Tuesday, January 21, 2014

അനസിന്‍റെ കോടികളും അബൂ ജാഹിലിന്‍റെ ദുആഉം

     അനസിന്‍റെ കോടികളും അബൂ ജാഹിലിന്‍റെ ദുആഉം

ജനുവരി 1 9 നു തലശ്ശേരിയില്‍ വെച്ചു കോക്കസ്   വാടക പ്രാസംഗികന്‍ (പികെ അഹമദ് സാഹിബിനോട് കടപ്പാട്) നടത്തിയ, പഴയ ഖുറാഫി വേദിയിലെ സ്ഥിരം ഏര്‍പ്പാടായ ലേലം വിളി യില്‍ സലഫിക്ക് കോടികള്‍ നല്‍കുമായിരുന്നു എന്ന് വിളിച്ചു പറയുന്നത് കേട്ടു.         
കളവു ഏറെ ഉച്ചത്തില്‍ പറയാനും അതിനു ഖുര്‍ആന്‍ ആയതു മേമ്പൊടി ചേര്‍ക്കാനും അനസിനെ കഴിഞ്ഞേ ഹനീഫ് പോലും കഴിയൂ എന്ന് ഈ മുസ്ലിയാരെ അറിയുന്നവര്‍ക്ക് നന്നായി അറിയാം. സക്കരിയ്യ സ്വലാഹി, പ്രോഗ്രാമുകള്‍ക്ക് വന്നു ചേരുന്ന അമിതവ്യെയം ഒഴിവാക്കാന്‍ ആവശ്യപ്പെടുന്ന പ്രസംഗത്തില്‍ ഹുസൈന്‍ സലഫിയെ പങ്കെടുപ്പിച്ചുള്ള ഒരു പരിപാടിക്ക് വരുന്ന സാമ്പത്തിക ബാധ്യതയില്‍  ഏകദേശം അമ്പതിനായിരത്തോളം രൂപ ടിക്കറ്റ് ചാര്‍ജ് ഇനത്തില്‍, ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ആകുമ്പോള്‍ ചെലവാക്കേണ്ടി വരുന്നത് സൂചിപ്പിച്ചത്, തന്നെ കുറിച്ച്, പി കെ അഹമദ് സാഹിബ് പണത്തിനു വേണ്ടി പ്രസംഗിക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ വാടക പ്രാസംഗികന്‍ എന്ന പരാമര്‍ശം നടത്തിയത് മറക്കാനും തങ്ങളിലെ പിടലിപ്പിണക്കത്തില്‍ നിന്ന് പൊതുജനത്തിന്‍റെ ശ്രദ്ധ തിരിക്കാനുമാണ്. ഇതേ അടവ് പരലോക ചിന്തയില്ലാത്ത കോക്കസ് മുരീദുകള്‍ ഒരു പ്രസംഗത്തിന് അമ്പതിനായിരം ആവശ്യപ്പെട്ടു എന്ന് , ഖുര്‍ആന്‍ പോലും ദുര്‍വ്യാഖ്യാനിച്ചു സ്വന്തം വാദം സ്ഥാപിക്കുന്ന നേതാക്കളുടെ ശൈലിയില്‍, മറ്റ് മീഡിയകള്‍ ഉപയോഗിച്ചും നടത്തി വരുന്നുണ്ട്.

          സത്യത്തില്‍ യു എ യില്‍ നിന്ന് പലപ്പോഴും അയ്യായിരം ദിര്‍ഹമിന് മുകളില്‍ വരെ ഇരുഭാഗത്തേക്കും ഒന്നിച്ചുള്ള ടിക്കറ്റ് ചാര്‍ജ് എത്താറുണ്ട് എന്നത് യു എ യില്‍ താമസിക്കുന്നവര്‍ക്ക് അറിയാമെങ്കിലും, നാട്ടിലെ സാധാരണക്കാരെ കുപ്പിയിലാക്കാനുള്ള എളുപ്പ വിദ്യയാണ് എന്ന്, കാക്ക തൌബയുടെ ഉടമയായ ഈ മുസ്ല്യാര്‍ക്കും മുരീദുകള്‍ക്കും നന്നായി അറിയാം. മുന്‍പ് പല കളവുകളും, ജിന്നിനോട് തേടാമെന്നു പറയുന്നവര്‍ പ്രസ്ഥാനത്തില്‍ ഉണ്ട് എന്ന് വരെ, ഇങ്ങനെ അല്ലാഹുവിന്‍റെ വചനങ്ങള്‍ ഉദ്ധരിച്ചു, തനി ഖുറാഫി മുസ്‌ല്യാരുടെ ശൈലിയില്‍ ഒരുളുപ്പുമില്ലാതെ കെ ജെ യു, കെ എന്‍ എം വേദിയില്‍ നിന്ന്, നേതാക്കളുടെയും പ്രായമായ ആളുകളുടെയും ഒക്കെ പ്രാര്‍ത്ഥനയുടെ കാര്യം പറഞ്ഞു തട്ടി വിട്ടതും, അത് കയ്യോടെ മുജാഹിദുകള്‍ ചോദ്യം ചെയ്തപ്പോള്‍, ചാനലില്‍ വന്ന വേണുവും വസുമതിയും ജിന്നിനോട് പ്രാര്‍ത്ഥിക്കുന്ന ക്ലിപ്പ് ഇട്ടു പെരോടിനെ കടത്തി വെട്ടിയ ആളാണ്‌ ടിയാന്‍ എന്നത് ഓര്‍ക്കുമെല്ലോ?. ഈ മുസ്ല്യാര്‍ പറയുന്ന ലക്ഷങ്ങളും കോടികളും കൊക്കസിനോടൊപ്പം നിന്നാല്‍ സലഫിക്ക് നല്‍കാന്‍ ആളുണ്ടാകും എന്നറിഞ്ഞിട്ടും, ഒരു വേദി പോലും കിട്ടില്ല എന്ന് ഭീഷണി പ്പെടുത്തിയിട്ടും, അലഞ്ഞു തിരിയേണ്ടി വരുമെന്ന് ആക്രോഷിച്ചിട്ടും, ഇയാളൊക്കെ പ്രാമുഖ്യം നല്‍കിയ ഐഹിക വിഭവങ്ങള്‍ വകഞ്ഞു മാറ്റി, നാളെ അല്ലാഹുവിന്‍റെ കോടതിയില്‍  ബോധ്യപ്പെട്ട ഹഖു തമസ്കരിച്ചു, പരലോകം തുച്ചമായ ലാഭത്തിനു വില്‍ പന നടത്തുന്നവരില്‍ പെടാതിരിക്കാനാണ്, സലഫിയും, പതിനായിരക്കണക്കിനു മുജാഹിദുകളും, ഉള്ള വരുമാനം പോലും മുടക്കിയിട്ടും തളരാതെ പടിച്ചു നിന്നത്.

          സ്വലാഹിയെ പുറത്താക്കി പരസ്യമായി സംഘടനയുടെ എല്ലാ ഔദ്യോഗിക ചാനലുകളും ഉപയോഗിച്ചു, മുജാഹിദുകള്‍ക്ക് എതിരെ ശിര്‍ക്കാരോപണവും പുറത്താക്കലും നടക്കുമ്പോള്‍, അതില്‍ പ്രതികരിക്കാന്‍ ഒത്തു കൂടുന്നത്, ചതിയും, കെ കെ പി എന്ന മടവൂരി ചാരനെ ഉപയോഗിച്ചു, കട്ടു മുറിച്ച ക്ലിപ്പുകള്‍ ഏച്ചു കൂട്ടി, പണ്ഡിതന്‍ മാരെ, തെറ്റിദ്ധരിപ്പിക്കാന്‍ എല്ലാ ഒത്താശയും ചെയ്യുന്നതും പറയുന്നതും ഹഖും ഹലാമാണോ?. സംഘടനാ ആസ്ഥാനത് രഹസ്യയോഗം ചേര്‍ന്ന്, സംഘടനാ സംവിദാനം ദുരുപയോഗം ചെയ്തു പോലും മുവഹ്ഹിദുകളെ  പുറത്താക്കാനും ശിര്‍കാരോപണം നടത്താന്‍ തീരുമാനിക്കുകയും ചെയ്യുന്നതും പ്രാവര്‍ത്തികമാക്കിയതും ഹലാല്‍?. ഖുര്‍ആനും ഹദീസും സലഫി മന്‍ഹജ് അനുസരിച്ച് പഠിക്കാനും പ്രചരിപ്പിക്കാനും ഓരോ സ്ഥലത്തെയും പട്ടിണി പാവങ്ങള്‍ കഷ്ടപ്പെട്ട് പിരിച്ചുണ്ടാക്കിയ, പള്ളികളും സ്ഥാപങ്ങളും സൂക്ഷ്മതക്കു വേണ്ടി, സംസ്ഥാന സെക്രടറിയുടെ പേരില്‍ രജിസ്തര്‍ ചെയ്തു എന്ന ഒറ്റക്കാരണത്താല്‍, അര്‍ഹതപ്പെട്ടവരെ പുറത്താക്കി, ആ സ്ഥാപങ്ങളും മിമ്പറുകളും, മടവൂരികള്‍ക്ക് പോലും ഏല്‍പിച്ചു കൊടുക്കുകയും ചെയ്തത് ഹഖും ഹലാലുമാണോ മുസ്‌ല്യാരെ?  അങ്ങിനെ ആധാരം അതിന്നായി ഏല്‍പ്പിക്കാത്ത തിനാല്‍, ആധാരം കളഞ്ഞു പോയി എന്ന പച്ച നുണ പത്രത്തില്‍ പരസ്യം ചെയ്യാന്‍ പോലും മടികാണിക്കാത്ത നെറികെട്ട അമാനത്തില്‍ കാണിക്കുന്ന വഞ്ചനകള്‍ പോലും ഹലാലും ഹഖിന് വേണ്ടിയുള്ള പോരാട്ടവുമാക്കി മാറ്റാന്‍ ഈ പഴയ കാന്തഭക്തന് അശേഷം മടിയില്ല  എന്നത് ഒട്ടും അതിശയം ഇല്ലാത്തതാണ്. അന്തം കമ്മിയില്ലാത്ത അത്തരം ആളുകള്‍ തന്നെയാണ്, വാടക്കാരനായി ഇയാളെയും വിശേഷിപ്പിച്ചതും എന്നത് പ്രത്യേകം ഓര്‍ക്കാം.

