Monday, September 3, 2012

നിങ്ങള്‍  ഇത്  കാണാതെ പോകല്ലേ...


വളരെ ഏറെ വിഷമകരവും സങ്കടകരവുമായ ഒരു അവസ്ഥയിലൂടെയാണ്‌, കേരളത്തിലെ മുജാഹിദുകള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. എങ്കിലും ഇത്തരം സാഹചര്യത്തില്‍ പോലും എങ്ങിനെ യായിരിക്കണം നമ്മുടെ ചിന്തകളും പ്രവര്‍ത്തനങ്ങളും  എന്നതില്‍ നമുക്ക് ശങ്കിച്ച് നില്‍കേണ്ട ഒരു സാഹചര്യവുമില്ല. ഒരു നൂറ്റാണ്ടു കാലത്തെ ത്യാഗോജ്ജലമായ ഇസ്ലാഹീ പ്രബോധനത്തിന്റെ ഫലം ആവോളം ആസ്വദിക്കുന്നവരാണ് കേരളത്തിലെ മുസ്ലിം ജനസമൂഹം, അത് കേവലം മുജാഹിദുകള്‍ക്ക്  മാത്രമല്ല, മറിച്ചു കേരളത്തിലെ മൊത്തം മുസ്ലിം ജനസാമാന്യത്തിനു അതിന്‍റെ ഗുണങ്ങള്‍ ഏറെ നല്‍കിയിട്ടുണ്ട്. മതം കേവലം ചില ചടങ്ങുകളിലും, പലരുടെയും കാല കീലക്കനുസരിച്ച അനാചാരങ്ങളിലും ഒതുങ്ങുകയും  , മത പഠനം കേവലം ഒരു പ്രഹഹസനമാവുകയും പാതിരാ ക്കഥകളും മാലപ്പാടുകളും ശരാശരി മുസ്ലിമിന്റെ ദീനീ വിജ്ഞാന മാര്‍ഗമായി ചുരുങ്ങുകയും ചെയ്തപ്പോള്‍ ദിശാ ബോധം നഷ്ടപ്പെട്ടു അല്ലാഹുവില്‍ നിന്ന് ഏറെ അകന്നു. കേരളത്തിലെ മുസ്ലിംകള്‍ അല്ലാഹുവിനു പകരം തങ്ങന്മാരുടെയും മക്ബറകളുടെയും  ജിന്ന് ബീവിമാരുടെയും ചുറ്റും പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്ന ഒരു കാലത്ത് നിന്നും, ബഹുദൂരം താണ്ടി, ഖുറാന്‍ ക്ലാസും, ഹദീസ് പഠന  ക്ലാസും ഓരോ മഹല്ലുകളിലും രൂപപ്പെടുകയും സ്ത്രീകള്‍ക്കടക്കം, ഉന്നത വിദ്യാഭ്യാസത്തിനു ഭൌതിക കോളെജുകളും അറബി കോളെജുകളും സര്‍വ്വ സാധാരനമാകുകയും, എന്തിനു, പള്ളികളില്‍ പോലും മുസ്ലിം സ്ത്രീകള്‍ക്ക്, അവര്‍ക്കവകാശപ്പെട്ട ആരാധനാ സ്വാതന്ത്ര്യം, കയ്യെഴുത്ത് പഠിക്കല്‍ ഹറാമാണെന്ന്  പറഞ്ഞ വിഭാഗം പോലും സൗകര്യം ചെയ്തു കൊടുത്തു. ഇത്  മുജാഹിദുകള്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടു കാലം പൊതു സമൂഹത്തിന്റെയും നാട്ടു പ്രമാണിമാരുടെയും അവഹേളനവും, അക്രമവും അവഗണിച്ചും, കേരള മുസ്ലീംങ്ങളെ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നവര്‍ എന്ന് പൊതു ധാരാ മുസ്ലിംകളും നേതാക്കളും നടത്തിയ ആക്ഷേപത്തെ പോലും കണക്കിലെടുക്കാതെയും, സത്യത്തിനും പ്രമാണങ്ങള്‍ക്കും അനുസരിച്ച് പ്രബോധനം നടത്തിയത് കൊണ്ടാണ്. 

ഇതേ സമയം തന്നെ ഈ ഇസ്ലാഹീ പ്രസ്ഥാനത്തില്‍ ലോക മുസ്ലിം പരിഷ്കരണ പ്രസ്ഥാനത്തിലെ ഉല്‍പതിഷ്ണുക്കളായ ചിലരുടെ അഭിപ്രായത്തെ പ്രമാണങ്ങളെക്കാള്‍  വിലമതിച്ചു അമഗീകരിച്ചതിന്റെ ഫലമായി അല്പം അതിര് കവിഞ്ഞ രീതിയില്‍ ആശയം പ്രചരിപ്പിക്കാനും ഈ പ്രസ്ഥാനത്തെ അതിലേക്കു ചായ്ക്കാനും ചില ശ്രമങ്ങള്‍ ഉണ്ടായി. എന്നാല്‍ ആ അവസരത്തിലൊക്കെ കഴിഞ്ഞ കാല പ്രസ്ഥാന നേതാക്കള്‍ ഇസ്ലാഹീ പ്രസ്ഥാനത്തെ സലഫുകളുടെ സമീപന രീതി സ്വീകരിച്ചു കൊണ്ടു, പ്രമാണങ്ങളെ വിശദീകരിക്കുകയും അത്തരം പ്രവണതകളെ മുളയിലേ നുള്ളിക്കലയുകയും ചെയ്തതിനാല്‍, ഇന്നും ലോകത്തെ ഏത് മുക്കിലും ഉള്ള ഖുര്‍ആനും സുന്നത്തും സലഫുകള്‍ എങ്ങിനെ മനസ്സിലാക്കിയോ അങ്ങിനെ തന്നെ പിന്തുടരുന്ന ഒരു വിഭാഗം ദേശ ഭാഷാ വെത്യാസമില്ലാതെ നിലനില്‍ക്കുന്നു. നമുക്കെല്ലാം അറിയുന്നപോലെ ഒരു ദശകത്തിനു മുന്‍പ് വീണ്ടും ഈ പ്രസ്ഥാനം ഒരു അഗ്നി പരീക്ഷ നീരിടുകയുണ്ടായി. അല്ലാഹുവിന്‍റെ തൌഫീക്ക് കൊണ്ടു, അതിനെയും നമ്മുടെ പ്രസ്ഥാനത്തിലെ പണ്ഡി തന്മാര്‍ സധൈര്യം പ്രമാണങ്ങളില്‍ ഉറച്ചു നിന്ന് കൊണ്ടു നേരിടുകയും പുത്തന്‍ വാദങ്ങളെ ഈ ആദര്‍ശ പ്രസ്ഥാനത്തില്‍ കയറ്റാതെ ശക്തമായ കോട്ടമതില്‍ തീര്‍ക്കുകയുണ്ടായി. അല്‍ഹംദുലില്ലാഹ്. ബഹു ഭൂരിപക്ഷം അണികളെയും കൊണ്ടു എന്നവകാഷപ്പെട്ടു പുറത്തു പോയ ആ സംഘത്തിന്റെ ഇസ്ലാമിക ആദര്‍ശങ്ങളില്‍ നിന്നുള്ള വെതിയാനങ്ങളെ നമ്മുടെ പണ്ഡിതന്മാര്‍ പ്രമാണ ബദ്ധമായി  വിശദീകരിച്ചപ്പോള്‍, കാര്യങ്ങള്‍ ബോധ്യപ്പെട്ട വലിയൊരു വിഭാഗം ആ വാദം ഉപേക്ഷിച്ചു നമ്മുടെ പ്രസ്ഥാനത്തിലേക്ക് തിരിച്ചു വരികയുണ്ടായി. അത് ആ സംഘത്തിനു നല്‍കിയ പ്രഹരം വളരെ വലുതും, ഏതാനും ആളുകളിലേക്ക്‌ അവരുടെ അംഗ സഖ്യ കുറയാനും കാരണമായി.
നമ്മുടെ പ്രസ്ഥാനം ഏറെ വിപുലമായി ഒട്ടേറെ അനുഗ്രഹങ്ങള്‍ അല്ലാഹു നമുക്ക് നല്‍കി. അവരാകട്ടെ എല്ലാവിധ കുതന്ത്രങ്ങളും ഈ  സംഘടനയെ ചിന്നഭിന്നമാക്കാന്‍ ശ്രമിച്ചു കൊണ്ടേ യിരിക്കുന്നു..അതിന്‍റെ ഫലമെന്നോണം ചില നമ്മുടെ പണ്ഡിതരുടെ അറിഞ്ഞോ അറിയാതെയോ ഉള്ള ചില നിലപാടുകള്‍ കാരണം അവരുടെ വാദങ്ങളെ ശരിവേക്കുന്നിടതെക്ക് ചിലരെങ്കിലും ചിന്തിച്ചു തുടങ്ങി എന്നത് തികച്ചും ഖേദകരമാണ്. ഇതാകട്ടെ ഇക്കാലമത്രയും ശ്രമിച്ചിട്ടും അവരുടെ കൂട്ടത്തിലെ പോലും ഖുര്‍ആനും ഹദീസും ആഴത്തില്‍ പഠി ച പണ്ഡിതന്മാരടക്കം  നിരാകരിച്ച വാദ മാണ് എന്നറിയുംപോഴാണ് നമ്മളെതിപ്പെട്ട കുഴപ്പതിന്റെ ആഴം മനസ്സിലാകുന്നത്‌.

