Sunday, May 24, 2015

വൈരുദ്ധ്യാധിഷ്ടിത കോക്കസ് തൗഹീദ് !!!!



വൈരുദ്ധ്യാധിഷ്ടിത കോക്കസ് തൗഹീദ് !!!!



يَا أَيُّهَا الَّذِينَ آمَنُوا إِن جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ

സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി. (49:6)

സൂറത്ത് ഹുജരാത്തിലെ മേല്‍ ആയത്ത്, ഇക്കാലത്ത് ഏറെ പ്രസക്തമാണ്. മുജാഹിദുക ളുടെ മേല്‍ ശിര്‍ക്കാരോപണം നടത്തി കേവല സ്വാര്‍ത്ഥ താല്‍പര്യത്തിന്‌ ഒരുമയോടെ കഴിഞ്ഞിരുന്ന മുജാഹിദ് മനസ്സുകളില്‍ ആഴത്തില്‍ കിടങ്ങുകള്‍ സൃഷ്ടിച്ചു, പള്ളി മിമ്പ റുകളിലും സ്ഥാപനങ്ങളിലും മഹല്ലുകളിലും എന്തിനു കുടുംബത്തില്‍ പോലും ചിദ്രത സംഭാവന നല്‍കിയ യഥാര്‍ത്ഥ പിശാചു വാദികള്‍ വീണ്ടും സജീവമാകുന്നു. ഈ ചിദ്രതക്ക് ഇവര്‍ തെരഞ്ഞെടുത്ത ഇവരുടെ കുടില തന്ത്രമാണ്,  ഇല്ലാത്ത വാദം കെട്ടി വെച്ച് ആടിനെ പട്ടിയാക്കി, പിന്നെ പേപ്പട്ടിയാക്കി , ആടിനെ തല്ലികൊല്ലാന്‍ ലക്‌ഷ്യം വെച്ച്, ആളുകളുടെ മുന്നില്‍ അവതരിപ്പിക്കുക എന്നത്. അതാണ്‌ മടവൂരികള്‍ തുടങ്ങി വെച്ച് 2012 ഓടെ കോക്കസ് ഏറ്റെടുത്ത, നമ്മള്‍ കാണുന്നില്ലെങ്കിലും പരിസരത്തുള്ള ജിന്നിനോട് ചോദിക്കുന്നത് ശിര്‍ക്കാകില്ല, അനുവദനീയം എന്നാണു മുജാഹിദുകളിലെ ചിലര്‍ പറയുന്നത്' എന്ന പച്ച കള്ളം. അതിനുള്ള തെളിവാകട്ടെ, ഇവരുടെ കേവല അനുമാനവും.   

ലോകത്ത് പല കക്ഷികളും ഉണ്ടായിട്ടുണ്ട്. അവരൊക്കെ നില നില്‍പിനായി അസത്യം സത്യമായി അവതരിപ്പിച്ചും പ്രമാണങ്ങളെ വളച്ചൊടിച്ചും മറ്റുള്ളവരുടെ മേല്‍ കള്ള ആരോപണങ്ങള്‍ കെട്ടി ചമച്ചും പിടിച്ചു നില്‍ക്കാറാണ് പതിവ്. ഒരു നൂറ്റാണ്ടു മുന്‍പ് തികഞ്ഞ അന്ധ കാരത്തിലും കൊടിയ അന്ധവിശ്വാസത്തിലും കൂപ്പ് കുത്തി, ദീന്‍ എന്നത് മാല പാട്ടും കുത്ത് രാതീബുകലുമാണ് എന്ന് ധരിക്കുകയും, ഖബര്‍ സന്ദര്‍ശനം എന്ന സുന്നത്തിനു പകരം ഖബര്‍ ആരാധനയും, എങ്ങും തങ്ങന്‍ മാരും ബീവി മാരും അരങ്ങു തകര്‍ത്ത് വാഴുകയും ചെയ്തിരുന്ന ഒരു സമൂഹത്തിലേക്ക്, മക്തി തങ്ങളിലൂടെ തുടക്കം കുറിച്ച നവോത്ഥാന സംരംഭങ്ങള്‍ക്ക് സത്യാഅസത്യ വേര്‍തിരിക്കല്‍ പ്രക്രിയയില്‍ നേരിടേണ്ടി വന്ന തടസ്സങ്ങള്‍ നിരവധിയാണ്.

എങ്കിലും ഖബര്‍ പൂജ ഒഴിച്ച് കൂടാനാവാത്ത ദീനീ കര്‍മമാണെന്ന് ആഴത്തില്‍ വിശ്വസിച്ചവരുടെ ഇടയിലേക്ക് അതിനെ പാടെ നിഷേധിച്ചു കൊണ്ടല്ല, മറിച്ചു ഖബര്‍ സന്ദര്‍ശനമെന്ന സുന്നത്ത് അതിന്‍റെ യഥാവിധി പഠിപ്പിച്ചു കൊണ്ടാണ് ഇസ്ലാഹീ പ്രസ്ഥാനത്തിന്‍റെ സാരഥികള്‍ ഇറങ്ങി ചെന്നത്. ഇത് പറയാന്‍ കാരണം, ഇന്ന് തങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യത്തിന്‌ വേണ്ടി, തൌഹീദ് ശിര്‍ക്ക് വേര്‍തിരിവിനു, അഹല് സ്സുന്നക്ക് പരിചയമില്ലാത്ത പുത്തന്‍ നിര്‍വ്വചനങ്ങള്‍ ചമച്ചു, അതിനു വേര് പിടിപ്പിക്കാന്‍ മുന്‍കാല ഖുറാഫാത്തു കളുടെ ആധിക്യം എടുത്തു കാണിച്ചു പൊതു സമൂഹത്തെ തെറ്റി ദ്ധരിപ്പിക്കാന്‍ ശ്രമം നടത്തുന്നത് കൊണ്ടാണ്. ഖബര്‍ പൂജ അതിന്‍റെ മൂര്‍ദ്ധന്യാ വസ്ഥയില്‍ ഇപ്പോഴും തഴച്ചു കൊഴുത്തു സമൂഹത്തില്‍ വളരുന്നുണ്ടെങ്കിലും, ഖബര്‍ സന്ദര്‍ശനം സുന്നത്താണ് എന്ന് കാലങ്ങളായി മുജാഹിദ് പ്രസ്ഥാനം പഠിപ്പിക്കുന്നു എന്നതിന്‍റെ പേരിലാണ് ആ ബിദ് അത്ത് ഇത്ര കണ്ടു വളരാന്‍ കാരണം എന്ന് ബുദ്ധിയുള്ളവര്‍ പറയില്ല. ഖബര്‍ സന്ദര്‍ശനം സുന്നത്താണ് എന്ന് പഠിപ്പിക്കപ്പെട്ട തി ന്‍റെ പേരില്‍ ക്രമേണ മുജാഹിദുകള്‍ ആരെങ്കിലും ഖബര്‍ പൂജയിലേക്ക് എത്തി എന്നും ആരും പറയില്ല. ഇത് തന്നെയാണ് പ്രമാണങ്ങളിലൂടെ സ്ഥിരപ്പെട്ട ഏതു വിഷയത്തിലും മുജാഹിദ് പ്രസ്ഥാനം എന്നും സ്വീകരിച്ച നിലപാട്.

ജിന്ന് ബീവി മാരും ജിന്നുപ്പമാരും സമൂഹത്തില്‍ ഏറെ ഉണ്ടായിരുന്ന പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെയാണ്, പിശാചു ബാധ ഉണ്ടെന്നു സംശയിക്കപ്പെടുന്ന അവസരത്തില്‍ ഖുര്‍ആനിലെ ആയത്തുകളും സ്വഹീഹായി വന്ന ദിക്റുകള്‍ കൊണ്ടും ചികില്‍സിക്കാമെന്നു മര്‍ഹൂം കെ എം മൌലവി ഫത്‌വ നല്‍കിയത്. അതിന്‍റെ പേരില്‍ ആരെങ്കിലും കെ എം മൌലവിയെ ഖുറാഫിയായോ ഖുറാഫികളുടെ അടുത്തു നിന്ന് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ അച്ചാരം വാങ്ങിയവനെന്നോ, ജിന്നിനെ തിരിച്ചു വിളിച്ചു സല്‍ക്കരിച്ചവനെന്നോ പറഞ്ഞു കേട്ടിട്ടില്ല. മാത്രമല്ല, ജിന്ന് ബാധ യാതാര്‍ത്ഥ്യമാണെന്ന് വിശ്വസിക്കുന്നവര്‍, അതിനുള്ള പരിഹാരം ഉണ്ട് എന്ന് ഉത്തരം മുട്ടുമ്പോള്‍ പറയേണ്ടി വരുന്നവര്‍, അത് സാധാരണക്കാരെ പഠിപ്പിക്കാത്ത തി ന്‍റെ ദുരവസ്ഥയാണ്, മുജാഹിദ് പണ്ഡിതന്‍ മാരും നേതാക്കന്‍ മാരും പോലും (അബ്ദുസ്സലാം മോങ്ങം, അനസ്, തുടങ്ങി കോക്കസ് വിഭാഗത്തിലെ പ്രമുഖര്‍ വരെ!) ഡോക്ടര്‍ സുബൈര്‍ ഖുറാഫി ശൈലിയില്‍ ജിന്നിറക്കല്‍ ചികിത്സ നടത്തിയിരുന്ന കാലത്ത്, സ്വന്തക്കാരുടെ ജിന്നിറക്കാന്‍ അദ്ദേഹത്തെ സമീപിച്ചതും, സഹായിച്ചതും. 

ഇസ്ലാമിന്‍റെ പേരില്‍ കെട്ടിയുണ്ടാക്കിയ എല്ലാ കക്ഷികളും പറയാറ്, ഞങ്ങള്‍ പറയുന്നത് തൌഹീദും സുന്നത്തുമാണ് എന്നാണു. പക്ഷെ, തൌഹീദിനും സുന്നത്തിനും, സലഫി മന്‍ ഹജില്‍ നിന്ന് ഭിന്നമായി അവര്‍ അവരുടെതായ നിര്‍വചനവും തങ്ങള്‍ക്ക് യോജിക്കുന്ന സുന്നത്തും മാത്രം സ്വീകരിക്കുകയാണ് ചെയ്യുക എന്ന് മാത്രം. മുജാഹിദ് പ്രസ്ഥാനം പറയേണ്ടുന്ന തൌഹീദ് ഈ വിധത്തിലല്ല, ആയിരുന്നില്ല. അത് കൊണ്ടാണ്, 2002 ലെ പിളര്‍പ്പില്‍ പോലും മന്‍ഹജുസ്സലഫും അറബ് പണ്ഡിതന്‍ മാരുടെ വീക്ഷണവും ചര്‍ച്ചക്ക് വന്നത്. തൌഹീദ് ഉയര്‍ത്തി പിടിക്കാന്‍ അല്ലാഹുവോ പ്രവാചകനോ ഉത്തമ നൂറ്റാണ്ടിലെ നല്ലവരായ പിന്‍ഗാമികളോ പഠിപ്പിക്കാത്ത പുത്തന്‍ നിര്‍വ്വചനങ്ങള്‍ കണ്ടെത്തി ശിര്‍ക്കായി വിധി കല്‍പിക്കുന്നതാണ് ഇന്ന് പലരും കരുതിയ ദീനീ സേവനവും തൌഹീദി സ്നേഹവുമെങ്കില്‍ അത്തരക്കാര്‍ക്ക്‌ മുന്നില്‍ നടന്നവര്‍ ജമാഅത്തുകാരും മടവൂരികളുമാണ്. ഇബാദത്തിന് അനുസരണം എന്ന് അര്‍ത്ഥം നല്‍കി, അല്ലാഹു അല്ലാത്തവരെ അനുസരിക്കല്‍ അല്ലാഹു അല്ലാത്തവര്‍ക്ക് ഇബാദത്ത് വക വെച്ച് കൊടുക്കലാണ് എന്ന് പറഞ്ഞു 40 കളില്‍ തൌഹീദ് ശിര്‍ക്ക് നിര്‍വചനം പൊളിച്ചെഴുത്ത് നടത്തിയ മൌദൂദികളും, ജിന്നും മലക്കും ഇന്ന് പറയുന്ന പോലെ, കാര്യ കാരണ ബന്ധത്തിനതീതമായ എന്ന അര്‍ത്ഥത്തില്‍ അഭൌതികരാണ് എന്നത് കൊണ്ട് അവര്‍ സഹായിക്കുമെന്നോ ഉപദ്രവിക്കുമെന്നോ വിശ്വസിച്ചാല്‍ തന്നെ, അഭൌതിക മാര്‍ഗത്തില്‍ അഥവാ കാര്യ കാരണ ബന്ധത്തി നതീതമായി സഹായിക്കാനും ഉപദ്രവിക്കാനും കഴിയുന്ന ഏക ശക്തി അല്ലാഹുവാണെന്ന വിശ്വാസത്തിലെ ശിര്‍ക്കാണ്‌  എന്ന്  വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞു വെച്ച മടവൂരികളും ഇന്ന് ബൈനഹുമയായി നടക്കുന്ന കോക്കസ് കൂട്ടങ്ങളെക്കാള്‍ സംശുദ്ധരാവേണ്ടതല്ലേ?.

സത്യത്തില്‍, മുവഹ്ഹിദുകളുടെ തൌഹീദ് പിഴച്ചു എന്ന് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍, ജിന്നും മലക്കും കാര്യ കാരണ ബന്ധത്തിനതീതമായി സഹായിക്കും എന്ന പിഴച്ച ഖുറാഫീ വാദം ഏറ്റെടുക്കുന്ന കോക്കസ് ഫലത്തില്‍ ചെന്ന് പെട്ടിരിക്കുന്നത്, ഈര്‍ച്ചക്കാരന്‍ വെച്ച ആപ്പ്, മരത്തടിക്ക് മുകളില്‍ ഇരുന്നു വലിച്ചു കുടുങ്ങിയ കുരങ്ങിന്‍റെ അവസ്ഥയിലാണ്. കാരണം സുല്ലമി ചെയ്ത പോലെ പിശാചിന്‍റെ ഉപദ്രവമോ, മലക്കുകളുടെ സഹായമോ നിഷേധിക്കാന്‍ തയ്യാറായാല്‍ ഇന്ന് ലെറ്റര്‍ പാഡും സീലിന്‍റെയും ബലത്തില്‍ അന്യായമായി പിടിച്ചെടുത്ത മിമ്പറുകളും സ്ഥാപനങ്ങളും കയ്യിലുള്ളത് കൊണ്ട് മാത്രം തങ്ങളോടൊപ്പം ബാക്കിയായ ഏതാനും പേര്‍ കൂടി കൂടാരം കാലിയാക്കും എന്നവര്‍ക്ക് നന്നായി അറിയാം. ഇനി ജിന്ന് കാര്യ കാരണ ബന്ധത്തിനകത്താണ് എന്ന് സത്യം തുറന്നു പറഞ്ഞാല്‍, തങ്ങളായിട്ടു കെട്ടി പൊക്കിയ ശിര്‍ക്കിന്‍റെ പുത്തന്‍ നിര്‍വ്വചനം സ്വയം പൊളിച്ചടുക്കുന്നതിനു തുല്യമാകും.  അങ്ങിനെ മുജാഹിദുകളുടെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ,, പിശാചിന്‍റെ ഉപദ്രവും മലക്കുകളുടെ സഹായവും മനസ്സില്ലാ മനസ്സോടെ ഏറ്റെടുക്കേണ്ടി വന്നപ്പോള്‍ അവര്‍ കണ്ടു പിടിച്ച ഇ എം എസ് തന്ത്രമായിരുന്നു, നമ്മള്‍ നമ്മുടേതെന്നും അവര്‍ അവരുടെതെന്നും എന്ന പോലെ, ജിന്നുകള്‍ക്കും മലക്കുകള്‍ക്കും മനുഷ്യന്‍ കാര്യ കാരണ ബന്ധത്തിന് അകത്തും, മനുഷ്യര്‍ക്ക് അവര്‍ പുറത്തും എന്ന ചൈനീസ് നിര്‍വചനം. പക്ഷെ, പോയത്തക്കാര്‍ മറുപടി പറയേണ്ടത്, ജിന്നുകള്‍ക്ക്, മനുഷ്യര്‍ കാര്യകാരണ ബന്ധത്തിന് കത്തായതിനാല്‍ അവര്‍ക്ക് നമ്മെ കാണാനും കേള്‍ക്കാനും ഉപദ്രവിക്കാനും സഹായിക്കാനും കഴിയുമെങ്കില്‍, അവരോടുള്ള ചോദ്യം ശിര്‍ക്കാകുന്നത് എങ്ങിനെ എന്നതിനാണ്. മരിച്ച മുഹിയുദ്ധീന്‍ ശൈഖിനോടുള്ള ചോദ്യം ശിര്‍ക്കാകുന്നത്, ശൈഖ് കേള്‍ക്കും സഹായിക്കും എന്ന വിശ്വാസം തന്നെ ശിര്‍ക്കായത് കൊണ്ടാണെല്ലോ?. ചോദ്യം അവര്‍ കേള്‍ക്കില്ല, ഇനി കേള്‍ക്കും എന്ന് സങ്കല്‍പിച്ചാല്‍ തന്നെ ഉത്തരം ചെയ്യാന്‍ കഴിയില്ല എന്നതിനു  ഖുര്‍ആന്‍ തന്നെ തെളിവാണ് (ഫാത്വിര്‍ 14). അതില്‍ നിങ്ങള്‍ക്ക് അവരെ കാണാന്‍ കഴിയില്ല, അവര്‍ പറയുന്നത് നിങ്ങള്‍ കേള്‍ക്കില്ല എന്നല്ല, നിങ്ങള്‍ ദുആ ചെയ്‌താല്‍ അവര്‍ കേള്‍ക്കില്ല എന്നാണു പറയുന്നത്.  എന്നാല്‍ നമ്മെ കാണുകയും കേള്‍ക്കുകയും (ദുആ കേള്‍ക്കില്ല, എന്നാല്‍ പദങ്ങള്‍ കേള്‍ക്കാന്‍ ആ ശബ്ദ പരിധിയിലുള്ള ശ്രവണ ശക്തി നല്‍കപ്പെട്ടവര്‍ക്ക് കഴിയുമെല്ലോ?) വേണമെങ്കില്‍ ഉപദ്രവിക്കാനും സഹായിക്കാനും കഴിയുമെന്ന് നിങ്ങള്‍ തന്നെ പറയുന്ന സൃഷ്ടിയോടുള്ള സാധാരണ സൃഷ്ടികളുടെ കഴിവില്‍ പെട്ട ചോദ്യം, അങ്ങോട്ട്‌ കാണുന്നില്ല കേള്‍ക്കുന്നില്ല എന്നത് കൊണ്ട് എങ്ങിനെ ശിര്‍ക്കാകും?. സി ഡി ടവര്‍ സര്‍ക്കുലര്‍ അല്ലാതെ, അതിനുള്ള, തെളിവായി ഖുര്‍ആന്‍ ആയത്തോ ഹദീസോ ഏതാണ്?. (ഇനി ഇത് ജിന്നിനോടുള്ള സഹായ തേട്ടം ശിര്‍ക്കല്ല, അനുവദനീയമാണ് എന്നാണു ഞങ്ങളുടെ വാദം എന്ന് പ്രചരിപ്പിക്കേണ്ട, നിങ്ങളുടെ വിശ്വാസ പ്രകാരം ചോദിച്ചതാണ്.!)

റോഡിനു ഇരുവശത്തുമായി നില്‍ക്കുന്ന അന്ധനും ബധിരനുമായ ഒരാളും കുഴപ്പങ്ങള്‍ ഒന്നുമില്ലാത്ത കുറെ പേരും ഇവരുടെ ചൈനീസ് വ്യാഖ്യാനത്തിനു ഉദാഹരണമാക്കാം. മനുഷ്യന്‍, റോഡിനപ്പുറത്തെ അന്ധനും ബധിരനുമായ, ഇപ്പുറത്തുള്ള ആരെയും കാണാനോ കേള്‍ക്കാനോ കഴിയാത്ത യുവാവും, ജിന്നുകള്‍ ഇപ്പുറത്തെ ഒരു കുഴപ്പവുമില്ലാത്ത, റോഡിനപ്പുറം നില്‍ക്കുന്ന അന്ധനും ബധിരനുമായ യുവാവിനെ കാണുകയും അവന്‍ വിളിച്ചു പറയുന്നത് കേള്‍ക്കുകയും ചെയ്യുന്ന ആളുകളെ പോലെയുമാണെല്ലോ  ഇവരുടെ വ്യാഖ്യാന പ്രകാരം. എങ്കില്‍ അപ്പുറത്തെ ബധിരനായ യുവാവ് ഒന്ന് റോഡ്‌ കടക്കാന്‍ സഹായിക്കണേ എന്ന് വിളിച്ചു പറയുമ്പോള്‍, തനിക്ക് കാണാനോ കേള്‍ക്കാനോ കഴിയില്ലെങ്കിലും തന്നെ കാണുന്ന ആരെങ്കിലും കേള്‍ക്കും സഹായിക്കും എന്ന് കരുതുന്ന പോലെയല്ലേ മനുഷ്യന്‍ ജിന്നിനോട് ചോദിക്കുന്നത് വരിക?.തിരിച്ചു ഒരു കുഴപ്പവുമില്ലാത്ത ആളുകളുടെ ഉദാഹരണമായ ജിന്നുകള്‍ തങ്ങള്‍ പറയുന്നത് അന്ധനും ബധിരനുമായ അപ്പുറത്തെ യുവാവ് കേള്‍ക്കും മനസ്സിലാക്കും എന്ന് വിശ്വസിക്കുന്നത് അബദ്ധമല്ലേ?. അപ്പോള്‍ പിശാചിന്‍റെ ദുര്‍ബോധനം കേള്‍ക്കാന്‍ മനുഷ്യര്‍ക്ക്‌ കഴിയില്ല എന്നല്ലേ വരിക?. അപ്പോള്‍ മനുഷ്യന്‍ തെറ്റ് ചെയ്യുന്നത് പിശാചിന്‍റെ ദുര്‍ബോധനം കൊണ്ടാണെന്ന് അല്ലാഹു വെറും വാക്ക് പറഞ്ഞതാണോ? മനുഷ്യനെ ജിന്നുകളുടെ കാര്യ കാരണ ബന്ധതിനകത്തു കയറ്റി ജിന്നുകള്‍ക്ക്,മനുഷ്യനെ കാണാനും കേള്‍ക്കാനും കഴിയും എന്ന്, ഉത്തരം മുട്ടിയപ്പോള്‍  പറയേണ്ടി വന്നപ്പോള്‍, ഹനീഫിനും അനസിനും ഈ ലഡ്ഡു പൊട്ടിക്കാണില്ല ....ഇതാണ് ഞാന്‍ മുകളില്‍ പറഞ്ഞ കുരങ്ങിന്‍റെ അവസ്ഥയിലാണ് കോക്കസ് കൂടാരം എന്ന് പറയാന്‍ കാരണം. 