    ഹുസൈന്‍ സലഫി ഭിന്ന വിഷയങ്ങള്‍ വേണമെങ്കില്‍ വലിയ പണ്ഡിതന്‍ മാരിലേക്ക് മടക്കി, നമ്മള്‍ ഭിന്നിക്കാതെ ഐക്യപ്പെടമെന്നു പറയുന്നത്, കാപട്യവും, തമ്മിലടിപ്പിച്ചു, ചോര കുടിക്കാന്‍ അറബിയില്‍ കള്ള കത്ത് എഴുതിയുണ്ടാക്കിയ കതബഹു അബ്ദു റഹിമാന്‍ വായിച്ചു, സലഫിയുടെ ഐക്യാഹ്വാനത്തെ തള്ളിയ സലഫിയും അനസുമടങ്ങിയ കൊക്കസുകാര്‍ മാന്യരുമാകുന്ന വൈജാത്യം ഈ മുസ്ല്യാര്‍ക്കെ ഉളുപ്പില്ലാതെ അല്ലാഹുവിന്‍റെ നാമ വിശേഷങ്ങള്‍ ചേര്‍ത്ത്, പരലോകം ഓര്‍ക്കാതെ അടിച്ചു വിടാന്‍ കഴിയൂ...  

          ഒരു മുവഹ്ഹിദിനേ സംബന്ധിച്ച് ഏറ്റവും അപമാനകരം അയാളില്‍ നിന്ന് ശിര്‍ക്ക് സംഭവിക്കുകയോ കുഫ്ര്‍ സംഭവിക്കുകയോ ആണ്. അല്ലാതെ ആളുകള്‍ തെളിവില്ലാതെ എന്തെങ്കിലും വിഷയം ആരോപിക്കുന്നതല്ല. അത്തരം എതിരാളികളുടെ ആരോപണം പ്രവാചകന്‍മാര്‍ തൊട്ടു സത്യ പ്രബോധന രംഗത്തുള്ള എല്ലാവരും നേരിടേണ്ടി വരാറുണ്ട്. ഇവിടെ കഴിഞ്ഞ ഒന്നര വര്‍ഷത്തോളം കേരളത്തിലെയും, ലോകമെമ്പാടു മുള്ള മലയാളികളായ മുജാഹിദുകള്‍ പ്രാര്‍ത്ഥി ച്ചിരുന്നത് , അവര്‍ കണ്ണീരൊഴുക്കി രാത്രി നിസ്കാരങ്ങളില്‍ അല്ലാഹുവിനോട് തേടിയിരുന്നത്, മുജാഹിദ് മനസ്സുകളില്‍ കേവല സങ്കുചിത താല്‍പര്യത്തിനു വേണ്ടി ഭിന്നിപ്പിച്ചവരെ നീ പരാജയപ്പെടുത്തണെ എന്നും ഹഖിനെ വിജയിപ്പിക്കണേ എന്നുമായിരുന്നു. അല്ലാതെ, ഇജ്തിഹാ ദീ പരമായ വിഷയങ്ങളില്‍ പോലും നീ ഞങ്ങളില്‍ അഭിപ്രായ വെത്യാസമു ന്ടാക്കരുതെ, ഞങ്ങളുടെ സംഘടനയെ നീ ഒത്തൊരുമയോടെ എല്ലാരും ചേര്‍ന്ന് വലുതാക്കി തരണേ എന്നായിരുന്നില്ല. ആ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിച്ചു എന്നതിന് കഴിഞ്ഞ മാസങ്ങളില്‍ മുജാഹിദ് കേരളം സാക്ഷിയായതുമാണ്.

    ആദ്യമായി, അന്യായമായി മുജാഹിദു കളുടെ മേല്‍ ശിര്‍ക്കാരോപിച്ച കോക്കസ് പാളയത്തിലെ സംസ്ഥാന നേതാക്കള്‍ തന്നെ ശിര്‍ക്കന്‍ പ്രവര്‍ത്തങ്ങള്‍ പറയുകയും ചെയ്യുകയും ചെയ്തതിനു നമ്മള്‍ സാക്ഷികളായി. അത് ടി പി യുടെ അക്ബര്‍ സാഹിബ് ആവര്‍ത്തിച്ചാവര്‍ത്തിച്ചു ശിര്‍ക്കാണ്‌ എന്ന് പറഞ്ഞ യോഗ ഉത്ഘാടനം നിര്‍വഹിച്ചു കൊണ്ട് തുടക്കമിടുകയും, അല്ലാഹു അല്ലാത്തവര്‍ പ്രാര്‍ത്ഥന കേള്‍ക്കും, പിശാചു മനുഷ്യ മനസ്സിലുള്ളത് അറിയും തുടങ്ങി ഖുറാഫികള്‍ പേറുന്ന വിശ്വാസം ഏറ്റു പറഞ്ഞു, അതിനു ഖുര്‍ആനില്‍ ആയത്തുണ്ട് എന്ന് വരെ പറഞ്ഞു കൊണ്ട് നാസര്‍ സുല്ലമി, ഹനീഫ് ടീം  പല വേദികളില്‍ പ്രഖ്യാപിക്കുകയും ചെയ്തു. അവിടെയും നില്‍ക്കാതെ, അഴിഞ്ഞിലത്ത് വെച്ചു പുതിയ കൈത്തിരി കത്തിച്ച, അന്യ മതസ്ഥര്‍ക്ക് വേദം ഓതിക്കൊടുക്കുന്ന അക്ബര്‍ സാഹിബ് ''നിന്നോട് മാത്രം സഹായം ചോദിക്കുന്നു'' എന്ന് പറയുന്ന ഫാത്തിഹ സൂറത്തിലെ സഹായ തെട്ടത്തില്‍ അല്ലാഹുവിനെ കൂടാതെ, ദ്രിശ്യ ലോകത്തുള്ള മനുഷ്യരെയും ഉള്‍പ്പെടുത്തി, ലോകത്ത് ഇതിനു മുന്‍പ് ഖുറാഫികള്‍ മാത്രം പറഞ്ഞ വ്യാഖ്യാനം കൊടുത്തു കൊണ്ട്, തൌഹീദിന് പുതിയ ആഖ്യാനം രചിക്കുകയുണ്ടായി. അവിടെയും കൊണ്ട് അവസാനിപ്പിക്കാതെ, അക്ബര്‍ സാഹിബ് കൊളുത്തിയ കൈത്തിരി ഏറ്റെടുത്ത സംസ്ഥാന നേതാവ് ബഹു ദൈവാരാധനയുടെ മകുടോദാഹരണമായി മദ്രസ്സയിലെ 3ആം ക്ലാസ് വിദ്യാര്‍ഥി പോലും മനസ്സിലാക്കുന്നനിലവിളക്ക് തന്നെ, ഹൈന്ദവ പാരമ്പര്യ ആരാധനാ സമ്പ്രദായ മനുസരിച്ച്ഇടതു വിരല്‍ തുമ്പുകള്‍ വലതു കയ്യിന്‍റെ മധ്യത്തില്‍ വെച്ചു തന്നെ ത്തിച്ചു മാതൃക കാണിച്ചത് ഒരു ഞെട്ടലോടെയാണ് നാമൊക്കെ കണ്ടത്.

         ഇനി പറയുക, നിഷ്പക്ഷമായി, ഇതല്ലേ ഒരു മുജാഹിദിനെ സംബന്ധിച്ച ഏറ്റവും വലിയ പതനം?...ഇതല്ലേ ഒരു മുവഹ്ഹിദ് ഒരിക്കലും പൊറുപ്പിക്കാത്ത ആദര്‍ശ വ്യെതിയാനം?. അല്ലാതെ, ഇജ്തിഹാദീ പരമായ ആധുനിക വിഷയങ്ങളില്‍ സ്വലാഹിയും കൂട്ടായ്മയും തമ്മിലുണ്ടായതും, സ്വാഭാവികമായി ഒരു കൂട്ടായ്മക്കകത്തു ഉണ്ടായേക്കാവുന്ന ചില്ലറ അടുക്കള കാര്യങ്ങളും ആണോ? നാണമില്ലേ മുസ്‌ല്യാരെ, അല്ലാഹുവിങ്കല്‍ അതി ഗൌരവമായ, ആദര്‍ശത്തില്‍ വന്ന ഇത്തരം വന്‍ വ്യെതിയാനങ്ങള്‍ മൂടി വെച്ചു ഇത്തരം ആധുനികമായ ചില്ലറ അടുക്കള കാര്യങ്ങള്‍ കുത്തി ചികഞ്ഞു, നാട്ടുമ്പുറത്തെ, കുത്തിത്തിരിപ്പുണ്ടാക്കുന്ന ചില അമ്മായി മാരുടെ നിലവാരത്തില്‍ കാര്യങ്ങള്‍ എടുത്തു, അതിനെ ഖുര്‍ആനിലെ ആയത്തുകളുടെ മേമ്പൊടി ചേര്‍ത്ത്, എല്ലില്ലാത്ത നാവു കൊണ്ട്, സൈക്കിള്‍ അഭ്യാസക്കാരുടെ ആയാസത്തോടെ ഒരു തൌഹീദി സംഘടനയുടെ മുഖ്യ വിഷയമായി അവതരിപ്പിക്കാന്‍?..