ഇതാ ഈയടുത്തായി മറ്റൊരു പരീക്ഷണം അല്ലാഹുവില്‍ നിന്ന് നമ്മുടെ സംഘടയെ ബാധിച്ചിരിക്കുന്നു. ഇവിടെയും ഒരു മുജാഹിദു കുലുങ്ങുകയോ അനാവശ്യമായി വ്യാകുലനാകുകയോ ചെയ്യേണ്ടതില്ല. കാരണം അല്ലാഹു പറഞ്ഞില്ലേ
وَلَنَبْلُوَنَّكُم بِشَيْءٍ مِّنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِّنَ الْأَمْوَالِ وَالْأَنفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ (2 -155 
(കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക.). ഇത് അല്ലാഹുവിന്‍റെ പരീക്ഷനമാനെന്ന തിരിച്ചറിവ് ആദ്യം നമുക്കുണ്ടാവണം. പല രീതിയില്‍ നമ്മള്‍ ഈ സന്ദര്‍ഭത്തില്‍ പ്രീക്ഷിക്കപെട്ടെക്കാം. നമ്മെ ഒരു വേള ഈ സംഘടനയില്‍ നിന്ന് പുരതാക്കിയെക്കാം. നമ്മുടെ പേരില്‍ ഇല്ലാത്ത കുപ്രചരണങ്ങള്‍  നടത്തിയേക്കാം. നമ്മുടെ ജോലിയും സാമ്പത്തിക സഹായവും നഷ്ടപ്പെട്ടേക്കാം. നമ്മുടെ കുടുംബത്തില്‍ പ്രശ്നങ്ങള്‍  ഉണ്ടായേക്കാം. നമുക്ക് ഇന്നുള്ള അവസരങ്ങള്‍ സംഘടനയിലും സംഘാടകതതിലും, വേദികളിലും നഷ്ടപ്പെട്ടേക്കാം. സാമ്പത്തിക ബാധ്യതയും മാനസിക പീഡനങ്ങളും നേരിടേണ്ടി വന്നേക്കാം.
 أَمْ حَسِبْتُمْ أَن تَدْخُلُوا الْجَنَّةَ وَلَمَّا يَأْتِكُم مَّثَلُ الَّذِينَ خَلَوْا مِن قَبْلِكُم ۖ  (അല്ല, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവര്‍ (വിശ്വാസികള്‍) ക്കുണ്ടായതു പോലുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്കും വന്നെത്താതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാനാകുമെന്ന് നിങ്ങള്‍ ധരിച്ചിരിക്കയാണോ ? )   ഇതെലാം സഹിക്കനല്ലേ നമ്മുടെ റബ്ബ് മേല്‍ വിവരിച്ച ആയതില്‍ ആവശ്യപ്പെടുന്നത്?..തീര്‍ച്ചയായും അതെ. അല്ലാതെ ഓരോ ആരോപണത്തിനും അതെ രീതിയില്‍ പ്രതികരിക്കുകയാണെങ്കില്‍  ക്ഷമിക്കുന്ന മുഉമിനീങ്ങളുടെ കൂട്ടത്തിലാണോ നമ്മള്‍ എണ്ണപ്പെടുക? അല്ല. 
നമുക്ക് അവരെപ്പോലെ പ്രതികരിക്കാന്‍  കഴിയുമെങ്കിലും കുതന്ത്രങ്ങളോ  വ്യക്തി ഹത്യയോ എന്തിനു ഒരു വേള ആരുടെയെങ്കിലും ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന, സത്യം പോലും മറച്ചു വെച്ച് കൊണ്ടു ക്ഷമിക്കുക. 
എന്ന് വെച്ച്  പ്രമാണ വിരുദ്ധമായ കാര്യങ്ങളെ തുറന്നു കാണിക്കാതെ നേതാക്കള്‍ പറയുന്ന എല്ലാം കാര്യങ്ങളും അനുസരിക്കണമെന്നിതിനര്‍ത്ഥമില്ല  . 
മറിച്ചു, ഈ സംഘടന ആരുടെയെങ്കിലും അല്ല, നമ്മുടെ പൂര്‍വ്വികരായ നിസ്വാര്‍ത്ഥരായ പണ്ഡിതന്മാര്‍ നമുക്ക് കൈമാറിയതാണ്. അത് നമ്മുടെ അശ്രദ്ധ കൊണ്ടു അനര്‍ഹമായ കൈകളിലൂടെ നമ്മുടെ തലമുറ കൈമാറി അടുത്ത തലമുറയിലെത്തിക്കൂട!  . അത് കൊണ്ടു ക്ഷമിക്കുക, അല്ലാഹുവിന്‍റെ പ്രവാചകരും അവിടുത്തെ സ്വഹാബികളും ക്ഷമിചില്ലേ?
 مَّسَّتْهُمُ الْبَأْسَاءُ وَالضَّرَّاءُ وَزُلْزِلُوا حَتَّىٰ يَقُولَ الرَّسُولُ وَالَّذِينَ آمَنُوا مَعَهُ مَتَىٰ نَصْرُ اللَّـهِ 
(പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിക്കുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കും എന്ന് അവരിലെ ദൈവദൂതനും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും പറഞ്ഞുപോകുമാറ് അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തു.٢-٢١٤  ). 

ക്ഷമ കൈവിടാതെ നമ്മള്‍ ആദര്‍ശ പ്രചാരണത്തിലും ആളുകളെ സത്യ ദീനിലേക്ക് ക്ഷണിക്കുന്നതിലും കൂടുതല്‍ സമയം ചിലവിടുക. എങ്കില്‍ ഒരു ആക്ഷേപകന്റെ ആക്ഷേപത്തെ നമ്മള്‍ ഭയപ്പെടെണ്ടതില്ല. നമ്മോടൊപ്പം അല്ലാഹു ഉണ്ടാകും. മറിച്ചു നമ്മളെങ്ങാനും വാശിയുടേയും പ്രത്യാക്രമണത്തിന്റെയും  മാര്‍ഗം തെരെഞ്ഞെടുക്കുന്നുവെങ്കില്‍ അവിടെ വിജയിക്കുക പിശാചായിരിക്കും. നമ്മള്‍, പ്രയപ്പെട്ടവരെ, അന്ധത ബാധിച്ചവരും നഷ്ടകാരികളും ആയിത്തീരും. 
അക്രമത്തിനെ അക്രമം കൊണ്ടും പരിഹാസത്തെ പരിഹാസം കൊണ്ടും, ദുരാരോപണത്തെ  ദുരാരോപണം കൊണ്ടുമല്ല, മറിച്ചു സഹനം കൊണ്ടും, സദ്‌വാക്കുകള്‍  കൊണ്ടും സദുപദേശം  കൊണ്ടും നേരിട്ട് വിജയികളാകുക. വിജയം നമ്മെ തേടി എത്തും, നമുക്ക് ആരെയും  തോല്‍പിക്കാനില്ല, നമുക്ക് ഒരാളോടും പരിഭവം ഇല്ല, നമ്മെ പരിഹസിക്കുന്നവരും പുറതാക്കുന്നവരും അകറ്റി നിര്‍തുന്നവരും അങ്ങിനെ ചെയ്യട്ടെ..
നമുക്ക് നമ്മുടെ ദൌത്യം മറക്കാന്‍ കഴിയില്ല, അത് ഈ ആദര്‍ശം പ്രചരിപ്പിക്കുകയാണ്. ഒരു പാട് പേരെ ളലാലതില്‍ നിന്ന് നമുക്ക് കരകയറ്റാനായി, അതില്‍ ശിര്‍ക്ക് ചെയ്യുന്നവരും ഹദീസ് നിഷേധികളുമുണ്ടായിരുന്നു. ഇനിയും സന്‍മാര്‍ഗം പ്രാപിച്ചവരെക്കാളെറെ  അസത്യതിലായി നിലയുരപ്പിച്ചവര്‍ അപ്പുറതുണ്ട്  . അവര്‍ക്ക് സന്‍മാര്‍ഗം പറഞ്ഞു കൊടുക്കാന്‍ ഇവിടെ നമ്മള്‍ അല്ലാതെ മറ്റാരും ഇല്ല. അത് മറക്കരുത്, നാട്ടിലാണെങ്കിലും  പ്രവാസതിലാണെങ്കിലും  , കൂട്ടായമാകളിലൂടെ നമ്മുടെ ദൌത്യം തുടരുക, ആരെയും കാത്തു നില്‍കാതെ, ലഭ്യമായ സൌകര്യങ്ങളും വേദികളും ഉപയോഗപ്പെടുത്തി, ഒരു മിനുട്ട് പോലും മറ്റു അനാവശ്യ തര്‍ക്കവിതര്‍ക്കങ്ങളില്‍ പാഴാക്കാതെ ഈ  ഉദ്യമം, നമ്മുടെ നാഥന്‍ നമ്മളില്‍ വിശ്വസിചെല്‍പ്പിച്ച അമാനത് പൂര്‍ത്തിയാക്കുക. 
ഒരു വേള ഇനിയുള്ള ദിവസങ്ങളില്‍ ചിലപ്പോഴെങ്കിലും നമ്മളില്‍ പിശാചിന്‍റെ പ്രേരണക്ക്  വിധേയമായി വിമര്‍ശിക്കുമ്പോഴും പ്രതികരിക്കുമ്പോഴും സ്വാഭാവികമായും വന്നു ചെരാനിടയുള്ള അതി വിനാശകരമായ എന്നാല്‍ നമുക്ക് ന്യായീകരണം തോന്നിയേക്കാവുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനാണ് ഇത് സൂചിപ്പിക്കുന്നത്. 
സുഹൃത്തുക്കളെ പിശാചിന് ഏറെ സന്തോഷവും  നമുക്ക് വളരെ വിഷമം പിടിച്ച തുമായ  ദിവസങ്ങളാണ് മുന്നില്‍ വരാനിരിക്കുന്നത്. നമ്മള്‍ അല്ലാഹുവിന്‍റെ പ്രീതി മാത്രം ഉദ്ദേശിച്ചു അവനാവശ്യപ്പെട്ട ക്ഷമ അതിന്‍റെ ഏറ്റവും ഉയര്‍ന്ന തരത്തില്‍ കൈക്കൊള്ളുകയല്ലാതെ  ഈ ദുര്ഘ്ടാവസ്ഥ മുഉമിനായി ക്കൊണ്ട് തരണം ചെയ്യുക സാധ്യമല്ല. നാം കൃത്യമായും പാലിക്കേണ്ട ചില മര്യാദകളെക്കുറിച്ച്  ഉണര്‍ത്തുന്നു..
1 )- ഒരു കാരണവശാലും കേട്ട് കേള്‍വിയുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുകയോ അതില്‍ പ്രതികരിക്കുകയോ ചെയ്യരുത്
 يَا أَيُّهَا الَّذِينَ آمَنُوا إِن جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ  
(സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി. 49 -6  )

2 - നമുക്ക് കിട്ടിയ വാര്‍ത്ത സത്യമാണെന്ന് ബോധ്യപ്പെട്ടാലും, ആരുടെയ്യെങ്കിലും സ്വഭാവഹത്യയോ വ്യക്തിപരമായ വീഴ്ചകളോ അടങ്ങിയതാനെങ്കില്‍, ഒരു കാരണവശാലും, എന്ത് പ്രകോപനമുണ്ടായാലും, അത് പ്രച്ചരിപ്പികുകയോ അത് ഉപയോഗിച്ച് ഇടിച്ചു താഴ്ത്തി സംസാരിക്കുകയോ ചെയ്യരുത്.
أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ ۚ وَاتَّقُوا اللَّـهَ
(നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്‌. തന്‍റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്‍റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം തിന്നുന്നത്‌) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്‌. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. 49 -16 )

3 -   നമുക്ക് ലഭിക്കുന്ന വിവരങ്ങള്‍ വിശ്വസ്തരില്‍ നിന്നല്ല എങ്കില്‍, അത് ശരിയാണെന്ന് ഉറപ്പു വരുത്തുന്നതിന് മുന്‍പ് അതെത്ര നിസ്സാരമായതായാലും,   ഒരു കാരണവശാലും പ്രചരിപ്പിക്കരുത്‌. കാരണം ഒരു പക്ഷെ അത് അര്‍ദ്ധ സത്യങ്ങളോ അസത്യങ്ങളോ ആയിരിക്കാം.

4 - സ്വഹീഹല്ലാത്ത ഹദീസുകളോ, അഹല് സ്സുന്നയുടെ പണ്ഡിതന്മാരുടെ തല്ലാത്ത വ്യാഖ്യാനങ്ങളോ ഒരു കാരണവശാലും പ്രചരിപ്പിക്കരുത്‌.

5 - ഒരു കാരണവശാലും പ്രമാണങ്ങളെ വ്യക്തമാക്കുകയും എതിരാളികളുടെ വാദത്തിലെ നിരര്‍ത്ഥ കത ബോധ്യപ്പെടുത്തുകയും ചെയ്യുക എന്നതല്ലാതെ വ്യക്തിയുടെ  അന്ജതയോ വ്യതിയാനമോ ചൂണ്ടിക്കാണിച്ചു അദ്ദേഹത്തെ വ്യക്തി പരമായി   അപമാനിക്കുന്നതിനു  വേണ്ടിയാകരുത്.

