Thursday, November 12, 2015

ഹദീസ് നിഷേധികള്‍ ഖുര്‍ആനിനെതിരെ...!!!!



             

          യുക്തിക്ക് അമിത പ്രാധാന്യം നല്‍കി, സ്വേച്ചക്കനുസരിച്ച് കാര്യങ്ങളെ നോക്കിക്കാണുന്നവര്‍ പലപ്പോഴും ഖുര്‍ആനിക വചനങ്ങളെ ദുര്‍വ്യാഖ്യാനിച്ചു കൂട്ട് പിടിച്ചും യുക്തിവാദം നിരത്തിയുമാണ് തങ്ങളുടെ ദുര്‍ന്യായം സ്ഥാപിക്കാന്‍ ശ്രമിക്കാറുള്ളത്. അടുത്ത കാലത്തായി സ്വഹീഹായ ഹദീസുകളെ തള്ളാനും ഹദീസ് നിവേദകാരായ സ്വഹാബികള്‍ അടക്കമുള്ളവരെ അധിക്ഷേപിക്കാനും മുസ്ലിം നാമധാരികളായ  ചിലര്‍   സ്വീകരിച്ച നയവും ഇത് തന്നെയാണ്.  ഇതിനായി  ഖുര്‍ആന്‍ യാതൊരു വിധ കൈകടത്തലും നടത്താന്‍ കഴിയാത്ത ഗ്രന്ഥമാണെന്നു പ്രഖ്യാപിക്കുകയും അതിന്‍റെ ബാധ്യത അല്ലാഹു തന്നെ ഏറ്റെടുത്തിട്ടുണ്ട് എന്ന പരമാര്‍ത്ഥം മുന്‍കൂട്ടി പറഞ്ഞു വെക്കുകയും ചെയ്ത ശേഷം, അത് കൊണ്ട് ഖുര്‍ആന്‍ മാത്രമാണ് ആധികാരികമായി സ്വീകരിക്കാന്‍ കഴിയുന്നതെന്നും   ഹദീസുകള്‍ സ്വഹീഹായാലും പ്രവാചകന്‍ മരിച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞു എഴുതിയതു കൊണ്ട് അത് സ്വീകാര്യമല്ല എന്നുമാണ്. അതിന്നു വേണ്ടി പരിശുദ്ധ ഖുറാനിലെ ചില ആയത്തുകള്‍ സ്വന്തം യുക്തിയുടെയും നിഘണ്ടുവിന്‍റെയും അടിസ്ഥാനത്തില്‍ വ്യാഖ്യാനിച്ചു, ഹദീസ് ഖുര്‍ആനിനു എതിരാണ്, അത് കൊണ്ട് തന്നെ അത് സ്വീകാര്യമല്ല എന്നാണു ഇവര്‍ വാദിക്കാറുള്ളത്. ഇവരില്‍ ഹദീസ് പൂര്‍ണമായി തള്ളണമെന്ന് പറയുന്നവരും തങ്ങളുടെ യുക്തിക്ക് (?) നിരക്കാത്ത ഹദീസുകള്‍ മാത്രം തള്ളിയാല്‍ മതിയാകുന്നവരും ഉണ്ട്.  എന്നാല്‍ യുക്തി, ശരിയായി ഉപയോഗിക്കുകയും ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം നടത്താതെ നേരാം വണ്ണം മനസ്സിലാക്കുകയും ചെയ്‌താല്‍ ഇത്തരക്കാരുടെ വാദങ്ങള്‍ തീര്‍ത്തും ബാലിശമാണ് എന്നു എളുപ്പം മനസ്സിലാക്കാനും കഴിയും.


                          ഹദീസ് നിഷേധികള്‍ സാധാരണയായി ഖുര്‍ആനിക വിരുദ്ധമെന്നും ജൂത സൃഷ്ടിയെന്നും സ്വഹീഹായ  ഹദീസുകളെ ചാപ്പ കുത്താന്‍ ഉപയോഗിക്കുന്ന ചില ഹദീസുകളെ നമുക്ക് പരിശോധിക്കാം.  പലപ്പോഴും ഇവര്‍ പൊക്കി കൊണ്ടുവരുന്ന അത്തരം ഹദീസുകളിലെ ഒന്നാമാത്തെതായി പരിഗണിക്കാവുന്നതാണ് റജ്മിന്‍റെ ഹദീസ്, അഥവാ വ്യെഭിചാരികള്‍ വിവാഹിതരാണെങ്കില്‍ അവര്‍ക്കുള്ള ശിക്ഷ എറിഞ്ഞു കൊല്ലല്‍ ആണെന്ന ഹദീസ്. ഇത് സൂറത്ത് നജുമിലെ 2 ആമത്തെ ആയതിനു എതിരാണ് എന്നിക്കൂട്ടര്‍ ജല്‍പിക്കുന്നു. മാത്രമല്ല, ഇതോടൊപ്പം തന്നെ ബുഖാരി (റ) എറിഞ്ഞു കൊല്ലുന്നതിനെ പ്രതിപാദിക്കുന്ന ആയത്ത് ഖുര്‍ആന്‍ ക്രോഡീകരണ സമയത്ത് വിട്ടു പോയതാണ് എന്ന് രേഖപെടുത്തിയിട്ടുണ്ട് എന്നു പറഞ്ഞിട്ടുണ്ട്, പക്ഷെ, അതിനെ തകര്‍ക്കാന്‍ പറ്റുന്ന വജ്രായുധം ഖുര്‍ആനില്‍ തന്നെയുണ്ട്‌ എന്നും ഈ വിഭാഗം സാധാരണ പറഞ്ഞു വെക്കാറുണ്ട്. അത് കൂടാതെ പ്രവാചകന്‍റെ മിഎറാജ് യാത്രയെയും സിഹിര്‍  ഹദീസും അടക്കം വേറെയും ചില ഹദീസുകള്‍ എടുത്തു, അതിനെയൊക്കെ സ്വന്തം യുക്തി കൊണ്ട് ഖണ്ഡിച്ചും പരിഹസിച്ചും ഹദീസുകളെ മുഴുവന്‍ തള്ളപ്പെടേണ്ടതാണ് എന്നാണു ഇവരെല്ലാഴ്പ്പോഴും വാദിക്കാറുള്ളത്. 


                        മേല്‍ ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിക്കും മുന്‍പ് ആരാണ് മുസ്ലിം എന്നത് ഒന്ന് വിലയിരുത്തുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. കാനേഷുമാരി കണക്കില്‍, മന്‍സൂര്‍, സലാം, റാഫി എന്നീ പേരുള്ള ആളുകളെ പൊതുവില്‍  മുസ്ലിം എന്ന് പറയുമെങ്കിലും, നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്, ഞാന്‍ മുസ്ലിമാണ് എന്ന് ആത്മാര്‍ഥമായി പ്രഖ്യാപിക്കാന്‍ തയ്യാറുള്ളവരെ കുറിച്ചാണ്. അങ്ങിനെ ഒരാള്‍ പ്രഖ്യാപിക്കാന്‍ തയ്യാറായാല്‍ ഏറ്റു പറയുന്ന ശഹാദത്തിനു നമുക്കറിയാവുന്ന പോലെ 2 ഭാഗമുണ്ട്, അതിലൊന്ന്, അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹും ഇല്ല, എന്ന 'അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹ്' എന്നും രണ്ടാമത്തെ ഭാഗം മുഹമ്മദ്‌ (സ) അവന്‍റെ ദൂതനാണ്‌ എന്ന 'അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ്'  എന്നുമാണ്. എന്നാല്‍ ഇവിടെയാണ്‌, മേല്‍ പറഞ്ഞ വിഭാഗങ്ങള്‍ക്ക് പിഴച്ചത്.  കേവലം അദ്ദേഹം പ്രവാചകനാണ്‌ എന്ന് പറയുക എന്നതല്ല, ശഹാദയുടെ രണ്ടാം ഭാഗം കൊണ്ട് ഉദ്ദേശം, മറിച്ചു ആ പ്രവാചകന്‍ നമ്മോടു പറഞ്ഞത് മുഴുവന്‍ ഞങ്ങള്‍ കേട്ടു, അനുസരിച്ചു എന്ന് സാക്ഷ്യപ്പെടുത്തലാണ് അത് കോണ്ടുദ്ദേശിക്കുന്നത്. അല്ലാഹു സൂറത്ത് ന്നിസാഇലെ 64 ആം വചനത്തില്‍ അത് കൃത്യമായി പറയുന്നത് കാണുക. 


وَمَا أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ اللَّـهِ ۚ



(''അല്ലാഹുവിന്‍റെ ഉത്തരവ് പ്രകാരം അനുസരിക്കപ്പെടുവാന്‍ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല''). 

                        ഒരാള്‍ മുസ്ലിമായി ജീവിക്കാന്‍  അറബി അറിയാവുന്നവര്‍ക്കോ അറബി അറിയാത്തവര്‍ക്ക് നിഘണ്ടുവിന്‍റെ സഹായത്തോടെയോ കേവലം ഖുര്‍ആന്‍ വായിച്ചു അര്‍ത്ഥം പഠിച്ചത് കൊണ്ട് കഴിയില്ല, മറിച്ചു മുസ്ലിമാണെന്ന് പ്രഖ്യാപിച്ച ഒരാള്‍ വെച്ച് പുലര്‍ത്തേണ്ട വിശ്വാസവും അനുഷ്ടിക്കേണ്ട കര്‍മങ്ങളും,  പ്രവാചകന്‍ വാക്കിലൂടെയോ, പ്രവര്‍ത്തിയിലൂടെയോ, സമ്മതത്തിലൂടെയോ  എങ്ങിനെ കാണിച്ചുവോ, അതനുസരിച്ചെങ്കില്‍ മാത്രമേ കഴിയൂ. കാരണം, അല്ലാഹു മാനവരാശിക്ക് മുഴുവന്‍ മാര്‍ഗ ദീപകമായി അവതരിപ്പിച്ച ഖുര്‍ആന്‍ ഇറക്കപ്പെട്ടത്‌ നമുക്കാര്‍ക്കുമല്ല, പ്രവാചകനു മാത്രമാണ്. അല്ലാഹു അത് പ്രവാചകന് വിശദീകരിക്കുകയും, അദ്ദേഹം ജനങ്ങള്‍ക്ക് വിവരിച്ചു കൊടുക്കുകയുമാണ് ചെയ്തത്. അല്ലാഹു തന്നെ അത് പറയുന്നത് കാണുക:



﴾وَأَنزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ ﴿٤٤



(നിനക്ക് നാം ഉല്‍ബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും, അവര്‍ ചിന്തിക്കാന്‍ വേണ്ടിയും.---അന്നഹ്ല്‍ :44)  മറ്റൊരിടത്ത് അല്ലാഹു വീണ്ടും ആവര്‍ത്തിക്കുന്നു: 



﴾وَمَا أَنزَلْنَا عَلَيْكَ الْكِتَابَ إِلَّا لِتُبَيِّنَ لَهُمُ الَّذِي اخْتَلَفُوا فِيهِ ۙوَهُدًى وَرَحْمَةً لِّقَوْمٍ يُؤْمِنُونَ ﴿٦٤



(അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നിച്ച് പോയിരിക്കുന്നുവോ, അതവര്‍ക്ക് വ്യക്തമാക്കികൊടുക്കുവാന്‍ വേണ്ടിയും, വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവും ആയിക്കൊണ്ടും മാത്രമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നത്‌...അന്നഹ്ല്‍ :64)



                       മേല്‍ പറഞ്ഞ വിവരിച്ചു കൊടുക്കപ്പെടേണ്ടവരില്‍ അവസാന മനുഷ്യര്‍ വരെ പെടുമെല്ലോ?, ഇല്ലെങ്കില്‍, സല്‍കര്‍മങ്ങള്‍ അനുഷ്ടിക്കാതെ, തെറ്റുകള്‍ ചെയ്തു കൂട്ടുന്നവര്‍ക്ക് അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ അത് മാത്രം ഒരു ഒഴിവു കഴിവാകുമെല്ലോ? എങ്കില്‍ എങ്ങിനെയാണ് ആ വിവരിച്ചു കൊടുക്കല്‍ അല്ലാഹു നിര്‍വഹിച്ചത്?. ഖുര്‍ആനില്‍ പ്രവാചകന്‍ ചെയ്ത കര്‍മങ്ങളുടെ വിവരണമോ,  വിശ്വാസവും അനുഷ്ടാനങ്ങളും സംബന്ധമായി പ്രവാചകന്‍റെ വിശദീകരണമോ ഒന്നുമില്ലാ എന്നിരിക്കെ പിന്നെങ്ങിനെയാകും പ്രവാചകന്‍ വിവരിച്ചതും കാണിച്ചതും അവസാനത്തെ മനുഷ്യനടക്കം ലഭിക്കുക?. ഖുര്‍ആനില്‍ അത് കൂട്ടിച്ചേര്‍ക്കുക അസാധ്യമാണ് എന്നിരിക്കെ, പ്രവാചകന്‍റെ പ്രവര്‍ത്തികളും നിര്‍ദ്ദേശങ്ങളും അന്ത്യ നാള്‍ വരെയുള്ളവര്‍ക്ക് ഏതെങ്കിലും രൂപത്തില്‍ ലഭ്യമാകുക എന്നത് മാത്രമാണ് അവശേഷിക്കുന്നത്. അതാണ്‌ ഹദീസ് എന്ന രൂപത്തില്‍ അല്ലാഹു നമുക്ക് മുന്നില്‍ അവശേഷിപ്പിച്ചിരിക്കുന്നത്. ആ കൂട്ടത്തില്‍ അല്ലാഹു ഖുര്‍ആനിലൂടെ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കിയ പ്രവാചകന്‍റെ മാതൃകയും, അവിടുത്തോട്‌, ഖുര്‍ആനിലൂടെ അല്ലാതെ, വഹ്യ്യിലൂടെ നല്‍കിയ നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചതും, കല്‍പിച്ചതും, അനുവദിച്ചതും, വിരോധിച്ചതും എല്ലാം അടങ്ങിയിട്ടുണ്ട്. 



മാത്രമല്ല,  മുസ്ലിമായി ജീവിക്കാന്‍  കേവലം ഖുര്‍ആന്‍ മതിയായിരുന്നെങ്കില്‍, അല്ലാഹു അവസാന കാലം വരെ മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാക്കാതെ  സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്ത ഖുര്‍ആന്‍ നിലനില്‍ക്കെ തന്നെ,  ഒരാള്‍ യഥാര്‍ത്ഥ മുസ്ലിമാകാന്‍ നിബന്ധനയായി പ്രവാചകനെ അനുസരിക്കേണ്ടതാണെന്നും, അഭിപ്രായ വെത്യാസമുണ്ടാകുന്ന വിഷയത്തിലും പ്രവാചകന്‍റെ വിധിയുള്ള വിഷയത്തിലും പ്രവാചകനെ അനുസരിക്കാതെ വേറിട്ട നിലപാട് സ്വീകരിക്കുന്നവര്‍ വഴികെടിലാണെന്നും പറയുമായിരുന്നില്ല. കാരണം പ്രവാചകനെ അനുസരിക്കണമെങ്കിലും പ്രവാചകന്‍ വിധിച്ചത് എന്താണെന്ന് അറിയണമെങ്കിലും, പ്രവാചകനു ശേഷം വഹ്യ്യ് ഇല്ലാ എന്നിരിക്കെ, സത്യ സന്ധമായ ഒരു രേഖ നിര്‍ബന്ധമായും ഉണ്ടാകല്‍ അനിവാര്യമാണ്. യഥാര്‍ഥത്തില്‍ ഹദീസ് നിദാന ശാസ്ത്രത്തിലൂടെ സ്ഫുടം ചെയ്തെടുക്കപ്പെട്ട സ്വഹീഹായ ഹദീസുകള്‍ നിര്‍വഹിക്കുന്ന ദൌത്യം അതാണ്‌. അതാകട്ടെ, അല്ലാഹുവിന്‍റെ ഒരു അനുഗ്രഹവും ഹിക്മത്തുമാണ്. ഇത് മനസ്സാ വാചാ കര്‍മ്മണാ അംഗീകരിക്കാത്തവര്‍ ശഹാദത്തിന്‍റെ രണ്ടാം ഭാഗം അമ്ഗീകരിക്കാത്തവരാണ് എന്ന് പറയുന്നത് മേല്‍ വിവരിക്കപെട്ട കാരണങ്ങളാലാണ്.  അതിനുള്ള ഖുര്‍ആനില്‍ നിന്നുള്ള തെളിവ്, അല്ലാഹു തന്നെ പറയുന്നത് കാണുക:






فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّى يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنْفُسِهِمْ حَرَجًا مِمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا 




(ഇല്ല, നിന്‍റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല.) : സൂറത്ത് ന്നിസാഉ -65. 

ഒരു വിഷയത്തില്‍ അഭിപ്രായം പറയേണ്ടത് അക്കാര്യത്തില്‍ അല്ലാഹുവും അവന്‍റെ പ്രവാചകനും എന്ത് വിധിച്ചിരിക്കുന്നു എന്ന് നോക്കിയാകണം, അല്ലാതിരുന്നാല്‍ അത് ഇസ്ലാമിന്‍റെ വൃത്തത്തിനു പുറത്താണ് എന്നത് ഈ സൂക്തം നമുക്ക് വിവരിച്ചു തരുന്നു. മാത്രമല്ല, ഇസ്ലാമിക വിശ്വാസങ്ങളിലും അനുഷ്ടാന കര്‍മ്മങ്ങളിലും മാത്രമല്ല, മുസ്ലിമായ ഓരോരുത്തരുടെയും ജീവിത കാര്യങ്ങളിലും മറ്റു മേഖലകളില്‍ പോലും, അല്ലാഹുവോ പ്രവാചകനോ ഒരു തീരുമാനമെടുത്താല്‍ അതിനു വിപരീതമായി,  ദേഹേച്ചക്ക് അനുസരിച്ചു തീരുമാനമെടുക്കാന്‍ പാടില്ല എന്ന് കൂടി വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു നമ്മെ താക്കീതു ചെയ്യുന്നത് കാണാം.




 وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّـهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ ۗ  وَمَن يَعْصِ اللَّـهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا ﴿٣٦



(അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു. സൂറത്ത് അഹ്സാബ് :36)



                    മേല്‍ വിവരിക്കപ്പെട്ട രണ്ടു ആയത്തുകളിലും പ്രതിപാദിച്ച പ്രവാചകനെ അനുസരിക്കുകയും പ്രവാചകന്‍റെ വിധി സ്വീകരിക്കുകയും ചെയ്യണമെങ്കില്‍ നമ്മുടെ ദൈനം ദിന കാര്യങ്ങളില്‍ അല്ലാഹുവിന്‍റെ പ്രവാചകന്‍റെ കല്‍പന എന്തായിരുന്നു എന്നതിനു ഒരു പ്രമാണം ഉണ്ടാകുക എന്നത് നിര്‍ബന്ധമാണെന്ന് ഏതൊരു യുക്തിവാദിയും സമ്മതിക്കേണ്ടി വരുമെല്ലോ. ഒരു അനുസരണക്കേടിനോ ധിക്കാരത്തിനോ ഒരാളെ ശിക്ഷിക്കണമെങ്കില്‍  അനുസരിക്കെണ്ടതും, സ്വീകരിക്കേണ്ടതും എന്താണെന്ന് ആദ്യം  അയാളെ അറിയിക്കല്‍ എന്ന നീതി  നടപ്പാക്കെണ്ടതല്ലേ?. ഖുര്‍ആനില്‍ അല്ലാഹുവിന്‍റെ പ്രവാചകനെ അനുസരിക്കണം എന്നല്ലാതെ പ്രവാചകന്‍ വിധിച്ചതോ കല്‍പിച്ചതോ പൂര്‍ണമായി വായിച്ചെടുക്കാന്‍ ഒരാള്‍ക്കും കഴിയില്ല. എന്ന് മാത്രമല്ല, ഇസ്ലാമിക നിര്‍ബന്ധ കര്‍മങ്ങളെ കുറിച്ച് പോലും വ്യെക്തമായ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള വിവരണങ്ങള്‍ ലഭിക്കില്ല. എന്തിനേറെ, ഖുര്‍ആന്‍ മാത്രം ആധാരമാക്കുന്ന ഒരാള്‍ക്ക് മത്സ്യ ഭക്ഷണം പോലും ഉപേക്ഷിക്കേണ്ടി വരും. കാരണം ഭക്ഷണത്തിന്നായി നാം ഉപയോഗിക്കുന്ന ജീവികളില്‍ അല്ലാഹുവിന്‍റെ നാമം ഉച്ചരിച്ചു അറുക്കപ്പെട്ടതല്ലാത്തതെല്ലാം നിഷിദ്ധമാണെന്ന്, അല്‍ ബകറ സൂറത്തിലെ 173, സൂറത്ത് മാഇദയിലെ 3 ആമത്തെ ആയത്ത്, സൂറത്ത് അന്നഹ്ലിന്‍റെ 115 ആമത്തെ ആയത്ത് കട്ടായമായി പറയുന്നു. ഈ  ഖുര്‍ആന്‍ വചനം നിലനില്‍ക്കെ ജീവനുള്ള ചെറുതും വലുതുമായ മത്സ്യങ്ങളെ ബിസ്മി ചൊല്ലി അറുക്കാതെ ഭക്ഷിക്കാന്‍ പോലും കഴിയില്ലല്ലോ?. അപ്പോള്‍ ഹദീസ് നിഷേധികളായ ഇത്തരക്കാര്‍ എന്തടിസ്ഥാനത്തിലാണ് മത്സ്യ ഭക്ഷണം കഴിക്കുന്നത്‌?. ഒന്നുകില്‍ അവര്‍ മത്സ്യം ഇതില്‍ നിന്നോഴിവാണ് എന്നതിന് ഹദീസ് സ്വീകരിക്കേണ്ടി വരും. അല്ലെങ്കില്‍ അത്തരം കാര്യങ്ങളില്‍ ഒന്നും അല്ലാഹുവിനോ അവന്‍റെ കല്‍പനകള്‍ക്കോ ഒരു സ്ഥാനവുമില്ല എന്ന് പ്രഖ്യാപിക്കേണ്ടി വരും. സത്യത്തില്‍ പരോക്ഷമായി ഇന്നവര്‍ ചെയ്തു കൊണ്ടിരിക്കുന്നത് അതാണ്‌ താനും.

                      എന്നാല്‍ അവിടെയാണ് വഹ്യ്യിന്‍റെ അടിസ്ഥാനത്തില്‍ മാത്രം ദീന്‍ കാര്യങ്ങള്‍ സംസാരിക്കുന്ന പ്രവാചകന്‍റെ കല്‍പനയും തീരുമാനങ്ങളും എന്താണെന്ന് സത്യസന്ധമായി നിലനില്‍ക്കപ്പെടെണ്ടതിന്‍റെ ആവശ്യകത ഉടലെടുക്കുന്നത്. അതാണ്‌ സ്വഹീഹായ ഹദീസിന്‍റെ സംരക്ഷണത്തിലൂടെ അല്ലാഹു തന്‍റെ നീതി നടപ്പാക്കിയെന്ന്‍ സത്യവിശ്വാസികള്‍ ഉറച്ചു വിശ്വസിക്കുന്നത്. അല്ലാഹു ഇങ്ങനെ ചെയ്യുന്നതാകട്ടെ,  ഓരോ വിഷയത്തിലും പ്രവാചകന്‍റെ മാതൃക എങ്ങിനെയായിരുന്നു എന്ന് മുന്നറിയിപ്പ് നല്‍കി, അതിനെതിരായി വാദിക്കുന്നവരെയും നിലയുറപ്പിച്ചവരെയും നാളെ പരലോകത്ത്  ശിക്ഷിക്കുമ്പോള്‍ അല്ലാഹുവിന്‍റെയടുത്തു അവര്‍ക്കൊരു ന്യായവും ഇല്ലാതിരിക്കാന്‍ വേണ്ടിയാണ്. അല്ലാഹു തന്നെ അത് പറയുന്നത് കാണുക:


رُّسُلًا مُّبَشِّرِينَ وَمُنذِرِينَ لِئَلَّا يَكُونَ لِلنَّاسِ عَلَى اللَّـهِ حُجَّةٌ بَعْدَ الرُّسُلِ ۚ وَكَانَ اللَّـهُ عَزِيزًا حَكِيمًا ﴿١٦٥



(സന്തോഷവാര്‍ത്ത അറിയിക്കുന്നവരും, താക്കീത് നല്‍കുന്നവരുമായ ദൂതന്‍മാരായിരുന്നു അവര്‍. ആ ദൂതന്‍മാര്‍ക്ക് ശേഷം ജനങ്ങള്‍ക്ക് അല്ലാഹുവിനെതിരില്‍ ഒരു ന്യായവും ഇല്ലാതിരിക്കാന്‍ വേണ്ടിയാണത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു...അന്നിസാഉ :165)




                     ചുരുക്കത്തില്‍ പ്രവാചകന്‍റെ ഇസ്ലാമിക കര്‍മങ്ങളുടെ പൂര്‍ണ രൂപവും, ജീവിതത്തിന്‍റെ വിവധ മേഖലകളില്‍ ഭിന്ന വിഷയങ്ങളിലെ നിലപാടുകളും കല്‍പനകളും അന്ത്യനാള്‍ വരെ കുറ്റമറ്റ രീതിയില്‍ സത്യസന്ധമായി അന്വേഷിക്കുന്നവര്‍ക്ക് ലഭ്യമാക്കുക എന്നത് നീതിമാനായ അല്ലാഹുവിന്‍റെ ഒരു സുന്നത്താണ്. അതാണ്‌ സ്വഹീഹായ ഹദീസുകളിലൂടെ നിര്‍വഹിക്കപ്പെടുന്നതും. ഇനി പരിശോധിക്കാനുള്ളത് ഹദീസ് നിഷേധികള്‍ ജല്‍പിക്കുന്ന ഹദീസുകളുടെയും അവരുടെ ആരോപണങ്ങളുടെയും നിച സ്ഥിതിയാണ്. 