       കൂട്ടായ്മയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകില്ല, എന്നോ, ഇജ്തി ഹാദീ പരമായ ആധുനികമായ വിഷയങ്ങില്‍ അഭിപ്രായ വെത്യാസം ഉണ്ടാകില്ല എന്നോ ആരെങ്കിലും എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ?  മറിച്ചു, ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നതിലും ഹദീസ് വിശദീകരിക്കുന്നതിലും അത് സ്വീകരിക്കുന്നതിലും, സ്വലാഹിക്കോ ഈ കൂട്ടായ്മയിലെ അവസാനത്തെ ആളിനോ വരെ ഒരേ നിലപാടാണ്. ആര്‍ജവമുണ്ടോ, നിങ്ങളിലെ ഒരു പത്ത് പേര്‍ക്കെങ്കിലും അങ്ങിനെ ഒരേ അഭിപ്രായം ഈ അടിസ്ഥാന വിഷയങ്ങില്‍ ഏകോപിച്ചു പറയാന്‍ കഴിയുമെന്ന്? ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനിച്ച, കെ വി അബ്ദുല്ലത്തീഫ് മൌലവി, അക്ബര്‍, അബ്ദു റഹിമാന്‍ സലഫി, എന്നിവരും, ഹദീസ് നിഷേധികളായ അകലാനി പണ്ഡിതന്മാരും അടക്കം എത്ര അടിസ്ഥാന പരമായ വൈകല്യങ്ങള്‍ ഉള്ളവര്‍ അപ്പുറത്ത് ഉണ്ട്?. താടി നീട്ടുന്ന, നെരിയാണിക്ക് മുകളില്‍ വസ്ത്രം കയറ്റി ഉടുക്കുന്ന  ഒരു ന്യൂനപക്ഷവും, അതിനെയെല്ലാം പുച്ചിക്കുകയും, പരിഹസിക്കുകയും, ഉലുവ്വയും ചുണ്ണാമ്പും ആക്കി അപഹസിച്ചവരും സംഗീതം, ടി വി ചാനലിലെ ആഭാസം എന്നിവ ആഘോഷമാക്കിയവനും, അതിനു വേണ്ടി പണിയെടുക്കുന്നവും, അതിന്‍റെ പ്രേമികളും, റുഖയ നടത്തിയവനും, ഒപ്പം പോയവനും, ആളെ പേടിച്ചു, ഒളിഞ്ഞു നടന്നവനും, അതിനെ അന്ധവിശ്വാസമാക്കുന്നവരും അടക്കം, വേലായുധന്‍റെ പാമ്പിന്‍ കൂടായ നിങ്ങളെ, പക്ഷെ ഒരുമിപ്പിക്കുന്ന ഭൌതികമായ കാരണങ്ങള്‍ ഉള്ളതിനാല്‍ നേരില്‍ കണ്ടാലും പൊതു ജനമധ്യത്തിലും ക്ലോസപ്പ് ചിരിയും കെട്ടി പ്പിടുത്തവുമായി ഫോട്ടോക്ക് പോസ് ചെയ്യുമെങ്കിലും, ഐക്യമെന്നു വിളിക്കാമോ?  അതിനാണ് വളച്ചു കെട്ടില്ലാതെ മുസ്ല്യാര്‍ മറുപടി പറയേണ്ടത്. എന്നാല്‍ മേല്‍ പറഞ്ഞ സലഫികളെ സംബന്ധിച്ചേടത്തോളം അതി പ്രാധാനമായ, മേല്‍ വിഷയങ്ങളില്‍ ഒന്നിലെങ്കിലും സ്വലാഹിക്കോ, കൂട്ടായ്മയിലെ ഏതെങ്കിലും ഒരംഗത്തിനോ പോലും അഭിപ്രായ അനൈക്യം കണ്ടെത്തുക സാധ്യമല്ല. കഴിയുമോ നിങ്ങള്‍ക്ക് ഒരു പ്രാദേശിക കമ്മറ്റിയിലെ എങ്കിലും എല്ലാവര്‍ക്കും മേല്‍ വിഷയങ്ങളില്‍ അഭിപ്രായ ഐക്യം ഉണ്ടാക്കാന്‍?..അതാണ്‌ മുസ്ല്യാര്‍ വളച്ചു കെട്ടാതെ ജനങ്ങളോട് പറയേണ്ടത്. മരിച്ചു പോയ മഹാന്‍മാ രായ ഈ ആദര്‍ശ പ്രസ്ഥാനത്തിലെ നേതാക്കള്‍ പണിയെടുത്തത് അതിനാണ്. അല്ലാതെ രാഷ്ട്രീയ പാര്‍ടിക്കാരെ പോലെ പൊതു ജനങ്ങളുടെ മുന്നിലെത്തുമ്പോള്‍ സ്റ്റേജില്‍ ഒന്നിച്ചിരുന്നു, പുറത്തിറങ്ങിയാല്‍ പരസ്പരം വാടക്കാരനും, കാമറക്കാരനുമാക്കാനല്ല.


    സലഫിയെ കോടി കൊടുത്തും ഏറ്റെടുക്കുമെന്ന്, സ്വന്തം അനുഭവത്തിന്‍റെ വെളിച്ചത്തില്‍ പറയുന്ന മുസ്ല്യാര്‍, സലഫിയെയും, സ്വലാഹിയെയും മറ്റ് പതിനായിരങ്ങളെയും അബൂജാഹിലിന്‍റെ കൂടെ കൂട്ടി കെട്ടാന്‍ കാരണമായ ഇതേ ആദര്‍ശത്തില്‍ മരിച്ചു പോയ ഉമര്‍ മൌലവി (റ) ഷെയ്ഖ്‌ ഇബ്ന്‍ അബ്ദില്‍ വഹാബ് (റ) അടക്കമുള്ളവരും, നിങ്ങളുടെ കൂടാരത്തില്‍ തലവെച്ചു കൊടുത്തവരുടെതടക്കമുള്ള മുജാഹിദുകളുടെ  2012 നു മുന്‍പ് മരിച്ചു പോയ തൌഹീദിന്‍റെ ആളുകള്‍ അഖിലവും ശിര്‍ക്കന്‍ വിശ്വാസവുമായി മരിച്ചവരായിരുന്നോ എന്നൊന്ന് വ്യെക്തമാക്കണം. ഏറ്റവും ചുരുങ്ങിയത്, ഈ ആദര്‍ശം നെഞ്ചിലെറ്റി മരിച്ച, മറ്റൊരു വികാര ശബ്ദപ്രഭാഷകനായ ഹനീഫിന്, സ്വസഹോദരനു വേണ്ടി ഇസ്തിഗ്ഫാറിനെ ചോദിക്കാന്‍ പോലും അവകാശമില്ലാതാക്കാന്‍ മാത്രം ഹൃദയം കടുത്തു പോയവരെ,  ആധുനികരും പൌരാണിക രുമായ സലഫി ഉലമാക്കള്‍ തമ്മില്‍ പരസ്പരം സ്നേഹിച്ചും സഹകരിച്ചും കൊണ്ട് തന്നെ, ഇജ്തിഹാദീ വിഷയങ്ങളില്‍ ഭിന്നാഭിപ്രായം പുലര്‍ത്തിയിരുന്നു എന്നത് മറച്ചു വെച്ചു, അത്തരം അഭിപ്രായ വ്യെത്യാസങ്ങളെ പര്‍വതീകരിച്ച് ഫിത്ന വര്‍ദ്ധിപ്പിക്കാന്‍ നിങ്ങള്‍ ശ്രമിക്കുമെന്ന് മുജാഹിദുകള്‍ തിരിച്ചറിയുമെന്നു ഓര്‍ക്കുക.
    
      അന്ന് അബൂ ജാഹിലിന്‍റെ പ്രാര്‍ത്ഥന തിരസ്കരിച്ചു, സ്വീകരിക്കപ്പെട്ട പ്രവാചകന്‍റെ അനുയായികള്‍ പിന്നീട് ഭൌതികമായ ഭരണപരമായ ചില വിഷയങ്ങളില്‍ ഭിന്നാഭിപ്രായം പറഞ്ഞ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ, അവരില്‍ ആര്‍ക്കും ശിര്‍ക്കും കുഫ്രും സംഭവിക്കുകയോ, അവരില്‍ ഒരു കൂട്ടം അതിനെ ന്യായീകരിക്കേണ്ടി വരികയോ ചെയ്തിട്ടില്ല.  ഇപ്പോള്‍ നിങ്ങളില്‍ ശിര്‍ക്കന്‍ പ്രവര്‍ത്തനം ചെയ്തവരും ഹദീസ് നിഷേധമെന്ന കുഫ്ര്‍ ചെയ്തു കൊണ്ടിരിക്കുന്നവരും എമ്പാടുമുണ്ട് എന്നിരിക്കെ, സമ്പത്തും സംവിദാനവും ഇന്നും അബൂജാഹിലിന്‍റെ ആധുനിക പതിപ്പായ കക്ഷികളുടെ കയ്യില്‍ തന്നെ എങ്കിലും ഞങ്ങള്‍ മുജാഹിദുകള്‍ മുന്നോട്ട് തന്നെ കുതിക്കുമെന്നു മറക്കാതിരിക്കുക. കാരണം അല്ലാഹുവിന്‍റെ പ്രവാചകന്‍ പഠിപ്പിച്ച, ദീന്‍ കൂട്ടാതെ കുറയ്ക്കാതെ പറയാന്‍ അകലാനികള്‍ അശേഷം ഇല്ലാത്ത ഈ ഒരു സംഘം മാത്രമേ ഉള്ളൂ എന്ന് തിരിച്ചറിവുള്ളവരാണ് കേരളത്തിലെ മുജാഹിദുകള്‍ എന്നത് മറക്കാതിരിക്കുക.


നദുവിയുടെ ക്ലിപ്പും കൊക്കസിന്റെ കലിപ്പും !!!!

സഹോദരന്‍ അറിയാന്‍,

അബ്ദു റഊഫ് നദുവിയുടെ ഈ പ്രസംഗമോ, സ്വലാഹിയുടെ പ്രസംഗമോ നിങ്ങളുടെ നേതാക്കന്‍മാരുടെ നെറികേടിനും ആദര്‍ശ വ്യെതിയാനത്തിനും പരിഹാരമാകുമോ?

സ്വലാഹിയും അദ്ദേഹത്തിന്റെ വീക്ഷണമുള്ള ചിലരും ഈ കൂട്ടായ്മയും തമ്മില്‍ ചില അഭിപ്രായ വ്യെത്യാസങ്ങളുണ്ട്. അത് പക്ഷെ, സ്വലാഹിക്കും ഒപ്പമുള്ളവര്‍ക്കും ആഖീദയില്‍ പിഴവ് പറ്റി എന്നോ, വിശ്വാസത്തില്‍ ശിര്‍ക്ക് വന്നോ എന്ന് കൂട്ടായ്മയിലുള്ളവരോ , അല്ലെങ്കില്‍ കൂട്ടായ്മയിലുള്ളവര്‍ക്ക് ആദര്‍ശത്തില്‍ പിഴവ് പറ്റി എന്ന് സ്വലാഹിയോ, നദുവിയോ ആരും ആരോപിച്ചു കൊണ്ടല്ല. മറിച്ചു, ഇജ്തിഹാദീപരമായ, അതായത് വ്യെക്തമായ പ്രമാണം ലഭ്യമല്ലാത്ത, ആധുനിക പ്രശ്നങ്ങളില്‍ എടുക്കുന്ന നിലപാട് സംബന്ധിച്ചാണ്. സംഘടന ചില നിബന്ധനകളോടെ മാത്രമേ അനുവദനീയമാകൂ എന്ന് സ്വലാഹിയും, അങ്ങിനെ സംഘടന രൂപീകരണത്തിന് പ്രത്യേകമായി നിബന്ധന എല്ലാ സലഫി പണ്ഡിതരും പറയുന്നില്ല എന്ന് മറുഭാഗവും വാദിക്കുന്നു. സ്വാഭാവികമായും അതിനോടനുബന്ധിച്ചു സംഘടനാ സംവിദാനവുമായും തമ്മില്‍ ചില അഭിപ്രായന്തരങ്ങള്‍ ഉണ്ട്. അത് പക്ഷെ, ഇസ്ലാഹി സെന്‍റര്‍ അടക്കം, കേരളത്തിലെ സംഘടന കൈയ്യിലാക്കാനും സി ഡി ടവറി ന്‍റെ ട്രസ്റ്റി സ്ഥാനം സ്ഥിരപ്പെടുതാനും നിങ്ങള്‍ പയറ്റിയ, ശിര്‍ക്കാരോപണവുമായി എങ്ങിനെയാണ് താങ്കള്‍ താര തമ്യം ചെയൂന്നതു?