6 - സംഘടന നമ്മുടെ എല്ലാവരുടെതുമാണ്, ഇപ്പോഴത്തെ തെറ്റുകള്‍ സംഘടനയുടെതല്ല, മറിച്ചു ഏതാനും വ്യക്തികള്‍ക്ക് പറ്റിയ തു മാത്രമാണെന്ന് തിരിച്ചറിയുകയും ഒരു കാരണവശാലും സംഘടനയെയോ പണ്ഡിതന്മാരെ ഒന്നിച്ചോ കുറ്റപ്പെടുത്തി സംസാരിക്കുകയോ തള്ളിപ്പറയുകയോ  ചെയാതിരിക്കുക.

7 - ഒരു കാരണവശാലും ബിദ് ഇ കളുടെയോ ഹദീസ് നിഷേധികലുടെയോ അഭിപ്രായത്തെ മുഖവിലക്കെടുക്കുകയോ അവരുടെ അം ഗീകാരതിലോ അഭ്യര്തനയിലോ വന്ജിതരായി അവരുമായി ചേര്‍ന്ന് ഒരു കാര്യത്തിലും ഇടപെടാതിരിക്കുക.

8 - നമ്മുടെ പ്രധാന ദൌത്യമായ ശിര്‍ക്കിനെതെരെയും ഹദീസ് നിഷേധാതിനെതിരെയുമുള്ള പ്രചാരണവും പ്രവര്‍ത്തനങ്ങളും പൂര്‍വ്വാധികം ശക്തി പ്പെടുത്തുകയും, പ്രമാണങ്ങള്‍ യഥാര്‍ത്ത സ്രോതസ്സുകളില്‍ നിന്ന് പഠി ക്കാനും എല്ലാവരും കഴിയുന്ന രീതിയില്‍ ശ്രമിക്കുക..

അല്ലാഹു   അനുഗ്രഹിക്കട്ടെ...

Friday, August 24, 2012

ഇസ്രായേലും യു എസും പിന്നെ യു എന്നും


നമ്മള്‍ അധിവസിക്കുന്ന ഈ ഭൂഗോളത്തില്‍ 193 യു എന്‍ അംഗത്വമുള്ള രാജ്യങ്ങളും,സൌത്ത്‌ സുഡാന്‍, വത്തിക്കാന്‍ സിറ്റി, കൊസാവൊ എന്നീ മൂന്ന്‌ രാജ്യങ്ങളടക്കം 196 രാജ്യങ്ങളില്‍,അമേരിക്കയുടെ സീമന്തപുത്രനായ ഇസ്രായേലിന്ന്‌ അതിണ്റ്റെ ഒന്നാം തീയ്യതി മുതല്‍ യു എന്‍ കല്‍പിച്ചു നല്‍കുന്ന അമിതാധീശത്വം പലപ്പോഴും ലോകത്തില്‍ തുല്യതയില്ലാത്ത അനീതിക്കും അക്രമത്തിനും വഴിയൊരുക്കുന്നു. അതിലേറിയ കൂറും ഫലസ്തീനും ഇതര മുസ്ളീംകള്‍ക്കുമെതിരില്‍ വിവിധങ്ങളായ അക്രമ പരമ്പരകള്‍ ഉണ്ടാക്കുന്നതിലാണവസാനിച്ച്‌ കൊണ്ടിരിക്കുന്നത്‌. കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകില്‍ സുലഭം എന്ന സമവാക്യം ഇസ്രായേല്‍ മൂലം, പെട്രോള്‍ മൂലം എന്നാക്കി മാറ്റാവുന്ന തരത്തിലാണിന്ന്‌ നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന്‌ കഴിഞ്ഞ എതാനും ദശകങ്ങള്‍ ലോകത്തിലെ സംഭവ വികാസങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ക്ക്‌ എളുപ്പം മനസ്സിലാക്കാവുന്നതാണ്‍.
ലോകത്തില്‍ ജനാധിപത്യം പുലര്‍ന്ന്‌ കാണാന്‍ കണ്ണിലെണ്ണയൊഴിച്ച്‌ കാത്തിരിക്കുന്ന അമേരിക്ക, അതിന്ന്‌ വേണ്ടിയെന്ന വ്യാജേന മറ്റ്‌ സ്വതന്ത്ര പരമാധികാര രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലിടപെട്ട്‌ കൊണ്ട്‌ മനുഷ്യത്ത രഹിതമായ അറും കൊലകളും നശീകരണവും നടത്തുമ്പോള്‍ അതിനെ എതിര്‍ക്കുന്നവരെ നിശ്ശബ്ദമാക്കാനുള്ള വേദിയാക്കി യു എന്നിനെ മാറ്റുന്ന കാഴ്ച നാമൊക്കെ കണ്ടതാണ്‍. മാത്രമല്ല, ഇത്തരം അധിനിവേശങ്ങളും, നരമേധവും മുസ്ളീം രാജ്യങ്ങളിലാകുമ്പോള്‍ സംസ്കാരങ്ങളുടെ സംഘട്ടനമായും, കുരിശു യുദ്ധമായും വിശേഷിപ്പിച്ച്‌, മുസ്ളീം ജനസാമാന്യത്തിന്ന്‌, ആഴത്തിലുള്ള അതിക്രൂരമായ നാശനഷ്ടങ്ങള്‍ സമ്മാനിക്കുന്ന കാഴ്ചക്കും ലോക ജനത സാക്ഷിയായി. എന്നാല്‍, കുതന്ത്രത്തിലൂടെ,പല സ്ഥലങ്ങളിലായി ചിതറിക്കിടന്ന ജൂതന്‍മാരെ അറബികള്‍ക്കിടയില്‍ അതിക്രമത്തിലൂടെ തിരുകിക്കയറ്റി മധ്യപൂര്‍വ്വദേശത്തെ അന്തമില്ലാത്ത ദുരിതക്കഴത്തിലാക്കൈയ പാശ്ചാത്യ -ജൂത നെറികേട്‌ ലോക ചരിത്രത്തില്‍ തന്നെ തുല്യതയില്ലാത്തതാണ്‍. അന്ന്‌ മുതല്‍ ഇന്ന്‌ വരെ ഫലസ്തീനിണ്റ്റെ മണ്ണില്‍ നിന്ന്‌ അതിണ്റ്റെ യഥാര്‍ത്ത അവകാശികളെ, അമേരിക്കയുടെയും, മറ്റ്‌ യൂറോപ്യന്‍ രാജ്യങ്ങളുടെയും, എന്തിനു, പലപ്പോഴും, യു എന്നിണ്റ്റെ പോലും ഒത്താശയോടെ കൊന്നൊടുക്കുകയും, അവരുടെ ഭവനങ്ങളില്‍ നിന്ന്‌ പുറത്താക്കി അത്‌ കൈവശപ്പെടുത്തുകയും ചെയ്യുമ്പോള്‍, അക്രമികളായ സയണിസ്റ്റ്കള്‍ക്കതിരെ മാനിഷാദ എന്ന്‌ പറയാന്‍ ആരുമില്ലാത്തത്‌ നിരാശജനകം തന്നെ.
ഇന്ന്‌ ലോകത്ത്‌ നിലനില്‍ക്കുന്ന മുസ്ളീം നാമധാരികളായ ഭീകരവാദികളെ സമ്മാനിക്കുന്നതില്‍ പാശ്ചാത്യരുടെ ഈ പ്രവര്‍ത്തനങ്ങള്‍ നല്‍കിയ സംഭാവനകള്‍ വളരെ വലുതാണെന്ന സത്യം നിഷ്പക്ഷമായി ചിന്തിക്കുന്ന പലരും വിളിച്ചു പറഞ്ഞിട്ടുണ്ടെങ്കിലും, അതെല്ലാം, ഉത്സവപ്പറമ്പിലെ കിളിനാദം പോലെ അലിഞ്ഞ്‌ പോകുന്നു. എന്നാല്‍ സ്വന്തം രാജ്യത്തിണ്റ്റെ സ്വാതന്ത്രത്തിന്നായുള്ള ഫലസ്തീനി സമരങ്ങളെ, മെഷീന്‍ ഗണ്ണും പാറ്റണ്‍ ടാങ്കുകളും കൊണ്ട്‌ നേരിടുകയും, പ്രതിരോധത്തിന്നായി കല്ലുപയോഗിക്കുമ്പോള്‍ അവരെ ഭീകരരാക്കി ചിത്രീകരിക്കുകയും ചെയ്യാന്‍ ഇസ്രായിലും അമേരിക്കയും കാണിക്കുന്ന ആവേശവും അതിനു റാന്‍ മൂളുന്ന പാശ്ചാത്യരും കയ്യൂക്കിണ്റ്റെ നിയമം നടപ്പാക്കുന്നതില്‍ ഒരേ സ്വരക്കാരാണ്‍. ഇപ്പോള്‍, അനീതിയുടെ അവസാനിക്കത്ത ആണികളിലൊന്നായി, ഫലസ്തീനിണ്റ്റെ യു എന്നിലെ അംഗ്ഗ്വത്തത്തിനായുള്ള പോരാട്ടവും നിശ്ശബ്ദമാക്കാനുള്ള അമേരിക്കയുടെയും, ഇസ്രായേലിണ്റ്റെയും കൊണ്ട്‌ പിടിച്ച ശ്രമങ്ങള്‍ ലോക ക്രമത്തിനും മനുഷ്യത്തത്തിനുമെതിരായ വെല്ലുവിളിയായി കാണേണ്ടതാണ്‍. ഫലസ്തീനിണ്റ്റെ മണ്ണില്‍ ഇന്ന്‌ വരെ ഇസ്രായേല്‍ നടപ്പിലാക്കി വരുന്ന നരമേധങ്ങള്‍ക്കും, മറ്റെല്ലാ നരനായാട്ടുകള്‍ക്കും എല്ലാഴ്പ്പോഴും, അമേരിക്കയും മറ്റ്‌ യൂറോപ്യന്‍ രാജ്യങ്ങളും, കൈയയച്ച്‌ സഹായിക്കുകയും,യു എന്‍ ഇവരുടെ ചട്ടുകമായി അധഃപതിച്ച്‌ കാഴ്ചക്കാരനാകുകയും ചെയ്യുമ്പോള്‍ ഇന്നത്തെ ലോകക്രമം മാറ്റിയെഴുതേണ്ടതിണ്റ്റെ ആവശ്യകത ലോകജനതക്ക്‌ ഇനിയും ബോധ്യമാവാത്തത്‌ ആശ്ചര്യകരം തന്നെ.
ഇപ്പോള്‍ ചിലകോണുകളില്‍ നിന്നുയരുന്ന, യു എന്‍ പരിഷ്കരണ വാദം ശക്തിപ്പെടുകയും, തദ്വാരാ രാജ്യങ്ങള്‍ തമ്മില്‍ ജനാധിപത്യ നടപടിക്രമങ്ങള്‍ക്കായുള്ള ശക്തമായ നിര്‍ദ്ദേശങ്ങള്‍ നിലവില്‍ വരുകയും, അങ്ങിനെ തീര്‍ത്തും സന്തുലിതമായ അവസ്ഥ യു എന്‍ കൈവരിക്കുകയും ചെയ്യാതെ ഇതിന്നൊന്നും ഒരിക്കലും പരിഹാരം സാധ്യമല്ല തന്നെ. അത്തരമൊരു നാളെയ്ക്കായ്‌ ശുഭപ്രതീക്ഷയോടെ കാത്തിരിക്കാം, ഒപ്പം, നിത്യേനയെന്നോണം പൊലിഞ്ഞ്‌ തീരുന്ന കുരുന്നുകളടക്കമുള്ള ഫലസ്തീനിലെയും മറ്റ്‌ മര്‍ദ്ദിത പ്രദേശങ്ങളിലെയും നിസ്സഹായവര്‍ക്കായി പ്രാര്‍ഥിക്കാം.