                   മേല്‍ വിവരിക്കപ്പെട്ട വസ്തുതകള്‍ മനസ്സില്‍ വെച്ച് കൊണ്ട് സത്യസന്ധമായി പ്രമാണങ്ങളെ പരിശോദിച്ചാല്‍ ഇവരുടെ വാദങ്ങള്‍ ഒന്നും നിലനില്‍ക്കത്തക്കതല്ല എന്നെളുപ്പം മനസ്സിലാക്കാം. റജ്മിന്‍റെ ഹദീസ് അനേകം സ്വഹാബാക്കളിലൂടെ സ്വഹീഹായി വന്നതാണ്. പിന്നെ, ശത്രുക്കള്‍ ആരോപിക്കും പോലെ, വിവാഹം കഴിച്ച വ്യെഭിചാരികളെ എറിഞ്ഞു കൊല്ലണം എന്ന ആയത്ത് ഖുര്‍ആന്‍ ക്രോഡീകരണ സമയത്ത് വിട്ടു പോയതാണ് എന്ന് ബുഖാരി (റ) പറഞ്ഞിട്ടില്ല. മറിച്ചു അതിന്‍റെ പാരായണം മന്‍സൂഖ് (ദുര്‍ബലപ്പെടുക) ചെയ്യപ്പെട്ടു എന്നതാണ് വസ്തുത. അതും എത്രയോ സ്വഹാബികളില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടതാണ്. ഇനി അല്ലാഹു ഇറക്കിയ ആയത്തുകള്‍ അവന്‍ തന്നെ ദുര്‍ബലപ്പെടുത്തുമോ എന്നു  പൊട്ടയുക്തിയില്‍ നിന്ന് ചോദ്യം ഉയരുന്നെങ്കില്‍ അല്ലാഹു തന്നെ ഖുര്‍ആനിലൂടെ അതിനു മറുപടി നല്‍കുന്നുണ്ട്. അതിങ്ങനെയാണ്: 




 مَا نَنسَخْ مِنْ آيَةٍ أَوْ نُنسِهَا نَأْتِ بِخَيْرٍ مِّنْهَا أَوْ مِثْلِهَا ۗ أَلَمْ تَعْلَمْ أَنَّ اللَّـهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿١٠٦



(വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന് തുല്യമായതോ നാം കൊണ്ടുവരുന്നതാണ്‌. നിനക്കറിഞ്ഞു കൂടേ; അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണെന്ന്‌?...അല്‍ ബകറ:106). വികല വാദങ്ങളുമായി വരുന്നവര്‍ ഇനി അല്‍ ബകറ സൂറത്തിലെ പ്രത്യുത ആയത്തും ഖുര്‍ആനില്‍ കടത്തികൂട്ടിയതാണെന്ന് പറഞ്ഞെക്കുമോ എന്നാണറിയേണ്ടത്.  ഒരു നിയമം ഖുര്‍ആനില്‍ ഇല്ല എന്ന് വെച്ച് അത് നിലനില്‍ക്കുന്നതല്ല എന്ന വാദം ഇസ്ലാമിലെ രണ്ടാം ശഹാദ അംഗീകരിക്കുന്നവര്‍ക്ക് യോചിച്ചതല്ല എന്ന് നേരത്തെ പറഞ്ഞുവല്ലോ. ഇനി ഖുര്‍ആനില്‍ ഇല്ലാത്തത് കൊണ്ടാണ് ഹദീസ് തള്ളുന്നത് എങ്കില്‍ ഖുര്‍ആനില്‍ വ്യെക്തമായി പറഞ്ഞ ശവം ശ്വാസം മുട്ടി ചത്തത്, അല്ലാഹുവിന്‍റെ പേരില്‍ അല്ലാതെ അറുക്കപ്പെട്ടതു എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാണ് എന്നതിനാല്‍ ചെറുതും വലുതുമായ മത്സ്യങ്ങളെ ഇത്തരക്കാര്‍ ഭക്ഷിക്കാറില്ലേ?, അല്ലാഹു വളരെ ഗൌവരത്തോട് കൂടി താക്കീത് ചെയ്യുന്നത് കാണുക:




حُرِّمَتْ عَلَيْكُمُ الْمَيْتَةُ وَالدَّمُ وَلَحْمُ الْخِنزِيرِ وَمَا أُهِلَّ لِغَيْرِ اللَّـهِ بِهِ وَالْمُنْخَنِقَةُ وَالْمَوْقُوذَةُ وَالْمُتَرَدِّيَةُ وَالنَّطِيحَةُ وَمَا أَكَلَ السَّبُعُ إِلَّا مَا ذَكَّيْتُمْ وَمَا ذُبِحَ عَلَى النُّصُبِ وَأَن تَسْتَقْسِمُوا بِالْأَزْلَامِ ۚ ذَٰلِكُمْ فِسْقٌ ۗ



(ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്‌, ശ്വാസം മുട്ടി ചത്തത്‌, അടിച്ചുകൊന്നത്‌, വീണുചത്തത്‌, കുത്തേറ്റ് ചത്തത്‌, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ (ജീവനോടെ) നിങ്ങള്‍ അറുത്തത് ഇതില്‍ നിന്നൊഴിവാകുന്നു. പ്രതിഷ്ഠകള്‍ക്കുമുമ്പില്‍ ബലിയര്‍പ്പിക്കപ്പെട്ടതും (നിങ്ങള്‍ക്ക്‌) നിഷിദ്ധമാകുന്നു. അമ്പുകളുപയോഗിച്ച് ഭാഗ്യം നോക്കലും (നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) അതൊക്കെ അധര്‍മ്മമാകുന്നു. ...അല്‍ മാഇദ:3) 

                     ഈ ആയത്ത് പ്രകാരം മത്സ്യം കഴിക്കല്‍ നമുക്ക് നിഷിദ്ധമാണ് എന്ന് വരില്ലേ?. കാരണം മത്സ്യം ശ്വാസം മുട്ടിയാണ് ചാകുന്നത്, അത് ശവമാണ്‌, മാത്രമല്ല, പലപ്പോഴും പാചകം ചെയ്യുമ്പോള്‍ രക്തം കലരുകയും ചെയ്യുന്നു. ഭക്ഷിക്കുന്നുവെങ്കില്‍ അതിനു തെളിവായി ഏതു ഖുര്‍ആനിക വചനങ്ങളാണ് ഉദ്ധരിക്കാനുള്ളത്?. അപ്പോള്‍ മത്സ്യം കഴിക്കുന്ന ഈ പൊട്ട യുക്തിയുടെ ഉടമകള്‍ക്കടക്കം ഒന്നുകില്‍ അതില്‍ നിന്ന് മത്സ്യം ഒഴിവാണ് എന്ന, ഖുര്‍ആനിന് എതിരായ (?) ഹദീസ് സ്വീകരിക്കേണ്ടി വരുന്നു, അല്ലെങ്കില്‍ അല്ലാഹുവിന്‍റെ കല്‍പനക്ക് നിത്യേന എതിര് പ്രവര്‍ത്തിക്കുന്നു എന്ന് പറയേണ്ടി വരും. അപ്പോള്‍ സ്വേച്ചക്ക് അനുസരിച്ചാണ് ഹദീസ് എങ്കില്‍ അത് സ്വീകരിക്കുകയും സ്വേച്ചക്ക് എതിരായവ നിരാകരിക്കുകയും ചെയ്യുക എന്ന മിനിമം പരിപാടിയാണ് ഇത്തരം വക്ര ബുദ്ധികള്‍ക്ക് ഉള്ളത്. 

 വ്യെഭിചരിച്ച വിവാഹിതര്‍ക്കും അവിവാഹിതര്‍ക്കും ഇസ്ലാമില്‍ ഒരേ ശിക്ഷയല്ല ഉള്ളത്, അതാണെല്ലോ നീതിയും. സൂറത്ത് ന്നൂറിലെ രണ്ടാമത്തെ ആയത്തില്‍ പ്രതിപാദിക്കുന്നത് അവിവാഹിതരുടെ വ്യെഭിചാരത്തിനു നല്‍കേണ്ട ശിക്ഷയെ കുറിച്ചാണ്. 


الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِّنْهُمَا مِائَةَ جَلْدَةٍ ۖ وَلَا تَأْخُذْكُم بِهِمَا رَأْفَةٌ فِي دِينِ اللَّـهِ إِن كُنتُمْ تُؤْمِنُونَ بِاللَّـهِ وَالْيَوْمِ الْآخِرِ ۖ وَلْيَشْهَدْ عَذَابَهُمَا طَائِفَةٌ مِّنَ الْمُؤْمِنِينَ ﴿٢




''വ്യഭിചരിക്കുന്ന സ്ത്രീ പുരുഷന്‍മാരില്‍ ഓരോരുത്തരെയും നിങ്ങള്‍ നൂറ് അടി അടിക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ അല്ലാഹുവിന്‍റെ മതനിയമത്തില്‍ (അത് നടപ്പാക്കുന്ന വിഷയത്തില്‍) അവരോടുള്ള ദയയൊന്നും നിങ്ങളെ ബാധിക്കാതിരിക്കട്ടെ. അവരുടെ ശിക്ഷ നടക്കുന്നേടത്ത് സത്യവിശ്വാസികളില്‍ നിന്നുള്ള ഒരു സംഘം സന്നിഹിതരാകുകയും ചെയ്യട്ടെ..24:2)




 ഇതില്‍ വിവാഹിതര്‍ എന്ന് പറഞ്ഞിട്ടില്ല, എന്നാല്‍ വിവാഹിതരായവര്‍ക്കുള്ള ശിക്ഷ പ്രവാചകന്‍ നടപ്പാക്കിയ എറിഞ്ഞു കൊല്ലല്‍ എണ്ണമറ്റ ഹദീസുകളിലൂടെ സ്ഥിരപ്പെട്ടതുമാണ്. വിവാഹിതരായ വ്യെഭിചാരികളെ എറിഞ്ഞു കൊല്ലണം എന്ന് പറയുന്ന ഹദീസ് ഖുര്‍ആനു എതിരാണെന്ന് വരുത്തി തീര്‍ക്കാന്‍ നടത്തുന്ന  ചിത്രമായ മറ്റൊരു കൈക്രിയയാണ്‌, സൂറത്ത് ന്നിസാഇലെ 25 ആമത്തെ ആയത്ത് സ്വഹീഹായ ഹദീസുകളെ തകര്‍ക്കുന്ന വജ്രായുധമാണെന്നത്. സത്യത്തില്‍ ഒരിക്കലും സ്വഹീഹായ ഹദീസുകള്‍ ഖുര്‍ആനിന് എതിരാകുന്ന പ്രശ്നമില്ല. വിഷയം വക്ര ബുദ്ധി കൊണ്ട് ആയത്തുകളെയും ഹദീസുകളെയും സമീപിക്കുന്നത് മാത്രമാണ്. മേല്‍ പറഞ്ഞ സൂറത്ത് ന്നിസാഇലെ 25 ആമത്തെ ആയത്ത് ഇതാണ്.:



وَمَن لَّمْ يَسْتَطِعْ مِنكُمْ طَوْلًا أَن يَنكِحَ الْمُحْصَنَاتِ الْمُؤْمِنَاتِ فَمِن مَّا مَلَكَتْ أَيْمَانُكُم مِّن فَتَيَاتِكُمُ الْمُؤْمِنَاتِ ۚ وَاللَّـهُ أَعْلَمُ بِإِيمَانِكُم ۚبَعْضُكُم مِّن بَعْضٍ ۚ فَانكِحُوهُنَّ بِإِذْنِ أَهْلِهِنَّ وَآتُوهُنَّ أُجُورَهُنَّ بِالْمَعْرُوفِ مُحْصَنَاتٍ غَيْرَ مُسَافِحَاتٍ وَلَا مُتَّخِذَاتِ أَخْدَانٍ ۚ فَإِذَا أُحْصِنَّ فَإِنْ أَتَيْنَ بِفَاحِشَةٍ فَعَلَيْهِنَّ نِصْفُ مَا عَلَى الْمُحْصَنَاتِ مِنَ  الْعَذَابِ ۚ ذَٰلِكَ لِمَنْ خَشِيَ الْعَنَتَ مِنكُمْ ۚ وَأَن تَصْبِرُوا خَيْرٌ لَّكُمْ ۗ وَاللَّـهُ غَفُورٌ رَّحِيمٌ ﴿٢٥




(നിങ്ങളിലാര്‍ക്കെങ്കിലും സത്യവിശ്വാസിനികളായ സ്വതന്ത്രസ്ത്രീകളെ വിവാഹം കഴിക്കാന്‍ സാമ്പത്തിക ശേഷിയില്ലെങ്കില്‍ നിങ്ങളുടെ കൈകള്‍ ഉടമപ്പെടുത്തിയ സത്യവിശ്വാസിനികളായ ദാസിമാരില്‍ ആരെയെങ്കിലും (ഭാര്യമാരായി സ്വീകരിക്കാവുന്നതാണ്‌.) അല്ലാഹുവാകുന്നു നിങ്ങളുടെ വിശ്വാസത്തെപ്പറ്റി നന്നായി അറിയുന്നവന്‍. നിങ്ങളില്‍ ചിലര്‍ ചിലരില്‍ നിന്നുണ്ടായവരാണല്ലോ. അങ്ങനെ അവരെ (ആ ദാസിമാരെ) അവരുടെ രക്ഷാകര്‍ത്താക്കളുടെ അനുമതിപ്രകാരം നിങ്ങള്‍ വിവാഹം കഴിച്ച് കൊള്ളുക. അവരുടെ വിവാഹമൂല്യം മര്യാദപ്രകാരം അവര്‍ക്ക് നിങ്ങള്‍ നല്‍കുകയും ചെയ്യുക. മ്ലേച്ഛവൃത്തിയില്‍ ഏര്‍പെടാത്തവരും രഹസ്യവേഴ്ചക്കാരെ സ്വീകരിക്കാത്തവരുമായ പതിവ്രതകളായിരിക്കണം അവര്‍. അങ്ങനെ അവര്‍ വൈവാഹിക ജീവിതത്തിന്‍റെ സംരക്ഷണത്തിലായിക്കഴിഞ്ഞിട്ട് അവര്‍ മ്ലേച്ഛവൃത്തിയില്‍ ഏര്‍പെടുന്ന പക്ഷം സ്വതന്ത്രസ്ത്രീകള്‍ക്കുള്ളതിന്‍റെ പകുതി ശിക്ഷ അവര്‍ക്കുണ്ടായിരിക്കും. നിങ്ങളുടെ കൂട്ടത്തില്‍ (വിവാഹം കഴിച്ചില്ലെങ്കില്‍) വിഷമിക്കുമെന്ന് ഭയപ്പെടുന്നവര്‍ക്കാകുന്നു അത്‌. (അടിമസ്ത്രീകളെ ഭാര്യമാരായി സ്വീകരിക്കാനുള്ള അനുവാദം.) എന്നാല്‍ നിങ്ങള്‍ ക്ഷമിച്ചിരിക്കുന്നതാകുന്നു നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.)




                       ഈ ആയത്തിന്‍റെ അടിസ്ഥാനത്തില്‍ ഇസ്ലാമിക നിയമ പ്രകാരം വിവാഹിതരായ അടിമകള്‍ വ്യെഭിചാരിച്ചാല്‍ അവര്‍ക്കുള്ള ശിക്ഷ അവിവാഹിതകളായ സ്വതന്ത്രകളുടെ ശിക്ഷയുടെ പകുതിയാണ്. അഥവാ 50 അടിയാണ്. ഇവിടെ ഹദീസ് നിഷേധിക്കാനും യുക്തി സ്ഥാപിക്കാനും ഇവര്‍ ഉപയോഗിച്ച വക്ര ബുദ്ധി 'മുഹ്സനാത്ത്' എന്ന അറബി പദത്തിന്, സ്വതന്ത്രസ്ത്രീകള്‍, പതിവ്രതകള്‍' എന്നീ യഥാര്‍ത്ഥ അര്‍ത്ഥത്തിനു പകരം. അസ്ഥാനത്ത് 'വിവാഹിതര്‍' എന്ന് കൊടുക്കുകയാണ് ചെയ്തത്. ആ പദത്തിന് അങ്ങിനെ വിവാഹിതര്‍ എന്നര്‍ത്ഥം ഉണ്ടെങ്കിലും സന്ദര്‍ഭത്തിന് ചേരാത്ത, പ്രവാചകന്‍ മനസ്സിലാക്കാത്ത അര്‍ത്ഥകല്‍പന നല്‍കി അല്ലാഹുവിനോടും പ്രവാചകനോടും അതിക്രമം കാണിക്കുകയാണിവര്‍ ചെയ്തിരിക്കുന്നത്. അടിമകള്‍ക്ക്, വസ്ത്ര ധാരണ യുടെ വിഷയത്തില്‍ അടക്കം  ഇസ്ലാം പല വിഷയങ്ങളിലും ഇളവ് നല്‍കിയത് ശ്രദ്ധേയമാണ്. അതിനു കാരണം അവര്‍ സ്വതന്ത്രരല്ല എന്നത് തന്നെയാണ് കാരണം. അത് തന്നെയാണ് വ്യെഭിചാര വിഷയത്തിലും അവര്‍ക്ക് ശിക്ഷായിളവ്‌ അല്ലാഹു നല്‍കിയത്. അത് പോലെ തന്നെ വിവാഹിതര്‍ക്കും അവിവാഹിതര്‍ക്കും വ്യെഭിചാരത്തിനു ഒരേ ശിക്ഷയെന്നതും നീതിയല്ലെല്ലോ?. വിശക്കുന്നവന്‍ വിശപ്പടക്കാന്‍ മാത്രം അന്യരുടെ തോട്ടത്തില്‍ നിന്നെടുത്ത്‌ ഭക്ഷിച്ചാല്‍ അതില്‍ ശിക്ഷയില്ല എന്നത് എല്ലാത്തിലും അല്ലാഹു തന്‍റെ നീതി പൂര്‍ത്തിയക്കുന്നുണ്ട് എന്നത് തെളിയിക്കുകയാണ്. അത് തന്നെയാണ് വിവാഹിതരുടെയും അവിവാഹിതരുടെയും വ്യെഭിചാരത്തിനു ശിക്ഷയില്‍ വെത്യാസം ഉണ്ടാകാനുള്ള കാരണവും. ഇവിടെയാണ്‌ നേരത്തെ സൂചിപ്പിച്ച ഈ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട പ്രവാചകന്‍ മനസ്സിലാക്കിയതിനപ്പുറം വ്യാഖ്യാനിച്ചു, പ്രവാചകന്‍ ചെയ്തെന്നു, ഉറപ്പായ ഒരു കാര്യത്തെ ഖുര്‍ആനിക വിരുദ്ധമാക്കുക വഴി പ്രവാചകത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതില്‍ ഇവരെത്തി നില്‍കുന്നു എന്നത് നമ്മള്‍ തിരിച്ചറിയേണ്ടത്. 




                                            അത് പോലെ മിഅറാജ് നിഷേധിക്കുന്നവര്‍ ആ രാത്രിയിലെ മൂസാ നബി (അ) യുമായി നിസ്കാര വിഷയത്തില്‍ നടന്ന സംഭവം എടുത്തു കാണിച്ചു, സ്വഹീഹായ ഹദീസ് സ്വീകരിച്ചാല്‍, അല്ലാഹുവിനെയും പ്രവാചകനെയും  ബുദ്ധിയില്ലാത്തവരെന്നു വിശ്വസിക്കേണ്ടി വരുമെന്ന് (അല്ലാഹുവില്‍ അഭയം!) ആരോപിക്കുന്നവര്‍, പ്രസ്തുത ആരോപണത്തിനു ,അവര്‍ക്ക് അയുക്തി എന്ന് തോന്നിയത് മാത്രമാണ് മാനദണ്ഡമാക്കുന്നത്. അത്തരം വീക്ഷണ കോണിലൂടെ നോക്കുകയാണെങ്കില്‍ ഖുര്‍ആനിലെ എത്രയോ ആയത്തുകള്‍ ഇവര്‍ തള്ളേണ്ടതായി വരും. സൂറത്ത് ഇസ്രാഇലെ ആദ്യ വചനം തന്നെ ഒരു രാത്രിയില്‍ മക്കയില്‍ നിന്ന് ഫലസ്തീനിലേക്ക് അഥവാ 2000 കിലോ മീറ്റര്‍ അങ്ങോട്ടും തിരിച്ചും യാത്ര ചെയ്യിച്ചു എന്ന പരാമര്‍ശം ഇവര്‍ എവിടെയൊളിപ്പിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. അവിടെയും തീരുന്നില്ല, ഈസ (അ) യെ അവര്‍ (യഹൂദര്‍) ക്രൂശിക്കുകയോ കൊല്ലുകയോ ചെയ്തിട്ടില്ല, മറിച്ചു നമ്മിലേക്ക് ഉയര്‍ത്തുകയാണ് ഉണ്ടായത് എന്ന സൂറത്ത് ന്നിസാഇലെ 158 ആമത്തെ ആയത്തും ഇവര്‍ അബൂ ഹുറൈറ (ര) യും ഇമാം ബുഖാരി (റ)യും കടത്തി കൂട്ടിയതാണ് എന്ന് പറഞ്ഞെക്കുമോ?.  അതിലെല്ലാം അടങ്ങിയ യുക്തി സമ്മതിക്കുന്ന ഒരാള്‍ക്ക്, ഒരു ജനതയോട് മുന്‍പ് പ്രബോധനം ചെയ്ത പ്രവാചകന് അഥവാ മൂസ (അ)മിന് ജനങ്ങള്‍ക്ക് എന്തൊക്കെ ഇടുക്കമുണ്ടാകും എന്ന് മറ്റൊരു പ്രവാചകനോട് സൂചിപ്പിക്കുന്നതില്‍ അപാകത ദര്‍ശിക്കാനാകില്ല. അല്ലാഹു അതിലുദ്ധേശിച്ച യുക്തിയെന്തെന്നു അറിയുന്നവന്‍ അല്ലാഹു മാത്രമാണ്.



ഇതേ അവസ്ഥയാണ് സിഹിറിന്‍റെ  ഹദീസിന്‍റെ വിഷയത്തിലുമുള്ളത്. പ്രവാചകന്‍റെ ദഅവത്തു, വിശിഷ്യാ ഖുര്‍ആനിന്‍റെ മാസ്മരികതയില്‍ മുഷിരിക്കുകളായ പലരും ആകൃഷ്ടരാകുന്നു എന്ന് തിരിച്ചറിഞ്ഞ മക്കാ മുഷിരിക്കുകള്‍ പ്രവാചകന്‍റെ അധ്യാപനങ്ങള്‍ക്ക് ജനങ്ങള്‍ ചെവി കൊടുക്കാതിരിക്കാന്‍ പ്രവാചകന്‍ ഭ്രാന്തനാണ് എന്നും മാരണം ബാധിച്ചത് കൊണ്ടാണ് ഇങ്ങനെ വശ്യമായ പാരായണം ചെയ്യുന്നതെന്നും കെട്ടിച്ചമച്ചു പറഞ്ഞതിനെ, ഖുര്‍ആനിലൂടെ പ്രവാചകന്‍റെ മക്കാ കാലഘട്ടത്തില്‍  അല്ലാഹു വിമര്‍ശിച്ചതിനെ, വര്‍ഷങ്ങള്‍ക്ക് ശേഷം മദീനത്ത് വെച്ച് ഒരു ജൂതന്‍ ചെയ്ത സിഹിര്‍ മുഖേനയുണ്ടായ കേവല ഉപദ്രവത്തെ കുറിച്ചാണ് എന്ന് പറയുന്നത്. മക്കയിലെ അബൂ ജഹലിനും കൂട്ടര്‍ക്കും പ്രവാചകന് വര്‍ഷങ്ങള്‍ കഴിഞ്ഞു സംഭവിക്കാനിരിക്കുന്ന ഉപദ്രവം മുന്‍കൂട്ടി അറിയാനുള്ള കഴിവ് ഉണ്ടായത് കൊണ്ടാണെന്ന്  പറയുന്നതിനു തുല്യമാണ്. 