ലോകത്ത് അഹല് സ്സുന്നയുടെ പണ്ഡിതന്‍മാര്‍ വിശദീകരിച്ച അതെ നിലപാട് യാ ഇബാദല്ലാഹ്...എന്ന ദുര്‍ബല ഹദീസിന്‍റെ വിഷയത്തിലും ജിന്നുകലോടുള്ള സൃഷ്ടികളുടെ കഴിവില്‍ പെട്ട സഹായ ചോദ്യത്തിന്‍റെ വിഷയത്തിലും 2011 ഇല്‍ സ്വീകരിച്ച നിലപാട് ക്രമേണ ജിന്നിനോട് സഹായം തേടാന്‍ വേണ്ടിയാണ് എന്ന് പറയുന്നവര്‍ തന്നെ, അതെ ശ്വാസത്തില്‍ ഇപ്പോള്‍ ഇക്കൂട്ടര്‍ ജിന്നിനെ കുറിച്ച് മിണ്ടുന്നില്ല, കേള്‍ക്കുന്നത് പോലും അലര്‍ജിയാണ് എന്നൊക്കെ പരിതപിക്കുന്നു.!! യഥാര്‍തത്തില്‍ വായാടി മൊല്ല അനസും കണ്ഫ്യൂഷന്‍ തിയറിയുടെ ആചാര്യന്‍ ഹനീഫും അടങ്ങിയ കോക്കസ് കൂടാരമാണ്, ജിന്നും പിശാചും ഇല്ലെങ്കില്‍ ജീവ വായു കിട്ടാത്ത അവസ്ഥയിലേക്ക് മാറി പോയത്. അത് സ്വന്തം കൂടാരത്തിലെ അന്തര്‍ ചിദ്രത മറച്ചു വെക്കാനും ഒരു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഒന്നായി തോന്നിക്കുന്ന പുറം മോടി അഴിയാതിരിക്കാനും കുറച്ചു നാളത്തേക്ക് നിങ്ങളെ സഹായിച്ചേക്കാം. അത് കൊണ്ടാണ്, ഇന്നും ഇടയ്ക്കും തലക്കും കൊക്കസുകാര്‍ക്ക് പ്രൊഫഷണല്‍ വിദ്യാര്‍ഥികളുടെ സദസ്സോ, നഴ്സറി കുട്ടികളുടെ സദസ്സോ എന്ന് വേര്‍തിരിവ് ഇല്ലാതെ, ജിന്നും പിശാചും കടത്തി കൂട്ടേണ്ടി വരുമ്പോള്‍, മുജാഹിദുകള്‍, ആ വിഷയം കൃത്യമായി വിശദീകരിച്ചു എന്നോ അവസാനിപ്പിച്ചത്. 

യാ ഇബാദല്ലാഹ്...എന്ന ദുര്‍ബല ഹദീസ് ജിന്നുകളോടുള്ള ചോദ്യത്തില്‍ ശിര്‍ക്കല്ലാത്തത് ഉണ്ടെന്നതിനു തെളിവാണ് എന്നു സലഫി ഉലമാക്കളോ കേരളത്തിലെ മുജാഹിദുകളോ ഒരു കാലത്തും പറഞ്ഞിട്ടില്ല. മറിച്ചു, ശിര്‍ക്കായ തേട്ടത്തിന് ആ ദുര്‍ബല ഹദീസ് എടുത്തു തെളിവായി കൊണ്ടുവരുന്നവരോട്, അതിന്‍റെ ദുര്‍ബലത ബോധ്യപ്പെടുത്തുകയും, ഇനി സ്വഹീഹാണെങ്കില്‍ പോലും അതിലെ ആശയം കേവലം ജീവിച്ചിരിക്കുന്ന സൃഷ്ടികളോട് അവരുടെ കഴിവില്‍ പെട്ട കാര്യം ചോദിക്കുന്നത് മാത്രമാണ് എന്ന് വിശദീകരിക്കുക മാത്രമാണ് ചെയ്തത്. അങ്ങിനെ സലഫി ഉലമാക്കള്‍ പറയാനുള്ള കാരണം ജിന്നുകളോട് എന്ത് ചോദിച്ചാലും ശിര്‍ക്കാണ്‌ എന്ന നവ കോക്കസ് തൌഹീദ് അല്ല അവര്‍ക്കുണ്ടായിരുന്നത് എന്നത് കൊണ്ടാണ്. മാത്രമല്ല,  ജിന്നുകളോട് ഉള്ള പ്രാര്‍ത്ഥന എല്ലാം ശിര്‍ക്ക് ആണെങ്കിലും കേവല സഹായ ചോദ്യത്തില്‍ പോലും ശിര്‍ക്കായതും എന്നാല്‍  ശിര്‍ക്കല്ലാത്ത ശിര്‍ക്കിലെക്കെത്തുന്ന അതിനാല്‍ തന്നെ നിഷിദ്ധമായതും ഉണ്ടെന്ന എക്കാലത്തെയും ലോകത്തെ മുഴുവന്‍ സലഫികളും അംഗീകരിച്ച ആശയം ഒരു തസ്ക്കിയ്യ വിഷയമായി ഒരിക്കലും കേരളത്തില്‍ മുജാഹിദുകള്‍ മഹല്ലുകള്‍ തോറും ക്ലാസ് എടുത്തു നടന്നിട്ടുമില്ല. സുന്നികള്‍ അല്ലാഹു അല്ലാത്തവരെ വിളിച്ചു തേടാന്‍ തെളിവാക്കിയപ്പോഴും, ഖുറാഫികള്‍ക്ക് കൊടുത്ത മറുപടി ഏറ്റു പിടിച്ചു, മൌലവി വിഭാഗം മുജാഹിദുകള്‍ ശിര്‍ക്കിലേക്ക് എന്ന് സുല്ലമിയും സില്‍ബന്തികളും തല്‍ ബീസ് ഉണ്ടാക്കിയപ്പോഴും, അതിന്‍റെ നിചസ്ഥിതി വിശദീകരിക്കാന്‍ മാത്രമാണ് 2012 നു മുന്‍പ് ഈ വിഷയങ്ങള്‍ പ്രാസംഗികര്‍ക്ക് പരാമര്‍ശിക്കേണ്ടി വന്നത്.

          2012 നു ശേഷം മടവൂരികളുടെ വാദം അവര്‍ ചര്‍ദ്ദിച്ച അതെ വിസര്‍ജ്യം, ശുദ്ധിയാക്കാന്‍ എന്ന് പറഞ്ഞു (അനസ്) വാരി, പുറത്തേക്ക് കളയുന്നതിനു പകരം നക്കി തിന്നു മുജാഹിദ് കേരളത്തിലെ മിമ്പരുകളും സ്ഥാപനങ്ങളും വൃത്തികേടാക്കിയപ്പോള്‍ വീണ്ടും മുജാഹിടുകള്‍ക്ക് അത് വിശദീകരിക്കേണ്ടി വന്നു എന്ന് മാത്രം. അത് പക്ഷെ, പുതുതായി ഒരു തിയറിയും രൂപപ്പെടുത്തി, ഒരു സുനഹ ദോസ് ഇറക്കിയല്ല, മറിച്ചു, അന്ന് വരെ മടവൂരികള്‍ക്ക് അനസും സലഫിയും ഹനീഫും കൊടുത്ത അതെ മറുപടി തന്നെയാണ് ഞങ്ങള്‍ക്ക് പറയാനുണ്ടായിരുന്നത്.. അത് കൃത്യമായി മുജാഹിദ് കേരളത്തിനു ബോധ്യപ്പെട്ടതിന്‍റെ തെളിവാണ്, ലെറ്റര്‍ പാഡോ, സീലോ, സി ഡി ടവറോ ഇല്ലാതിരുന്നിട്ടും,, വര്‍ഷങ്ങള്‍ കഷ്ടപ്പെട്ട് പണിതുയര്‍ത്തിയ  മിമ്പറുകളും സ്ഥാപനങ്ങളും ചതിയിലൂടെ കൈവശപ്പെടുത്തിയിട്ടും, ഇറങ്ങി പോകേണ്ടി വന്നിട്ടും പിന്തിരിയാതെ, സത്യത്തോടൊപ്പം നില്‍ക്കാന്‍ പതിനായിരങ്ങള്‍ തയ്യാറായത്.  ഇനി ആ വിഷയത്തില്‍ സംവാദത്തിനു പ്രസക്തിയില്ല എന്ന് മനസ്സിലാക്കിയതു അപ്പുറത്ത് ബാകിയുള്ള ആളുകളുടെ നിലപാട് സര്‍ക്കുലറിനു അനുസരിച്ചാണ് എന്നത് കൊണ്ടും, നിഷിദ്ധമായ ഒരു വിഷയം അഥവാ, ജിന്നുകളോട് ഉള്ള ചോദ്യം, ശിക്കാവാത്തതും  ഉണ്ട് എന്ന് തെളിയിക്കാന്‍ വാദ പ്രതിവാദം നടത്തിയിട്ട്, മുജാഹിദുകള്‍ക്ക് പ്രത്യേകിച്ച് ഒരു പ്രയോജനവുമില്ല എന്നത് കൊണ്ടുമാണ്. ശിര്‍ക്കാകാത്ത എന്നാല്‍ നിഷിദ്ധമായ, വസീലത്തു ശിര്‍ക്കാകുന്നതും ഉണ്ടെന്ന, പ്രഖ്യാപിത അഹല് സ്സുന്നയുടെ എക്കാലത്തെയും നിലപാടില്‍ ഉറച്ചു നിന്നത് കൊണ്ട് മാത്രം ജിന്ന് വാദികളും ശിര്‍ക്ക് പ്രചാരകരുമാണ് എന്ന് മുദ്ര കുത്തി പള്ളി കളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പുറത്താക്കി ചാപ്പ കുത്തിയതിനെതിരെ, ആ ആരോപണം തെറ്റാണ് എന്ന് തെളിയിക്കുക മാത്രമായിരുന്നു മുജാഹിദുകളുടെ ഉദ്ദേശം.

ഈ വിഷയങ്ങളില്‍ യാ ഇബാദല്ലാഹ്...എന്ന ദുര്‍ബല ഹദീസിന്‍റെ വിഷയത്തില്‍ മുന്കാലങ്ങളില്‍ പ്രതിപാദിച്ച അഹല് സ്സുന്നയുടെ പണ്ഡിതര്‍ അഖിലവും ഏക കണ്ഠമായി പറഞ്ഞത്, ഹദീസ് ദുര്‍ബലമാണ് എങ്കിലും ഹദീസിന്‍റെ മത് നില്‍ ശിര്‍ക്കില്ല, എന്നാണു. ശൈഖ് മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബ് (റ) യുടെ പരാമര്‍ശം കാണുക ..''ഇനി സ്വഹീഹാണെങ്കില്‍ തന്നെ അതില്‍ മരിച്ചവരെയോ ഹാജരില്ലാതവരെയോ വിളിച്ചു തേടാന്‍ തെളിവില്ല. യാത്രാ സമയത്തുള്ള ദിക് റുകളുടെ കൂട്ടത്തിലാണ് ആ ഹദീസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇനി അതിന്‍റെ അര്‍ഥം ഇപ്രകാരമാണ് ഒരു മനുഷ്യന് തന്‍റെ വാഹന മൃഗം ഓടിപ്പോകുകയും അതിനെ തടഞ്ഞു വെക്കാന്‍ അയാള്‍ നിസ്സഹായകനാവുകയും ചെയ്‌താല്‍ അല്ലാഹു തന്റെ സ്വാലിഹീങ്ങളായ അടിമകളില്‍ ചില അടിമകളെ അഥവാ സ്വാലിഹീങ്ങളായ ജിന്നുകളില്‍പെട്ടവരായിരിക്കും .. അല്ലെങ്കില്‍ മലക്കുകളില്‍ പെട്ടവരായിരിക്കും.. അല്ലെങ്കില്‍ അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമറിയാത്ത അവന്‍റെ സൈന്യമോ ആയിരിക്കാം ( "നിന്റെ രക്ഷിതാവിന്റെ സൈന്യങ്ങളെ അവനല്ലാതെ മറ്റാരും അറിയുകയില്ല" [ സൂറത്തു മുദ്ദഥിര്‍ - 31] ) ആ നിലക്ക് അല്ലാഹു ആ ദൌത്യമേല്‍പിച്ച ചില അടിമകള്‍ അല്ലാഹുവിനുണ്ട് എന്ന് പ്രവാചകന്‍ അറിയിച്ചു തന്നു എന്നാണ് വരിക. അപ്രകാരം തന്റെ വാഹനമായ മൃഗം ഓടിപ്പോകുന്ന സമയത്ത് അതിന്റെ ഉടമസ്ഥന്‍ പ്രവാചകന്‍ പറഞ്ഞ രൂപത്തില്‍ വിളിച്ചു പറയുകയാണെങ്കില്‍ അവര്‍ അവനു വേണ്ടി ആ വാഹനത്തെ തടഞ്ഞു നിര്‍ത്തും എന്നേ അതിനര്‍ത്ഥം വരൂ.. അവരാകട്ടെ അല്ലാഹുവിന്റെ ജീവിച്ചിരിക്കുന്ന അടിമകളാണ്. മനുഷ്യര്‍ക്ക്‌ നല്‍കിയിട്ടുള്ളതു പോലെ അവര്‍ക്കും അല്ലാഹു കഴിവ് നല്‍കിയിട്ടുണ്ട്. അത് കൊണ്ട് തന്റെ കൂടെയുള്ള മറ്റു മനുഷ്യരെ വിളിക്കുന്നത്‌ പോലെ തന്റെ വിളി കേള്‍ക്കുകയും സഹായിക്കാന്‍ സാധിക്കുകയും ചെയ്യുന്നവരെയാണ് അയാള്‍ വിളിക്കുന്നത്. ഖബറാളികളോട് തേടുന്നതും ഇതും എവിടെ കിടക്കുന്നു. ജീവിച്ചിരിക്കുന്ന ഒരു സൃഷ്ടിയോട് അതിനു കഴിവ് നല്‍കപ്പെട്ട വിഷയത്തില്‍ മനുഷ്യര്‍ ചോദിക്കാറില്ലേ. അപ്രകാരം   ജീവിച്ചിരിക്കുന്ന ഒരു സ്രിഷ്ടിയോട് അതിനു കഴിവുള്ള ഒരുകാര്യം ചോദിക്കുന്നതിലേ ഇത് പെടൂ."

ഇതേ രൂപത്തില്‍ ഉമര്‍ മൌലവി (റ) 971 ഇല്‍ സല്സബീലിലൂടെ കൊടുത്ത വിശദീകരണം കൂടി കാണുക..'' ഇനി ഹദീസ് സഹീഹാണെന്നു വെറുതെ സങ്കല്‍പിച്ചാല്‍ തന്നെയും വാദവിഷയവും ഇതും തമ്മില്‍ യാതൊരു ബന്ധവുമില്ല. വാദം മുഹ്യിദ്ദീന്‍ ശൈഖേ രക്ഷിക്കണേ എന്നു വിളിച്ചു തേടുന്നതു അനുവദനീയമാണെന്നാണല്ലൊ. അല്ലാഹുവിന്റെ അടിമകളേ, സഹായിക്കണേ എന്നാണല്ലൊ ഹദീസിലുള്ളത്. ഒരു വിജനപ്രദേശത്തു ഒറ്റക്ക് അകപ്പെട്ടു വിഷമം കൊടുമ്പിരികൊള്ളുമ്പോള്‍ എന്നിങ്ങിനെ സന്ദര്‍ഭം വ്യക്തമായി നിര്‍ണ്ണയപ്പെടുത്തുകയും ചെയ്തു. അപ്പോള്‍ ജനനിബിഡമായ ഒരു പ്രദേശത്തുവെച്ചു മുഹ്യിദ്ദീന്‍ ശൈഖിനെ വിളിച്ചുതേടാന്‍ എന്തൊരു വെളിച്ചമാണു ഈ ഹദീസില്‍ðനിന്നു ലഭിക്കുന്നത്. സഹായിക്കാന്‍ ആരെയും കാണാതെ അത്യധികം വിഷമത്തില്‍ അകപ്പെടുന്ന സമയത്തു ‘യാഇബാദല്ലാഹ്’’ എന്നു വിളിച്ചാല്‍ അല്ലാഹുവിന്റെ മലക്കുകളും ജിന്നുകളും ആ ഗതിമുട്ടിയ മുഅ്മിനിനെ സഹായിക്കാന്‍ വന്നെത്തുമെന്നു പ്രതീക്ഷിക്കാം. ഇതാണു ഹദീസിലെ ഉപദേശം. ........''

ഇസ്തിആനത്തും ബില്‍ ജിന്ന് (ജിന്നുകലോടുള്ള സഹായ ചോദ്യം) വിഷയത്തില്‍ ഇത് പോലെ തന്നെ, സലഫി ഉലമാക്കളുടെയും ലജനത്തു ദാ ഇമയുടെയും ഫത് വകളില്‍ നിന്നും രസായിലുകളില്‍ നിന്നും വ്യെക്തമാകുന്നത് മിക്കവാറും എല്ലാ ഇനങ്ങളും ശിര്‍ക്കായത് തന്നെയാണ് എങ്കിലും ശബ്ദം കൊണ്ടോ മറ്റോ സാന്നിദ്ധ്യമുറ പ്പായ ജിന്നിനോട് ചോദിക്കുന്നതില്‍ വസീലത്തു ശിര്‍ക്കായതും ഉണ്ട് എന്ന് തന്നെയാണ്. ഈ വിഷയത്തില്‍ ജിന്നുകളോട് ശിര്‍ക്കായ ചോദ്യങ്ങള്‍ ശിര്‍ക്കാണ്‌ എന്ന് വ്യെക്തമായി മറുപടി കൊടുത്ത ലജനത്തു ദാ ഇമ തന്നെ, ശിര്‍ക്കാകാത്ത ചോദ്യങ്ങള്‍ വസീലത്തു ശിര്‍ക്കാകുന്നതാണ് എന്ന് തന്നെ വ്യെക്തമായി ഫത്‌വ കൊടുത്തിട്ടുണ്ട്. ഒരു ചോദ്യവുത്തിനു ലജനത്തു ദാഇമ കൊടുത്ത മറുപടി കാണുക. 
ചോദ്യം:ബാധയേറ്റ ആളുടെ നാവിലൂടെ സംസാരിക്കുന്ന ജിന്നിനെചില ആവശ്യങ്ങള്‍ക്കായി പറഞ്ഞു വിടുന്നതിന്റെ മതപരമായവിധി എന്താണ്. ഉദാഹരണത്തിന് അവനെഒരാളുടെ വീട്ടിലേക്ക് അവിടെസിഹ്റ് ഉണ്ടോ എന്നറിയാന്‍ വേണ്ടി പറഞ്ഞു വിടുകഇതിന്റെ വിധി എന്താണ് ?.കാരണം ജിന്ന്‍ ബാധയേറ്റ ആളെവിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തു കൊണ്ട് ചികിത്സിക്കുന്ന ഒരാളെ എനിക്കറിയാം. ആ സന്ദര്‍ഭത്തില്‍ അയാളുടെ നാവിലൂടെ ജിന്ന്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ അവനെ മറ്റൊരാളിലൂടെ സംസാരിച്ച ജിന്നിനെ കൊണ്ടുവരുവാനായി ഒരിടത്തേക്ക് പറഞ്ഞയക്കും. അതുപോലെ അവന്റെ മാതാപിതാക്കളെ കുറിച്ചും അവനെ ആരാണ് അയച്ചത് എവിടെയാണ് അതിനായി സിഹ്റ് ചെയ്തിട്ടുള്ളത് എന്നതിനെക്കുറിച്ചെല്ലാം അവനോട് ചോദിക്കും. ഇനിചില സന്ദര്‍ഭങ്ങളില്‍ ആജിന്ന്‍ ജൂതനോ,ക്രിസ്ത്യാനിയോ,ബുദ് ധമതക്കാരനോ ഒക്കെ ആണെങ്കില്‍ അവനെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ചെയ്യും. അവന്റെ സഹോദരങ്ങളായ മറ്റു ജിന്നുകളെ ഇസ്ലാമിലേക്ക് ക്ഷണിക്കാന്‍ അവനോട് ആവശ്യപ്പെടുകയും ചെയ്യും....