നമ്മുടെ തെരെഞ്ഞെടുപ്പ്‌!!


ഒരു പ്രൊഡക്ട്‌ ഉപയോഗിക്കുന്നതിനു മുന്‍പ്‌ അതിന്‍റെ ഗുണമേന്‍മ പരിശോധിക്കുക എന്നത്‌ തര്‍ക്കമില്ലാത്ത കാര്യമാണു. പക്ഷെ അധികപേരും ഇത്‌ ഗൌനിക്കാറില്ല എന്നത്‌ വേറേ കാര്യം. ഇത്തരക്കാര്‍ പലപ്പോഴും സാഹചര്യങ്ങള്‍ക്ക്‌ അനുസരിച്ചോ, മറ്റ്‌ സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വിധേയരായോ ആണു പലതും സ്വീകരിക്കാറു. അത്തരത്തില്‍ നമ്മളറിയാതെ,മാതാപിതാക്കള്‍ വഴി നമ്മോടൊപ്പം കൂടിയെത്തിയതാണ്‍ നമ്മുടെ മതവിശ്വാസവും. അത്‌ കൊണ്ട്‌ തന്നെ, മതമെന്നത്‌ കൊണ്ടുദ്ദേശിക്കുന്നതെന്തെന്നോ, അതില്‍ ഇസ്‌ലാമിന്‍റെ പ്രത്യേകത എന്തെന്നോ, പലര്‍ക്കും തിരിച്ചറിവില്ല. നമുക്കു ചുറ്റും ഉള്ള മറ്റ്‌ ജനവിഭാഗങ്ങളെ പോലെ മതമെന്നത്‌ തിരക്കൊഴിഞ്ഞ വേളകളിലെ ഉപദ്രവമില്ലാത്ത ചില അനുഷ്ടാനങ്ങളിലൊതുക്കി അലസമാക്കി മാറ്റി ഭൌതിക ലോകത്തിന്‍റെ ഉപഭോഗങ്ങള്‍ക്കായി സമയത്തിന്‍റെ എറിയകൂറും മാറ്റിവെച്ചവരാണു നമ്മിലധികവും.
സത്യത്തില്‍ ഇങ്ങിനെയാണോ ഇസ്‌ലാമിനെ കാണേണ്ടത്‌?. ഇതിനുത്തരം കിട്ടണമെങ്കില്‍, നാം നമ്മുടെ അസ്ഥിത്തത്തെക്കുറിച്ചറിയണം. മതത്തെക്കുറിച്ചും സ്ര്‍ഷ്ടാവിനെക്കുറിച്ചും നമ്മുടെ നാളെയെക്കുറിച്ചും ചിന്തിച്ച്‌ തുടങ്ങണം. ഭൌമോപരിതലത്തിലെത്തില്‍ പതിക്കുമ്പോള്‍ ഉപഗ്രഹശേഷിപ്പുകളുണ്ടാക്കിയേക്കാവുന്ന അപകടത്തെ കുറിച്ച്‌ നാസയൊ, മറ്റേതെങ്കിലും ശാസ്ത്ര സ്രോതസ്സുകളോ നല്‍കുന്ന അറിയിപ്പുകള്‍ യാതൊരു മുന്‍ വിധിയുമില്ലാതെ സ്വീകരിക്കുന്ന നമ്മള്‍, ഇതിനെക്കാളൊക്കെ ഭയാനകമായ നരകത്തെക്കുറിച്ച്‌ മുന്നറിയിപ്പും, അതില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള മാര്‍ഗ്ഗവും നല്‍കിയ സര്‍വ്വശക്തണ്റ്റെ വാക്കിനു എന്ത്‌ വിലയാണ്‍ നല്‍കിയതെന്ന്‌ ഒരു നിമിഷം ചിന്തിച്ചിട്ടുണ്ടോ. അതല്ല, ഈ ജീവിതത്തിനപ്പുറം മറ്റൊരു ലോകവും ജീവിതവുമില്ല എന്ന്‌ ഉറപ്പാക്കിയവരാണോ നമ്മള്‍? അതൊ, ചിലപ്പോള്‍ മാത്രം സംഭവിച്ചേക്കാവുന്നതും രക്ഷപ്പെടാനും രക്ഷപ്പെടുത്താനും ഒരുപാട്‌ എളുപ്പവുമാണെന്ന്‌ ആരെങ്കിലും ഉറപ്പ്‌ നല്‍കിയൊ. അതുമല്ലെങ്കില്‍ നമ്മളില്‍ ചിലരെങ്കിലും ഈ ലോകത്ത്‌ നേരിട്ട കഷ്ടതകള്‍ പോലെ നിസ്സാരമെന്ന്‌ ധരിച്ചുവോ?. അല്ല എന്നാണു ഉത്തരമെങ്കില്‍ ദേഹേച്ചക്ക്‌ അനുസരിച്ച്‌ ജീവിച്ചു അലസമായി മതത്തെ പാര്‍ശ്വവല്‍ക്കരിക്കാന്‍ ബുദ്ധിയുള്ളവര്‍ തയാറാകില്ല എന്നുറപ്പാണു.
അപ്പോള്‍ എന്താണു മതമെന്ന്‌ അറിയാനും അതനുസരിച്ച്‌ ജീവിതം ചിട്ടപ്പെടുത്താനും തയ്യാറാകും. അങ്ങിനെ വരുമ്പോള്‍, അല്ലാഹുവിന്‍റെ ഇഷ്ടത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ നമുക്ക്‌ ധൈര്യമില്ലാതാവുകയും, അവന്‍റെ പ്രീതിക്കായുള്ള അന്വേഷണത്തിലും, അതിന്നായുള്ള പ്രവര്‍ത്തികള്‍ക്ക്‌ നമ്മുടെ ജീവിതത്തില്‍ പ്രാധാന്യം വരികയും ചെയ്യുന്നു. അതോടെ, അവധിക്ക്‌ വെക്കാതെ നന്‍മകള്‍ അധികരിപ്പിക്കാനും, തിന്‍മകളെ ഉഛാടനം ചെയ്യാനും ധ്രിതി കൂട്ടുന്ന അവസ്ഥ കൈവരുന്നു. സത്യത്തില്‍ നരകത്തില്‍ പോകാന്‍ ഇഷ്ടപ്പെടാത്ത, സ്വര്‍ഗ്ഗത്തിലെത്തിച്ചേരാന്‍ ആഗ്ഗ്രഹിക്കുന്ന ബുദ്ധിമാനായ മനുഷ്യന്‍റെ ലക്ഷണമത്രെ ഇത്‌. ലോകത്തില്‍ ഭൌതിക സുങ്ങളാവോളമാസ്വദിച്ച ഒരാള്‍ പോലും എന്നന്നേക്കുമായി അതാസ്വദിച്ച്‌ ഈ ലോകത്ത്‌ തന്നെ സ്ഥിരവാസമാക്കിയിട്ടുണ്ടോ?. എന്നാല്‍ കണ്ണടച്ച്‌ തുറക്കുന്ന സമയം കൊണ്ട്‌ എല്ലാ സു സൌഭാഗ്ഗ്യങ്ങളും ഇട്ടേച്ച്‌, ഒരിക്കലും അവസാനിക്കാത്ത യഥാര്‍ത്ഥ ജീവിതലോകത്തിലേക്ക്‌, തന്‍റെ പ്രവര്‍ത്തന ഫലമനുസരിച്ച സ്വര്‍ഗ്ഗ നരകങ്ങളിലേതെങ്കിലൊമൊന്ന്‌ തന്‍റെ നിത്യവാസസ്ഥലമായി ലഭിക്കുന്നത്‌ കാത്ത്‌ ബര്‍സഖിയായ ലോകത്ത്‌ അനുയോജ്യമായ ശിക്ഷാരക്ഷയേറ്റ്‌ കാത്ത്‌ കിടക്കുന്നുവെന്നത്‌ സ്ഥിരപ്പെട്ട ഹദീഥുകളില്‍ നിന്ന്‌ മനസ്സിലാക്കാവുന്നതാണല്ലൊ.
എന്ന്‌ വെച്ചാല്‍ ക്ഷണികമായ ഈ സമയത്തിലെ ആസ്വാദനം കൊണ്ട്‌, അന്തമില്ലാത്ത സുഘസൌഭാഗ്യങ്ങള്‍ വേണ്ടെന്ന്‌ വെച്ച്‌, അതിഭയങ്കരമായ നരകശിക്ഷയെ പുല്‍കാന്‍ മാത്രം പമ്പര വിഢ്ഢികളായി അധഃപതിക്കുക ഒാര്‍ക്കാന്‍ കഴിയുന്നതാണൊ. വിശുദ്ധ ഖുര്‍-ആന്‍ വ്യക്തമാക്കിയത്‌ പോലെ, "(അതായത്‌) തങ്ങളുടെ മതത്തെ വിനോദവും കളിയുമാക്കിത്തീര്‍ക്കുകയും, ഐഹിക ജീവിതം കണ്ടു വഞ്ചിതരാവുകയും ചെയ്തവര്‍ക്ക്‌. അതിനാല്‍ അവരുടേതായ ഈ ദിവസത്തെ കണ്ടുമുട്ടുമെന്നത്‌ അവര്‍ മറന്നുകളഞ്ഞതു പോലെ , നമ്മുടെ ദ്ര്‍ഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ചു കളഞ്ഞിരുന്നത്പോലെ ഇന്ന്‌ അവരെ നാം മറന്നുകളയുന്നു"(7-51). ഈ ലോകത്തെ നശ്വരമായ ജീവിതം കളിയും ക്ഷണികവുമല്ലാതെ ഒന്നല്ല, എന്നാല്‍ പരലോകമോ, അതാകുന്നു ശാശ്വതം. അപ്പോള്‍ എതാനും മണിക്കൂറുകളിലെ സുഖത്തിനു പകരം അനന്തമായ സൌഭാഗ്ഗ്യങ്ങളെ ഒഴിവാക്കുന്നവനെക്കാള്‍ വിവരദോഷി ആരാണു?. ഇനി ഇതെവിടെ തുടങ്ങണം?, ഇത്തരം ചിന്തകള്‍ പലപ്പോഴായി നമ്മുടെയൊക്കെ മനസ്സില്‍ മിന്നിത്തെളിയാറുണ്ട്‌, അപ്പോഴൊക്കെ പരലോക മോക്ഷത്തിനനുസൃതമായി ജീവിതം ചിട്ടപ്പെടുത്തുന്നതിനു വീണ്ടും വീണ്ടും അവധിക്കു വെക്കുന്നതില്‍ ഒരു മടിയും