                    അത് പോലെ മൂസാ (അ) യെ പ്രവാച്ചകനെക്കാള്‍ ഉല്‍കൃഷ്ടനാക്കിയ ഹദീസ് ജൂത സൃഷ്ടിയാണെന്ന് പറയുന്നവര്‍ സൂറത്ത് ബകറ ജൂത സൃഷ്ടിയാണെന്ന് പറയേണ്ടിവരും. കാരണം, അബൂ ഹുറൈറ (റ) യുടെ ഹദീസില്‍ മൂസ (അ) എന്ന പ്രവാചകനെയാണ്‌ ഉല്‍കൃഷ്ടനാക്കിയതെങ്കില്‍ അല്‍ ബകറ 47 ആമത്തെ ആയത്തില്‍ ഇസ്രായേല്‍ സന്തതികളെ ലോകത്തെ മറ്റെല്ലാവരെക്കാളും ഉല്‍കൃഷ്ടരാക്കി എന്ന് പറയുന്നു.!..അതിങ്ങനെ വായിക്കാം....




﴾يَا بَنِي إِسْرَائِيلَ اذْكُرُوا نِعْمَتِيَ الَّتِي أَنْعَمْتُ عَلَيْكُمْ وَأَنِّي فَضَّلْتُكُمْ عَلَى الْعَالَمِينَ﴿٤٧



(ഇസ്രായീല്‍ സന്തതികളേ, നിങ്ങള്‍ക്ക് ഞാന്‍ ചെയ്തു തന്നിട്ടുള്ള അനുഗ്രഹവും, മറ്റു ജനവിഭാഗങ്ങളേക്കാള്‍ നിങ്ങള്‍ക്ക് ഞാന്‍ ശ്രേഷ്ഠത നല്‍കിയതും നിങ്ങള്‍ ഓര്‍ക്കുക.)



                            ഹദീസ് നിഷേധികള്‍ പിടി കൂടുന്ന മറ്റൊരു ഹദീസ് മൂസാ (അ) അടുത്തു മനുഷ്യരൂപത്തില്‍ വന്ന  മലക്കുല്‍ മൌത്തിന്‍റെ കണ്ണടിച്ചു പൊട്ടിച്ചു എന്ന ഹദീസ് ആണ്. പൂര്‍ണ ആരോഗ്യത്തോടെ വീട്ടിനുള്ളില്‍ ഇരിക്കുന്ന ഒരാളോട്, അനുവാദം ചോദിക്കാതെ ഉള്ളില്‍ കടന്നു കയറി, നിങ്ങളെ മരിപ്പിക്കാന്‍ ആണ് ഞാന്‍ വന്നതെന്ന് പറഞ്ഞാല്‍ ഏതൊരു മനുഷ്യനും നടത്തുന്ന സ്വാഭാവിക പ്രതികരണം, മനുഷ്യ രൂപത്തില്‍ വന്ന മലക്കിനെ തിരിച്ചറിയാതെ,  മൂസാ (അ) എന്ന മനുഷ്യനായ പ്രവാചകന്‍ നടത്തിയെന്നത് കൊണ്ട് ഹദീസ് സ്വീകരിക്കാന്‍ വൈമുഖ്യം കാണിക്കുന്നവരും, പ്രവാചകന്‍ മരിച്ചു 200 വര്‍ഷം കഴിഞ്ഞു ഖുറാസാനില്‍ ഇരുന്നു ഹദീസുകള്‍ പടച്ചുണ്ടാക്കി എന്നാരോപിക്കുന്നവരും സൂറത്തു ബകറ യിലെ 73 ആമത്തെ വചനത്തില്‍ പശുവിനെ അറുത്തു അതിന്‍റെ അല്‍പ ഭാഗം കൊണ്ട് മൃതദേഹത്തില്‍ അടിച്ചപ്പോള്‍ മരിച്ചയാള്‍ക്ക് ജീവന്‍ തിരിച്ചു കിട്ടിയതിനെ എങ്ങിനെയാണ് ഉള്‍ക്കൊള്ളുക?. ഇനി ഈ ഖുര്‍ആനും അങ്ങിനെ ഖുറാസാനില്‍ ഇരുന്നു പടച്ചുണ്ടാക്കിയതാണ് എന്ന് പറഞ്ഞെക്കുമോ?, അല്ലാഹുവില്‍ അഭയം!. 

                                      മറ്റൊരു വലിയ കണ്ടു പിടുത്തം ജൂതന്‍ മാരുടെ ശത്രുവായിരുന്ന ഈസ (അ) എല്ലാ നമസ്കാരത്തിലും പെരുങ്കള്ളനായ ഈസ എന്ന് പറയിപ്പിക്കുന്നു, അതും ജൂതന്‍മാരുടെ കെണിയില്‍ പെട്ടത് കൊണ്ടാണ് എന്നാണു. സത്യത്തില്‍ മസീഹ് എന്നല്ല, ഈസ എന്നാണു നബിയുടെ പേര്‍. മസീഹ് എന്നത് ചേര്‍ത്തു പറയുന്നത്, വ്യാപിപ്പിക്കുന്നവന്‍ തുടച്ചു നീക്കുന്നവന്‍ എന്നിങ്ങനെ വിവിധ അര്‍ത്ഥ തലങ്ങളിലാണ്. എന്നാല്‍ അത്തഹിയ്യാത്തിലെ പ്രാര്‍ത്ഥനയുടെ അര്‍ത്ഥമാകട്ടെ, ളലാലത്തിന്‍റെ മസീഹായ ദജ്ജാലിന്‍റെ പരീക്ഷണങ്ങളില്‍ നിന്നും അല്ലാഹുവിനോട് കാവല്‍ ചോദിക്കുന്നു എന്നാണു. ഇവിടെ ദജ്ജാല്‍ എന്ന് മാത്രം പറയാതെ, അല്‍ ദജ്ജാല്‍, അഥവാ ഇംഗ്ലീഷില്‍ വിശേഷണസൂചക  പദമായ 'ദി' എന്ന് ചേര്‍ത്തി ദജ്ജാലിനെ പറയുകയും, അതിന്‍റെ വ്യാപ്തി സൂചിപ്പിക്കാന്‍ മസീഹ് എന്ന് ചേര്‍ക്കുകയുമാണ് ചെയ്തത് എന്ന് ഭാഷാ ശാസ്ത്രം അറിയാവുന്ന ഏതൊരാള്‍ക്കും എളുപ്പം മനസ്സിലാക്കാം. ഇവര്‍ കൊടുക്കുന്ന അര്‍ത്ഥം അഥവാ പെരുങ്കള്ളനായ മസീഹ് എന്നര്‍ത്ഥം കിട്ടണമെങ്കില്‍ 'ദാജ്ജാലുല്‍ മസീഹ്' എന്നോ 'അല്‍ മസീഹു ദജ്ജാലുന്‍' എന്നോ ആണ് അറബിയില്‍ പറയേണ്ടത്. എന്നാല്‍, പെരുങ്കള്ളന്‍ എന്നര്‍ത്ഥം ഉള്ള 'ദജ്ജാല്‍' എന്ന നാമത്തോടു വിശേഷണമായി ചേര്‍ത്ത 'മസീഹ്' എന്നതിനെ നാമമാക്കി, നാമമായ ദജ്ജാലിനെ പെരുങ്കള്ളന്‍ എന്ന വിശേഷണമാക്കി കോട്ടി മാട്ടിയാണ് ഈ ദജ്ജാലുകള്‍ ഹദീസിനെ തള്ളാനും സ്വഹാബികളെയും ബുഖാരി ഇമാമിനെ പോലുള്ള സ്വാലിഹീങ്ങളെയും അപഹസിക്കാനും ആക്രമിക്കാനും തുനിയുന്നത്. സ്വാദിഖ് എന്ന പദത്തിന് സത്യവാന്‍ എന്നര്‍ത്ഥം ഉണ്ടെന്നു കരുതി, കള്ളനായ സ്വാദിഖ് എന്ന് പേരുള്ളവനെ കുറിച്ച്, കളവു നടത്തിയ സ്വാദിഖെന്നു പറയുന്നതിന് പകരം കളവു നടത്തിയ സത്യവാന്‍ എന്ന് പറയുമ്പോലെ ബാലിശമാണത്. ഇത്തരം ആളുകളുടെ ശര്‍റില്‍ നിന്ന് അല്ലാഹു നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ...


                                       ചുരുക്കത്തില്‍ പ്രമാനങ്ങളോടുള്ള സമീപനത്തില്‍ മുസ്ലിംകള്‍ എന്ന് അറിയപ്പെടുന്നവര്‍ മൂന്ന്‍ വിധത്തിലാണ്. ഒന്ന് ഖുര്‍ആനും സ്വഹീഹായ ഹദീസുകളിലും വന്നത് സലഫുകള്‍ എങ്ങിനെ മനസ്സിലാക്കിയോ അതെ രൂപത്തില്‍ മനസ്സിലാക്കുകയും ശാസ്ത്രത്തിനോ തന്‍റെ യുക്തിക്കോ എതിരായാലും അതിനെ സത്യപ്പെടുത്തുകയും ചെയ്യുന്ന ഫിര്‍ക്കത്ത് ന്നാജിയ എന്ന് വിശേഷിപ്പിക്കപ്പെടുന്ന യഥാര്‍ത്ഥ അഹല് സ്സുന്നയുടെ ആളുകള്‍. അവരെ സംബന്ധിച്ച് സ്വഹീഹായി പ്രമാണങ്ങള്‍ കിട്ടിയാല്‍ മറുത്തു ചിന്തിക്കേണ്ട ആവശ്യം വരുന്നില്ല. രണ്ടാമത്തെ വിഭാഗം പ്രമാണങ്ങള്‍ സ്വഹീഹായി കിട്ടിയാലും, ലോകത്ത് ആരുടെയെങ്കിലും യുക്തിക്ക് അത് നിരക്കാത്തതായി ഉണ്ടോ എന്ന് നോക്കി, പ്രമാണങ്ങളെ തള്ളുന്നവര്‍. ഇവര്‍ തങ്ങളുടെ ദേഹേച്ചക്കും യുക്തിക്കും എതിരാവാത്ത ഹദീസുകളെ സ്വീകരിക്കുന്നവരും ചിലപ്പോള്‍ ദുര്‍ബലമായ ഹദീസുകള്‍ പോലും ഇവരുടെ വാദം സ്ഥാപിക്കാനായി കൊണ്ട് വരുന്നതും കാണാം. മൂന്നാമത്തെ വിഭാഗമാകട്ടെ, ഖുര്‍ആന്‍ അല്ലാതെ മറ്റൊരു പ്രമാണം സ്വീകാര്യമേ അല്ല എന്ന് വാദിക്കുന്നവരാണ്. അവസാനത്തെ രണ്ടു വിഭാഗവും സത്യത്തില്‍ അവരുടെ ഹദീസുകളോട് വെച്ച് പുലര്‍ത്തുന്ന നിലപാട് അനുസരിച്ച്, ഒന്നുകില്‍ പേരിന്നെങ്കിലും അംഗീകരിക്കുമെന്ന് പറയുന്ന ഖുര്‍ആന്‍ തള്ളേണ്ടി വരും, അല്ലെങ്കില്‍ അവരുടെ വിതണ്ഡവാദം കയ്യൊഴിക്കേണ്ടി വരും. കാരണം ഖുര്‍ആന്‍ ഇവര്‍ പൂര്‍ണമായി സ്വീകരിക്കുമെന്ന് പറയുമ്പോള്‍ പ്രവാചകനെ അനുസരിക്കാനും പിന്തുടരാനും പറയുകയും അല്ലാഹുവേ കണ്ടുമുട്ടാനും പരലോക വിജയവും ആഗ്രഹിക്കുന്നവര്‍ക്ക് പ്രവാചകനിലാണ് ഉത്തമ മാതൃക എന്നതും അല്ലാഹു അതേ ഖുര്‍ആനില്‍ വ്യെക്തമാക്കിയത്  ഇവര്‍ അംഗീകരിക്കേണ്ടി വരും. അപ്പോള്‍ പ്രവാചകന്‍റെ ആ മാതൃകയും  നിര്‍ദ്ദേശവും ഇന്ന് ലഭിക്കാന്‍ സ്വഹീഹായ ഹദീസുകളെ സ്വീകരിക്കാതെ മാര്‍ഗമില്ലല്ലോ?. അങ്ങിനെ വരുമ്പോള്‍ ഒന്നുകില്‍ ഖുര്‍ആന്‍ അംഗീകരിക്കുമെന്നു ഇക്കൂട്ടര്‍ പറയുന്നത് ആത്മാര്‍ത്ഥമായി ആണെങ്കില്‍ സ്വഹീഹായ ഹദീസുകള്‍ സ്വീകരിക്കല്‍ നിര്‍ബന്ധമായി വരുന്നു. ഇനി, ഹദീസുകളോടുള്ള പുച്ഛം അതിനു സമ്മതിക്കുന്നില്ല എങ്കില്‍ ഖുര്‍ആനും ഞങ്ങള്‍ പൂര്‍ണമായി സ്വീകരിക്കില്ല എന്ന് അവര്‍ തുറന്നു പറയേണ്ടി വരും.


                                          ചൊറി പിടിച്ച തങ്ങളുടെ അല്‍പ ബുദ്ധിയില്‍ തോന്നുന്നതിനനുസരിച്ചു ഇസ്ലാമിക പ്രമാണങ്ങളെ വിശകലനം ചെയ്യുകയും അതിന്‍റെ അടിസ്ഥാനത്തില്‍ കാര്യങ്ങളെ വിലയിരുത്തുകയും ചെയ്യാന്‍ തുനിയുന്നതു. മുറി വൈദ്യന്‍ ആളെ കൊല്ലുമെന്നു പറയുന്നത് പോലെ അപകടകാരമാണ്.  അറബി ഭാഷാ പ്രയോഗം പോലും ശരിയാം വണ്ണം മനസ്സിലാക്കാത്ത പലരും ഇന്ന് ഖുര്‍ആന്‍ വ്യാഖ്യാനിക്കാനും ഹദീസുകളെ വിമര്‍ശിക്കാനും ഒരുമ്പെടുന്നത് കാണുമ്പോള്‍ 'അവസാന കാലത്ത് വയറു നിറയെ ഭക്ഷണം കഴിച്ചു, നിവര്‍ത്തിയിട്ട സോഫകളില്‍ ചാരിയിരുന്നു, ഈ ഹദീസ് സ്വീകാര്യമല്ല, ഈ ഹദീസ് ഞാന്‍ തള്ളുന്നു എന്ന് പറയുന്ന ഒരു വിഭാഗം ഉണ്ടാകുമെന്ന പ്രവാചകന്‍റെ പ്രവചനം പുലര്‍ന്നതിന്‍റെ നേര്‍കാഴ്ചയാണ് സത്യവിശ്വാസികള്‍ക്ക് നല്‍കുന്നത്. സംഗീതോപകരണങ്ങള്‍ ഉപയോഗിക്കല്‍ അനുവദനീയമാണ് എന്നതിന് ഖുര്‍ആനില്‍ തെളിവുണ്ട് എന്നും, ജാഹിലിയ്യ കാലത്തെ മക്കാ മുഷ്രിക്കുകളെ കുറിച്ച് വന്ന ഹദീസ് എടുത്തു സ്വഹാബാക്കള്‍ അതിഥികള്‍ വന്നാല്‍ ഹാര്‍മോണിയം വായിക്കാറുണ്ടായിരുന്നു എന്നൊക്കെ ഒരു സുല്ലമി തട്ടി വിട്ടത് ഈയടുത്ത ദിവസങ്ങളിലാണെന്നത് കൂടി ഇതോടു കൂടി ചേര്‍ത്തു വായിക്കേണ്ടതാണ്. മസ്ജിദുല്‍ ഹറമിന്‍റെ പുനര്‍ നിര്‍മ്മാണ വേളയില്‍ അബൂ ജാഹിലും കൂട്ടരും പഴയ അതിന്‍റെ അസ്ഥിവാരത്തില്‍ പൂര്‍ണമായി പടുത്തുയര്‍ത്താന്‍, ഹലാലായ പണം തികയാതെ വന്നപ്പോള്‍ 'ഹിജ്ര്‍ ഇസ്മായില്‍' എന്ന് ഇന്ന്‍ ആളുകള്‍ പറയുന്ന സ്ഥലം ഇന്ന് കാണുന്നത് പോലെ പുറത്താകുന്ന വിധം പണിതതിനെ പരാമര്‍ശിക്കുന്ന ഹദീസില്‍ 'ഹിജ്ര്‍ ഇസ്മായില്‍ പുറത്താക്കി'  എന്നതിന് അറബിയില്‍ 'വ അഖ്രജ അല്‍ ഹിജ്റ' എന്നു വന്നതിനെ  'വ അഖ്രജ അല്‍ ഹജറ' എന്ന് മനസ്സിലാക്കി, ഒരു 'കല്ലെടുത്ത് പുറത്തിട്ടു'(!) എന്ന് മലയാളത്തില്‍ അര്‍ത്ഥം കൊടുത്ത 'മഹാ പണ്ഡിതന്‍'(!) ആണ് ഇദ്ധേഹമെന്നു കൂടി അറിയുമ്പോഴാണ്, ഹദീസ് തള്ളാനും നിഷേധിക്കാനും നടക്കുന്ന ആളുകളുടെ പാണ്ഡിത്യം പോയിട്ട്, ഭാഷാ പരിജ്ഞാനം എത്രയാണെന്ന് നമുക്ക് ബോധ്യപ്പെടുക. ഇത് കൂടാതെ പ്രവാചകന്‍റെ ജനാസ കുളിപ്പിച്ചത് അവിടുത്തെ ഭാര്യമാരാണ് എന്ന പരമാബദ്ധം കൂടി ഇദ്ദേഹം തന്‍റെ ഹദീസ് പരിഭാഷയില്‍, സ്വഹീഹായ ഹദീസിനെ തള്ളി, തട്ടി വിട്ടിട്ടുണ്ട്. അതിനു കാരണം ഹദീസില്‍ വന്ന 'ലവ് ഇസ്തക്ബല്‍ത്തു മിന്‍ അമ്രീ മസ്തദ്ബര്‍ത്തു, മാ ഗസിലഹു ഇല്ലാ നിസാഅഹു' എന്ന അറബി പ്രയോഗത്തിന്‍റെ അര്‍ത്ഥം പിടികിട്ടാത്തത് കൊണ്ട് 'പ്രവാചകനെ അവിടുത്തെ ഭാര്യമാരല്ലാതെ കുളിപ്പിചിട്ടില്ലാ' (!) എന്ന് മനസ്സിലാക്കിയത് കൊണ്ടാണ്. യഥാര്‍ത്ഥത്തില്‍ അതിന്‍റെ അര്‍ത്ഥം 'എനിക്ക് ഇപ്പോള്‍ മനസ്സിലായ കാര്യം അപ്പോള്‍ കിട്ടിയിരുന്നെങ്കില്‍, പ്രവാചകനെ അവിടുത്തെ ഭാര്യമാരല്ലാതെ കുളിപ്പിക്കുമായിരുന്നില്ല' എന്നാണു. ഇതൊക്കെ ഇങ്ങനെ ഇവിടെ എടുത്തു കൊടുക്കാനുള്ള കാരണം 'മഹാ ഹദീസ് പണ്ഡിതന്‍ എന്നും മുഹദ്ദിസ് എന്നും കൊട്ടി ഘോഷിച്ചു ആളുകള്‍ പേറി നടക്കുന്ന ഒരാളിന്‍റെ അറിവ് എത്രത്തോളമാണെന്ന് നിഷ്പക്ഷ മതികള്‍ മനസ്സിലാക്കാനും അദ്ദേഹത്തിന്‍റെ ജഹാലത്തില്‍ പെട്ട് പരലോകം നഷ്ടപ്പെടാതിരിക്കാനും മാത്രമാണ്. അല്ലാഹു നമുക്കെല്ലാവര്‍ക്കും സത്യം മനസ്സിലാക്കി, യഥാര്‍ത്ഥ അഹല് സ്സുന്നയുടെ കൂടെ എന്നും നിലയുറപ്പിച്ചു വിജയിക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടാന്‍ തൌഫീക്ക് നല്‍കട്ടെ...   ഇസ്ലാമിക പ്രമാണങ്ങളെ സ്വന്തം യുക്തിക്കനുസരിച്ച് തള്ളുകയും കൊള്ളുകയും ചെയ്യുന്നത് ദേഹേച്ചക്ക് വഴിപ്പെടുകയും,  തികഞ്ഞ അഹങ്കാരവും ധിക്കാരവും കൈമുതലായത് കൊണ്ടുമാണ്. 


                                      ഒരു സത്യാന്വേഷിക്ക് ഒരു തെളിവ് തന്നെ ധാരാളമാണെങ്കില്‍, സത്യ നിഷേധികള്‍ക്ക് ഒരു തെളിവ് നല്‍കിയാല്‍ അവര്‍ അടുത്തതിലേക്ക് നീങ്ങും. ഒരു വിശദീകരണവും ആവശ്യമില്ലാത്ത വിധം ഖുര്‍ആനിക വചനങ്ങള്‍ കൊണ്ടും സാമാന്യ ബുദ്ധി കൊണ്ടും, ഹദീസിനെ തള്ളാനും പരിഹസിക്കാനും വ്യെതിയാന കക്ഷികള്‍ കൊണ്ട് വന്ന വാദങ്ങള്‍ ഒന്നും തന്നെ നിലനില്‍ക്കത്തക്കതല്ല എന്ന് നമുക്ക് മേല്‍ വിവരണത്തില്‍ നിന്ന് മനസ്സിലാകുന്നു. ഇനിയും ദുര്‍ന്യായങ്ങള്‍ നിരത്തിയും സത്യത്തെ വളച്ചൊടിച്ചും തങ്ങളുടെ വികല വാദത്തില്‍ ഉറച്ചു നില്‍ക്കാനാണ് താല്‍പര്യമെങ്കില്‍ സത്യവിശ്വാസികള്‍ക്ക് കരണീയം സൂറത്ത് അന്‍ ആമിലെ 70 ആം വചനത്തിന്‍റെ ആദ്യ ഭാഗമാണ്. 


وَذَرِ الَّذِينَ اتَّخَذُوا دِينَهُمْ لَعِبًا وَلَهْوًا وَغَرَّتْهُمُ الْحَيَاةُ الدُّنْيَا ۚ 


''തങ്ങളുടെ മതത്തെ കളിയും വിനോദവുമാക്കിത്തീര്‍ക്കുകയും, ഐഹികജീവിതം കണ്ട് വഞ്ചിതരാകുകയും ചെയ്തിട്ടുള്ളവരെ വിട്ടേക്കുക''. അല്ലാഹു സത്യം സത്യമായി മനസ്സിലാക്കി, സത്യത്തോടൊപ്പം എന്നെന്നും നിലയുറപ്പിക്കാന്‍ തൌഫീക്ക് നല്‍കട്ടെ..ആമീന്‍.

Saturday, June 6, 2015

നജ്ദും പിശാചിന്‍റെ കൊമ്പും - സത്യവിശ്വാസികള്‍ സത്യത്തോടൊപ്പം





നജ്ദും പിശാചിന്‍റെ കൊമ്പും സത്യവിശ്വാസികള്‍ സത്യത്തോടൊപ്പം   
-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-
                മുസ്ലിംകള്‍ 73 വിഭാഗമായി തീരുമെന്നും അതില്‍ ഒരു വിഭാഗം മാത്രമേ സ്വര്‍ഗാവകാശികള്‍ ആവുകയുള്ളൂ എന്നതിലും എല്ലാ മുസ്ലിംകളും യോജിക്കുകയും തങ്ങള്‍ ഒഴികെയുള്ള മറ്റു വിഭാഗങ്ങളാണ് വഴി പിഴച്ചവര്‍ എന്ന് ആരോപിക്കാറുമുണ്ട്. എന്നാല്‍ ഇവരില്‍ ആര് പറയുന്നതാണ് ശരി എന്ന് ആലോചിച്ചു ഒരു സത്യവിശ്വാസിക്ക്‌ ഒരിക്കലും വേവലാതി പ്പെടെണ്ടതില്ല, കാരണം അത് നമുക്ക് മുന്നറിയിപ്പായി പറഞ്ഞു തന്ന പ്രവാചകന്‍ തന്നെ സ്വര്‍ഗാവകാശികളായ വിഭാഗത്തിന്‍റെ പ്രത്യേകതയും പറഞ്ഞു തന്നിട്ടുണ്ട്. അത് ഞാനും എന്‍റെ സഹാബാക്കളും ഇന്ന് ഏതൊരു മാര്‍ഗത്തിലാണോ ആ ചര്യ പിന്തുടരുന്നവരാണ് ഫിര്‍ക്കത്ത് നാജിയ, അഥവാ വിജയിച്ച കക്ഷി എന്ന് സത്യം മാത്രം പറയുന്ന സ്വാദിഖുല്‍ അമീന്‍ മുഹമ്മദ്‌ മുസ്തഫ (സ) വ്യെക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ ഒരു സത്യവിശ്വാസിക്ക്‌ ബാക്കി ചെയ്യാനുള്ളത് താന്‍ പുണ്യമെന്നു കരുതി ദീനില്‍ ചെയ്യുന്ന അമലുകള്‍ അല്ലാഹുവിന്‍റെ പ്രവാചകനില്‍ നിന്ന് മാതൃകയുണ്ടോ എന്ന് നോക്കുകയും താന്‍ ചെയ്യുന്ന തന്‍റെ ദൈനം ദിന ജീവിത വ്യെവഹാരങ്ങളില്‍ അല്ലാഹു നിഷിദ്ധമാക്കിയ എന്തെങ്കിലും കടന്നു വരുന്നുണ്ടോ എന്ന് നോക്കി, അതില്‍ നിന്നെല്ലാം അകന്നു നിന്ന് പ്രവാചകന്‍ പഠിപ്പിച്ചത് പിന്‍പറ്റുക എന്നത് മാത്രമാണ്. ഈ ഒരു അടിസ്ഥാന തത്വം എടുത്തു വെച്ച് ഇന്ന് ലോകത്ത് മുസ്ലിംകളില്‍ കാണുന്ന നടപടികള്‍ വീക്ഷിച്ചാല്‍ ആരാണ് വഴി പിഴച്ചവര്‍ എന്നും ആരാണ് വിജയിച്ച കക്ഷികള്‍ എന്നും തിരിച്ചറിയാന്‍ കഴിയും. 