സ്വലാഹി നിബന്ധനകളായി പറയുന്ന ഒട്ടു മുക്കാല്‍ കാര്യങ്ങളും ഒരു മുസ്ലിം എന്ന നിലക്ക് ഓരോ വ്യെക്തിയും പാലിക്കേണ്ടതും, അത് കൊണ്ട് തന്നെ ഏതൊരു കൂട്ടായ്മയും പിന്തുടരേണ്ടതുമാണ്. അത് കളവു പറയരുത്, അമിത വ്യെയം പാടില്ല, ഹിസ്ബിയത് പാടില്ല, വലാഉം ബാറാ ഉം കക്ഷിത്വത്തിന്റെ പേരില്‍ ആകരുത്, ദീനിന് വിരുദ്ധ മായത് പാടില്ല, തുടങ്ങിയവ ഒരു തര്‍ക്കവും ഇല്ലാത്ത ഓരോരുത്തരും പാലിക്കാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ നേതൃത്വം നല്‍കുന്നത് പണ്ഡിതന്‍മാര്‍ ആകണം, നേത്രുതത്തെ അല്ലാഹുവിനു എതിരാകാത്ത വിഷയങ്ങളില്‍ അനുസരിക്കുക, വിദ്യാര്‍ത്ഥികളിലെ പ്രത്യേക വിഭാഗങ്ങള്‍ക്ക് പ്രത്യേക സമ്മേളനം, ദഅവ ആവശ്യങ്ങള്‍ക്കുള്ള പിരിവു തുടങ്ങിയ വിഷയങ്ങളില്‍ ആണ് കാര്യമായ അഭിപ്രായ വ്യെത്യാസം അന്യോന്യം നിലനില്‍ക്കുന്നത്. ഇതില്‍ രണ്ടു പേരും അവരുടെ വാദങ്ങള്‍ ഉന്നയിക്കുന്നു. എന്നാല്‍ ഇത് ഒന്നും കഴിഞ്ഞ കെ എന്‍ എം നേതൃത്വം നടപ്പിലാക്കിയ കോക്കസ് നാടകത്തെ പോലെ ആണോ സഹോദരാ?

ഇനി ഇത്തരം സൂക്ഷ്മമായ വിഷയങ്ങള്‍ പോലും ചര്‍ച്ചയാവുകയും ഭിന്നാ ഭിപ്രായമുണ്ടാകുകയും ചെയ്യുന്നത്, ഏറ്റവും ഉത്തമമായത് ആയിരിക്കണം ഈ കൂട്ടായ്മയുടെ നിലപാടുകള്‍ എന്ന വാശിയില്‍ ആണ്, അല്ലാതെ, കോക്കസ് നടപ്പിലാക്കിയ, തങ്ങളുടെ കച്ചവട താല്‍പര്യവും, ഹദീസ് നിഷേധവും പുറത്തറിയാതെ, നിലനിര്‍ത്താനും, അതിനു ഭീഷണിയായെക്കാവുന്ന ആളുകളെ മാറ്റി നിര്‍ത്താനും ഗൌരവതരമായ ശിര്‍ക്ക് ആരോപണം വഴി പതിനായിരക്കണക്കിനു പാവപ്പെട്ട മുജാഹിദു കളുടെ കുടുംബത്തിലും മഹല്ലുകളിലും സ്പര്‍ദ്ധ ഉണ്ടാക്കി, ആയിരങ്ങളെ പള്ളി മിമ്പ റുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും തങ്ങളുടെ ചൊല്പടിക്കു നില്‍ക്കാത്ത കാരണത്താല്‍ പിരിച്ചു വിട്ടു, കഞ്ഞികുടി മുട്ടിച്ചു പോലും പീഡിപ്പിച്ചത് ആരുടെ താല്‍പര്യ സംരക്ഷണത്തിനായിരുന്നു?

മുവഹ്ഹിദുകളിലെ ഇത്തരം അഭിപ്രായ വ്യെത്യാസങ്ങളെ ആഘോഷമാക്കുന്ന സഹോദരാ...സ്വന്തം നേതാക്കള്‍ ചെയ്യുന്ന പകല്‍കൊള്ള യും അകലാനിസവും ഒരിക്കലെങ്കിലും താങ്കളെ ആലോസരപ്പെടുത്തിയിട്ടുണ്ടോ?

ഖുര്‍ആനും സുന്നത്തും പ്രമാണമായി, സലഫുകള്‍ വിശദീകരിച്ച പോലെ പിന്തുടരാന്‍ ബാധ്യസ്ഥരായ സലഫികള്‍ എന്നറിയപ്പെടാന്‍ ഇപ്പോഴും ആഗ്രഹിക്കുന്ന താങ്കളടക്കമുള്ള അപ്പുറത്തെ സഹോദരന്‍ മാരുടെ അറിവിലേക്ക് വീണ്ടും ചില വിഷയങ്ങള്‍ കൊടുത്തു ഓര്‍മിപ്പിക്കുന്നു. ഞാന്‍ കൊടുത്ത ഏതെങ്കിലും വിഷയം വാസ്ഥവ വിരുദ്ധമാണ് എങ്കില്‍ തെളിവ് സഹിതം നിങ്ങള്‍ക്ക് എന്നെ തിരുത്താം. ഇല്ല എങ്കില്‍ ഇത്തരം ആളുകളെ ദീനീ നേത്രുത്വമായി അവരോധിച്ചു, അവരുടെ താളത്തിനൊത്ത് കൊട്ടുന്ന നിങ്ങള്‍ നാളെ അല്ലാഹുവോട് എന്ത് സമാധാനം ബോധിപ്പിക്കുമെന്നെങ്കിലും അറിഞ്ഞിരുന്നെങ്കില്‍ നിങ്ങള്‍ ഞങ്ങളെ ഈ കോക്കസ് പാളയത്തിലേക്ക് ക്ഷണിക്കുന്നതി ന്‍റെ ഔചിത്യം മനസ്സിലാക്കാമായിരുന്നു.