കാണിക്കാറില്ല എന്നതും യാഥാര്‍ത്ഥ്യമാണു. പക്ഷെ നമുക്കിഷ്ടപ്പെട്ട ഒരു കാര്‍ വാങ്ങുന്നത്‌ മാറ്റിവെച്ചാല്‍ എന്തെങ്കിലും കാരണം കൊണ്ട്‌ അത്‌ നടക്കാതിരിക്കുന്ന പോലെ ആണോ ഇത്‌?. ഒരിക്കലുമല്ല, കാരണം നമ്മുടെയൊക്കെ ജീവിതം അവസാനിക്കുന്നത്‌ എപ്പോഴെന്ന്‌ പ്രവചിക്കുക ലോകത്തിലൊരു ശക്തിക്കും സാധ്യമല്ലെന്നിരിക്കെ, ഒരു നല്ല യാത്രക്കാരന്‍ തന്‍റെ പാഥേയം തയാറാക്കി നില്‍ക്കുകയാണു വേണ്ടത്‌. തനിക്ക്‌ പോകാനുള്ള വാഹനമെത്തിയാല്‍ അയാള്‍ പരിഭ്രമിക്കാതെ അതില്‍ കയറുന്നു. എന്നാല്‍ യാത്രക്കായി കാത്ത്‌ നില്‍ക്കവെ സത്രത്തിന്‍റെ സുഖാഡംബരങ്ങളില്‍ പാഥേയം മറന്നവന്‍, യാത്രാ വാഹനത്തില്‍ നഷ്ടബോധത്തോടെയല്ലാതെ സഞ്ചരിക്കാനാവില്ല. പിന്നീടൊരിക്കലും സ്വരൂപിക്കാന്‍ കഴിയാത്ത പാഥേയമില്ലാതെ, നഷ്ടക്കാരില്‍ പെട്ട്‌ അന്ത്യമില്ലാത്ത ദുരിതങ്ങളും പേറി, ആര്‍ത്തനാദത്തോടെ നരക ശിക്ഷയേറ്റ്‌ വാങ്ങിക്കുമ്പോള്‍ നിന്ദ്യതയോര്‍ത്ത്‌ വിലപിച്ചിട്ട്‌ ഒരു കാര്യവുമില്ല.
അല്ലെങ്കിലും സഹോദരാ, ഭൌതിക സുഖാഡംബരങ്ങളുടെ പിറകെ ഓടി ഓടി, മെഴുകുതിരി വെളിച്ചത്തില്‍ ജീവിതം നഷ്ടപ്പെടുത്തുന്ന ഈയ്യാം പാറ്റകളെ പോലെ, റോഡിലൊ, വെള്ളത്തിലൊ, വായുവിലൊ, ഈ പരക്കം പാച്ചിലിനിടക്ക്‌, ഒരായിരം പൂര്‍ത്തീകരിക്കാത്ത സ്വപ്നങ്ങള്‍ ബാക്കിയാക്കി, ഒരു യാത്രാമൊഴി പോലും പറയാതെ, നാഥന്‍റെ സന്നിധിയിലേക്ക്‌ യാത്രപോകുമ്പോള്‍, എന്തുണ്ട്‌ കാഴ്ചയായി നമ്മുടെ കയ്യില്‍?. ചിന്തിക്കുക. തീരുമാനിക്കുക, വിധി സ്വയം തീരുമാനിക്കുക. എന്നാല്‍ നാഥണ്റ്റെ കല്‍പനയനുസരിച്ച്‌ ജീവിതം ചിട്ടപ്പെടുത്തിയവരുടെ അവസ്ഥ നോക്കൂ. ഭൂമിയിലെ സുഖസൌകര്യങ്ങളില്‍ നല്ലതിലൊന്നും അവന്ന്‌ ഉപേക്ഷിക്കാതെ തന്നെ, പരലോകത്തെ അത്യുന്നതമായ സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍, എത്രയോ അവസരങ്ങള്‍ അല്ലാഹു നല്‍കിയിട്ടുണ്ട്‌. ഇതിന്നായി ഉപേക്ഷിക്കേണ്ട എത്‌ കാര്യമെടുത്താലും, അതിലൊക്കെയും തന്നെ, പൊതുവെ ചീത്തയായി അറിയപ്പെടുന്നതും, മാനവികതക്ക്‌ പൊതുവില്‍ യോജിക്കാന്‍ കഴിയാത്തതും, ധാര്‍മികതയുടെ എതളവുകോലു വെച്ച്‌ നോക്കിയാലും തള്ളപ്പെടേണ്ടതുമായിരിക്കും. ഇനി ഒരാള്‍ യാതൊരു വിലക്കുകളും വകവെക്കാതെ തനിക്കു തോന്നിയ പോലെ ജീവിക്കുന്നുവെന്നാലും, എത്രകാലം അയാള്‍ക്ക്‌ അതെല്ലാം ആസ്വദിക്കാനാകും?. അതില്‍ ഒരിക്കലും മതിയായ നിലക്ക്‌ ത്രിപ്തനായിക്കൊണ്ടല്ല അവന്‍ ലോകത്ത്‌ നിന്ന്‌ വിടപറയുന്നത്‌, മറിച്ച്‌, ഇതെല്ലാം വിട്ടേച്ച്‌ പോകേണ്ടുന്ന തികഞ്ഞ നിരാശയിലായിക്കൊണ്ടായിരിക്കും. ഇനി അവനെ എതിരേല്‍ക്കുന്നതോ, തികഞ്ഞ അപമാനവും, കടുത്ത ശിക്ഷകളും.
പരലോക മോക്ഷം മുന്നില്‍ കണ്ട്‌ ജീവിതം ക്രമീകരിച്ച സത്യ വിശ്വാസിയാകട്ടെ, ഈ ലോകത്ത്‌ അവന്ന്‌ ലഭിച്ച വിഭവങ്ങളില്‍ ത്രിപ്തനായി കൊണ്ട്‌, അനുവദനീയമായ എല്ലാ സുഖാസ്വാദനത്തോടൊപ്പവും തന്‍റെ നാഥനെ കണ്ട്‌ മുട്ടാന്‍ ആഗ്ഗ്രഹിക്കുകയും തികഞ്ഞ സംത്രിപ്തിയോടെ നാഥന്‍റെ സന്നിധിയിലേക്കു യാത്രയാകുമ്പോള്‍, വരി വരിയായി നിയോഗിക്കപ്പെട്ട കൂട്ടം കൂട്ടമായ മലക്കുളുടെ അകമ്പടിയോടെ സമാധാനമടഞ്ഞവനായി കൊണ്ട്‌ സ്വര്‍ഗ്ഗത്തിലെത്തുന്നു. "അവര്‍ക്ക്‌ നിന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ സമാധാനത്തിന്‍റെ ഭവനമുണ്ട്‌. അവന്‍ അവരുടെ രക്ഷാധികാരിയായിരിക്കും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമത്രെ അത്‌".(6-127). ഇനി എന്താണു ഒരാള്‍ മുസ്‌ലിമാകുക എന്നത്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌?. അത്‌ കേവലം സെന്‍സസ്‌ കോളത്തില്‍ മുസ്‌ലിമായി ചേര്‍ക്കപ്പെട്ടവരുടെ കൂട്ടമാണൊ?, അതൊ, രാഷ്ട്രീയ പാര്‍ടി അംഗ്ഗങ്ങളെ പൊലെ തനിക്കിഷ്ടപ്പെട്ടതിനൊപ്പം നിന്ന്‌ തനിക്കനുകൂലമായവരോടൊപ്പം കൂടി, ഇഷ്ടമുള്ള പരിപാടികളില്‍ മാത്രം പങ്കെടുത്ത്‌ അങ്ങിനെ പരിഗണിക്കാവുന്നതാണൊ. അറിയുക, അല്ലേ അല്ല. ഒരാള്‍ മുസ്‌ലിമാണെന്നതിനര്‍ത്ഥം, എപ്പൊഴും അയാളുടെ കൂടെ ഒരു ഇസ്‌ലാമിക്‌ ഡിറ്റക്ടറുണ്ടാകുക എന്നാണ്‍. എതൊരു പ്രവര്‍ത്തി ചെയ്യുന്നതിനു മുന്‍പും അതയാള്‍ ആദ്യം ഈ ഡിറ്റക്ടറിലൂടെ കടത്തിവിട്ട്‌, അനുവദനീയമായതിനെ മാത്രം സ്വീകരിക്കുകയും അല്ലാത്തത്‌ തള്ളുകയും അച്ചടക്കമുള്ള പട്ടാളക്കാരനെ പോലെ തന്‍റെ നാഥന്‍റെ കല്‍പനകള്‍ യാതൊരു മടിയും കൂടാതെ നിറവേറ്റുകയും ചെയ്യും.
ഈ പ്രക്രിയ സംഭവിക്കുന്ന വ്യക്തികളുടെ അനുഷ്ടാനങ്ങളിലും ഇടപാടുകളിലും പൊതു സമൂഹത്തിനു വ്യത്യസ്ഥത അനുഭവപ്പെടും. അവര്‍ നിരന്തരം തന്‍റെ കര്‍മ്മങ്ങളില്‍ മുഹാസബത്ത്‌ നടത്തുന്നവനും, എതവസ്ഥയിലും നാഥനെ കണ്ടുമുട്ടാന്‍ തയ്യാറുമായിരിക്കും. അത്തരക്കാര്‍ക്കുള്ള അല്ലാഹുവിന്‍റെ സ്വാഗതവചനം ഖുര്‍ആനില്‍ ഇങ്ങനെ വായിക്കാം."ഹേ സമാധാനമടഞ്ഞ ആത്മാവേ, നീ നിന്‍റെ രക്ഷിതാവിങ്കലേക്ക്‌ ത്രിപ്തിപ്പെട്ടുകൊണ്ടും ത്രിപ്തി ലഭിച്ചുകൊണ്ടും മടങ്ങിക്കൊള്ളുക. എന്നിട്ട്‌ എന്‍റെ അടിയാന്‍മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചുകൊള്ളുക. എന്‍റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകാള്ളുക"(89-27-30).