                നമ്മുടെ കേരളത്തില്‍ ഇന്ന് സുന്നികള്‍ എന്ന് അറിയപ്പെടുന്ന, അഹല് സുന്നത്ത് വല്‍ ജമാഅത്തിന്‍റെ ആളുകള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ അഹല് സുന്ന വല്‍ ജമാഅത് എന്നതിന്‍റെ അര്‍ത്ഥം എന്തെന്ന് പോലും അറിയാത്തവരാണ് എന്നതാണ് ഖേദകരം. അഹല് സുന്ന എന്ന് വെച്ചാല്‍ 'സുന്ന' അഥവാ ചര്യയുടെ അഹല്കാര്‍ എന്നാണര്‍ത്ഥം. ഇവിടെ ചര്യ എന്നത് കൊണ്ട് ഉദ്ദേശം നമ്മുടെ പിതാക്കളുടെയോ ഉസ്താദ്മാരുടെയോ അവര്‍ ഇമാമീങ്ങള്‍ എന്ന് വിളിച്ചു പരിചയപ്പെടുത്തുന്ന ഏതെങ്കിലും പില്‍ക്കാലക്കാരായ ആളുകളുടെ ചര്യയോ അല്ല, മറിച്ചു, ഹിജാസിന്‍റെ നായകന്‍, ദീന്‍ കാര്യം, വഹ്യിന്‍റെ അടിസ്ഥാനത്തിലല്ലാതെ സ്വേച്ച പ്രകാരം പറയാത്ത മുഹമ്മദ്‌ റസൂലുല്ലാഹി (സ) യുടെ ചര്യയാണ്. വല്‍ ജമാഅത് എന്നത് 'മത്തഫക്കു അസ്ഹാബു റസൂലുല്ലാഹി' അഥവാ ഒരു വിഷയത്തില്‍ സഹാബികളുടെ ഏകോപിച്ച അഭിപ്രായം എന്നാണു. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇന്ന് ഈയാളുകള്‍ ഞങ്ങള്‍ അഹല് സുന്നത്ത് വല്‍ ജമാഅത്തിന്‍റെ ആളുകളാണ് എന്ന് പറയുകയും, അല്ലാഹുവിനു പുറമേ മരിച്ചവരെയും മറ്റും വിളിച്ചു പ്രാര്‍ഥിക്കുകയും അത് ഇലാഹാണ് എന്ന് കരുതാതെയായാല്‍ കുഴപ്പമില്ല എന്ന് ബാലിശമായ വാദം കൊണ്ട് വരികയും അതിന്നായി പ്രവാചകനോ സ്വഹാബത്തോ നല്‍കാത്ത അര്‍ത്ഥം ഖുര്‍ആനിലെ ആയത്തുകള്‍ക്ക് നല്‍കി ദുര്‍വ്യാഖ്യാനിക്കുകയും ചെയ്യുന്നു. മാത്രമല്ല, പ്രവാചകനോ സഹാബത്തോ പഠിപ്പിക്കാത്ത ആചാരങ്ങള്‍ ദീനിന്‍റെ പേരില്‍ കടത്തി കൂട്ടുകയും, അതിനു തെളിവിനായി ദുര്‍ബലമായ അസ്വീകാര്യമായതും കേട്ടിയുണ്ടാക്കപ്പെട്ടതുമായ ഹദീസുകള്‍ തെളിവ് പിടിക്കുകയും ചെയ്യുന്നു. ഇതിനെതിരായി ഖുര്‍ആനും ഹദീസും നമ്മള്‍ തോന്നിയ പോലെ വ്യാഖ്യാനിക്കരുതെന്നും ദുര്‍ബല ഹദീസുകള്‍ കൊണ്ട് അമലുകള്‍ എടുക്കരുത് എന്നുമുള്ള അഹല് സ്സുന്നയുടെ അടിസ്ഥാന വിഷയം തെര്യപ്പെടുത്തി അത്തരക്കാരെ സത്യത്തിലേക്ക് തിരിച്ചു വിളിക്കുന്നവര്‍ പറയുന്ന വിഷയങ്ങള്‍ സത്യസന്ധമായി പരിശോധിക്കുന്നതിന് പകരം, ബാത്വിലിന്‍റെ അനുയായികള്‍ പലപ്പോഴും ഈ രംഗത്ത് ഉദാസീനത കാണിക്കുകയും തങ്ങളുടെ നേതാക്കന്‍മാരും പണ്ഡിതവേഷധാരികളും ഇട്ടു കൊടുക്കുന്ന ബാലിശമായ കള്ളങ്ങളും ദുര്‍വ്യാഖ്യാനങ്ങളും പിടിച്ചു പ്രമാണ വിരുദ്ധമായ തങ്ങളുടെ ആചാരങ്ങള്‍ക്ക് തെളിവ് സ്ഥാപിച്ചെടുക്കാനുള്ള തീവ്രമായ പരിശ്രമത്തിലായി നിലകൊള്ളുന്നതായി കാണാം.

               ഇത്തരം ശ്രമങ്ങളുടെ ഭാഗമാണ്, ഖുര്‍ആന്‍ കൊണ്ടോ ഹദീസുകള്‍ കൊണ്ടോ തങ്ങളുടെ ശിര്‍ക്കിനും ബിദ്അത്തിനും തെളിവ് ഇല്ലാതിരിക്കുകയും അതെല്ലാം വ്യെക്തമായ വഴികെടാണെന്ന് പ്രമാണങ്ങള്‍ കൊണ്ട് തന്നെ തെളിയിക്കപ്പെടുകയും ചെയ്യുമ്പോള്‍, അത് ചൂണ്ടിക്കാട്ടുന്നവരെ ഇസ്ലാമിന്‍റെ ശത്രുക്കളാണ് എന്ന രീതിയില്‍ പൊതു സമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ചു സത്യം പറയുന്നവരിലെക്ക് ചെവി കൊടുക്കാതിരിക്കാന്‍ യാ കൌമിനെ പ്രേരിപ്പിക്കുന്ന തനിച്ച ജൂതന്‍റെ തന്ത്രം പയറ്റുകയെന്നത്. തങ്ങളുടെ വികല വാദങ്ങള്‍ സാധാരണക്കാരന് മുന്നില്‍ വെളിപ്പെടുമെന്നു ഭയക്കുന്ന പണ്ഡിത വേഷധാരികള്‍, സത്യം പറയുന്നവര്‍ക്ക് അനുയായികള്‍ ചെവി കൊടുക്കാതിരിക്കാന്‍ മന:പൂര്‍വ്വം സത്യവും അസത്യവും കൂട്ടിക്കുഴച്ചും, കാര്യങ്ങള്‍ വളച്ചൊടിച്ചും അവരെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കാറുള്ളത്. ദീനില്‍ അവരുടെ പുത്തനാചാരങ്ങള്‍ക്ക് തെളിവ് ഇല്ലെന്നു ബോധ്യമുള്ള അത്തരം പുരോഹിതന്‍മാര്‍ പിശാചിനെ തോല്‍പിക്കുന്ന കുതന്ത്രങ്ങളും കള്ളങ്ങളുമാണ് ഇതിനു ഉപയോഗിക്കുക. അത്തരം ഹീന ശ്രമങ്ങളില്‍ പെട്ടതാണ് ശൈഖ് മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബ് (റ) യെ സ്ത്രീലമ്പടനും കള്ളുകുടിയനും ബ്രിട്ടീഷ് ചാരന് സ്വാദീനിക്കാന്‍ മാത്രം നിസ്സാരനായവനുമായിരുന്നു എന്ന് വരുത്തി തീര്‍ക്കാന്‍ ഒരു അടിസ്ഥാനവുമില്ലാത്ത കുറെ നുണകള്‍ മാത്രം നിറച്ച ഒരു തുര്‍ക്കിക്കാരന്‍റെ പുസ്തകം., അത് പോലെ ജമാലുദ്ധീന്‍ അഫ്ഗാനി, മുഹമ്മദ്‌ അബ്ദു, സയ്യിദ് റഷീദ് രിള തുടങ്ങിയവരുടെ പ്രമാണ വിരുദ്ധമായ ചില വീക്ഷണങ്ങളും അതിനെ അതെ പടി ഏറ്റെടുത്തു പ്രചരിപ്പിച്ച കേരളത്തിലെ ചിലരുടെ നിലാപാടുകളുമാണ് സലഫി ആശയം എന്ന രീതിയില്‍ പ്രചരിപ്പിക്കാനുള്ള ശ്രമം, ശൈഖ് അബ്ദുല്‍ വഹാബ് (റ) യെ ഖുവൈസിറയുടെ പരമ്പരയില്‍ പെട്ടവനാണ് എന്നും മുസൈലമത്തുല്‍ കദ്ദാബിന്‍റെ നാട്ടില്‍ ജനിച്ചവനാണ് എന്നും പ്രവാചകന്‍ ഫിത്‌ന പുറപ്പെടും എന്ന് പറഞ്ഞ നജ്ദ് ഇന്നത്തെ റിയാദ് ഉള്‍പ്പെടുന്ന നജ്ദ് ആണെന്നുമൊക്കെയുള്ള കള്ള ആരോപണങ്ങള്‍ക്ക് നിദാനം സ്വന്തം വഴികേട്‌ ആളുകള്‍ തിരിച്ചറിയാതിരിക്കാനുള്ള പൊടിക്കൈകള്‍ മാത്രമാണ്.

ശൈഖ് അബ്ദുല്‍ വഹാബ് (റ) യുടെ നസബ് അഥവാ പൈതൃക പരമ്പര.
-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=

              ശൈഖ് അബ്ദുല്‍ വഹാബ് (റ) യുടെ നസബ് (പിതൃ പരമ്പര) ദുല്‍ ഖുവൈസിറത്തില്‍ എത്തിക്കാന്‍ കഷ്ടപ്പെടുന്ന സത്യത്തിന്‍റെ ശത്രുക്കള്‍ 16 ആം പൌത്രനായി ആണ് ദുല്‍ ഖുവൈസിറയുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കാറുള്ളതു. 16 തലമുറ കൊണ്ട് ഹിജ്റ 1100 നു ശേഷം ജനിച്ച ഇബ്ന്‍ അബ്ദില്‍ വഹാബില്‍ എത്തണമെങ്കില്‍ അതിലെ ഓരോരുത്തര്‍ക്കും തന്‍റെ 70 ആം വയസ്സില്‍ ജനിച്ച മകനിലൂടെ ആയിരിക്കണം ശൈഖ് ജനിച്ചിരിക്കേണ്ടത്‌.!! സത്യത്തില്‍ ഖുറാഫികള്‍ ദുല്‍ ഖുവൈസിറയുമായി ശൈഖിനെ ബന്ധിപ്പിക്കാന്‍ ഒരു കെട്ടിച്ചമച്ച നസബുമായാണ് പ്രത്യക്ഷപ്പെടാറുള്ളത്. അത് മുഹമ്മദ്‌ ബിന്‍ അബ്ദില്‍ വഹാബ് ബിന്‍ സുലൈമാന്‍ ബിന്‍ അലി ബിന്‍ മുഹമ്മദ്‌ ബിന്‍ അഹമദ് ബിന്‍ റാഷിദ് ബിന്‍ ബരീദ് ബിന്‍ മുഹമ്മദ്‌ ബിന്‍ മുഷ്റഫ് ബിന്‍ ഉമര്‍ ബിന്‍ മുഅളാദു ബിന്‍ റീസ് ബിന്‍ സാഖിര്‍ ബിന്‍ മുഹമ്മദ്‌ ബിന്‍ അലവി ബിന്‍ വുഹൈബ് (ഖുറാഫികൾ കൊടുക്കാറുള്ള ഖുഹൈബ് ) നുശേഷം ഖാസിം ബിന്‍ മൂസ ബിന്‍ മസ്ഊദ് ബിന്‍ ഉഖ്‌ബ ബിന്‍ സനീഉ ബിന്‍ നഹ്ശല്‍ ബിന്‍ ശദ്ദാദ്` ബിന്‍ സുഹൈര്‍ ബിന്‍ ശിഹാബ് ബിന്‍ റബീഅ ബിന്‍ അബീ സഉദ് ബിന്‍ മാലിക് ബിന്‍ ഹന്‍ളല ബിന്‍ മാലിക് ബിന്‍ സൈദ് മനാ ബിന്‍ തമീം ബിന്‍ മുര്‍റ് ബിന്‍ അദ്ദു ബിന്‍ ത്വാബിഖ ബിന്‍ ഇല്യാസ് ബിന്‍ മുള്ര്‍ ബിന്‍ ബിന്‍ നസാര്‍ ബിന്‍ മുഅദ്‌ ബിന്‍ അദ്നാന്‍ എന്നിവര്‍ വരെ നീളുന്ന വിശ്വസ്തരായ റിപ്പോര്‍ട്ടര്‍ മാര്‍ രേഖപ്പെടുത്തിയതാണ്. ഇതില്‍ ഉഖബ വരെയുള്ള നസബ് ശൈഖ് സുലൈമാന്‍ ബിന്‍ അലി, ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ്‌ ബിന്‍ ബസ്സാം, ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ്‌ അല്‍ ബജാദി, ശൈഖ് അഹമദ് ബിന്‍ മുഹമ്മദ്‌ ഹസ്സന്‍ അല്‍ ഖൈസര്‍, ശൈഖ് അബ്ദുല്‍ മുഹ്സിന്‍ ബിന്‍ ശാരഖ് അല്‍ മുശ്രഫി, ശൈഖ് മുഹമ്മദ്‌ ബിന്‍ അഹമ്മദ് അല്‍ ഖാളി തുടങ്ങിയ വിശ്വസ്തരും പ്രഗല്‍ബരുമായ നിരവധി ആളുകള്‍ രേഖപ്പെടുത്തിയതാണ്. 

 محمد بن عبد الوهّاب بن سليمان بن علي بن محمد بن أحمد بن راشد بن بريد بن محمد بن مشرف بن عمر بن معضاد بن ريس بن زاخر بن محمد بن علوي بن وهيب بن قاسم بن موسى بن مسعود بن عقبه بن سنيع بن نهشل بن شداد بن زهير بن شهاب بن ربيعه بن أبي سود بن مالك بن حنظله بن مالك بن زيد مناة بن تميمالتميمي بن مر بن أد بن طابخة بن إلياس بن مضر بن نزار بن معد بن عدنان .

ഉഖബ തൊട്ടു ഇല്യാസ് വരെയുള്ള നസബ് 'അല്‍ ജംഹറ ഫില്‍ അന്‍സാബ് വ യാകൂത് അല്‍ ഹമവി' എന്ന വിഖ്യാത ഗ്രന്ഥത്തിന്‍റെ കര്‍ത്താവായ ഇബ്നുല്‍ കല്‍ബിയെ പോലുള്ള പൈതൃക ചരിത്രത്തിലും ചരിത്രാഖ്യാനത്തിലും വിശ്വസ്തരും നിപുണരുമായവര്‍ രേഖപ്പെടുത്തിയതാണ്. ഇല്യാസ് തൊട്ടു മുകളിലേക്കുള്ള നസബ് അദ്നാന്‍ വരെ പ്രവാചകന്‍റെ നസബുമായി ബന്ധപ്പെടുന്നതാണ് എന്ന് പ്രവാചകന്‍റെ നസബ് പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. അദ്ദേഹം ഉൾപ്പെട്ട ബനൂ തമീം ഗോത്രത്തെ പറ്റി പ്രവാചകൻ പറഞ്ഞ മൂന്നു കാര്യങ്ങൾ, ദജ്ജാലിനെതിരെ ശക്തമായി നിലകൊള്ളുന്നവർ, എന്റെ സമുദായത്തിലെ സദഖയാണ്, അവർ ഇസ്മയീൽ സന്തതികളാണ് എന്നൊക്കെയാണ് എന്നത് കൂടി ഹദീസുകളിൽ നമുക്ക് കാണാവുന്നതാണ്.

             ചുരുക്കത്തില്‍ അറബികളുടെ ഇടയില്‍ വിഖ്യാതമായ നസബ് രേഖപ്പെടുത്തുക എന്നത് ഒരു പ്രത്യേക വിഭാഗം തന്നെയാണെന്നത് കൊണ്ട് തന്നെ, ശൈഖ് ഇബ്നു അബ്ദുല്‍ വഹാബ് (റ) യെ ദുല്‍ ഖുവൈസിറയുമായി ബന്ധപ്പെടുത്താനുള്ള ശ്രമം നിലനില്‍ക്കുന്നതല്ല. ഇനി മുസൈലമത്തുല്‍ കദ്ദാബ് ജനിച്ച നാട്ടിലാണ് ശൈഖ് മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബ് ജനിച്ചത്‌ എന്നത് കൊണ്ട് അതൊരു പോരായ്മയാണെങ്കില്‍ അബൂ ജഹലും ഉത്ബതും ശൈബത്തും ജനിച്ച മക്കയില്‍ തന്നെയാണെല്ലോ പ്രവാചകന്‍ ജനിച്ചത്‌. മാത്രമല്ല, അല്ലാഹു ശപിച്ച അബൂ ലഹബ് പ്രവാചകന്‍റെ എളാപ്പയുമായിരുന്നു. അപ്പോള്‍ പ്രവാചകനെയും ഈ മാനദണ്ഡം കൊണ്ട് പിഴച്ചവന്‍ എന്ന് മുദ്ര കുത്തുമോ എന്നാണു ചോദിക്കാനുള്ളത്.

നജദ് എവിടെ?
-=-=-=-=-=-=-=-=-=-=-=-=-=-=

            നജ്ദിൽ നിന്നാണ് പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുക എന്ന് നബി (സ) പറഞ്ഞ ഒരു ഹദീസിനെ ദുർവ്യാഖ്യാനിച്ചു, അത് ഇന്നത്തെ റിയാദ് ആണെന്ന് വരുത്തി തീര്‍ത്തു, അവിടെ ജനിച്ച ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബ് (റ)യെ പിശാചിന്‍റെ കൊമ്പായി പാമരജനങ്ങളുടെ ഇടയില്‍ അവതരിപ്പിച്ചു യഥാര്‍ത്ഥ ദീനില്‍ നിന്ന് അകറ്റി തങ്ങളുടെ വരുതിയില്‍ നിലനിര്‍ത്താന്‍ സമസ്തക്കാരും അവരുടെ പിണിയാളുകളും ശ്രമിക്കുന്നത് പരലോകഭയം ഇല്ലാത്തത് ഒന്ന് കൊണ്ട് മാത്രമായിരിക്കാം. യഥാര്‍ത്ഥത്തില്‍ ദീനില്‍ ഞങ്ങള്‍ ഇമാമീങ്ങള്‍ പറയുന്നതാണ് അംഗീകരിക്കുന്നത് എന്ന് നാഴികക്കു നാല്‍പ്പതു വട്ടം വഅള് പറയുകയും, ഖുര്‍ആനും ഹദീസും സ്വേച്ചക്കനുസരിച്ചു ദുര്‍വ്യാഖ്യാനിക്കുകയും ചെയ്യുന്ന സമസ്ത മതത്തിലെ പുരോഹിതന്‍മാര്‍, ഈ വിഷയത്തിലും അഹല്സ്സുന്നയുടെ കഴിഞ്ഞ പതിനാലു നൂറ്റാണ്ടിലെ ഒരു പണ്ഡിതനും പറയാത്ത വ്യാഖ്യാനം നല്‍കിയാണ്‌, ഇറാക്കിലെ നജ്ദിനെ കുറിച്ചുള്ള പ്രവാചകന്‍റെ മുന്നറിയിപ്പ്, കാലഘട്ടത്തിലെ മുജദ്ധിദായ ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബ് (റ)യെ പിശാചിന്‍റെ കൊമ്പായി അവതരിപ്പിക്കുന്നത്. പ്രവാചകന്‍ മദീനത്തെ പള്ളിയില്‍ ഇരിക്കെ യമന് വേണ്ടിയും ശാമിന് (ഇന്നത്തെ സിറിയ) ക്ക് വേണ്ടിയും ദുആ ചെയ്തപ്പോള്‍ ഒരാള്‍ നജദി നു വേണ്ടി യും പ്രവാചകരെ എന്ന് പറയുകയും പ്രവാചകന്‍ ദുആ ചെയ്യാതിരുന്നപ്പോള്‍ അയാള്‍ നജദി നു വേണ്ടി യും പ്രവാചകരെ എന്ന് ആവര്‍ത്തിക്കുകയും ചെയ്തപ്പോള്‍ (ഒരു രിവായത്തില്‍ ഇറാക്കിന് വണ്ടിയും എന്ന് തന്നെ വന്നിട്ടുണ്ട്) പ്രവാചകന്‍ കിഴക്ക് ഭാഗത്തേക്ക് കൈ ചൂണ്ടി അവിടെ നിന്ന് ഫിത്ന പുറപ്പെടും കുഴപ്പം ഉണ്ടാകും പിശാചിന്‍റെ കൊമ്പു പുറപ്പെടും കുഫ്ര്‍ പുറപ്പെടും എന്നൊക്കെ വെത്യസ്ത രിവായത്തുകളില്‍ വന്നിട്ടുണ്ട്. പ്രവാചകന്‍ കിഴക്ക് ഭാഗത്തേക്ക് മദീന പള്ളിയില്‍ ഇരുന്നു ചൂണ്ടിക്കാട്ടിയത് ഒരിക്കലും തെക്ക് ഭാഗം സ്ഥിതി ചെയ്യുന്ന ഇന്നത്തെ റിയാള് എന്ന നജിദിനെ കുറിച്ചാകില്ല എന്നുറപ്പല്ലേ?. 

          മാത്രമല്ല, ഉസ്മാന്‍ (റ) യുടെ വധത്തിൽ കലാശിച്ച ഫിത്നയിൽ ഇറാക്കിൽ നിന്നുള്ളവരുടെ പങ്കും വളരെ വലുത് തന്നെയാണ്. ശേഷം ഇസ്ലാമില്‍ പൊട്ടി പുറപ്പെട്ട ഫിത്‌നകള്‍, ഖവാരിജുകള്‍ ശിയാക്കള്‍, റാഫിളികള്‍ ബാത്വിനിയാക്കള്‍, ഖദരിയ്യാക്കള്‍, ജമ്ഹ്മികള്‍ മുഅതസില എന്ന് തുടങ്ങി എല്ലാവരും ഇറാക്കില്‍ നിന്നായിരുന്നു ആരംഭം. ഇതില്‍ ഒന്ന് പോലും റിയാദില്‍ നിന്നുള്ളതല്ല.! ഖവാരിജുകള്‍ തുടങ്ങി വെച്ച ഈ ഫിത്‌ന അലി(റ) വധിക്ക പ്പെടുന്നതും കള്ളപ്രവാചകനായ മുഖ്താർ പ്രവാചകത്വം വാദിച്ചതും തൊട്ടു ഹിജ്റ - 278 ക്വറാമി മതക്കാരുടെ കുഴപ്പങ്ങള്‍ പുറപ്പെട്ടതും അതിനു ശേഷം താര്ത്താ രികളുടെ വിപ്ലവങ്ങള്‍ അരങ്ങേറിയതുമെല്ലാം ഈ മദീനക്ക് കിഴക്കുഭാഗത്തുള്ള ഇറാഖില്‍ നിന്നു തന്നെ. നബി (സ്വ) പറഞ്ഞതുപോലെ മദീനക്ക് കിഴക്കായി വരുന്ന ഇന്നത്തെ ഇറാനിലെ ഖുറാസാനില്നിന്നും ദജ്ജാലിന്റെ ആഗമനം വരെ അത് തുടര്‍ന്ന് കൊണ്ടേയിരിക്കും. ഇതൊക്കെ കൊണ്ട് തന്നെയാണ്, അല്ലാഹുവിന്‍റെ പ്രവാചകന്‍റെ മുഅജിസത്തായി തന്നെ ഈ പ്രവചനത്തെ പണ്ഡിതന്‍മാര്‍ വിശദീകരിച്ചിട്ടുണ്ട്. ഇത് ഖത്താബി യും ഇബ്ന്‍ ഹജര്‍ അസ്ഖലാനിയും നജദ് എന്നത് ഇറാക്കിലാണ് എന്ന് വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നിവര്‍ ജല്‍പിക്കുന്ന പോലെ അത് റിയാദിനെ കുറിച്ചാണെങ്കില്‍ പ്രവാചകന് തെറ്റ് പറ്റിയെന്നു ഇവര്‍ക്ക് പറയേണ്ടി വരും, മആദല്ലാഹ്......കാരണം സൌദിയിലെ റിയാദില്‍ ഇത്തരം ഒരു കുഴപ്പവും പ്രവാചകന്‍റെ നാള്‍ തൊട്ടു ഇന്നേവരെ ഉണ്ടായിട്ടില്ലല്ലോ?.