ഉത്തരം: 'ജിന്നുകളെഒരു നിലക്കുള്ള കാര്യങ്ങള്‍ക്കും ഉപയോഗപ്പെടുത്താന്‍ പാടില്ല.അത് ജിന്നുകളോടും പിശാചുക്കളോടുംസഹായമാവശ്യപ്പെ ടലാണ്.അത് നിഷിദ്ധവും ശിര്‍ക്കിലേക്ക് എത്തിക്കുന്ന വസീലകളില്‍ ഒരു വസീലയുമാണ്. സിഹ്റിന്റെയ്യും മാരണക്കാരുടെയും വിഷയങ്ങളില്‍ അവര്‍ പറഞ്ഞു തരുന്ന കാര്യങ്ങള്‍ വിശ്വസിക്കാനും പാടില്ല. കാരണംഅതിന് പിന്നില്‍ ഒരുപാട് ദോശങ്ങളുണ്ട്'. [ഒപ്പ് :ബകര്‍അബൂ സൈദ്‌,അബ്ദുല്‍ അസീസ്‌ആലു ഷെയ്ഖ്‌,സ്വാലിഹ് അല ഫൌസാന്‍,അബ്ദുല്ലാഹ് ബിന്‍ ഗുദയ്യാന്‍,ഇബ്ന്‍ ബാസ്/വോ:1,പേജ്: 102 ]

  لا يجوز استخدام الجني بأي نوع من الاستخدام ؛ لأن ذلك من الاستعانة بالجن  والشياطين، وهي محرمة ووسيلة من وسائل الشرك،

 [ﺔﻨﺠﻟ ﻯﻭﺎﺘﻓ ﺔﻴﻧﺎﺜﻟﺍ ﺔﻋﻮﻤﺠﻤﻟﺍ- ﺔﻤﺋﺍﺪﻟﺍ -(ﺓﺪﻴﻘﻌﻟﺍ)ﻝﻭﻸﺍ ﺪﻠﺠﻤﻟﺍ -ﻡﺍﺪﺨﺘﺳﺍ - ﺔﻴﻫﻮﻟﻸﺍ ﺪﻴﺣﻮﺗ ﻥﺎﻜﻣ ﺪﻳﺪﺤﺗ ﻲﻓ ﻦﺠﻟﺍ ﺔﺤﻔﺻ 1:ﺀﺰﺟ : ﺮﺤﺴﻟﺍ 102:]


 മേല്‍ കൊടുത്ത മറുപടിയില്‍ നിന്ന് ജിന്നിനോട് ശിര്‍ക്കല്ലാത്ത ചോദ്യം ഉണ്ടെന്നത് സത്യാന്വേഷികള്‍ക്ക് ബോധ്യപ്പെടാന്‍ പര്യാപ്തമാണ്. ഇതാണ് കേരളത്തിലെ മുജാഹിദുകളുടെ ഈ വിഷയത്തിലെ നിലപാടും. ഖുറാഫികളില്‍ നിന്ന് ഭിന്നമായി, മുജാഹിദുകള്‍ ഒരു വിഷയത്തില്‍ ഖുര്‍ആനില്‍ നിന്നോ ഹദീസില്‍ നിന്നോ നേരിട്ട് വ്യെക്തമായ തെളിവ് കാണാതിരിക്കുകയും, ആ വിഷയത്തില്‍, ജീവിച്ചിരിക്കുന്നവരും കഴിഞ്ഞു പോയവരുമായ ഭൂരിപക്ഷം സലഫി ഉലമാക്കളുടെയും സൌദിയിലെ ഉന്നത പണ്ഡിത സഭയുടെയും കിബാറുല്‍ ഉലമയുടെയും മാര്‍ഗ നിര്‍ദ്ദേശം കാണുകയും ചെയ്‌താല്‍ അതെ നിലപടെടുക്കുകയാണ് പതിവ്. മടവൂരികളുമായി 2002 ഇല്‍ ഉണ്ടായ അഭിപ്രായ വെത്യാസങ്ങളില്‍ തീര്‍പ്പ്‌ കല്‍പിച്ചതും അതെ മാനദണ്ഡത്തിലായിരുന്നുവേന്നത് ഓര്‍ക്കുക.   അല്ലാഹുവിന്‍റെ അപാരമായ അനുഗ്രഹത്താല്‍ ഏതാനും മാസങ്ങള്‍ കൊണ്ട് കോക്കസ് കൂടാരത്തിലെ എല്ലാ കുതന്ത്രങ്ങളെയും ചതി പ്രയോഗങ്ങളേയും പണക്കൊഴുപ്പിനെയും, രാഷ്ട്രീയക്കാരെ ഉപയോഗിച്ചുള്ള അധികാര ദുര്‍വിനിയോഗത്തെയും മറികടന്നു, നേരാം വണ്ണം ചിന്തിക്കുന്ന സത്യാന്വേഷികളായ യഥാര്‍ത്ഥ സലഫികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു ഇതിനപ്പുറം സ്വലാഹിയോടു ചില സാങ്കല്‍പിക ചോദ്യങ്ങള്‍ ഉന്നയിച്ചു, മനസ്സില്‍ മറ്റൊരു തരത്തിലുള്ള വിശ്വാസവുമില്ല, ജിന്നില്‍ പെട്ട ഒരു കൂട്ടുകാരന്‍ ഉണ്ടെങ്കില്‍ അവന്‍ അവിടെ ഉണ്ടെന്നു ഉറപ്പാണെങ്കില്‍ എന്നൊക്കെ പറഞ്ഞു വിധി ചോദിച്ച ശേഷം, സ്വലാഹി ജിന്നിനോട് തേടാം എന്ന് പറഞ്ഞു എന്ന അര്‍ത്ഥത്തില്‍ ക്ലിപ്പ് പ്രചരിപ്പിക്കുകയും അത് വഴി തങ്ങളുടെ കുതന്ത്രങ്ങള്‍ക്ക് മയിലേജ് ഉണ്ടാക്കുകയും ചെയ്ത ഗൂഡ സംഘമായി കോക്കസ് അധപതിച്ചു എന്ന് മാത്രം.. 

 അത് കൊണ്ടാണെല്ലോ, യാസിര്‍ മദനി പകര വെളുപ്പെടുത്തിയ പോലെ, കച്ചവടം ഉറപ്പിച്ചു ചേക്കേറുന്നവരുടെ വിശ്വാസം എന്തായാലും കുഴപ്പമില്ല, മൂന്നു നാല് വേദികളില്‍, ഉള്ളതും ഇല്ലാത്തതും ചേര്‍ത്തു, ബാദുഷാ ബാഖവിയെ പോലെയും, നന്തിക്കാരനെ പോലെയും  മുജാഹിദുകളെ ഒന്നലക്കിയാല്‍ പോത്തിന്‍റെ കടിയും തീരും കാക്കയുടെ വിശപ്പും തീരും. അഥവാ, കൊക്കസിനു കുറച്ചു ജീവ വായുവും കിട്ടും, പറയുന്നവരുടെ കടക്കെണി, സാമ്പത്തിക പ്രശ്നങ്ങള്‍ എന്നിവക്കും പരിഹാരമാവും. പി കെ അഹമ്മദ് സാഹിബ് എന്ന നിഷ്കളങ്കനിലൂടെ അനസ് എന്ന ഒരു വാടകക്കാരനെ കുറിച്ചേ നമ്മളൊക്കെ കേട്ടിട്ടുള്ളൂ...പക്ഷെ, കെ എന്‍ എം ജീവിത മാര്‍ഗമായ ആളുകള്‍ അതിനകത്ത് ഇന്ന് അനവധിയാണ്. ഇടക്ക് പാളിപ്പോയ അവാര്‍ഡ് ജേതാവ് 12,000 അണ്ണാച്ചിക്ക് അവാര്‍ഡിനായി ചെലവഴിച്ചത്‌  ഏതു വകുപ്പാണ് എന്ന് ഇത് വരെ പുറത്തറിഞ്ഞിട്ടില്ല എങ്കിലും കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടക്ക് ഈ പ്രസ്ഥാനത്തില്‍ അതിന്‍റെ ആദര്‍ശം വളച്ചു കെട്ടാതെ പറയാന്‍ ഇങ്ങനെ അണ്ണാച്ചിക്ക് 12,000 കൊടുത്തു അവാര്‍ഡ് തരപ്പെടുത്തെണ്ടി വന്നതിന്‍റെ ഗുട്ടന്‍സാണ്, ശിര്‍ക്കിന് പടച്ചുണ്ടാക്കിയ പുതിയ ചൈനീസ് വ്യാഖ്യാനം പഠിപ്പിക്കും മുന്‍പ് വിശദീകരിക്കേണ്ടിയിരുന്നത്.    

ഇന്ന് ബാക്കിയായ ആ കൂടാരത്തിലേക്ക് കണ്ണോടിച്ചാല്‍ ഈ ആദര്‍ശ പ്രസ്ഥാനത്തില്‍ നിന്ന് കാലാകാലങ്ങളില്‍ കൊഴിഞ്ഞു പോയ വ്യെതിയാന കക്ഷികള്‍ക്ക് സംഭവിച്ച വിശ്വാസ കര്‍മ വൈകല്യങ്ങള്‍ ദിനം തോറും വര്‍ദ്ധിച്ചു വരുന്നത് കാണാന്‍ സലഫികള്‍ക്ക് നിഷ്പ്രയാസം കഴിയും. അത് മടവൂരികളുടെ 2002 നു ശേഷമുള്ള വ്യെതിയാനങ്ങള്‍ ഒരു പട്ടികയില്‍ എഴുതി ചേര്‍ത്തു അടുത്ത കോളത്തില്‍ കൊക്കസിലെ ഇപ്പോഴുള്ള ആ വിഷയങ്ങളിലെ നിലപാട് യഥാ വിധി പരിശോധിച്ചാല്‍ സമാനത എളുപ്പം മനസ്സിലാക്കാം. സിഹിര്‍ ബാധിക്കില്ലെന്നോ , ജിന്ന് ബാധ ഇല്ലെന്നോ ആരും പറയുന്നില്ല എന്ന് ആളുകളെ കണ്ണില്‍ പൊടിയിടാന്‍ ഇത് പോലുള്ള കുറിപ്പുകളിലും പ്രസംഗത്തിലും ചിലര്‍ ചോദിക്കുമെങ്കിലും തക്കം കിട്ടിയാല്‍ തനി ഹദീസ് നിഷേധവും പ്രമാണങ്ങളില്‍ വന്നതിനെ പരിഹസിക്കലും ഇവരുടെ പല പ്രമുഖന്‍മാര്‍ക്കും ഹോബിയാണ്. അതിന്‍റെ മറ്റൊരു പതിപ്പാണ്‌, സ്വഹീഹായ ഹദീസില്‍ വന്നത് അപ്പാടെ സ്വീകരിക്കണം എന്ന സലഫി ആദര്‍ഷത്തോടൊപ്പം ഖുറാഫികള്‍ ബിദ് അത്തിനും ശിര്‍ക്കിനും മറ പിടിക്കാന്‍ എഴുന്നള്ളിക്കുന്ന പില്‍ക്കാലക്കാരായ ചില പണ്ഡിതന്‍ മാരുടെ കീലകളെയും ദുര്‍ബല ഹദീസുകളെയും കൂട്ടി കെട്ടി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്.  അതിനൊരു അപവാദമായി ഒരു ന്യൂനാല്‍ ന്യൂന പക്ഷം അപ്പുറത്ത് ഉണ്ടെങ്കിലും കാലക്രമേണ, മടവൂരി വിഭാഗത്തില്‍ ചെറിയ മുണ്ടം, അബ്ദു റഊഫ് മൌലവി അടക്കമുള്ള വിഭാഗത്തിനു സംഭവിച്ച പാര്‍ശ്വ വല്‍ക്കരണം വളരെ പെട്ടെന്ന് സംഭവിക്കുമെന്ന് തന്നെയാണ് മനസ്സിലാക്കാന്‍ കഴിയുക. ഇപ്പോള്‍ തന്നെ, അഹല് സ്സുന്നക്ക് പരിചയമില്ലാത്ത, ലോക സലഫി ഉലമാക്കളുടെ വീക്ഷണത്തിനു വിരുദ്ധമായി, സിഹിര്‍ കണ്ണേര്‍, റുഖയ വിഷയങ്ങളില്‍ തുടങ്ങി, അല്ലാഹു അല്ലാത്തവര്‍ ദുആ കേള്‍ക്കുമെന്ന തനിച്ച ഖുറാഫീ ശിര്‍ക്കന്‍ ആശയത്തില്‍ വരെ മുവഹ്ഹി ദുകളുടെ മേല്‍ ശിക്കാരോപ ണവുമായി ഊരുചുറ്റിയവര്‍ എത്തി നില്‍ക്കുന്നു എന്നത് തങ്ങള്‍ ചെയ്തു കൂട്ടിയ കുടിലതയുടെ സ്വാഭാവിക പരിണിതി മാത്രമാണ്.

ഇനി കുതന്ത്രങ്ങളിലൂടെ മുജാഹിദുകളുടെ മേല്‍ ശിര്‍ക്കാരോപിച്ചവരുടെ അവസ്ഥയൊന്നു തിരിഞ്ഞു നോക്കൂ. ജീവിച്ചിരിക്കുന്ന ജിന്നിനെ കേവലം ഐതിഹ്യങ്ങളില്‍ മാത്രം ഉള്ള വിഷ്ണുവെന്ന ഹിന്ദുക്കളുടെ ദൈവത്തിനോട് ഉപമിച്ചു കൊണ്ട് സമ്മേളനത്തില്‍ വെച്ച് തുടക്കം കുറിച്ച കൈത്തിരി, അതെറ്റെടുത്തു, ഇല്ലാത്ത ശിര്‍ക്ക് മുവഹ്ഹി ദുകളുടെ മേല്‍ ആരോപിക്കുന്ന തിരക്കില്‍ കേവലം രാഷ്ട്രീയ ക്കാരനായ ഒരു മന്ത്രി പോലും ചെയ്യാനറച്ച ശിര്‍ക്കിന്‍റെ തനി രൂപമായ നിലവിളക്ക് കൊളുത്തി തുടക്കം കുറിച്ച സംസ്ഥാന യുവ നേതാവ്, അല്ലാഹു അല്ലാത്തവര്‍ ദുആ കേള്‍ക്കും (ദുആ യിലെ കേവല പടങ്ങളല്ല!) എന്ന തനിച്ച ഖുറാഫീ ശിര്‍ക്കന്‍ വാദത്തിനു ഖുര്‍ആനില്‍ ആയത്തുണ്ട് എന്ന് ആണയിട്ട ഹനീഫ്, അതിന്നും ഏറ്റു നടക്കുന്ന കോക്കസ് മുരീദുകള്‍ ഇതിനെല്ലാം പുറമേ അഭൌതികമായി അല്ലാഹുവിന്നു മാത്രമല്ല, ജിന്നിനും മലക്കിനും സഹായിക്കാനും ഉപദ്രവിക്കാനും കഴിയുമെന്ന, ശരിയായ നെല്ലിക്കുത്ത് ഇസ്മായില്‍ മുസല്യാരുടെ തനിച്ച ശിര്‍ക്കന്‍ വാദത്തിലേക്ക് കൂപ്പ് കുത്തിയ കോക്കസ് കൂടാരം മൊത്തം ഇപ്പോള്‍ കയര്‍ പൊട്ടിയ പട്ടം പോലെയായിരിക്കുന്നു.
മുജാഹിദുകളെ മുഷിരിക്കാക്കാന്‍ മുന്‍പ് സലാം സുല്ലമി ഉയര്‍ത്തി വിട്ട, ജിന്നുകളും മലക്കുകളും അഭൌതികരാണ് എന്ന വാദം ഏറ്റെടുത്തു, സലാം സുല്ലമിയുടെ തോളില്‍ കൈ വെച്ച് ചാടിയെങ്കിലും, സുല്ലമിയുടെ ഊക്കില്‍ ചാട്ടത്തിനു ഇല്ലാത്തത് കൊണ്ട് ഇടക്ക് നായിക്കാട്ടത്തില്‍ തന്നെ കൃത്യമായി കോക്കസ് വീഴേണ്ടി വന്നിരിക്കുകയാണ്. കാരണം സുല്ലമി ജിന്നും മലക്കും അഭൌതികരാണ് എന്നു ജല്പിച്ച അതെ ശ്വാസത്തില്‍ തന്നെ, ജിന്നോ മലക്കോ ആരെയെങ്കിലും ജീവിതത്തില്‍ ഒരിക്കലെങ്കിലും സഹായിക്കുമെന്നോ ഉപദ്രവിക്കുമെന്നോ വിശ്വസിച്ചാല്‍ തന്നെ ശിര്‍ക്കാണ്‌ എന്ന് ഊക്കോടെ പറഞ്ഞു. അത് കൊണ്ട് തന്നെ ടിയാന്‍ ജിന്നും മലക്കും മനുഷ്യരെ സഹായിക്കുകയോ ഉപദ്രവിക്കുകയോ ഇല്ല എന്ന ഉറച്ച തീരുമാനം എടുത്തു, നായിക്കാട്ടത്തില്‍ തൊടാതെ അപ്പുറം എത്തി. എന്നാല്‍ പാവം കോക്കസ് ടീമിനാകട്ടെ, സുല്ലമിയെ പോലെ ജിന്നോ മലക്കോ സഹായിക്കുകയോ ഉപദ്രവിക്കുകയോ ഇല്ല എന്ന് കട്ടായം പറയാന്‍ കൂടെയുള്ള ബാക്കിയായ യാ കൌമും കൂടാരം കാലിയാക്കിയെക്കും എന്ന ഭയത്താല്‍ കഴിയില്ല. അത് കൊണ്ട് തന്നെ, അഭൌതികമായി അഥവാ കാര്യ കാരണ ബന്ധത്തിനപ്പുറം മനുഷ്യനെ സഹായിക്കാനോ ഉപദ്രവിക്കാനോ അല്ലാഹുവിന്നു മാത്രമേ കഴിയൂ എന്ന തൌഹീദിന്‍റെ അടിത്തറ, കാള മണ്‍പാത്ര കൂട്ടത്തിലേക്ക് കയറിയ പോലെ ഇടിച്ചു നിരപ്പാക്കി.!!!

ചുരുക്കത്തില്‍ പേ റെടുക്കാന്‍ പോയവള്‍ ഇരട്ട പെറ്റു എന്നു പറഞ്ഞ പോലെ മുവഹ്ഹി ദുകളുടെ മേല്‍ ഇല്ലാത്ത ശിര്‍ക്കാരോപണം നടത്തിയവര്‍ ചാഞ്ഞും ചരിഞ്ഞും ശിര്‍ക്കന്‍ വിശ്വാസവും പേറി, ഊരു ചുറ്റുന്നു, സ്ഥിരം പല്ലവിയുമായി അമ്മി കൊത്താനുണ്ടോ അമ്മി...അമ്മി കൊത്താനുട്ണോ അമ്മി....ശിര്‍ക്കാരോപിക്കാനുണ്ടോ ശിര്‍ക്ക്...ശിര്‍ക്കാരൂപിക്കാനുണ്ടോ ശിര്‍ക്ക്....