വിഷയങ്ങള്‍ :
  1. യാ ഇബാദല്ലാഹ് എന്ന ഹദീസില്‍ ശിര്‍ക്കില്ല, എന്ന് ആ ഹദീസ് ഉദ്ധരിച്ചു ഖുറാഫികള്‍ക്ക് മറുപടി പറഞ്ഞ ലോക സലഫി പണ്ഡിതന്‍ മാരുടെ വാദം തെറ്റാണ് എന്ന് പറയാത്ത കാരണത്താല്‍, മുജാഹിദുകളായ പണ്ഡിതന്‍മാര്‍ക്കും സാധാരണക്കാര്‍ക്കും  അല്ലാഹു അല്ലാത്തവരോട് തേടാമെന്ന വാദമുണ്ട് എന്ന് പറഞ്ഞ ടി പി അടക്കമുള്ള നിങ്ങളുടെ നേതാക്കള്‍ക്ക് അത് തെളിയിക്കാന്‍ കഴിഞ്ഞോ? അപ്പോള്‍ ആ പറഞ്ഞത് കളവായിരുന്നു എന്ന് സമ്മതിക്കുമോ?
  2. ശിര്‍ക്കാണ്‌ എന്ന് അക്ബര്‍ സാഹിബ് പറഞ്ഞ യോഗ ഉത്ഘാടനം ചെയ്ത ടി പി ക്ക് എതിരെ എന്തെങ്കിലും നടപടി ഉണ്ടായോ?, അതല്ല അത് ശിര്‍ക്കാണ്‌ എന്നത്, അക്ബര്‍ സാഹിബിനു പറ്റിയ തെറ്റാണോ?
  3. അക്ബര്‍ സാഹിബ് നടത്തിയ 'ഇയ്യാക്ക നസ്ഥഈന്‍' എന്നതിലെ സഹായ തേട്ടത്തില്‍ നിന്ന്, ദൃശ്യ ലോകത്തെ മനുഷ്യരെ ഒഴിവാക്കി എന്ന വ്യാഖ്യാനം ശരിയാണോ?. ഖുറാഫികളുടെ ഈ വ്യാഖ്യാനം അക്ബര്‍ സാഹിബിനു പറ്റിയ തെറ്റോ, അതോ അല്ലാഹുവല്ലാതെ മനുഷ്യരോടും ചോദിക്കാവുന്ന സഹായത്തെ പറ്റിയാണോ 'നിന്നോട് മാത്രം സഹായം ചോദിക്കുന്നു' എന്നതില്‍ പറയുന്ന സഹായ ചോദ്യങ്ങള്‍?
  4. അല്ലാഹു അല്ലാത്തവര്‍ പ്രാര്‍ത്ഥനയുടെ 'പദം' കേള്‍ക്കുമെങ്കിലും അതിലടങ്ങിയ 'ദുആ' കേള്‍ക്കാന്‍ കഴിയില്ല എന്ന് ഫൈസല്‍ മുസ്ല്യാര്‍ പറഞ്ഞതിനെ ഖണ്ഡിച്ചു, അല്ലാഹു അല്ലാത്തവര്‍ ദുആ കേള്‍ക്കുമെന്ന് നാസര്‍ സുല്ലമി, ഹനീഫ് തൊട്ടു, പലരും നിങ്ങളുടെ കോക്കസില്‍ പറയുന്നത് ശരിയാണോ?. എങ്കില്‍ അങ്ങിനെ അല്ലാഹു അല്ലാത്തവര്‍ ദുആ കേള്‍ക്കും എന്ന് പറയുന്ന ആയതു ഏതാണ് ?. ഏതു മുഫസ്സിരാണ് അങ്ങിനെ അര്‍ത്ഥം കൊടുത്തത്?
  5. പിശാചു മനുഷ്യന്‍റെ മനസ്സിലെ ഗൈബ് അറിയുമെന്ന നാസര്‍ സുല്ലമിയുടെ വാദം താങ്കള്‍ അംഗീകരിക്കുമോ?. എങ്കില്‍ ''ഖുല്‍ ലാ യെഅലമു മന്‍ ഫിസ്സമാവാതി വല്‍ അര്‍ളില്‍ ഗൈബ ഇല്ലല്ലാഹ്'' ((നബിയേ,) പറയുക; ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല; അല്ലാഹുവല്ലാതെ.) എന്ന സൂറത്ത് നംലിലെ 65, ''ആലിമുല്‍ ഗൈബി ഫലാ യുള്‍ഹിറു അലാ ഗിബിഹീ അഹദാ'' ( അവന്‍ അദൃശ്യം അറിയുന്നവനാണ്‌. എന്നാല്‍ അവന്‍ തന്‍റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല.) എന്ന സൂറത്ത് ജിന്നിലെ (26) ആയത്തുകളുടെ താല്‍പര്യം എന്താണ്?
  6. സിഹിര്‍ ഫലിക്കില്ല  എന്ന തനി അകലാനിയത് പ്രചരിപ്പിക്കാന്‍ കെ വി അബ്ദുല്ലത്തീഫ് മൌലവി, സൂറത്ത് ബകറയിലെ 102 ആം  ആയത്‌ കട്ടു മുറിച്ചു  وَمَا هُم بِضَارِّينَ بِهِ مِنْ أَحَدٍ إِلَّا بِإِذْنِ اللَّـهِ (എന്നാല്‍ അല്ലാഹുവിന്റെ അനുമതി കൂടാതെ അതുകൊണ്ട് യാതൊരാള്‍ക്കും ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. ) എന്നത്   وَمَا هُم بِضَارِّينَ بِهِ مِنْ أَحَدٍ (അതുകൊണ്ട് യാതൊരാള്‍ക്കും ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല.) എന്ന് ദുര്‍വ്യാഖ്യാനിച്ചതിനു എന്ത് നടപടിയാണ് എടുത്തത്‌? താങ്കളും ഈ ആയതിനു ഇതേ അര്‍ത്ഥമാണോ നല്‍കുന്നത്?
  7. കെ എന്‍ എം, കെ ജെ യു അംഗങ്ങളായി ഇപ്പോള്‍ ബാക്കിയുള്ള പണ്ഡിതര്‍ ആയി അറിയപ്പെടുന്നവരിലെ ആരൊക്കെ സ്വഹീഹായ ഹദീസുകള്‍ അതെ പോലെ അംഗീകരിക്കും
  8. നബി (സ) യുടെതാണ് എന്ന് ബോധ്യപ്പെട്ട ഒരു വിഷയം തങ്ങളുടെ അകലാനിയത്തിനു സ്വീകാര്യമാല്ലാ എന്ന കാരണം കൊണ്ട് നിഷേധിക്കുന്നവര്‍ സൂറത്ത് അഹ്സാബിലെ 36 ആം വചനമായ '' അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.'' എന്ന ആയത്തിന്‍റെ പരിധിയില്‍ വരില്ലേ?
  9. അഴിഞ്ഞിലത്ത് വെച്ചു, അക്ബര്‍ സാഹിബ് കൊളുത്തിയ കൈത്തിരി ഏറ്റെടുത്ത സംസ്ഥാന നേതാവ് ബഹുദൈവാരാധനയുടെ മകുടോദാഹരണമായി മദ്രസ്സയിലെ 3ആം ക്ലാസ് വിദ്യാര്‍ഥി പോലും മനസ്സിലാക്കുന്ന, നിലവിളക്ക് തന്നെ, ഹൈന്ദവ പാരമ്പര്യ ആരാധനാ സമ്പ്രദായ മനുസരിച്ച്, ഇടതു വിരല്‍ തുമ്പുകള്‍ വലതു കയ്യിന്റെ മധ്യത്തില്‍ വെച്ചു തന്നെ കത്തിച്ചു മാതൃക കാണിച്ചതിനു അദ്ദേഹത്തിന്‍റെ പേരില്‍ എന്ത് നടപടിയാണ് എടുത്തത്‌?
  10. മുവഹ്ഹി ദുകളുടെ മേല്‍ ശിര്‍ക്കാരോപണം നടത്തിയവര്‍ സ്വന്തം നേതാക്കളുടെ തനി ശിര്‍ക്കന്‍ നടപടി പൊറുത്തു കൊടുത്തോ?
  11. ബാങ്ക് ഉദ്ഘാടനം ചെയ്ത ഉണ്ണീന്‍ കുട്ടി മൌലവി കെ എന്‍ എം സെക്രട്രരി ആയതില്‍ താങ്കള്‍ തൃപ്തനാണോ?
  12. സി ഡി ടവറിനു വേണ്ടി, 3 ലക്ഷം രൂപ വീതമുള്ള ഷെയര്‍ പിരിച്ചിട്ടു, ഇപ്പോള്‍ അത് കടമായിരുന്നു, എന്ന് പറയുന്നത് സത്യമാണ് എന്ന് താങ്കള്‍ വിശ്വസിക്കുമോ?( അന്നത്തെ മീറ്റിങ്ങില്‍ പങ്കെടുത്തു, ഷെയര്‍ എടുത്ത ആളെ തെളിവിനായി ഹാജരാക്കാം..)

മുകളില്‍ കൊടുത്തത്, വളരെ പ്രധാനപ്പെട്ട ആദര്‍ശ വ്യെതിയാനത്തില്‍ പെട്ട ചിലത് മാത്രം....
നിങ്ങളുടെ അതെ രീതിയില്‍ ഏറെ ചീഞ്ഞു നാറിയ അഹമദ് സാഹിബ് അനസിനെ കുറിച്ചും അബ്ദു റഹിമാന്‍ സലഫിയെ കുറിച്ചും നടത്തിയ വിലയിരുത്തലോ, എ പി പറഞ്ഞതോ ഒന്നും ഇവിടെ പരാമര്‍ശിക്കാനോ പരിഗണിക്കാനോ താല്‍പര്യമില്ല. അത് ദ അവത്തി ന്‍റെ രീതിയാണ് എന്നും കരുതുന്നില്ല. എന്നാല്‍ മുകളില്‍ അക്കമിട്ടു കൊടുത്ത വിഷയങ്ങളില്‍ എങ്കിലും താങ്കള്‍ കണ്ടെത്തുന്ന ന്യായീകരണം എന്താണ് എന്നറിയാന്‍ കൌതുകമുണ്ട്, അതല്ല, സ്വയം ബോധ്യമാവാത്ത ഇതൊക്കെയും പേറി, ഒരു രാഷ്ട്രീയ സംഘടന എന്ന പോലെ കുറച്ചാ ളുകളുടെ ഒരു കൂട്ടമായി നിന്ന് നേരം പോക്കാന്‍ മാത്രം നിസ്സാരമാണോ താങ്കള്‍ക്കു പരലോകം?

ഈ വിഷയങ്ങള്‍ പൂര്‍ണമായും വാസ്തവ വിരുദ്ധമാണ് എന്ന് താങ്കള്‍ക്കു തെളിയിക്കാന്‍ കഴിഞ്ഞാലോ, അതല്ല എങ്കില്‍ ഈ വിഷയത്തില്‍ അടക്കം തിരുത്താന്‍ സന്നദ്ധമാണ് എങ്കിലും ഞാനും എന്നെ പോലെ പതിനായിരങ്ങളും താങ്കളുടെ ക്ഷണം സ്വീകരിച്ചു അല്ലാഹുവിന്നെതിരാകാത്ത നമ്മുടെ നേതൃത്വം ഏല്‍പിക്കുന്ന ഏതു കല്‍പനയും അനുസരിക്കാം എന്ന് ഓര്‍മപ്പെടുത്തി, ഒന്നുകില്‍ ഇതിനുള്ള ഉചിതമായ മറുപടി, അല്ലെങ്കില്‍ താങ്കള്‍ക്കു കഴിയില്ല എന്ന തുറന്നു പറച്ചില്‍ പ്രതീക്ഷിച്ചു കൊണ്ട് തല്‍ക്കാലം നിര്‍ത്തുന്നു.

ഇനി ഇതിനു മറുപടിയായി അബ്ദു റഊഫ് നദുവിയുടെയോ സ്വലാഹിയുടെയോ പുതിയ ക്ലിപ്പുമായി 'കാക്ക എന്ന് പറയുമ്പോള്‍ കൊക്കിനെ കാണിക്കില്ല' എന്ന വിശ്വാസത്തോടെ,


Monday, January 20, 2014

മൂവര്‍ സംഘത്തിന്‍റെ മുഖം മൂടി അഴിഞ്ഞു !!!!

മൂവര്‍ സംഘത്തിന്‍റെ മുഖം മൂടി അഴിഞ്ഞു !!!!

അല്‍ ഹംദ് ലില്ലാഹ് ഒരു നൂറ്റാണ്ടു തികഞ്ഞ കേരളത്തിലെ നവോത്ഥാന പ്രസ്ഥാനം, കേവല സങ്കുചിത താത്പര്യങ്ങള്‍ക്ക് വേണ്ടി ഹൈജാക്ക് ചെയ്യാന്‍, ഒരുമിച്ചു കഴിഞ്ഞിരുന്ന മുവഹ്ഹിദുകള്‍ക്കിടയില്‍ പള്ളികളിലും സ്ഥാപനങ്ങളിലും മിമ്പ റുകളിലും, എന്തിനു കുടുംബത്തില്‍ പോലും ഭിന്നിപ്പുണ്ടാക്കിയവര്‍ ഇന്ന് കേരളത്തിലെ പ്രബോധന വീഥിയില്‍ മാത്രമല്ല, ലോക സലഫി കൂട്ടായ്മകളുടെയും പണ്ഡിതരുടെയും മുന്നില്‍ പോലും നിന്ദ്യരായിരിക്കുന്നു. കുറേകാലം തൌഹീദി വീഥിയില്‍ നമ്മോടൊപ്പമുണ്ടായിരുന്ന അവരുടെ ഈ പതനത്തില്‍ നമുക്കെല്ലാവര്‍ക്കും ദു:ഖമുണ്ട്.പക്ഷെ, ഒരു കാലത്ത് തൌഹീദ് പ്രചരിപ്പിക്കാന്‍ ഏറെ കഷ്ടപ്പെട്ടവര്‍ തന്നെ, കാലം കഴിഞ്ഞപ്പോള്‍,ഭൌതിക സുഖങ്ങളുടെ മയക്കം ബാധിച്ചു, അമാനത്ത് മറന്നു കൊണ്ട്, ഹറാമും ഹലാലും വേര്‍തിരിച്ചു കാണാന്‍ പോലും ആശക്തരായി. 