ഇമാം ബുഖാരി തന്റെ സ്വഹീഹുൽ ബുഖാരിയിൽ - 7092, 7093 നമ്പറുകളായി റിപ്പോർട്ട് ചെയ്യുന്ന ഹദീസ് ഇപ്രകാരമാണ്.:-

2 - ذكَر النبيُّ صلَّى اللهُ عليه وسلَّم : ( اللهمَّ بارِكْ لنا في شامِنا ، اللهمَّ بارِكْ لنا في يَمَنِنا ) . قالوا : يا رسولَ اللهِ ، وفي نَجدِنا ؟ قال : ( اللهمَّ بارِكْ لنا في شامِنا ، اللهمَّ بارِكْ لنا في يَمَنِنا ) . قالوا : يا رسولَ اللهِ ، وفي نَجدِنا ؟ فأظنُّه قال في الثالثةِ : ( هناك الزلازِلُ والفِتَنُ ، وبها يَطلُعُ قرنُ الشيطانِ ) .

الراوي: عبدالله بن عمر المحدث: البخاري - المصدر: صحيح البخاري - الصفحة أو الرقم: 7094

(ഇബ്നു ഉമർ (റ) വിൽനിന്ന് നിവേദനം: " നബി(സ) പറഞ്ഞു, അല്ലാഹു വേ, ഞങ്ങൾക്ക് ഞങ്ങളുടെ ശാമിൽ നീ അനുഗ്രഹം ചെയ്യേണമേ. അല്ലാഹുവേ, ഞങ്ങളുടെ യമനിൽ നീ ഞങ്ങൾക്ക് അനുഗ്രഹം ചെയ്യേണമേ. സ്വഹാബികൾ പറഞ്ഞു. നബിയേ, ഞങ്ങളുടെ നജ്ദിലും. നബി (സ) പറഞ്ഞു. അല്ലാഹുവേ, ഞങ്ങളുടെ ശാമിൽ നീ ഞങ്ങൾക്ക് അനുഗ്രഹം ചെയ്യേണമേ, ഞങ്ങളുടെ യമനിൽ ഞങ്ങൾക്ക് നീ അനുഗ്രഹം ചെയ്യേണമേ. അവർ പറഞ്ഞു. പ്രവാചകരേ, ഞങ്ങളുടെ നജ്ദിലും. മൂന്നാമത്തെ തവണയാണെന്ന് തോന്നുന്നു. നബി (സ) ഇപ്രകാരം പറഞ്ഞു. അവിടെയാണ് ഭൂമികുലുക്ക ങ്ങളും കുഴപ്പങ്ങളും, അവിടെയാണ് പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടലും (സ്വഹീഹുൽ ബുഖാരി)

ഈ ഹദീസ് ബുഖാരിക്ക് പുറമേ, മുസ്ലിം, ഇമാം അഹ്മദ് (റ), ഇമാം മാലിക് (റ) എന്നിവരും പദങ്ങളില്‍ ചെറിയ വെത്യാസത്തോടെ എടുത്തുദ്ധരിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടുകളിൽ എല്ലാം തന്നെ നബി (സ) കിഴക്ക് ഭാഗത്തേക്ക് തിരിഞ്ഞുകൊണ്ടാണ് ഇത് പറയുന്നത് എന്നതു വ്യക്തമാണ്. മാത്രവുമല്ല, എല്ലാ കുഴപ്പങ്ങളുടേയും ഉത്ഭവസ്ഥാനമാണ് കിഴക്കെന്നു മറ്റ് ഹദീഥുകളിൽ നിന്നും നബി (സ) പ്രസ്താവി ച്ചതായി നമുക്ക് കാണാവുന്നതാണ്. ഉദാഹരണമായി, ബുഖാരി. 3501 ആം നമ്പരായും മുസ്ലിം 75 ആമാതായും കൊടുത്ത ഒരു ഹദീസ് ഇങ്ങനെയാണ്. . أنَّ رسولَ اللهِ صلَّى اللهُ عليهِ وسلَّمَ قال : رأسُ الكفرِ نحوُ المشرقِ، നബി (സ) പറഞ്ഞു "(കുഫ്റിന്റെ കേന്ദ്രം കിഴക്ക് ഭാഗമാകുന്നു.) ഈ രൂപത്തിലുള്ള ഹദീഥുകൾ വേറെയും ഹദീഥ് ഗ്രന്ഥങ്ങളിൽ ധാരാളം വന്നതായി കാണാം. മദീനയിലെ കിഴക്ക് ഭാഗമെന്നത് കൂഫാ, ബാഗ്ദാദ്, ബസറ എന്നിവ ഉൾകൊള്ളുന്ന ഇറാഖ് ആണ് എന്നത് ഭൂപടത്തിൽ നിന്നുതന്നെ വളരെ വ്യക്തമാണ്. ഇതിനെല്ലാം പുറമേ, ഹദീസില്‍ നിന്നുതന്നെ ഇത് ഇറാഖിനെ കുറിച്ചാണെന്ന് സ്പഷ്ടമായി മനസ്സിലാക്കാന്‍ കഴിയും. മുസ്ലിം (റ) തന്റെ സ്വഹീഹിൽ റിപ്പോർട്ട് ചെയ്ത ഒരു ഹദീഥ് ഇപ്രകാരമാണ്.

(7297)ه قال سمعت سالم بن عبدالله بن عمر يقول :ياأهل العراق ماأسألكم عن الصغيرة ،وأركبكم للكبيرة سمعت أبي عبدالله بن عمر يقول سمعت رسول الله صلى الله عليه وسلم يقول إن الفتنة تجيء من ههنا وأومأ بيده نحو المشرق من حيث يطلع قرنا الشيطان (مسلم)

സാലിംബ്നു അബ്ദുല്ലാഹ് (റ) പറയുന്നു: "അല്ലയോ ഇറാഖ്കാരേ, ചെറിയകാര്യങ്ങളെക്കുറിച്ചുപോലും നിങ്ങൾ ചോദിച്ചറിയുന്നു. എന്നാൽ വലിയ വലിയ കാര്യങ്ങൾ (തിന്മകൾ) നിങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നു. നിങ്ങളുടെ കാര്യം എത്ര ആശ്ചര്യം! എന്റെ പിതാവ് അബ്ദുല്ലാഹിബ്നു ഉമർ (റ) പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്, '' കിഴക്കുഭാഗത്തേക്ക് ചൂണ്ടിക്കൊണ്ട് തീർച്ചയായുംകുഴപ്പങ്ങളെല്ലാം ഇവിടെനിന്നാണ്. അതായ ത്, പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുന്നിടത്തുനിന്ന്''. എന്ന് പ്രവാചകന്‍ റസൂലുല്ലാഹി പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്.

ഇമാം അഹ്മദ് (റ) ഉദ്ധരിച്ച ഒരു ഹദീഥിൽ ഇതൊന്നുകൂടി വ്യക്തമാക്കുന്നത് കാണാം. അതിപ്രകാരമാണ്. ഇബ്നു ഉമർ(റ) പറയുന്നു. നബി(സ) തന്റെ കൈ കൊണ്ട് ഇറാഖിനുനേരെ ചൂണ്ടിക്കൊണ്ട് പറഞ്ഞു. ഇതാ അവിടെനിന്നാണ് കുഴപ്പ ങ്ങൾ ഇതാ അവിടെനിന്നാണ് കുഴപ്പങ്ങൾ എന്ന് മൂന്നുതവണ പറഞ്ഞു. പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടു ന്നത് അവിടെനിന്നാകുന്നു. (അഹ്മദ് 6020)

ഇമാം ബുഖാരി ഉദ്ധരിച്ച 7094ആം ഹദീഥിനെ വിശദീകരിക്കവെ ഇമാം അസ്ക്വലാനി തങ്ങള്‍ പറയുന്നു. "മദീനക്കാരുടെ നജ്ദ് ഇറാഖും അതിന്റെ പ്രാന്തപ്രദേശങ്ങളുമാണ്. അതാണ് മദീനക്കാരുടെ കിഴക്കുഭാഗമെന്ന് ഖത്താബി പറഞ്ഞിരിക്കുന്നു നബി(സ) പ്രാർത്ഥിക്കാൻ വിസമ്മതിച്ച നജ്ദ് ഇറാഖാണെന്ന് വ്യക്തം.!

ഈ ഹദീസിന്‍റെ റിപ്പോർട്ടുകളിൽ തന്നെ, 'നജ്ദിനുവേണ്ടിയും' എന്നതിനു പകരം, 'ഇറാഖിന് വേണ്ടിയും' എന്ന് തന്നെ വന്നതായി കാണാം. പ്രസ്തുത റിപ്പോർട്ട് ഇമാം ഫസ്വി (റ) തന്റെ 'അല്‍ മഅരിഫത്തു വത്താരീഖ്' എന്ന ഗ്രന്ഥത്തിൽ, കൂഫയെക്കുറിച്ച് പറയുന്ന അദ്ധ്യായം എന്ന ശീർഷകത്തിൽ ( 2/746 ൽ) കൊടുത്തത് കാണാം. അതിങ്ങനെയാണ്.:- 

"നബി(സ) പറഞ്ഞു. അല്ലാഹുവേ, ഞങ്ങളുടെ മദീനയിലും ഞങ്ങളുടെ മുദ്ദിലും ഞങ്ങളുടെ സ്വാഇലും ഞങ്ങളുടെ യമനിലും ഞങ്ങളുടെ ശാമിലും നീ ഞങ്ങൾക്ക് ബർക്കത്ത് ചെയ്യണേ. അപ്പോൾ ഒരാൾ പറഞ്ഞു. നബിയേ ഞങ്ങളുടെ ഇറാഖിലും. അപ്പോൾ നബി(സ) പറഞ്ഞു: അവിടെയാണ് ഭൂകമ്പങ്ങളും കുഴപ്പങ്ങളും ഉണ്ടാവുക. അവിടെനിന്നുതന്നെയാണ് പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടലും''.

ഹംഫര്‍ എന്ന ബ്രിട്ടീഷ് ചാരന്‍?
-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-

              തുര്‍ക്കിയിലെ മിലിട്ടറി ഉദ്യോഗസ്ഥനായിരുന്ന അയ്യുബ് സാബ്രി പാഷയുടെ സാങ്കല്‍പിക കഥാ പാത്രമായ ഹംഫര്‍ എന്ന ബ്രിട്ടീഷ് ചാര കഥാപാത്രവും അയാളുടെ മനോഗതമനുസരിച്ചുണ്ടാക്കിയ ഒരു കഥയും, ശൈഖ് മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബ് ബ്രിട്ടീഷ് ചാരനാണെന്നും ഇസ്ലാമിനും മുസ്ലിംകള്‍ക്കും എതിരെ പാശ്ചാത്യരുടെ സഹായത്തോടെ അക്രമം നടത്തിയവരാണ് 'വഹാബികള്‍' എന്നും സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാനായി റാഫിളികളും കേരളത്തിലെ ഖുറാഫികളും വ്യാപകമായി പ്രചരിപ്പിക്കാറുണ്ട്. എന്നാല്‍ അതിനു ഒരടിസ്ഥാനവുമില്ല എന്ന് ഈ പുസ്തകത്തിലെ തന്നെ വിവരണം വായിക്കുന്ന ഏതൊരു നിഷ്പക്ഷനായ സത്യാന്വേഷിക്കും മനസ്സിലാകും. ഹംഫര്‍ തന്നെ അറേബ്യ കീഴടക്കാനായി മുസ്ലിംകളില്‍ ഭിന്നിപ്പുണ്ടാക്കായി ഹംഫര്‍ അടക്കം 5000 പേരെ ഇങ്ങിനെ നിയോഗിച്ചു എന്ന് പറയുന്നുണ്ടെങ്കിലും അക്കാലത്തോ അതിനു ശേഷം ദശാബ്ദങ്ങള്‍ കഴിഞ്ഞോ ഇംഗ്ലണ്ട് സൗദി അറേബ്യയുടെ മേല്‍ ഒരാക്രമണ ത്തിനോ ആധിപത്യത്തിനോ വന്നിരുന്നില്ല, ആകെ ഇംഗ്ലണ്ടിനു താല്‍പര്യമുണ്ടായിരുന്ന താകട്ടെ, നൂറ്റാണ്ടിനു ശേഷം ഹിജാസ് ഭരിച്ച 'വഹാബി'കളുടെ എതിരാളിയായ ഹുസൈന്‍ രാജ വംശത്തിനോട് താനും.! അതിലേറെ രസം ഹംഫര്‍ 1712 ഇല്‍ ബസറ (ഇറാക്ക്) യില്‍ വെച്ച് ശൈഖ് മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബിനെ കണ്ടു എന്നാണു ഇതിന്‍റെ മൂല കൃതിയില്‍ പറയുന്നത്. എന്നാല്‍ 1704 ഇല്‍ ജനിച്ച ശൈഖ് മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബു തന്‍റെ 8 ആമത്തെ വയസ്സില്‍ ബസറ യില്‍ വെച്ച് ബ്രിട്ടീഷ് ചാരനെ കാണാനും ഇത്തേരം ചര്‍ച്ച നടത്താനും പ്രാപ്തനായി എന്ന് പറയുന്നതിലെ വങ്കത്തം ഇത്തരം ഒരു പാട് വൈരുദ്ധ്യങ്ങള്‍ മാല മൌലൂദുകളില്‍ കൂടി ഏറ്റു ചൊല്ലുന്ന ഖുറാഫിക്ക് വിശ്വസിക്കാന്‍ പ്രയാസം കാണില്ലെങ്കിലും വിവരമുള്ള ഏതൊരാളും പുച്ചിച്ചു തള്ളുമെന്നതില്‍ സംശയമില്ല. 

                   അത് കൊണ്ട് കേരളത്തിലെ ഖുറാഫികള്‍ 1712 എന്നതിന് പകരം 1724 എന്ന് സൌകര്യ പൂര്‍വ്വം മാറ്റിയാണ് ഇത് പ്രചരിപ്പിക്കുന്നത്. ഹംഫര്‍ എന്ന ഒരാളെ കുറിച്ച്, ഏതെങ്കിലും രേഖകളിലോ പുസ്തകത്തിലോ കമ്പ്യൂട്ടര്‍ ടാറ്റാ ബൈസിലോ ഒരിടത്തും തന്നെ പരാമര്‍ശിക്കപ്പെട്ടത് കാണാന്‍ കഴിയില്ല. ഹാര്‍വാര്‍ഡിലെ ഓണ്‍ ലൈന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സ്ട്രാടിജികല്‍ സ്റ്റഡീസിലെ ബെര്‍ണാഡ് ഹൈകല്‍ ഈ കഥ അയ്യൂബ് സാബ്രി സലഫികള്‍ക്ക് എതിരെ കെട്ടിയുണ്ടാക്കിയ ഒരു നുണക്കഥയാണെന്ന് വ്യെക്തമാക്കുന്നുണ്ട്. അതിനും പുറമേ ഹംഫര്‍ ഈ പുസ്തകത്തില്‍ ഒന്നാം ഭാഗത്ത് തന്നെ പറയുന്നത്, നമ്മുടെ ഗ്രേറ്റ് ബ്രിട്ടണ്‍ വളരെ വലിയ രാജ്യമാണ്, സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യമാണ്‌, ഇന്ത്യ, ചൈന മിഡില്‍ ഈസ്റ്റ്‌ (?) ഒക്കെ നമ്മുടെ ആധിപത്യത്തിന് കീഴിലാണ്. കേവലം പ്രാതിനിധ്യം അല്ല, മറിച്ചു നമ്മുടെ കൃത്യമായ നയങ്ങളും സജീവമായ പരിപാടികളും അവിടെ നടപ്പാക്കുന്നുണ്ട് എന്നൊക്കെയാണ്. എന്നാല്‍ ബ്രിട്ടണ്‍ വിസ്തൃതമാകുന്നതും സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം എന്ന വിശേഷണം വരുന്നതും 19 ആം നൂറ്റാണ്ടില്‍ ആണെന്നത് നമുക്കെല്ലാമറിയാം. 18 ആം നൂറ്റാണ്ടിനു മുന്‍പ്, സൌദിയിലോ മറ്റു ഗള്‍ഫ് രാജ്യങ്ങളിലോ ബ്രിട്ടീഷ് സാന്നിദ്ധ്യം വിദൂരമായ അര്‍ത്ഥ ത്തില്‍ പോലും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. വളരെ കാലത്തിനു ശേഷം ബ്രിട്ടീഷുകാരുടെ പിന്തുണ ഉണ്ടായിരുന്നതാകട്ടെ, ഹിജാസ് ഭരിച്ചിരുന്ന ജോര്‍ദ്ദാന്‍ ആസ്ഥാനമായ ഹുസൈന്‍ രാജവംശത്തിനും. അദ്ദേഹം ആല് സൌദ്‌ കുടുംബത്തിനും ശൈഖ് ഇബ്ന്‍ അബ്ദുല്‍ വഹാബിന്‍റെ അനുയായികളായ സലഫികള്‍ക്കും കടുത്ത എതിരാളിയായിരുന്നു താനും.

പിഴച്ച കക്ഷികള്‍ ആര്‍? 
-=-=-=-=-=-=-=-=-=-=-=-=-=

               ഇനി വാദത്തിനു ശൈഖ് മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബ് (റ) ഹംഫര്‍ എന്ന ബ്രിട്ടീഷ് ചാരന്‍റെ കയ്യിലെ കളിപ്പാവയായിരുന്നു എന്ന് സങ്കല്‍പിച്ചാല്‍ പോലും അദ്ദേഹം കൊണ്ടുവന്ന ഏതു ആശയമാണ് ഇസ്ലാമില്‍ പുതുതായുള്ളത്?. അദ്ദേഹം ചെയ്ത ഉയര്‍ന്ന ഖബരുകളെ നിരപ്പാക്കിയതും ഖബറുകളെയും മരങ്ങളെയും കല്ലുകളെയും നേര്‍ച്ച സ്ഥലമാക്കി അവരോടു സഹായം തേടിയിരുന്നതിനെ തടയുന്നതുമാണോ?. അതോ മദ് ഹബുകളുടെ പേരില്‍ അന്യോന്യം കലഹിച്ചും ആക്രമിച്ചും മസ്ജിദുല്‍ ഹറമില്‍ പോലും നാല് മിമ്പറുകളും അവര്‍ക്ക് വേറെ വേറെ ജമാഅത്തുകളും നടന്നിരുന്നത് നിര്‍ത്തലാക്കിയതോ?. അന്യോന്യം കലഹിച്ചു അനേകം നാട്ടു രാജ്യങ്ങളായി നിലനിന്നിരുന്ന സൗദി അറേബ്യയെ ഇന്ന് കാണുന്ന രീതിയില്‍ ഒരൊറ്റ ഭരണത്തിനു കീഴിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളെ അനുകൂളിച്ചതാണോ തെറ്റ്?. ഇന്ന് കേരളത്തില്‍ ഉള്ള പോലെ മാലയും മൌലൂദ് റാത്തീബുകളും നേര്‍ച്ച മാമാങ്കങ്ങളും ഇസ്ലാമികമാണോ അതോ ജൂതന്‍ മാരുടെയും ക്രിസ്ത്യാനികളുടെയും ഹിന്ദുക്കളുടെയും ആചാരങ്ങളുടെ മിശ്രിതങ്ങളോ?. മരിച്ചവരുടെ ഖബര്‍ കെട്ടി പ്പോക്കുന്നത് പ്രവാചകന്‍ വിരോധിച്ചതായി എണ്ണമറ്റ ഹദീസുകളില്‍ വന്നതും ജൂതന്‍മാര്‍ അവരുടെ ആചാരമായി കൊണ്ട് നടക്കുന്നതുമല്ലേ? അല്ലാഹുവിന്‍റെ പ്രവാചകന്‍ മരണത്തെ ഓര്‍ക്കാനും ഖബറാളികള്‍ക്ക് വേണ്ടി ദുആ ചെയ്യുന്നതിനും ഖബര്‍ സന്ദര്‍ശനം സുന്നത്താക്കിയെങ്കില്‍ ഖബറുകളിലെ മരിച്ചവരോട് ആവശ്യം പറയാനും നേര്‍ച്ച മാമാങ്കങ്ങള്‍ നടത്താനും ജൂതന്‍ മാരെയും ക്രിസ്ത്യാനികളെയും പോലെ ദുരുപയോഗം ചെയ്യുന്നവരല്ലേ യഥാര്‍ത്ഥ ചാരന്‍മാര്‍?. അല്ലാഹുവിന്‍റെ സിഫത്തുകള്‍ മരിച്ച മുഹിയുദ്ധീന്‍ ശൈഖിനും രിഫാഈ ശൈഖിനും മമ്പുറത്തെ തങ്ങള്‍ക്കും എന്തിനു ഭ്രാന്തനായ അണ്ണാച്ചിക്ക് വരെ വക വെച്ച് കൊടുത്തു അവരോടൊക്കെ ആവശ്യ നിര്‍വഹണത്തിന് സഹായം ചോദിക്കുന്ന തനിച്ച ശിര്‍ക്കല്ലേ യഥാര്‍തത്തില്‍ ശിര്‍ക്കിനെതിരെ സന്ധിയില്ലാ സമരം ചെയ്യുന്ന ഇസ്ലാമിലേക്ക് കടത്തി വിടാന്‍ ജൂതന്‍ ശ്രമിക്കുന്ന യഥാര്‍ത്ഥ ചാരപ്പണി?. അത് ഭംഗിയായി ചെയ്യുന്നത് ഇന്ന് ലോകത്ത് ശിയാക്കളും ഖുറാഫികളുമല്ലേ?

അല്ലാഹുവിന്‍റെ പ്രവാചകന്‍ പഠിപ്പിച്ച സ്വഹീഹായ ഹദീസുകളില്‍ വന്നത് അതെ പോലെ അനുഷ്ടിക്കുന്ന സലഫികളെ, ഊരും പേരും തിരിയാത്തതും അണ്ണാച്ചിയുടെയും ശവങ്ങളെ പൂജിക്കുന്ന ഖുറാഫികള്‍ക്ക് എങ്ങിനെയാണ് വിമര്‍ശിക്കാനാകുക?. ഇന്ന് ലോകത്ത് ഖുറാഫികള്‍ പുണ്യമായി കരുതി കൊണ്ടാടുന്ന, മൌലൂദ്, മാലപ്പാട്ടകള്‍ റാതീബ്, ജാറപ്പൂജകള്‍ തുടങ്ങി ഏതു ബിദ് അത്തിനാണ് ഖുര്‍ആനിന്‍റെയോ ഹദീസിന്‍റെയോ പിന്‍ബലമുള്ളതു?. ഇതെല്ലാം ശിയാക്കളുടെയും തനിച്ച ജൂതായിസത്തി ന്‍റെയും ബാക്കി പത്രമാണ്‌ എന്ന് ആളുകള്‍ക്ക് മനസ്സിലാകും എന്നായപ്പോള്‍ ശരിയായ ഖുര്‍ആനും ഹദീസും പ്രഖ്യാപിക്കുന്ന ശുദ്ധമായ തൌഹീദും പ്രവാചകന്‍റെ സുന്നത്തും യഥാ വിധി പിന്‍പറ്റുന്നവരെ ബ്രിട്ടീഷ് ചാരന്‍മാര്‍ എന്ന് പറയുന്നവര്‍ ഞങ്ങള്‍ ചെയ്യുന്ന ഏതു അമലുകള്‍ ആണ്, പ്രവാചകന്‍ പടിപ്പിക്കാത്തതെന്നും ജൂത ക്രിസ്ത്യാനികളുടെ ചര്യയുമായി ബന്ധമുള്ളതെന്നും വ്യെക്തമാക്കുമോ?.