 ഇപ്പോള്‍ ചില കോക്കസ് മുരീദുകള്‍ പൊക്കി കൊണ്ട് വരുന്ന, ലജനയോടു ചോദിക്കപ്പെട്ട വിഷയത്തില്‍ ജിന്നിനോട് ചോദിക്കുന്നത് ശിര്‍ക്കാണെന്നും, ജിന്നുകള്‍ ഹാജരാണെങ്കിലും ഗായിബിന്‍റെ വിധിയാണെന്ന് പറഞ്ഞിട്ടുണ്ടെന്നും ഉള്ള ഫത്‌വ ജിന്നിനോടുള്ള എല്ലാ ചോദ്യവും ശിർക്കാണ്‌എന്നതിന്റെ തെളിവാണ് എന്നുള്ളത് ശുദ്ധ അസംബന്ധമാണ്.  യഥാര്‍ത്ഥത്തില്‍, ജിന്നുകളെ കുറിച്ച് ഇവരുടെ അബദ്ധ ധാരണയില്‍ നിന്നാണ് ജിന്നിനോട് ഏതു അവസ്ഥയില്‍ ചോദിക്കുന്നതും ശിര്‍ക്കാണ്‌ എന്നാണ് ആ ഫത് വ അര്‍ത്ഥ മാക്കുന്നത് എന്ന് ജല്‍പിക്കുന്നത്. ഒന്നാമതായി, ലജന എന്നത്, സുല്ലമി ആവര്‍ത്തിച്ചു ബോധ്യപ്പെടുത്തിയിട്ടും (?) 8 വര്‍ഷങ്ങള്‍ക്ക് ശേഷം ലഡ്ഡു പൊട്ടി വെളിപാടുണ്ടായ കെ ജെ യു അംഗങ്ങളെ പോലെ,  ലജനയും അഖീദ വിഷയങ്ങളില്‍, പരസ്പര വിരുദ്ധമായ ഫത് വ നല്‍കുന്ന സി ഡി ടവറിലെ കോക്കസ് സില്‍ബന്തികളെ പോലെയാണ് എന്ന ധാരണയില്‍ നിന്നാണ് അത്തരം കണ്ടെത്തല്‍ നടത്തുന്നത്. ആ ശിര്‍ക്കാണ്‌ എന്ന വിധി നല്‍കപ്പെട്ട ഫത് വക്ക് ആധാരമായ ചോദ്യത്തില്‍, ഞാന്‍ മുകളില്‍ കൊടുത്ത ലജനയുടെ ഫത് വയിലെ ചോദ്യത്തില്‍ സൂചിപ്പിച്ച പോലെ ചോദിക്കപ്പെടുന്ന ജിന്നിന്‍റെ സാന്നിദ്ധ്യം ഉറപ്പാക്കപ്പെട്ടിട്ടില്ല. അത് കൊണ്ട് തന്നെ, അവിടുത്തെ വിധി ഗായിബിന്‍റെതു തന്നെയാണ്. കാരണം മനുഷ്യരില്‍ നിന്ന് ഭിന്നമായി ജിന്നുകളുടെ പ്രകൃതം ഗൈബിയായ അഥവാ നമുക്ക് കാണാനോ കേള്‍ക്കാനോ അറിയാനോ കഴിയാത്ത അവസ്ഥയില്‍ ആണ്. അത് കൊണ്ടു തന്നെ, ശബ്ദം കൊണ്ടോ മറ്റോ ജിന്ന് തന്‍റെ സാന്നിദ്ധ്യം വ്യെക്തമാക്കാത്ത അവസരത്തില്‍ അവയോടുള്ള ചോദ്യത്തിന്‍റെ ഹുകുമു ഗായിബിന്‍റെതു തന്നെയാണ്. ഭാഷാ പരമായി നമ്മുടെ അടുത്തുണ്ട് എന്ന നിലക്ക് അവര്‍ ഹാജരാണ് എന്ന് പറയാമെങ്കിലും അവരുടെ ചോദ്യത്തെ കുറിച്ചുള്ള വിധി അവര്‍ സ്വയം സാന്നിദ്ധ്യം വ്യെക്തമാക്കുന്നത് വരെ ഗായിബിന്‍റെതു തന്നെയാണ്.  അത് കൊണ്ട് തന്നെ ആ ചോദ്യം മനുഷ്യനായ അടുത്തു ഇല്ലാത്ത ഔലിയയോടു അയാള്‍ കേള്‍ക്കും എന്ന് വിശ്വസിച്ചു ശൈഖേ രക്ഷിക്കണേ...എന്ന് പറയുന്നതിന് സമാനമാണ്. എന്നാല്‍ ജിന്നേ രക്ഷിക്കണേ, എന്നതിന് പകരം ആരെങ്കിലും രക്ഷിക്കണേ....അല്ലാഹുവിന്‍റെ അടിമകളെ രക്ഷിക്കണേ...മണ്ട്യെര്യോ...എന്നൊക്കെ പറയുകയും ഈ ശബ്ദം കേള്‍ക്കുന്ന മനുഷ്യനോ ജിന്നോ സഹായിക്കട്ടേ എന്ന് കരുതുന്നതും ആദ്യം പറഞ്ഞ ശൈഖേ രക്ഷിക്കണേ എന്നത് പോലെയല്ല. ആ വെത്യാസമാണ്,രോഗിയുടെ നാവിലൂടെ സംസാരിക്കുന്ന ജിന്നിനോട് ചോദിക്കുന്നതും, ആ തരത്തില്‍ സാന്നിദ്ധ്യം ഉറപ്പാകാതെ, ജിന്നെ രക്ഷിക്കണേ എന്നോ മറ്റോ പറയുന്നതും. തമ്മിലുള്ളത്. കാരണം ജിന്നെ എന്ന് ഖാസ്സാക്കി വിളിക്കണമെങ്കില്‍ ആ ഉദ്ദേശിക്കപ്പെടുന്ന വ്യെക്തിയുടെ സാന്നിദ്ധ്യം ജിന്നിന്‍റെ കാര്യത്തില്‍ ഉറപ്പാക്കേണ്ടതുണ്ട്. എന്നാല്‍ അല്ലാഹുവിന്‍റെ അടിമകളെ എന്നോ ആരെങ്കിലും രക്ഷിക്കണേ എന്നോ പറയുന്നത് ഒരു പൊതുവായ നിദാഉ ആണ്. അത് കൊണ്ട് തന്നെ വിളി കേള്‍ക്കുന്ന ആരെങ്കിലും എന്നെ അവിടെ ഉദ്ദേശം വരുന്നുള്ളൂ. ഈ വെത്യാസം കൊണ്ടാണ് ലജന ഒരു ചോദ്യം ശിര്‍ക്കാണെന്ന് പറഞ്ഞതും മറ്റൊന്ന് വസീലത്തു ശിര്‍ക്ക് എന്ന് പറഞ്ഞതും. രണ്ടും തമ്മില്‍ വൈരുദ്ധ്യമോ ഒന്ന് മറ്റൊന്നിനെ മറികടക്കുന്നതോ അല്ല. അതാണ്‌ ലജനയുടെ ഫത് വയിലും അല്‍ബാനി (റ) യുടെ ഒരു ഉദ്ധരണിയിലും സക്കരിയ്യ സ്വലാഹി കെ ജെ യു പ്രബന്ധത്തില്‍ ഒപ്പിട്ടതിനെ കുറിച്ച് പറഞ്ഞപ്പോള്‍ ഗായിബായ ജിന്ന് എന്ന് പറഞ്ഞതുമെല്ലാം.

എന്‍റെ ഉമ്മത്തില്‍ എല്ലാവരും തെറ്റില്‍ ഒരുമിക്കില്ല എന്നതിന്‍റെ ഉദ്ദേശവും പണ്ഡിതന്‍ മാരുടെ ഇജ്മാഉ എന്നതിന്‍റെ ഉദ്ദേശവും കേരളമെന്ന ഇട്ടാവട്ടത്തിലെ സി ഡി ടവറിന് ചുറ്റും പ്രദക്ഷിണം വെക്കുന്ന, പണ്ഡിതന്‍ മാരെ പോത്തുകള്‍ എന്ന് വിളിച്ച, ഹദീസ് നിഷേധത്തിന് ഖുര്‍ആന്‍ പകുതി വെച്ച് മുറിച്ചു അല്ലാഹു പറഞ്ഞതിന് നേര്‍ വിപരീത അര്‍ത്ഥം കൊടുത്തു പ്രസംഗിക്കുന്ന, നിലവിളക്ക് കത്തിക്കുന്നത് ശിര്‍ക്കാണ്‌ എന്ന് തിരിയാത്ത, യോഗ ഉദ്ഘാടനം ചെയ്യാന്‍ തയ്യാറായ, ബാങ്ക് ഉദ്ഘാടനം ചെയ്യാന്‍ തയ്യാറായ, അല്ലാഹു അല്ലാത്തവര്‍ ദുആ കേള്‍ക്കും എന്നതിന് ഖുര്‍ആനില്‍ ആയത്ത് തെളിവുണ്ട് എന്ന് പറയുന്ന ആളുകള്‍ ചേരുന്ന ഇജ്മാഓ ഒരുമിക്കലോ അല്ല, മറിച്ചു, ഒരു വിഷയത്തില്‍ ഒരു കാലത്ത് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജീവിച്ചിരിക്കുന്ന അഹല് സ്സുന്നയുടെ പണ്ഡിതന്‍മാര്‍ (സലഫി ഉലമാക്കള്‍) ഒരുമിച്ചു തെറ്റ് പറ്റുക എന്നതും വിവിധ കാല ഘട്ടങ്ങളില്‍ ജീവിച്ച അഹല് സ്സുന്നയുടെ പണ്ഡിതന്‍ മാര്‍ ഒരു വിഷയത്തില്‍ ഏകോപിച്ച തീരുമാനത്തിലെത്തുകയും എന്നതാണ്. ഈ രണ്ടു മാനദന്ധത്തിലും, രണ്ടു തര്‍ക്ക വിഷയങ്ങളിലും ഇജ്മാഉ മുജാഹിദു കളുടെ വാദത്തോടൊപ്പമാണ് എന്ന് ഒരു സത്യാന്വേഷിക്ക് എളുപ്പം തിരിച്ചറിയാന്‍ ലജനയുടെയും സലഫി പണ്ഡിതരുടെയും മേല്‍ ഉദ്ധരണികള്‍ കൊണ്ട് കഴിയും. 

അതിനാല്‍,പുതിയ തൌഹീദ് ശിര്‍ക്ക് നിര്‍വചനം ചമച്ചു നമുക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കിയ പിശാചുക്കളെ (ജിന്നല്ല, കാരണം ജിന്നുകളില്‍ നല്ലവരായ മുസ്ലിംകളും ഉണ്ട്, ഇനി, അതും നിഷേധിക്കേണ്ട..!!!) തിരിച്ചറിഞ്ഞു, അവര്‍ കൊടുത്ത ബോധനം കൊണ്ട് ദീനീ വിഷയങ്ങള്‍ തീരുമാനിക്കുന്നവരെ തിരിച്ചറിയുക, സത്യത്തിന്‍റെ വിഭാഗത്തോടൊപ്പം നില്‍ക്കുക.       
ഇല്ലായെങ്കില്‍ നാളെ വിരല്‍ കടിച്ചു കൊണ്ട് ഇങ്ങനെ പറയേണ്ടി വന്നേക്കാം....''അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കന്‍മാരെയും പ്രമുഖന്‍മാരെയും അനുസരിക്കുകയും, അങ്ങനെ അവര്‍ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്‌'' (33:67).


Saturday, May 9, 2015

തീവ്രവാദം ഇസ്ലാമല്ല. ഇസ്ലാം തീവ്രവാദവുമല്ല !!!



തീവ്രവാദം ഇസ്ലാമല്ല. ഇസ്ലാം തീവ്രവാദവുമല്ല !!!






പ്രവാചക സ്നേഹത്തിന്റെമ പേരിലും ഇസ്ലാം മതത്തോടുള്ള (?) സ്നേഹത്തിന്റെള പെരിലുമെന്ന ഭാവേന ഇസ്ലാമികാദര്ശം് ജീവിതത്തില്‍ സ്വാധീനിക്കാത്ത ഒരു വിഭാഗത്തിന്റെത പേരില്‍ ലോകം മുഴുവന്‍ ഇന്ന് ഇസ്ലാം അവമതിക്കപ്പെടുന്നു. അതിന്റൊ ഒടുവിലെ ഉദാഹരണമാണ്, ഖത്തറിലെ സംഭവം. ഒരു മുസ്ലിമിന് ഒരിക്കലും ചേരാത്ത  പ്രവർത്തിയിലൂടെ  ഏതാനും അപക്വമതികള്‍ പ്രാവാചകാധ്യാപനത്തിനു എതിരായി തങ്ങളുടെ വീര്യം കാണിച്ചു, അത് ഒരാഘോഷമാക്കി പ്രചരിപ്പിക്കുന്നതാണ് നമ്മള്‍ കാണുന്നത്.




ഇസ്ലാമിനെയും പ്രവാചകനെയും മുസ്ലിംകളെയും പരിഹസിക്കുന്നതോ അക്രമിക്കുന്നതോ പുതിയ സംഭവമല്ല. അതിനു ഇസ്ലാമിനോളം തന്നെ പഴക്കമുണ്ട്. നിസ്കാരത്തിലും നോമ്പിലും മറ്റു ആരാധനകളിലും പ്രവാചകന്‍ മാതൃകയാണ് എന്ന് ഉറച്ചു വിശ്വസിക്കുന്ന മുസ്ലിംകള്ക്ക് ഒരിക്കലും ഇത്തരം സംഭവങ്ങളില്‍ ഉള്ള സ്നേഹത്തിന്റെച പ്രവാചകന്റെമ മാതൃക തള്ളി, ചെഗുവേരയുടെയോ, ഹിറ്റ്ല റുടെയോ മാതൃക സ്വീകരിക്കാന്‍ കഴിയില്ല. ഇത് ഉറക്കെ പറയാന്‍ കാരണം ബൈജു എന്ന ഒരു വര്ഗീുയ വിദ്വേഷിയുടെ ഫൈസ് ബുക്ക് കമന്റുകള്‍ കാരണം അയാളെ ആക്രമിച്ചു കൊണ്ട് ചില അപക്വമതികള്‍ നടത്തിയ ഗുണ്ടാ വിളയാട്ടമാണ്. പ്രവാചകനായ മുഹമ്മദ്‌ (സ) യെ ഒട്ടേറെ അവസരങ്ങളില്‍ അതി ക്രൂരമായി ആക്രമിക്കുകയും അപഹസിക്കുകയും ചെയ്തപ്പോഴും, തന്റെ സഖാക്കളെ അതിക്രൂരമായ പീഡന ത്തിനു ഇരയാക്കി, സ്വന്തം മാതുലന്റെ മൃത ശരീരത്തിനോട്‌ പോലും ക്രൂരത കാണിച്ചു കരള്‍ കടിച്ചു തുപ്പുകയും ചെവിയും മൂക്കും അരിഞ്ഞു മാലയാക്കി  അത് അണിയുകയും ചെയ്ത ശത്രുക്കള്‍ പോലും നബിയുടെയും സ്വഹാബത്തിന്റെകയും പ്രതിക്രിയക്കോ, പ്രതികാരത്തിനോ ഇരയായിട്ടില്ല, എന്നതില്‍ മുസ്ലിംകള്ക്ക് വലിയ ഒരു പാഠമുണ്ട്.




യുദ്ധത്തില്‍ നേര്ക്ക് നേര്‍ പോരുതിക്കൊണ്ടിരിക്കെ, ശത്രു വിന്റെ് കഴുത്തിനു നേരെ ഉയർത്തിയ   വാള്‍, ആ ശത്രു മുഖത്തേക്ക് തുപ്പിയ ഒറ്റ ക്കാരണം കൊണ്ട്, ആ സമയത്ത് അയാളെ വധിച്ചാല്‍, അത്, തന്നോട് ചെയ്ത ഈ വ്യെക്തിപരമായ കുറ്റത്തിന്റെം പേരില്‍ മനസ്സില്‍ തോന്നിയെ ദേഷ്യം കാരണമായെക്കുമോ എന്ന് ഭയന്ന് അയാളെ കൊല്ലാതെ വിട്ടത് ഇസ്ലാമില്‍ പ്രതിയോഗികളോട് ഒരു മുസ്ലിം എങ്ങിനെ പ്രതികരിക്കണം എന്നത് പഠിപ്പിക്കാന്‍ മതിയാകാതെ പോകുന്നത്, ഇസ്ലാമിനെ കുറിച്ച അഞ്ജതയും ഇസ്ലാനെക്കാള്‍ മറ്റു ഇസങ്ങളുടെ സ്വാധീനവും കൊണ്ടാണ്. അവരെയൊക്കെ നിരായുധരും നിരാലംബരുമായി കണ്മുന്നില്‍ കിട്ടിയിട്ട് പോലും അല്ലാഹുവിന്റെന ഇഷ്ടവും അനിഷ്ടവും ഏറ്റവും നന്നായി അറിയുന്ന പ്രവാചകന്‍ കാണിച്ച മാതൃക, വികാരത്തിനു മേല്‍ വിവേകം കാണിക്കാന്‍ നമ്മെ മതപരമായി ബാധ്യതയുള്ളവ രാക്കെണ്ടതുണ്ട്. ആരെങ്കിലും മുസ്ലിമും പ്രവാചകനെ സ്നേഹിക്കുന്നുവെന്ന് പറയുകയും ചെയ്യുന്നുവെങ്കില്‍, പള്ളിയില്‍ കയറിയാല്‍ ഉള്ള ഇബാദത്തില്‍ മാത്രം പ്രവാചകരും സ്വഹാബത്തും പറഞ്ഞത് സ്വീകരിക്കുകയും മറ്റു ദൈനം ദിന ജീവിതത്തില്‍ സ്വേച്ച പിന്പപറ്റുകയും ചെയ്യുന്നുവെങ്കില്‍ അറിയുക, നിങ്ങള്‍ മുസ്ലിംകളല്ല എന്ന് അല്ലാഹുവിന്റെേ ശക്തമായി താക്കീത് ചെയ്യുന്നു.




"ഇല്ല, നിന്‍റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത്‌ പൂര്‍ണ്ണമായി സമ്മതിച്ച്‌ അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല."




മദീനയില്‍ വെച്ച് സംഭാഷണത്തിനു ക്ഷണിച്ചു തലയ്ക്കു മുകളിലേക്ക് വലിയ പാറ ഉരുട്ടി ഇട്ടുകൊണ്ടും , ഭക്ഷണത്തില്‍ വിഷം കലര്ത്തി യും പ്രവാചകനെ ചതിയിലൂടെ കൊലപ്പെടുത്താന്‍ ശ്രമിച്ച ജൂതന്മാ,രെ പോലും അല്ലാഹുവിന്റെവ പ്രവാചകന്‍ തിരിച്ചു മുഖത്തൊരു ആഞ്ഞടി പോലും നല്കാചതെ വിട്ടയച്ചത്, മുസ്ലിംകള്‍ മാതൃകയാക്കിയില്ലെങ്കില്‍ പ്രവാചകന്‍ നിയോഗിക്കപ്പെട്ടത് ആര്ക്കുര വേണ്ടിയായിരുന്നു എന്ന് വ്യെക്തമാക്കാന്‍ ഇത്തരം ഇരുട്ടിന്റൊ ശക്തികള്‍ തയ്യാറാകേണ്ടതുണ്ട്. കേവലം ആരാധനാ കര്മഎ ങ്ങളില്‍ നബിയും സ്വഹാബത്തിനെയും മാതൃകയാക്കി, ക്രയ വിക്രയങ്ങളിലും വേഷ വിധാനങ്ങളിലും സമൂഹത്തോടും ഇതര വിഭാങ്ങളോടും മറ്റു റോള്‍ മോഡലുകളും സ്വീകരിക്കുന്നവര്‍ നിര്ബഇന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു ഖുര്ആ ന്‍ വാക്യം കൂടി കൊടുക്കുന്നു.




"അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത്‌ കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച്‌ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു."




ബാബരി മസ്ജിദ് പൊളിക്കാന്‍ പോയ കര്സേഇവക നായ ഹിന്ദു സഹോദരന്‍ ഷാര്ജോയിലെ ഖുതുബ കേട്ട് ഇസ്ലാം സ്വീകരിച്ചത് നിങ്ങളെ പോലുള്ള അക്രമികളുടെ ഭീഷണി കേട്ടോ, കയ്യൂക്ക് കൊണ്ടോ ആയിരുന്നില്ല, ഇസ്ലാമിന്റെപ അധ്യാപനങ്ങള്‍ മിമ്പറില്‍ നിന്ന് വെള്ളിയാഴ്ചകളില്‍ തുറന്നിട്ട തന്റെെ ഫ്ലാറ്റിന്റെം ജനാലകളിലൂടെ ഒഴികിയെത്തി ആ മനസ്സിനെ കീഴടക്കിയത് കൊണ്ടായിരുന്നു. ഇസ്ലാമിന്റെള സുന്ദരമായ മുഖം വൃകൃതമാക്കി അവതരിപ്പിച്ചു, ഇസ്ലാമിന്റെ് വ്യാപനം തടയാന്‍ ജൂത സയണിസ്റ്റ് ബുദ്ധിയില്‍ നിന്ന് രൂപം കൊണ്ട, മുസ്ലിംകളിലെ അല്പ ജ്ഞാനികളെയും അപക്വമതികളായ ചെറുപ്പകാരെയും ഉപയോഗിച്ചുള്ള പോസ്റ്റ്‌ മോഡേണ്‍ കെണിയിലേക്ക് സ്വയം വീണു കൊടുക്കല്ലേ എന്ന് വിനയ പൂര്വ്വംഗ അപേക്ഷിക്കുന്നു.




അറിയുക, ഉന്മൂ്ലന സിദ്ധാന്തം ഇസ്ലാമിന്റെല തല്ല, അത് ഇസ്ലാമികേതര വിപ്ലവ പ്രസ്ഥാങ്ങളുടെതാണ്. അന്യോന്യം കടിച്ചു കീറുകയും മദ്യവും മദിരാക്ഷിയും പലിശയും സജീവമായിരുന്ന അറേബ്യന്‍ വ്യെവസ്ഥിതി പ്രവാചകന്‍ മാറ്റി മറിച്ചു, വര്ഷരങ്ങള്‍ കൊണ്ട് സ്നേഹത്തിന്റെ്യും ത്യാഗത്തിന്റെെയും സദാചാരത്തിന്റെരയും ലോക ചരിത്രം ഒരിക്കലും ദര്ശി ച്ചിട്ടില്ലാത്ത ഷോകെയ്സ് ആക്കി മാറ്റിയത് വാള് കൊണ്ടായിരുന്നില്ല, മറിച്ചു അത്തരം ആളുകളുടെ മനസ്സ്, തന്റെ് ജീവിതത്തിലൂടെയും പ്രബോധനത്തിലൂടെയും ഇസ്ലാമികാധ്യാപനങ്ങള്‍ കൊണ്ട് കീഴടക്കി മനസ്സുകളില്‍ വരുത്തിയ മാറ്റങ്ങള്‍ കൊണ്ടായിരുന്നു എന്നത് ചരിത്രമാണ്.