അല്ലാഹുവിന്‍റെ തൌഹീദ് ആരാധനയിലും, രക്ഷാകര്‍തൃത്തതിലും, നാമവിശേഷണ ത്തിലും ഉറക്കെ വിളിച്ചു പറഞ്ഞവര്‍ പോലും, മനുഷ്യ മനസ്സിലെ ഗൈബ് അറിയാന്‍ പിശാചിന് കഴിയും എന്ന വാദത്തിലേക്ക് മാത്രമല്ല, അല്ലാഹു അല്ലാത്തവര്‍ പ്രാര്‍ത്ഥന കേള്‍ക്കുമെന്ന, തനി ഖുറാഫി വാദത്തിലേക്ക് പോയതിനു വരെ 2013 ഇല്‍ നാം സാക്ഷികളായി. അന്യ മതസ്ഥരോട് പോലും ഇസ്ലാം പരിചയപ്പെടുത്തിയ മഹാന്‍ ഫാത്തിഹയുടെ അര്‍ഥം പോലും ദുര്‍വ്യാഖ്യാനിച്ചു, മുവഹ്ഹിദുകളായ പണ്ഡിതന്മാരുടെയും സാമാന്യ ജനങ്ങളുടെയും, എന്തിനേറെ, കഴിഞ്ഞു പോയ സലഫി ലോകത്തെ ഉലമാക്കളും മദ്ഹബിന്‍റെ ഇമാമീങ്ങളെ പോലും ശിര്‍ക്ക് ആരോപിച്ചു അവഹേളിക്കുന്നതിനു വേണ്ടി പുതിയ കൈത്തിരി കത്തിച്ചതിനും നമ്മള്‍ സാക്ഷിയായി. അങ്ങിനെ കൈത്തിരി  ഏറ്റെടുക്കാന്‍ ആരുണ്ട്‌ എന്ന് ചോദിച്ച മഹാന്‍ അല്ലാഹുവിനോട് മാത്രം ചോദിക്കേണ്ട വിഷയത്തില്‍ നിന്ന് ജീവനുള്ള മനുഷ്യരെ ഒഴിവാക്കി കൊണ്ട് തൌഹീദിന് പുതിയ ആഖ്യാനം രചിച്ചപ്പോള്‍, ആ കൈത്തിരി ഏറ്റെടുത്ത സംസ്ഥാന നേതാവ് ബഹു ദൈവാരാധനയുടെ മകുടോദാഹരണമായി മദ്രസ്സയിലെ 3ആം ക്ലാസ് വിദ്യാര്‍ഥി പോലും മനസ്സിലാക്കുന്ന, നിലവിളക്ക് തന്നെ, ഹൈന്ദവ പാരമ്പര്യ ആരാധനാ സമ്പ്രദായ മനുസരിച്ച്, ഇടതു വിരല്‍ തുമ്പുകള്‍ വലതു കയ്യിന്റെ മധ്യത്തില്‍ വെച്ചു തന്നെ കത്തിച്ചു മാതൃക കാണിച്ചത് ഒരു ഞെട്ടലോടെയാണ് നാമൊക്കെ കണ്ടത്.

 പരിശുദ്ധ ഖുര്‍ആനിനു പരിഭാഷ തയ്യാറാക്കിയ പണ്ഡിതനെ മാറ്റി, സംസ്ഥാന സമിതിയില്‍ ഈ ഡോക്ടറോടൊപ്പം ചേര്‍ക്കാന്‍ പലിശ സ്ഥാപനമായ ബാങ്ക് ഉദ്ഘാടനം ചെയ്ത ഒരാളെ തന്നെ കണ്ടെത്തി കോറം തികക്കാന്‍ ഇക്കൂട്ടര്‍ക്ക് ഒരു മടിയും ഉണ്ടായില്ല. 10 15 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഷെയര്‍ നല്‍കാമെന്നു പറഞ്ഞു ലക്ഷങ്ങള്‍ ഓരോരുത്തരില്‍ നിന്നും വാങ്ങി, അവര്‍ക്ക് ഷെയര്‍ നല്‍കാതെ പറ്റിച്ചു, പിന്നീട് അത് കടമായിരുന്നു എന്ന് പറഞ്ഞപ്പോള്‍, ഇസ്ലാമില്‍ കടത്തിന് പ്രതിഫലം ആവശ്യപ്പെടല്‍ ഹറാമായതിനാല്‍  ആ ഷെയര്‍ തുകക്ക്, കഴിഞ്ഞ കാലങ്ങളില്‍ മാസം തോറും നല്‍കിയ നക്കാ പിച്ച പോലും ഹറാമാക്കി ഉപയോഗ ശൂന്യമാക്കിയാണ് സ്വന്തം താല്‍പര്യങ്ങള്‍ ഇവര്‍ സംരക്ഷിക്കുന്നത്. സി ഡി ടവര്‍ എന്നത് ഈ പ്രസ്ഥാനത്തിനും തൌഹീദ് പ്രചാരണത്തിനും മുതല്‍ കൂട്ടാവുമെന്നു കരുതി ലക്ഷങ്ങള്‍ ചെലവഴിച്ച, നിസ്വാര്‍ത്ഥരായ അനുയായികളെ മാറ്റി നിര്‍ത്തി ഷെയര്‍ ഏതാനും പേരില്‍ മാത്രം ഒതുക്കി, ബാക്കിയുള്ളവരെ മുഴുവന്‍ കടപത്ര ഉടമകളാക്കി,അതിനു ഇസ്ലാമില്‍ അനുവദനീയമല്ലാത്ത മാസപ്പടി നല്‍കി വെട്ടിലാക്കാന്‍ അമാനതിനെ കുറിച്ച് തസ്കിയത് നടത്തുന്ന, നൂറ്റാണ്ടു തികഞ്ഞ തൌഹീദി പ്രസ്ഥാനത്തിലെ അമരക്കാര്‍ക്ക് ഒരു മടിയും ഉണ്ടായില്ല?.

സ്വഹീഹായ ഹദീസുകളെ പൂര്‍ണമായി അംഗീകരിക്കല്‍ അഹല്സ്സുന്നയുടെ അടിസ്ഥാനം ആണ് എന്നിരിക്കെ, ഖുര്‍ആനും സുന്നത്തും അനുസരിച്ച് ജീവിച്ചു കൊള്ളാമെന്നു പ്രതിഞ്ജ എടുത്ത, കെ എന്‍ എമിലെ ഓരോ അംഗവും ഹദീസ് സ്വഹീഹാണ് എങ്കില്‍ അതംഗീകരിക്കാന്‍ ബാധ്യസ്ഥനാണ് എന്നിരിക്കെ, സലഫികള്‍ എന്നറിയ പ്പെടാന്‍ ആഗ്രഹിക്കുന്ന ഈ പ്രസ്ഥാനത്തിലെ ഇപ്പോള്‍ ബാക്കിയായവരിലെ നല്ലൊരു വിഭാഗം ഹദീസുകളെ നിഷേധിക്കുകയോ അവഞ്ഞാ പൂര്‍വ്വം മാറ്റി വെക്കുകയോ പുച്ചിക്കുകയോ ചെയ്യുന്നതില്‍ ഒരു മടിയും കാണിക്കുന്നില്ല. അത് മാത്രമല്ല,  സിഹിര്‍ നിഷേധിക്കാന്‍ വേണ്ടി, ഖുര്‍ആന്‍ കട്ടു മുറിച്ചു ഓതി അര്‍ത്ഥം വെക്കാന്‍ പോലും തയ്യാറായ പണ്ഡിതനെ വേദിയില്‍ വെച്ചു ആദരിക്കുന്ന പതനം ഈ വിഭാഗം ആഘോഷമാക്കി തുടര്‍ന്ന് വരുന്നു...   ഇതൊക്കെ സത്യവിശ്വാസികള്‍ക്ക്‌, വിശിഷ്യാ മുജാഹിദുകളായ  നമുക്കെല്ലാമുള്ള മുന്നറിയിപ്പ് കൂടിയാണ്. ഏതു പണ്ഡിതനും അല്ലാഹുവിന്‍റെ അപാരമായ കാരുണ്യ കടാക്ഷം ഇല്ലെങ്കില്‍ പലിശ പോലും ഹലാലാക്കുകയും, ഖുര്‍ആന്‍ പോലും ദുര്‍വ്യാഖ്യാനിക്കുകയും ചെയ്തു അല്ലാഹുവിന്‍റെ കോപത്തിന് പാത്രമാകും എന്ന മുന്നറിയിപ്പ്.

