്‍മപ്പെടുത്തി, ഒന്നുകില്‍
ഇതിനുള്ള ഉചിതമായ മറുപടി,
അല്ലെങ്കില്‍ താങ്കള്‍ക്കു കഴിയില്ല എന്ന തുറന്നു പറച്ചില്‍ പ്രതീക്ഷിച്ചു കൊണ്ട്
തല്‍ക്കാലം നിര്‍ത്തുന്നു.
ഇനി ഇതിനു മറുപടിയായി അബ്ദു റഊഫ് നദുവിയുടെയോ
സ്വലാഹിയുടെയോ പുതിയ ക്ലിപ്പുമായി 'കാക്ക എന്ന് പറയുമ്പോള്‍ കൊക്കിനെ കാണിക്കില്ല'
എന്ന വിശ്വാസത്തോടെ,
No comments:
Post a Comment