വിവിധ വിഭാങ്ങള്‍ ക്കിടയില്‍ സ്പര്ദ്ധ യും വിദ്വേഷവും വളര്ത്തു കയും വര്ഗീായാന്ധത കൊണ്ട് പ്രകോപനപരമായി സംസാരിക്കുകയും എഴുതുകയും ചെയ്യുന്നത് ഏതു മതക്കാരായാലും ഗള്ഫ്വ രാജ്യങ്ങളില്‍ കടുത്ത ശിക്ഷാര്ഹതമായ കുറ്റമാണ്. ആ നിലക്ക് ഇത്തരം ആളുകളോട് അവരുടെ പ്രകോപന പരമായ സമീപനങ്ങളും നിലപാടുകളും തിരുത്താന്‍ നേരില്‍ ബന്ധപ്പെട്ട് ശ്രമിക്കുകയും യഥാര്ത്ഥ ഇസ്ലാമിനെ കുറിച്ച് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഒരു മുസ്ലിം എന്ന നിലക്ക് നമ്മുടെ കടമ. എന്നിട്ടും ഇത്തരം മതഭ്രാന്തിന്റെഎ പ്രതികരണം തിരുത്താന്‍ തയ്യാറാകാത്ത പക്ഷം, അധികാരികളുടെ ശ്രദ്ധ ഈ വിഷയത്തില്‍ കൊണ്ട് വരിക എന്നതില്‍ കവിഞ്ഞു ഇത്തരം പ്രവര്ത്തി കള്‍ ഒരിക്കലും ആശ്വാസ്യമല്ല, ഇസ്ലാമികമല്ല. ഇസ്ലാമിലെ ശത്രുക്കള്‍ ക്കെതിരെയുള്ള പ്രത്യാക്രമണങ്ങള്ക്ക്ട കൃത്യമായ മാനദന്ധങ്ങള്‍ ഉണ്ട്. അത് ഒരു രാജ്യത്തിലെ അമീറിന്റെറ നേതൃത്തത്തില്‍ നടക്കേണ്ടതാണ്. അല്ലാതെ വിവിധ മതക്കാരായ പൌരന്മാകര്‍ തമ്മില്‍ നടത്തേണ്ട ആക്രമ പ്രത്യാക്രമണങ്ങള്‍ അല്ല. അത് തൌഹീദ് അഥവാ അല്ലാഹുവിന്റെല ഏകത്വം പ്രബോധനം നടത്തി, അതിന്റെ് മാര്ഗ.ത്തില്‍ തടസ്സമായി നിന്ന് എതിര്ക്കു്ന്നവരോടാണ് ഇസ്ലാമിലെ യുദ്ധങ്ങള്‍. എന്നാല്‍ ഇന്ന് ലോകത്തിലെ പല രാജ്യങ്ങളിലും അത്തരം സാഹചര്യം ഇല്ല എന്നത് മാത്രമല്ല, വികസിച്ച സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഏക ദൈവത്തെ പ്രബോധനം ചെയ്യാന്‍ നിരവധി അവസരങ്ങളും സാഹചര്യങ്ങളും ഉനെട്ന്നിരിക്കെ, അതിനെതിരെ ഏതെങ്കിലും കേന്ദ്രങ്ങളില്‍ നിന്ന് ഉണ്ടാകുന്ന ഇത്തരം ശ്രമങ്ങളെ അവഗണിച്ചു, യഥാര്ത്ഥ മോക്ഷമാര്ഗു മെന്ന നിലക്ക് ഇസ്ലാമിനെ അതരിയാത്തവരില്‍ എത്തിക്കുക എന്നതാണ് ഇക്കാലത്ത് മുസ്ലിംകള്‍ ഏറ്റെടുക്കേണ്ട ഏറ്റവും വലിയ ജിഹാദ്.




ഇന്ന് ലോകത്തിലെ മറ്റേതു രാജ്യത്തേക്കാളും അതിനുള്ള സ്വാതന്ത്ര്യവും സാഹചര്യവും ഇന്ത്യയില്‍ മുസ്ലിമ്കള്ക്കുതണ്ട്. വിശിഷ്യാ കേരളത്തില്‍ സത്യ മാര്ഗംഇ എന്ന നിലക്ക് മോക്ഷ പരിഹാരമായി വ്യാപകമായി തന്നെ ഇസ്ലാമിന്റെു യഥാര്ത്ഥാ ഏക ദൈവ വിശ്വാസം മറ്റു ജനവിഭാഗങ്ങളില്‍ എത്തിക്കാന്‍ എല്ലാ വിധ സ്വാതന്ത്ര്യവും അതിനുള്ള സൌകര്യവും ഭരണാധികാരികള്‍ ഭരണഘടനാ പരമായി ലഭിച്ച അഭിപ്രായ സ്വാതന്ത്ര്യ ത്തിന്റെ് പേരില്‍ അനുവദിച്ചു തരികയും, കേരളത്തിലെ തീവ്ര ഹിന്ദു വിഭാഗത്തിലെ തടക്കം നിരവധി പേര്ക്ക്ര ഇസ്ലാമിന്റെ ഈ പരലോക മോക്ഷത്തിനുതകുന്ന ഏക ദൈവ വിശ്വാസം എത്തിക്കാന്‍ സംഘടിതമായി തന്നെ വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ എന്ന പേരില്‍ മുജാഹിദുകള്‍ പരിപാടി നടപ്പിലാക്കുകയും ചെയ്തു വരുന്നുണ്ട്. വിരോധാഭാസമായി തോന്നുന്നത്, പലപ്പോഴും ഇത്തരംപ്രവര്ത്ത്ങ്ങള്ക്ക് എതിരെ പ്രകോപനപരമായി പ്രതികരിക്കുകയും അതിനു വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്നത് മുസ്ലിംകള്‍ എന്ന് അറിയപ്പെടുന്നവരും അതിന്റെഅ കുത്തക അവകാശപ്പെടുന്നവരുമാണ് എന്നതാണ്. അതിനുള്ള പ്രധാന കാരണം യഥാര്ത്ഥു ഇസ്ലാമിന്റെത ആദര്ശംന പ്രചരിക്കുന്നത് ഭയപ്പെടുന്നത്, അറിവില്ലയ്മ കൊണ്ട് ബഹു ദൈവാരാധന നടത്തുന്ന അമുസ്ലിംകളെക്കാള്‍, അല്ലാഹുവിന്നു പുറമേ ഖബറുകളെയും ദിവ്യന്മാുരെയും ആവശ്യ പൂര്ത്തീകകരണത്തിനു സമീപിക്കുന്നത് ഇസ്ലാമാണ് എന്ന് പഠിപ്പിക്കുന്ന ചൂഷകരായ പണ്ഡിത വേഷ ധാരികളെയാണ് എന്നതാണ്. ഇവരാണ്, ഇവരുടെ ഇസ്ലാമിന്റെഠ പ്രഥമ പ്രധാനമായ ഏക ദൈവ വിശാസം തൊട്ടു ഇസ്ലാമിനെ വികലമാക്കുന്ന കുതന്ത്രങ്ങള്‍ ജനങ്ങള്ക്ക്ി ബോധ്യപ്പെടും, അതവരുടെ അന്നം മുട്ടിക്കുമെന്നു കരുതി, സത്യപ്രബോധനത്തെ കയ്യേറുകയും ബോംബെറിയുകയും തീയിടുകയും ചെയ്യാന്‍ ഇത്തരം അപക്വമതികളെ പ്രേരിപ്പിക്കുന്നത്. സ്വാഭാവികമായും ഇത് വിമര്ശചനങ്ങളെ വിവേകപരമായി നേരിടുക എന്നതില്‍ നിന്ന് മാറി, ഇസ്ലാമിനെതിരെ ഉണ്ടാകുന്ന വിമര്ശങനങ്ങളെ വികാരപരമായി നേരിടാന്‍ പാകത്തില്‍ അറിവില്ലാത്ത മുസ്ലിംകളെ, പാകപ്പെടുത്തുന്നിടത്തെക്ക് ക്രമേണ എത്തിക്കുന്നു. അതാണ്‌ ക്രമേണ തീവ്രവാദത്തിലേക്കും കൈവെട്ടിലേക്കും, രാജ്യ ദ്രോഹത്തിലേക്കും മാറിപ്പോകുന്നത്.




അത് കൊണ്ട്, അത് കൊണ്ട്, ഹേ അവിവേകികളായ എന്റെു മുസ്ലിം ചെരുപ്പകാരെ....മാറുക....നിങ്ങളുടെ മനസ്സുകളെ മാറ്റുക, ഹിജാസിന്റെവ നായകന്‍ മാതൃക കാണിച്ച യഥാര്ത്ഥ ഇസ്ലാമിന്റെ ശീതളഛയയിലെക്ക്. എങ്കില്‍ അത് നിങ്ങള്ക്കും നിങ്ങളുടെ ചുറ്റുമുള്ളവര്ക്കുംല സമാധാനം (ഇസ്ലാം) നല്കിുയേക്കാം....

Thursday, November 20, 2014

സംഗീതവും ചില അകലാനി വാദങ്ങളും


                  ഈയടുത്ത ദിവസം സംഗീതത്തെ കുറിച്ച് വന്ന ഒരു ഫത് വയാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. സംഗീതത്തെ കുറിച്ച് മടവൂര്‍ വിഭാഗം മുജാഹിദുകളില്‍ പെട്ട ചിലര്‍ അനുവദനീയമെന്ന നിലക്ക് വാദിച്ചതും നന്തി സംവാദത്തില്‍ അവരുടെ പണ്ഡിതന്‍മാര്‍ തെളിവ് നല്‍കാനാകാതെ ഇളിഭ്യരായതും ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ്. ഇപ്പോള്‍ രാഷ്ട്രീയ ഇസ്ലാമിന്‍റെ ആളുകള്‍ തങ്ങളുടെ ചാനല്‍ നടത്തുന്ന കോപ്രായങ്ങള്‍ക്ക്‌ ഇസ്ലാമിക മാനം നല്‍കാനാകണം പുതിയ ചില ബാലിശമായ വാദങ്ങളും ഹദീസ് ദുര്‍വ്യാഖ്യാനവും കൊണ്ടാണ് സംഗീതം ഹലാലാക്കാന്‍ മേനെക്കെടുന്നത്. "ഹൈന്ദവ ക്രൈസ്തവ മതങ്ങളില്‍ സംഗീതം മതത്തിന്റെ ഭാഗമായി തന്നെ ആസ്വദിക്കപ്പെടുകയും മത പ്രചാരണത്തിന് വരെ ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. മനുഷ്യനെ ശക്തിയായി സ്വാധീനിക്കുകയും ഹൃദയത്തെ തരളിതമാക്കുകയും ചെയ്യുന്നതാണ് സംഗീതം. മനുഷ്യന്റെ പ്രകൃതിയെയും നൈസര്‍ഗിക വാസനകളെയും അംഗീകരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ഇസ്‌ലാമില്‍ സംഗീതം ഹറാമാണെന്ന് പറയുന്നത് എത്ര കണ്ട് ശരിയാണ്?" എന്ന  ഒരു ചോദ്യവും അതിനുത്തരവുമായി വന്നതില്‍    സ്വന്തം യുക്തിക്കനുസരിച്ച് ദീനിലെ ഹലാല്‍ ഹറാമുകള്‍ വ്യാഖ്യാനിക്കുകയും ഖുര്‍ആനും ഹദീസുകളും സ്വന്തം ദേഹേച്ചക്ക് അനുസൃതമായി ദുര്‍വ്യാഖ്യാനം ചെയ്യുന്നതും വ്യെക്തമായി കാണാവുന്നതാണ്. 
         ഹൈന്ദവ ക്രിസ്തീയ മതങ്ങളില്‍ സംഗീതം മാത്രമല്ല, മദ്യവും വിലക്കപെട്ടതായി കണ്ടെന്നു വരില്ല, അത് പക്ഷെ ഇസ്ലാമില്‍ ഒരു വിലക്ക് അനുവദനീയമാക്കാന്‍ തെളിവല്ല എന്ന് ആദ്യമായി മനസ്സിലാക്കുക. മനുഷ്യനെയും മനുഷ്യ ഹൃദയത്തെയും സംഗീതം ശക്തമായി സ്വാധീനിക്കുന്നു എന്നത് ശരിയാണ്. അത് തന്നെയാണ് സംഗീതം വിലക്കാനുള്ള ഒരു കാരണവും. സംഗീതത്തിന് അടിമപ്പെട്ടവന്‍ ഖുര്‍ആനില്‍ നിന്ന് ബഹുദൂരം അകന്നു പോകുമെന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്. ഒരാളുടെ ഹൃദയത്തില്‍ സംഗീതത്തിന് (വാദ്യോപകരണങ്ങളുടെ നിമ്നോന്നതയില്‍ ) ആനന്ദം കണ്ടെത്താന്‍ കഴിയുന്നുവെങ്കില്‍ അത്രകണ്ട് അയാളുടെ ഹൃദയത്തില്‍ നിന്ന് ഖുര്‍ആന്‍ അകലത്തായിരിക്കും. സംഗീതത്തിന് ചില ഗുണങ്ങളുണ്ട് എന്ന് വന്നാല്‍ തന്നെയും അത് അനുവദനീയമാക്കാന്‍ ഇസ്ലാമില്‍ വകുപ്പില്ല. അപ്രകാരം ചില ഗുണങ്ങള്‍ മദ്യത്തിനുമുണ്ട് എന്ന് ചില ആധുനിക പഠനങ്ങള്‍ ചൂണ്ടിക്കാട്ടി, ഒരു പരിധിക്കുള്ളില്‍ മദ്യപാനവും ആകാമെന്നും ഇത്തരക്കാര്‍ ഒരു പക്ഷെ മത വിധി പറഞ്ഞേക്കാം. 

            പ്രവാചകന്‍ അനുവദിച്ചതായി ഹദീസുകളില്‍ വന്ന സംഗീതം എന്നത് കേവലം കല്യാണ വേളയിലും പെരുന്നാള്‍ ദിനത്തിലും ചെറിയ പെണ്‍കുട്ടികള്‍ക്ക് ദഫ് മുട്ടും കൈമുട്ടും വായ്പാട്ടും മാത്രമാണ്. ദഫ് എന്നതിനെ വാദ്യോപകരണങ്ങളാക്കി പൊതുജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നത്‌ തങ്ങളുടെ പേക്കൂത്തുകള്‍ക്ക് ഇസ്ലാമിക മാനം നല്‍കാനുള്ള കോപ്രായവും നബി വചനങ്ങളോടുള്ള അതിക്രമാവുമാണ്. അല്ലാഹു ഖുര്‍ആന്‍ അവതരിപ്പിച്ചത് തന്നെ മനുഷ്യന് സന്‍മാര്‍ഗ ദര്‍ശനവും ഹൃദയങ്ങള്‍ക്ക്‌ ശമനവുമായാണ്. അല്ലാഹു പറയുന്നത് കാണുക:

 يَا أَيُّهَا النَّاسُ قَدْ جَاءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاءٌ لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ

''മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശവും, മനസ്സുകളിലുള്ള രോഗത്തിന് ശമനവും നിങ്ങള്‍ക്കു വന്നുകിട്ടിയിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവും (വന്നുകിട്ടിയിരിക്കുന്നു.) യൂനുസ് :57. അല്ലാഹു വീണ്ടും പറയുന്നു:

قُلْ هُوَ لِلَّذِينَ آمَنُوا هُدًى وَشِفَاءٌ ۖ وَالَّذِينَ لَا يُؤْمِنُونَ فِي آذَانِهِمْ وَقْرٌ وَهُوَ عَلَيْهِمْ عَمًى


(നീ പറയുക: അത് (ഖുര്‍ആന്‍) സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും ശമനൌഷധവുമാകുന്നു. വിശ്വസിക്കാത്തവര്‍ക്കാകട്ടെ അവരുടെ കാതുകളില്‍ ഒരു തരം ബധിരതയുണ്ട്‌. അത് (ഖുര്‍ആന്‍) അവരുടെ മേല്‍ ഒരു അന്ധതയായിരിക്കുന്നു. : ഫുസ്സിലത്ത് 44 )

അഥവാ അല്ലാഹു മനസ്സിന്‍റെ റിലാക്സിനും മറ്റു രോഗങ്ങള്‍ക്കും ഖുര്‍ആന്‍ ഔഷധ മെന്നു പറയുമ്പോള്‍ അതല്ല, അല്ലാഹു വിലക്കിയ സംഗീതമാണ് മനസ്സിന് റിലാക്സിനു നല്ലതെന്ന് പറഞ്ഞു ചില പണ്ഡിത വേഷധാരികള്‍ അല്ലാഹുവിനെ ദീന്‍ പഠിപ്പിക്കുന്നു. മ ആദല്ലാഹ്....

രസകരമായ മറ്റൊരു വാദം ഹലാലായ ആവശ്യങ്ങള്‍ക്ക് വേണ്ടി വാദ്യോപകാരങ്ങള്‍ ഉപയോഗിക്കാം എന്നതാണ്. സംഗീതത്തിന് ഏറെ പ്രാമുഖ്യം നല്‍കിയിരുന്ന ഒരു സമൂഹത്തിനു മുന്‍പില്‍ ഇസ്ലാമിനെ അവതരിപ്പിച്ച പ്രവാചകനോ സഹാബത്തോ അവരെ ആകര്‍ഷിക്കാന്‍ വേണ്ടി പോലും ഒരിക്കലെങ്കിലും അക്കാലത്ത് നിലവിലുണ്ടായിരുന്ന വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചില്ല എന്നത് പ്രവാചകന് ഇവരുടെ അത്ര ചിന്താ ശക്തിയില്ലാഞ്ഞത് കൊണ്ടായിരുന്നുവെന്നാണോ ഇവര്‍ ജല്‍പിക്കാന്‍ ശ്രമിക്കുന്നത്?...അല്ലാഹുവില്‍ അഭയം....ഇത്തരം പണ്ഡിത വേഷധാരികളില്‍ നിന്ന് അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ...
അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞു: 

وَمِنَ النَّاسِ مَن يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَن سَبِيلِ اللَّـهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُوًا ۚ أُولَـٰئِكَ لَهُمْ عَذَابٌ مُّهِينٌ  

യാതൊരു അറിവുമില്ലാതെ ദൈവമാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ പരിഹാസ്യമാക്കിത്തീര്‍ക്കുവാനും വേണ്ടി വിനോദവാര്‍ത്തകള്‍ വിലയ്ക്കു വാങ്ങുന്ന ചിലര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌. അത്തരക്കാര്‍ക്കാണ് അപമാനകരമായ ശിക്ഷയുള്ളത്‌. (31:6)

ഇതില്‍ പറഞ്ഞ 'ലഹ് വല്‍ ഹദീസ് '' എന്നത് സംഗീതത്തെ കുറിച്ചാണ് എന്ന് പണ്ഡിതന്‍മാര്‍ ഏകോപിച്ചു പറഞ്ഞിട്ടുണ്ട്. ഇബ്‌ന്‍ അബ്ബാസ് ഈ ആയത്തിലെ ലഹവു എന്നത് കൊണ്ടുദ്ധേശം സംഗീതം ആണ് എന്ന് വ്യെക്തമാക്കിയിട്ടുണ്ട്. അബ്ദുല്ലാഹിബ്നു മസ്ഊദി നോടു ചോദിച്ചു: `ഈ സൂക്തത്തിലെ ലഹ്വുല്‍ഹദീസിന്റെ താല്‍പര്യമെന്താണ്?` അദ്ദേഹം മൂന്നുവട്ടം അസന്ദിഗ്ധമായി പറഞ്ഞു: هو والله الغناء(അല്ലാഹുവാണ, അതിന്റെ താല്‍പര്യം സംഗീതമാണ്.) അദ്ദേഹം പറയുന്നു, സംഗീതം മനസ്സില്‍ നിഫാഖ് മുളപ്പിക്കും. ഇതില്‍ പ്രതിപാതിക്കപ്പെട്ടത്‌ അക്കാലത്ത് അല്ലാഹു വിന്‍റെ വചനങ്ങളില്‍ നിന്ന് ആളുകളെ തെറ്റിക്കാന്‍ ഉദ്ദേശിച്ചു കൊണ്ട് ശത്രുക്കള്‍ ഏര്‍പ്പാട് ചെയ്ത മദ്യത്തെയും യുദ്ധത്തെയും സ്ത്രീകളെയും വര്‍ണ്ണിച്ചു താള ക്കൊഴുപ്പോടെ പാടുന്ന ഗായിക മാരുടെ ഗാനങ്ങളാണ് എങ്കിലും, എല്ലാ തരാം വാദ്യോപകരണങ്ങളും, വാദ്യോപകരണത്തിന്‍റെ അകമ്പടിയില്ലെങ്കില്‍ പോലും അത്തരം നിഷിദ്ധമായ, വിഷയങ്ങളും വാചകങ്ങളും അടങ്ങിയ എല്ലാതരം ഗാനങ്ങളും കവിതകളും രചിക്കലും ആലപിക്കലും കൂടി നിഷിദ്ധമാണ് എന്ന് പണ്ഡിതന്‍മാര്‍ ഏകോപിച്ചു പറഞ്ഞിട്ടുണ്ട്. വാദ്യോപകരണങ്ങളില്‍ ഇളവു നല്‍കപ്പെട്ടത്‌ വിവാഹ വേളകളില്‍ ദഫ് മുട്ടുന്നത് മാത്രമാണ്. അബ്ദുല്ലാഹ് ബിന്‍ മസ് ഊദ് രിവായത് ചെയ്യുന്ന ബുഖാരി ഉദ്ധരിച്ച സഹീഹായ ഒരു ഹദീസില്‍ ഇങ്ങനെ കൂടി വന്നത് ശ്രദ്ധേയമാണ്.

ليكونن من أمتي أقوامًا يستحلون الحر والحرير والمعازف 


(അവസാന കാലത്ത് എന്‍റെ ഉമ്മത്തില്‍ നിന്നുള്ള ഒരു വിഭാഗം വ്യെഭിചാരവും പട്ടും സംഗീതവും ഹലാലാക്കുന്നവരായി വരും.)