ആരാണ്‍ നേതാവ്‌?


 ഒരാളുടെ മഹത്വം വിലയിരുത്തേണ്ടത്‌ ആ വ്യക്തിയുടെ സ്വാധീനവും ഇടപെടലുകളും കൊണ്ട്‌ ആ വ്യക്തിയുടെ അനുയായികളിലും സമൂഹത്തിലുമുണ്ടാക്കിയ മാറ്റത്തിനെ അടിസ്ഥാനപ്പെടുത്തിയാണ്‍. ഇന്ന്‌ മഹത്വപ്പെടുത്തിയ പലര്‍ക്കും അങ്ങിനെയൊന്ന്‌ അവകാശപ്പെടാനുണ്ടോ എന്ന്‌ പരിശോധിക്കുമ്പോള്‍ തീര്‍ത്തും നിരാശയായിരിക്കും ഫലം. അത്തരമൊരു പരിശുദ്ധപ്പെടുത്തലാണ്‍ ഈയടുത്ത കാലത്തായി ശിഹാബ്‌ തങ്ങളുടെ പേരില്‍ നടന്നു കൊണ്ടിരിക്കുന്നതെന്ന്‌ പറയുമ്പോള്‍ ഒരായിരം ശബ്ദങ്ങളൊന്നിച്ച്‌ ഇതിനെതിരെ ഉയരുമെന്നത്‌ നിശ്ചയമാണ്‍. എങ്കിലും സത്യമെന്ന്‌ ഉത്തമ ബോധ്യമുള്ളതും, സമൂഹത്തില്‍ തെറ്റായ അവബോധം സ്ര്‍ഷ്ടിക്കുകയും, അത്‌ വളര്‍ന്ന്‌ തീര്‍ത്തും ഇസ്‌ലാമിനന്യമായതും ശക്തിയുക്തം എതിര്‍ക്കപ്പെടേണ്ടതുമായ ഒരു പ്രവണതയായി മാറിക്കൊണ്ടിരിക്കുമ്പോള്‍, ഒരു ബാധ്യതാ നിര്‍വഹണമെന്ന നിലക്ക്‌ ചില കാര്യങ്ങള്‍ വിളിച്ച്‌ പറയാതെ വയ്യ. അന്തരിച്ച പാണക്കാട്‌ ശിഹാബ്‌ തങ്ങള്‍ക്ക്‌ അല്ലാഹു മഗ്ഫിറത്ത്‌ നല്‍കുകയും ഖബറിടം സ്വര്‍ഗ്ഗപ്പൂന്തോപ്പാക്കുകയും, അന്തിമമായി സ്വര്‍ഗ്ഗീയ സുഖം നല്‍കുകയും ചെയ്യട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുകയെന്നത്‌ മുസ്‌ലിമെന്ന നിലക്ക്‌ നമ്മുടെ കര്‍ത്തവ്യമാകുന്നു. എന്നാല്‍, അദ്ദേഹത്തിണ്റ്റെ പേരില്‍ അനുയായികളിന്ന്‌ കൊട്ടിയാഘോഷിച്ച്‌ നടത്തിക്കൊണ്ടിരിക്കുന്ന വിവിധങ്ങളായ മേളകള്‍, തികച്ചും മുസ്‌ലിം സമുദായത്തിനു ആശ്വാസകരമല്ലത്തതും എതിര്‍ക്കപ്പെടേണ്ടതുമാണ്‍. കാരണം, തങ്ങള്‍ പോരിശ അതിരുകടന്ന്‌ വ്യക്തിപൂജയിലെത്തി നില്‍ക്കുന്ന അവസ്ഥയിലാണിന്ന്‌. രാഷ്ട്രീയ ലാഭത്തിനുവേണ്ടി,അതിരുകവിഞ്ഞഈവ്യക്തിപൂജ,ഒട്ടനേകം"ഔലിയാദൈവങ്ങളുടെപട്ടികയിലേക്ക്‌ഒരാളെക്കൂടിഅവരോധിക്കാനല്ലാതെ,ഈസമുദായത്തിനെന്ത്‌നേട്ടമാണുണ്ടാക്കുകയെന്ന്‌ഉത്തരവാദിത്തപ്പെട്ടവര്‍വ്യക്തമാക്കേണ്ടിയിരിക്കുന്നു. ഇതിനെതിരെ പ്രതികരിക്കേണ്ട പണ്ഠിതന്‍മാര്‍ അനാശ്വാസകരമായ മൌനത്തിലോ, പലപ്പോഴും അതിനരികുനില്‍ക്കുന്ന പരിതാപകരമായ നിലയിലോ ആണ്‍.
             ഒരാള്‍ വംശപരമ്പര റസൂല്‍ തിരുമേനിയിലെത്തിയതിനാല്‍, മഹാനാകുന്നില്ല, മറിച്ച്‌, അല്ലാഹുവിണ്റ്റെ അടുക്കല്‍ പ്രിയപ്പെട്ടവന്‍, എറ്റവും നന്നായി സൂക്ഷ്മത പുലര്‍ത്തുന്നവനത്രെ. നമുക്ക്‌ മാത്ര്‍കയാക്കാന്‍ എറ്റവും അനുയോജ്യനായ മുഹമ്മദ്‌ റസൂല്‍ (സ) യും അദ്ദേഹത്തിണ്റ്റെ ജീവിതവും, വജ്രരേഖയായി നമ്മുടെ മുന്നിലുണ്ട്‌. ലോകത്തിലെ മുഴുവനാളുകളും ജയ്‌ വിളിച്ചാലും ശരി, റസൂലിണ്റ്റെ ചര്യക്കെതിരായിക്കാണുന്ന എതൊരാളുടെ പ്രവര്‍ത്തികളും മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം കയ്യൊഴിക്കാതെ യാതൊരു നിര്‍വ്വാഹവുമില്ല. അത്‌ കൊണ്ട്‌, ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവിനൊ, ഒരുവേള ഒരു വിഭാഗം അാഗീകരിച്ചിരുന്ന സമുദായ നേതാവിണ്റ്റെയൊ നിലയില്‍ കവിഞ്ഞ്‌ യാതൊരു പ്രാധാന്യവും തങ്ങള്‍ക്ക്‌ നല്‍കേണ്ടതില്ല. കാരണം, റസൂലിനെപ്പോലും അതിരുകവിഞ്ഞ്‌ പുകഴ്ത്തരുതെന്ന്‌ മുന്നറിയിപ്പ്‌ തന്ന പ്രവാചകണ്റ്റെ അനുയായികളാണ്‍ നാം. പിന്നെ, പലപ്പോഴും, നമ്മുടെ ഇടയില്‍ ജീവിച്ച്‌ മരിച്ച മഹാന്‍മാരുടെ മാത്ര്‍കകള്‍ ചൂണ്ടിക്കാട്ടി, അത്‌ പിന്തുടരാന്‍ പ്രേരിപ്പിക്കാറുണ്ട്‌. ശിഹാബ്‌ തങ്ങളുടെ അത്തരം പ്രകീര്‍ത്തിക്കപ്പെടേണ്ട മഹത്വമായി പലപ്പോഴും ഉയര്‍ത്തിക്കാട്ടാറുള്ളത്‌ ആത്മസംയമനമാണല്ലൊ. എതിരഭിപ്രായം എന്തായിരുന്നാലും, ഇന്ന്‌ കേരളത്തില്‍ അങ്ങിങ്ങായി തലയുയര്‍ത്തിയ മുസ്‌ലിം സമുദായത്തിലെ വഴി തെറ്റിയ ചെറുപ്പക്കാരുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും, രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കും വഴിമരുന്നിട്ടതില്‍ ഈ ആത്മസംയമനം നല്‍കിയ സംഭാവനകള്‍ ചെറുതല്ല. തര്‍ക്ക സ്ഥലത്തെ ശിലാന്യാസം, തുടര്‍ന്ന്‌ ബാബരി മസ്ജിദിണ്റ്റെ തകര്‍ച്ച, അവസാനം മസ്ജിദിനു പകരം താല്‍ക്കലിക ക്ഷേത്ര നിര്‍മാണം വരെ ഭംഗിയായി നിര്‍വ്വഹിക്കാന്‍ സംഘപരിവാറിനു സൌകര്യം ചെയ്ത്‌ കൊടുത്ത അന്നത്തെ ഭരണകൂടത്തിനെ, വളരെ വ്യക്തമായിപ്പറഞ്ഞാല്‍ ലോകത്തിനു മുന്‍പില്‍ ഇന്ത്യയുടെ യശസ്സിനു തീരാകളങ്കം വരുത്തിയ നരസിംഹറാവുവിന്നൊപ്പം നിന്നപ്പോള്‍, എന്ത്‌ നേട്ടം ലീഗ്‌ നേതാക്കന്‍മാര്‍ക്ക്‌ കിട്ടിയാലും, മുസ്‌ലിം മനസ്സിലതുണ്ടാക്കിയ മുറിവ്‌ ചെറുതല്ല. പില്‍ക്കാലത്ത്‌, മുസ്‌ലിം സമുദായത്തിനോട്‌ ബാബരി മസ്ജിദ്‌ സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയതില്‍ മാപ്പ്‌ ചോദിച്ചതില്‍ നിന്ന്‌ കോണ്‍ഗ്ഗ്രസ്സിന്നുണ്ടായ കുറ്റബോധം പോലും ലീഗിനുണ്ടായില്ല.
                  അത്കൊണ്ട്‌ സംഭവിച്ചതോ, എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും, മുസ്‌ലിം പ്രശ്നങ്ങളില്‍ താങ്ങായി ലീഗിനെ കണ്ട മുസ്‌ലിം ജനസാമന്യത്തിലെ ഒരു വിഭാഗത്തിനു, സ്വന്തം അസ്തിത്തത്തെപ്പോലും ചോദ്യം ചെയ്ത സംഘപരിവാറിനെക്കാള്‍, അധികാരത്തിനു വേണ്ടി ഇരയെ പിടിച്ച്‌ കൊടുത്ത്‌ കാട്ടാളനൊപ്പം നിന്ന ലീഗേല്‍പ്പിച്ച ആഘാതം ചെറുതായിരുന്നില്ല. തങ്ങളുടെ ആശ്രയമായി മനസ്സില്‍ കൊണ്ട്‌ നടന്നിട്ട്‌ സന്നിഗ്ഗ്ദഘട്ടത്തില്‍ പിന്നില്‍ നിന്ന്‌ കുത്തിയതിനു പകരം ആത്മസംയമനത്തിണ്റ്റെ അവാര്‍ഡ്‌ കാട്ടി ഭരണം നിലനിര്‍ത്തിയത്കൊണ്ട്‌ സമുദായത്തിനു കിട്ടിയ കാര്യം ഇവര്‍ക്ക്‌ ബോധ്യമാകാഞ്ഞത്‌ നേതാക്കളുടേത്‌ പോലുള്ള "സമുദായ താല്‍പര്യം" ഇല്ലാഞ്ഞതിനാലണ്‍. ഈ വിഭാഗത്തില്‍ പെട്ട അപക്വമതികള്‍ ചിലര്‍ ഭീകരപ്രസ്ഥാനത്തിലെത്തിയതിനുത്തരവാദികള്‍ അന്നത്തെ അഴകൊഴമ്പന്‍ ആത്മസംയമനമാണത്തിണ്റ്റെ ഫലമാണെന്ന്‌ തുറന്ന്‌ പറയാതിരിക്കനാവില്ല. ഇതിനു ന്യായം പറഞ്ഞതോ, സമുദായത്തെ രക്ഷിക്കാനായിരുന്നെന്ന പെരുംകളവായിരുന്നെന്ന്‌ നേതാക്കളുടെ എത്‌ നെറികേടിനും ജയ്‌ വിളിയും വീരത്വം ചാര്‍ത്തലും പതിവാക്കിയവര്‍ക്കൊഴികെ ബോധ്യമായതാണ്‍. മറിച്ച്‌ അന്ന്‌ മുസ്‌ലിം ജനസാമാന്യത്തിണ്റ്റെ പൊതുവികാരം മാനിച്ചിരുന്നെങ്കില്‍, ഈ സമുദായം ഭീകരപ്രവര്‍ത്തനത്തിനു പഴികേള്‍ക്കേണ്ടി വരുമായിരുന്നില്ല.  അന്യതാബോധം കൊണ്ട്‌ വഴിതെറ്റിയ ഈസമുദായത്തിലെ വിക്രിതിപിള്ളേരെ പിഡിപീയും, എന്‍ ഡി എഫും മറ്റ്‌ വിദേശ ശക്തികളും പങ്കിട്ടെടുക്കുമായിരുന്നില്ല. ജനമനസ്സ്‌ വായിക്കാനറിയാത്ത നേത്ര്‍ത്തത്തിണ്റ്റെ അപക്വമായ നടപടിക്ക്‌ സമുദായത്തിനു ലഭിച്ച സമ്മനമാണിത്‌. അന്ന്‌ മറിച്ചൊരു തീരുമാനമെടുത്തിരുന്നെങ്കില്‍ ഇങ്ങിനെ ഒരു അസന്തുഷ്ടമായൊരു വിഭാഗത്തിനെ സ്ര്‍ഷ്ടിക്കതിരിക്കാമായിരുന്നു. ഇവിടെ സംഭവിച്ച വീഴ്ചക്കു പകരം സമുദായം കൊടുത്ത വില ചെറുതല്ല. കേരളത്തിന്‍ പുറത്ത്‌ മറ്റൊരുസംസ്ഥാനത്തിനും അവകാശപ്പെടാനാവാത്ത തരത്തില്‍ ഭീകരവാദികളെയും രാജ്യദ്രോഹികളേയും ആദ്യമായി ഈ സമുദായത്തില്‍ നിന്നു സംഭാവന നല്‍ക്കാന്‍ ആത്മസംയമനം പാലിച്ചു "സമുദായത്തിന്‍ വേണ്ടി " കോണ്‍ഗ്ഗ്രസ്സിനൊപ്പംനിന്ന നമുക്കായി. ഒരുപക്ഷേ, ശിഹാബ്‌ തങ്ങളുടെ തീരുമാനങ്ങളില്‍ സമുദായത്തിനേറ്റ എറ്റവും വലിയ പരിക്കുമിതായിരുന്നെന്ന്‌ ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു.