                       അഹല് സ്സുന്നയുടെ ആദര്‍ശം എന്നത് ഖുര്‍ആനും സ്വഹീഹായാ ഹദീസുകളും എങ്ങിനെ സ്വഹാബികളും ഉത്തമ നൂറ്റാണ്ടിലെ മുന്‍ഗാമികളും മനസ്സിലാക്കിയോ അതെ പോലെ മനസ്സിലാക്കുകയും ആചരിക്കുകയും ചെയ്യുക എന്നതാണ്. അതിനെതിരായി ആര് എന്ത് പറഞ്ഞാലും അത് അവര്‍ക്ക് പറ്റിയ അബദ്ധമായി കണക്കാക്കി പ്രമാണത്തിലേക്ക് മടങ്ങുക എന്നതാണ് കേരളത്തിലെ യഥാര്‍ത്ഥ മുജാഹിദുകള്‍ എന്നും സ്വീകരിച്ച നിലപാട്. അത് തന്നെയാണ് ലോകത്ത് സലഫികള്‍ സ്വീകരിച്ച നിലപാടും. ഇസ്മത്തു (പാപ സുരക്ഷിതത്വം) ലഭിച്ച പ്രവാചകന്‍ മാര്‍ അല്ലാത്ത ആര് പറയുന്നതിലും നെല്ലും പതിരും ഉണ്ടാകും എന്നത് കൊണ്ടാണ് പ്രമുഖരായ നാല് മദ് ഹബുകളുടെ ഇമാമീങ്ങള്‍ പോലും പറഞ്ഞതില്‍ സ്വഹീഹായ പ്രമാണവുമായി എതിരാവുമ്പോള്‍ അത് കയ്യൊഴിഞ്ഞു സ്വഹീഹായ ഹദീസ് പിടിക്കാന്‍ അവര്‍ ആവശ്യപ്പെട്ടത് അതെ പോലെ മുജാഹിദുകള്‍ നടപ്പില്‍ വരുത്തുന്നത്. എന്നിട്ടല്ലേ, ജമാലുദ്ധീന്‍ അഫ്ഗാനിയും മുഹമ്മദ്‌ അബ്ദുവും റഷീദ് റിളയും കേരളത്തിലെ മറ്റേതെങ്കിലും പണ്ഡിതന്മാരും?. അത് കൊണ്ട് പ്രമാണ വിരുദ്ധമായി ആര് പറഞ്ഞതായാലും അത് തള്ളി ക്കളഞ്ഞു പ്രമാണത്തോടൊപ്പം നില്‍ക്കുന്ന മുജാഹിദുകളെ വലത്ത് നിന്ന് ഇടത്തോട്ടെഴുതിയ ഏതു കിതാബിലുള്ളതും തെളിവായി എടുത്തു, അതിനെതിരായി വ്യെക്തമായ ഖുര്‍ആനും ഹദീസും ഒഴിവാക്കി പോലും ശിര്‍ക്കിലും ബിദ്അത്തിലും മുങ്ങിയ നിങ്ങള്‍ക്ക് ആദര്‍ശം കൊണ്ട് ഒന്ന് തോണ്ടാന്‍ പോലും കഴിയില്ല. അതിനാല്‍ തങ്ങള്‍ ഇന്ന് ചെയ്യുന്ന ഓരോ കര്‍മങ്ങളുടെയും അടിസ്ഥാനം യഥാ വിധി പരിശോധിച്ച് തിരുത്താന്‍ തയ്യാറായാല്‍ നാളെ പരലോകത്ത് വിരല്‍ കടിക്കുന്ന 72 വിഭാഗങ്ങളില്‍ ഒന്നാവാതെ രക്ഷപ്പെടാം. അല്ലാഹു സഹായിക്കട്ടെ എന്ന് മാത്രം ഉണര്‍ത്തുന്നു

Sunday, May 24, 2015

വൈരുദ്ധ്യാധിഷ്ടിത കോക്കസ് തൗഹീദ് !!!!



വൈരുദ്ധ്യാധിഷ്ടിത കോക്കസ് തൗഹീദ് !!!!



يَا أَيُّهَا الَّذِينَ آمَنُوا إِن جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ

സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി. (49:6)

സൂറത്ത് ഹുജരാത്തിലെ മേല്‍ ആയത്ത്, ഇക്കാലത്ത് ഏറെ പ്രസക്തമാണ്. മുജാഹിദുക ളുടെ മേല്‍ ശിര്‍ക്കാരോപണം നടത്തി കേവല സ്വാര്‍ത്ഥ താല്‍പര്യത്തിന്‌ ഒരുമയോടെ കഴിഞ്ഞിരുന്ന മുജാഹിദ് മനസ്സുകളില്‍ ആഴത്തില്‍ കിടങ്ങുകള്‍ സൃഷ്ടിച്ചു, പള്ളി മിമ്പ റുകളിലും സ്ഥാപനങ്ങളിലും മഹല്ലുകളിലും എന്തിനു കുടുംബത്തില്‍ പോലും ചിദ്രത സംഭാവന നല്‍കിയ യഥാര്‍ത്ഥ പിശാചു വാദികള്‍ വീണ്ടും സജീവമാകുന്നു. ഈ ചിദ്രതക്ക് ഇവര്‍ തെരഞ്ഞെടുത്ത ഇവരുടെ കുടില തന്ത്രമാണ്,  ഇല്ലാത്ത വാദം കെട്ടി വെച്ച് ആടിനെ പട്ടിയാക്കി, പിന്നെ പേപ്പട്ടിയാക്കി , ആടിനെ തല്ലികൊല്ലാന്‍ ലക്‌ഷ്യം വെച്ച്, ആളുകളുടെ മുന്നില്‍ അവതരിപ്പിക്കുക എന്നത്. അതാണ്‌ മടവൂരികള്‍ തുടങ്ങി വെച്ച് 2012 ഓടെ കോക്കസ് ഏറ്റെടുത്ത, നമ്മള്‍ കാണുന്നില്ലെങ്കിലും പരിസരത്തുള്ള ജിന്നിനോട് ചോദിക്കുന്നത് ശിര്‍ക്കാകില്ല, അനുവദനീയം എന്നാണു മുജാഹിദുകളിലെ ചിലര്‍ പറയുന്നത്' എന്ന പച്ച കള്ളം. അതിനുള്ള തെളിവാകട്ടെ, ഇവരുടെ കേവല അനുമാനവും.   

ലോകത്ത് പല കക്ഷികളും ഉണ്ടായിട്ടുണ്ട്. അവരൊക്കെ നില നില്‍പിനായി അസത്യം സത്യമായി അവതരിപ്പിച്ചും പ്രമാണങ്ങളെ വളച്ചൊടിച്ചും മറ്റുള്ളവരുടെ മേല്‍ കള്ള ആരോപണങ്ങള്‍ കെട്ടി ചമച്ചും പിടിച്ചു നില്‍ക്കാറാണ് പതിവ്. ഒരു നൂറ്റാണ്ടു മുന്‍പ് തികഞ്ഞ അന്ധ കാരത്തിലും കൊടിയ അന്ധവിശ്വാസത്തിലും കൂപ്പ് കുത്തി, ദീന്‍ എന്നത് മാല പാട്ടും കുത്ത് രാതീബുകലുമാണ് എന്ന് ധരിക്കുകയും, ഖബര്‍ സന്ദര്‍ശനം എന്ന സുന്നത്തിനു പകരം ഖബര്‍ ആരാധനയും, എങ്ങും തങ്ങന്‍ മാരും ബീവി മാരും അരങ്ങു തകര്‍ത്ത് വാഴുകയും ചെയ്തിരുന്ന ഒരു സമൂഹത്തിലേക്ക്, മക്തി തങ്ങളിലൂടെ തുടക്കം കുറിച്ച നവോത്ഥാന സംരംഭങ്ങള്‍ക്ക് സത്യാഅസത്യ വേര്‍തിരിക്കല്‍ പ്രക്രിയയില്‍ നേരിടേണ്ടി വന്ന തടസ്സങ്ങള്‍ നിരവധിയാണ്.

എങ്കിലും ഖബര്‍ പൂജ ഒഴിച്ച് കൂടാനാവാത്ത ദീനീ കര്‍മമാണെന്ന് ആഴത്തില്‍ വിശ്വസിച്ചവരുടെ ഇടയിലേക്ക് അതിനെ പാടെ നിഷേധിച്ചു കൊണ്ടല്ല, മറിച്ചു ഖബര്‍ സന്ദര്‍ശനമെന്ന സുന്നത്ത് അതിന്‍റെ യഥാവിധി പഠിപ്പിച്ചു കൊണ്ടാണ് ഇസ്ലാഹീ പ്രസ്ഥാനത്തിന്‍റെ സാരഥികള്‍ ഇറങ്ങി ചെന്നത്. ഇത് പറയാന്‍ കാരണം, ഇന്ന് തങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യത്തിന്‌ വേണ്ടി, തൌഹീദ് ശിര്‍ക്ക് വേര്‍തിരിവിനു, അഹല് സ്സുന്നക്ക് പരിചയമില്ലാത്ത പുത്തന്‍ നിര്‍വ്വചനങ്ങള്‍ ചമച്ചു, അതിനു വേര് പിടിപ്പിക്കാന്‍ മുന്‍കാല ഖുറാഫാത്തു കളുടെ ആധിക്യം എടുത്തു കാണിച്ചു പൊതു സമൂഹത്തെ തെറ്റി ദ്ധരിപ്പിക്കാന്‍ ശ്രമം നടത്തുന്നത് കൊണ്ടാണ്. ഖബര്‍ പൂജ അതിന്‍റെ മൂര്‍ദ്ധന്യാ വസ്ഥയില്‍ ഇപ്പോഴും തഴച്ചു കൊഴുത്തു സമൂഹത്തില്‍ വളരുന്നുണ്ടെങ്കിലും, ഖബര്‍ സന്ദര്‍ശനം സുന്നത്താണ് എന്ന് കാലങ്ങളായി മുജാഹിദ് പ്രസ്ഥാനം പഠിപ്പിക്കുന്നു എന്നതിന്‍റെ പേരിലാണ് ആ ബിദ് അത്ത് ഇത്ര കണ്ടു വളരാന്‍ കാരണം എന്ന് ബുദ്ധിയുള്ളവര്‍ പറയില്ല. ഖബര്‍ സന്ദര്‍ശനം സുന്നത്താണ് എന്ന് പഠിപ്പിക്കപ്പെട്ട തി ന്‍റെ പേരില്‍ ക്രമേണ മുജാഹിദുകള്‍ ആരെങ്കിലും ഖബര്‍ പൂജയിലേക്ക് എത്തി എന്നും ആരും പറയില്ല. ഇത് തന്നെയാണ് പ്രമാണങ്ങളിലൂടെ സ്ഥിരപ്പെട്ട ഏതു വിഷയത്തിലും മുജാഹിദ് പ്രസ്ഥാനം എന്നും സ്വീകരിച്ച നിലപാട്.

ജിന്ന് ബീവി മാരും ജിന്നുപ്പമാരും സമൂഹത്തില്‍ ഏറെ ഉണ്ടായിരുന്ന പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെയാണ്, പിശാചു ബാധ ഉണ്ടെന്നു സംശയിക്കപ്പെടുന്ന അവസരത്തില്‍ ഖുര്‍ആനിലെ ആയത്തുകളും സ്വഹീഹായി വന്ന ദിക്റുകള്‍ കൊണ്ടും ചികില്‍സിക്കാമെന്നു മര്‍ഹൂം കെ എം മൌലവി ഫത്‌വ നല്‍കിയത്. അതിന്‍റെ പേരില്‍ ആരെങ്കിലും കെ എം മൌലവിയെ ഖുറാഫിയായോ ഖുറാഫികളുടെ അടുത്തു നിന്ന് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ അച്ചാരം വാങ്ങിയവനെന്നോ, ജിന്നിനെ തിരിച്ചു വിളിച്ചു സല്‍ക്കരിച്ചവനെന്നോ പറഞ്ഞു കേട്ടിട്ടില്ല. മാത്രമല്ല, ജിന്ന് ബാധ യാതാര്‍ത്ഥ്യമാണെന്ന് വിശ്വസിക്കുന്നവര്‍, അതിനുള്ള പരിഹാരം ഉണ്ട് എന്ന് ഉത്തരം മുട്ടുമ്പോള്‍ പറയേണ്ടി വരുന്നവര്‍, അത് സാധാരണക്കാരെ പഠിപ്പിക്കാത്ത തി ന്‍റെ ദുരവസ്ഥയാണ്, മുജാഹിദ് പണ്ഡിതന്‍ മാരും നേതാക്കന്‍ മാരും പോലും (അബ്ദുസ്സലാം മോങ്ങം, അനസ്, തുടങ്ങി കോക്കസ് വിഭാഗത്തിലെ പ്രമുഖര്‍ വരെ!) ഡോക്ടര്‍ സുബൈര്‍ ഖുറാഫി ശൈലിയില്‍ ജിന്നിറക്കല്‍ ചികിത്സ നടത്തിയിരുന്ന കാലത്ത്, സ്വന്തക്കാരുടെ ജിന്നിറക്കാന്‍ അദ്ദേഹത്തെ സമീപിച്ചതും, സഹായിച്ചതും. 

ഇസ്ലാമിന്‍റെ പേരില്‍ കെട്ടിയുണ്ടാക്കിയ എല്ലാ കക്ഷികളും പറയാറ്, ഞങ്ങള്‍ പറയുന്നത് തൌഹീദും സുന്നത്തുമാണ് എന്നാണു. പക്ഷെ, തൌഹീദിനും സുന്നത്തിനും, സലഫി മന്‍ ഹജില്‍ നിന്ന് ഭിന്നമായി അവര്‍ അവരുടെതായ നിര്‍വചനവും തങ്ങള്‍ക്ക് യോജിക്കുന്ന സുന്നത്തും മാത്രം സ്വീകരിക്കുകയാണ് ചെയ്യുക എന്ന് മാത്രം. മുജാഹിദ് പ്രസ്ഥാനം പറയേണ്ടുന്ന തൌഹീദ് ഈ വിധത്തിലല്ല, ആയിരുന്നില്ല. അത് കൊണ്ടാണ്, 2002 ലെ പിളര്‍പ്പില്‍ പോലും മന്‍ഹജുസ്സലഫും അറബ് പണ്ഡിതന്‍ മാരുടെ വീക്ഷണവും ചര്‍ച്ചക്ക് വന്നത്. തൌഹീദ് ഉയര്‍ത്തി പിടിക്കാന്‍ അല്ലാഹുവോ പ്രവാചകനോ ഉത്തമ നൂറ്റാണ്ടിലെ നല്ലവരായ പിന്‍ഗാമികളോ പഠിപ്പിക്കാത്ത പുത്തന്‍ നിര്‍വ്വചനങ്ങള്‍ കണ്ടെത്തി ശിര്‍ക്കായി വിധി കല്‍പിക്കുന്നതാണ് ഇന്ന് പലരും കരുതിയ ദീനീ സേവനവും തൌഹീദി സ്നേഹവുമെങ്കില്‍ അത്തരക്കാര്‍ക്ക്‌ മുന്നില്‍ നടന്നവര്‍ ജമാഅത്തുകാരും മടവൂരികളുമാണ്. ഇബാദത്തിന് അനുസരണം എന്ന് അര്‍ത്ഥം നല്‍കി, അല്ലാഹു അല്ലാത്തവരെ അനുസരിക്കല്‍ അല്ലാഹു അല്ലാത്തവര്‍ക്ക് ഇബാദത്ത് വക വെച്ച് കൊടുക്കലാണ് എന്ന് പറഞ്ഞു 40 കളില്‍ തൌഹീദ് ശിര്‍ക്ക് നിര്‍വചനം പൊളിച്ചെഴുത്ത് നടത്തിയ മൌദൂദികളും, ജിന്നും മലക്കും ഇന്ന് പറയുന്ന പോലെ, കാര്യ കാരണ ബന്ധത്തിനതീതമായ എന്ന അര്‍ത്ഥത്തില്‍ അഭൌതികരാണ് എന്നത് കൊണ്ട് അവര്‍ സഹായിക്കുമെന്നോ ഉപദ്രവിക്കുമെന്നോ വിശ്വസിച്ചാല്‍ തന്നെ, അഭൌതിക മാര്‍ഗത്തില്‍ അഥവാ കാര്യ കാരണ ബന്ധത്തി നതീതമായി സഹായിക്കാനും ഉപദ്രവിക്കാനും കഴിയുന്ന ഏക ശക്തി അല്ലാഹുവാണെന്ന വിശ്വാസത്തിലെ ശിര്‍ക്കാണ്‌  എന്ന്  വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞു വെച്ച മടവൂരികളും ഇന്ന് ബൈനഹുമയായി നടക്കുന്ന കോക്കസ് കൂട്ടങ്ങളെക്കാള്‍ സംശുദ്ധരാവേണ്ടതല്ലേ?.

സത്യത്തില്‍, മുവഹ്ഹിദുകളുടെ തൌഹീദ് പിഴച്ചു എന്ന് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍, ജിന്നും മലക്കും കാര്യ കാരണ ബന്ധത്തിനതീതമായി സഹായിക്കും എന്ന പിഴച്ച ഖുറാഫീ വാദം ഏറ്റെടുക്കുന്ന കോക്കസ് ഫലത്തില്‍ ചെന്ന് പെട്ടിരിക്കുന്നത്, ഈര്‍ച്ചക്കാരന്‍ വെച്ച ആപ്പ്, മരത്തടിക്ക് മുകളില്‍ ഇരുന്നു വലിച്ചു കുടുങ്ങിയ കുരങ്ങിന്‍റെ അവസ്ഥയിലാണ്. കാരണം സുല്ലമി ചെയ്ത പോലെ പിശാചിന്‍റെ ഉപദ്രവമോ, മലക്കുകളുടെ സഹായമോ നിഷേധിക്കാന്‍ തയ്യാറായാല്‍ ഇന്ന് ലെറ്റര്‍ പാഡും സീലിന്‍റെയും ബലത്തില്‍ അന്യായമായി പിടിച്ചെടുത്ത മിമ്പറുകളും സ്ഥാപനങ്ങളും കയ്യിലുള്ളത് കൊണ്ട് മാത്രം തങ്ങളോടൊപ്പം ബാക്കിയായ ഏതാനും പേര്‍ കൂടി കൂടാരം കാലിയാക്കും എന്നവര്‍ക്ക് നന്നായി അറിയാം. ഇനി ജിന്ന് കാര്യ കാരണ ബന്ധത്തിനകത്താണ് എന്ന് സത്യം തുറന്നു പറഞ്ഞാല്‍, തങ്ങളായിട്ടു കെട്ടി പൊക്കിയ ശിര്‍ക്കിന്‍റെ പുത്തന്‍ നിര്‍വ്വചനം സ്വയം പൊളിച്ചടുക്കുന്നതിനു തുല്യമാകും.  അങ്ങിനെ മുജാഹിദുകളുടെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ,, പിശാചിന്‍റെ ഉപദ്രവും മലക്കുകളുടെ സഹായവും മനസ്സില്ലാ മനസ്സോടെ ഏറ്റെടുക്കേണ്ടി വന്നപ്പോള്‍ അവര്‍ കണ്ടു പിടിച്ച ഇ എം എസ് തന്ത്രമായിരുന്നു, നമ്മള്‍ നമ്മുടേതെന്നും അവര്‍ അവരുടെതെന്നും എന്ന പോലെ, ജിന്നുകള്‍ക്കും മലക്കുകള്‍ക്കും മനുഷ്യന്‍ കാര്യ കാരണ ബന്ധത്തിന് അകത്തും, മനുഷ്യര്‍ക്ക് അവര്‍ പുറത്തും എന്ന ചൈനീസ് നിര്‍വചനം. പക്ഷെ, പോയത്തക്കാര്‍ മറുപടി പറയേണ്ടത്, ജിന്നുകള്‍ക്ക്, മനുഷ്യര്‍ കാര്യകാരണ ബന്ധത്തിന് കത്തായതിനാല്‍ അവര്‍ക്ക് നമ്മെ കാണാനും കേള്‍ക്കാനും ഉപദ്രവിക്കാനും സഹായിക്കാനും കഴിയുമെങ്കില്‍, അവരോടുള്ള ചോദ്യം ശിര്‍ക്കാകുന്നത് എങ്ങിനെ എന്നതിനാണ്. മരിച്ച മുഹിയുദ്ധീന്‍ ശൈഖിനോടുള്ള ചോദ്യം ശിര്‍ക്കാകുന്നത്, ശൈഖ് കേള്‍ക്കും സഹായിക്കും എന്ന വിശ്വാസം തന്നെ ശിര്‍ക്കായത് കൊണ്ടാണെല്ലോ?. ചോദ്യം അവര്‍ കേള്‍ക്കില്ല, ഇനി കേള്‍ക്കും എന്ന് സങ്കല്‍പിച്ചാല്‍ തന്നെ ഉത്തരം ചെയ്യാന്‍ കഴിയില്ല എന്നതിനു  ഖുര്‍ആന്‍ തന്നെ തെളിവാണ് (ഫാത്വിര്‍ 14). അതില്‍ നിങ്ങള്‍ക്ക് അവരെ കാണാന്‍ കഴിയില്ല, അവര്‍ പറയുന്നത് നിങ്ങള്‍ കേള്‍ക്കില്ല എന്നല്ല, നിങ്ങള്‍ ദുആ ചെയ്‌താല്‍ അവര്‍ കേള്‍ക്കില്ല എന്നാണു പറയുന്നത്.  എന്നാല്‍ നമ്മെ കാണുകയും കേള്‍ക്കുകയും (ദുആ കേള്‍ക്കില്ല, എന്നാല്‍ പദങ്ങള്‍ കേള്‍ക്കാന്‍ ആ ശബ്ദ പരിധിയിലുള്ള ശ്രവണ ശക്തി നല്‍കപ്പെട്ടവര്‍ക്ക് കഴിയുമെല്ലോ?) വേണമെങ്കില്‍ ഉപദ്രവിക്കാനും സഹായിക്കാനും കഴിയുമെന്ന് നിങ്ങള്‍ തന്നെ പറയുന്ന സൃഷ്ടിയോടുള്ള സാധാരണ സൃഷ്ടികളുടെ കഴിവില്‍ പെട്ട ചോദ്യം, അങ്ങോട്ട്‌ കാണുന്നില്ല കേള്‍ക്കുന്നില്ല എന്നത് കൊണ്ട് എങ്ങിനെ ശിര്‍ക്കാകും?. സി ഡി ടവര്‍ സര്‍ക്കുലര്‍ അല്ലാതെ, അതിനുള്ള, തെളിവായി ഖുര്‍ആന്‍ ആയത്തോ ഹദീസോ ഏതാണ്?. (ഇനി ഇത് ജിന്നിനോടുള്ള സഹായ തേട്ടം ശിര്‍ക്കല്ല, അനുവദനീയമാണ് എന്നാണു ഞങ്ങളുടെ വാദം എന്ന് പ്രചരിപ്പിക്കേണ്ട, നിങ്ങളുടെ വിശ്വാസ പ്രകാരം ചോദിച്ചതാണ്.!)

റോഡിനു ഇരുവശത്തുമായി നില്‍ക്കുന്ന അന്ധനും ബധിരനുമായ ഒരാളും കുഴപ്പങ്ങള്‍ ഒന്നുമില്ലാത്ത കുറെ പേരും ഇവരുടെ ചൈനീസ് വ്യാഖ്യാനത്തിനു ഉദാഹരണമാക്കാം. മനുഷ്യന്‍, റോഡിനപ്പുറത്തെ അന്ധനും ബധിരനുമായ, ഇപ്പുറത്തുള്ള ആരെയും കാണാനോ കേള്‍ക്കാനോ കഴിയാത്ത യുവാവും, ജിന്നുകള്‍ ഇപ്പുറത്തെ ഒരു കുഴപ്പവുമില്ലാത്ത, റോഡിനപ്പുറം നില്‍ക്കുന്ന അന്ധനും ബധിരനുമായ യുവാവിനെ കാണുകയും അവന്‍ വിളിച്ചു പറയുന്നത് കേള്‍ക്കുകയും ചെയ്യുന്ന ആളുകളെ പോലെയുമാണെല്ലോ  ഇവരുടെ വ്യാഖ്യാന പ്രകാരം. എങ്കില്‍ അപ്പുറത്തെ ബധിരനായ യുവാവ് ഒന്ന് റോഡ്‌ കടക്കാന്‍ സഹായിക്കണേ എന്ന് വിളിച്ചു പറയുമ്പോള്‍, തനിക്ക് കാണാനോ കേള്‍ക്കാനോ കഴിയില്ലെങ്കിലും തന്നെ കാണുന്ന ആരെങ്കിലും കേള്‍ക്കും സഹായിക്കും എന്ന് കരുതുന്ന പോലെയല്ലേ മനുഷ്യന്‍ ജിന്നിനോട് ചോദിക്കുന്നത് വരിക?.തിരിച്ചു ഒരു കുഴപ്പവുമില്ലാത്ത ആളുകളുടെ ഉദാഹരണമായ ജിന്നുകള്‍ തങ്ങള്‍ പറയുന്നത് അന്ധനും ബധിരനുമായ അപ്പുറത്തെ യുവാവ് കേള്‍ക്കും മനസ്സിലാക്കും എന്ന് വിശ്വസിക്കുന്നത് അബദ്ധമല്ലേ?. അപ്പോള്‍ പിശാചിന്‍റെ ദുര്‍ബോധനം കേള്‍ക്കാന്‍ മനുഷ്യര്‍ക്ക്‌ കഴിയില്ല എന്നല്ലേ വരിക?. അപ്പോള്‍ മനുഷ്യന്‍ തെറ്റ് ചെയ്യുന്നത് പിശാചിന്‍റെ ദുര്‍ബോധനം കൊണ്ടാണെന്ന് അല്ലാഹു വെറും വാക്ക് പറഞ്ഞതാണോ? മനുഷ്യനെ ജിന്നുകളുടെ കാര്യ കാരണ ബന്ധതിനകത്തു കയറ്റി ജിന്നുകള്‍ക്ക്,മനുഷ്യനെ കാണാനും കേള്‍ക്കാനും കഴിയും എന്ന്, ഉത്തരം മുട്ടിയപ്പോള്‍  പറയേണ്ടി വന്നപ്പോള്‍, ഹനീഫിനും അനസിനും ഈ ലഡ്ഡു പൊട്ടിക്കാണില്ല ....ഇതാണ് ഞാന്‍ മുകളില്‍ പറഞ്ഞ കുരങ്ങിന്‍റെ അവസ്ഥയിലാണ് കോക്കസ് കൂടാരം എന്ന് പറയാന്‍ കാരണം. 