                            അഹല്സ്സുന്നയുടെ പണ്ഡിതരില്‍ ഹിജറ 456 ഇല്‍ മരണപ്പെട്ട സ്പെയിനിലെ ഖുര്‍തുബയില്‍ ജീവിച്ചഇബ്ന്‍ ഹസം (റ) മാത്രമാണ് സംഗീതത്തിന്‍റെ വിഷയത്തില്‍ ഒറ്റപ്പെട്ട അഭിപ്രായം രേഖപ്പെടുത്തിയത്. അത് പക്ഷെ, അദ്ദേഹം സംഗീത ത്തിന്‍റെ വിഷയത്തില്‍ വന്ന ഹദീസുകള്‍സ്വഹീഹായി മനസ്സിലാക്കാതിരുന്നത് കൊണ്ടാണ്, മുഹല്ലിയില്‍ ഈണത്തില്‍ പാട്ട് പാടുക എന്നര്‍ത്ഥത്തില്‍സംഗീതം ആലപിക്കുന്നത് അനുവദനീയമാണ് എന്ന് പറയുന്നത്. എന്നാല്‍ ഹദീസ് സ്വഹീഹായി ആവിഷയത്തില്‍ വരികയും ഇബ്ന്‍ അബ്ബാസ് (റ) യുടെ സൂറത്ത് ലുക്മാനിലെ 6 ആം ആയത്തിലെ ലഹ് വ്എന്നത് കൊണ്ട് ഉദ്ദേശം സംഗീതം ആണ് എന്ന വ്യാഖ്യാനം സ്ഥിരപ്പെട്ടു വരികയും ചെയ്‌താല്‍, ഹദീസ്സ്വഹീഹായാല്‍ അതാണ്‌ എന്‍റെ മദ് ഹബ് എന്ന് മദ് ഹബിന്‍റെ ഇമാമുകള്‍ പോലും പറഞ്ഞിരിക്കെഇബ്ന്‍ ഹസം ഇവരുടെ ജല്‍പനങ്ങളില്‍ നിന്ന് സംശുദ്ധനാണ്. ഖുര്‍ആന്‍ തഫ്സീര്‍ സ്വഹാബാക്കളില്‍ നിന്നാണെല്ലോ നമ്മള്‍ സ്വീകരിക്കേണ്ടത്. മാത്രമല്ല, ഇബന്‍ ഹസം ഇന്നത്തെ രീതിയിലുള്ള വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയുള്ള ഗാനമേള അല്ല ഉദ്ദേശിച്ചത് എന്നും, പണ്ഡിതന്‍മാര്‍സംഗീതാലാപാനം (വായ്പാട്ട്) എന്നതില്‍ ഇളവു നല്‍കിയ നിഷിദ്ധമായ വിഷയങ്ങള്‍ ഇല്ലാത്തഗാനാലാപനം ആണ് എന്ന് കൂടി എളുപ്പം മനസ്സിലാക്കാം. കാരണം അദ്ദേഹം തെളിവ് പിടിക്കുന്ന ഹദീസ്പ്രവാചകന്‍റെ അടുത്ത് നിന്ന് ആയിഷ(റ) സന്നിധിയിലായിരിക്കെ രണ്ടു കൊച്ചു അന്‍സാരിപെണ്‍കുട്ടികള്‍യുദ്ധത്തെ കുറിച്ച് ഗാനമാലപിച്ചതിനെ , ദേഷ്യപ്പെട്ടു പ്രതികരിച്ച അബൂബക്കര്‍ (റ) യോട്, അവരെ വിട്ടേ ക്കാന്‍ പ്രവാചകന്‍ പറഞ്ഞ ഹദീസ് ആണ്. അവിടെ അവര്‍ വാദ്യോപകരണങ്ങള്‍ ഒന്നും ഉപയോഗിച്ചിട്ടില്ല. അന്സാരികളായ ചെറിയ പെണ്‍കുട്ടികള്‍ ബുആസ് യുദ്ധത്തെ കുറിച്ച് ആയിഷ (റ) യുടെഅടുക്കല്‍ വെച്ചു പാട്ട് പാടവെ അങ്ങോട്ട്‌ കടന്നു വന്ന അബൂബക്കര്‍ (റ), അവര്‍ക്ക് എതിരെ മുഖംതിരിച്ചു കിടക്കുന്ന പ്രവാചകനെ കാണുകയും അവരോടു പ്രവാചകന്‍റെ അടുത്താണോ പിശാചിന്‍റെ വീണവായന എന്ന് ചോദിച്ചതില്‍ നിന്ന് സ്വഹാബികളുടെ വെറും ഗാനാലാപനത്തോട് പോലുമുള്ള സമീപനം വ്യെക്തമാണ്.

             ومن الناس من يشتري لهو الحديث ليضل عن سبيل الله എന്ന ആയത്തിന്‍റെ തഫ്സീറില്‍ ഇബ്ന്‍ അബ്ബാസ്‌ (റ)പറയുന്നു ലഹ് വ് എന്നത് കൊണ്ടുദ്ധേശം സംഗീതമാണ്. കൂടാതെ, മുജാഹിദ് (റ) (തഫ്സീര്‍ ത്വബരി 21 /40 ), ഹസനുല്‍ ബസ്വരി (റ) (തഫ്സീര്‍ ഇബ്ന്‍ കസീര്‍ 3/451), സഅദി (റ) (തഫ്സീര്‍ സഅദി : 6/150) തുടങ്ങി ഇബ്ന്‍ മസ്ഊദ്, ഇബ്ന്‍ ഉമര്‍ (റ) തുടങ്ങി അനേകം സലഫുകള്‍ ഏകോപിച്ചു പറഞ്ഞവിഷയമാണ് ഈ ആയത്തിലെ പ്രതിപാദ്യം സംഗീതമാണ് എന്ന്. ജാഹിലിയ്യ കാലത്ത് സ്ത്രീകള്‍ മദ്യത്തെയുംസ്ത്രീ സൌന്ദ ര്യത്തെയും യുദ്ധത്തെയും കുറിച്ച് വര്‍ണ്ണിച്ചു പാടുകയും ആടുകയും ചെയ്യുന്നത്പതിവായിരുന്നു. അതിന്നായി പ്രത്യേകം അടിമ പെണ്ണു ങ്ങളെ ഒരുക്കുകയും അത്തരം കഴിവുകളുള്ളഅടിമകളെ വില്‍പന നടത്തുകയും ഒക്കെ ചെയ്യുമായിരുന്നു. എന്നാല്‍ അല്ലാഹു അതെല്ലാം നിഷിദ്ധമാക്കി.ഈ ആയത്തിന്‍റെ തഫ്സീറില്‍ അമാനി മൌലവി (റ) അടക്കം എല്ലാവരും എടുത്തു പറഞ്ഞതാണ് ഈവിഷയം. പ്രവാചക സന്നിധിയില്‍ വെച്ചു പെണ്‍കുട്ടികള്‍ ഗാനമാലപിക്കുന്നത് കണ്ടു അബൂബക്കര്‍ (റ)കോപിഷ്ടനാവാന്‍ കാരണം അതാണ്‌. എന്നാല്‍ ചെറിയ ബുലൂഗ് എത്താത്ത പെണ്‍കുട്ടികള്‍ ആയതിനാലുംഅല്ലാഹു വിലക്കിയ വിഷയങ്ങള്‍ ഗാനത്തില്‍ ഇല്ലാത്തത്രു കൊണ്ടും പ്രവാചകന്‍ അവരെ വിട്ടേക്കൂഎന്ന്ന്നു പറഞ്ഞു എന്ന് മാത്രം. മാത്രമല്ല, ചില തഫ്സീര്‍ ഗ്രന്ഥങ്ങളില്‍ ആയിഷ (റ) അത് കേള്‍ക്കുന്നകാലത്ത് ചെറിയ കുട്ടിയായിരുന്നു എന്നും അത് കൊണ്ടാണ് പ്രവാചകന്‍ എതിര്‍ത്തു പറയാതിരുന്നത് എന്ന്കൂടി പറഞ്ഞിട്ടുണ്ട്. പ്രവാചകന്‍ അത്തരം നിഷിദ്ധങ്ങള്‍ അടങ്ങിയ ഗാനാലാപനം കേള്‍ക്കുമ്പോള്‍ ചെവിയില്‍ വിരല്‍ തിരുകിയതായും വഴി മാറി യാത്ര ചെയ്തതായും, നാഫിഉ നോടൊപ്പം സഞ്ചരിക്കവേ ഒരിക്കല്‍ അത്തരം അവസരത്തില്‍ അത് പോലെ ചെയ്തു കൊണ്ട് ഇങ്ങനെ പ്രവാചകന്‍ ചെയ്തിരുന്നു എന്ന് ഇബ്ന്‍ ഉമര്‍ (റ) പറഞ്ഞു എന്നും ഹദീസില്‍ വനിട്ടുണ്ട്.

              സൂറത്ത് ശുഅറാഇലെ കവികളെ പറ്റി ''നബിയേ, പറയുക:) ആരുടെ മേലാണ് പിശാചുക്കള്‍ഇറങ്ങുന്നതെന്ന് ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചു തരട്ടെയോ? പെരും നുണയന്‍മാരും പാപികളുമായ എല്ലാവരുടെ മേലും അവര്‍ (പിശാചുക്കള്‍) ഇറങ്ങുന്നു. അവര്‍ചെവികൊടുത്ത് കേള്‍ക്കുന്നു അവരില്‍ അധികപേരും കള്ളം പറയുന്നവരാകുന്നു. കവികളാകട്ടെ,ദുര്‍മാര്‍ഗികളാകുന്നു അവരെ പിന്‍പറ്റുന്നത്.‌ അവര്‍ എല്ലാ താഴ്‌വരകളിലും അലഞ്ഞു നടക്കുന്നവരാണെന്ന്നീ കണ്ടില്ലേ?. പ്രവര്‍ത്തിക്കാത്തത് പറയുന്നവരാണ് അവരെന്നും. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍പ്രവര്‍ത്തിക്കുകയും, അല്ലാഹുവെ ധാരാളമായി സ്മരിക്കുകയും, അക്രമത്തിന് ഇരയായതിനെത്തുടര്‍ന്ന്ആത്മരക്ഷയ്ക്ക് നടപടി എടുക്കുകയും ചെയ്തവര്‍ ഇതില്‍നിന്ന് ഒഴിവാകുന്നു അക്രമകാരികള്‍ അറിഞ്ഞുകൊള്ളും; തങ്ങള്‍ തിരിഞ്ഞുമറിഞ്ഞ് എങ്ങനെയുള്ള പര്യവസാനത്തിലാണ് എത്തുകയെന്ന്. (ശുഅറാ : 221-227) എന്ന് പറഞ്ഞതില്‍ അല്ലാഹുവിന്‍റെ കല്‍പനകള്‍ അനുസരിച്ച് പ്രവാചകന് വേണ്ടിയും ഇസ്ലാമിനെപ്രതിരോധിക്കാനും കവിത ഉണ്ടാകുകയും പാടുകയും ചെയ്തവര്‍ ഒഴിവാണ് എന്ന് പറഞ്ഞത്,വാദ്യോപകരണങ്ങളും അതിന്‍റെ അകമ്പടിയോടെയുള്ള സംഗീതാലാപനവും അനുവദനീയമാക്കാന്‍ ചിലര്‍ ഇക്കാലത്ത് തെളിവായി പറയാറുണ്ട്‌ എങ്കിലും അത് നീതീകരിക്കാന്‍ കഴിയാത്ത ബാലിശമായ വാദമാണ്. ഇതില്‍ പ്രതിപതിക്കപ്പെട്ട വിഷയം കാഫിറുകളും മുശ്രിക്കുകളുമായ കവികള്‍ മുസ്ലിംകള്‍ക്കും നബി(സ)ക്കും എതിരായി ശത്രുതയുടെയും വിദ്വേഷത്തിന്റെയും വിഷം വമിക്കുന്ന ആരോപണങ്ങളുടെകൊടുങ്കാറ്റുയര്‍ത്തിയപ്പോള്‍ അവയ്ക്കു മറുപടി നല്‍കുവാന്‍ നബി(സ) തന്നെ മുസ്ലിം കവികളെഉത്സാഹിപ്പിക്കുകയുണ്ടായി. ഹസ്സാന് ബിന്‍ സാബിത് (റ) അബ്ദുല്ലാഹ് ബിന്‍ റവാഹ (റ) കഅബു ബിന്‍മാലിക് (റ) തുടങ്ങിയവര്‍ പ്രവാചകനെയും ഇസ്ലാമിനെയും പ്രതിരോധിച്ചു കൊണ്ട് കവിതകള്‍ രചിക്കുകയും അത് ആളുകള്‍ കൂടുന്നിടത്ത്‌ വെച്ച് ആലപിക്കുകയും ചെയ്തിരുന്നു. അത് അല്ലാഹുവിന്‍റെ പ്രവാചകന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മേല്‍ ആയത്തുകളിലെ ആദ്യഭാഗത്തെ കവികളെ കുറിച്ച് പറഞ്ഞത് ഇവര്‍ തങ്ങളെ കുറിച്ചാണ് എന്ന് ആകുലപ്പെടുകയും, എന്നാല്‍ അവസാനത്തെ ആയത്തിന്‍റെ അവതരണത്തോടെ അത്തരം പിഴച്ച കവികളില്‍ മേല്‍പറഞ്ഞ സ്വഹാബാക്കള്‍ പെടില്ല എന്നും വ്യെക്തമാക്കുകയാണ്. കാരണം മുഷിരിക്കുകളിലെ കവിതകളില്‍ ശിര്‍ക്കും,നിഷിദ്ധമായ വിഷയങ്ങളും അകമ്പടിയായി വാദ്യോപകരണങ്ങളും ഉണ്ടാകുമായിരുന്നു എങ്കില്‍ സ്വഹാബാക്കള്‍ അത്തരം നിഷിദ്ധമായ ഒന്നിന്‍റെയും അകമ്പടി യില്ലാതെ അവര്‍ ചെയ്തത് ശത്രുക്കള്‍നബിയെ പഴിച്ചും പുച്ചിച്ചും ചൊല്ലിയ പാടിയ കവിതകള്‍ക്കും ഗാനങ്ങള്‍ക്കും മറുപടിയായി കവിതയുംഗാനവും രചിക്കുകയും ആലപിക്കുകയും ചെയ്ത സംഭവമാണ് എന്നും മുഫസ്സിറുകള്‍ പറഞ്ഞിട്ടുണ്ട്.

        ജാഹിലിയ്യാ കാലത്ത് അനിസ്ലാമിക രീതിയില്‍ ഗാനാലാപനം നടത്തുകയും പാട്ടുകാരികളെഉപയോഗിക്കുകയും ആസ്വദിക്കുകയും കച്ചവടം നടത്തുകയും ചെയ്ത ശേഷം ഇസ്ലാം സ്വീകരിച്ചു നിലപാട്നന്നാക്കിയവര്‍ ആണ് അല്ലാഹു ആക്ഷേപത്തില്‍ നിന്ന് ഒഴിവാക്കിയത് എന്നും മുഫസ്സിറുകള്‍ പറഞ്ഞിട്ടുണ്ട്.എന്നാല്‍ സംഗീതോപകരണം ഉപയോഗിച്ചുള്ള സംഗീതമോ ഗാനാലാപനമോ ഹലാലാക്കാന്‍ അഹല് സ്സുന്നയുടെ ഒരു കാലത്തെയും പണ്ഡിതര്‍ ഇത് തെളിവാകിയിട്ടില്ല. മര്‍ഹൂം അമാനി മൌലവി സൂറത്ത്ലുഖ്മാന്‍ ആറാം ആയത്തിന്‍റെ വ്യാഖ്യാനത്തില്‍ സംഗീതോപകരണം നിഷിദ്ധമാണ് എന്ന് വ്യെക്തമായിപറഞ്ഞിട്ടുണ്ട്. അത് കൊണ്ട് ഇസ്ലാമിക മര്യാദകള്‍ പാലിച്ചു കൊണ്ടുള്ള കേവല കവിതാ രചനയുംഗാനാലാപനവും അനുവദനീയമാണ് എന്നെ ഇതില്‍ നിന്നൊക്കെ മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ.

കൂടുതല്‍ അറിയുന്നവന്‍ അല്ലാഹുവാണ്.

Sunday, November 16, 2014

സസ്നേഹം എന്‍റെ സുഹൃത്തിന് ..,



സസ്നേഹം എന്‍റെ സുഹൃത്തിന് ..,

              ഞാനിങ്ങനെ ഒരു എഴുത്ത് എഴുതാന്‍ കാരണം മനസ്സില്‍ കുറെ നാളായി കൊണ്ട് നടക്കുന്ന, താങ്കളോട് പറയണം എന്ന് കരുതുന്ന, എന്നാല്‍ നേരിട്ട് പറയാന്‍ പലപ്പോഴും ശ്രമിച്ചിട്ടും എന്‍റെ സ്വാഭാവിക പ്രകൃതം കൊണ്ട് നടക്കാതെ പോയ ഒരു വിഷയം അറിയിക്കാനാണ്. ഇനിയും താങ്കളെ അറിയിക്കാന്‍ വൈകിയാല്‍ പിന്നീട് എനിക്ക് ഖേദിക്കേണ്ടി വന്നേക്കാം എന്ന് കരുതിയാണ്, ഈ ഉദ്യമത്തിന് മുതിരുന്നത്. ആദ്യമായി മുന്‍ വിധിയില്ലാതെ താങ്കള്‍ ഇതവസാനം വരെ വായിക്കണം എന്ന് അപേക്ഷിക്കുന്നു. അത് പറയാന്‍ കാരണം  അല്‍പ സമയം കൊണ്ട് സംഭിക്കാവുന്ന, റിക്ടര്‍ സ്കെയിലിലെ 9 കടന്നെക്കാവുന്ന മാരക ശേഷിയുള്ള ഭൂമി കുലുക്കത്തെ കുറിച്ചുള്ള മുന്നറിയിപ്പ് ഫ്ലാഷ് ന്യൂസിലൂടെയോ മറ്റോ,അറിഞ്ഞിട്ടും അതെകുറിച്ച് താങ്കളോട് പറയാതെ ഞാന്‍ മാത്രം സുരക്ഷിതമായ ഇടത്തേക്ക് രക്ഷപ്പെട്ടുവെങ്കില്‍, ആ ഭൂമി കുലുക്കത്തില്‍ സാരമായ പരിക്ക് പറ്റി ആശുപത്രി കിടക്കയില്‍ കിടക്കുമ്പോള്‍, താങ്കള്‍ എന്നെ കുറിച്ച് എങ്ങിനെയാവും ചിന്തിക്കുക, എന്ന് എന്‍റെ മനസ്സിനെ അലട്ടുന്നത് കൊണ്ടും സൃഷ്ടാവ് എന്നെ ഏല്‍പിച്ച എന്‍റെ ഉത്തരവാദിത്വം നിറവേറ്റാതിരുന്നാല്‍ എനിക്കു നാളെ അതെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കാന്‍ കഴിയില്ല എന്ന തിരിച്ചറിവുമാണ്  എന്‍റെ മനസ്സിന്‍റെ പിന്നാക്കം വലിക്കല്‍ ഭേദിച്ച് കൊണ്ട് ഇതെഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നത്.

                   ഞാനും നിങ്ങളും എല്ലാം ഇവിടെ പ്രവാസിയാണ് എന്നത് പോലെ തന്നെ, ഈ ഭൂമി ലോകത്തും നമ്മള്‍ അടക്കം എല്ലാ മനുഷ്യരും പ്രവാസികള്‍ തന്നെയാണ്. ഈ ജീവിതം കൊണ്ട് എല്ലാം അവസാനിക്കില്ല എന്ന് ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ മാത്രമല്ല, യുക്തി സഹാമായി ചിന്തിക്കുന്ന ഏതൊരാളും മനസ്സിലാക്കും. കാരണം ഒരു മൊട്ടു സൂചി പോലും സ്വയം ഉണ്ടാകുക എന്നത് സംഭവ്യമല്ലല്ലോ. എന്നിരിക്കെ കോടാനുകോടി നക്ഷത്രങ്ങളും നമുക്ക് ചുറ്റുമുള്ള സര്‍വ ചരാചരങ്ങളും സൃഷ്ടിച്ചതിനു പിന്നിലെ ശക്തി, അത് ജനിച്ചവരോ മരിച്ചവരോ ആയിരിക്കില്ല, ആദിയും അന്ത്യവും ഇല്ലാത്ത എല്ലാറ്റിനും കഴിയുവുള്ള, ഏകനായ ഒരു സൃഷ്ടാവ് തന്നെയാകണം, എല്ലാറ്റിനും കഴിവുള്ള ഒരാളാണ് എങ്കില്‍ അവനെ സഹായിക്കാന്‍ മറ്റ് ദൈവങ്ങള്‍ ഉണ്ടാകുക എന്നത് ദൈവം എന്ന പദത്തിന്‍റെ അന്ത:സത്തക്കു യോജിക്കില്ലല്ലോ? അതിനാല്‍ അവനോടൊപ്പം അവനെപ്പോലെയോ, അവനെ സഹായിക്കാന്‍ അവന്‍റെ കീഴിലുള്ള കുറെ പേരോ ഉണ്ടാകുക എന്നത്  ദൈവത്തിനു ചെരാവതല്ലല്ലോ?. അവന്‍ സൃഷ്ടിച്ച സൂര്യ ചന്ദ്ര നക്ഷത്രങ്ങളും മറ്റു ജീവജാലങ്ങളുമെല്ലാം അവന്‍ നിശ്ചയിച്ചു കൊടുത്ത ഒരു പരിധി ക്കുള്ളില്‍ ചലിക്കുകയും അത് അതിലംഘിക്കാതെ തന്നെ അവയുടെ ഒക്കെ നിര്‍ണ്ണയിക്കപ്പെട്ട ജീവചക്രം, പൂര്‍ത്തിയാക്കുകയും ചെയ്യുന്നു. എന്നാല്‍ മനുഷ്യന്‍ മാത്രമാണ് ഇതിനപവാദമായി, തന്നിഷ്ടം പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം നല്‍കപ്പെട്ടത്‌ എങ്കിലും, എല്ലാ വസ്തുക്കള്‍ക്കും നിര്‍ണ്ണയിക്കപ്പെട്ട, അലംഘനീയമായ മാര്‍ഗം നല്‍കിയ സൃഷ്ടാവ് മനുഷ്യനെയും കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാതിരിക്കുക എന്നത് യുക്തിയാവില്ലല്ലോ?. 