               സമുദായ പത്രം പുറത്തിറക്കിയ പ്രവാസ ചന്ദ്രികയിലെ സ്മരണക്കുറിപ്പുകള്‍ അരിച്ച്‌ പെറുക്കിയിട്ടും, ഒരു സാധാരണ മുസ്‌ലിം അനുവര്‍ത്തിക്കേണ്ടതില്‍ കവിഞ്ഞ്‌ എന്തെങ്കിലും അനുകരിക്കേണ്ടുന്ന കര്‍മ-സ്വഭാവ പ്രത്യേകതകളൊന്നും വായിച്ചെടുക്കാനായില്ല എന്ന്‌ മാത്രമല്ല, നമ്മുടെ മുന്നില്‍ ജീവിച്ച്‌ മരിച്ച്‌ പോയ സമുദായ പാര്‍ട്ടിയിലെതടക്കമുള്ള സാത്വികരായ പലരുടെയും ബഹുദൂരം പിന്നിലായിരുന്നു സൂക്ഷ്മതയുടെ കാര്യത്തില്‍ അദ്ദേഹമെന്ന്‌ നിഷ്പക്ഷമായി നിരീക്ഷിച്ചാല്‍ ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്‍. ഒരുദാഹരണമായി, സ്ര്‍ഷ്ടാവായ അല്ലാഹുവിണ്റ്റെ ഇഷ്ടാനിഷ്ടത്തെക്കാളേറെ, ആളുകളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക്‌ പ്രാമുഖ്യം നല്‍കുന്നതിലായിരുന്നു അദ്ദേഹത്തിണ്റ്റെ ഇടപെടലുകളെന്ന്‌ സ്മരണികയിലെ സ്പോര്‍ട്സ്‌ ലേഖകണ്റ്റെ, സാനിയ മിര്‍സ അട്ക്കമുള്ള സുന്ദരിമാരുടെ ചിത്ര പ്രദര്‍ശനത്തിനെതിരില്‍ ചിലരുന്നയിച്ച പരാതിയേറിയപ്പോളാണു, പതിഞ്ഞ സ്വരത്തില്‍ തങ്ങള്‍ അല്‍പം ശ്രദ്ധിക്കാന്‍ പറഞ്ഞതെന്നു വിവരിക്കുന്നുണ്ട്‌. അനുയായികളാല്‍ നയിക്കപ്പെടേണ്ടരും തിരുത്തപ്പെടേണ്ടവരുമായി തരം താഴതെ, പ്രത്യാഘാതം വകവെക്കതെ, അല്ലാഹുവിണ്റ്റെപ്രീതി മാത്രം കണ്ട്‌ കൊണ്ട്‌ ആജ്ഞാശക്തിയോടെ തണ്റ്റെ അനുയായികളെ നേര്‍വഴിക്ക്‌ നയിക്കാനാവുന്നവരാണ്‍ യഥാര്‍ത്ത നേതാക്കള്‍. ആളുകള്‍ക്കൊപ്പിച്ച്‌ നിലപാടെടുക്കുന്ന നേതാക്കളെയല്ല, മറിച്ച്‌ നാഥണ്റ്റെ മാര്‍ഗ്ഗനിര്‍ദ്ദേശം എതവസരത്തിലും ഇടപെടുന്ന എല്ലാ മേഖലകളിലും നടപ്പാക്കാന്‍ ധിഷണാശാലികളായ അല്ലാഹുവിനെയും അവണ്റ്റെ തീരുമാനങ്ങളെയും ശിരസാവഹിക്കല്‍ ബാധ്യതയായി കണക്കാക്കിയവര്‍ക്കെ സാധിക്കൂ. അപ്പോള്‍ മറ്റുള്ളവരുടെ കയ്യടികളും സ്തുതിഗീതങ്ങളും ലഭിച്ചേക്കില്ല. മാത്രമല്ല പലര്‍ക്കും അരോചകമായിത്തോന്നിയേക്കനും ഇടയുണ്ട്‌.
                    പക്ഷെ, തനിക്ക്‌ ലഭിച്ച അവസരം ഉപയോഗപ്പെടുത്തി, ജനങ്ങളെ അല്ലാഹുവിണ്റ്റെ മാര്‍ഗ്ഗത്തിലേക്ക്‌ തിരിച്ചു വിളിക്കുന്നതിന്‍ പകരം അവരുടെ തിന്‍മകളെ തിരുത്താന്‍ മടിച്ച്‌ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനാകുമ്പോള്‍ അല്ലാഹു എല്‍പിച്ച്‌ നേതാക്കന്‍മാരുടെ ദൌത്യത്തെ പ്രാവര്‍ത്തികമാക്കാന്‍ കഴിയാതെവരും. ലോകത്തിലുടനീളം ഒാടിയെത്തി സ്വര്‍ണ്ണക്കടകളും മറ്റ്‌ വ്യാപാരസ്ഥാപനങ്ങളും ഉല്‍ഘാടിച്ച്‌ സമൂഹത്തിനു അനാശ്വാസകരമായ ഉപഭോഗ സംസ്കാരം നല്‍കുന്നതിനിടക്ക്‌ സ്വന്തം സമുദായത്തിലെ പ്രസ്തുതസ്ഥാപനയുടമകള്‍ നിര്‍ബന്ധമായും കൊടുത്ത്‌ വീട്ടേണ്ട ഇസ്‌ലാമിണ്റ്റെ പഞ്ചസ്തംബങ്ങളില്‍, നിസ്കാരം കഴിഞ്ഞാല്‍ എറ്റവും പ്രധാനപ്പെട്ട സ്കാത്ത്‌ നല്‍കാന്‍ നിര്‍ബന്ധിക്കുന്നത്‌ പോയിട്ട്‌ ഒന്ന്‌ പ്രേരിപ്പിക്കന്‍ ശ്രമിചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. കോടിക്കണക്കിനു ഉറുപ്പിക ചെലവഴിച്ച്‌ അത്തരം സ്ഥാപനങ്ങളുടെ ശാഖകള്‍ കൂടെക്കൂടെ തുറക്കാന്‍ തേടിയെത്തുന്നവരോട്‌ രണ്ടര ശതമാനം സക്കാത്ത്‌ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍, വര്‍ഷാവര്‍ഷം നടത്തുന്ന നക്കാപ്പിച്ച റിലീഫിണ്റ്റെ ആവശ്യമുണ്ടാകുമായിരുന്നില്ല. അതായിരുന്നു ഒരു യഥാര്‍ഥ നേതാവിണ്റ്റെ കടമ.
             ഖുര്‍ആനില്‍ 1370 ലധികം തവണരേഖപ്പെടുത്തപ്പെട്ട, നിസ്ക്കരത്തോടൊപ്പം ആവര്‍ത്തിക്കപ്പെട്ട സക്കാത്ത്‌, നല്‍ക്കുന്നവരുടെ ഔദാര്യമല്ല, മറിച്ച്‌ അര്‍ഹതപ്പെട്ടവരുടെ അവകാശമാണ്‍. കേരളത്തിലെ ഒാരോമഹല്ലിലെയും പണക്കാരായ ആളുകള്‍ സമ്പാദ്യത്തിണ്റ്റെ രണ്ടര ശതമാനം ആപ്രദേശത്തെ പാവപ്പെട്ടവര്‍ക്ക്‌ നല്‍കിയാല്‍ എതാനും വര്‍ഷം കൊണ്ട്‌ കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ നിത്യവ്രുത്തിക്ക്‌ കഷ്ടപ്പെടുന്നവരുണ്ടാകില്ല എന്ന തിരിച്ചറിവ്‌ ൪൦൦ ഒാളം മഹല്ലിനു ഖാളിയായവര്‍ക്കറിയില്ല എന്നാണെങ്കില്‍ കഷ്ടം തന്നെ. മിതസ്വഭാവിയായ അബൂബക്കര്‍ സിദ്ദീഖ്‌ (റ) യുദ്ധത്തിനു തയ്യറായത്‌ ഈ സക്കാത്ത്‌ നിഷേധികള്‍ക്കെതിരായിരുന്നു എന്നറിയാത്തവരാണൊ ഇവര്‍?. സമൂഹത്തിലെ തിന്‍മകള്‍ക്കെതിരില്‍ കണ്ണടച്ച്‌ അനുയായികളുടെ അരാധനാപാത്രമാകാന്‍ വേണ്ടി തണ്റ്റെ കര്‍ത്തവ്യം വിസ്മരിച്ച്കൂടാത്തതാണു. 
               വേറൊരു വശത്ത്‌ ശിഹാബ്‌ തങ്ങള്‍ക്ക്‌ ശേഷം സമുദായ സേവക്കിറങ്ങിയ തങ്ങളുട്ടിമാര്‍ നാട്ടിലങ്ങോളമിങ്ങോളം ഓടിനടന്ന്‌ ഉല്‍ഘാടന മഹാമഹങ്ങളില്‍ മത്സരിച്ച്‌ ലോകറിക്കാര്‍ഡിനു എണ്ണം കൂട്ടുന്നതിനിടക്ക്‌ ഓണക്കളിയും പുലിക്കളിയും, ചെണ്ടമുട്ടും നാരിമാരുടെ ആട്ടവും പാട്ടുമെല്ലാം ഹലാലായി കണക്കാക്കിയൊ?. ഇതാണൊ ശിഹാബ്‌ തങ്ങള്‍ കുടുംബക്കാര്‍ക്കും സമുദായത്തിനും നല്‍കിയ സന്ദേശം?. മിതഭാഷി, തന്നെ കാണാന്‍ വരുന്നവര്‍ക്കും പരിചയിച്ചവര്‍ക്കും ഒരു നല്ല സഹൃദയന്‍, ഗസല്‍ ആസ്വാദകന്‍, എന്നിങ്ങനെയുള്ള വിശേഷണം കൊണ്ട്‌ ഈസമുദായത്തിനോ, സമുദായത്തിലെ പരശ്ശതം ദരിദ്രന്‍മാര്‍ക്കോ എന്ത്‌ നേട്ട്മാണ്‍ നല്‍കാനായത്‌?. തങ്ങലുടെ സ്വാധീനമുപയോഗിച്ച്‌ സമുദായത്തിണ്റ്റെ തലയെണ്ണി നെടിയ കോളേജുകളില്‍ നിന്നു പോലും, ഈ സമുദായത്തിലെ ദരിദ്ര നാരായണന്‍മാര്‍ ആട്ടിയകറ്റപ്പെട്ടപ്പൊള്‍ അതിനെതിരെ ഒന്നും ചെയ്യാതെ, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ അവഗണിച്ച്‌ വീണ്ടും വീണ്ടും പണക്കാര്‍ക്കു കോടികള്‍ സമ്പാദിക്കന്‍ കൂടുതല്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ ചാര്‍ത്തിക്കൊടുക്കുന്ന തണ്റ്റെ അനുയായികളെ തിരുത്തനുള്ള ബാധ്യത തങ്ങള്‍ കണിക്കേണ്ടിയിരുന്നു.
          ഗൌരവമേറിയ മുസ്‌ലിം പ്രശ്നങ്ങളിലടക്കം പാലിച്ച നിര്‍വ്വികാര പ്രതികരണങ്ങളടക്കം ശിഹാബ്‌ തങ്ങളുടെ പല "ഗുണ"ങ്ങളും സൂഫിസത്തിണ്റ്റെ സ്വാധീനമായിരിക്കാനാണ്‍ സാധ്യത. അല്ലാതെ ഈസമൂഹത്തിന്ന്‌ അദ്ദേഹത്തിണ്റ്റെ വകയായി ലഭിച്ച സംഭാവനകള്‍ എന്തൊക്കെയെന്ന്‌ വസ്തുതാപരമായി ചര്‍ച്ചക്കെടുക്കാന്‍ പുതിയ ആത്മീയ നേതാക്കള്‍ തയ്യാറാകണം. സ്വയം മാറ്റത്തിനു തയ്യാറാവുന്നത്‌ വരെ ഒരു സമുദായത്തെയും അല്ലാഹു മാറ്റുകയില്ല തന്നെ. ഈ സമുദായത്തിനെ "സേവിക്കാന്‍" കിട്ടിയ അവസരം ഉപയോഗപ്പെടുത്തി തലങ്ങും വിലങ്ങും സ്വസമുദായത്തിലും ഇതരസമുദായത്തിലുമായി ഒാടി നടന്ന്‌ നടത്തിക്കൊണ്ടിരിക്കുന്ന ഉല്‍ഘാടന മഹാമഹങ്ങള്‍ക്കിടക്ക്‌ സമൂഹത്തിലെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഇനിയും കണ്ടില്ലെന്നു നടിച്ച്‌, തങ്ങളിലര്‍പ്പിതമായ ഇസ്‌ലാമിക ബാധ്യത തിരിച്ചറിഞ്ഞില്ലായെങ്കില്‍, തങ്ങളുട്ടിമാരെ,  സ്വാര്‍ഥലാഭത്തിനായി നാളെ ഈ സമുദായമേലാളന്‍മാര്‍ പരിശുദ്ധപ്പെടുത്തുകയും  യാകൌമതിനെ തക്ബീര്‍ വിളിച്ചേറ്റെടുത്തേക്കുമെങ്കിലും, പരലോകത്ത്‌ വിചാരണനാളില്‍ നാഥണ്റ്റെ മുന്നില്‍ സമാധാനം ബോധിപ്പിക്കേണ്ടിവരുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