ലോകത്ത് അഹല് സ്സുന്നയുടെ പണ്ഡിതന്‍മാര്‍ വിശദീകരിച്ച അതെ നിലപാട് യാ ഇബാദല്ലാഹ്...എന്ന ദുര്‍ബല ഹദീസിന്‍റെ വിഷയത്തിലും ജിന്നുകലോടുള്ള സൃഷ്ടികളുടെ കഴിവില്‍ പെട്ട സഹായ ചോദ്യത്തിന്‍റെ വിഷയത്തിലും 2011 ഇല്‍ സ്വീകരിച്ച നിലപാട് ക്രമേണ ജിന്നിനോട് സഹായം തേടാന്‍ വേണ്ടിയാണ് എന്ന് പറയുന്നവര്‍ തന്നെ, അതെ ശ്വാസത്തില്‍ ഇപ്പോള്‍ ഇക്കൂട്ടര്‍ ജിന്നിനെ കുറിച്ച് മിണ്ടുന്നില്ല, കേള്‍ക്കുന്നത് പോലും അലര്‍ജിയാണ് എന്നൊക്കെ പരിതപിക്കുന്നു.!! യഥാര്‍തത്തില്‍ വായാടി മൊല്ല അനസും കണ്ഫ്യൂഷന്‍ തിയറിയുടെ ആചാര്യന്‍ ഹനീഫും അടങ്ങിയ കോക്കസ് കൂടാരമാണ്, ജിന്നും പിശാചും ഇല്ലെങ്കില്‍ ജീവ വായു കിട്ടാത്ത അവസ്ഥയിലേക്ക് മാറി പോയത്. അത് സ്വന്തം കൂടാരത്തിലെ അന്തര്‍ ചിദ്രത മറച്ചു വെക്കാനും ഒരു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഒന്നായി തോന്നിക്കുന്ന പുറം മോടി അഴിയാതിരിക്കാനും കുറച്ചു നാളത്തേക്ക് നിങ്ങളെ സഹായിച്ചേക്കാം. അത് കൊണ്ടാണ്, ഇന്നും ഇടയ്ക്കും തലക്കും കൊക്കസുകാര്‍ക്ക് പ്രൊഫഷണല്‍ വിദ്യാര്‍ഥികളുടെ സദസ്സോ, നഴ്സറി കുട്ടികളുടെ സദസ്സോ എന്ന് വേര്‍തിരിവ് ഇല്ലാതെ, ജിന്നും പിശാചും കടത്തി കൂട്ടേണ്ടി വരുമ്പോള്‍, മുജാഹിദുകള്‍, ആ വിഷയം കൃത്യമായി വിശദീകരിച്ചു എന്നോ അവസാനിപ്പിച്ചത്. 

യാ ഇബാദല്ലാഹ്...എന്ന ദുര്‍ബല ഹദീസ് ജിന്നുകളോടുള്ള ചോദ്യത്തില്‍ ശിര്‍ക്കല്ലാത്തത് ഉണ്ടെന്നതിനു തെളിവാണ് എന്നു സലഫി ഉലമാക്കളോ കേരളത്തിലെ മുജാഹിദുകളോ ഒരു കാലത്തും പറഞ്ഞിട്ടില്ല. മറിച്ചു, ശിര്‍ക്കായ തേട്ടത്തിന് ആ ദുര്‍ബല ഹദീസ് എടുത്തു തെളിവായി കൊണ്ടുവരുന്നവരോട്, അതിന്‍റെ ദുര്‍ബലത ബോധ്യപ്പെടുത്തുകയും, ഇനി സ്വഹീഹാണെങ്കില്‍ പോലും അതിലെ ആശയം കേവലം ജീവിച്ചിരിക്കുന്ന സൃഷ്ടികളോട് അവരുടെ കഴിവില്‍ പെട്ട കാര്യം ചോദിക്കുന്നത് മാത്രമാണ് എന്ന് വിശദീകരിക്കുക മാത്രമാണ് ചെയ്തത്. അങ്ങിനെ സലഫി ഉലമാക്കള്‍ പറയാനുള്ള കാരണം ജിന്നുകളോട് എന്ത് ചോദിച്ചാലും ശിര്‍ക്കാണ്‌ എന്ന നവ കോക്കസ് തൌഹീദ് അല്ല അവര്‍ക്കുണ്ടായിരുന്നത് എന്നത് കൊണ്ടാണ്. മാത്രമല്ല,  ജിന്നുകളോട് ഉള്ള പ്രാര്‍ത്ഥന എല്ലാം ശിര്‍ക്ക് ആണെങ്കിലും കേവല സഹായ ചോദ്യത്തില്‍ പോലും ശിര്‍ക്കായതും എന്നാല്‍  ശിര്‍ക്കല്ലാത്ത ശിര്‍ക്കിലെക്കെത്തുന്ന അതിനാല്‍ തന്നെ നിഷിദ്ധമായതും ഉണ്ടെന്ന എക്കാലത്തെയും ലോകത്തെ മുഴുവന്‍ സലഫികളും അംഗീകരിച്ച ആശയം ഒരു തസ്ക്കിയ്യ വിഷയമായി ഒരിക്കലും കേരളത്തില്‍ മുജാഹിദുകള്‍ മഹല്ലുകള്‍ തോറും ക്ലാസ് എടുത്തു നടന്നിട്ടുമില്ല. സുന്നികള്‍ അല്ലാഹു അല്ലാത്തവരെ വിളിച്ചു തേടാന്‍ തെളിവാക്കിയപ്പോഴും, ഖുറാഫികള്‍ക്ക് കൊടുത്ത മറുപടി ഏറ്റു പിടിച്ചു, മൌലവി വിഭാഗം മുജാഹിദുകള്‍ ശിര്‍ക്കിലേക്ക് എന്ന് സുല്ലമിയും സില്‍ബന്തികളും തല്‍ ബീസ് ഉണ്ടാക്കിയപ്പോഴും, അതിന്‍റെ നിചസ്ഥിതി വിശദീകരിക്കാന്‍ മാത്രമാണ് 2012 നു മുന്‍പ് ഈ വിഷയങ്ങള്‍ പ്രാസംഗികര്‍ക്ക് പരാമര്‍ശിക്കേണ്ടി വന്നത്.

          2012 നു ശേഷം മടവൂരികളുടെ വാദം അവര്‍ ചര്‍ദ്ദിച്ച അതെ വിസര്‍ജ്യം, ശുദ്ധിയാക്കാന്‍ എന്ന് പറഞ്ഞു (അനസ്) വാരി, പുറത്തേക്ക് കളയുന്നതിനു പകരം നക്കി തിന്നു മുജാഹിദ് കേരളത്തിലെ മിമ്പരുകളും സ്ഥാപനങ്ങളും വൃത്തികേടാക്കിയപ്പോള്‍ വീണ്ടും മുജാഹിടുകള്‍ക്ക് അത് വിശദീകരിക്കേണ്ടി വന്നു എന്ന് മാത്രം. അത് പക്ഷെ, പുതുതായി ഒരു തിയറിയും രൂപപ്പെടുത്തി, ഒരു സുനഹ ദോസ് ഇറക്കിയല്ല, മറിച്ചു, അന്ന് വരെ മടവൂരികള്‍ക്ക് അനസും സലഫിയും ഹനീഫും കൊടുത്ത അതെ മറുപടി തന്നെയാണ് ഞങ്ങള്‍ക്ക് പറയാനുണ്ടായിരുന്നത്.. അത് കൃത്യമായി മുജാഹിദ് കേരളത്തിനു ബോധ്യപ്പെട്ടതിന്‍റെ തെളിവാണ്, ലെറ്റര്‍ പാഡോ, സീലോ, സി ഡി ടവറോ ഇല്ലാതിരുന്നിട്ടും,, വര്‍ഷങ്ങള്‍ കഷ്ടപ്പെട്ട് പണിതുയര്‍ത്തിയ  മിമ്പറുകളും സ്ഥാപനങ്ങളും ചതിയിലൂടെ കൈവശപ്പെടുത്തിയിട്ടും, ഇറങ്ങി പോകേണ്ടി വന്നിട്ടും പിന്തിരിയാതെ, സത്യത്തോടൊപ്പം നില്‍ക്കാന്‍ പതിനായിരങ്ങള്‍ തയ്യാറായത്.  ഇനി ആ വിഷയത്തില്‍ സംവാദത്തിനു പ്രസക്തിയില്ല എന്ന് മനസ്സിലാക്കിയതു അപ്പുറത്ത് ബാകിയുള്ള ആളുകളുടെ നിലപാട് സര്‍ക്കുലറിനു അനുസരിച്ചാണ് എന്നത് കൊണ്ടും, നിഷിദ്ധമായ ഒരു വിഷയം അഥവാ, ജിന്നുകളോട് ഉള്ള ചോദ്യം, ശിക്കാവാത്തതും  ഉണ്ട് എന്ന് തെളിയിക്കാന്‍ വാദ പ്രതിവാദം നടത്തിയിട്ട്, മുജാഹിദുകള്‍ക്ക് പ്രത്യേകിച്ച് ഒരു പ്രയോജനവുമില്ല എന്നത് കൊണ്ടുമാണ്. ശിര്‍ക്കാകാത്ത എന്നാല്‍ നിഷിദ്ധമായ, വസീലത്തു ശിര്‍ക്കാകുന്നതും ഉണ്ടെന്ന, പ്രഖ്യാപിത അഹല് സ്സുന്നയുടെ എക്കാലത്തെയും നിലപാടില്‍ ഉറച്ചു നിന്നത് കൊണ്ട് മാത്രം ജിന്ന് വാദികളും ശിര്‍ക്ക് പ്രചാരകരുമാണ് എന്ന് മുദ്ര കുത്തി പള്ളി കളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പുറത്താക്കി ചാപ്പ കുത്തിയതിനെതിരെ, ആ ആരോപണം തെറ്റാണ് എന്ന് തെളിയിക്കുക മാത്രമായിരുന്നു മുജാഹിദുകളുടെ ഉദ്ദേശം.

ഈ വിഷയങ്ങളില്‍ യാ ഇബാദല്ലാഹ്...എന്ന ദുര്‍ബല ഹദീസിന്‍റെ വിഷയത്തില്‍ മുന്കാലങ്ങളില്‍ പ്രതിപാദിച്ച അഹല് സ്സുന്നയുടെ പണ്ഡിതര്‍ അഖിലവും ഏക കണ്ഠമായി പറഞ്ഞത്, ഹദീസ് ദുര്‍ബലമാണ് എങ്കിലും ഹദീസിന്‍റെ മത് നില്‍ ശിര്‍ക്കില്ല, എന്നാണു. ശൈഖ് മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബ് (റ) യുടെ പരാമര്‍ശം കാണുക ..''ഇനി സ്വഹീഹാണെങ്കില്‍ തന്നെ അതില്‍ മരിച്ചവരെയോ ഹാജരില്ലാതവരെയോ വിളിച്ചു തേടാന്‍ തെളിവില്ല. യാത്രാ സമയത്തുള്ള ദിക് റുകളുടെ കൂട്ടത്തിലാണ് ആ ഹദീസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇനി അതിന്‍റെ അര്‍ഥം ഇപ്രകാരമാണ് ഒരു മനുഷ്യന് തന്‍റെ വാഹന മൃഗം ഓടിപ്പോകുകയും അതിനെ തടഞ്ഞു വെക്കാന്‍ അയാള്‍ നിസ്സഹായകനാവുകയും ചെയ്‌താല്‍ അല്ലാഹു തന്റെ സ്വാലിഹീങ്ങളായ അടിമകളില്‍ ചില അടിമകളെ അഥവാ സ്വാലിഹീങ്ങളായ ജിന്നുകളില്‍പെട്ടവരായിരിക്കും .. അല്ലെങ്കില്‍ മലക്കുകളില്‍ പെട്ടവരായിരിക്കും.. അല്ലെങ്കില്‍ അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമറിയാത്ത അവന്‍റെ സൈന്യമോ ആയിരിക്കാം ( "നിന്റെ രക്ഷിതാവിന്റെ സൈന്യങ്ങളെ അവനല്ലാതെ മറ്റാരും അറിയുകയില്ല" [ സൂറത്തു മുദ്ദഥിര്‍ - 31] ) ആ നിലക്ക് അല്ലാഹു ആ ദൌത്യമേല്‍പിച്ച ചില അടിമകള്‍ അല്ലാഹുവിനുണ്ട് എന്ന് പ്രവാചകന്‍ അറിയിച്ചു തന്നു എന്നാണ് വരിക. അപ്രകാരം തന്റെ വാഹനമായ മൃഗം ഓടിപ്പോകുന്ന സമയത്ത് അതിന്റെ ഉടമസ്ഥന്‍ പ്രവാചകന്‍ പറഞ്ഞ രൂപത്തില്‍ വിളിച്ചു പറയുകയാണെങ്കില്‍ അവര്‍ അവനു വേണ്ടി ആ വാഹനത്തെ തടഞ്ഞു നിര്‍ത്തും എന്നേ അതിനര്‍ത്ഥം വരൂ.. അവരാകട്ടെ അല്ലാഹുവിന്റെ ജീവിച്ചിരിക്കുന്ന അടിമകളാണ്. മനുഷ്യര്‍ക്ക്‌ നല്‍കിയിട്ടുള്ളതു പോലെ അവര്‍ക്കും അല്ലാഹു കഴിവ് നല്‍കിയിട്ടുണ്ട്. അത് കൊണ്ട് തന്റെ കൂടെയുള്ള മറ്റു മനുഷ്യരെ വിളിക്കുന്നത്‌ പോലെ തന്റെ വിളി കേള്‍ക്കുകയും സഹായിക്കാന്‍ സാധിക്കുകയും ചെയ്യുന്നവരെയാണ് അയാള്‍ വിളിക്കുന്നത്. ഖബറാളികളോട് തേടുന്നതും ഇതും എവിടെ കിടക്കുന്നു. ജീവിച്ചിരിക്കുന്ന ഒരു സൃഷ്ടിയോട് അതിനു കഴിവ് നല്‍കപ്പെട്ട വിഷയത്തില്‍ മനുഷ്യര്‍ ചോദിക്കാറില്ലേ. അപ്രകാരം   ജീവിച്ചിരിക്കുന്ന ഒരു സ്രിഷ്ടിയോട് അതിനു കഴിവുള്ള ഒരുകാര്യം ചോദിക്കുന്നതിലേ ഇത് പെടൂ."

ഇതേ രൂപത്തില്‍ ഉമര്‍ മൌലവി (റ) 971 ഇല്‍ സല്സബീലിലൂടെ കൊടുത്ത വിശദീകരണം കൂടി കാണുക..'' ഇനി ഹദീസ് സഹീഹാണെന്നു വെറുതെ സങ്കല്‍പിച്ചാല്‍ തന്നെയും വാദവിഷയവും ഇതും തമ്മില്‍ യാതൊരു ബന്ധവുമില്ല. വാദം മുഹ്യിദ്ദീന്‍ ശൈഖേ രക്ഷിക്കണേ എന്നു വിളിച്ചു തേടുന്നതു അനുവദനീയമാണെന്നാണല്ലൊ. അല്ലാഹുവിന്റെ അടിമകളേ, സഹായിക്കണേ എന്നാണല്ലൊ ഹദീസിലുള്ളത്. ഒരു വിജനപ്രദേശത്തു ഒറ്റക്ക് അകപ്പെട്ടു വിഷമം കൊടുമ്പിരികൊള്ളുമ്പോള്‍ എന്നിങ്ങിനെ സന്ദര്‍ഭം വ്യക്തമായി നിര്‍ണ്ണയപ്പെടുത്തുകയും ചെയ്തു. അപ്പോള്‍ ജനനിബിഡമായ ഒരു പ്രദേശത്തുവെച്ചു മുഹ്യിദ്ദീന്‍ ശൈഖിനെ വിളിച്ചുതേടാന്‍ എന്തൊരു വെളിച്ചമാണു ഈ ഹദീസില്‍ðനിന്നു ലഭിക്കുന്നത്. സഹായിക്കാന്‍ ആരെയും കാണാതെ അത്യധികം വിഷമത്തില്‍ അകപ്പെടുന്ന സമയത്തു ‘യാഇബാദല്ലാഹ്’’ എന്നു വിളിച്ചാല്‍ അല്ലാഹുവിന്റെ മലക്കുകളും ജിന്നുകളും ആ ഗതിമുട്ടിയ മുഅ്മിനിനെ സഹായിക്കാന്‍ വന്നെത്തുമെന്നു പ്രതീക്ഷിക്കാം. ഇതാണു ഹദീസിലെ ഉപദേശം. ........''

ഇസ്തിആനത്തും ബില്‍ ജിന്ന് (ജിന്നുകലോടുള്ള സഹായ ചോദ്യം) വിഷയത്തില്‍ ഇത് പോലെ തന്നെ, സലഫി ഉലമാക്കളുടെയും ലജനത്തു ദാ ഇമയുടെയും ഫത് വകളില്‍ നിന്നും രസായിലുകളില്‍ നിന്നും വ്യെക്തമാകുന്നത് മിക്കവാറും എല്ലാ ഇനങ്ങളും ശിര്‍ക്കായത് തന്നെയാണ് എങ്കിലും ശബ്ദം കൊണ്ടോ മറ്റോ സാന്നിദ്ധ്യമുറ പ്പായ ജിന്നിനോട് ചോദിക്കുന്നതില്‍ വസീലത്തു ശിര്‍ക്കായതും ഉണ്ട് എന്ന് തന്നെയാണ്. ഈ വിഷയത്തില്‍ ജിന്നുകളോട് ശിര്‍ക്കായ ചോദ്യങ്ങള്‍ ശിര്‍ക്കാണ്‌ എന്ന് വ്യെക്തമായി മറുപടി കൊടുത്ത ലജനത്തു ദാ ഇമ തന്നെ, ശിര്‍ക്കാകാത്ത ചോദ്യങ്ങള്‍ വസീലത്തു ശിര്‍ക്കാകുന്നതാണ് എന്ന് തന്നെ വ്യെക്തമായി ഫത്‌വ കൊടുത്തിട്ടുണ്ട്. ഒരു ചോദ്യവുത്തിനു ലജനത്തു ദാഇമ കൊടുത്ത മറുപടി കാണുക. 
ചോദ്യം:ബാധയേറ്റ ആളുടെ നാവിലൂടെ സംസാരിക്കുന്ന ജിന്നിനെചില ആവശ്യങ്ങള്‍ക്കായി പറഞ്ഞു വിടുന്നതിന്റെ മതപരമായവിധി എന്താണ്. ഉദാഹരണത്തിന് അവനെഒരാളുടെ വീട്ടിലേക്ക് അവിടെസിഹ്റ് ഉണ്ടോ എന്നറിയാന്‍ വേണ്ടി പറഞ്ഞു വിടുകഇതിന്റെ വിധി എന്താണ് ?.കാരണം ജിന്ന്‍ ബാധയേറ്റ ആളെവിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തു കൊണ്ട് ചികിത്സിക്കുന്ന ഒരാളെ എനിക്കറിയാം. ആ സന്ദര്‍ഭത്തില്‍ അയാളുടെ നാവിലൂടെ ജിന്ന്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ അവനെ മറ്റൊരാളിലൂടെ സംസാരിച്ച ജിന്നിനെ കൊണ്ടുവരുവാനായി ഒരിടത്തേക്ക് പറഞ്ഞയക്കും. അതുപോലെ അവന്റെ മാതാപിതാക്കളെ കുറിച്ചും അവനെ ആരാണ് അയച്ചത് എവിടെയാണ് അതിനായി സിഹ്റ് ചെയ്തിട്ടുള്ളത് എന്നതിനെക്കുറിച്ചെല്ലാം അവനോട് ചോദിക്കും. ഇനിചില സന്ദര്‍ഭങ്ങളില്‍ ആജിന്ന്‍ ജൂതനോ,ക്രിസ്ത്യാനിയോ,ബുദ് ധമതക്കാരനോ ഒക്കെ ആണെങ്കില്‍ അവനെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ചെയ്യും. അവന്റെ സഹോദരങ്ങളായ മറ്റു ജിന്നുകളെ ഇസ്ലാമിലേക്ക് ക്ഷണിക്കാന്‍ അവനോട് ആവശ്യപ്പെടുകയും ചെയ്യും....

ഉത്തരം: 'ജിന്നുകളെഒരു നിലക്കുള്ള കാര്യങ്ങള്‍ക്കും ഉപയോഗപ്പെടുത്താന്‍ പാടില്ല.അത് ജിന്നുകളോടും പിശാചുക്കളോടുംസഹായമാവശ്യപ്പെ ടലാണ്.അത് നിഷിദ്ധവും ശിര്‍ക്കിലേക്ക് എത്തിക്കുന്ന വസീലകളില്‍ ഒരു വസീലയുമാണ്. സിഹ്റിന്റെയ്യും മാരണക്കാരുടെയും വിഷയങ്ങളില്‍ അവര്‍ പറഞ്ഞു തരുന്ന കാര്യങ്ങള്‍ വിശ്വസിക്കാനും പാടില്ല. കാരണംഅതിന് പിന്നില്‍ ഒരുപാട് ദോശങ്ങളുണ്ട്'. [ഒപ്പ് :ബകര്‍അബൂ സൈദ്‌,അബ്ദുല്‍ അസീസ്‌ആലു ഷെയ്ഖ്‌,സ്വാലിഹ് അല ഫൌസാന്‍,അബ്ദുല്ലാഹ് ബിന്‍ ഗുദയ്യാന്‍,ഇബ്ന്‍ ബാസ്/വോ:1,പേജ്: 102 ]

  لا يجوز استخدام الجني بأي نوع من الاستخدام ؛ لأن ذلك من الاستعانة بالجن  والشياطين، وهي محرمة ووسيلة من وسائل الشرك،

 [ﺔﻨﺠﻟ ﻯﻭﺎﺘﻓ ﺔﻴﻧﺎﺜﻟﺍ ﺔﻋﻮﻤﺠﻤﻟﺍ- ﺔﻤﺋﺍﺪﻟﺍ -(ﺓﺪﻴﻘﻌﻟﺍ)ﻝﻭﻸﺍ ﺪﻠﺠﻤﻟﺍ -ﻡﺍﺪﺨﺘﺳﺍ - ﺔﻴﻫﻮﻟﻸﺍ ﺪﻴﺣﻮﺗ ﻥﺎﻜﻣ ﺪﻳﺪﺤﺗ ﻲﻓ ﻦﺠﻟﺍ ﺔﺤﻔﺻ 1:ﺀﺰﺟ : ﺮﺤﺴﻟﺍ 102:]


 മേല്‍ കൊടുത്ത മറുപടിയില്‍ നിന്ന് ജിന്നിനോട് ശിര്‍ക്കല്ലാത്ത ചോദ്യം ഉണ്ടെന്നത് സത്യാന്വേഷികള്‍ക്ക് ബോധ്യപ്പെടാന്‍ പര്യാപ്തമാണ്. ഇതാണ് കേരളത്തിലെ മുജാഹിദുകളുടെ ഈ വിഷയത്തിലെ നിലപാടും. ഖുറാഫികളില്‍ നിന്ന് ഭിന്നമായി, മുജാഹിദുകള്‍ ഒരു വിഷയത്തില്‍ ഖുര്‍ആനില്‍ നിന്നോ ഹദീസില്‍ നിന്നോ നേരിട്ട് വ്യെക്തമായ തെളിവ് കാണാതിരിക്കുകയും, ആ വിഷയത്തില്‍, ജീവിച്ചിരിക്കുന്നവരും കഴിഞ്ഞു പോയവരുമായ ഭൂരിപക്ഷം സലഫി ഉലമാക്കളുടെയും സൌദിയിലെ ഉന്നത പണ്ഡിത സഭയുടെയും കിബാറുല്‍ ഉലമയുടെയും മാര്‍ഗ നിര്‍ദ്ദേശം കാണുകയും ചെയ്‌താല്‍ അതെ നിലപടെടുക്കുകയാണ് പതിവ്. മടവൂരികളുമായി 2002 ഇല്‍ ഉണ്ടായ അഭിപ്രായ വെത്യാസങ്ങളില്‍ തീര്‍പ്പ്‌ കല്‍പിച്ചതും അതെ മാനദണ്ഡത്തിലായിരുന്നുവേന്നത് ഓര്‍ക്കുക.   അല്ലാഹുവിന്‍റെ അപാരമായ അനുഗ്രഹത്താല്‍ ഏതാനും മാസങ്ങള്‍ കൊണ്ട് കോക്കസ് കൂടാരത്തിലെ എല്ലാ കുതന്ത്രങ്ങളെയും ചതി പ്രയോഗങ്ങളേയും പണക്കൊഴുപ്പിനെയും, രാഷ്ട്രീയക്കാരെ ഉപയോഗിച്ചുള്ള അധികാര ദുര്‍വിനിയോഗത്തെയും മറികടന്നു, നേരാം വണ്ണം ചിന്തിക്കുന്ന സത്യാന്വേഷികളായ യഥാര്‍ത്ഥ സലഫികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു ഇതിനപ്പുറം സ്വലാഹിയോടു ചില സാങ്കല്‍പിക ചോദ്യങ്ങള്‍ ഉന്നയിച്ചു, മനസ്സില്‍ മറ്റൊരു തരത്തിലുള്ള വിശ്വാസവുമില്ല, ജിന്നില്‍ പെട്ട ഒരു കൂട്ടുകാരന്‍ ഉണ്ടെങ്കില്‍ അവന്‍ അവിടെ ഉണ്ടെന്നു ഉറപ്പാണെങ്കില്‍ എന്നൊക്കെ പറഞ്ഞു വിധി ചോദിച്ച ശേഷം, സ്വലാഹി ജിന്നിനോട് തേടാം എന്ന് പറഞ്ഞു എന്ന അര്‍ത്ഥത്തില്‍ ക്ലിപ്പ് പ്രചരിപ്പിക്കുകയും അത് വഴി തങ്ങളുടെ കുതന്ത്രങ്ങള്‍ക്ക് മയിലേജ് ഉണ്ടാക്കുകയും ചെയ്ത ഗൂഡ സംഘമായി കോക്കസ് അധപതിച്ചു എന്ന് മാത്രം.. 