        മനുഷ്യനൊഴികെ ഈ പ്രപഞ്ചത്തിലെ മറ്റെല്ലാ വസ്തുക്കളും ഒരവധിയെത്തിയാല്‍ നശിക്കുകയും അതോടെ അവസാനിക്കുകയും ചെയ്യുമെങ്കിലും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇഷ്ടമനുസരിച്ച് എന്തും പ്രവര്‍ത്തികാനുള്ള കഴിവും നല്‍കപ്പെട്ട മനുഷ്യനെ, അവന്‍റെ കര്‍മങ്ങള്‍ ക്കനുസരിച്ച് രക്ഷാ ശിക്ഷകള്‍ നല്‍കാന്‍ വേണ്ടി വീണ്ടും ഒരുമിച്ചു കൂട്ടുക എന്നത് നീതിയുടെ തേട്ടമാണ്. കാരണം, ഈ ജീവിതത്തോടെ എല്ലാം അവസാനിക്കുമായിരുന്നുവെങ്കില്‍ അവന്‍റെ കോടാനു കോടി സൃഷ്ടികളില്‍ അതിക്രമം കാണിക്കുന്ന മനുഷ്യനെ സര്‍വ്വ തന്ത്ര സ്വതന്ത്രനാക്കിയാതിനാല്‍, അവരിലെ ബലഹീനര്‍ക്ക് മേല്‍ ബലവാന്‍മാര്‍ നടത്തിക്കൊണ്ടിരിക്കുന്ന തുല്യതയില്ലാത്ത ക്രൂരതകളും അതിക്രമങ്ങളും, അതോടെ അവസാനിക്കുന്നുവെങ്കില്‍ അവിടെ ദൈവം പൂര്‍ണ നീതി നടപ്പാക്കി എന്ന് പറയാന്‍ കഴിയില്ലല്ലോ?. യഥേഷ്ടം കുറ്റ കൃത്യങ്ങള്‍ ഇന്ന് നമ്മുടെ മുന്നില്‍ നടമാടിക്കൊന്ടെയിരിക്കുന്നു. അവയില്‍ പലതിനും ലോകത്ത് നിലവിലുള്ള നിയമ സംവിദാനത്തിന്‍റെ കണ്ണില്‍ പെടാത്തതും, ഇനി പിടിക്കപെട്ടതിന് പോലും ചെയ്ത അക്രമത്തിനനുസരിച്ച പൂര്‍ണമായ ശിക്ഷ നല്‍കാനോ, ഇരയാക്കപെട്ടവര്‍ക്ക് അര്‍ഹമായ നീതി നല്‍കാനോ  കഴിയാത്ത, നൂറു സംഭവങ്ങള്‍ നമുക്കോരോരുത്തര്‍ക്കും ഓര്‍ത്തെടുക്കാന്‍ കഴിയുമെല്ലോ. എങ്കില്‍ അത്തരം ക്രൂര കൃത്യങ്ങളും അതിക്രമങ്ങളും ചെയ്തവര്‍ നിയമത്തിന്‍റെ കണ്ണ് മൂടിക്കെട്ടിയും അധികാരത്തിന്‍റെയും പണത്തിന്‍റെയും സ്വാധീനം കൊണ്ടും ശിക്ഷിക്കപ്പെടാതെയോ, അര്‍ഹമായ ശിക്ഷ നേരിടാതെയോ ഈ ലോകത്ത് നിന്ന് മറ്റുള്ളവരെ പോലെ തന്നെ ജീവിച്ചു മരണപ്പെട്ടു പോകുകയും അതോടെ എല്ലാം അവസാനിക്കുകയും ചെയ്യുന്നുവെങ്കില്‍ ദൈവം നീതിമാനാകുന്നതെങ്ങിനെ? ഏതൊരു പ്രവര്‍ത്തിക്കും തത്തുല്യമായ പ്രതി പ്രവര്‍ത്തനം ഉണ്ടാകുക എന്നത് ഭൌതിക ശാസ്ത്രത്തില്‍ പോലും അറിയപ്പെടുന്ന നിയമാമാണ് എങ്കില്‍, ദ്രോഹിക്കപ്പെട്ട ഇരകള്‍ക്കും അക്രമികള്‍ക്കും ഇടയില്‍ നീതി നടപ്പാകുക എന്നത്, ഈ ലോകത്ത് വെച്ച് ലഭിക്കാതെ പോയ നീതി ലഭിക്കാന്‍ അക്രമത്തിനു ഇരയായവര്‍ യോഗ്യരാണ്‌ എന്നതിനാല്‍ തന്നെ ഈ ജീവിതത്തിനു ശേഷം മറ്റൊരു ജീവിതത്തിന്‍റെ അനിവാര്യത തെളിയിക്കുന്നു. അത് കൊണ്ടാണ് ഈ ലോകത്ത് കൊമ്പുള്ള ആട് അതില്ലാത്ത ആടിനെ കുത്തിയെങ്കില്‍ പരലോകത്ത് കൊമ്പില്ലാതിരുന്ന ആടിന് കൊമ്പു കൊടുത്ത് തന്നെ കുത്തിയ കൊമ്പുണ്ടായിരുന്ന ആടിനെ തിരിച്ചു കുത്തി നീതി നടപ്പാക്കുന്ന ഒരു ദിവസം വരാനിരിക്കുന്നു.

                ഇനി ചിന്തികാനുള്ളത്, ഈ ലോകത്തെ സര്‍വ്വ തന്ത്ര സ്വന്തന്ത്രമായ ജീവിത ശേഷം വരുന്ന നമ്മുടെയൊക്കെ രണ്ടാം ജന്‍മം, അഥവാ ഈ ലോകത്തെ പരീക്ഷണത്തിന് ശേഷം വരുന്ന ഫലപ്രഖ്യാപനത്തിനു നമ്മളൊക്കെ തയ്യാറാ കേണ്ടതുണ്ട് എങ്കില്‍ ആ പരീക്ഷ വിജയിക്കാന്‍ നമുക്ക് മാര്‍ഗ നിര്‍ദ്ദേശം നല്‍കേണ്ടതും ആ സൃഷ്ടാവ് തന്നെയാകണമെല്ലോ?. ഈ കാണുന്ന സൃഷ്ടി പ്രപന്ജത്തിനു മുഴുവന്‍ ഒരു സൃഷ്ടാവ് ഉണ്ടെന്നും മരണത്തിനു ശേഷം നമ്മുടെ ചെയ്തികള്‍ അവനാല്‍ ചോദ്യം ചെയ്യപ്പെടും എന്നും വിശ്വസിക്കുന്നവര്‍ പോലും പക്ഷെ, അങ്ങിനെ ചോദ്യം ചെയ്യുന്നവന്‍, അഥവാ സൃഷ്ടാവ്, പരലോക മോക്ഷമെന്ന നമ്മുടെയൊക്കെ പരമാമായ ലക്‌ഷ്യം നേടാന്‍ കൃത്യമായ മാര്‍ഗ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടാകണമെന്നത് ഗൌരവത്തിലെടുത്തോ എന്നത് സംശയമാണ്. കാരണം ഈ അഖിലാണ്ഡ മണ്ഡലങ്ങളും പലര്‍ ചേര്‍ന്ന് സൃഷ്ടിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യില്ല എങ്കില്‍ താന്തോന്നിയായ മനുഷ്യനെ പരലോകമോക്ഷം കൈവരിക്കാന്‍ മാര്‍ഗ നിര്‍ദ്ദേശം നല്‍കുന്നതും ഏകനായ സൃഷ്ടാവ് തന്നെയായിരുക്കുമെല്ലോ? 

          ഞാനും നിങ്ങളും ജന്‍മം കൊണ്ട് അനന്തരമായി കിട്ടിയ മതത്തില്‍ പ്രത്യേകിച്ച് ഒരു പുന:പരിശോധനയും നടത്താതെ നീങ്ങുന്നവരാണ്. അപ്പോള്‍ ഈ കാണുന്ന സൃഷ്ടിപ്രപന്ജം മുഴുവന്‍ സൃഷ്ടിച്ചത് വേറെ വേറെ ശക്തികള്‍ അല്ല എങ്കില്‍ അവയെ നിയന്ത്രിക്കുന്നത്‌ അനേകം ദൈവങ്ങളല്ല എങ്കില്‍, നിശ്ചയം മനുഷ്യര്‍ക്കൊന്നടങ്കം മോക്ഷ പ്രാപ്തിക്കു ഒരേ മാര്‍ഗമാല്ലാതെ ഉണ്ടാവുക സാധ്യമല്ല!. അത് ഏതാണെന്ന് തിരിച്ചറിയാതെ എനിക്കു എന്‍റെ മതം നിങ്ങള്‍ക്ക് നിങ്ങളുടെ മതം എന്ന് കരുതി ഞാനും നിങ്ങളും ജനിച്ചുവീണ മതത്തില്‍ തുടരുന്നുവെങ്കില്‍ നമ്മളില്‍ ഒരാള്‍ തീര്‍ച്ചയായും ദൈവ മാര്‍ഗത്തിലല്ല എന്ന് മരണ ശേഷമെങ്കിലും ബോധ്യമാകുമെന്നത് ഉറപ്പാണ്. ജീവിതത്തിലെ വളരെ ചെറിയ കാര്യങ്ങള്‍ പോലും വളരെ ചിന്തിച്ചും പഠിച്ചും മാത്രം തീരുമാനിക്കുന്ന നമ്മള്‍ പരമമായ ലക്ഷ്യമായ മോക്ഷപ്രാപ്തിക്ക് നിര്‍ബന്ധമായും സ്വീകരിക്കേണ്ട ദൈവീകമായ മാര്‍ഗം തെരഞ്ഞെടുക്കുന്നതില്‍ എങ്ങിനെ ഉദാസീനനാകുന്നു?.

                 ഇസ്ലാം കേവലം അറബികള്‍ക്കോ മുഹമ്മദ്‌ എന്ന പ്രവാചകന്‍റെ അനുയായികള്‍ക്കോ അല്ല, ഈ ലോകം സൃഷ്ടിച്ച പരിപാലിക്കുന്ന സൃഷ്ടാവില്‍ നിന്ന് ആദ്യത്തെ മനുഷ്യന്‍ മുതല്‍ അവസാനത്തെ മനുഷ്യന് വരെ ദൈവമാര്‍ഗം വിവരിക്കുന്ന മതമാണ്‌. ഇത് പറയുമ്പോള്‍ താങ്കള്‍ മതത്തെ ഗൌരവമായി എടുക്കാതെ, ജീവിച്ചിരിക്കുന്ന കാലം, മറ്റുള്ളവര്‍ക്ക് ഉപദ്രവം ഒന്നും ചെയ്യാതെ നല്ല നിലയില്‍ ജീവിക്കുക, മരണത്തിനു ശേഷം വരുന്നത് വരട്ടെ എന്ന് അലസമായി ഈ ജീവിതത്തിനു ശേഷമുള്ള അവസ്ഥയെ കുറിച്ച് വിലയിരുത്തുന്ന മാനസികാവസ്ഥയാണ് എങ്കില്‍ കേവലം ഇത് അവസാനിക്കുന്നിടത്ത് ഇതിനെ കുറിച്ചുള്ള താങ്കളുടെ ചിന്തയും അവസാനിക്കുകയും താങ്കള്‍ പഴയ പടി തുടരുകയും ചെയ്യും. അതല്ല, ഇന്ന് നിലകൊള്ളുന്നതാണ് ശരിയെന്നും മോക്ഷമാര്‍ഗമെന്നും ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് താങ്കള്‍ എങ്കില്‍ ഞാന്‍ ഈ പറഞ്ഞതില്‍ ശക്തമായ വിയോജിപ്പുണ്ടാകാം, നേരിട്ടല്ലെങ്കില്‍ പോലും ഞാന്‍ പറഞ്ഞതിനെ ഖണ്ഡിക്കാന്‍ താങ്കളുടെ മനസ്സ് അതിയായി ആഗ്രഹിച്ചേക്കാം. 

    അത് പോലെ, നൈമിഷികമായ ഈ ജീവിതത്തെക്കാളുപരി പ്രയപ്പെട്ടവരെയെല്ലാം വിട്ടേച്ചു, ഒരു ജന്‍മം കൊണ്ട് നേടിയതും സ്വപനം കണ്ടതും എല്ലാം ബാക്കിയാക്കി ഏതു നിമിഷവും യാത്ര തിരിക്കെണ്ടാവനാണ് എന്നും, ശേഷം സൃഷ്ടാവിന്‍റെ വിധിയനുസരിച്ച് സ്വര്‍ഗ്ഗ നരക ങ്ങളി ലൊന്നില്‍ മറ്റൊരു മരണമില്ലാതെ അനന്തമായി കഴിയെണ്ടാവനാണ് എന്ന് തിരിച്ചരിയുന്നുവെങ്കില്‍, ഇത് അവസാനിക്കുന്നെടത്തു നിങ്ങള്‍ തുടങ്ങും, സൃഷ്ടാവിനെ അറിയാന്‍. ആ യാത്ര നിങ്ങളെ കൊണ്ടെത്തിക്കുക നിത്യ വിജയത്തിലെക്കായിരിക്കും. കാരണം ഇന്ന് ലോകത്ത് നിലവിലെ മതഗ്രന്ഥ ങ്ങളില്‍ സൃഷ്ടാവില്‍ നിന്നുള്ളത് എന്നു പൂര്‍ണമായി ഉറപ്പിക്കാന്‍ കഴിയുന്നത്‌ വിശുദ്ധ ഖുര്‍ആന്‍ മാത്രമാണ്. 114 അധ്യായങ്ങളിലായി ആറായിരത്തില്‍ പരം വചനങ്ങള്‍. അതില്‍ മനുഷ്യന്‍റെ ബുദ്ധിയുമായി നേരിട്ട് സംവദിക്കുന്ന, ഭൂത ഭാവി കാല ചരിത്ര സംഭവങ്ങളിലൂടെ, അന്ന് ചിന്തിക്കാന്‍ പോലും കഴിയാത്തത്ര സങ്കീര്‍ണമായ ശാസ്ത്ര പരാമര്‍ശങ്ങിലൂടെ, അത് ഗോള ശാസ്തത്തിലും ഭ്രൂണ ശാസ്ത്രത്തിലും ജീവ ശാസ്ത്രത്തിലും അടക്കം വിവിധ ശാസ്ത്ര ശാഖകളിലും മറ്റും നടത്തിയ കൃത്യമായ പരാമര്‍ശങ്ങളിലൂടെ, ധര്‍മ്മാധര്‍മ വിവക്ഷയിലൂടെ ഏതൊരു സത്യാന്വേഷിക്കും അത്ഭുതത്തോടെയല്ലാതെ വായിച്ചു തീര്‍ക്കാനാവാത്ത, സൃഷ്ടാവിങ്കല്‍ നിന്നുള്ളതെന്ന വ്യെക്തമായ സൂചനകള്‍ എമ്പാടുമുള്ള തെറ്റുകളോ അബദ്ധങ്ങ ളോ ഇല്ലാത്ത വൈരുദ്ധ്യങ്ങളേതുമില്ലാത്ത ഒരേ ഒരു ദൈവീക ഗ്രന്ഥം.  ഇത് കേവലം മുസ്ലിംകളുടെ ഒരവകാശവാദമായി കാണാതെ പരിശോധിക്കാന്‍ മേനെക്കെടുക. ഏതാനും ഖുര്‍ആനിക വചനങ്ങള്‍ കാണുക:

''നബിയെ, പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്‍റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്‍റെ (ദൂതന്‍.) അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കുവിന്‍. അതെ, അല്ലാഹുവിലും അവന്‍റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനില്‍. അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുവിന്‍ നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കാം. (7:158)

''ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.'' (49:13)

''ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്‌. (2:21)

''മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (ആലോചിച്ച് നോക്കുക:) തീര്‍ച്ചയായും നാമാണ് നിങ്ങളെ മണ്ണില്‍ നിന്നും,പിന്നീട് ബീജത്തില്‍ നിന്നും, പിന്നീട് ഭ്രൂണത്തില്‍ നിന്നും, അനന്തരം രൂപം നല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്‌. നാം നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിശദമാക്കിത്തരാന്‍ വേണ്ടി (പറയുകയാകുന്നു.) നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗര്‍ഭാശയങ്ങളില്‍ താമസിപ്പിക്കുന്നു. പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്ത് കൊണ്ടു വരുന്നു. അനന്തരം നിങ്ങള്‍ നിങ്ങളുടെ പൂര്‍ണ്ണ ശക്തി പ്രാപിക്കുന്നതു വരെ (നാം നിങ്ങളെ വളര്‍ത്തുന്നു.) (നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. അറിവുണ്ടായിരുന്നതിന് ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. ഭൂമി വരണ്ടു നിര്‍ജീവമായി കിടക്കുന്നതായി നിനക്ക് കാണാം. എന്നിട്ട് അതിന്‍മേല്‍ നാം വെള്ളം ചൊരിഞ്ഞാല്‍ അത് ഇളകുകയും വികസിക്കുകയും, കൌതുകമുള്ള എല്ലാതരം ചെടികളേയും അത് മുളപ്പിക്കുകയും ചെയ്യുന്നു. (22:5)

''മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്‍റെ പക്കല്‍ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ. (22:73)

''മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഒരു പിതാവും തന്‍റെ സന്താനത്തിന് പ്രയോജനം ചെയ്യാത്ത, ഒരു സന്തതിയും പിതാവിന് ഒട്ടും പ്രയോജനകാരിയാവാത്ത ഒരു ദിവസത്തെ നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാകുന്നു. അതിനാല്‍ ഐഹികജീവിതം നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും അല്ലാഹുവിന്‍റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ.'' (31:33)

മേല്‍ വചനങ്ങള്‍ ഖുര്‍ആനില്‍ നിന്നുള്ളതാണ്. ഏക ദൈവ വിശ്വാസത്തിന്‍റെ ചില പരാമര്‍ശങ്ങള്‍ ഇന്ന് നിലവിലെ മത ഗ്രന്ഥങ്ങളില്‍ എല്ലാം കാണാമെങ്കിലും കാലാന്തരങ്ങള്‍ക്കിടെ ഖുര്‍ആന്‍ ഒഴികെയുള്ള എല്ലാ ഗ്രന്ഥങ്ങളിലും കടത്തി കൂട്ടലുകള്‍ നടന്നു എന്നത് കൊണ്ടാണ് ഖുര്‍ആന്‍ ഒഴികെയുള്ള മതഗ്രന്ഥ ങ്ങളുടെയൊക്കെ അനുയായികളില്‍ ബഹു ദൈവ ചിന്തയും ആരാധാനയും കടന്നു വന്നതും, ആ ഗ്രന്ധങ്ങളിലോക്കെയും പരസ്പര വൈരുദ്ധ്യങ്ങള്‍ കാണപ്പെടുകയും ചെയ്യുന്നത്. എന്നാല്‍ ഖുര്‍ആനില്‍ എന്തെങ്കിലും വൈരുദ്ധ്യമോ, തെളിയിക്കപെട്ട ഏതെങ്കിലും ചരിത്ര വസ്തുതകള്‍ക്കോ ശാസ്ത്ര സത്യങ്ങള്‍ക്ക് എതിരായ പരാമാര്‍ശമോ കണ്ടെത്താന്‍ കഴിയില്ല. 1400 വര്‍ഷം മുന്‍പ് അറേബ്യ യിലെ മനല്‍ക്കാടുകളിലോന്നില്‍ ജനിച്ച എഴുത്തും വായനയും വശമില്ലാത്ത ഒരാള്‍ക്ക് സങ്കീര്‍ണങ്ങളായ ആധുനികരായ ശാസ്ത്രഞ്ജര്‍ മാത്രം കണ്ടെത്തിയ സത്യങ്ങള്‍ ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്താന്‍ കഴിയില്ല, അതിനാല്‍ തന്നെ ഈ ഖുര്‍ആന്‍ സൃഷ്ടാവില്‍ നിന്ന് ചിന്തിക്കുന്ന മനുഷ്യര്‍ക്ക് വേണ്ടിയുള്ള വ്യെക്തമായ ദൈവിക വചനങ്ങളാണ്. ഖുര്‍ആന്‍ പറയുന്നത് കാണുക..