"ജനാധിപത്യം" കൈമുതലാക്കിയവര്‍






ലോകത്തിലെ എറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ സത്യത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പല പ്രവണതകളും ജനാധിപത്യത്തെ അറുകൊലചെയ്യും വിധമാണു. സാംസ്കാരിക മായും വിദ്യാഭ്യാസപരമായും ഇന്ത്യയിലെ മറ്റ്‌ സൊസ്ഥാനങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ കുറെക്കാലമായി സാധാരണക്കാര്‍ കാണുകയും അനുഭവിക്കന്‍ വിധിക്കപ്പെടുകയും ചെയ്ത നിരവധികാര്യങ്ങള്‍ ചേര്‍ത്ത്‌ നോക്കിയാല്‍ സ്വാഭാവികമായും സജീവ കക്ഷിരാഷ്ട്രീയത്തില്‍പ്പെടാത്ത ആരും രാഷ്ട്രീയം മടുത്ത്‌ അരാഷ്ട്രീയക്കരനാകുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. കാലാകാലങ്ങളില്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ നടത്തുന്ന വിവിധ സമരങ്ങളുടെ ഭാഗമായി, പൊതുമുതല്‍ നശിപ്പിക്കല്‍, ദ്ര്‍ശ്യമാധ്യമങ്ങളിലൂടെ അടുത്തകാലം തൊട്ട്‌ നേരിട്ട്‌ കാണുന്നവരാണു നാം. എന്ത്‌ ന്യായീകരണമാണു രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക്‌ ഇതിനു കാരണമായി പറയാനുള്ളത്‌?. ഒരോസമരത്തിണ്റ്റെയും പര്യവസാനം കോടിക്കണക്കിനു പൊതുമുതല്‍ നശീകരണത്തില്‍ കലാശിക്കുമ്പോള്‍, അതിനെതിരെ നടപടിയെടുക്കാനോ, പ്രസ്തുത നഷ്ടം വസൂല്‍ ചെയ്യാനോ, കോടതികള്‍ക്ക്‌ പോലും സാധിക്കാത്തത്ര ദുസ്സഹമാണു കാര്യങ്ങള്‍. സ്വന്തം ഉന്നതിയും കാര്യലാഭവും മാത്രം ലക്ഷ്യമാക്കി, ഇടത്‌ വലത്‌ ഹിന്ദുത്വ കക്ഷികളില്ലാം നേത്ര്‍നിരയിലെത്തിപ്പെട്ട ബഹുഭൂരിപക്ഷം പ്രജാദ്രോഹികളായ നേതാക്കളെ പിടിച്ച്കെട്ടാന്‍ പൊതുജനങ്ങള്‍ തയ്യാറാവാത്തിടത്തോളം ഇത്‌ അഭംഗുരം തുടരുകതന്നെ ചെയ്യും. ഒപ്പം കോടതികളുടെ അതിശക്തമായ ഇടപെടലുകള്‍കൂടി ഇക്കാര്യത്തില്‍ ആവശ്യമാണു. എതെങ്കിലും നാലാളുടെ പിന്‍ബലമുണ്ടെങ്കിലോ, ഈര്‍ക്കിലിപാര്‍ട്ടിയുടെ ലേബലിലോ, യാതൊരു ന്യായീകരണവുമില്ലാതെ തികച്ചും സ്വാര്‍ത്ഥതാല്‍പര്യത്തിനും അണികളുടെ അംഗസംഘ്യവര്‍ദ്ധിപ്പിക്കാനും വേണ്ടി ജനജീവിതം സ്തംഭിപ്പിക്കാനും, പൊതുമുതല്‍ നശിപ്പിക്കാനും ഇവര്‍ക്കാരാണു അനുവാദം നല്‍കിയത്‌?. സമൂഹത്തോട്‌ ഒട്ടും ഉത്തരവാദിത്തമില്ലാത്ത ഇന്നത്തെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളെയും ബഹിഷ്കരിച്ച്‌, മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്‌ തികച്ചും രാഷ്ട്രനന്‍മക്കായ്‌ പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളവരുടെ കൂട്ടായ്മ ഉയര്‍ന്ന്‌ വരേണ്ടിയിരിക്കുന്നു. നിയമസഭയില്‍ ഇന്ന്‌ നടന്ന കോലാഹലങ്ങള്‍, ഇതിണ്റ്റെ മറ്റൊരുദാഹരണമാണു. നിയമസഭയില്‍ പ്രതിഷേധിക്കുന്നതിനെയല്ല, മറിച്ച്‌, ഉദാത്തജനാധിപത്യത്തിണ്റ്റെ അരങ്ങായിമാറേണ്ട നിയമനിര്‍മാണസഭയില്‍ പോലും ആത്മസംയമനത്തോടേ പ്രശ്നങ്ങളിടപെട്ട്‌ ജനനന്‍മക്കായി പ്രവര്‍ത്തിക്കുന്നതിന്‍ പകരം, തരം താണ കവലരാഷ്ട്രീയം കളിക്കാനിവര്‍ക്കെങ്ങിനെ കഴിയുന്നു എന്നു ചോദിക്കുന്നില്ല. കാരണം, വിനീത കോട്ടായിയോടും, നിര്‍മ്മല്‍ മാധവിനോടുമുള്ള തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിണ്റ്റെ അതിക്രൂരമായ നിലപാടുകള്‍ മനസ്സാക്ഷിയുള്ളവര്‍ക്കാര്‍ക്കും തെല്ലും ന്യായീകരിക്കാനാവത്തത നടപടികളായിരുന്നു. അക്രമിക്കപ്പെട്ട ഇരക്ക്‌ അതിജീവനത്തിനുള്ള അവകാശം പോലും വകവെച്ച്കൊടുക്കാതെ, എന്ത്‌ സമത്വവും, മര്‍ദ്ദിതണ്റ്റെ മോചനവുമാണു ഇവരുദ്ദേശിക്കുന്നത്‌?. കുറച്ചെങ്കിലും പക്വമതികളായിരിക്കുണം കുറഞ്ഞപക്ഷം നിയമസഭയിലെങ്കിലും എത്തിക്കേണ്ടതെന്ന്‌ സിപിഎംനെ ഒാര്‍മിപ്പിക്കാന്‍, ഗുണ്ടാരാഷ്ട്രീയശൈലി സ്വീകരിക്കാത്തവര്‍ വിരളവും, ഉള്ളവര്‍തന്നെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ചെയ്തതിനാല്‍ പൊതുസമൂഹം ഇടപെടേണ്ടിയിരിക്കുന്നു. വായില്‍ വരുന്നത്‌ കോതക്ക്‌ പാട്ടെന്നപോലെ ചാളപ്രസംഗത്തില്‍ ജഡ്ജിയെ ശുംഭനെന്ന്‌ വിളിക്കുകയും, നിയമനടപടി ഭയന്ന്‌, ശോഭിക്കുന്ന ജഡ്ജ്‌ എന്നയര്‍ത്ഥത്തിലാണെന്ന്‌ "സംസ്കൃത പണ്ഡിതനെ കൊണ്ട്‌ പറയിച്ചതിലൂടെ, ചര്‍ദ്ദിലു വിഴുങ്ങി ശിക്ഷാനടപടികളില്‍ നിന്ന്‌ രക്ഷപ്പെടാമെങ്കിലും, പൊതുജനങ്ങള്‍, സ്വന്തം പാര്‍ട്ടിയനുയായികളെപ്പോലെ വിഡ്ഡികളാണെന്ന്‌ കരുതുന്നത്‌ വങ്കത്തരമാണു. അല്ലാത്ത പക്ഷം, ടിയാണ്റ്റെ പ്രസംഗത്തിലെ "ശുംഭ"നു പകരം ശോഭിക്കുന്നവനെന്ന്‌ പരിഭാഷപ്പെടുത്തി, അതിണ്റ്റെ അര്‍ത്ഥം കേരളീയര്‍ക്ക്‌ മനസ്സിലാക്കിക്കൊടുക്കാന്‍ സംസ്കൃത പണ്ഡിതരെ ഇനിയുമേറെ ഇറക്കുമതി ചെയ്യേണ്ടി വന്നേക്കാം. എതായാലും അനുയായികള്‍ക്കൊത്ത നേതാക്കള്‍ തന്നെ.