ഇതൊക്കെ ഒരു വശത്ത് അരങ്ങു തകര്‍ക്കുകയും, ദിനം തോറും സ്വന്തം പാളയം കാലിയായി കൊണ്ടിരിക്കുകയും ചെയ്യുന്നത് തിരിച്ചറിയുന്ന നാട്ടിലെയും വിദേശത്തെയും, കൊക്കസുകാരും അവരുടെ വിരലിലെണ്ണാവുന്ന ചില മുരീദുകളും കാലിനടിയിലെ മണ്ണൊലിപ്പ് തടയാന്‍ നടത്തുന്ന പൊടിക്കൈകളിലെ യു എ ഇ പതിപ്പാണ്‌, കുറെക്കാലമായി ഇവര്‍ നടത്തി കൊണ്ടിരിക്കുന്ന ഹുസൈന്‍ സലഫിക്കെതിരിലുള്ള വ്യെക്തിഹത്യകളും അപവാദ, കള്ള പ്രചാരണങ്ങളും. തൌഹീദ് പ്രചാരണത്തില്‍ മുന്‍പന്തിയിലുള്ള പണ്ഡിതന്‍മാരെ തെരഞ്ഞു പിടിച്ചു വ്യെക്ത്യഹത്യയും കള്ള പ്രചാരണവും നടത്തി പൊതു സമൂഹത്തില്‍ അവരെ കുറിച്ചുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുക എന്നത്, മുന്‍കാലത്ത് ജൂത ലോബിയും ഓറിയന്റലിസ്റ്റുകളും തുടങ്ങി വെച്ച ഒരു തന്ത്രമാണ്.ഖുര്‍ആനിനെ എതിര്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍, ഹദീസിനെയും അത് നിവേദനം ചെയ്ത വരെയും കുറിച്ച് സാമന്യ ജനങ്ങളില്‍ അവമതിപ്പ്‌ ഉണ്ടാക്കിയാല്‍, അതിന്‍റെ സ്വാദീനം പൊതുജനങ്ങള്‍ക്കിടയില്‍ കുറയ്ക്കാനും അത് വഴി ക്രമേണ ഇസ്ലാമിനെ ഇല്ലാതാക്കാന്‍ കഴിയുമെന്നും അവര്‍ തിരിച്ചറിഞ്ഞതിനാലാണ് ഈ കുതന്ത്രം അവര്‍ പയറ്റിയത്. ഈ തന്ത്രം നമ്മള്‍ നമ്മുടെ ആദര്‍ശ പ്രസ്ഥാനത്തില്‍ ആദ്യം കാണുന്നത്, 2002 ഇലെ ഭിന്നിപ്പി നോടനുബന്ധിച്ചാണ്. പലര്‍ക്കെതിരിലും മടവൂരികള്‍ നടത്തിയ കുപ്രചാരണവും, ഉമര്‍ മൌലവിയെ പരിഹസിച്ചു, സില്‍സില്‍ ബൌള്‍, നീലപുസ്ഥകം തുടങ്ങിയ കുപ്രസിദ്ധ കൈക്രിയകള്‍ എല്ലാം അതിന്‍റെ ഉപോല്‍ഫലമായിരുന്നു. ഭിന്നിപ്പ് പൂര്‍ണമായ ശേഷം, അവരുടെ ഹദീസ് നിഷേധം കൂടുതല്‍ വെളിച്ചത്തു വരികയും, തനിച്ച ചേകനൂര്‍ വാദമുള്ള അബ്ദു സ്സലാം സുല്ലമി യും അതെ ഹദീസ് നിഷേധം ഉള്ളവരും ആ പ്രസ്ഥാനത്തില്‍ മേല്‍ക്കൈ നേടുകയും ചെയ്തതോടെ, കെ എന്‍ എമിനും അതിലെ പ്രബോധകര്‍ക്കും എതിരെ,അവര്‍ക്കില്ലാത്ത വാദങ്ങളും, കളവുകളും പ്രചരിപ്പിച്ചു, ഈ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും, അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ അതിനെയെല്ലാം നിഷ്പ്രഭമാക്കി, കൂടുതല്‍ പഠിക്കാനും, പഠിച്ചത് ജീവിതത്തില്‍ പകര്‍ത്താനും തയ്യാറായ വലിയൊരു വിഭാഗം, പ്രത്യേകിച്ച്,യുവാക്കളിലും വിദ്യാര്‍ത്ഥി കളിലും മുന്നോട്ട് വന്നതോടെ, അവരുടെ ശതമാനക്കണക്ക് കൂപ്പു കുത്തിയ കാഴ്ച നമ്മള്‍ കണ്ടു.

അതെ സൂത്രം പിന്നീട് ഏറ്റെടുത്തു, കെ എന്‍ എം ഇലക്ഷന് വേണ്ടി, കെ കെ പി യെ ഉപയോഗിച്ചു,പണിയെടുത്തവര്‍ പക്ഷെ, ഇത്തവണ താല്‍ക്കാലികമായി വിജയം കണ്ടതിന്‍റെ ഫലമായാണ് ഇന്ന് പ്രസ്ഥാനത്തില്‍ ഉണ്ടായ ഭിന്നിപ്പ്. അതില്‍ അല്ലാഹു അല്ലാത്തവരോട് തേടാമെന്ന വാദമുള്ളവര്‍ പ്രസ്ഥാനത്തില്‍ ഉണ്ട് എന്ന ടി പി അടക്കമുള്ളവരുടെ പച്ച കള്ളം മുജാഹിദുകള്‍ കയ്യോടെ പിടികൂടി തെളിവ് ആവശ്യപ്പെട്ടപ്പോള്‍, ചാനലില്‍ വന്ന ജിന്നിനോട് തേടുന്ന 'വേണു'വിന്‍റെ യും 'വസുമതി'യുടെയും വാര്‍ത്ത ഗൂഡോദ്ദേശത്തോടെ പകരം സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്ന വങ്കത്തംവരെ ഇവര്‍ പയറ്റിയത്, എങ്ങിനെയും അത്തരം വാദമുള്ളവരാണ്  ഇവര്‍ നടപെടിയെടുത്ത മുവഹ്ഹിദുകളായ പണ്ഡിതന്‍മാരും സാധാരണക്കാരും എന്ന് വരുത്തി തീര്‍ക്കുക, അത് വഴി പ്രസ്ഥാനം കാല്‍ക്കീഴില്‍ ആക്കുക എന്ന മിനിമം പരിപാടിക്ക് വേണ്ടിയായിരുന്നു. പക്ഷെ,സംഘടനയും ആധാരങ്ങളും സീലും കയ്യില്‍ കിട്ടിയെങ്കിലും, ഹദീസ് നിഷേധികളും, പുച്ചിക്കുന്നവരും,ഹദീസുകളോടും ദീനിനോട് പൊതുവിലും നിസ്സംഗത പുലര്‍ത്തുന്ന, എന്നാല്‍ പുരോഗമന പ്രസ്ഥാനതിലാണ് എന്ന് നെറ്റിയിലോട്ടിക്കാന്‍ ആഗ്രഹിക്കുന്നവരും, പാര്‍ട് ടൈം മുജാഹിദുകളും,പിന്നെ കുറച്ചു പഠിക്കാന്‍ തയ്യാറാകാത്ത, അവസരം ലഭിക്കാത്ത, നിഷ്കളങ്കരുമാണ് ഇന്ന് ആ പാളയത്തില്‍ ബാക്കിയായത് എന്നത് ഒരു യാഥാര്‍ത്ഥ്യം മാത്രം. അത് കൊണ്ട് തന്നെയാണ് മുവഹ്ഹിദുകളുടെ കൂട്ടായ്മയി;ല്‍ അസൂയ മൂത്ത ഇവര്‍, നാട്ടിലും വിദേശത്തും, ദഅവത്ത് എങ്ങിനെയും മുടക്കാനും, ദഅവ സംരംഭങ്ങളെ ഇല്ലാതാക്കാനും, പൊതു സമൂഹത്തില്‍ തൌഹീദും സുന്നത്തും വളച്ചു കെട്ടാതെ അവതരിപ്പിക്കുകയും സ്വകാര്യ ജീവിതത്തില്‍ സലഫി ആദര്‍ശം കഴിയുന്നത്ര പാലിക്കാനും ആഹ്വാനം ചെയ്യുന്ന പണ്ഡിതരെ ടാര്‍ജെറ്റ്‌ ചെയ്തു, അവരുടെ മേല്‍, കുറെ കളവുകളും വ്യെക്തിഹത്യയും നടത്തി രംഗത്ത്‌ സജീവമായി നിലകൊള്ളുന്നത്. മുന്‍കാലങ്ങളില്‍, അവരവരുടെ സ്വാദീനം ഉപയോഗിച്ചു, കുതന്ത്രങ്ങളിലൂടെ അത്തരം പണ്ഡിതന്‍ മാര്‍ക്ക് കുറെ കാലം അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തുകയും, ആയിരങ്ങള്‍ക്ക് തൌഹീദ് എത്തിക്കുന്ന ഖുതുബ പോലും മുടക്കാന്‍ 18 അടവുകളും പയറ്റിയത് അല്ലാഹുവിന്‍റെ തൌഫീക്ക് കൊണ്ട് നടക്കാതെ പോയതിലുള്ള ഇവരുടെ അമര്‍ഷം, പല മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു, ഒരൊറ്റ പരിപാടി പോലും നടത്താന്‍ സമ്മതിക്കാത്തവര്‍, ഒരു വര്‍ഷത്തിനുള്ളില്‍ ഗംഭീരമായ പരിപാടികള്‍ ദുബായ് ഗവണ്മെന്‍റ് ഒരുക്കിയ സൌകര്യത്തില്‍ നടന്നതോടെ, സമനില തെറ്റിയ നിലയിലാണ്. വിദേശ രാജ്യങ്ങളില്‍ ഇസ്ലാഹി സെന്റരുകളെ, അവര്‍ നടത്തുന്ന ദഅവ സംരംഭങ്ങളെ,  അവിടുത്തെ മത കാര്യ വകുപ്പിനെയും പണ്ഡിതന്‍ മാരെയും തെറ്റിദ്ധരിപ്പിച്ചു കൈക്കലാക്കാനും അതിനു കഴിയാത്തവ, പൂട്ടിക്കാനും നടത്തുന്ന ഇവരുടെ നിരന്തര ശ്രമങ്ങള്‍ യു എ ഇയിലെ നമുക്ക് ചിരപരിചിതമാണെല്ലോ. ഏതാനും ദിവസം മുന്‍പ് ഇവര്‍ നടത്തിയ, കുവൈത്തിലെ കുതന്ത്രങ്ങള്‍ എട്ടു നിലയില്‍ പൊട്ടിയതോടെ അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് കാണിക്കുന്ന  അരിശമാണ്, ഹുസൈന്‍ സലഫിയോടു ചോദിക്കനെന്ന പേരില്‍ ഇറങ്ങിയ പുതിയ നോട്ടീസ്.