''അവര്‍ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു.'' (4:82)

ഇതോടു കൂടി എന്‍റെ ബാധ്യത, അവസാനിക്കുന്നു, മനുഷ്യര്‍ ഒരൊറ്റ സമൂഹമായിരുന്നു, അവന്നു ആരാധനക്കായി ഒരേ ഒരു സൃഷ്ടാവും. കാലങ്ങള്‍ കടന്നു പോയപ്പോള്‍ ജനങ്ങള്‍ ഭിന്നിക്കുകയും അവര്‍ക്ക് തോന്നിയതിന്‍റെ പിറകെ പോകുകയും ചെയ്തു. അപ്പോഴൊക്കെ സത്യത്തിലേക്ക് തിരിച്ചു വിളിക്കാന്‍ അവന്‍ എല്ലാ സമൂഹത്തിലെക്കും, ഒരു ലക്ഷത്തില്‍ പരം ദൈവ ദൂതന്‍മാരെ അയക്കുകയുണ്ടായി. ഇന്ത്യയടക്കം ലോകത്തിന്‍റെ എല്ലാ കോണുകളിലും അവന്‍റെ ദൂതന്‍മാര്‍ കാലത്തിന്‍റെ വിവധ ഘട്ടങ്ങളില്‍ അത്തരം ഏക ദൈവാരാധനയുടെ സന്ദേശം എത്തിയെന്ന് തന്നെയാണ്, ഇപ്പോഴും ഹൈന്ദവ ഗ്രന്ധങ്ങളിലടക്കം ബാക്കിയായ വിഗ്രഹാരാധന എതിര്‍ത്തും ഏക ദൈവ പ്രോക്തമായ ശ്ലോകങ്ങളും സൂചിപ്പിക്കുന്നത്.

 വേദഗ്രന്ഥങ്ങളില്‍ ഇന്നും അന്തര്‍ ലീനമായി കിടക്കുന്ന യഥാര്‍ത്ഥ ഏക ദൈവ സങ്കല്‍പ്പത്തിന്‍റെ ചില ശേഷിപ്പുകള്‍ കൂടി കാണുക;
"ന തസ്യ പ്രതിമാ അസ്തി യസ്മ നാമ മഹദ് യശ:" അവന്റെ യശസ് എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. അവനെ മറ്റൊന്നിനോടും  ഉപമിക്കാന്‍ കഴിയുകയില്ല (യജുര്‍വേദം 32:3-4, )

     "അന്ധാ തമാ പ്രവിഷന്തി യെ അസംഭുതി മുപാസ്തെ" (യജുര്‍വേദം 40:9 ) ''യാതൊരുവന്‍ പ്രകൃതി ശക്തികളെ ആരാധിക്കുന്നുവോ അവന്‍ അന്ധകാരത്തില്‍ പ്രവേശിക്കും.'' (വെള്ളം, വായു, തീ, സൂര്യ നക്ഷത്രാദികള്‍ ). ''യാതൊരുവന്‍ സംഭുതിയെ ഉപാസിക്കുന്നുവോ അവര്‍ അന്ധകാരത്തില്‍ ആണ്ടുപോകും ..(സംഭുതി എന്നാല്‍ മനുഷ്യ കരങ്ങളാല്‍ സൃഷ്ടിക്കപ്പെടത് , അഥവാ മേശ കസേര, ചിത്രങ്ങള്‍, പ്രതിമ തുടങ്ങിയവ.). 

 ദൈവത്തെ കുറിച്ചുള്ള ഉപനിഷത്തിലെ ഒരു ശ്ലോകം കാണുക " ഏകം എവദ്വിതിയം "  " അവന്‍ ഏകനാണ് രണ്ടാമതൊന്നില്ലാത്ത"  (ചന്ദഗ്യോപനിഷത് 6:2:1)

              ഇനി ബ്രഹ്മ സൂത്രത്തില്‍ പറയുന്നത് കാണുക : 'ഏകം ബ്രഹ്മം ദ്വിതിയ നസ്തെ'' ദൈവം ഏകനാണ്, രണ്ടാമത് ഇല്ലാത്ത".' വേറെയും ഏക ദൈവ സങ്കല്‍പത്തെ സൂചിപ്പിക്കുന്ന നിരവധി പരാമര്‍ശങ്ങള്‍ ഹൈന്ദവ ഗ്രന്ഥങ്ങളില്‍ കാണാന്‍ സാധിക്കും.

            അത് പോലെ ക്രിസ്തുമത വേദ പുസ്തകങ്ങളില്‍ പഴയ നിയമത്തിലും പുതിയ നിയമത്തിലും ഏക ദൈവത്തെ കുറിച്ച പരാമര്‍ശങ്ങള്‍ നിരവധിയാണ്.

''ആകയാല്‍ യിസ്രായേലേ, നിന്‍റെ ദൈവമായ യഹോവയെ ഭയപ്പെടുകയും അവന്റെ എല്ലാ വഴികളിലും നടക്കയും അവനെ സ്നേഹിക്കയും നിന്‍റെ ദൈവമായ യഹോവയെ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും കൂടെ സേവിക്കയും ഞാന്‍ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന യഹോവയുടെ കല്‍പനകളും ചട്ടങ്ങളും നിന്‍റെ നന്‍മക്കായി പ്രമാണിക്കയും വേണം എന്നല്ലാതെ നിന്‍റെ ദൈവമായ യഹോവ നിന്നോട് ചോദിക്കുന്നത് എന്ത്?'' (ആവര്‍ത്തന പുസ്തകം10:12-13)

ആകയാല്‍ ഇന്നുള്ളതു  പോലെ നിങ്ങള്‍ അവന്‍റെ ചട്ടങ്ങള്‍ അനുസരിച്ചു നടപ്പാനും അവന്‍റെ കല്‍പനകള്‍ പ്രമാണിപ്പാനും നിങ്ങളുടെ ഹൃദയം നമ്മുടെ ദൈവമായ യഹോവയിങ്കല്‍ എകാഗ്രമായിരിക്കട്ടെ.'' (ഒന്ന് രാജാക്കന്‍മാര്‍ 8:61)

''അടിമ വീടായ മിസ്രയിം ദേശത്തു നിന്ന് നിന്നെ കൊണ്ടുവന്ന യഹോവയായ ഞാന്‍ നിന്‍റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്ക് ഉണ്ടാകരുതു. ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വര്‍ഗ്ഗത്തില്‍ എങ്കിലും താഴെ ഭൂമിയില്‍ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തില്‍ എങ്കിലും ഉള്ള യാതൊന്നിന്‍റെയും പ്രതിമ അരുതു. അവയെ നമ്സ്കരിക്കുകയോ സേവിക്കയോ ചെയ്യരുത്. (പുറപ്പാട് 20:2 -4)

''യിസ്രായേലേ കേള്‍ക്ക ! യഹോവ നമ്മുടെ ദൈവമാകുന്നു. യഹോവ ഏകന്‍ തന്നേ, നിന്‍റെ ദൈവമായ യഹോവയെ നീ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും പൂര്‍ണ്ണ ശക്തിയോടും കൂടെ സ്നേഹിക്കേണം. '(ആവര്‍ത്തന പുസ്തകം 6:4-5)

              മേല്‍പറഞ്ഞ ക്രിസ്തുമതത്തിലെയും ഹിന്ദുമതത്തിലെയും ഗ്രന്ഥങ്ങളില്‍ ഏക ദൈവ വിശ്വാസത്തെ കുറിച്ചുള്ള വ്യെക്തമായ സൂചനകള്‍ ഉണ്ടായിരിക്കെ, കാലക്രമേണ പ്രവാചകന്‍മാരോടും മഹാ പുരുഷന്‍മാരോടുമുള്ള  ബഹുമാനം  ക്രമേണ ആരാധനയില്‍ എത്തുകയും ഏക ദൈവമെന്ന അവര്‍ പഠിപ്പിച്ച യഥാര്‍ത്ഥ വിശ്വാസം തന്നെ അന്യം നിന്ന് മനുഷ്യര്‍ വിഗ്രാഹാരാധനയിലേക്കും അവന്‍ ഭയക്കുന്ന അവനു അപ്രാപ്യമായ പ്രാപഞ്ചിക ശക്തികളെയും ദൈവത്തിന്‍റെ സ്ഥാനത്തു പ്രതിഷ്ടിക്കുകയുമാണ് ഉണ്ടായതു. ത്രിയേകത്വവും ബഹുദൈവ സങ്കല്‍പവും ക്രമേണ കടന്നു കൂടുകയും അതിനനുസരിച്ച് ദൈവീക വേദ ഗ്രന്ഥങ്ങളില്‍ മനുഷ്യര്‍ കൈകടത്തുലുകള്‍ നടത്തുകയും ചെയ്തത് കൊണ്ടാണ്, മറ്റു മുന്‍കടന്ന എല്ലാ പ്രവാചകരെയും അവര്‍ക്ക് നല്‍കപ്പെട്ട വേദ ഗ്രന്ഥങ്ങളുടെ അസ്ഥിത്വത്തെയും ശരിവെച്ചു കൊണ്ട് അന്തിമ പ്രവാചകനെയും അദ്ദേഹത്തിലൂടെ യഥാര്‍ത്ഥ ദൈവീക സന്ദേശമായ, മനുഷ്യ കൈകടത്തുലകള്‍ അസാധ്യമായ അന്തിമ ഗ്രന്ഥമായ ഖുര്‍ആനിനെ അവതരിപ്പിച്ചത്.

                ഇനി യേശു വരാനിരിക്കുന്ന പ്രവാചകനെക്കുറിച്ച് അഥവാ മുഹമ്മദ്‌ (സ)യെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ബൈബിളില്‍ ഇങ്ങനെ വായിക്കാം.

            അദ്ദേഹം പറഞ്ഞു: "ഞാന് പോകുന്നത് നിങ്ങളുടെ നന്മയ്ക്കാണ്. ഞാന്‍ പോകാതിരുന്നാല്‍ സഹായകന്‍  (പാരക്ളിറ്റോസ്) നിങ്ങളുടെ അടുക്കല്‍ വരികയില്ല. ഞാന് പോയാല്‍ അവനെ നിങ്ങളുടെ അടുത്തേക്ക് ഞാന് അയക്കും. അവന് വരുമ്പോള്‍ പാപത്തെയും നീതിയെയും ന്യായവിധിയെയും കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്തും''. (യോഹന്നാന്‍ 16:7,8) 

യേശു വീണ്ടും പറഞ്ഞു: 
"ഇനിയും പല കാര്യങ്ങള്‍ എനിക്ക് നിങ്ങളോട് പറയാനുണ്ട്. എന്നാല് ഇപ്പോള്‍ നിങ്ങള്‍ക്ക് അത് താങ്ങാന്‍ സാധ്യമല്ല. സത്യാത്മാവ് വരുമ്പോള്‍ അവന്‍ നിങ്ങളെ എല്ലാ സത്യത്തിലേക്കും നയിക്കും. സ്വന്തം അധികാരത്തില്‍ ഒന്നും അവന്‍ പറയുകയില്ല. എന്നാല്‍ താന്‍ കേള്ക്കുന്നതെന്തും അവന് പറയും. വരാനിരിക്കുന്ന കാര്യങ്ങള് അവന് നിങ്ങളോട് പ്രഖ്യാപിക്കും''. (യോഹന്നാന്‍ 16:12-14)

                 മാത്രമല്ല അന്തിമ പ്രവാചകനായ മുഹമ്മദ്‌ (സ) യുടെ ആഗമനത്തെ കുറിച്ച് ഹിന്ദു പുരാണത്തിലും വ്യെക്തമായ പരാമര്‍ശങ്ങള്‍ കാണാം.. അത്തരം ഏതാനും വചനങ്ങള്‍ കാണുക.

''ഏത സ്മിന്നന്തരേ മ്ളേഛ ആചാരേണ്യ സമന്വിത; മഹാമദ ഇതിഖ്യാദഃ ശിഷ്യശാഖാ സമന്വിതം" (ഭവിഷ്യല് പുരാണം 3:3:3:5 ) (അപ്പോള്‍ മഹാമദ് എന്ന പേരുള്ള വിദേശിയായ ലോകാചാര്യന് തന്‍റെ ശിഷ്യഗണങ്ങളോടുകൂടി പ്രത്യക്ഷപ്പെടും).

         ആ മഹാനായ പ്രവാചകന്‍റെ അനുയായികളെക്കുറിച്ചും സാംസ്ക്കാരിക ചിഹ്നങ്ങളെക്കുറിച്ചും കൂടി വിവരിക്കുന്നുണ്ട് ഭവിഷ്യല് പുരാണത്തില്‍. "അദ്ദേഹത്തിന്‍റെ അനുയായികള്‍  ചേലാകര്‍മ്മം ചെയ്യും. അവര്‍ കുടുമവെക്കുകയില്ല.അവര്‍ താടി വളര്‍ത്തും. അവര്‍ വിപ്ളവകാരികളായിരിക്കും.പ്രാര്‍ത്ഥനക്ക് വരാന്‍ അവര്‍ ഉറക്കെ ആഹ്വാനം ചെയ്യും. പന്നിയെ ഒഴിച്ച് മറ്റ് മിക്ക മൃഗങ്ങളെയും അവര്‍ ഭക്ഷിക്കും. ശുദ്ധിചെയ്യാന് ദര്‍ഭ ഉപയോഗിക്കുന്നതിന് പകരം സമരം ചെയ്ത് അവര്‍ പരിശുദ്ധരാവും. മതത്തെ മലിനപ്പെടുത്തുന്നവരുമായി യുദ്ധം ചെയ്യുന്നതിനാല് മുസൈലവന്‍മാര്‍ എന്നവര്‍  അറിയപ്പെടും. ഈ മാംസഭുക്കുകളുടെ ആവിര്‍ഭാവം എന്നില്‍ നിന്നായിരിക്കും''. (ഭവിഷ്യല്‍  പുരാണം 3:3:3: 25-28)

                ഇതൊക്കെ, വേദ ഗ്രന്ഥങ്ങളില്‍ ഇതൊന്നും കേവലം യാദൃശ്ചിക മായി വന്നതല്ല ലോക സൃഷ്ടാവ് മതമാമായി ഒന്നേ നിശ്ചയിച്ചിട്ടുള്ളൂ എന്നും കാലങ്ങള്‍ കടന്നു പോകവേ, മനുഷ്യര്‍ അതില്‍ കടത്തി കൂട്ടലുകള്‍ നടത്തുകയാണ് ഉണ്ടായത് എന്നും വ്യെക്തമാക്കുന്നതാണ്. അങ്ങിനെ മനുഷ്യര്‍ ദൈവത്തിന്‍റെ മാര്‍ഗത്തില്‍ നിന്ന് അകന്നു പോകുമ്പോള്‍ ലോകത്തിന്‍റെ നാനാ ദിക്കുകളിലേക്ക് അവന്‍ മനുഷ്യരില്‍ പെട്ട ചിലരെ തെരഞ്ഞെടുത്തു അവന്‍റെ ദൂതനായി അയക്കുകയും മനുഷ്യരെ നേര്‍മാര്‍ഗത്തി ലേക്ക് തിരിച്ചു വിളിക്കാന്‍ അവരിലൂടെ  വേദങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു പോന്നു, എന്നാല്‍ മുഹമ്മദ്‌ (സ) എന്ന പ്രവാചകനിലൂടെ ആ ശൃംഖല അവസാനിക്കുകയും, വേദ ഗ്രന്ഥങ്ങളില്‍ അവസാനത്തേതായ വിശുദ്ധ ഖുര്‍ആന്‍ ലോകാവസാനം വരെയുള്ള മനുഷ്യര്‍ക്ക്‌ മാര്‍ഗ ദര്‍ശനമായി , മുന്‍പ് കഴിഞ്ഞു പോയ വേദങ്ങളില്‍ നിന്ന് ഭിന്നമായി യാതൊരു മാറ്റ തിരുത്തലും നടത്താന്‍ കഴിയാത്ത വിധം സര്‍വ ശക്തനാല്‍ സംരക്ഷിക്കപെടുകയും ചെയ്യും. അത് കൊണ്ട് മറ്റേതു വേദ ഗ്രന്ഥത്തിന്‍റെ അനുയായികളും മോക്ഷമാഗ്രഹിക്കുന്നുവെങ്കില്‍ നമ്മുടെയൊക്കെ സൃഷ്ടാവിനാല്‍ നമുക്കായി അവതരിപ്പിക്കപെട്ട, ഒരു കൈ കടത്തലും നടത്താന്‍ സാധ്യമല്ലാത്തവിധം ഇന്നും അജയ്യമായി നിലകൊള്ളുന്ന ഖുര്‍ആനിലെ സന്ദേശങ്ങള്‍ അറിയുകയും നമ്മുടെ സൃഷ്ടാവിന്‍റെ യഥാര്‍ത്ഥ പാതയില്‍ എത്തുകയും നിര്‍ബന്ധമാണ്‌.

''മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്‌) സന്തോഷവാര്‍ത്ത അറിയിക്കുവാനും, (നിഷേധികള്‍ക്ക്‌) താക്കീത് നല്‍കുവാനുമായി അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചു. അവര്‍ (ജനങ്ങള്‍) ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പുകല്‍പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവന്‍ അയച്ചുകൊടുത്തു. എന്നാല്‍ വേദം നല്‍കപ്പെട്ടവര്‍ തന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിനു ശേഷം അതില്‍ (വേദവിഷയത്തില്‍) ഭിന്നിച്ചിട്ടുള്ളത് അവര്‍ തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. എന്നാല്‍ ഏതൊരു സത്യത്തില്‍ നിന്ന് അവര്‍ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക് അല്ലാഹു തന്റെ താല്‍പര്യപ്രകാരം സത്യവിശ്വാസികള്‍ക്ക് വഴി കാണിച്ചു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക് നയിക്കുന്നു.'' (2:213)

''പറയുക: ഹേ; ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം നിങ്ങള്‍ക്ക് വന്നെത്തിയിരിക്കുന്നു. അതിനാല്‍ ആര്‍ നേര്‍വഴി സ്വീകരിക്കുന്നുവോ അവന്‍ തന്‍റെ ഗുണത്തിന് തന്നെയാണ് നേര്‍വഴി സ്വീകരിക്കുന്നത്‌. വല്ലവനും വഴിപിഴച്ച് പോയാല്‍ അതിന്‍റെ ദോഷവും അവന് തന്നെയാണ്‌. ഞാന്‍ നിങ്ങളുടെ മേല്‍ ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവനല്ല.'' (10:108)

''അതുപോലെ നിനക്കും നാം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നു. അപ്പോള്‍ നാം (മുമ്പ്‌) വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍ ഇതില്‍ വിശ്വസിക്കുന്നതാണ്‌. ഈ കൂട്ടരിലും അതില്‍ വിശ്വസിക്കുന്നവരുണ്ട്‌. അവിശ്വാസികളല്ലാതെ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയില്ല.'' (29:47)

''(നബിയേ,) പറയുക: എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹു മതി. ആകാശങ്ങളിലും ഭൂമിയിലുമുള്ളത് അവന്‍ അറിയുന്നു. അസത്യത്തില്‍ വിശ്വസിക്കുകയും അല്ലാഹുവില്‍ അവിശ്വസിക്കുകയും ചെയ്തവരാരോ അവര്‍ തന്നെയാണ് നഷ്ടം പറ്റിയവര്‍. ''(29:52)
  

                  അവസാനിപ്പിക്കുകയാണ്, ഞാന്‍ ഇത് കൊണ്ട് ഉദ്ദേശിച്ചത് ആദ്യം സൂചിപ്പിച്ച, എനിക്കു ബോധ്യപ്പെട്ട, വരാനുള്ള ഘോരമായ അപകടം, അതിനെ കുറിച്ച് അശ്രദ്ധനായ താങ്കളെ അറിയിക്കുക എന്നത് മാത്രമാണ്. അല്ലാതെ, കേവലം ഒരാളെ കൂടി എന്‍റെ മതത്തില്‍ ചേര്‍ത്തു കൊണ്ട് ഏതെങ്കിലും തരത്തിലുള്ള ഭൌതിക നേട്ടം ഞാന്‍ ഉദ്ദേശിക്കുന്നില്ല. മറിച്ചു, നിങ്ങളെ പോലെയുള്ള സുമനുസ്സുള്ള ഒരാളോടു, കേവലം നല്ല മൊബൈല്‍ ഫോണിനെ കുറിച്ചും വാഹനത്തെ കുറിച്ചും മറ്റു ഭൌതിക വിഷയങ്ങള്‍ മാത്രം പറഞ്ഞു, നാളെയെ കുറിച്ചുള്ള മുന്നറിയിപ്പ് മറച്ചു വെക്കുകയും ചെയ്യുക എന്നത് താങ്കളോട് കാണിക്കുന്ന വഞ്ചനയായിരിക്കും എന്ന് ആത്മാര്‍ഥമായി കരുതുന്നത് കൊണ്ടാണ്. കേവലം നൈമിഷികമായ ഈ ലോകത്ത് ആഹാരമോ മരുന്നോ പാര്‍പ്പിടമോ നല്‍കുക എന്നതിനെക്കാളേറെ, ശാശ്വതമായ നാളെയുടെ ലോകത്ത് സൌഭാഗ്യത്തിലും സന്തോഷത്തിലും കഴിയുന്ന ഒരയല്‍കാരനായി താങ്കളെ ഒരുക്കാന്‍ കഴിഞ്ഞാല്‍ അതാണ്‌ ഞാന്‍ ഏറ്റവും വലിയ മനുഷ്യസേവനമായി കാണുന്നത്. അത് തന്നെയാണ് എന്‍റെ സഹോദരനായി ഞാന്‍ കരുതുന്ന താങ്കള്‍ക്കുള്ള എന്‍റെ ഈ കുറിപ്പില്‍ ഉദ്ദേശിക്കുന്നതും. സര്‍വ്വ ശക്തന്‍ തുണക്കട്ടെ.....