 അത് കൊണ്ടാണെല്ലോ, യാസിര്‍ മദനി പകര വെളുപ്പെടുത്തിയ പോലെ, കച്ചവടം ഉറപ്പിച്ചു ചേക്കേറുന്നവരുടെ വിശ്വാസം എന്തായാലും കുഴപ്പമില്ല, മൂന്നു നാല് വേദികളില്‍, ഉള്ളതും ഇല്ലാത്തതും ചേര്‍ത്തു, ബാദുഷാ ബാഖവിയെ പോലെയും, നന്തിക്കാരനെ പോലെയും  മുജാഹിദുകളെ ഒന്നലക്കിയാല്‍ പോത്തിന്‍റെ കടിയും തീരും കാക്കയുടെ വിശപ്പും തീരും. അഥവാ, കൊക്കസിനു കുറച്ചു ജീവ വായുവും കിട്ടും, പറയുന്നവരുടെ കടക്കെണി, സാമ്പത്തിക പ്രശ്നങ്ങള്‍ എന്നിവക്കും പരിഹാരമാവും. പി കെ അഹമ്മദ് സാഹിബ് എന്ന നിഷ്കളങ്കനിലൂടെ അനസ് എന്ന ഒരു വാടകക്കാരനെ കുറിച്ചേ നമ്മളൊക്കെ കേട്ടിട്ടുള്ളൂ...പക്ഷെ, കെ എന്‍ എം ജീവിത മാര്‍ഗമായ ആളുകള്‍ അതിനകത്ത് ഇന്ന് അനവധിയാണ്. ഇടക്ക് പാളിപ്പോയ അവാര്‍ഡ് ജേതാവ് 12,000 അണ്ണാച്ചിക്ക് അവാര്‍ഡിനായി ചെലവഴിച്ചത്‌  ഏതു വകുപ്പാണ് എന്ന് ഇത് വരെ പുറത്തറിഞ്ഞിട്ടില്ല എങ്കിലും കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടക്ക് ഈ പ്രസ്ഥാനത്തില്‍ അതിന്‍റെ ആദര്‍ശം വളച്ചു കെട്ടാതെ പറയാന്‍ ഇങ്ങനെ അണ്ണാച്ചിക്ക് 12,000 കൊടുത്തു അവാര്‍ഡ് തരപ്പെടുത്തെണ്ടി വന്നതിന്‍റെ ഗുട്ടന്‍സാണ്, ശിര്‍ക്കിന് പടച്ചുണ്ടാക്കിയ പുതിയ ചൈനീസ് വ്യാഖ്യാനം പഠിപ്പിക്കും മുന്‍പ് വിശദീകരിക്കേണ്ടിയിരുന്നത്.    

ഇന്ന് ബാക്കിയായ ആ കൂടാരത്തിലേക്ക് കണ്ണോടിച്ചാല്‍ ഈ ആദര്‍ശ പ്രസ്ഥാനത്തില്‍ നിന്ന് കാലാകാലങ്ങളില്‍ കൊഴിഞ്ഞു പോയ വ്യെതിയാന കക്ഷികള്‍ക്ക് സംഭവിച്ച വിശ്വാസ കര്‍മ വൈകല്യങ്ങള്‍ ദിനം തോറും വര്‍ദ്ധിച്ചു വരുന്നത് കാണാന്‍ സലഫികള്‍ക്ക് നിഷ്പ്രയാസം കഴിയും. അത് മടവൂരികളുടെ 2002 നു ശേഷമുള്ള വ്യെതിയാനങ്ങള്‍ ഒരു പട്ടികയില്‍ എഴുതി ചേര്‍ത്തു അടുത്ത കോളത്തില്‍ കൊക്കസിലെ ഇപ്പോഴുള്ള ആ വിഷയങ്ങളിലെ നിലപാട് യഥാ വിധി പരിശോധിച്ചാല്‍ സമാനത എളുപ്പം മനസ്സിലാക്കാം. സിഹിര്‍ ബാധിക്കില്ലെന്നോ , ജിന്ന് ബാധ ഇല്ലെന്നോ ആരും പറയുന്നില്ല എന്ന് ആളുകളെ കണ്ണില്‍ പൊടിയിടാന്‍ ഇത് പോലുള്ള കുറിപ്പുകളിലും പ്രസംഗത്തിലും ചിലര്‍ ചോദിക്കുമെങ്കിലും തക്കം കിട്ടിയാല്‍ തനി ഹദീസ് നിഷേധവും പ്രമാണങ്ങളില്‍ വന്നതിനെ പരിഹസിക്കലും ഇവരുടെ പല പ്രമുഖന്‍മാര്‍ക്കും ഹോബിയാണ്. അതിന്‍റെ മറ്റൊരു പതിപ്പാണ്‌, സ്വഹീഹായ ഹദീസില്‍ വന്നത് അപ്പാടെ സ്വീകരിക്കണം എന്ന സലഫി ആദര്‍ഷത്തോടൊപ്പം ഖുറാഫികള്‍ ബിദ് അത്തിനും ശിര്‍ക്കിനും മറ പിടിക്കാന്‍ എഴുന്നള്ളിക്കുന്ന പില്‍ക്കാലക്കാരായ ചില പണ്ഡിതന്‍ മാരുടെ കീലകളെയും ദുര്‍ബല ഹദീസുകളെയും കൂട്ടി കെട്ടി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്.  അതിനൊരു അപവാദമായി ഒരു ന്യൂനാല്‍ ന്യൂന പക്ഷം അപ്പുറത്ത് ഉണ്ടെങ്കിലും കാലക്രമേണ, മടവൂരി വിഭാഗത്തില്‍ ചെറിയ മുണ്ടം, അബ്ദു റഊഫ് മൌലവി അടക്കമുള്ള വിഭാഗത്തിനു സംഭവിച്ച പാര്‍ശ്വ വല്‍ക്കരണം വളരെ പെട്ടെന്ന് സംഭവിക്കുമെന്ന് തന്നെയാണ് മനസ്സിലാക്കാന്‍ കഴിയുക. ഇപ്പോള്‍ തന്നെ, അഹല് സ്സുന്നക്ക് പരിചയമില്ലാത്ത, ലോക സലഫി ഉലമാക്കളുടെ വീക്ഷണത്തിനു വിരുദ്ധമായി, സിഹിര്‍ കണ്ണേര്‍, റുഖയ വിഷയങ്ങളില്‍ തുടങ്ങി, അല്ലാഹു അല്ലാത്തവര്‍ ദുആ കേള്‍ക്കുമെന്ന തനിച്ച ഖുറാഫീ ശിര്‍ക്കന്‍ ആശയത്തില്‍ വരെ മുവഹ്ഹി ദുകളുടെ മേല്‍ ശിക്കാരോപ ണവുമായി ഊരുചുറ്റിയവര്‍ എത്തി നില്‍ക്കുന്നു എന്നത് തങ്ങള്‍ ചെയ്തു കൂട്ടിയ കുടിലതയുടെ സ്വാഭാവിക പരിണിതി മാത്രമാണ്.

ഇനി കുതന്ത്രങ്ങളിലൂടെ മുജാഹിദുകളുടെ മേല്‍ ശിര്‍ക്കാരോപിച്ചവരുടെ അവസ്ഥയൊന്നു തിരിഞ്ഞു നോക്കൂ. ജീവിച്ചിരിക്കുന്ന ജിന്നിനെ കേവലം ഐതിഹ്യങ്ങളില്‍ മാത്രം ഉള്ള വിഷ്ണുവെന്ന ഹിന്ദുക്കളുടെ ദൈവത്തിനോട് ഉപമിച്ചു കൊണ്ട് സമ്മേളനത്തില്‍ വെച്ച് തുടക്കം കുറിച്ച കൈത്തിരി, അതെറ്റെടുത്തു, ഇല്ലാത്ത ശിര്‍ക്ക് മുവഹ്ഹി ദുകളുടെ മേല്‍ ആരോപിക്കുന്ന തിരക്കില്‍ കേവലം രാഷ്ട്രീയ ക്കാരനായ ഒരു മന്ത്രി പോലും ചെയ്യാനറച്ച ശിര്‍ക്കിന്‍റെ തനി രൂപമായ നിലവിളക്ക് കൊളുത്തി തുടക്കം കുറിച്ച സംസ്ഥാന യുവ നേതാവ്, അല്ലാഹു അല്ലാത്തവര്‍ ദുആ കേള്‍ക്കും (ദുആ യിലെ കേവല പടങ്ങളല്ല!) എന്ന തനിച്ച ഖുറാഫീ ശിര്‍ക്കന്‍ വാദത്തിനു ഖുര്‍ആനില്‍ ആയത്തുണ്ട് എന്ന് ആണയിട്ട ഹനീഫ്, അതിന്നും ഏറ്റു നടക്കുന്ന കോക്കസ് മുരീദുകള്‍ ഇതിനെല്ലാം പുറമേ അഭൌതികമായി അല്ലാഹുവിന്നു മാത്രമല്ല, ജിന്നിനും മലക്കിനും സഹായിക്കാനും ഉപദ്രവിക്കാനും കഴിയുമെന്ന, ശരിയായ നെല്ലിക്കുത്ത് ഇസ്മായില്‍ മുസല്യാരുടെ തനിച്ച ശിര്‍ക്കന്‍ വാദത്തിലേക്ക് കൂപ്പ് കുത്തിയ കോക്കസ് കൂടാരം മൊത്തം ഇപ്പോള്‍ കയര്‍ പൊട്ടിയ പട്ടം പോലെയായിരിക്കുന്നു.
മുജാഹിദുകളെ മുഷിരിക്കാക്കാന്‍ മുന്‍പ് സലാം സുല്ലമി ഉയര്‍ത്തി വിട്ട, ജിന്നുകളും മലക്കുകളും അഭൌതികരാണ് എന്ന വാദം ഏറ്റെടുത്തു, സലാം സുല്ലമിയുടെ തോളില്‍ കൈ വെച്ച് ചാടിയെങ്കിലും, സുല്ലമിയുടെ ഊക്കില്‍ ചാട്ടത്തിനു ഇല്ലാത്തത് കൊണ്ട് ഇടക്ക് നായിക്കാട്ടത്തില്‍ തന്നെ കൃത്യമായി കോക്കസ് വീഴേണ്ടി വന്നിരിക്കുകയാണ്. കാരണം സുല്ലമി ജിന്നും മലക്കും അഭൌതികരാണ് എന്നു ജല്പിച്ച അതെ ശ്വാസത്തില്‍ തന്നെ, ജിന്നോ മലക്കോ ആരെയെങ്കിലും ജീവിതത്തില്‍ ഒരിക്കലെങ്കിലും സഹായിക്കുമെന്നോ ഉപദ്രവിക്കുമെന്നോ വിശ്വസിച്ചാല്‍ തന്നെ ശിര്‍ക്കാണ്‌ എന്ന് ഊക്കോടെ പറഞ്ഞു. അത് കൊണ്ട് തന്നെ ടിയാന്‍ ജിന്നും മലക്കും മനുഷ്യരെ സഹായിക്കുകയോ ഉപദ്രവിക്കുകയോ ഇല്ല എന്ന ഉറച്ച തീരുമാനം എടുത്തു, നായിക്കാട്ടത്തില്‍ തൊടാതെ അപ്പുറം എത്തി. എന്നാല്‍ പാവം കോക്കസ് ടീമിനാകട്ടെ, സുല്ലമിയെ പോലെ ജിന്നോ മലക്കോ സഹായിക്കുകയോ ഉപദ്രവിക്കുകയോ ഇല്ല എന്ന് കട്ടായം പറയാന്‍ കൂടെയുള്ള ബാക്കിയായ യാ കൌമും കൂടാരം കാലിയാക്കിയെക്കും എന്ന ഭയത്താല്‍ കഴിയില്ല. അത് കൊണ്ട് തന്നെ, അഭൌതികമായി അഥവാ കാര്യ കാരണ ബന്ധത്തിനപ്പുറം മനുഷ്യനെ സഹായിക്കാനോ ഉപദ്രവിക്കാനോ അല്ലാഹുവിന്നു മാത്രമേ കഴിയൂ എന്ന തൌഹീദിന്‍റെ അടിത്തറ, കാള മണ്‍പാത്ര കൂട്ടത്തിലേക്ക് കയറിയ പോലെ ഇടിച്ചു നിരപ്പാക്കി.!!!

ചുരുക്കത്തില്‍ പേ റെടുക്കാന്‍ പോയവള്‍ ഇരട്ട പെറ്റു എന്നു പറഞ്ഞ പോലെ മുവഹ്ഹി ദുകളുടെ മേല്‍ ഇല്ലാത്ത ശിര്‍ക്കാരോപണം നടത്തിയവര്‍ ചാഞ്ഞും ചരിഞ്ഞും ശിര്‍ക്കന്‍ വിശ്വാസവും പേറി, ഊരു ചുറ്റുന്നു, സ്ഥിരം പല്ലവിയുമായി അമ്മി കൊത്താനുണ്ടോ അമ്മി...അമ്മി കൊത്താനുട്ണോ അമ്മി....ശിര്‍ക്കാരോപിക്കാനുണ്ടോ ശിര്‍ക്ക്...ശിര്‍ക്കാരൂപിക്കാനുണ്ടോ ശിര്‍ക്ക്....

 ഇപ്പോള്‍ ചില കോക്കസ് മുരീദുകള്‍ പൊക്കി കൊണ്ട് വരുന്ന, ലജനയോടു ചോദിക്കപ്പെട്ട വിഷയത്തില്‍ ജിന്നിനോട് ചോദിക്കുന്നത് ശിര്‍ക്കാണെന്നും, ജിന്നുകള്‍ ഹാജരാണെങ്കിലും ഗായിബിന്‍റെ വിധിയാണെന്ന് പറഞ്ഞിട്ടുണ്ടെന്നും ഉള്ള ഫത്‌വ ജിന്നിനോടുള്ള എല്ലാ ചോദ്യവും ശിർക്കാണ്‌എന്നതിന്റെ തെളിവാണ് എന്നുള്ളത് ശുദ്ധ അസംബന്ധമാണ്.  യഥാര്‍ത്ഥത്തില്‍, ജിന്നുകളെ കുറിച്ച് ഇവരുടെ അബദ്ധ ധാരണയില്‍ നിന്നാണ് ജിന്നിനോട് ഏതു അവസ്ഥയില്‍ ചോദിക്കുന്നതും ശിര്‍ക്കാണ്‌ എന്നാണ് ആ ഫത് വ അര്‍ത്ഥ മാക്കുന്നത് എന്ന് ജല്‍പിക്കുന്നത്. ഒന്നാമതായി, ലജന എന്നത്, സുല്ലമി ആവര്‍ത്തിച്ചു ബോധ്യപ്പെടുത്തിയിട്ടും (?) 8 വര്‍ഷങ്ങള്‍ക്ക് ശേഷം ലഡ്ഡു പൊട്ടി വെളിപാടുണ്ടായ കെ ജെ യു അംഗങ്ങളെ പോലെ,  ലജനയും അഖീദ വിഷയങ്ങളില്‍, പരസ്പര വിരുദ്ധമായ ഫത് വ നല്‍കുന്ന സി ഡി ടവറിലെ കോക്കസ് സില്‍ബന്തികളെ പോലെയാണ് എന്ന ധാരണയില്‍ നിന്നാണ് അത്തരം കണ്ടെത്തല്‍ നടത്തുന്നത്. ആ ശിര്‍ക്കാണ്‌ എന്ന വിധി നല്‍കപ്പെട്ട ഫത് വക്ക് ആധാരമായ ചോദ്യത്തില്‍, ഞാന്‍ മുകളില്‍ കൊടുത്ത ലജനയുടെ ഫത് വയിലെ ചോദ്യത്തില്‍ സൂചിപ്പിച്ച പോലെ ചോദിക്കപ്പെടുന്ന ജിന്നിന്‍റെ സാന്നിദ്ധ്യം ഉറപ്പാക്കപ്പെട്ടിട്ടില്ല. അത് കൊണ്ട് തന്നെ, അവിടുത്തെ വിധി ഗായിബിന്‍റെതു തന്നെയാണ്. കാരണം മനുഷ്യരില്‍ നിന്ന് ഭിന്നമായി ജിന്നുകളുടെ പ്രകൃതം ഗൈബിയായ അഥവാ നമുക്ക് കാണാനോ കേള്‍ക്കാനോ അറിയാനോ കഴിയാത്ത അവസ്ഥയില്‍ ആണ്. അത് കൊണ്ടു തന്നെ, ശബ്ദം കൊണ്ടോ മറ്റോ ജിന്ന് തന്‍റെ സാന്നിദ്ധ്യം വ്യെക്തമാക്കാത്ത അവസരത്തില്‍ അവയോടുള്ള ചോദ്യത്തിന്‍റെ ഹുകുമു ഗായിബിന്‍റെതു തന്നെയാണ്. ഭാഷാ പരമായി നമ്മുടെ അടുത്തുണ്ട് എന്ന നിലക്ക് അവര്‍ ഹാജരാണ് എന്ന് പറയാമെങ്കിലും അവരുടെ ചോദ്യത്തെ കുറിച്ചുള്ള വിധി അവര്‍ സ്വയം സാന്നിദ്ധ്യം വ്യെക്തമാക്കുന്നത് വരെ ഗായിബിന്‍റെതു തന്നെയാണ്.  അത് കൊണ്ട് തന്നെ ആ ചോദ്യം മനുഷ്യനായ അടുത്തു ഇല്ലാത്ത ഔലിയയോടു അയാള്‍ കേള്‍ക്കും എന്ന് വിശ്വസിച്ചു ശൈഖേ രക്ഷിക്കണേ...എന്ന് പറയുന്നതിന് സമാനമാണ്. എന്നാല്‍ ജിന്നേ രക്ഷിക്കണേ, എന്നതിന് പകരം ആരെങ്കിലും രക്ഷിക്കണേ....അല്ലാഹുവിന്‍റെ അടിമകളെ രക്ഷിക്കണേ...മണ്ട്യെര്യോ...എന്നൊക്കെ പറയുകയും ഈ ശബ്ദം കേള്‍ക്കുന്ന മനുഷ്യനോ ജിന്നോ സഹായിക്കട്ടേ എന്ന് കരുതുന്നതും ആദ്യം പറഞ്ഞ ശൈഖേ രക്ഷിക്കണേ എന്നത് പോലെയല്ല. ആ വെത്യാസമാണ്,രോഗിയുടെ നാവിലൂടെ സംസാരിക്കുന്ന ജിന്നിനോട് ചോദിക്കുന്നതും, ആ തരത്തില്‍ സാന്നിദ്ധ്യം ഉറപ്പാകാതെ, ജിന്നെ രക്ഷിക്കണേ എന്നോ മറ്റോ പറയുന്നതും. തമ്മിലുള്ളത്. കാരണം ജിന്നെ എന്ന് ഖാസ്സാക്കി വിളിക്കണമെങ്കില്‍ ആ ഉദ്ദേശിക്കപ്പെടുന്ന വ്യെക്തിയുടെ സാന്നിദ്ധ്യം ജിന്നിന്‍റെ കാര്യത്തില്‍ ഉറപ്പാക്കേണ്ടതുണ്ട്. എന്നാല്‍ അല്ലാഹുവിന്‍റെ അടിമകളെ എന്നോ ആരെങ്കിലും രക്ഷിക്കണേ എന്നോ പറയുന്നത് ഒരു പൊതുവായ നിദാഉ ആണ്. അത് കൊണ്ട് തന്നെ വിളി കേള്‍ക്കുന്ന ആരെങ്കിലും എന്നെ അവിടെ ഉദ്ദേശം വരുന്നുള്ളൂ. ഈ വെത്യാസം കൊണ്ടാണ് ലജന ഒരു ചോദ്യം ശിര്‍ക്കാണെന്ന് പറഞ്ഞതും മറ്റൊന്ന് വസീലത്തു ശിര്‍ക്ക് എന്ന് പറഞ്ഞതും. രണ്ടും തമ്മില്‍ വൈരുദ്ധ്യമോ ഒന്ന് മറ്റൊന്നിനെ മറികടക്കുന്നതോ അല്ല. അതാണ്‌ ലജനയുടെ ഫത് വയിലും അല്‍ബാനി (റ) യുടെ ഒരു ഉദ്ധരണിയിലും സക്കരിയ്യ സ്വലാഹി കെ ജെ യു പ്രബന്ധത്തില്‍ ഒപ്പിട്ടതിനെ കുറിച്ച് പറഞ്ഞപ്പോള്‍ ഗായിബായ ജിന്ന് എന്ന് പറഞ്ഞതുമെല്ലാം.

എന്‍റെ ഉമ്മത്തില്‍ എല്ലാവരും തെറ്റില്‍ ഒരുമിക്കില്ല എന്നതിന്‍റെ ഉദ്ദേശവും പണ്ഡിതന്‍ മാരുടെ ഇജ്മാഉ എന്നതിന്‍റെ ഉദ്ദേശവും കേരളമെന്ന ഇട്ടാവട്ടത്തിലെ സി ഡി ടവറിന് ചുറ്റും പ്രദക്ഷിണം വെക്കുന്ന, പണ്ഡിതന്‍ മാരെ പോത്തുകള്‍ എന്ന് വിളിച്ച, ഹദീസ് നിഷേധത്തിന് ഖുര്‍ആന്‍ പകുതി വെച്ച് മുറിച്ചു അല്ലാഹു പറഞ്ഞതിന് നേര്‍ വിപരീത അര്‍ത്ഥം കൊടുത്തു പ്രസംഗിക്കുന്ന, നിലവിളക്ക് കത്തിക്കുന്നത് ശിര്‍ക്കാണ്‌ എന്ന് തിരിയാത്ത, യോഗ ഉദ്ഘാടനം ചെയ്യാന്‍ തയ്യാറായ, ബാങ്ക് ഉദ്ഘാടനം ചെയ്യാന്‍ തയ്യാറായ, അല്ലാഹു അല്ലാത്തവര്‍ ദുആ കേള്‍ക്കും എന്നതിന് ഖുര്‍ആനില്‍ ആയത്ത് തെളിവുണ്ട് എന്ന് പറയുന്ന ആളുകള്‍ ചേരുന്ന ഇജ്മാഓ ഒരുമിക്കലോ അല്ല, മറിച്ചു, ഒരു വിഷയത്തില്‍ ഒരു കാലത്ത് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജീവിച്ചിരിക്കുന്ന അഹല് സ്സുന്നയുടെ പണ്ഡിതന്‍മാര്‍ (സലഫി ഉലമാക്കള്‍) ഒരുമിച്ചു തെറ്റ് പറ്റുക എന്നതും വിവിധ കാല ഘട്ടങ്ങളില്‍ ജീവിച്ച അഹല് സ്സുന്നയുടെ പണ്ഡിതന്‍ മാര്‍ ഒരു വിഷയത്തില്‍ ഏകോപിച്ച തീരുമാനത്തിലെത്തുകയും എന്നതാണ്. ഈ രണ്ടു മാനദന്ധത്തിലും, രണ്ടു തര്‍ക്ക വിഷയങ്ങളിലും ഇജ്മാഉ മുജാഹിദു കളുടെ വാദത്തോടൊപ്പമാണ് എന്ന് ഒരു സത്യാന്വേഷിക്ക് എളുപ്പം തിരിച്ചറിയാന്‍ ലജനയുടെയും സലഫി പണ്ഡിതരുടെയും മേല്‍ ഉദ്ധരണികള്‍ കൊണ്ട് കഴിയും. 

അതിനാല്‍,പുതിയ തൌഹീദ് ശിര്‍ക്ക് നിര്‍വചനം ചമച്ചു നമുക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കിയ പിശാചുക്കളെ (ജിന്നല്ല, കാരണം ജിന്നുകളില്‍ നല്ലവരായ മുസ്ലിംകളും ഉണ്ട്, ഇനി, അതും നിഷേധിക്കേണ്ട..!!!) തിരിച്ചറിഞ്ഞു, അവര്‍ കൊടുത്ത ബോധനം കൊണ്ട് ദീനീ വിഷയങ്ങള്‍ തീരുമാനിക്കുന്നവരെ തിരിച്ചറിയുക, സത്യത്തിന്‍റെ വിഭാഗത്തോടൊപ്പം നില്‍ക്കുക.       
ഇല്ലായെങ്കില്‍ നാളെ വിരല്‍ കടിച്ചു കൊണ്ട് ഇങ്ങനെ പറയേണ്ടി വന്നേക്കാം....''അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കന്‍മാരെയും പ്രമുഖന്‍മാരെയും അനുസരിക്കുകയും, അങ്ങനെ അവര്‍ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്‌'' (33:67).