ഇസ്ലാഹി പ്രബോധന രംഗത്തെ ഇടമുറിയാത്ത കണ്ണികളില്‍ ലബ്ബ മാത്രമല്ല, മുന്‍പ് സി എന്‍ അഹമദ് മൌലവിയും, മുഹമ്മദാലി ഹാജിയും, ചെകനൂരും ഹുസൈന്‍ മടവൂരും, അബ്ദു സലാം സുല്ലമിയും അങ്ങിനെ ഒരു പാട് പേര്‍ കണ്ണികളാ യിട്ടുണ്ട്. മാത്രമല്ല, എ പി അബ്ദുല്‍ ഖാദിര്‍ മൌലവി, ടി പി,അബ്ദുറഹിമാന്‍ സലഫി, ഹനീഫ്, അനസ്, അക്ബര്‍ തുടങ്ങി ആ കണ്ണികള്‍ വളരെ നീണ്ടതാണ്.പക്ഷെ ഇടയ്ക്കു കണ്ണി പൊട്ടുകയോ അഴിയുകയോ ചെയ്‌താല്‍, ശേഷിച്ച കണ്ണികള്‍ ഇഴ ചേര്‍ത്ത് ആ പ്രബോധന രംഗം സജീവമാക്കി തന്നെ നിലനില്‍ക്കും എന്നതിന് കഴിഞ്ഞ കാലത്തെ ഇസ്ലാഹി ദഅവാ രംഗം കളര്‍കണ്ണട വെക്കാതെ നോക്കി വായിച്ചാല്‍ തിരിയാവുന്നതെ ഉള്ളൂ. ഈ 'കണ്ണികള്‍' പിന്നെ 'കാണികള്‍' ആവേണ്ടി വന്നത്, ഈ സംഘടന ഒരു പ്രത്യേക അജണ്ടയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നത് ആയതിനാല്‍ ആണ്. അത്, ഖുര്‍ആനും സ്വഹീഹായ ഹദീസും സലഫുകള്‍ എങ്ങിനെ മനസ്സിലാക്കിയോ അതു പോലെ മനസ്സിലാക്കുന്നവര്‍ക്ക് മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു സംഘമാണ് എന്നതാണ്. നോട്ടീസ് അടിക്കുന്നതിനിടക്ക് പഴയ നമ്മുടെ അംഗത്വത്തിന് വേണ്ട നിബന്ധനകള്‍ എങ്കിലും വായിച്ചിരുന്നെങ്കില്‍, ഫിത്ന ആണ് ലക്ഷ്യമെങ്കിലും ഇത്തരം വിഡ്ഢിത്തങ്ങള്‍ ഒഴിവാക്കാമായിരുന്നു. മുന്‍പ് എ പി പറഞ്ഞ പോലെ മുജാഹിദ് പ്രസ്ഥാനം എന്ന് വെച്ചാല്‍, റേഷന്‍ കടയില്‍ എഴുതി തൂക്കിയ പോലെ ഇന്നത്‌ ഇന്നത്‌ എന്ന് നമ്മള്‍ ആയിട്ട് ഒരാദര്‍ശം ഉണ്ടാക്കുകയല്ല, മറിച്ചു ഖുര്‍ആനും സുന്നത്തും ആണ് ഇതിന്‍റെ ആദര്‍ശം. പക്ഷെ, അതിലെ ഹദീസ് തന്നെ പുച്ചിക്കുകയും, നിഷേധിക്കുകയും, അതിനു വേണ്ടി, ഖുര്‍ആന്‍ കട്ടു മുറിച്ചു അര്‍ത്ഥം പറയുകയും ചെയ്യുന്നവര്‍ തലപ്പത്ത് ഇരുന്നു, അതംഗീകരിക്കുന്നവരെ പുറത്താക്കുന്ന വിരോധാഭാസമാണ് ഇന്ന് നടക്കുന്നത് എന്നത് വേറെ കാര്യം.

സൂറത്ത് അന്‍ ആമിലെ 128 ആം ആയതു ഫൈസല്‍ മുസ്ല്യാര്‍ ദുര്‍വ്യാഖ്യാനം ചെയ്തു എന്ന് പറഞ്ഞ അബ്ദു റഹിമാന്‍ സലഫി, അതിന്‍റെ പേരില്‍ അത് ദുര്‍വ്യാഖ്യാനമല്ല തെളിയിക്കാന്‍ സംവാദത്തിനു തയ്യാറാണ് എന്ന് ഫൈസല്‍ മുസ്‌ല്യാരുടെ വെല്ലു വിളി സ്വീകരിച്ചു, ശേഷം പല കാരണം പറഞ്ഞു ഒഴിഞ്ഞു മാറി. അവസാനം സ്വന്തം ആളുകള്‍ തന്നെ വലയില്‍ കുടുക്കിയപ്പോള്‍, അവസാനം പത്തപ്പിരിയത്തു വെച്ചു, ഫൈസല്‍ മുസ്ല്യാര്‍ പറഞ്ഞ വാദം, അതായത്, ആ ആയത്തില്‍ ശിര്‍ക്കായതിനും, ശിര്‍ക്കിലേക്ക് എത്തിക്കുന്നതിനും തെളിവുണ്ട് എന്ന് പടിപടിയായി അബ്ദു റഹിമാന്‍ സലഫി തന്നെ സമ്മതിച്ചത്, ഇന്ന് യൂട്യൂബില്‍ ഉള്ള ആ വാദപ്രതിവാദം കാണുന്ന ആര്‍ക്കും മനസ്സിലാകും എന്നിരിക്കെ, ഈ നോട്ടീസിനു എന്ത് പ്രസക്തിയാണ് ഉള്ളത്?. ഒരു ദീനീ വിഷയത്തെ സമീപിക്കാവുന്ന ഏറ്റവും തരം താണ രീതിയില്‍ ആണെങ്കില്‍ പോലും നിങ്ങളുടെ കോക്കസ് കൂടാരത്തെ, ഫുട്ബോളിലെ അതികായന്മാരായ ബ്രസീലിനോടും, അബ്ദു റഹിമാന്‍ സലഫിയെ അതിലെ സൂപ്പര്‍ താരം 'കാക' യോടും ഉപമിച്ചു, ഞങ്ങളെ മലപ്പുറം ടീമാക്കി അവതരിപ്പിച്ച നിങ്ങള്‍,ഈ മലപ്പുറം ടീമിലെ ഫൈസല്‍ മുസ്ല്യാരോട് തോറ്റ 'കാക'യെക്കാള്‍ വലിയ പണ്ഡിതന്‍ ഇനി അപ്പുറത്ത് ഉണ്ടോ?. ഒരു കപ്പിന് വേണ്ടി കളിച്ചു തോറ്റിട്ട്, ആ കപ്പു ലഭിക്കാന്‍ വേറെ കളിക്കാരെ അന്വേഷിക്കുന്നത് കൊണ്ട് എന്ത് കാര്യം?..കപ്പും കൊണ്ട് ഫൈസല്‍ മുസ്ല്യാര്‍ പോയില്ലേ?

പിന്നെ, സ്വഹീഹായി ഹദീസില്‍ വന്നത് തന്നെ നിഷേധിക്കുകയും, പുച്ചിക്കുകയും, ഖുര്‍ആന്‍ പോലും കട്ടു മുറിച്ചു അതിനു വേണ്ടി ഓതി, ദുര്‍വ്യാഖ്യാനിക്കുന്ന നിങ്ങള്‍ക്ക്, സലഫികള്‍ക്കിടയിലെ,അഭിപ്രായ വെത്യാസത്തില്‍ അഭിപ്രായം പറയാന്‍ എന്ത് യോഗ്യത?...ഹ ഹ ആദ്യം ഖുര്‍ആനും ഹദീസും, കെവിയെ പോലെ ഇരിവേറ്റി, ഫാറൂക്കി, അബ്ദു, തുടങ്ങി എണ്ണിയാല്‍ തീരാത്ത, അപ്പുറത്തെ പല കോലത്തിലെ ഹദീസ് നിഷേധികളെ ആദ്യം ഒരു മിച്ചിരുത്തി, അനസിനോട് ക്ലാസ് എടുത്തു, എ പി യും ടി പിയും അടക്കമുള്ളവരോട്, ഹദീസ് സ്വഹീഹായി വന്നാല്‍ അത് സ്വീകരിക്കാന്‍ തയ്യാറുണ്ടോ എന്ന് ചോദിച്ചു അഹല് സ്സുന്നയുടെ ചട്ടക്കൂടിലേക്ക് തിരിച്ചു വരാന്‍ പറയുക. എന്നിട്ട് മതി, നിങ്ങളുടെയോന്നും ചിന്താപരിധിയില്‍ ഇനിയും  എത്താത്ത സ്വലാഹിയും  കൂട്ടായ്മയും തമ്മിലുള്ള, ഇജ്തിഹാദീ പരമായ വീക്ഷണ വ്യെത്യാസം ചര്‍ച്ച ചെയ്യല്‍...   

വിഡ്ഢികള്‍ക്ക് ആരു പറയുന്നതും മനസ്സിലാകില്ല, ബുദ്ധിമാന് വിഡ്ഢികള്‍ പറയുന്നതും മനസ്സിലാക്കാം.... 
ശിര്‍ക്ക് ആയതും ഇല്ലാത്തതും ഉണ്ടെന്നും സംവാദത്തിലൂടെ ബോധ്യപ്പെടുത്തിയിട്ട്, ശിര്‍ക്കല്ല എങ്കില്‍ അത് കൊണ്ട് അമല്‍ ചെയ്യാം എന്ന് വാദമുള്ളവരേയാണ് സംവാദത്തിനു വെല്ലു വിളിക്കേണ്ടത്.മുജാഹിദുകളെ സംബന്ധിച്ച്, ഒരു വിഷയം ശിര്‍ക്കല്ല എങ്കില്‍ അത് അനുവദനീയമാണ് എന്ന രീതിയില്‍ നിങ്ങളിലെ ചില മണ്ടന്‍മാരുടെ വ്യാഖ്യാനം സ്വീകാര്യമല്ല. ഒരു വിഷയത്തില്‍ സംവാദം നടത്തുമ്പോള്‍ അത് കൊണ്ട് പൊതു സമൂഹത്തിനും ഇസ്ലാമിനും ഗുണമുണ്ടാകണം. മുജാഹിദുകള്‍ എന്നും സ്വീകരിച്ച നിലപാട് അതാണ്‌. പത്തപ്പിരിയത്തു ഈ വിഷയത്തില്‍ സംവാദം നടത്തിയത്,കോക്കസ് പടച്ചു വിട്ട ഫൈസല്‍ മുസ്ല്യാര്‍ ദുര്‍വ്യാഖ്യാനിച്ചു എന്ന കളവു പൊളിക്കാനാണ്. അത് അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ മലയാളം മനസ്സിലാകുന്ന മാലോകര്‍ക്ക് മുഴുവന്‍ ബോധ്യപ്പെട്ടു.അതിനേക്കാള്‍ വലിയ ഒരു ഖോജയും അപ്പുറത്ത് ഇല്ല എന്നത് 'കാക' വിശേഷണത്തിലൂടെ നിങ്ങള്‍ തന്നെ പറഞ്ഞു. ഇനിയും ഹുസൈന്‍ സലഫി ഇത്തരം കോമാളികളുടെ വെല്ലു വിളി സ്വീകരിക്കാന്‍ അല്ല, മറിച്ചു, തൌഹീദും സുന്നത്തും പഠിപ്പിക്കാന്‍ ആണ് ശ്രമിക്കേണ്ടത്. അല്ലാഹു സത്യം വെളിപ്പെട്ടിട്ടും അത് സ്വീകരിക്കാത്ത അഹങ്കാരികളില്‍ നിന്നും ഈ സമുദായത്തെ രക്ഷിക്കട്ടെ...ആമീന്‍.